H&C Publishing House
H & C Publishing House, one of the leading publishers in Kerala, was established in 1947, and headqu
തൃശൂര്‍ - ട്രിച്ചൂര്‍ - രണ്ടാം പതിപ്പ്
പുത്തേഴത്ത് രാമന്‍മേനോന്‍
ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂരുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.
വില : 150/-
ഓഫര്‍ വില : 135/-
കോപ്പികള്‍ക്ക്: 9539233335, 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=THRISSUR-%20TRICHUR%20
Buy Online: https://handcbooks.com/shop/thrissur-trichur/
Amazon: https://www.amazon.in/dp/9389770475?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/handcpublishinghousethrissur
Instagram: https://www.instagram.com/handc_publishing_house/
Youtube: https://www.youtube.com/c/HandCBooks
ദൈവക്കരു - രണ്ടാം പതിപ്പ്
വി.കെ. അനില്‍കുമാര്‍
കൊടക് മലനിരകളില്‍നിന്നു വീശുന്ന തണുതണുത്ത കാറ്റിനെയും, പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യച്ചോപ്പിനെയും, തൊടിയിലെ ചിതറിയ നക്ഷത്രങ്ങളെയും സാക്ഷിയാക്കി അണ്ണുക്കന്‍ പുതിയൊരു കരുവായി പിറവികൊണ്ടു; മലമുടികള്‍ കാത്ത ദൈവക്കരു. മണ്ണിലും കാറ്റിലും ആകാശത്തിലും വെള്ളത്തിലും ലയിച്ച ആദിമനുഷ്യന്റെ അതിജീവനത്തിന്റെ, പോര്‍നിലങ്ങളിലെ ബലിയുടെ ചരിതം ആട്ടവും പാട്ടും പൂത്ത് തലമുറതലമുറകളായി തെയ്യമാടുന്നു. അനുദിനം അടഞ്ഞടഞ്ഞുപോകുന്ന നമ്മെ തുറക്കുന്ന ദ്രാവിഡമലയാളത്തില്‍, തുടക്കംതന്നെ ഒടുക്കവുമാകുന്ന നൂതനശൈലിയില്‍ ഒരു അപൂര്‍വജീവിതഗാഥ.
വില : 330
ഓഫര്‍ വില : 297
കോപ്പികള്‍ക്ക്: 9539233335, 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=DAIVAKKARU%20
Buy Online: https://handcbooks.com/shop/daivakkaru/
Amazon: https://www.amazon.in/dp/9394537732?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/handcpublishinghousethrissur
Instagram: https://www.instagram.com/handc_publishing_house/
Youtube: https://www.youtube.com/c/HandCBooks
ജാലിയന്‍വാലാ ബാഗ്
എം. കമറുദ്ദീന്‍
''ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു... അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.''
(ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍ നല്‍കിയ മറുപടിയില്‍നിന്ന്)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചോരമഷികൊണ്ടു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അധ്യായമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി. അമൃത്സറിലെ ആ മൈതാനവും അവിടെ തളംകെട്ടിയ നിരപരാധികളുടെ രക്തവും ചൂണ്ടുവിരലുയര്‍ത്തുന്നത് അധികാരവും അഹങ്കാരവും കൈകോര്‍ക്കുമ്പോഴത്തെ കൊടിയ വിപത്തിലേക്കാണ്. ബ്രിട്ടീഷനുകൂലികളെപ്പോലും ക്ഷുഭിതരാക്കിയ ആ നരനായാട്ടിന്റെ പശ്ചാത്തലവും കാരണങ്ങളും അനന്തരഫലങ്ങളുമൊക്കെ തിരയുകയാണ് ഇവിടെ; ഒപ്പം, ഈ രാക്ഷസീയ കൃത്യത്തിന് കാലം കാത്തുവെച്ച പ്രതിക്രിയകളും. വെടിയുണ്ടകള്‍ തുളപ്പാടുവീഴ്ത്തിയ ഒരു സ്മാരകമന്ദിരത്തിന്റെ സന്ദര്‍ശനമായിക്കൂടി മാറുന്നു ഈ പുസ്തകവായന.
