One TwO ZerO Journey

Journey to Life!

08/08/2024

Jesus

06/07/2024

UNESCO World Heritage Sites - India

05/07/2024
02/07/2024

Edakkal Caves Wayanadu
എടക്കൽ ഗുഹകൾ വയനാട്

02/07/2024

എൻ ഊരു - വയനാടൻ കാഴ്ച
En Ooru - The Wayanadan View.

Photos from One TwO ZerO Journey's post 18/05/2024

ഞങ്ങളുടെ വയനാട്‌ യാത്രയിൽ നിന്നും...
From our Wayanad trip

https://youtu.be/FD4tnrFKINM?si=8moOtOgyCWAYRoDM

https://youtu.be/iZgaqmD5234?si=PJOjlydTYY0mqIQs

22/04/2024

At Narayanashrama Tapovanam

Photos from One TwO ZerO Journey's post 05/04/2024

Some of the great historical monuments in our country! Some of these are UNESCO World Heritage Sites.

Photos from One TwO ZerO Journey's post 20/03/2024

നീലഗിരി മലയോര തീവണ്ടി പാത
Nilgiri Mountain Railway

Video:
https://youtu.be/yLJaAFd6Ktk?si=EVmcpxHTfHpCEHvv

മേട്ടുപ്പാളയം, ഊട്ടി പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന നീലഗിരി മലനിരകളിലൂടെയുള്ള മലയോര തീവണ്ടി പാതയാണ് UNESCO-യുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട നീലഗിരി മലയോര തീവണ്ടി പാത. നീരാവി എൻ‌ജിനുകൾ ഉപയോഗിച്ച് മണിക്കൂറിൽ ശരാശരി 10 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഈ തീവണ്ടി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത് 1854 ലായിരുന്നു.

The Nilgiri Mountain Railway, a UNESCO World Heritage Site, is a mountain railway route through the Nilgiri Hills connecting the towns of Mettupalayam and Ooty. The construction work of this railway line started in 1854 with steam engines running at an average speed of only 10 km per hour.

Photos from One TwO ZerO Journey's post 12/03/2024

പറമ്പിക്കുളം കടുവാ സങ്കേതം
Parambikulam Tiger Reserve

ഇന്ത്യയിലെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നാണ്, പറമ്പിക്കുളം. കൂടാതെ ജീവിവർഗ്ഗങ്ങൾ അവയുടെ ആവാസവ്യവസ്ഥയുടെ വൈവിധ്യം എന്നിവയുടെ കാര്യത്തിൽ പ്രകൃതിയാൽ സമ്പന്നമാണ്. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം തെക്കൻ പശ്ചിമഘട്ടത്തിലെ ആനമല മലനിരകൾക്കും നെല്ലിയാമ്പതി മലനിരകൾക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.

Parambikulam is one of the premier tiger sanctuaries in India. Here the nature is rich in terms of species and habitat diversity. Located in Palakkad district kerala, Parambikulam lies between the Nelliampathi and Anamala ranges of the Southern Western Ghats.

Photos from One TwO ZerO Journey's post 12/03/2024

ആലപ്പുഴ - Alapuzha
Venice of the East!

ഇറ്റലിയിലെ വെനീസിലെ പോലെ തലങ്ങും വിലങ്ങും തോടുകൾ ഉള്ളതിനാൽ കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. കടലും കായലും ഇടത്തോടുകളും അതിരിട്ടു സമുദ്രനിരപ്പിനോടൊത്തു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല. ആലപ്പുഴ വേമ്പനാട്‌ കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്ര വളരെ പ്രസിദ്ധമാണ്.

Alappuzha is often described as the Venice of the East because it has canals everywhere like Venice in Italy. There is no mountain or forest in Alappuzha, where the backwaters lies at the sea level. Alappuzha house boat trip through Vembanad backwater is very famous.

