Padiyam Sports Academy

Padiyam Sports Academy

അന്തിക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഫുട്‌ബോൾ ടർഫ് & ഇൻഡോർ ഷട്ടിൽ കോർട്ട്

പടിയം സ്പോർട്സ് അക്കാദമി ഞങ്ങളുടെ ഒരു സംരംഭമാണ്. അന്തിക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഫുട്‌ബോൾ ടർഫ് ആയിരിക്കുമിത് ഇതോടൊപ്പം ഇൻഡോർ ഷട്ടിൽ കോർട്ടും ഒരുങ്ങുന്നുണ്ട്. ആരോഗ്യമുള്ള പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിൽ കായികമേഖലയ്ക്കു നിര്ണ്ണായക സ്വാധീനമാണുള്ളത് കളിസ്ഥലങ്ങളുടെ അപര്യാപ്തതയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം. അതിനൊരു പരിഹാരമായി ആധുനിക സംവിധാനങ്ങളോടെയുള്ള ഇത്തരം സംരംഭങ്ങൾ നാളെയുടെ വാഗ്ദാനങ

13/01/2024
03/01/2024

സുഹൃത്തെ,

വാരിയര്‍ ഫൗണ്ടേഷന്‍ അക്കാദമി 2024 ലേക്കുള്ള അഡ്മിഷന്‍ ട്രയല്‍സ് ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തുന്ന ഈ ട്രയലുകളില്‍ നിന്നും കുട്ടികളുടെ കായിക ശേഷിയും അഭിരുചിയും പരിഗണിച്ച് അക്കാദമിയില്‍ ചേര്‍ന്നു പഠിക്കാനുള്ള സാമ്പത്തിക ശേഷിയുമുള്ള (വാരിയർ ഫൗണ്ടേഷന്റെ പ്രത്യേക സ്കോളർഷിപ്പും ലഭ്യമാണ്) കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്.

*ജനുവരി 14 ഞായറാഴ്ച വൈകീട്ട് 4 ന് തൃശ്ശൂർ പടിയം വില്ലേജിലെ പടിയം സ്പോർട്സ് അക്കാദമി ടർഫിൽ വെച്ച് ഒരു ട്രയൽസ് നടത്തുവാൻ തീരുമാനിച്ചത് ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു.*

5 മുതല്‍ 10 ആം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് ഈ റെസിഡന്‍ഷ്യന്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പഠിക്കുവാന്‍ കഴിയുക.

സ്‌പോര്‍ട്‌സിനോടൊപ്പം ചിട്ടയായ ജീവിതരീതികളും, യോഗ, മെഡിറ്റേഷന്‍, ആര്‍ട്‌സ്, പ്രസംഗകല, നല്ല കയ്യക്ഷര പരിശീലനം, കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഉതകുന്ന വീക്കെന്‍ഡ് പ്രോഗ്രാമുകള്‍, കൃഷി ജീവിതത്തിന് എത്രത്തോളം ഗുണകരം, എന്നുവേണ്ട ജീവിതത്തിലെ ആവശ്യമായ വിവിധ വിഷയങ്ങളിലും അറിവും വിജ്ഞാനവും ഉതകുവാനും അക്കാദമിയിലെ പഠനം ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല... എങ്ങിനെ ജീവിതലക്ഷ്യങ്ങളില്‍ എത്താമെന്നും കുട്ടികള്‍ക്ക് ഇവിടുത്തെ പഠന-ജീവിത രീതിയിലൂടെ സ്വായത്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ WFA കുട്ടികളെ വിവിധ ജില്ലാ-ഉപജില്ലാ ടീമുകളിലേക്കും തിരഞ്ഞെടുത്തതും ഇവിടുത്തെ പഠനരീതിയുടെ മികവുതന്നെ എന്ന് എടുത്തു പറയേണ്ടതാണ്. നമ്മുടെ ഇവിടെ പഠിച്ച കുട്ടികളിൽ പലരും സംസ്ഥാന ടീമുകളിലും സായി, G.V. രാജ എന്നീ സ്പോർട്സ് സ്കൂളുകളിലും പഠനം തുടരുന്നത് ഏറെ സന്തോഷമുള്ളതാണ് ഈ വര്‍ഷത്തെ എര്‍ണാകുളം ജില്ലാ ചാമ്പ്യന്മാരും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും നേടിയത് നമ്മുടെ ചുണക്കുട്ടന്മാര്‍ തന്നെ.

