KAU Employees Association

Kerala Agricultural University Employees Association Ga(8) 2013/74 Dt. 27.05.197

Kerala Agricultural University Employees Association
(Member, Confederation Of University Employees Organisations, Kerala, F.S.E.T.O)
(Recognised By The University Vide Order No.

01/05/2024

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ്റെ സമര-സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് സംഘടനയെ കരുത്തുറ്റതാക്കിമാറ്റി സർവ്വീസിൽ നിന്നും വിരമിച്ച സഖാക്കളായ അബ്ദു സബൂർ പി, ( ഫാം സൂപ്രണ്ട് പട്ടാമ്പി) സുരേന്ദ്രൻ കെ എസ് (ഓഫീസ് അറ്റൻ്റൻ്റ് വെള്ളാനിക്കര) അബൂബക്കർ എം (ലാബ് അസിസ്റ്റൻ്റ് ആനക്കയം) ദിവാകരൻ.വി (ലാബ് അസിസ്റ്റൻ്റ് വെള്ളായണി) ഷാനവാസ്.കെ. എ (ലൈബ്രറി അസിസ്റ്റൻ്റ് വെള്ളാനിക്കര) ഉഷ കെ.ടി(ഓഫീസ് അറ്റൻ്റൻ്റ് കണ്ണാറ) എന്നിവർക്ക് അഭിവാദ്യങ്ങൾ

01/05/2024
Photos from KAU Employees Association's post 24/03/2024

എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി സമരണിക #കനൽവഴികൾ 50-ാം സംസ്ഥാന സമ്മേളത്തിൽ വെച്ച് ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ:എം.ബി.രാജേഷ് പ്രകാശനം നിർവ്വഹിച്ചു.

Photos from KAU Employees Association's post 22/03/2024

50-ാം സംസ്ഥാന സമ്മേളനം
#സുവർണ്ണ_സ്മരണകൾ

Photos from KAU Employees Association's post 21/03/2024
Photos from KAU Employees Association's post 21/03/2024

എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തലമുറകളുടെ സംഗമ സായാഹ്നം #സുവർണ്ണ_സ്മരണകൾ പ്രശസ്ത സാഹിത്യകാരൻ ശ്രീ.സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്തു. സംഘടനയെ മുന്നിൽ നിന്ന് നയിച്ച മുൻ നേതാക്കളും പ്രവർത്തകരും കുടുംമ്പാഗങ്ങളും പങ്കെടുത്തു ജീവനക്കാരുടെയും മക്കളുടേയും കലാപരിപാടികളു അരങ്ങേറി.

19/03/2024

എംപ്ലോയീസ് അസോസിയേഷൻ 50-ാം സംസ്ഥാന സമ്മേളനം ഐക്യകണ്ഠേനെ തെരെഞ്ഞെടുത്ത പുതിയ ഭാരവാഹികൾ..🚩🚩🚩🚩

Photos from KAU Employees Association's post 17/03/2024

പത്മശ്രീ ലഭിച്ച തെയ്യം കലാകാരൻ ശ്രീ.ഇ.പി.നാരയണൻ പെരുവണ്ണാനെ എംപ്ലോയീസ് അസോസിയേഷൻ്റെ 50-ാം സംസ്ഥാന സമ്മേളനത്തിൽ ആദരിച്ചു. കാർഷിക സർവ്വകലാശാലയിലെ മുൻ ജീവനക്കാരനായിരുന്നു.

17/03/2024

എംപ്ലോയീസ് അസോസിയേഷൻ്റെ 50-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സുവർണ്ണ സ്മരണകൾ എന്ന പ്രോഗ്രാമിൻ്റെ സമാപനത്തിൽ ബലികുടീരങ്ങളേ.. എന്ന ഗാനം ആവേശത്തോടെ ആലപിച്ച് നേതാക്കളും പ്രവർത്തകരും ...

