Shajichekavar _success coach & hypnotherapist

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shajichekavar _success coach & hypnotherapist, Sports & Fitness Instruction, Tirur.

Photos from Shajichekavar _success coach & hypnotherapist's post 01/09/2023

തൂവൽ തീരത്ത് മക്കളോടൊപ്പം കുറച്ചു നേരം... 🎊❤️

01/01/2018

Welcome 2018...
നിങ്ങളുടെ ചിന്തകൾക്ക് നിങ്ങളുടെ ജീവിതത്തിലെ വിജയ പാരാജയങ്ങളെ സ്വാധീനിക്കാൻ കഴിയും.
അതുകൊണ്ടു നിങ്ങൾ നിങ്ങളുടെ ചിന്തകളെ ശ്രദ്ധിക്കുക.
നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതു നിങ്ങളുടെ ഉപബോധ മനസ്സു നിർദാക്ഷിണ്യം നടപ്പിലാക്കും അതു നല്ലാതായാലും ചീത്തതായാലും.
അതുകൊണ്ടു നിങ്ങൾ വിജയിക്കുമെന്ന് ചിന്തിക്കുക..
വിശ്വസിക്കുക...!
നിങ്ങൾക്ക് എന്തു കാര്യവും കഴിയുമെന്ന് ചിന്തിക്കുക..
വിശ്വസിക്കുക...!
ഇങ്ങിനെ കുറച്ചുകാലം നിങ്ങൾ നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാൻ പഠിച്ചാൽ നിങ്ങളുടെ ജീവിതത്തിലെ മാറ്റം അദ്‌ഭുതാവഹമായിരിക്കും.
***ഷാജിചേകവർ കന്മനം***

വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം തെറ്റാണോ?; ഈ അമ്മയ്ക്കും ചിലതു പറയാനുണ്ട് 23/12/2017

വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം തെറ്റാണോ?; ഈ അമ്മയ്ക്കും ചിലതു പറയാനുണ്ട് ലൈംഗികതയെക്കുറിച്ചും രതിമൂർഛയെക്കുറിച്ചുമൊക്കെ സ്വന്തം പെൺമക്കളോട് തുറന്നു പറയാൻ എത്ര അമ്മമാർ തയാറാവും. ആൺ�...

നിങ്ങൾ എന്തുകൊണ്ട് വിജയിക്കണം 07/01/2017

നിങ്ങൾ എന്തുകൊണ്ട് വിജയിക്കണം http://mpsmindpower.blogspot.com/2016/12/blog-post.html

നിങ്ങൾ എന്തുകൊണ്ട് വിജയിക്കണം നിങ്ങൾ എന്തുകൊണ്ട് വിജയിക്കണം         ജീവിതത്തിൽ നാമോരോരുത്തരും നിർബന്ധമായും അവനവനോട് തന്നെ ചോദിക്കേണ്ട ചോദ്യം... എന്തുകൊണ്ട് ഞാൻ വിജയിക...

11/08/2016

💎☄💎☄💎☄💎☄💎

കൊൽക്കത്തയിലെ Heritage School, കുട്ടികളുടെ രക്ഷിതാക്കൾക്ക് ഏതാനും മാസം മുൻപ് ഒരു കത്തയച്ചു‌.
കത്ത് ഇങ്ങനെ,

പ്രിയ രക്ഷിതാവെ,

കുട്ടികളുടെ പരീക്ഷ അടുത്ത് തന്നെ തുടങ്ങും. മക്കൾ നന്നായി പരീക്ഷ എഴുതന്നതിനെ ഓർത്ത് നിങ്ങൾ ഉത്കണ്ഠാകുലരാണെന്ന് അറിയാം.

പക്ഷേ ഒന്നോർക്കുക. പരീക്ഷ എഴുതുന്നവരിൽ, 'കണക്ക് മനസ്സിലാകേണ്ടാത്ത' ഒരു കലാകാരനുണ്ട്.

'ഹിസ്റ്ററിയെയോ ഇംഗ്ലിഷ് സാഹിത്യത്തെയോ പറ്റി വേവലാതിപ്പെടേണ്ടാത്ത' ഒരു സംരഭകനുണ്ട്.

,കെമിസ്ട്രി മാർക്ക് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലാത്ത ' ഒരു സംഗീതജ്ഞനുണ്ട്.

'ഫിസിക്സ്നേക്കാൾ കായികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടുന്ന' ഒരു കായികതാരമുണ്ട്.

താങ്കളുടെ കുട്ടിക്ക് ഉയർന്ന മാർക്ക് ലഭിച്ചാൽ വളരെ നല്ലത്‌. മറിച്ചാണെങ്കിൽ ദയവു ചെയ്ത് 'അവരുടെ ആത്മവിശ്വാസം കെടുത്തരുത്.'