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ പോസ്റ്ററും വിവരങ്ങളും അറിയിക്കാന്‍ അപേക്ഷ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 🙏

860 65 65 645
94 97 420 173

30/12/2023

പടിയം സ്പോർട്സ് അക്കാദമി രണ്ടാമത് ജില്ലാതല ഹൈസ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.

അന്തിക്കാട് : പടിയം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ഹൈസ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ ചാമ്പ്യന്മാരായി. കൊണ്ടും കൊടുത്തും വീറും വാശിയോടെ നടന്ന മത്സരത്തിൽ ശക്തരായ തൃത്തല്ലൂർ കമല നെഹ്റു ഹൈസ്കൂളിനെ (5-4) ന് ഫൈനലിൽ പരാജയപ്പെടുത്തിയാണ് പഴുവിൽ സെന്റ് ആന്റണീസ് സ്കൂൾ ചാമ്പ്യന്മാരായത്.അന്തിക്കാട് ഹൈസ്കൂളാണ് മൂന്നാം സ്ഥാനം കരസ്തമാക്കിയത്. ഒന്നാം സ്ഥാനക്കാർക്ക് 25000രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 15000രൂപയും ട്രോഫിയും നൽകി.
സമാപന സമ്മേളനം തൃശ്ശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സി സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് SHO പി കെ ദാസ് സമ്മാനദാനം നടത്തി. കേരള സംസ്ഥാന ഭിന്നശേഷി BEST STATE ROLE MODEL പുരസ്കാരത്തിന് അർഹയായ അനീഷ അഷ്‌റഫിനെ ചടങ്ങിൽ ആദരിച്ചു. പടിയം സ്പോർട്സ് അക്കാദമി പ്രസിഡണ്ട് ഇക്ബാൽ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. ദി യു എ ഇ അന്തിക്കാട്സ് പ്രതിനിധി ജിനേഷ് മൂത്തേടത്ത്, സുമേഷ് അപ്പുക്കുട്ടൻ,ദിനേഷ് മാസ്റ്റർ, സി വി സാബു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.വി വി ബാബു, ബിജു, ബിനു വാലത്ത്, സുധൻ പള്ളിയിൽ എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റ് ജോയിന്റ് കൺവീനർ ഷിബു മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിന് പി എസ് എ സെക്രട്ടറി റിനീഷ് മാസ്റ്റർ നന്ദി പറഞ്ഞു.

Photos from Padiyam Sports Academy's post 28/12/2023

ഇന്നാണ് PSA ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍. All are welcome

Photos from Padiyam Sports Academy's post 26/11/2023
26/11/2023

പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ SEMI FINAL മത്സരത്തില്‍ HSS അരിമ്പൂരിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കമലാനെഹ്റു VHSS തൃത്തല്ലൂര്‍ പരാജയപ്പെടുത്തി . കളിയിലെ PLAYER OF THE MATCH ആയി കമലാനെഹ്റു VHSS തൃത്തല്ലൂരിലെ ഫെബിന്‍ തെരഞ്ഞെടുക്കപ്പട്ടു.
ഡിസംബര്‍ 28 ന് വൈകീട്ട് 4.30 നാണ് ടൂര്‍ണ്ണമെന്റിലെ ജേതാക്കളെ നിശ്ചയിക്കുന്ന ഫൈനല്‍ മത്സരം ST.ANTONY'S PAZHUVIL ഉംകമലാനെഹ്റു VHSS തൃത്തല്ലൂരും തമ്മില്‍ PSA ഫുട്ബോള്‍ ടര്‍ഫില്‍ അരങ്ങേറുന്നത്.

