WEBSity Creations Kadungathukundu

WEBSity Creations Kadungathukundu

Nearby advertising & marketing companies

Aurora graph-tech
Aurora graph-tech
Kadungathukundu

DTP & Colour Print
PHOTOCOPY

Timeline Photos 13/07/2016

WANTED DTP OPERATOR with OFFICE STAFF

Timeline Photos 22/06/2016

PSC Notification

ബഹിരാകാശ സർവകലാശാലയിൽ പഠിക്കാം തികച്ചും സൗജന്യമായി 13/06/2016

ബഹിരാകാശ സർവകലാശാലയിൽ പഠിക്കാം തികച്ചും സൗജന്യമായി അതിരുകളില്ലാത്ത ആകാശത്തിന്റെയും ചൊവ്വയുടെയും ചന്ദ്രന്റെയുമൊക്കെ ഉള്ളറിവുകൾ തേടാൻ ആഗ്രഹമുണ്ടോ? എങ്കിൽ സൗജന്യമായി ഭക്ഷണവും താമസവും പുസ്തകവും പഠനോപകരണങ്ങളുമെല്ലാം നൽകി കാത്തിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി). ബഹിരാകാശ ശാസ്‌ത്ര പഠനത്തിനു മാത്രമായുള്ള

12/06/2016

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒാർഗനൈസേഷനിൽ 257 ഒാഫിസർ
തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ എൻഫോഴ്സ്മെന്റ് ഒാഫിസർ/അക്കൗണ്ട്സ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 257 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 23. യോഗ്യത: ഏതെങ്കിലും ബിരുദം. പ്രായം: 30 വയസ്. വിശദവിവരങ്ങൾക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

12/06/2016

പ്ലസ് വൺ: ട്രയൽ അലോട്മെന്റ് 13ന്

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് 13നു പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ വിദ്യാർഥികൾക്കു തങ്ങളുടെ ഓപ്ഷനുകളിൽ ഭേദഗതി വരുത്തുകയോ തിരുത്തൽ വരുത്തുകയോ ചെയ്യാമെന്നു ഹയർ സെക്കൻഡറി അധികൃതർ അറിയിച്ചു. ആദ്യ അലോട്മെന്റ് 20നാണു നടത്തുക. അതിനു മുൻപായി സ്പോർട്സ് ക്വോട്ടയിലേക്കുള്ള പ്രത്യേക അലോട്മെന്റ് നടത്തും. 5.19 ലക്ഷം വിദ്യാർഥികളാണു പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

Timeline Photos 10/06/2016

SSLC Revaluation Result Published

Timeline Photos 09/06/2016

COLOUR PRINT & LAMINATION

www.mgu.ac.in 08/06/2016

manoramaonline


എൽഎൽബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുTuesday 07 June 2016 02:36 PM IST
മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവൽസര ബിബിഎഎൽഎൽബി (ഓണേഴ്‌സ്)/ത്രിവൽസര എൽഎൽബി കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചവൽസര കോഴ്സിന് അപേക്ഷിക്കുന്നവർ 50% മാർക്കോടെ പ്ലസ്‌ ടു/ഹയർ സെക്കൻഡറി പരീക്ഷ പാസായിരിക്കണം. ജൂലൈ ഒന്നിനു 20 വയസ് പൂർത്തിയാവാൻ പാടില്ല. എസ് സി./എസ്ടി. വിഭാഗത്തിന് 45% മാർക്ക് മതി. പ്രായം 21 വയസിൽ കുറവായിരിക്കണം.

ത്രിവൽസര കോഴ്സിന് അപേക്ഷിക്കുന്നവർ 45% മാർക്കോടെ അംഗീകൃത ബിരുദം നേടിയിരിക്കണം. എസ്‌സി./എസ്.ടി. വിഭാഗത്തിന് 40% മാർക്ക് മതി. ത്രിവൽസര എൽഎൽബിക്ക് ക്ലാസ് വൈകിട്ടു നാലുമുതൽ ഒൻപതു വരെയായിരിക്കും. ആറാം സെമസ്റ്ററിൽ രാവിലെ 10 മുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടാവും.