Photos from KAU Employees Association's post 17/03/2024

സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന നേതാക്കളായ സ: കെ.സുരേഷ് കുമാർ, സ: അബ്ദുസബൂർ, സ: മനോജ്കുമാർ, സ: ജോളി ജോസഫ് എന്നിവർക്ക് സംസ്ഥാന സമ്മേളനത്തിൽ വെച്ച് യാത്രയപ്പ് നൽകി

Photos from KAU Employees Association's post 17/03/2024

ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുക

ഇന്ത്യൻ ജനാധിപത്യത്തെയും ഫെഡറലിസത്തെയും സംരക്ഷിക്കാൻ കർഷക പ്രസ്ഥാനങ്ങളോടും തൊഴിലാളി പ്രസ്ഥാനങ്ങളോടും ഒത്ത് ചേർന്ന് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെ
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൊതു സമ്മേളനവും ബഹു: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് പ്രസിഡൻ്റ് ഡോ.പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ്റെ പ്രസിഡൻ്റായി എൻ.ആർ.സാജൻ, ജനറൽ സെക്രട്ടറിയായി കെ.ആർ.പ്രദീഷ്, ട്രഷററായി പി.വാസുദേവൻ എന്നിവരെ തെരെഞ്ഞെടുത്തു. അമ്പതാം വാർഷികത്തോടനു ബന്ധിച്ച് നടന്ന സുവർണ സ്മരണകൾ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം നിർവ്വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി സി.ആർ.ദാസ് അധ്യക്ഷത വഹിച്ചു. തുടർന്ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.

Photos from KAU Employees Association's post 14/03/2024

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ അമ്പതാം സംസ്ഥാന സമ്മേളനം നാളെ മുതൽ ആരംഭിക്കും(15 3 2024). കേരള കാർഷിക സർവകലാശാല ജീവനക്കാരുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ സർവകലാശാലയുടെ വികസന പ്രവർത്തനങ്ങളിലും, കേരളം നേരിട്ട പ്രളയ കോവിഡ് മഹാമാരി കാലഘട്ടത്തിലും, സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച 50 വർഷങ്ങൾ ആണ് സംഘടന പിന്നിടുന്നത്. മാർച്ച് 15ന് സംസ്ഥാന കൗൺസിൽ യോഗത്തോടെ ആരംഭിക്കുന്ന സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം 1.30 ന് ഫോറസ്ട്രി കോളേജ് സെമിനാർ ഹാളിൽ വനിതാ സമ്മേളനം നടക്കും. ഡോ. ഇ. സന്ധ്യ. സി എസ് ചന്ദ്രിക എന്നിവർ ലിംഗ സമത്വവും ജനാധിപത്യവും, നാരി ശാക്തീകരണത്തിൻ്റെ ഗ്യാരണ്ടിയും യാഥാർഥ്യവും, എന്നീ വിഷയങ്ങളെ അധികരിച്ച് ചർച്ച നയിക്കും.

മാർച്ച് 16ന് മഞ്ചേശ്വരംമുതൽ ബാലരാമപുരം വരെയുള്ള സർവകലാശാല കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പ്രകടനത്തോടെ ആരംഭിക്കുന്ന സുവർണ്ണ ജൂബിലി സമാപന സമ്മേളനം വെള്ളാനിക്കരയിലെ എം.എ. മണി സ്മാരക വേദിയിൽ (സെൻട്രൽ ഓഡിറ്റോറിയം, കാർഷിക സർവ്വകലാശാല) കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റും, മുൻ എംപിയുമായ ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കുന്ന സുവർണ്ണ ജൂബിലി സമാപന സമ്മേളനവും യാത്രയയപ്പും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. പത്മശ്രീ നേടിയ മുൻ കാർഷിക സർവകലാശാലാ ജീവനക്കാരൻ കൂടിയായ ഇ പി നാരായണനെ ആദരിക്കുകയും, വിരമിക്കുന്ന സംസ്ഥാന നേതാക്കളായ കെ സുരേഷ്കുമാർ അബ്ദുസബൂർ, മനോജ് കുമാർ.എം. കെ. ജോളിജോസഫ് എന്നിവർക്ക് യാത്രയയപ്പ് നൽകും

സുവർണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "സുവർണ്ണ സ്മരണകൾ" വെള്ളാനിക്കരയിലെ സാംസൺ ജെ.കൊളാടി സ്മാരക വേദിയിൽ (ഓഡിറ്റോറിയം, വെള്ളാനിക്കര) പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം നിർവഹിക്കും, പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന കുട്ടികളുടെ കഥാകൃത്ത് സി.ആർ.ദാസ് അധ്യക്ഷത വഹിക്കും

പ്രസ്തുത പരിപാടിയിൽ സർവ്വകലാശാലയിൽ നാളിതുവരെ വിരമിച്ച ജീവനക്കാരും അധ്യാപകരും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കൂടാതെ ജീവനക്കാരുടെ വിവിധ കലാപരിപാടികൾ സന്ധ്യക്ക് അരങ്ങേറും

13/03/2024

വനിതാ സമ്മേളനം മാർച്ച് 15 വെള്ളി ഫോറസ്ട്രി കോളേജ് സെമിനാർ ഹാൾ വെള്ളാനിക്കര

Photos from KAU Employees Association's post 07/03/2024

വെള്ളാനിക്കര യൂണിറ്റ് സമ്മേളനവും യാത്രയയ്പ്പ് യോഗവും തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സ:പി.കെ.ഷാജൻ ഉദ്ഘാടനം ചെയ്തു

കേരള കാർഷിക സർവ്വകലാശാല എംപ്ലോയീസ് അസോസിയേഷൻ അമ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വെള്ളാനിക്കര യൂണിറ്റിൽ
വാർഷിക സമ്മേളനവും യാത്രയയ്പ്പ് യോഗവും നടത്തി. വെള്ളാനിക്കര കാർഷിക കോളേജിലെ സെമിനാർ ഹാളിൽ നടന്ന യൂണിറ്റ് വാർഷിക യോഗം
തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും തുടരേണ്ടതുണ്ടോ എന്ന വിഷയമാണ് വരുന്ന പാർലമെൻ്റ് ഇലക്ഷനിൽ രാജ്യം നേരിടുന്ന ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു. സർവ്വകലാശാലയുടെ ജോയിൻ്റ് രജിസ്ട്രാർ ആയി വിരമിച്ച
കെ വി സുബ്രഹ്മണ്യന് യോഗത്തിൽ യാത്രയയപ്പ് നൽകി. കെ.എ.യു.ഇ.എ. ജനറൽ സെക്രട്ടറി സി.വി. ഡെന്നി, മുൻ ജനറൽ സെക്രട്ടറി ബി.ഷിറാസ്, മുൻ പ്രസിഡൻ്റ് വി.എസ് സത്യശീലൻ, വൈസ് പ്രസിഡൻ്റ് സി.സുജാത എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പതാക ദിനാചരണത്തോടനുബന്ധിച്ച് യൂണിറ്റ് പ്രസിഡണ്ട് സി ജി സുമേഷ് പതാക ഉയർത്തി. തുടർന്ന് വാർഷിക യോഗത്തിൽ റിപ്പോർട്ടും, കണക്കും, പ്രമേയങ്ങളും അവതരിപ്പിച്ചു. ചർച്ചക്കും മറുപടിക്കും ശേഷം വെള്ളാനിക്കര യൂണിറ്റിലെ പുതിയ ഭാരവാഹികളായി സി.ജി.സുമേഷ് (പ്രസിഡൻ്റ്), അപർണാദേവി.പി.എ
(വൈ. പ്രസിഡൻറ്), സരിത.കെ യു (സെക്രട്ടറി), ദീപു. എ.കെ (ജോ. സെക്രട്ടറി), ജിജിയ.പി.പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