വില : 60/-
ഓഫര്‍ വില : 54/-
കോപ്പികള്‍ക്ക്: 9539233335, 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=JALLIANWALA%20BAGH%20
Buy Online: https://handcbooks.com/shop/jallianwala-bagh/
Amazon: https://www.amazon.in/dp/8119331702?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/handcpublishinghousethrissur
Instagram: https://www.instagram.com/handc_publishing_house/
Youtube: https://www.youtube.com/c/HandCBooks
ക്വിറ്റ് ഇന്ത്യ
എം. കമറുദ്ദീന്‍
ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. 'പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.' ഇതാണ് ആ മന്ത്രം.
- മഹാത്മാഗാന്ധി
ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം'. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്.
വില : 60/-
ഓഫര്‍ വില : 54/-
കോപ്പികള്‍ക്ക്: 9539233335, 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=QUIT%20INDIA%20
Buy Online: https://handcbooks.com/shop/quit-india/
Amazon: https://www.amazon.in/dp/8119331974?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/handcpublishinghousethrissur
Instagram: https://www.instagram.com/handc_publishing_house/
Youtube: https://www.youtube.com/c/HandCBooks
വെള്ളിയാങ്കല്ലിലെ തുമ്പികള്‍
മോഹനചന്ദ്രന്‍
ഒരു വീടിന്റെ തൊടിയും പരിസരവും ഇങ്ങനെ ജൈവമായിത്തീരുന്നതും പ്രകൃതിയും ജീവജാലങ്ങളും സംസാരിക്കുന്നതും ഒരു കവിയുടെ അസാധാരണമായ ഭാവനയോടെയാണ് ഈ കുറിപ്പില്‍ നിബന്ധിച്ചിരിക്കുന്നത്. നര്‍മ്മബോധവും കാവ്യാത്മകതയും സൂക്ഷ്മനിരീക്ഷണവും നിറഞ്ഞതാണ് ഈ കുറിപ്പുകളില്‍ അധികവും. മോഹനചന്ദ്രന്‍ എന്ന വ്യക്തിയുടെ അഹംഭാരത്തേക്കാള്‍ ചുറ്റുപാടുകളുടെ സൗന്ദര്യവും ജീവിതവും താന്‍ കടന്നുപോന്ന വഴികളിലെ സാംസ്‌കാരികനിമിഷങ്ങളും ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ഇവയില്‍.ആറ്റിത്തെളിഞ്ഞ മലയാള ഭാഷയിലാണ് ഈ കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്.എന്നുമാത്രമല്ല, അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ ഏറ്റവും കുറുകിയ ഭാഷയില്‍ അനുവാചകന് തന്റെ അനുഭവം പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. വലിയ മഴകള്‍ പെയ്തുകഴിഞ്ഞ് മരം പെയ്യുന്നതിന്റെ അനുഭവംപോലെ നിരന്തരപരിണാമങ്ങള്‍ക്ക് വിധേയമായിരുന്ന ആറിലേറെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് വരുംതലമുറകള്‍ക്കുവേണ്ടി ശേഖരിച്ചും സൂക്ഷിച്ചും വെക്കേണ്ടത് ഇത്തരം കാലസംക്രമണങ്ങളില്‍ അനിവാര്യമായ ഒന്നാണ്.
- ആലങ്കോട് ലീലാകൃഷ്ണന്‍
വില : 180/-
ഓഫര്‍ വില : 162/-
കോപ്പികള്‍ക്ക് : 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=VELLIANKALLILE%20THUMPIKAL%20
Buy Online: https://handcbooks.com/shop/velliankallile-thumpikal/
Amazon: https://www.amazon.in/dp/9390948886?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/Sunshinebooks680541
Instagram: https://www.instagram.com/_sunshine_books_thrissur_/
Youtube: https://www.youtube.com/c/HandCBooks
ആര്‍തര്‍ കോനന്‍ ഡോയല്‍
സ്റ്റെതസ്‌കോപ്പണിഞ്ഞ അപസര്‍പ്പകന്‍
രാജന്‍ തുവ്വാര
സ്രഷ്ടാവിനെ സൃഷ്ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം. കുറ്റാന്വേഷണയാത്രകളില്‍ ഈ ഡിറ്റക്ടീവിന്റെ കൂട്ടാളികള്‍ മേധാശക്തിയും സാഹസികതയുമായിരുന്നു. ആ വിശകലനസാമര്‍ഥ്യം പരിവര്‍ത്തിപ്പിച്ചത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മേഖലയെത്തന്നെയായിരുന്നു. അപസര്‍പ്പകസാഹിത്യത്തില്‍ ഇളക്കിപ്രതിഷ്ഠിക്കാനാകാത്ത ഈ മാതൃകയ്ക്ക് രക്തവും മാംസവുമേകിയത് ഭിഷഗ്വരനായ ആര്‍തര്‍ കോനന്‍ ഡോയലായിരുന്നു. കലാതീതകഥാപാത്രം എന്ന സങ്കല്പത്തെ മൂര്‍ത്തയാഥാര്‍ഥ്യമാക്കിയ ഹോംസിന് പ്രാണശ്വാസമായ ഡോയലിന്റെ ജീവചരിത്രമാണിത്. അപ്പോത്തിക്കിരിക്കും അപസര്‍പ്പകനുമിടയില്‍ പകുക്കപ്പെട്ട ഒരു ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ഗ്രന്ഥം, ഡോയലിന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണചിത്രം അനാവരണംചെയ്യുന്നു.