ഫോമിനും അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും വെബ്‌സൈറ്റ്: www.mgu.ac.in. അവസാന തീയതി: ജൂൺ 30. സർവകലാശാല ജൂനിയർ റിസർച് ഫെലോഷിപ്പ് സർവകലാശാല ഡിപ്പാർട്ട്‌മെന്റുകളിലോ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലോ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്‌ത മുഴുവൻസമയ ഗവേഷകരിൽ നിന്നും സർവകലാശാല ജൂനിയർ റിസർച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂൺ 30. വിവരങ്ങൾ വെബ്‌സൈറ്റിൽ.

www.mgu.ac.in

08/06/2016

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്: 5000 പേരുടെ സാധ്യതാ പട്ടിക 30ന് Tuesday 07 June 2016 12:56 PM IST
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് 5000 പേർ അടങ്ങുന്ന മുഖ്യ സാധ്യതാ പട്ടിക 30നു പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 13 സർവകലാശാലകളിലേക്കുള്ള സാധ്യതാ പട്ടികയിൽ സപ്ലിമെന്ററി ലിസ്റ്റിലെ ഉദ്യോഗാർഥികളെ കൂടി ചേർക്കുമ്പോൾ പതിനായിരത്തോളം പേർ ഉണ്ടാകും. ഇവരുടെ യോഗ്യതാ രേഖകളുടെ പരിശോധന 14 ജില്ലകളിലും ജൂലൈ 15 മുതൽ 30 വരെ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കും.

സർവകലാശാലകളിലെ കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് 750 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തുടർന്നു രേഖകളുടെ പരിശോധന നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പിലേക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി അയ്യായിരത്തിലേറെ ഡോക്ടർമാരുടെ ഇന്റർവ്യൂ നടത്തും. ഇവരുടെ പരീക്ഷ നേരത്തെ കഴിഞ്ഞു. എഴുനൂറോളം ഒഴിവുകൾ നിലവിലുണ്ട്.

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലക്ചറർ ഇൻ അപ്ലൈഡ് ആർട്സ് റാങ്ക് പട്ടിക തയാറാക്കുമ്പോൾ, വിവിധ സർവകലാശാലകളിൽ നിന്നു പാസായ ഉദ്യോഗാർഥികളുടെ യോഗ്യതാപരീക്ഷയുടെ മാർക്ക് സമീകരിക്കേണ്ടതില്ലെന്ന വിദഗ്ധ സമിതിയുടെ ശുപാർശ യോഗം അംഗീകരിച്ചു. അക്കാദമിക് യോഗ്യതയ്ക്കു വെയ്റ്റേജ് നൽകുന്നതിനു സംസ്ഥാനത്തിനു പുറത്തു നിന്നുള്ള സർവകലാശാലകളിൽ പഠിച്ചവരുണ്ടോയെന്നു സമിതി പരിശോധിക്കുകയുണ്ടായി. ഒരാൾ മാത്രമേ പുറത്തു നിന്നുള്ളുവെന്നും അയാൾ ഗ്രേഡിൽ പിന്നിലാണെന്നും കണ്ടെത്തിയ സമിതി, സമീകരണം ആവശ്യമില്ലെന്നു നിർദേശിക്കുകയായിരുന്നു.

Timeline Photos 07/06/2016

WEBSity Creations - Near Bafakhy Yatheem Khana, Iringavoor Road , KADUNGATHUKUNDU ... 8606 41 46 42

Timeline Photos 03/06/2016

WEBSITY NEWS WHATSAPP

Southern Railway Welcomes You 01/06/2016

റെയിൽവേ വിളിക്കുന്നു, സ്റ്റൈപ്പൻഡോടെ അപ്രന്റീസ് ആകാംMonday 30 May 2016 01:02 PM IST
റെയിൽവേയിൽ അപ്രന്റീസുമാരാകാൻ അവസരം. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നുള്ളവർക്കായി 862 ഒഴിവുകളാണുള്ളത്.