ഇത് വെറുമൊരു പരീക്ഷയാണ്, സാരമില്ലെന്ന് അവരോട് പറയണം. 'ജീവിതത്തിൽ ഇനിയും എത്രയോ വലിയ കാര്യങ്ങൾ ചെയ്യാനുള്ളവരാണെന്ന് 'ബോധ്യപ്പെടുത്തണം.

എത്ര മാർക്കാണ് നേടുന്നതെങ്കിലും 'അത് വച്ച്' അവരെ വിലയിരുത്തില്ലെന്നും, നിങ്ങളവരെ സ്നേഹിക്കുന്നുണ്ടെന്നും പറയുക.

ഇത് ചെയ്താൽ, മക്കൾ ലോകത്തെ തന്നെ കീഴടക്കുന്നത് നിങ്ങൾക്ക് കാണാനാകും. "ഒരു പരീക്ഷയോ ഒരു 90% സ്കോർ കാഡോ അവരുടെ സ്വപ്നങ്ങളെയും കഴിവിനെയും ശിഥിലമാക്കിക്കൂടാ..."

💎🔹💎🔹💎🔹💎🔹💎

30/07/2016

പ്രപഞ്ചത്തിലെ ആകർഷണനിയമത്തിൻറ്റെ രഹസ്യം മനസ്സിലാക്കിയാൽ നിങ്ങളുടെ ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ കടന്നു വരുമെന്ന് അനുഭവസ്ഥർ പറയുന്നു. നമുക്ക് ആവശ്യമുള്ള ഒന്നിനെ മാത്രം മനസ്സിൽ കാണുകയും അതിനെക്കുറിച്ചുമാത്രം ആയിരക്കണക്കിന് പ്രാവശ്യം ചിന്തിക്കുകയും ഭാവനയിൽ കാണുകയും ദൃശ്യവൽക്കരിക്കുകയും ചെയ്യുമ്പോൾ മനസ്സ് അതിശക്തമായ ഒരു കാന്തികശക്തി ആയിമാറുന്നു. ഈ കാന്തികശക്തിക്ക് നാം ആഗ്രഹിക്കുന്നത് നമ്മളിലേക്കാകർഷിച്ച് മുന്നിൽ പ്രത്യക്ഷപ്പെടുത്താനുള്ള കഴിവുണ്ട്.

‘ആദ്യത്തെ കാൽവയ്പ്പാണ് ഏറ്റവും പ്രയാസമേറിയത്’ എന്ന് മരിയോ ഡെഫാൻറ്റ് പറഞ്ഞിട്ടുണ്ട്. ധനം ആർജിക്കാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുകയാണ് ആദ്യത്തെ ചുവട്. ആ ചുവട് വെച്ചു കഴിഞ്ഞാൽ ബാക്കിയൊക്കെ പ്രപഞ്ചശക്തി ഏറ്റെടുത്ത് നടത്തിക്കൊള്ളും.

അടുത്തതായി ഇപ്പോഴത്തെ ശീലങ്ങളിൽ, ആവശ്യമെങ്കിൽ സമൂലമായ മാറ്റം വരുത്തുക. പണം കരുതുന്നതിലും ചെലവഴിക്കുന്നതിലും മറ്റുള്ളവർക്കായി നീക്കി വയ്ക്കുന്നതിലുമൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധനം ആർജിക്കാനുള്ള 10 ശീലങ്ങൾ താഴെ കൊടുക്കുന്നു.

1 ലക്ഷ്യം പിഴക്കരുത്

സാമ്പത്തികനേട്ടം എന്നതുകൊണ്ട് യഥാർത്ഥത്തിൽ നിങ്ങളുദ്ദേശിക്കുന്നത് എന്താണെന്നു വ്യക്തമായി അറിയുക.പല കാരണങ്ങളാലും നിങ്ങളുടെ മുൻഗണനകൾ മാറിക്കൊണ്ടിരിക്കും. പുതിയ അറിവുകൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് പുതിയ ഉദ്ദേശ്യങ്ങൾ വന്നുവെന്നിരിക്കും. എന്തിനു വേണ്ടിയാണ് സമ്പാദിക്കുന്നത്, എത്രത്തോളം സമ്പാദിക്കണം, അധ്വാനത്തിൻറ്റെ അനിതമഫലം എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് സ്പഷ്ടമായി ചിന്തിക്കുക. അങ്ങനെ രൂപപ്പെടുത്തുന്ന ലക്ഷ്യം നഷ്ടമാകരുത്.