23/02/2024

🌹സഖവ് എം.എ.മണി അന്തരിച്ചു🌹

എംപ്ലോയീസ് അസോസിയേഷൻ്റെ മുൻ സംസ്ഥാന നേതാവും സിസിബിഎം കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായി വിരമിച്ച സഖാവ് എം.എ.മണി അന്തരിച്ചു. അസോസിയേഷൻ്റെ സാംസ്കാരിക സംഘടനയായ നാളം കൺവീനറും, ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ തൃശ്ശൂർ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റും എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൗതിക ശരിരം മുൻ തീരുമാനപ്രകാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കൽ കോളേജിന് വിട്ട് നൽകും. ജീവിത കാലയളവിൽ സർവ്വീസ് സംഘടനാ രംഗത്തും പൊതുരംഗത്തും പ്രവർത്തച്ച സഖാവ് മരണാനന്തരം തൻ്റെ ശരീരം പൊതു സമൂഹത്തിന് സമർപ്പിക്കുകയാണ് പ്രിയപ്പെട്ട സഖാവിന് എംപ്ലോയീസ് അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

08/02/2024

ഫെഡറൽ മൂല്യങ്ങൾ കാറ്റിൽ പറത്തി സാമ്പത്തിക ഉപരോധത്തിലൂടെ കേരള വികസനത്തിനു കൂച്ചു വിലങ്ങിടാൻ പരിശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ഫെബ്രുവരി 8 ന് സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഡെൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സർവകലാശാല ജീവനക്കാരും പ്രതിഷേധത്തിന്.

ഒട്ടേറെ ബദൽ വികസന മാതൃകകൾ നടപ്പിലാക്കി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനമാണ് കേരളം. കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങളെ അപ്പാടെ അട്ടിമറിച്ച് ⁷സംസ്‌ഥാനങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്നതിനും കേരളത്തിലെ ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയുടെ അർഹമായ വിഹിതം നൽകാതെ സംസ്‌ഥാനത്തെ സാമ്പത്തികമായി പ്രയാസപ്പെടുത്തുകയുമാണ്. ഇത്തരത്തിൽ കേരളത്തെ സാമ്പത്തികമായി പ്രയാസപ്പെടുത്തുക വഴി ജനങ്ങൾക്ക് ലഭിക്കുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടാനും ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ വർദ്ധിക്കുന്നതിനും ഇടയാക്കിയിരിക്കുന്നു. ഇതേസന്ദർഭത്തിലാണ് കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വലതുപക്ഷവും ബിജെപിയും ബോധ പൂർവ്വം പ്രചരിപ്പിക്കുന്നത്. ഇതിൻ്റെ ഫലമായി സിവിൽ സർവ്വീസിനെയാകെ തകർക്കാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധം സൃഷ്ടിക്കേണ്ട സാഹചര്യമൊരുങ്ങിയിരിക്കുന്നു.
ഫെബ്രുവരി 8 ന് കേരള മുഖ്യമന്ത്രിയുടെ നേതൃതത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും നടത്തുന്ന ഡെൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ സർവകലാശാലകളിലും അനുഭാവ പ്രകടനങ്ങൾ സംഘടിപ്പിക്കുവാൻ കോൺഫഡറേഷൻ ആഹ്വാനം ചെയ്യുന്നു.
Sd/-
ജനറൽ സെക്രട്ടറി
CUEO

07/02/2024

കേരളത്തിനുള്ള കേന്ദ്ര നികുതിവിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവുണ്ടാകുന്നു. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌. ഡൽഹിയിൽ ഈ മാസം എട്ടിന്‌ കേരളം നടത്തുന്ന സമരത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്‌.