പെരമ്പൂർ കാര്യേജ് ആൻ‍ഡ് വാഗൺ വർക്സിലടക്കം ദക്ഷണ റയിൽവേയുടെ വിവിധ യൂണിറ്റുകളിൽ പരിശീലനം നൽകും.

ട്രേ‍ഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ, അപ്ഹോൾസ്റ്റർ, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, വൈൻഡർ (ആർമേച്ചർ), കേബിൾ ജോയിന്റർ, ടേണർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഡീസൽ മെക്കാനിക്, റഫ്രിജറേഷൻ & എസി മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, പ്രോഗ്രാമിങ് / സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്.

യോഗ്യത: പത്താം ക്ലാസ് / ഐടിഐ

അപക്ഷാ ഫീസ്: 100 രൂപ (പട്ടിക വിഭാഗക്കാർക്ക് സൗജന്യം)

പ്രായപരിധി: 15– 24 വയസ്സ്

പരിശീലന കാലയളവിൽ സ്റ്റൈപ്പൻഡ് ലഭിക്കും.

അപേക്ഷാ ഫോമിന് വെബ്സൈറ്റ്: www.sr.indianrailways.gov.in

പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂൺ 20

വിലാസം: Workshop Personnel Officer, Carriage & Wagon Works, Perambur, Southern Railway, Chennai – 600 023

Southern Railway Welcomes You

ISRO - Government of India 01/06/2016

ഐ.എസ്.ആര്‍.ഒയില്‍ 166 ഒഴിവുകള്‍
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 17
23:41 PM 30/05/2016
ബംഗളൂരു ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്‍ററില്‍ വിവിധ തസ്തികകളിലായി 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യന്‍-ബി-120, ഡ്രാഫ്റ്റ്സ്മാന്‍-ബി-ആറ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ്-33, സയന്‍റിഫിക് അസിസ്റ്റന്‍റ്-മൂന്ന്, ലൈബ്രറി അസിസ്റ്റന്‍റ്-മൂന്ന്, നഴ്സ്-ബി- ഒന്ന് എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും.
18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത: ടെക്നീഷ്യന്‍-ബി- എസ്.എസ്.എല്‍.സി/തത്തുല്യവും ഇലക്ട്രോണിക്സ്/മെക്കാനിക്/ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്/മെക്കാനിക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്/മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ളയന്‍സസ്/റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്/ഇലക്ട്രോപ്ളേറ്റിങ്/മോട്ടോര്‍വെഹിക്ക്ള്‍ മെക്കാനിക്/ഫോട്ടോഗ്രഫി/ഡിജിറ്റല്‍ ഫോട്ടോഗ്രഫി ട്രേഡുകളില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റ്.
ഡ്രാഫ്റ്റ്സ്മാന്‍- ബി- എസ്.എസ്.എസ്.എല്‍.സി/തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍/സിവില്‍ ട്രേഡുകളില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റ്.
ടെക്നിക്കല്‍ അസിസ്റ്റന്‍റ്- ഫസ്റ്റ് ക്ളാസോടെ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ് ഡിപ്ളോമ.
സയന്‍റിഫിക് അസിസ്റ്റന്‍റ്- ബി.എസ്സി കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ളാസോടെ ബിരുദം.
ലൈബ്രറി അസിസ്റ്റന്‍റ്- ബിരുദം, ലൈബ്രറി സയന്‍സിലോ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലോ ഫസ്റ്റ് ക്ളാസോടെ ബിരുദാനന്തരബിരുദം.
നഴ്സ്- എസ്.എസ്.എല്‍.സി, ഫസ്റ്റ് ക്ളാസോടെ നഴ്സിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 250 രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മുഖേനയാണ് ഫീസ് അടക്കേണ്ടത്. എസ്.സി, എസ്.ടി, പി.ഡബ്ള്യു.ഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.isro.gov.in [1] എന്ന വെബ്സൈറ്റില്‍ careers എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ച ചെലാനും Sr. Administrative Officer (RMT), ISRO Satellite Centre, Old Airport Road, Vimanapura Post, Bengaluru 560 017 എന്ന വിലാസത്തില്‍ അയക്കണം. കവറിനു മുകളില്‍ അയക്കുന്ന തസ്തികയുടെ പേരും നമ്പറും രേഖപ്പെടുത്തണം.
അവസാനതീയതി: ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 17. പ്രിന്‍റൗട്ട് സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.isro.gov.in [1]