25/11/2023

പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ SEMI FINAL മത്സരത്തില്‍ HS അന്തിക്കാടിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ST.ANTONY' S HSS പഴുവില്‍ പരാജയപ്പെടുത്തി . കളിയിലെ PLAYER OF THE MATCH ആയി ST.ANTONY'S HSS പഴുവിലെ SHAHWAS തെരഞ്ഞെടുക്കപ്പട്ടു.

25/11/2023

രണ്ടാമത് ജില്ലാതല ഹൈസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റ്

ആദ്യ സെമിഫൈനൽ

HS Anthikad vs St. Antony's HSS Pazhuvil

ഇനി അവസാന അങ്കത്തിലേക്ക്..ഇന്നാണ് ആദ്യ സെമിഫൈനൽ.. വളർന്നു വരുന്ന കായിക പ്രതിഭകളെ ബാല്യത്തിൽ നിന്ന് തന്നെ കണ്ടെത്തി മികവാർന്ന അവസരങ്ങളൊരുക്കി പുത്തൻ താരോദയങ്ങളെ കണ്ടെത്താൻ PSA എന്ന നാടിന്റെ കൂട്ടായ്മ മുന്നോട്ടുവെച്ച രണ്ടാമത് ജില്ലാതല ഹൈസ്കൂൾ ടൂർണമെന്റിന്റെ ആദ്യ സെമിഫൈനൽ...

ഏവർക്കും സ്വാഗതം 🤝

Photos from Padiyam Sports Academy's post 18/11/2023

Padiyam Sports Academy District High School Football Tournment 2023

13/11/2023

പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ QUARTER /SEMI FINAL ല്‍ നിന്ന്...

Photos from Padiyam Sports Academy's post 12/11/2023

കാല്‍പ്പന്തുകളിയിലെ കൗമാരപ്രതിഭകളെ കണ്ടെത്തുന്നതിനായി പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ QUARTER SEMI FINAL മത്സരത്തില്‍ HS ANTHIKAD GNBHS കൊടകരയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി . കളിയിലെ PLAYER OF THE MATCH ആയി HS ANTHIKAD ലെ VIJIN KOCHATH തെരഞ്ഞെടുക്കപ്പട്ടു.

രണ്ടാമത്തെQUARTER SEMIFINAK മത്സരത്തില്‍ GHSS മണലൂരിന ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് ST.ANTONY'S PAZHUVIL പരാജയപ്പെടുത്തി. PLAYER OF THE MATCH ആയി ST.ANTONY'S HSS പഴുവിലെ അയാന്‍ തെരഞ്ഞടുക്കപ്പട്ടു.

12/11/2023

പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ QUARTER SEMI FINAL മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു.

Photos from Padiyam Sports Academy's post 11/11/2023

പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ ഏഴാമത്തെ മത്സരത്തില്‍ GHSS തളിക്കുളത്തെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കമലാനെഹ്റു HSS തൃത്തല്ലൂര്‍ പരാജയപ്പെടുത്തി . കളിയിലെ PLAYER OF THE MATCH ആയി കമലാനെഹ്റു HSS തൃത്തല്ലൂരിലെ അദിനാന്‍ തെരഞ്ഞെടുക്കപ്പട്ടു.

എട്ടാമത്തെ മത്സരത്തില്‍ GHSS പെരിങ്ങോട്ടുകരയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് SN TRUST NATTIKA പരാജയപ്പെടുത്തി. PLAYER OF THE MATCH ആയി SN TRUST NATTIKA യിലെ ഡാനിഷ് തെരഞ്ഞടുക്കപ്പട്ടു.