വിഭവ വിഭജനത്തിൽ കേരളം നേരിടുന്ന കടുത്ത വിവേചനത്തിന്റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ 15–-ാം ധന കമീഷന്റെ ശുപാർശകൾ പരിശോധിച്ചാൽ മതിയാകും. നികുതിവിഹിതത്തിന്റെ 17.939 ശതമാനം ഉത്തർപ്രദേശിന്‌ ലഭിക്കുന്നു. ബിഹാറിന്‌ 10.058 ശതമാനവും മധ്യപ്രദേശിന്‌ 7.85 ശതമാനവും മഹാരാഷ്‌ട്രയ്‌ക്ക്‌ 6.317 ശതമാനവും ഗുജറാത്തിന്‌ 3.478 ശതമാനവും ലഭിക്കുന്നു. കേരളത്തിനാകട്ടെ 1.925 ശതമാനവും. ഈ കുറവ്‌ തുറന്നുകാട്ടുമ്പോൾ, കേരളത്തിന്‌ റവന്യു കമ്മി ഗ്രാന്റ്‌ അനുവദിച്ചിട്ടുണ്ടെന്നും, ഉയർന്ന വിഹിതം ലഭിച്ച സംസ്ഥാനങ്ങൾക്ക്‌ ഈ ഗ്രാന്റ്‌ ഇല്ലെന്നുമാണ്‌ മറുപടി. കേരളത്തിന്‌ അനുവദിച്ച ആകെ റവന്യു കമ്മി ഗ്രാന്റ്‌ 37,814 കോടി രൂപയാണ്‌. പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദുരന്ത നിവാരണം, തദ്ദേശ സ്ഥാപനങ്ങൾവഴി നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേക മേഖലാ ഗ്രാന്റായി 14,899 കോടി രൂപയും അനുവദിച്ചു. ഇതിൽ ഈ വർഷത്തെ വിഹിതവും നിഷേധിക്കപ്പെടുകയാണ്‌. എന്നാൽ, 17.939 ശതമാനം നികുതിവിഹിതം ലഭിക്കുന്ന ഉത്തർപ്രദേശിന്‌ അനുവദിച്ച പ്രത്യേക മേഖലാ ഗ്രാന്റ്‌ 83,995 കോടി രൂപ. മഹാരാഷ്‌ട്രയ്‌ക്ക്‌ കിട്ടിയത്‌ 61,904 കോടി. പത്തു ശതമാനത്തിലേറെ നികുതിവിഹിതം കിട്ടിയ ബിഹാറിനും 46,624 കോടിയുണ്ട്‌. മധ്യപ്രദേശിനും കിട്ടി 40,766 കോടി. വലിയ വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്‌ മൂന്നര ശതമാനം നികുതിവിഹിതവും 30,549 കോടിയുടെ പ്രത്യേക മേഖലാ ഗ്രാന്റുകളും കിട്ടി.

മൂലധന നിക്ഷേപത്തിനായുള്ള പ്രത്യേക ദീർഘകാല വായ്‌പാ പദ്ധതിയിലും കേരളത്തോടുള്ള കടുത്ത വിവേചനം പ്രകടമാണ്‌. സംസ്ഥാനങ്ങൾക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ ദീർഘകാല പലിശരഹിത വായ്‌പാ പദ്ധതി കഴിഞ്ഞദിവസത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. നടപ്പു സാമ്പത്തികവർഷത്തിൽ പ്രഖ്യാപിച്ച്‌ നടപ്പാക്കിയ ഇതേ പദ്ധതിയിൽ കേരളത്തിന്‌ ഒരു രൂപപോലും അനുവദിച്ചില്ല. കഴിഞ്ഞ ഡിസംബർ 13 വരെ 98,156 കോടി രൂപ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്‌തു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടുത്ത ഘട്ടം, കെ ഫോൺവഴി എല്ലാ കുടുംബത്തിനും ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കൽ അടക്കം ഈ വർഷം നാലായിരത്തിലേറെ കോടി രൂപയുടെ പദ്ധതി കേരളം സമർപ്പിച്ചിരുന്നു. 3000 കോടി രൂപ ലഭിക്കേണ്ടതിൽ, ആദ്യഘട്ട അലോട്ട്‌മെന്റിൽ സംസ്ഥാനത്തിന്‌ 1908 കോടി അനുവദിക്കുന്നതായി അറിയിച്ചു. പിന്നീട്‌, മറ്റു ചില കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ബ്രാൻഡിങ്‌ മാനദണ്ഡം പാലിച്ചില്ലെന്ന പേരിൽ, അനുവദിച്ച വായ്‌പയും നിഷേധിച്ചു. ഇതേ പദ്ധതിയിൽ ഉത്തർ പ്രദേശിന്‌ അനുവദിച്ചത്‌ 18,936 കോടി രൂപയാണ്‌. ബിഹാറിന്‌ 9932 കോടിയും മധ്യപ്രദേശിന്‌ 8134 കോടിയും മഹാരാഷ്‌ട്രയ്‌ക്ക്‌ 6745 കോടിയും രാജസ്ഥാന്‌ 6026 കോടിയും ലഭിച്ചു. ഈ സംസ്ഥാനങ്ങളുടെ ഭരണനേതൃത്വം ആർക്കാണെന്നത്‌ എല്ലാവർക്കും അറിയാവുന്നതുമാണ്‌.