ISRO - Government of India

01/06/2016

കേരള മെഡിക്കല്‍ പ്രവേശ പരീക്ഷയുടെ ഫലം ബുധനാഴ്ച (01-06-2016) പ്രസിദ്ധീകരിക്കും. ഉച്ചക്ക് 12.30ന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് നല്‍കി ഫലം പ്രസിദ്ധീകരിക്കും.


പരീക്ഷാഫലം കടുങ്ങാത്തുകുണ്ട് വെബ്‌സിറ്റിയില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8606 41 46 42

Office of the Commissioner for Entrance Examinations

Photos from WEBSity Creations Kadungathukundu's post 31/05/2016
20/05/2016

സര്‍വകലാശാല അസിസ്റ്റന്‍റ്: വേഗത്തില്‍ പഠിച്ചാല്‍ ലക്ഷ്യത്തിലത്തൊം
സത്താര്‍ ശ്രീകാര്യം [1] 18:10 PM 28/04/2016
Madhyamam Online


തയ്യാറെടുപ്പിനായി നീണ്ട കാലം ലഭിച്ചിരുന്ന രീതിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷ. പരീക്ഷക്കായി ഇനിയുള്ളത് 27 ദിവസങ്ങള്‍ മാത്രം. ഇവിടെ വേഗതയാണ് പ്രധാനഘടകം. വാരിവലിച്ച് പഠിച്ച് എവിടെയുമത്തൊത്ത അവസ്ഥ മാറ്റേണ്ടതുണ്ട്. കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട ഭാഗങ്ങളെ കുറിച്ച് അറിയാം.
ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്
മെയ് ഒന്നിന് പഠനം തുടങ്ങിയാല്‍ തന്നെ, ഒന്ന്, രണ്ട് തീയതികള്‍ മാത്രം ആദ്യഭാഗം പഠിക്കാനായി മാറ്റിവെക്കാം. ആ ഭാഗങ്ങള്‍ ചാര്‍ട്ട് പേപ്പറില്‍കൂടി എഴുതേണ്ടതുണ്ട്.
അതായത് മേയ് ഒന്ന്, രണ്ട്- ക്വാണ്ടിറ്റേറ്റീവ് ആപ്ററിറ്റ്യൂഡ്. രണ്ടു ദിവസങ്ങള്‍കൊണ്ട് കുറഞ്ഞത് 100 ചോദ്യങ്ങള്‍ക്ക് നാം ഉത്തരം എഴുതേണ്ടത് കേവലം 75 മിനിറ്റ് കൊണ്ടാണ്. അപ്പോള്‍ അതിവേഗ പദ്ധതിപ്രകാരം 10 മണിക്കൂര്‍കൊണ്ട് 250 ചോദ്യങ്ങള്‍ പഠിക്കാന്‍ കഴിയും. ലസാഗു, ഉസാഗ, സിംപ്ളിഫിക്കേഷന്‍, റേഷ്യോ, പ്രൊപോര്‍ഷന്‍സ്, ഓഡ്മാന്‍ ഒൗട്ട് എന്നിവയെല്ലാം നമ്മുടെ ബുദ്ധിശക്തിയെ അപഗ്രഥിക്കാനുള്ള ചോദ്യങ്ങളാണ്.
സയന്‍സ് ബിരുദധാരികള്‍ക്ക് ഇവ അനായാസമാകും. മറ്റുള്ളവര്‍ പുതിയവ പരിശീലിക്കേണ്ടതില്ല. അറിയാവുന്ന ലളിതമായവ പരിശീലിച്ചാലും അഞ്ചു മാര്‍ക്ക് ലഭിക്കും. ഓരോ ദിവസവും എത്ര പഠിക്കുന്നു എന്ന് ചാര്‍ട്ട് പേപ്പറില്‍ എഴുതുക.
മെന്‍റല്‍ എബിലിറ്റി