വില : 200/-
ഓഫര്‍ വില : 180/-
കോപ്പികള്‍ക്ക്: 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=Arthur%20Conan%20Doyle%20
Buy Online: https://handcbooks.com/shop/arthur-conan-doyle/
Amazon: https://www.amazon.in/dp/8119331435?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/handcpublishinghousethrissur
Instagram: https://www.instagram.com/handc_publishing_house/
Youtube: https://www.youtube.com/c/HandCBooks
ഡോ.പി.സജീവ്കുമാറിന്റെ നോവൽ "മറുകടയാളം"
എം. പി സുരേന്ദ്രൻ,
ഐ. ഷണ്മുഖദാസിനു നൽകി പ്രകാശനം ചെയ്യുന്നു. സി. രാവുണ്ണി, സെബാസ്റ്റ്യൻ, ചന്ദ്രശേഖർ നാരായണൻ, സുരേന്ദ്രൻ മങ്ങാട്ട്, കൃഷ്ണകുമാർ ആ മലത്ത് എന്നിവർ സമീപം.
മാധവിക്കുട്ടി എന്ന സ്‌നേഹം
എം.കെ. ചന്ദ്രശേഖരന്‍
ഒരു സ്ത്രീ എന്ന നിലയില്‍ ശക്തയായ ഒരു കഥാപാത്രംതന്നെയായിരുന്നു മാധവികുട്ടി. അവരുടെ സൗന്ദര്യംപോലെയായിരുന്നു ആ തൂലികത്തുമ്പില്‍ നിന്നും ഉതിര്‍ന്നുവീണ അക്ഷരങ്ങളും. അതിശയോക്തി ഏതുമില്ലാതെ ഓരോ കഥാപാത്രത്തെയും വായനക്കാര്‍ക്കുമുന്നില്‍ വരച്ചുകാണിച്ച മികവ് മറ്റെരു എഴുത്തുകാരിലും കാണാനാകില്ല. പച്ചയായ ഒരു സ്ത്രീയുടെ എല്ലാ വികാരതലങ്ങളിലൂടെയും കടന്നുപോയ, കാലത്തിന് പകരംവയ്ക്കാന്‍ കഴിയാത്ത ഒരു നീര്‍മാതളമായിരുന്നു മാധവികുട്ടി. അവരുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ കൃതിയാണ് ഇത്.
വില : 100/-
ഓഫര്‍ വില : 90/-
കോപ്പികള്‍ക്ക് : 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=MADHAVIKKUTTY%20ENNA%20SNEHAM%20
Buy Online: https://handcbooks.com/shop/madhavikkutty-enna-sneham/
Amazon: https://www.amazon.in/dp/9390948746?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/Sunshinebooks680541
Instagram: https://www.instagram.com/_sunshine_books_thrissur_/...