2. ധനവാനാകാൻ തീരുമാനിക്കുക

ധനവാനാകാൻ തീരുമാനിക്കുക. സമ്പത്തിനായി ആഗ്രഹിക്കുന്നതിനോടൊപ്പം പുതിയ തിരഞ്ഞടുക്കലുകൾ ദിവസവും നടത്തുക. നിങ്ങളുടെ കൈയിൽ വന്നു ചേരുന്ന ഓരോ രൂപയും നേട്ടവും നഷ്ടവും ആകുന്നത് നിങ്ങൾ ഓരോ ദിവസവും എന്ത് ചെയ്യാൻ തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

3. ശുഭാപ്തിവിശ്വാസത്തിൻറ്റെ ശക്തി

ശുഭാപ്തിവിശ്വാസത്തിൻറ്റെ ആകർഷണശക്തി തീവ്രമാണ്. അതുകൊണ്ട് തികഞ്ഞ ശുഭാപ്തിവിശ്വാസം പുലർത്തുന്ന സമാനമനസ്കാരോട് മാത്രം സഹകരിക്കുക.നിങ്ങൾക്ക് ജീവിതത്തിൽ ഗുണകരമല്ലാത്ത സ്വാധീനശക്തികളോ വ്യക്തികളോ ഉണ്ടെങ്കിൽ അവയെ അകറ്റിനിർത്തുക. പെരുമാറ്റം പകർച്ചവ്യാധി പോലെയാണ്. നിഷേധാത്മക മനോഭാവമുള്ളവരുടെ കൂടെയുള്ള സഹവാസം നിങ്ങളെയും തളർത്തുന്നു. ജീവിതത്തിൽ ഉയരണമെങ്കിൽ ശുഭാപ്തിവിശ്വാസം കൂടിയേ തീരൂ. അതിനാൽ ശുഭാപ്തിവിശ്വാസമുള്ളവരും നിങ്ങളെ ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കുന്നവരുമായ സുഹൃത്തുക്കളെ കണ്ടെത്തുക. അവരോടൊപ്പം എപ്പോഴും ഇടപഴകുക.

4. പുതിയ അറിവുകൾ നേടുക

പുതിയ അറിവുകൾക്ക് വേണ്ടി എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കണം. സ്വയം ശിക്ഷണം അത്യാവശ്യമാണെന്ന് പറയും. നിങ്ങളുടെ പക്കലുള്ള ധനത്തെക്കുറിച്ചും പുതിയ നിക്ഷേപസാധ്യതകളെക്കുറിച്ചും അതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടം ഉണ്ടാക്കാം എന്നതിനെക്കുറിച്ചും എപ്പോഴും മനസ്സിലാക്കികൊണ്ടിരിക്കണം. സാമ്പത്തികകാര്യങ്ങളെക്കുറിച്ചു മാത്രമല്ല ജീവിതത്തെപ്പറ്റിത്തന്നെ കൂടുതൽ അറിവ്നേടാൻ ശ്രമിക്കുക.

5. ആത്മനിയന്ത്രണം അത്യാവശ്യം

അനിയന്ത്രിതചിന്തകളും വികാരങ്ങളും തീരുമാനങ്ങളെ നിയന്ത്രിക്കുമ്പോൾ നിങ്ങൾക്ക് വഴി തെറ്റുന്നു. അതുണ്ടാകാതിരിക്കാൻ ആത്മനിയന്ത്രണം അത്യാവശ്യമാണ്. ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നവയായതിനാൽ കൂടുതൽ ചിട്ടയായ സമീപനമായിരിക്കണം സാമ്പത്തികമായ തീരുമാനങ്ങളിൽ കൈക്കൊള്ളേണ്ടത്. ഓരോ തീരുമാനവും നിങ്ങളുടെ സമ്പത്ത് എങ്ങനെ വർദ്ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യും എന്ന് മനസ്സിലാക്കുക. ഊഹങ്ങൾ ശരിയായി കൊള്ളണമെന്നില്ല.



6. നല്ല ഉപദേശങ്ങൾ സ്വീകരിക്കുക

എല്ലാ തീരുമാനങ്ങളും നമുക്ക് തനിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല. മറ്റുള്ളവരുടെ അഭിപ്രായം ചിലപ്പോൾ ആരായേണ്ടി വരും. അതിനാൽ നല്ല ഉപദേശകരുടെ സഹായം തേടുക. നല്ല ഉപദേശങ്ങളിൽ അപാരമായ ശക്തിയുണ്ട്. നികുതി, ന്യായം, സാമ്പത്തികം എന്നീ മേഖലകളിൽ എപ്പോഴും നല്ല ഉപദേശങ്ങൾ ചോദിച്ചു വാങ്ങുക. ഇത്തരം കാര്യങ്ങളിൽ നിങ്ങളെക്കാൾ സമർത്ഥരായ പ്രൊഫഷണലുകൾ ഉണ്ടെന്നു മറക്കരുത്. അവരുടെ വിദഗ്ധസേവനങ്ങൾക്ക് മിക്കപ്പോഴും പ്രതിഫലം കൊടുക്കേണ്ടി വരും. എന്നാൽ അതിനു വേണ്ടി ചെലവഴിക്കുന്ന പണം ഒരുപാട് ലാഭത്തിനും തീരുമാനങ്ങളിൽ തെറ്റുണ്ടാകാതിരിക്കാനും സഹായിക്കും.