ബാങ്ക് ടെസ്റ്റുകള്‍ക്കുള്ളപോലെ കഠിനമായ ചോദ്യങ്ങള്‍ ഈ വിഭാഗത്തില്‍ പി.എസ്.സി ചോദിക്കാറില്ല. മൂന്നു നാല് ദിവസങ്ങള്‍കൊണ്ട് 500 ചോദ്യങ്ങള്‍ പഠിക്കാം. അതായത്, 48 മണിക്കൂറില്‍ 16 മുതല്‍ 20 മണിക്കൂര്‍കൊണ്ട് 500 മെന്‍റല്‍ എബിലിറ്റി ടെസ്റ്റില്‍ കൂടി കടന്നുപോകാം. പരിശീലിക്കുന്ന ചോദ്യങ്ങള്‍ ആയിരിക്കില്ല ചോദിക്കുക. അതേ രീതിതന്നെയാകും. വേണ്ടത് തീരുമാനമെടുക്കേണ്ട കഴിവും വേഗവും കോമണ്‍സെന്‍സും മാത്രം!
ജനറല്‍ സയന്‍സ്
അഞ്ച്, ആറ് ദിവസങ്ങളില്‍ സയന്‍സ് ആകട്ടെ. 500 ചോദ്യങ്ങള്‍ മതിയാകും. നാം 500 ചോദ്യങ്ങള്‍ പഠിക്കുമ്പോള്‍ 40 ശതമാനം മുതല്‍ 50 ശതമാനംവരെ അറിവുള്ളവയായിരിക്കും. അപ്പോള്‍ പുതിയവ മാത്രം പഠിച്ചാല്‍ മതിയാകും. ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ മാത്രമല്ല ശാസ്ത്രത്തിലെ പുതിയ നേട്ടങ്ങള്‍, പ്രതിഭാസങ്ങള്‍, വാര്‍ത്തയിലെ ശാസ്ത്രം എന്നിവയൊക്കെ ചോദ്യത്തില്‍ വരാം. അടിസ്ഥാന ശാസ്ത്ര സത്യങ്ങള്‍ വരെ ചോദിക്കാം.
ആനുകാലിക വിവരങ്ങള്‍
എത്ര തയാറെടുത്തുകഴിഞ്ഞവരുടെയും ചങ്കിലെ തീയാണ് കറന്‍റ് അഫയേഴ്സ്. ദിവസങ്ങള്‍ മാത്രമാണ് മാറ്റിവെക്കാനുള്ളത്. കറന്‍റ് അഫയേഴ്സ് പരിശീലിക്കാന്‍ ഏറ്റവും അവസാന മാസങ്ങളിലെ അഖിലേന്ത്യാ മത്സര പരീക്ഷാ മാഗസിനുകള്‍കൂടി നോക്കുന്നത് നന്ന്. ജനറല്‍ നോളജ് എന്ന പേരില്‍ത്തന്നെ ഈ വിഭാഗത്തില്‍ മാഗസിനുകള്‍ ലഭിക്കും. പക്ഷേ, രണ്ടു ദിവസംകൊണ്ട് പരമാവധി ഇതും കടന്നിരിക്കണം.
ചോദ്യങ്ങളിലെ ഇന്ത്യ
ഒമ്പത്, പത്ത് ദിവസങ്ങള്‍. ചാര്‍ട്ട് പേപ്പറില്‍ എഴുതാം. 10 ചോദ്യങ്ങളില്‍ 10 മാര്‍ക്ക് ഉറപ്പാക്കാമെന്ന് വിശ്വസിക്കാന്‍ പറ്റുന്ന വിഭാഗമാണിത്. ഇന്ത്യയുടെ ഭൂമിശാസ്ത്ര പ്രത്യേകത, നദികള്‍, തുറമുഖങ്ങള്‍, അണക്കെട്ടുകള്‍, കാലാവസ്ഥാ വ്യതിയാനം, ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍, സമതലങ്ങള്‍, കൃഷി, വ്യവസായം, ജനസംഖ്യ, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍- പ്രത്യേകതകള്‍. ഇതുകൂടാതെ 1857 മുതല്‍ 1947 ആഗസ്റ്റ് 15 വരെയുള്ള ഇന്ത്യാ ചരിത്രവുമുണ്ട്. ഇതില്‍ 500 ചോദ്യങ്ങളില്‍കൂടി സഞ്ചരിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും. പലതും നിങ്ങള്‍ക്ക് അറിയാവുന്നതുതന്നെയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാകും. ഇതിനായി ഒരു പ്ളാന്‍ തയാറാക്കാം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത 25 പേരുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍, തീയതികള്‍, സ്ഥലങ്ങള്‍ എന്നിവ കുറിച്ചുവെച്ച് പരിശീലിച്ചാല്‍ മറക്കില്ല. 500 ചോദ്യങ്ങള്‍ പുതിയതായി പഠിച്ചാല്‍ ഫുള്‍മാര്‍ക്ക് നേടാം.