Photos from One TwO ZerO Journey's post 12/03/2024

ഊട്ടി - Ooty

Video:
https://youtu.be/3o8ulFQtOSk?si=X2EUj88knFaNc5pD

നീലഗിരി കുന്നുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഊട്ടി, തമിഴ്‌നാട്ടിലെ ഒരു ഹിൽ സ്റ്റേഷനാണ്. ഒരിക്കൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വേനൽക്കാല ആസ്ഥാനമായി കണക്കാക്കപ്പെട്ടിരുന്ന, നീലഗിരി മലനിരകളുടെ രാജ്ഞി, ഊട്ടി മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.

Nestled amidst the Nilgiri Hills, Ooty is a hill station in Tamil Nadu. Once considered the summer headquarters of the British East India Company, the queen of the Nilgiri Hills, Ooty is a beautiful tourist destination.

Photos from One TwO ZerO Journey's post 12/03/2024

മാമാങ്ക സ്മാരകങ്ങൾ - Mamankam Monuments

ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഒരു മാസക്കാലം നീണ്ടുനിന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം ഉത്സവമാണ് മാമാങ്കമായത്. ചേരൻമാരുടെ ഭരണത്തിൻ്റെ അധഃപതനത്തോടെ നടത്തിപ്പവകാശം വള്ളുവക്കോനാതിരിമാർക്ക് ലഭിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോൾ അദ്ദേഹമായി മാമാങ്കത്തിൻ്റെ അധ്യക്ഷൻ. സാമൂതിരിയുടെ മേൽക്കോയ്മ‌യോടുള്ള പ്രതിഷേധമായി വള്ളുവക്കോനാതിരി ചാവേറുകളെ തിരുനാവായയിലേക്ക് അയച്ചിരുന്നു. A.D 1755 ലാണ് അവസാന മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു.

Mamankam was a huge riverside festival held once in twelve years for a month at Thirunavaya on the banks of Bharatapuzha. Makam Utsava in Magha month is the Mamangam. With the decline Cherans, Valluvakonathiri got the right for Mamankam. When Thirunavaya was invaded and conquered by Kozhikode Samuthiri, he became the head of Mamankam. Valluvakonathiris would send chavers to Thirunavaya as a protest against Samuthiri's supremacy. Historical records indicate that the last mamangam took place in 1755 A.D.

Photos from One TwO ZerO Journey's post 12/03/2024

ശക്തൻ തമ്പുരാൻ കൊട്ടാരം
Shaktan Thampuran Palace

തൃശൂർ നഗരത്തിലാണ് ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പഴയ കൊച്ചി നാട്ടുരാജ്യത്തിലെ രാമവർമ തമ്പുരാനാണ് വർഷം 1795-ൽ കേരള-ഡച്ച് ശൈലിയിൽ കൊട്ടാരം പുനർനിർമ്മിച്ചത്. രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഈ കൊട്ടാരം നവീകരിച്ചിരുന്നു.

Shaktan Thampuran Palace is located in the city of Thrissur. The palace was rebuilt in Kerala-Dutch style in 1795 by Lord Ramavarma of the old Kochi princely state. This palace was also renovated by Shaktan Thampuran who was the famous king of the Cochin Kingdom. Once it was the administrative center of Cochin Kingdom.

Photos from One TwO ZerO Journey's post 12/03/2024

വേളി ടൂറിസ്റ്റ് ഗ്രാമം - Veli Tourist Village

വേളി തടാകം അറബിക്കടലിൽ ചേരുന്നിടത്താണ് വേളി ടൂറിസ്റ്റ് ഗ്രാമം. അറബിക്കടലിൽ നിന്ന് ഒരു മണൽത്തിട്ടയാൽ വേർതിരിക്കുന്ന വേളി തടാകമാണ് ഈ വിനോദസഞ്ചാര ഗ്രാമത്തിൻ്റെ കേന്ദ്രം.

The Veli Tourist Village which lies where the Veli Lake meets the Arabian Sea. Separated by a sandbar from the sea, Veli lagoon is the centre of this tourist village.