05/02/2024

കാർഷിക സർവ്വകലാശാലയ്ക്ക് 75 കോടി രൂപ

05/02/2024

സാമ്പത്തിക പ്രയാസത്തിലും ജീവനക്കാരെ ചേർത്ത് പിടിച്ച ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ

05/02/2024

പ്ലാസ്റ്റിക് ഗ്രോബാഗുകൾക്ക് ബദലായി കയർ ഉപയോഗിച്ച് NCRMI വികസിപ്പിച്ചെടുത്ത ഇ-കയർ ഗ്രോബാഗുകളുടെ നിർമ്മാണത്തിൽ NCRMI വിവിധ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കുന്നുണ്ട്. ടെക്നോളജി ട്രാൻസ്ഫറും നൽകി വരുന്നുണ്ട്. ഈ സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോള വ്യവസായ ഗ്രൂപ്പായ ഏണസ്റ്റ് ആൻഡ് യങ്ങുമായി സഹകരിച്ച് ഇ-കയർ ഗ്രോബാഗുകളുടെ നിർമ്മാണത്തിനുഉള്ള ലൈവ് വർക്ക്ഷോപ്പ് നടപ്പിലാക്കി. ഏണസ്റ്റ് ആൻഡ് യങ്ങിന്റെ CSR ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ ഈ പദ്ധതിയിൽ EYGDS ന്റെ തിരുവനന്തപുരം, കൊച്ചി, എന്നീ ക്യാമ്പസുകളിൽ നിന്നായി 2000 ഉദ്യോഗസ്ഥർ പങ്കെടുക്കുകയും 2000 ഇ-കയർ ബാഗുകൾ ഉത്പാദിപ്പിക്കുകയും ചെയ്തു. വിവിധ തരത്തിലുള്ള കയർ ഫ്രെയിം മാറ്റുകളായ കോറിഡോർ മാറ്റ്സ്, മെഷ് മാറ്റ്സ്, റൗണ്ട് മാറ്റ്സ്, സിന്നറ്റ് മാറ്റ്സ് എന്നിവ നിർമ്മിക്കുന്നതിനും ഇതോടൊപ്പം പരിശീലനം നൽകി. ‘ഗോ-ഗ്രീൻ’ എന്ന മുദ്രാവാക്യം ഉയർത്തി ‘കെയർ ഫോർ ദ മദർ നേച്ചർ’ എന്ന പൊതു ലക്ഷ്യത്തിനായുള്ള ഫലപ്രദമായ പരിപാടി എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.

സ. പി രാജീവ്‌
കയർ വികസന വകുപ്പ് മന്ത്രി

05/02/2024

കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി കേന്ദ്ര ബജറ്റ്. ധനക്കമ്മി 5.8 ശതമാനത്തിൽനിന്ന് 5.1 ശതമാനമായി കുറച്ചുവെന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും വലിയ അവകാശവാദം. കേന്ദ്രത്തിനായാലും സംസ്ഥാനത്തിനായാലും മൂന്നു ശതമാനത്തിനപ്പുറം ധനക്കമ്മി പാടില്ലെന്നാണ്‌ നിയമം. പണ്ട് ഇത് മൂന്നു ശതമാനത്തിലധികമായെന്ന പേരു പറഞ്ഞ് അക്കാലത്തെ വായ്പയൊക്കെ വെട്ടിക്കുറച്ച് കേരളത്തിനുമേൽ കുതിരകയറുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ ഈ കേന്ദ്ര സർക്കാരുടെ അവരുടെ ധനക്കമ്മി 5.1 ശതമാനമാണ് എന്ന് അഭിമാനപൂർവം ഉയർത്തിപ്പിടിക്കുന്നു. കേരളത്തിന്റെ ധനകമ്മി എന്തായാലും മൂന്ന് ശതമാനത്തിന് താഴെയാകാനാണ് സാധ്യത.