കേരളത്തെക്കുറിച്ചുള്ള വിവരങ്ങള്‍
സംസ്ഥാനത്തെക്കുറിച്ചുള്ള 10 മാര്‍ക്ക് ഉറപ്പാക്കാനായി രണ്ടു ദിവസം ശ്രദ്ധിക്കണം. ഭൂപ്രകൃതി, നദികള്‍, ചരിത്രപ്രാധാന്യ സംഭവങ്ങള്‍, സ്ഥലങ്ങള്‍, കോട്ടകള്‍, രാജാക്കന്മാര്‍, വവോത്ഥാന നായകര്‍, ആദ്യകാല പത്രങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യുദ്ധങ്ങളും പങ്കെടുത്ത വിദേശ ശക്തികളും എന്നിവയെല്ലാം വിഷയങ്ങള്‍. നവോത്ഥാന പ്രസ്ഥാനത്തിനുകൂടി പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം എന്നിവ ശ്രദ്ധിക്കണം. ശ്രീനാരായണ ഗുരു, അയ്യന്‍കാളി, സ്വാമി ശിവയോഗി, മന്നത്ത് പത്മനാഭന്‍, ചാവറയച്ചന്‍, വി.ടി. ഭട്ടതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീര്‍, കുമാരനാശാന്‍, വൈകുണ്ഡസ്വാമി, അക്കമ്മ ചെറിയാന്‍, വക്കം മൗലവി തുടങ്ങിയവരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, തീയതികള്‍ എന്നിവ കുറിച്ചുവെക്കുക. രണ്ടു ദിവസംകൊണ്ട് 500 ഫാക്ടുകള്‍ പഠിക്കുമല്ളോ.
ഭരണഘടനയും പൗരാവകാശവും
13, 14 ദിവസങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും പഠിക്കാം. രണ്ടു ദിവസം ധാരാളം മതിയാകും. ഭരണഘടന നിലവില്‍വന്നത്, പിന്നില്‍ ആരൊക്കെ, എത്ര പ്രാവശ്യം ഭേദഗതി ചെയ്തു, പ്രധാന ഭേദഗതികളിലൂടെ ഉണ്ടായ നിയമ വ്യവസ്ഥകള്‍, പൗരാവകാശങ്ങള്‍, വിവരാവകാശം, വിദ്യാഭ്യാസ അവകാശം, സ്ത്രീ സംരക്ഷണം, തൊഴില്‍ അവകാശം, മറ്റു മൗലികമായ അവകാശങ്ങള്‍ എന്നിങ്ങനെ 300 ചോദ്യങ്ങള്‍ പഠിച്ചാല്‍പോലും ഒരാള്‍ക്ക് എട്ട് മാര്‍ക്ക് ലഭിക്കുമെന്നുറപ്പ്. രണ്ടു ദിവസങ്ങളിലായി 20 മണിക്കൂര്‍ മാത്രം മതിയാകും.
ജനറല്‍ ഇംഗ്ളീഷ്
15, 16 ദിവസങ്ങളില്‍ ഇംഗ്ളീഷ്തന്നെ പഠിക്കുക. പൊതുവെ പരന്നതും ആഴത്തിലുള്ളതും എന്നാല്‍, നാം നിത്യേന കണ്ടുപോകുന്നതുമായ പ്രയോഗങ്ങളാണിവ.
നേരത്തേ അടിസ്ഥാന ഇംഗ്ളീഷ് പഠനം സ്കൂളുകളില്‍ നേടിയവര്‍ക്ക് എന്നും ഫുള്‍മാര്‍ക്ക് വാങ്ങാന്‍ കഴിയുന്നതാണ്. പ്ളസ് ടു വരെയുള്ള ഇംഗ്ളീഷ് പഠനംതന്നെ ധാരാളമാണിതിന്. അടിസ്ഥാന ഗ്രാമര്‍തന്നെയാണ് പ്രധാനം.