Photos from One TwO ZerO Journey's post 12/03/2024

ചിത്രാഞ്ജലി സ്റ്റുഡിയോ - Chitranjali Studio

തിരുവനന്തപുരത്ത് തിരുവല്ലത്തെ മലമുകളിൽ 75 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒരു ഫിലിം പ്രൊഡക്ഷൻ സ്റ്റുഡിയോയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (KSFDC) സ്ഥാപിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഔട്ട്ഡോർ ഫിലിം യൂണിറ്റുകൾ, ഫിലിം പ്രോസസ്സിംഗ് ലാബുകൾ, ഡബ്ബിംഗ് സ്റ്റുഡിയോകൾ, പ്രിവ്യൂ തിയേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

Chitranjali Studio, established by the Kerala State Film Development Corporation (KSFDC), is a film production studio situated on 75 acres on the hills of Thiruvallam, Thiruvananthapuram. Facilities like outdoor film units, film processing labs, dubbing studios and preview theaters are available at Chitranjali Studio.

Photos from One TwO ZerO Journey's post 12/03/2024

ശ്രീനഗർ തുലിപ് ഗാർഡൻ - Srinagar Tulip Garden
Asia's largest tulip garden!

Video:
https://youtu.be/Nud415NNj1M?si=fy08RRYuXZfQ_Kjt

30 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡൻ ആണ് ശ്രീനഗർ തുലിപ് ഗാർഡൻ. ഈ തുലിപ് ഗാർഡനും അടുത്തുള്ള ശ്രീനഗർ ബൊട്ടാണിക്കൽ ഗാർഡനും ജമ്മു കാശ്മീരിലെ ദാൽ തടാകത്തിന് സമീപം സബർവൻ പർവതനിരകളുടെ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്.

Srinagar Tulip Garden is Asia's largest tulip garden spread over an area of about 30 hectares. Srinagar Tulip garden and Botanical gardens are located in the foothills of the Sabarwan Mountains near the Srinagar Dal Lake in Jammu and Kashmir.

Photos from One TwO ZerO Journey's post 11/03/2024

കേരള ചുണ്ടൻ വള്ളംകളി - Kerala Snake Boat Race

Video:
https://youtu.be/yT7zFH5-p4w?si=Af3EvEVUwnpVRXQj

ചുണ്ടൻവള്ളം (snake boat) ഉപയോഗിച്ചുള്ള വള്ളംകളി കേരളത്തിൻ്റെ തനത് ജലോത്സവമാണ്. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടത്തുന്നത്. വള്ളംകളിക്ക് പല തരത്തിലും വലുപ്പത്തിലും ഉള്ള പരമ്പരാഗത വള്ളങ്ങൾ (rowing boat) ഉപയോഗിക്കുന്നു. അതിൽ പ്രധാനം ചുണ്ടൻ വള്ളമാണ്. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവും ധരിച്ച തുഴക്കാർ വളരെ രസകരമായ താളാത്മകമായ പാട്ടുകൾ പാടിയാണ്‌ തുഴയുന്നത്.

Chundan vallamkali (snake boat race) is a unique water festival of Kerala. Snake boat race is usually held during Onam, the festival of prosperity. Traditional rowing boats of various types and sizes are used for race. The main one is the chundan boat. In the boat race, rowers dressed in white turbans and turbans sing interesting rhythmic songs.

Photos from One TwO ZerO Journey's post 11/03/2024

വൈദ്യരത്നം ആയുർവേദ മ്യൂസിയം
Vaidyaratnam Ayurveda Museum

തൃശ്ശൂരിൽ തൈക്കാട്ടുശ്ശേരിയിലാണ് വൈദ്യരത്നം ആയുർവേദ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആയുർവേദത്തിൻ്റെ സമ്പന്നതയും വൈവിധ്യവും പരിണാമവും പ്രദർശിപ്പിച്ചിരിക്കുന്നു. കേരളീയ പരമ്പരാഗത നാലുകെട്ടും സരസ്വതി മണ്ഡപവും സ്മൃതി മണ്ഡപവും ആധുനിക തിയേറ്ററും ഇവിടെ ഉണ്ട്. ആയുർവേദത്തിൻ്റെ ചരിത്രവും വിവിധ ശാഖകളും വിശദമായി പ്രദർശിപ്പിച്ചിരിക്കുന്നു.