7. നിക്ഷേപങ്ങളിൽ ശ്രദ്ധിക്കുക

ഏത് നിക്ഷേപത്തിൽ നിന്നായാലും പരമാവധി എന്ത് നേട്ടമുണ്ടാക്കാം എന്ന കാര്യം വ്യക്തമായി വിശകലനം നടത്തി മനസ്സിലാക്കണം. പലപ്പോഴും നിക്ഷേപത്തിൻറ്റെ വിൽപ്പനയിലൂടെയായിരിക്കില്ല ലാഭം നേടാനാകുന്നത്, വാങ്ങലിലൂടെയാകാം. അങ്ങനെയാണെങ്കിൽ അതിൻറ്റെ സാധ്യതകളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരിക്കണം.

8. ധനവാനാകുന്നതാണ് മെച്ചം

ധനവാനായി കാണപ്പെടുന്നതും യഥാർത്ഥ ധനവാനാകുന്നതും രണ്ടും രണ്ടാണ്. ധനവാനായി കാണപ്പെടുന്നതിൽ അർത്ഥമില്ല. പകരം യഥാർത്ഥ ധനവാനാകാൻ ശ്രമിക്കുക. സ്വത്തുണ്ടാക്കാൻ നോക്കുക. ബാധ്യതകൾ കുറയ്ക്കണം, നിങ്ങൾ അങ്ങോട്ട് കൊടുക്കേണ്ട സാമ്പത്തിക ഇടപാടുകൾ പരമാവധി കുറയ്ക്കുക. പകരം കൂടുതൽ പ്രതിഫലം വരുന്ന വഴികൾ തേടുക.

9. മറ്റുള്ളവരെ സഹായിക്കുക

സമ്പാദിക്കുന്ന ധനമത്രയും പൂഴ്ത്തി വയ്ക്കരുത്. മറ്റുള്ളവരെ സഹായിക്കാനായിട്ട് കൂടി സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്തുക. കഷ്ടത അനുഭവിക്കുന്ന ധാരാളം പേർ നിങ്ങൾക്ക് നിങ്ങൾക്ക് ചുറ്റുമുണ്ടെന്ന് ഓർക്കണം. അറിവില്ലാത്തവരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായം ആവശ്യമുള്ളവരെയും നിങ്ങളുടെ പക്കലുള്ള ധനവും സമയവും കൊണ്ട് പരമാവധി സഹായിക്കുക. പ്രതീക്ഷയറ്റവർക്ക് പ്രതീക്ഷയാകുക.

10. ആദർശം വെടിയരുത്

ഏറ്റവും പ്രധാനം നിങ്ങളുടെ ആദർശങ്ങളിൽത്തന്നെ ഉറച്ചു നിൽക്കണമെന്നാണ്. ആദായത്തിന് മുന്നിലായിരിക്കണം എപ്പോഴും ആദർശത്തിന് സ്ഥാനം. നിങ്ങൾക്ക് എന്തുണ്ടെന്നും നിങ്ങളുടെ നിക്ഷേപങ്ങൾ എവിടെ പോകുന്നുവെന്നും നിങ്ങളുടെ ധനം എന്ത് മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും വ്യക്തമായി മനസ്സിലാക്കുക. നിങ്ങളുടെ മൂല്യങ്ങൾ,വിശ്വാസങ്ങൾ,ആദർശങ്ങൾ എന്നിവ നിങ്ങളുടെ സാമ്പത്തിക പദ്ധതിയുമായി യോജിപ്പിച്ചു കൊണ്ടുപോകുക.

25/07/2016

ഈ അനുഭവ കഥയൊന്നു ശ്രദ്ധിക്കൂ...
നിങ്ങളുടെ വിജയത്തിനും പരാജയത്തിനും നിങ്ങൾ തന്നെ ഉത്തരവാദി....

6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
18-മത്തെ വയസ്സിൽ കല്യാണം.
18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.
പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.
നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.
പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.
19-വയസ്സിൽ അച്ഛനായി.
20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.
പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.
അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.
65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.
തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി.
ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.
തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി..

നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.
ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.

ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.
ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല........ഷാജിചേകവർ.....

10/06/2016

വിജയിക്കുന്നവരും പരാജയപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ് ?

പഠനങ്ങൾ തെളിയിക്കുന്നത് - നമ്മുടെ ചിന്തയാണ് വിജയവും പരാജയവും നിർണയിക്കുന്നത് എന്നാണ് . പരാജയത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചു കൊണ്ടിരിക്കുന്നവർക്ക് മനസുകൊണ്ട് പരാജയം create ചെയ്യാൻ കഴിവുണ്ടാകും. വിജയത്തെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയും വിജയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളിന് വിജയം തന്നെ വന്നുകൊണ്ടിരിക്കും. മോശം ചിന്തയിലേക്ക് പോകാതിരിക്കാനും നല്ല ചിന്തകൾ മാത്രം വരാനും പരിശീലനം ആവശ്യമാണ്‌.

നിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ജീവിതത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ശതമാനം ആളുകൾ മാത്രമേ വലിയ വിജയങ്ങളിലേക്ക് എത്തുന്നുള്ളൂ. ലോകത്തിലെ സ്വത്തുക്കൾ മൊത്തം എടുത്ത് നോക്കുകയാണെങ്കിൽ ഒരു ശതമാനം ആളുകളിലാണ് ഏകദേശം 96% wealth ഉള്ളത്. അതേപോലെ വലിയ വലിയ positions, സ്ഥാനമാനങ്ങൾ ഒക്കെ നോക്കുകയാണെങ്കിൽ അതും ഒരു ശതമാനം ആളുകളിലാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സുഖം അനുഭവിക്കുന്നതും, മറ്റുള്ളവരെ control ചെയ്യുന്നതും ഒരു ശതമാനം ആളുകളാണ്. എന്താണിതിന്റെ Secret ? എന്ത് കൊണ്ടാണിത് ?തീരെ കഴിവു കുറഞ്ഞ ഒരാളായിട്ടണോ നിങ്ങൾ സ്വയം കരുതുന്നത്? നിങ്ങളെക്കുറിച്ച് സ്വയം പുലർത്തുന്ന ഈ ചിന്തയാണ് നിങ്ങളുടെ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നത്.

സ്വന്തം ശരീരഭാരത്തെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഒരു വസ്തു - ഇലയോ കമ്പോ മറ്റോ - ഉറുമ്പ്‌ പൊക്കിക്കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ?എങ്ങനെയാണ് ഉറുമ്പ് ഇത് സാധിക്കുന്നത്? കമ്പോ ഇലയോ പൊക്കിക്കൊണ്ടു പോകേണ്ടത് ഉറുമ്പിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിനു അത്യന്താപേക്ഷിതമാണ്. അതിനാൽ എത്ര സാഹസപ്പെട്ടും ഉറുമ്പ്‌ അത് ചെയ്യുന്നു. അതുപോലെ ജീവിതവിജയത്തിനു സഹായിക്കുന്ന ലക്ഷ്യം നേടണമെന്ന് നിങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാൽ മനസ് അതിനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടുപിടിച്ചുകൊള്ളും. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

നിങ്ങളുടെ ഉപബോധമനസിനുള്ളിൽ അറിവുകളുടെ ഒരു അമൂല്യ നിധി ശേഖരം സ്ഥിതി ചെയ്യുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണാൻ ആ നിധിശേഖരത്തിലേക്ക് നോക്കിയാൽ മതി. പക്ഷേ എത്ര പേർ അങ്ങനെ ചെയ്യുന്നു?

എല്ലാക്കാലത്തും മഹാന്മാരായിട്ടുള്ളവർ തങ്ങളുടെ ഉപബോധമനസ്സിനുള്ള കഴിവുകൾ തൊട്ടുണർത്തുവാനും തുറന്നു വിടാനും കഴിഞ്ഞവരാണ്.

പ്രശ്നപരിഹാരത്തിന് ഉപബോധ മനസ്സിന് നിങ്ങളെ സഹായിക്കുവാൻ കഴിയും. ഉദാഹരണത്തിന് ‘എനിക്ക് നാളെ രാവിലെ 6 മണിക്ക് എഴുന്നേൽക്കണം’ എന്ന് ഉപബോധമനസ്സിനെ ധരിപ്പിച്ചു കിടന്നുറങ്ങി നോക്കൂ. കൃത്യസമയത്ത് ഉപബോധ മനസ് നിങ്ങളെ ഉണർത്തിയിരിക്കും.

ഉപബോധമനസ് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗാവസ്ഥയിൽ നിങ്ങളെ സുഖപ്പെടുത്തുകയും ചെയ്യും. എന്നും ഉറങ്ങാൻ പോകുമ്പോൾ പൂർണ ആരോഗ്യവാനാകുന്നത് സങ്കല്പിക്കു. ഒരു വിശ്വസ്തദാസനെപ്പോലെ ഉപബോധമനസ് അത് യാഥാർത്ഥ്യമാക്കിത്തരും.

ഓരോ ചിന്തയും നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ നിമിഷത്തെയും ക്രമപ്പെടുത്തുന്ന ശക്തി സ്രോതസ്സാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക.