Youtube: https://www.youtube.com/c/HandCBooks
ഞാനും ഞാനും
ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പടികള്‍
ഡോ. ജയകൃഷ്ണന്‍
ധന്യവും സഫലവുമായ ജീവിതത്തിന് ഒരു ഡോക്ടര്‍ നല്കുന്ന 'കുറിപ്പടി'യായി മാറുന്ന ഈ പുസ്തകം - രോഗഗ്രസ്തമാകുന്ന ലോകത്തിനും കാലത്തിനുമുള്ള ശമനൗഷധം. അവനവനിലേക്കും അപരനിലേക്കുമുള്ള വഴികളെല്ലാമടച്ചുകെട്ടി ഒറ്റത്തുരുത്തുകളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന ഇന്നത്തെ മനുഷ്യരുടെ ക്രമംതെറ്റിയ ഹൃദയമിടിപ്പുകള്‍ ഇവിടെ അളക്കുന്നു; അവ ചിട്ടപ്പെടുത്തുവാനുള്ള 'ഒറ്റമൂലി'കള്‍ നിര്‍ദേശിക്കുന്നു. ഒരു ചെറുപുഞ്ചിരിയും അല്പം കണ്ണീരുമായല്ലാതെ ആര്‍ക്കും വായിച്ചുമടക്കുവാനാകാത്ത ഈ കുറുപ്പുകളിലാകെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മരുന്നുമണം തിങ്ങിനില്‍ക്കുന്നു. ജീവിതത്തിലെ ഒരു പ്രശ്നവും ജീവിതത്തേക്കാള്‍ വലുതല്ല എന്ന് ഇതു നമ്മെ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.
വില : 160
ഓഫര്‍ വില : 144
കോപ്പികള്‍ക്ക്: 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=PUZHAYILNINNU%20KITTIYATHU%20
Buy Online: https://handcbooks.com/shop/njanum-njanum/
Amazon: https://www.amazon.in/dp/8119331966?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/handcpublishinghousethrissur
Instagram: https://www.instagram.com/handc_publishing_house/
Youtube: https://www.youtube.com/c/HandCBooks
കുന്നുകയറി ചെല്ലുമ്പോൾ
****************************
രജികുമാർ പുലാക്കാട്
മുപ്പത്തിയൊൻപത് ചെറിയ (വലിയ) കഥകളുടെ സമാഹാരമാണ് പി. സുരേന്ദ്രൻ മാഷുടെ പുതിയ പുസ്തകം" കുന്നുകയറി ചെല്ലുമ്പോൾ." മരത്തെ ചുറ്റിനിൽക്കുന്ന ഒരു വീടാണ് സുരേന്ദ്രൻ മാഷ് ; മാഷുടെ കൃതികൾ. ആ പാരിസ്ഥിതികമായ ആകുലതകൾ, വിഷാദങ്ങൾ ഈ കുഞ്ഞു കഥകളിലും അദ്ദേഹം പങ്കുവെക്കുന്നു. വീടും വീടുവിട്ടിറങ്ങിയ ബുദ്ധനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രൂപകങ്ങളാണ്. ഇതിലെ ഒരു കഥയിൽ പറയുന്നതുപോലെ, വീട് അകത്തോ പുറത്തോ എന്നറിയാതെ ഒടുങ്ങാത്ത ഒരു അലച്ചിൽ സുരേന്ദ്രൻ മാഷുടെ ജീവിതത്തിലും കഥകളിലുമുണ്ട്.പലപ്പോഴും ദൂരം എന്ന കഥയിൽ വർണ്ണിക്കുന്നതുപോലെ അത് കപിലവസ്തുവിൽ നിന്നും ഗയയിലേക്കുള്ള ദൂരമാണ്.