Vaidyaratnam Ayurveda Museum is located in Thykkatussery, Thrissur. Here the richness, diversity and evolution of Ayurveda is displayed. It houses the Kerala traditional Nalukettu, Saraswati Mandapam, Smriti Mandapam and a modern theatre. The history and various branches of Ayurveda are presented in detail.

Photos from One TwO ZerO Journey's post 11/03/2024

വിഴിഞ്ഞം ബീച്ച് - Vizhinjam Beach

കേരള തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ഒരു തീരപ്രദേശമാണ് വിഴിഞ്ഞം. ലോകോത്തര ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾക്കും, കോവളം, പൂവ്വാർ പോലെയുള്ള അന്താരാഷ്ട്ര പ്രശസ്തമായ ബീച്ചിനും പേരുകേട്ടതാണ് വിഴിഞ്ഞവും പരിസര പ്രദേശങ്ങളും. അന്താരാഷ്ട്ര കപ്പൽ പാതയോട് അടുത്ത ഒരു പ്രകൃതിദത്ത തുറമുഖം കൂടിയാണ് വിഴിഞ്ഞം.

Vizhinjam is a coastal area of Thiruvananthapuram, the capital city of Kerala. Vizhinjam and its surrounding areas are known for world-class Ayurvedic treatment centers and internationally renowned beaches like Kovalam and Poovar. Vizhinjam is also a natural harbor close to international shipping lanes.

Photos from One TwO ZerO Journey's post 11/03/2024

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം
Kottur Elephant Rehabilitation Centre

തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടൂർ ആന പുനരധിവാസ കേന്ദ്രം രക്ഷിക്കപ്പെട്ടതും അനാഥരായതുമായ ആനകളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി സമർപ്പിക്കപ്പെട്ട ഒരു സങ്കേതമാണ്. ഇവിടെ ആനകൾക്ക് സുരക്ഷിതമായ ഒരു സങ്കേതം പ്രദാനം ചെയ്യുന്നു. 176 ഹെക്ടർ വനത്തിൽ വ്യാപിച്ചുകിടക്കുന്ന ആനകളുടെ ഇന്ത്യയിലെ ആദ്യത്തെ പുനരധിവാസ കേന്ദ്രമാണിത്.

Located in Thiruvananthapuram district, Kotur Elephant Rehabilitation Center is a sanctuary dedicated to the welfare and rehabilitation of rescued and orphaned elephants. It provides a safe haven for elephants here. It is India's first elephant rehabilitation center spread over 176 hectares of forest.

Photos from One TwO ZerO Journey's post 11/03/2024

കോവളം ബീച്ച് - Kovalam Beach

മൂന്ന് ക്രസൻ്റ് ബീച്ചുകളുള്ള കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ലൈറ്റ്ഹൗസ് ബീച്ച്, ഹവ ബീച്ച്, സമുദ്ര ബീച്ച് എന്നിവ കോവളത്തെ പ്രധാന ബീച്ചുകളിൽ ഉൾപ്പെടുന്നു. 1920 കളുടെ അവസാനത്തിൽ തിരുവിതാംകൂറിലെ റീജൻ്റ് മഹാറാണി സേതു ലക്ഷ്മി ബായി ബീച്ച് റിസോർട്ടായ ഹാൽസിയോൺ കാസിൽ നിർമ്മിച്ചതോടെയാണ് കോവളം ആദ്യമായി ലോകശ്രദ്ധ നേടിയത്.

Kovalam in Kerala is an internationally renowned tourist destination with three crescent beaches. The main beaches in Kovalam include Lighthouse Beach, Hawa Beach and Samudra Beach. Kovalam first gained world attention in the late 1920s when Travancore Regent Maharani Sethu Lakshmi Bai built Halcyon Castle, a beach resort here.