സാമൂഹിക ക്ഷേമ പദ്ധതികള്‍
പി.എസ്.സി പരീക്ഷയിലെ പതിവിനംതന്നെയാണിത്. കാലാകാലങ്ങളില്‍ പുതിയവകൂടി ഉള്‍പ്പെടുമെന്ന വ്യത്യാസമേയുള്ളൂ.
17, 18 ദിവസങ്ങളില്‍ ചാര്‍ട്ട് പേപ്പറില്‍ തലക്കെട്ടെഴുതിയാല്‍ ഇതിന്‍െറ പരിശീലന പുസ്തകവുമായി മല്ലിടുക മാത്രമേ ഇനി വഴിയുള്ളൂ. ശരിക്കും ഈ വിഭാഗത്തില്‍ പഞ്ചവത്സര പദ്ധതികള്‍ മുതല്‍ അനേകം ഗ്രാമീണ വനിതാ വികസന പദ്ധതികള്‍ വരെ വരും. കുടുംബശ്രീ, നാഷനല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം, പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന, സമഗ്ര ആവാസ് യോജന, സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന തുടങ്ങി അനേകം ജനക്ഷേമ പദ്ധതികളാണ്. പദ്ധതി തുടങ്ങിയവര്‍, എന്തിന്, ആരുടെ പേരില്‍, ആരെ ഫോക്കസ് ചെയ്യുന്നു എന്നിങ്ങനെ 300 ചോദ്യങ്ങള്‍ പഠിക്കാന്‍ രണ്ടു ദിവസം ധാരാളം.
ഐ.ടി സൈബര്‍ നിയമങ്ങള്‍
ഐ.ടിയാണ് നാം 19, 20 ദിവസങ്ങളില്‍ പഠിക്കുക. ഇതിലും മിക്ക കാര്യങ്ങളും 30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിചയമായിരിക്കും. അവര്‍തന്നെയാണ് അപേക്ഷകരില്‍ ഭൂരിഭാഗവും. ഇതിലെ പുതിയ വിവരങ്ങള്‍ പഠിക്കാനായി രണ്ടു ദിവസങ്ങള്‍ മതിയാകും. ഐ.ടിക്ക് മാത്രം ഗൈഡ് ലഭിക്കും. ഐ.ടി ആക്ടുകള്‍, സൈബര്‍ ക്രൈം, സൈബര്‍ നിയമങ്ങള്‍, പേറ്റന്‍റ് നിയമങ്ങള്‍ എന്നിവയും ഇന്‍റര്‍നെറ്റ്, ഫേസ്ബുക്, സൂപ്പര്‍ കമ്പ്യൂട്ടര്‍, വ്യക്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ സഹായപുസ്തകം വഴി പഠിക്കാം. ഫിഷിങ്, സര്‍ഫിങ്, ഹാക്കിങ്, ക്രാക്കിങ് തുടങ്ങിയ അനേകം ടെര്‍മിനോളജികള്‍കൂടി അറിഞ്ഞിരിക്കണം.
അങ്ങനെ 20 ദിവസംകൊണ്ട് 10,000 ചോദ്യങ്ങള്‍ പഠിച്ചുവെന്നുറപ്പിക്കാന്‍ കഴിയുമോ? 21ാം ദിവസം നിങ്ങള്‍ ചാര്‍ട്ട് പേപ്പറില്‍ ‘എനിക്ക് പരീക്ഷ വിജയിക്കാന്‍ കഴിയും’ എന്നുകൂടി എഴുതൂ. അല്‍പം സ്റ്റൈലായിട്ടുതന്നെ എഴുതാനാണ് ടോണി ബുസാന്‍ എന്ന മൈന്‍ഡ് ട്രെയ്നര്‍ പറയുന്നത്.
കാരണം, ഇവ നമ്മുടെ തലച്ചോറിനെ സ്വാധീനിക്കുകയും അവ നമുക്ക് ആത്മവിശ്വാസം തരുകയും ചെയ്യുമെന്നാണ് വിശ്വാസം. സമയം വൈകിയിട്ടില്ല. അതിവേഗ പഠനം പൂര്‍ത്തിയാക്കി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം.