ഇരയും വേട്ടക്കാരനും മാറി മാറി വരുന്ന പ്രകൃതിയുടെ പ്രകൃതത്തിലെ ഹിംസാചക്രങ്ങളെ ശക്തമായി ആവിഷ്കരിക്കുന്ന 'പരാതികൾ', പുതുകാലത്ത് അധ്വാനത്തിനു വന്ന അപചയം അടയാളപ്പെടുത്തുന്ന 'ഉപ്പിലും വിയർപ്പിലും', പെരുകിയ കടം വീട്ടാൻ അവസാനത്തെ ആശ്രയമായി തന്റെ ശരീരത്തെ സമർപ്പിക്കാൻ തയ്യാറായ യുവതിയുടെ കഥ പറയുന്ന ' കടം ', പാരമ്പര്യത്തിന്റെ ഊർജ്ജമുൾക്കൊണ്ട് എല്ലുറപ്പു നേടേണ്ട പുതിയ കവിതയെ, സാഹിത്യത്തെ, എല്ലാറ്റിനുമുപരി സമൂഹത്തെ ഇടശ്ശേരി എന്ന രൂപകത്തിലേക്കാവാഹിക്കുന്ന 'ഇടശ്ശേരി', ഇറങ്ങാൻ വേണ്ടി മാത്രം കയറുന്ന കുന്നുകളെ ഓർമിപ്പിക്കുന്ന, നാറാണത്തു ദിവ്യനെ മറ്റൊരു തരത്തിൽ അവതരിപ്പിക്കുന്ന 'കുന്നുകയറി ചെല്ലുമ്പോൾ', സ്വയം മറഞ്ഞിരിക്കാനാവാതെ എപ്പോഴും മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെട്ടുകൊണ്ടേയിരിക്കുന്ന 'ഒളിച്ചുകളി ', അപാര ജൈവ നിയമങ്ങളെ അധിഗമിക്കാനാവാത്ത നിസ്സഹായമായ ' സർപ്പവിഷാദം', സ്പർദ്ധപരത്തി അഹങ്കരിച്ചു നടക്കുന്ന എല്ലാ നേർച്ചക്കൊറ്റൻമാരുടെയും അവസാനം എങ്ങനെയായിരിക്കും എന്ന് പ്രവചിക്കുന്ന 'വിശുദ്ധമൃഗം ' തുടങ്ങി വായനക്കാരെ മന്ത്രമുഗ്ദ്ധരാക്കുന്ന കഥകളാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. ഡോക്ടർ സുകുമാർ അഴീക്കോട് പറഞ്ഞതുപോലെ വലുതാവാനായി ചെറുതായ കഥകൾ. കവിതയിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ട ആഖ്യാന ചാരുതകൾ. ചിത്രശലഭമായി പറന്നു നടക്കുന്ന കഥകൾ.
മനോഹരമായ മറ്റൊരു കഥാപുസ്തകം ഞങ്ങൾക്ക് തന്ന മാഷിന് എന്റെ സ്നേഹാദരങ്ങൾ❤️🙏
"കുന്നുകയറി ചെല്ലുമ്പോൾ" - പി. സുരേന്ദ്രൻ
പ്രസാധനം :എച്ച് & സി ബുക്സ്,
വില : 100 രൂപ
എപ്പോഴും എവിടെയും
സി രാധാകൃഷ്ണന്‍
പ്രപഞ്ചത്തോളം വലുതായ ഒരു 'അമ്യൂസ്‌മെന്റ് പാര്‍ക്കി'ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ''എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള'' ഈശ്വരനോളവും, ''എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത'' സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്‌നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്.
വില : 70
ഓഫര്‍ വില : 63
കോപ്പികള്‍ക്ക്: 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=EPPOZHUM%20EVIDEYUM%20
Website: https://handcbooks.com/shop/eppozhum-evideyum/
Amazon: https://www.amazon.in/dp/8119331362?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/handcpublishinghousethrissur
Instagram: https://www.instagram.com/handc_publishing_house/
Youtube: https://www.youtube.com/c/HandCBooks
Happy birthday to our MD
ഭൂതനഗരം
ഇ. സന്തോഷ്‌കുമാര്‍
ആ തകര്‍ന്ന ജാലകങ്ങളല്ലാതെ മറ്റൊന്നുമില്ല
നടന്ന വഴികളിലൂടെയും നെയ്‌തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ യാത്രയ്ക്കു വാഹനമായിരിക്കുന്നു. അതിലൂടെ അനുഭവങ്ങളുടെ മഞ്ഞും മഴയും വെയിലുമെല്ലാം മാറിമാറിവരുന്ന സവിശേഷമായൊരു കാലാവസ്ഥ ഉരുവംകൊള്ളുകയാണ്.
മനുഷ്യജീവിതത്തിന്റെ വൈകാരികചരിത്രമായി സാഹിത്യത്തെ പ്രതിഫലിപ്പിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലൂടെ, വായനയിലൂടെ, സഞ്ചാരങ്ങളിലൂടെയുമെല്ലാം ഓര്‍മകളുടെ ചില മുനമ്പുകളില്‍ വീണ്ടും വന്നുനില്ക്കുമ്പോഴുണ്ടാവുന്ന ഗൃഹാതുരത്വത്തെ ആവിഷ്‌കരിക്കുന്ന രചനകള്‍.