11/11/2023

Saturday at PSA Turff

05/11/2023

Sunday Matches

Photos from Padiyam Sports Academy's post 04/11/2023

കാല്‍പ്പന്തുകളിയിലെ കൗമാരപ്രതിഭകളെ കണ്ടെത്തുന്നതിനായി പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ മൂന്നാമത്തെ മത്സരത്തില്‍ PLAYER OF THE MATCH ആയി SDVHSS പേരാമംഗലത്തിലെ SHAHAFAZ തെരഞ്ഞെടുക്കപ്പട്ടു.

നാലാമത്തെ മത്സരത്തില്‍ PLAYER OF THE MATCH ആയി GHSS മണലൂരിലെ നവനീത് തെരഞ്ഞടുക്കപ്പട്ടു.

04/11/2023

കാല്‍പ്പന്തുകളിയിലെ കൗമാരപ്രതിഭകളെ കണ്ടെത്തുന്നതിനായി പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ മൂന്നാമത്തെ മത്സരത്തില്‍ ST.ANTONY'S HSS പഴുവില്‍ SDVHSS പേരാമംഗലത്തെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

നാലാമത്തെ മത്സരത്തില്‍ SNMHSS ചാഴൂരിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ GHSS മണലൂര്‍ 2 നെതിരെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

Photos from Padiyam Sports Academy's post 03/11/2023

29/10/2023

അന്തിക്കാട്/പടിയം സ്പോര്‍ട്സ് അക്കാദമിയുടെ രണ്ടാമത് ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അഡ്വ.എ.യു.രഘു രാമപണിക്കര്‍ ഉദ്ഘാടനം ചെയ്തു. PSA പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് പ്രസിഡണ്ട് സാംബശിവന്‍ മുഖ്യാതിഥിയായി. വാര്‍ഡ് അംഗം സരിതാസുരേഷ് ,ദിനേഷ്മാസ്റ്റര്‍ , സെക്രട്ടറി റിനീഷ് മാസ്റ്റര്‍ സംസാരിച്ചു. കൈസന്‍ കരാത്തെ അക്കാദമിയിലെ കുട്ടികളുടെ കരാത്തെ പ്രദര്‍ശനവും തുടര്‍ന്ന് നാടന്‍സ് കോച്ചിംഗ് ടീമും മുറ്റിച്ചൂര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും തമ്മിലുളള പ്രദര്‍ശന മത്സരവും നടന്നു.
ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 6 ഗോളിന് HS അന്തിക്കാട് കണ്ടശ്ശാംകടവ് പ്രൊ. ജോസഫ് മുണ്ടശ്ശേരി ഹയർസെക്കൻ്ററി സ്കുളിനെ പരാജയപ്പെടുത്തി.
രണ്ടാമത്തെ മത്സരത്തില്‍ GVHS കൊടകര APHSS ആമ്പല്ലൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

Photos from Padiyam Sports Academy's post 28/10/2023

പടിയം സ്പോര്‍ട്സ് അക്കാദമിയുടെ രണ്ടാമത് ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ വൈകീട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നു. മത്സരങ്ങള്‍ നേരിട്ടാസ്വദിക്കുന്നതിനായി ഏവരേയും PSA ഫുട്ബോള്‍ ടര്‍ഫിലേക്ക് സ്നേഹത്താടെ ക്ഷണിക്കുന്നു.
നാളത്തെ മത്സരങ്ങള്‍

PJMSHSS KANDASSANKADVU V/S H.S.ANTHIKAD

GVHS KODAKARA V/S APHSS ALAGAPPANAGAR

Photos from Padiyam Sports Academy's post 28/10/2023

ഈ വരുന്ന ഒക്ടോബര്‍ 29 ന് ആരംഭിക്കുന്ന, പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലേക്ക് വിവിധ സ്കൂളുകളെ PSA പ്രതിനിധികള്‍ വിദ്യാലയത്തിലെത്തി ക്ഷണിച്ചപ്പോള്‍...