13.67.107.178

Timeline Photos 17/05/2016

പ്ലസ് വൺ അലോട്ട്മെന്റ് 20ലേക്ക് മാറ്റി

03/05/2016

വെബ്‌സിറ്റിയിലൂടെ നിങ്ങള്‍ക്ക്്് ലഭ്യമാകുന്ന ഓണ്‍ലൈന്‍ വിവരങ്ങള്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ക്കും
+918606414642 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ WebSity Creations എന്ന പേരില്‍ സേവ് ചെയ്ത് നിങ്ങളുടെ പേരും സ്ഥലവും ഈ നമ്പറിലെ വാട്‌സ്ആപ്പിലേക്ക് മെസ്സേജ് ചെയ്യുക.

Timeline Photos 30/04/2016
Want your business to be the top-listed Advertising & Marketing Company in Tirur?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kadungathukundu
Tirur
676551

Other Graphic Design in Tirur (show all)
Melon Grafix Melon Grafix
Tirur, 676307

Im a creative designer providing services - logo making, branding, advertising, brochure,Etc.

Ymatelier Ymatelier
Tirur, 676561

• ғʀᴇᴇʟᴀɴᴄᴇʀ • ᴛʜɪɴᴋ • ᴠɪsᴜᴀʟɪsᴇ • ᴅᴇsɪɢɴ ᴍɪɴɪᴍᴀʟɪsᴛ | ʙʀᴀɴᴅɪɴɢ | sᴏᴄɪᴀʟ ᴍᴇᴅɪᴀ ᴀᴅᴠᴇʀᴛɪsɪɴɢ

GraHhos. GraHhos.
Tirur, 676101

design art

Avyaycreations Avyaycreations
Tirur, 676101

wedding album designs , graphic design wedding photography