06/05/2016

90 മുതൽ 100 വരെ A+
80 മുതൽ 89 വരര A
70 മുതൽ 79 വരെ B+
60 മുതൽ 69 വരെ B
ഇങ്ങനെയാണ് grading
ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 92 മാർക്ക് വീതം ലഭിച്ചാൽ ആകെ 920
എല്ലാം A+ വളരെ നല്ല കുട്ടി
അവനെ എല്ലാവരും വാനോളം പുകഴ്ത്തുന്നു
ഇനി നമ്മൾ ഒന്നിനും കൊള്ളാത്തവരായി കാണുന്ന ചില കുട്ടികൾക്ക് കിട്ടിയ മാർക്ക് നോക്കുക ആരാണ് കൂടുതൽ മെച്ചമെന്ന് വിലയിരുത്തുക

9 A+
IA
98x9=882
88xl=88
ആകെ 970
മുഴുവൻ A+ കിട്ടിയ വനേക്കാൾ 50 മാർക്ക് കൂടുതൽ

6 A+
4 A
99 x 6=594
88 x 4 = 352
ആകെ 946
ഈ കുട്ടിയെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപാട് എന്താണ്

7 A+
2 A
I B+
99 x 7= 693
88 x 2 = 176
78 x 1 = 78
ആകെ 947
മുഴുവൻ A+ കിട്ടിയവനേക്കാൾ 27 മാർക്ക് കൂടുതൽ

പണ്ടൊക്കെ പഠിക്കാത്ത കുട്ടികളായിരുന്നു മാനസികമായി തകർന്നിരുന്നത്
ഇന്ന് മുഴുവൻ A+ കിട്ടാത്തതിന്റെ പേരിൽ പഠിക്കുന്ന കുട്ടികളാണ് മാനസികമായി തകർന്നു കൊണ്ടിരിക്കന്നത്
മുഴുവൻ A+ കിട്ടിയാൽ😀
9 A+ 1 A 😂
8 A+ 2 A 😋
7 A+ 2 A I B+ ഒന്നിനും പറ്റാത്തവൻ

നമ്മുടെ വിദ്യാഭ്യാസ ബുദ്ധിജീവികൾക്ക് പറ്റിയ അബദ്ധങ്ങളിൽ ഒന്ന്

28/04/2016

പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കു
മായി..........
എം.എൻ.വിജയൻ മാഷിന്റെ ഈ വാക്കുകൾ സമർപ്പിക്കുന്നു....

പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ നിന്നും.....................

" ഇവിടെയുള്ള കുട്ടികൾ സമ്മാനം വാങ്ങാൻ വന്നിരിക്കുന്നു

,പക്ഷെ സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്,

ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്,

കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്, ഇത് നമ്മുടെ വെളിച്ചത്തിത്തിന്റെ ഒരു മറുപുറമാണ്.

ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.
ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്"

"ഞാൻ ജോലി ചെയ്തിരുന്ന ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും വേണ്ട ത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു "മണ്ടനാണ് " ചങ്ങമ്പുഴ.

പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.

ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല'

ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.

ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ് . ജയിച്ചു വരുന്ന വിദ്യാർഥികൾ കൊപ്പം തന്നെ ജീവിതത്തിൽ പരാജയം: സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം."
അവധിക്കാല ആശംസകളോടെ

03/03/2016

മക്കളെ വളർത്തുന്നവർ❣
വായിച്ചിരിക്കേണ്ട ഒരു ലേഖനം✏📚

⏯ "...ബാങ്കിൽ ജോലി ചെയ്തിരുന്ന നാളുകളിൽ ഞാനൊരു സഹപ്രവർത്തകന്റെ വീട്ടിൽ പോകാനിടയായി. അവർ എട്ടു മക്കളാണ്. എന്റെ സുഹൃത്താണ് മൂത്തമകൻ. ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവും വീടിന്റെ മുൻവശത്തുണ്ടായിരുന്നു. പക്ഷേ, പണി കഴിഞ്ഞെത്തിയ ജോലിക്കാർക്ക് കൂലി കൊടുക്കുന്നതും അടുത്ത ദിവസത്തെ പണികളുടെ നിർദേശങ്ങൾ കൊടുക്കുന്നതും പത്തുപതിനഞ്ചുവയസുമാത്രമുള്ള ഇളയമകനായിരുന്നു. ഞാനത് ശ്രദ്ധിച്ചപ്പോൾ സുഹൃത്തു പറഞ്ഞു: ‘അവനാണ് ഈ വർഷത്തെ കുടുംബത്തിന്റെ ചുമതല.’

⭕എനിക്ക് കൗതുകം തോന്നി. ആരോഗ്യവാനായ പിതാവും പ്രാപ്തരായ ജ്യേഷ്ഠന്മാരുമെല്ലാം വീട്ടിലുണ്ടായിട്ടും എന്തുകൊണ്ടാണ് അവരൊന്നും കുടുംബഭരണം നടത്താതെ ഈ കൗമാരക്കാരനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്? അന്വേഷിച്ചപ്പോൾ ആ കുടുംബത്തിലെ അനുകരണാർഹമായ ഒരു രീതി മനസ്സിലാക്കാൻ കഴിഞ്ഞു. ഓരോ മകനും 10-ാം ക്ലാസ് കഴിഞ്ഞാൽ അടുത്തവർഷം കുടുംബകാര്യങ്ങൾ നോക്കിനടത്താനുള്ള പ്രായോഗിക പരിശീലനമാണ് ആ പിതാവ് നൽകുന്നത്.