25/10/2023

പടിയം സ്പോര്‍ട്സ് അക്കാദമി യുടെ രണ്ടാമത് ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഈ വരുന്ന ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുകയാണ്. ടീമുകളുടെ മത്സരക്രമം നിശ്ചയിക്കുന്നതിനായുളള നറുക്കെടുപ്പ് വാര്‍ഡ് മെമ്പര്‍ ശ്രീമതി.സരിത സുരേഷ് നിര്‍വ്വഹിക്കുന്നു.

12/10/2023

കാല്‍പ്പന്തുകളിയിലെ കൗമാര പ്രതിഭകളെ കണ്ടെത്തുന്നതിന് പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 2023 ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുന്നു.പങ്കെടുക്കാന്‍ താല്പര്യമുളള സ്കൂളുകള്‍ poster ല്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Photos from Padiyam Sports Academy's post 01/09/2023

Sports Academy &FamilyMeet

15/08/2023

Photos from Padiyam Sports Academy's post 15/08/2023

സ്വാതന്ത്ര്യദിനാശംസകൾ...
പടിയം സ്പോർട്സ് അക്കാദമി

03/07/2023

Photos from Padiyam Sports Academy's post 29/05/2023

പടിയം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ബാഡ്മിന്റൺ കോച്ചിംഗ് സമാപിച്ചു

അന്തിക്കാട് : പടിയം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. 15 വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു പരിശീലനത്തിൽ പങ്കെടുത്തത്. കായികരംഗത്ത് വളർന്നു വരുന്ന യുവ പ്രതിഭകളെ വളർത്തിയെടുക്കുന്ന ഇത്തരം ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി റിനിഷ് ചന്ദ്രൻ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു കൊണ്ട് പറഞ്ഞു.

അധ്യക്ഷ പ്രസംഗത്തിൽ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന യുവാക്കളെ സമൂഹത്തിനും നാടിനും നല്ല സന്ദേശം നൽകി കായികരംഗത്ത് പുത്തൻ പ്രതീക്ഷകൾ നൽകി പുതിയ തലമുറയെ വാർത്തെടുക്കുവാൻ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കട്ടെ എന്ന് ദിനേശ് മാസ്റ്റർ ഇ വി പറഞ്ഞു. കോച്ച് ബിനുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പും ടൂർണമെന്റും സംഘടിപ്പിച്ചത്.
സമാപന സമ്മേളനത്തിൽ കുട്ടികൾക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. പി എസ് എ മെമ്പർമാരായ
സുധൻ പള്ളിയിൽ, ബാബു വൈക്കത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഷിബു പൈനൂർ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Videos (show all)

പടിയം സ്പോർട്സ് അക്കാദമി രണ്ടാമത് ജില്ലാതല ഹൈസ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.അന്തിക്കാട് : പടിയം സ്പോർട്സ് അക്കാദമി...
PSA High School  Football Tournment- 2nd Semi
പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത്  ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ SEMI FINAL മത...
പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത്  ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ SEMI FINAL മത്സരത്ത...
പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത്  ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ SEMI FINAL മത്സരത്ത...
പടിയം സ്പോര്‍ട്സ് അക്കാദമി  സംഘടിപ്പിക്കുന്ന ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ QUARTER /SEMI FINAL ല്‍ നിന്ന്...
കാല്‍പ്പന്തുകളിയിലെ കൗമാരപ്രതിഭകളെ കണ്ടെത്തുന്നതിനായി പടിയം സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ...
പടിയം സ്പോര്‍ട്സ് അക്കാദമി യുടെ  രണ്ടാമത് ജില്ലാതല ഹൈസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഈ വരുന്ന ഒക്ടോബര്‍ 29 മുതല്‍ ആരംഭി...
Football coaching camp at PSA

Telephone

Address


Near Sree Kumara Kshethram, Padiyam, Kandassankadavu P. O
Thrissur
680613