Photos from One TwO ZerO Journey's post 11/03/2024

വിയന്ന - Vienna
The capital of Austria

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നിന്നുള്ള ചില കാഴ്ചകൾ.

Some views from Vienna, the capital of Austria.

Photos from One TwO ZerO Journey's post 11/03/2024

വാർസ - Warsa
The capital of Poland

പോളണ്ടിൻ്റെ തലസ്ഥാനമായ വാർസയിൽ നിന്നുള്ള ചില കാഴ്ചകൾ.

Some views from Warsa, the capital of Poland.

Photos from One TwO ZerO Journey's post 11/03/2024

പ്രാഗ് - Prague
The capital of Czech Republic

ചെക്ക് റിപ്പബ്ലിക്കിൻ്റെ തലസ്ഥാനമായ പ്രാഗിൽ നിന്നുള്ള ചില കാഴ്ചകൾ.

Some views from Prague, the capital of Czech Republic

Photos from One TwO ZerO Journey's post 11/03/2024

ബ്രാറ്റിസ്ലാവ - Bratislava
The capital of Slovakia

സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ നിന്നുള്ള ചില കാഴ്ചകൾ.

Some views from Bratislava, the capital of Slovakia.

Photos from One TwO ZerO Journey's post 11/03/2024

ബാഹുബലി
ലോകത്തിലെ ഉയരം കൂടിയ ഏകശിലാ പ്രതിമ!

Video:
https://youtu.be/LnkS_9YO65U?si=cCRlUWSSDLCM3L2P

കർണാടക ശ്രാവണബലഗോളയിലെ വിന്ധ്യഗിരി കുന്നിലാണ് 58 അടി ഉയരമുള്ള ഗോമതേശ്വര എന്ന ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ വലിയ ഏകശിലാ പ്രതിമയാണിത്. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ ഋഷബദേവയുടെ പുത്രനാണ് ബാഹുബലി. പരമമായ അറിവിനായി ഏകദേശം ഒരു വർഷത്തോളം നിശ്ചല നഗ്നനായി നിന്നുകൊണ്ട് ധ്യാനനിരതനായ അദ്ദേഹത്തിൻ്റെ കൈകാലുകളിൽ വള്ളിചെടികൾ പടർന്നുവെന്ന് പറയപ്പെടുന്നു.

Baahubali
The tallest monolithic statue in the world!

A 58-feet tall Gomateshwara statue of Baahubali is located on the Vindhyagiri hill in Sravanabelagola, Karnataka. It is the largest monolithic statue in the world. Bahubali is the son of Rishabadeva, the first Tirthankara of Jainism. It is said that vines grew on his limbs as he meditated by standing motionless and naked for almost a year for ultimate knowledge.

Photos from One TwO ZerO Journey's post 11/03/2024

നവഗ്രഹ ക്ഷേത്രങ്ങൾ - Navagraha Temples

നവഗ്രഹ ക്ഷേത്രങ്ങൾ ഒൻപത് ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. അവ ഓരോന്നും ഒമ്പത് ഗ്രഹദേവതകളിൽ ( സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി രാഹു, കേതു ) ഒന്നിന് സമർപ്പിച്ചിരിക്കുന്നു. തമിഴ്നാട് സംസ്ഥാനത്ത് പെട്ട കുംഭകോണത്തിനും മയിലാടുതുറൈയ്ക്കും ചുറ്റുമുള്ള ഭൂരിഭാഗം നവഗ്രഹ ക്ഷേത്രങ്ങളിലെയും പ്രധാന പ്രതിഷ്ഠ ശിവനാണ്. കാരയ്ക്കലിൽ സ്ഥിതി ചെയ്യുന്ന ശനീശ്വരൻ ക്ഷേത്രം ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളും തമിഴ്‌നാട്ടിലാണ്.