🔘☝🏼ആ വർഷം വീട്ടിലെ സാമ്പത്തിക കാര്യങ്ങളുടെ കണക്കെഴുതുന്നതും പണം കൈകാര്യം ചെയ്യുന്നതും കൃഷിപ്പണികളുടെ മേൽനോട്ടവുമെല്ലാം ഈ മക൯െറ കടമയാണ്. പിതാവും ജ്യേഷ്ഠന്മാരും സഹായങ്ങൾ ചെയ്തുകൊടുക്കും. പക്ഷേ, എല്ലാം നോക്കി ചെയ്യിക്കേണ്ടത് ഈ മകനാണ്. ഇങ്ങനെ ത൯െറ ആൺമക്കളെയെല്ലാം ആ പിതാവ് പരിശീലിപ്പിച്ചു. അതിനാൽ പത്തുപതിനെട്ടു വയസാകുമ്പോഴേക്കും ഉത്തരവാദിത്വബോധവും കാര്യപ്രാപ്തിയും നിറഞ്ഞവരായി അവർ മാറി. തന്മൂലം ആ മക്കളെല്ലാം ഇന്ന് നല്ല നിലയിൽതന്നെ ജീവിക്കുകയും ചെയ്യുന്നു.

⏺☝🏼എന്നാൽ, ഒട്ടുമിക്ക കുടുംബങ്ങളിലും മക്കൾക്ക് ഉത്തരവാദിത്വമേൽപ്പിച്ചു കൊടുക്കാൻ മടിക്കുന്ന മാതാപിതാക്കളാണുള്ളത്. കോളജിൽ അയച്ച് പഠിപ്പിക്കും. പക്ഷേ, ജീവിക്കാൻ പഠിപ്പിക്കുന്നില്ല. ഇതിനു പല കാരണങ്ങളുമുണ്ട്. പറയുന്നതെല്ലാം അനുസരിക്കാൻ മാത്രമാണ് ചില മാതാപിതാക്കൾ മക്കളെ പരിശീലിപ്പിക്കുന്നത്. പറയുന്നതൊക്കെ അനുസരിച്ചാൽ മക്കൾ മിടുക്കരായി, തങ്ങൾ വിജയിച്ചു എന്നാണവരുടെ ചിന്ത. മറ്റുചിലർക്ക് മക്കളോടുള്ള അമിത സ്‌നേഹംമൂലം അവരെ ഒരുകാര്യങ്ങളിലും ഇടപെടുത്താതെ, അല്ലലറിയിക്കാതെ വളർത്തുന്നു. അവർക്കുവേണ്ടതെല്ലാം മുറതെറ്റാതെ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.



⏹ഇത്തരത്തിലുള്ള കുടുംബങ്ങളിൽ പലപ്പോഴും അധ്വാനിക്കാനും കുടുംബത്തിനുവേണ്ടി കഷ്ടപ്പെടാനും അംഗങ്ങൾക്കുള്ള താൽപ്പര്യം കുറവായിരിക്കും. കാരണം, കുടുംബവും കുടുംബസ്വത്തും തങ്ങളുടേതാണെന്ന തോന്നൽ അവർക്കില്ല. സ്വത്തും വീടും അപ്പന്റെ അല്ലെങ്കിൽ അമ്മയുടെ. അവർ വെറും പണിക്കാരും അടിമകളും. കൂലിക്കാരെപ്പോലെയല്ല മറിച്ച്, അവകാശികളെപ്പോലെയാണ് മക്കളെ കാണേണ്ടത്. അപ്പോൾ അവരുടെ സ്വത്ത് സംരക്ഷിക്കാനും വികസിപ്പിക്കാനും അധ്വാനിക്കാനും അവർക്ക് താൽപ്പര്യമുണ്ടാകും.

⚪മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. അവർക്ക് മക്കളുടെ കഴിവിൽ വിശ്വാസം പോരാ. മക്കളെ ഏൽപ്പിച്ചാൽ അവർ നശിപ്പിച്ചു കളയുമോ എന്ന പേടി; അവർ ചെയ്താൽ ശരിയാകുമോ എന്ന ശങ്ക. തന്മൂലം എല്ലാ ഭാരങ്ങളും അവർതന്നെ ചുമന്നുചുമന്ന് തളർന്നു വീഴുന്നു. ഫലമോ മക്കൾ ജീവിതത്തിൽ പ്രായോഗിക ജ്ഞാനവും ആത്മവിശ്വാസവും കുറഞ്ഞവരായിത്തീരുന്നു.