വില : 240/-
ഓഫര്‍ വില : 216/-
കോപ്പികള്‍ക്ക്: 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=BHOOTHANAGARAM%20
Buy Online: https://handcbooks.com/shop/bhoothanagaram/
Amazon: https://www.amazon.in/dp/811933146X?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/handcpublishinghousethrissur
Instagram: https://www.instagram.com/handc_publishing_house/
Youtube: https://www.youtube.com/c/HandCBooks
Resurrection
Karumom M. Neelakantan
Mr. Karumom M. Neelakantan is a well-known writer of poems, short stories and children’s literature in Malayalam. Some of his poems were presented and discussed in MTIE (Malayalam, Tamil and Indian English) Writers’ Forum, and got applause and appreciation. His writings are the true exemplifications of his eminent eloquence and rhetorical skill. As an upholder of truth, values and goodness, and an ardent lover of poetry, his power of observation and style of expression are admirably attractive and amazing.
Now he appears before us with ‘Resurrection’, his first collection of English poems. This collection contains twenty-two poems with different and relevant themes. I enjoyed the reading of it and felt a scent of serenity and philosophical profundity throughout this collection and am sure that all readers will experience the same.
Dr. G. Rajendran Pillai
Price : 120/-
Offer price : 108/-
For copies : 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=RESURRECTION%20
Buy Online: https://handcbooks.com/shop/resurrection/
Amazon: https://www.amazon.in/dp/939094886X?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/Sunshinebooks680541
Instagram: https://www.instagram.com/_sunshine_books_thrissur_/
Youtube: https://www.youtube.com/c/HandCBooks
രാരിക്കുട്ടി : ധീരതയുടെ പെണ്‍കുട്ടി
മാത്യൂസ് ആര്‍പ്പൂക്കര
ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.
വില : 80/-
ഓഫര്‍ വില : 72/-
കോപ്പികള്‍ക്ക് : 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=RARIKUTTY:%20DHEERATHAYUDE%20PENKUTTY%20
Buy Online: https://handcbooks.com/shop/rarikutty-dheerathayude-penkutty/
Amazon: https://www.amazon.in/dp/9390948738?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/Sunshinebooks680541
Instagram: https://www.instagram.com/_sunshine_books_thrissur_/...
Youtube: https://www.youtube.com/c/HandCBooks
തച്ചോളി പൊന്നോമല്‍
മാത്യൂസ് ആര്‍പ്പൂക്കര
വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.
വില : 80/-
ഓഫര്‍ വില : 72/-
കോപ്പികള്‍ക്ക് : 9539233335 , 9072733335
Enquiry: https://api.whatsapp.com/send?phone=919539233335&text=THACHOLI%20PONNOMAL%20
Buy Online: https://handcbooks.com/shop/thacholi-ponnomal/
Amazon: https://www.amazon.in/dp/9390948827?ref=myi_title_dp
Join our Group: https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ
Follow us on:
Facebook: https://www.facebook.com/Sunshinebooks680541
Instagram: https://www.instagram.com/_sunshine_books_thrissur_/
Youtube: https://www.youtube.com/c/HandCBooks
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
High Road, South Bazar
Thrissur
680001
Opening Hours
Monday | 9am - 8pm |
Tuesday | 9am - 8pm |
Wednesday | 9am - 8pm |
Thursday | 9am - 8pm |
Friday | 9am - 8pm |
Saturday | 9am - 8pm |
Sunday | 9am - 8pm |
Thrissur
Thrissur, 680001
Malibu Chicken Cages കൂടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 7736731609
Thrissur, 680651
Open access peer reviewed journal devoted to the publication of original research papers on various aspects of Veterinary and Animal Sciences.
Killimangalam
Thrissur, 680591
I’m just a little boy picking up pebbles and shells on the seashore, whilst the great ocean of truth lay all undiscovered before me.
Thrissur, 680001
H & C Publishing House, one of the leading publishers in Kerala, was established in 1947, and headquartered in Thrissur, South India. From a humble beginning as a publisher of simp...
1st Floor, Jeevanvidya Building, Kodakara
Thrissur, 680684
Unicode is a self- publication company, who has an excelled in publishing more than 150* books in a s