Photos from Confederation of University Employees Organisations, Kerala's post 05/02/2024
13/01/2024

കാർഷിക സർവ്വകലാശാലയുടെ പ്ലാനിങ്ങ് വിഭാഗം ഡയറക്ടർ ഡോ. അനി എസ് ദാസ് അന്തരിച്ചു. ദൂരദർശൻ പ്രക്ഷേപണം ചെയ്യുന്ന കൃഷിദർശൻ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. അദ്ധേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു ആദരാജ്ഞലികളർപ്പിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹

01/01/2024

പുതുവൽസരാശംസകൾ
💫💫💫💫💫💫💫💫💫💫

Want your university to be the top-listed University in Thrissur?
Click here to claim your Sponsored Listing.

Videos (show all)

എംപ്ലോയീസ് അസോസിയേഷൻ്റെ 50-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സുവർണ്ണ സ്മരണകൾ എന്ന പ്രോഗ്രാമിൻ്റെ സമാപനത്തിൽ ബലികു...
#kau_employees_association
🚩🚩🚩🚩🚩🚩🚩🚩🚩
49-ാം സംസ്ഥാന സമ്മേളനം സെമിനാർ #സർവ്വകലാശാല_വിദ്യാഭ്യാസവും_കാവി_വൽക്കരണവും ഉദഘാടനം സ:പി.കെ ബിജു കോൺഫെഡറേഷൻ സംസ്ഥാന പ്രസി...
എംപ്ലോയീസ് അസോസിയേഷൻ 49-ാം സംസ്ഥാന സമ്മേളനം ഇടുക്കി ജില്ലയിലെ പാമ്പാടുംപാറയിൽ ബഹു.സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എ...

Telephone

Address


K. A. U P. O
Thrissur
680656

Other Colleges & Universities in Thrissur (show all)
Taxbuddy Taxbuddy
Changuvetty, Mini Road, Near Mini Industry
Thrissur, KOTTAKKAL,VENGARA,KONDOTTY,CHANGUVETTY,MALAPPURA

Accountung&Taxation Works and Training

Majestic_Ec Majestic_Ec
Thrissur, 680551

IES COLLEGE OFENGINEERING __DEPT. OF ELECTRONICS & COMMUNICATION

csuguruvayoor csuguruvayoor
Guruvayoor Campus
Thrissur, 680551

Central Sanskrit University Guruvayoor Campus

BCA - Sree KeralaVarma College BCA - Sree KeralaVarma College
Thrissur

The Department of Computer Applications was started in the year 2014. Within seven years of its existence, the Department has already acquired the status of being one of the leadin...

Srv Govt College of Music and Performing arts Thrissur Srv Govt College of Music and Performing arts Thrissur
Thrissur, 680020

Conducting Bachelor Degree Courses (BA) for Vocal, Veena, Violin and Mridangam Under The University of Calicut

PG Department of English , Christ College Autonomous Irinjalakuda PG Department of English , Christ College Autonomous Irinjalakuda
Christ College (Autonomous), Irinjalakuda
Thrissur

We the people of literature z proudly present�

Iiahsr Iiahsr
IIAHSR, Trichur Trade Center Kurupam. Road Thrissur 1
Thrissur, 680001

IIAHSR aims to prepare, excellence in knowledge, skills & attitude in providing holistic healthcare

AISF Ollur MC AISF Ollur MC
Thrissur

AISF ഒല്ലൂർ മണ്ഡലം കമ്മിറ്റി

Chetana National Institute of Vocology Chetana National Institute of Vocology
Thrissur, 680001

Centre for Habilitation and Rehabilitation of the human voice

St. Joseph's College Autonomous, Irinjalakuda St. Joseph's College Autonomous, Irinjalakuda
Thrissur, 680121

Social Media Platform via Facebook of St. Joseph's College (Autonomous), Irinjalakuda