Navagraha Temples are a group of nine temples. Each of them is dedicated to one of the nine planetary deities (Sun, Moon, Mars, Mercury, Jupiter, Venus, Saturn, Rahu, Ketu). Shiva is the main deity in most of the Navagraha temples around Kumbakonam and Mayilatuthurai in Tamil Nadu. All the other temples are in Tamilnadu except the Shaneswaran temple located in Karaikkal.

Photos from One TwO ZerO Journey's post 11/03/2024

തില്ലൈ നടരാജ ക്ഷേത്രം - Thillai Nataraja Temple

തമിഴ്നാട്ടിലെ ചിദംബരത്തിൻ്റെ ഹൃദയഭാഗത്താണ് തില്ലൈ നടരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ ഇവിടെ നടരാജനായി ആരാധിക്കുന്നു. ചിദംബരം അഞ്ച് പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്നാണ് . ചിദംബരം നടരാജ ക്ഷേത്രം ആകാശത്തെ പ്രതിനിധീകരിക്കുന്നു. തിരുവണ്ണാമലൈ അരുണാചലേശ്വര (അഗ്നി), കാളഹസ്തി നാഥർ (കാറ്റ്), തിരുവാണൈക്കാവൽ ജംബുകേശ്വര, (ജലം), കാഞ്ചി ഏകാംബരേശ്വര (ഭൂമി).

Thillai Nataraja Temple is located in the heart of Chidambaram, Tamil Nadu. Shiva is worshiped here as Nataraja. Chidambaram is one of the five Panchabhuta temples. Chidambaram Nataraja Temple - Space, Thiruvannamalai Arunachaleshwara - Fire, Kalahasti Nathar - Wind , Thiruvannaikaval Jambukeshwara - Water, Kanchi Ekambareshwara - Earth.

Want your business to be the top-listed Travel Agency in Thrissur?
Click here to claim your Sponsored Listing.

Category

Address


Kurumal
Thrissur
680601

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Other Travel Services in Thrissur (show all)
Trip Buggy Trip Buggy
Thrissur

Our team of expert travel guides has years of experience in showing travelers the best of what India has to offer. Our goal is to provide you with a unique and memorable travel exp...

Aeiwa Holidays Aeiwa Holidays
Thrissur, 680007

Our Services -- Visa Processing, Air Ticket Booking, Hotel Booking, Pick & Drop, Tour Packages. UAE Visa in 1-2 Days (Transit, Tourist, Visit, Short Term Visit, Multi Entry Visas)

Ayyapa Travels pangavu Ayyapa Travels pangavu
Pangavu Shivakshethram
Thrissur, 679531

CABS 9 CABS 9
Thrissur
Thrissur, 680010

CABS FOR EVERYONE

4Wheel Bros 4Wheel Bros
Punkunnam
Thrissur

safe & secure journey ���

Mani's Life Mani's Life
Thrissur

Travel untill death

Book a driver Hire a driver Book a driver Hire a driver
Thrissur, 680546

You can hire a personal driver for local and long-distance road trips. you can enjoy stress-free travel time and reach your destination safely and relaxed.

Roming homies Roming homies
Near Selex Mall East Fort
Thrissur, 680611

if you want to travel arround the world roming homies are a best option off beat places include

Ssss abroad sure shot jobs Ssss abroad sure shot jobs
Thrissur, 680007

VISA

ZAIN Travels & TOURS ZAIN Travels & TOURS
ZAIN TRAVELS & TOURS , 1ST FLOOR KAVALLOOR BUILDINGS EDATHIRINJI , PO
Thrissur, 680122

Pmj vlogz Pmj vlogz
Thrissur, 680007

My own channel

Heavenlyholidaysthrissur Heavenlyholidaysthrissur
ERA 34, Nandanam, Mangat House, Madhava Road, Near IOCL Petrol Pump
Thrissur, 680306

WE PROVIDE BEST TOUR AND TRAVEL SERVICES AT AFFORDABLE RATES WITH PREMIUM FACILITIES.