⏯ഇന്ന് പല പെൺകുട്ടികളും വിവാഹം ഉറപ്പിച്ചു കഴിയുമ്പോൾ പരിഭ്രാന്തരാവുന്നു. കാരണമെന്താണെന്നോ? ഒരു കപ്പ് കാപ്പിയുണ്ടാക്കാൻപോലും അറിയില്ല. അപ്പോൾപ്പിന്നെ പലഹാരങ്ങളും ചോറും കറിയും ഉണ്ടാക്കുന്ന കാര്യം പറയേണ്ടല്ലോ? പല പെൺകുട്ടികളും പറഞ്ഞിട്ടുള്ള ഒരു വാചകമിതാണ്: ‘ഞാൻ അധികം കാലവും ഹോസ്റ്റലിലായിരുന്നു. അതുകൊണ്ട് പാചകമൊന്നും പഠിച്ചിട്ടില്ല.’

🔘മക്കൾ ആണായാലും പെണ്ണായാലും വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ പരിശീലിപ്പിക്കണം. അധ്വാനത്തി൯െറ മഹിമ അവർ തിരിച്ചറിയണം. അതവരുടെ ഭാവിജീവിതത്തിന് ലഭിക്കുന്ന വലിയൊരു മുതൽകൂട്ടായിരിക്കും. മക്കൾക്ക് അധ്വാനിക്കാനും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അതുവഴി സ്വന്തം ജീവിതത്തി൯െറ മൂല്യം കണ്ടെത്താനും അവസരം കൊടുക്കാതെ എല്ലാം തനിയെ ചെയ്ത് കഷ്ടപ്പെടുന്ന മതാപിതാക്കൾ തങ്ങളോടും തങ്ങളുടെ മക്കളോടും വലിയ ദ്രോഹമാണ് ചെയ്യുന്നത്.

⏹മറ്റുള്ളവരിലെ നന്മകൾ കാണാനും അവരെ വിശ്വസിക്കാനും കഴിഞ്ഞാലേ അവർക്കു വളരാനുള്ള അവസരങ്ങൾ ഒരുക്കാൻ കഴിയൂ. ചിലപ്പോൾ നാം ചെയ്യുന്നതുപോലെ ഭംഗിയായി ചെയ്യാൻ അവർക്കു സാധിച്ചെന്നു വരില്ല. ആദ്യമായി ചെയ്യുമ്പോൾ വീഴ്ചകളും സ്വാഭാവികം. ഇക്കാരണത്താൽ അവരെ നാം ഒഴിവാക്കരുത്. വീണ്ടും വീണ്ടും അവസരങ്ങൾ കൊടുക്കണം. നാം വളർന്നതും ഈ നിലയിൽ എത്തിയതും ഒറ്റദിവസംകൊണ്ടല്ലല്ലോ.

⏰മറ്റുള്ളവർക്ക് ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുമ്പോൾ ഉണ്ടാകുന്ന കുറവുകളെ നാം ക്ഷമയോടെ സ്വീകരിക്കണം. എല്ലാവരും പ്രവർത്തിച്ചു പരിചയിക്കട്ടെ. സകലർക്കും ദൈവം നൽകിയ കഴിവുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കട്ടെ. നമ്മുടെ പിന്നാലെ വരുന്നവർ നമ്മേക്കാൾ ശ്രേഷ്ഠരായി വളരട്ടെ. അപ്പോൾ നമ്മളും അവരോടൊപ്പം ശ്രേഷ്ഠരായിത്തീരും. നമ്മുടെ പ്രവർത്തനങ്ങളും പ്രവർത്തനമേഖലകളും വികസിക്കുകയും ചെയ്യും.

01/03/2016

👉നിങ്ങൾ ചെറിയ കുട്ടികളെ കുറിച്ച് ചിന്തിക്കാറുണ്ടോ...? 👭
🏡നമ്മുടെ വീടുകളിലെ കൊച്ചു കുഞ്ഞുങ്ങൾ വല്ല അബദ്ധവും ചെയ്തു പോയാൽ അവർ, വളരെ ദയനീയമായി നമ്മുടെ കണ്ണുകളിലേക്കൊരു നോട്ടമുണ്ട്.......!👀
🍸ഒരു ഗ്ലാസ് വീണുടഞ്ഞാൽ, അല്ലെങ്കിൽ, പാൽ തൂകി പോയാൽ, വീട്ടിലെ സാധനങ്ങൾ കേടുവരുത്തിയാൽ കുഞ്ഞുങ്ങളെ അടിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നതിന് പകരം 'പോട്ടെ..., സാരമില്ല... ' എന്നും പറഞ്ഞ് സമാധാനിപ്പിച്ച് വാരിയെടുത്തൊരു ഉമ്മ കൊടുക്കണം...
അതിന് നമ്മളിൽ എത്ര പേർക്ക് കഴിയും? 💕

👉അങ്ങിനെ ചെയ്യുമ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന ഒരു സുരക്ഷിത ബോധമുണ്ട്... അതാണ് അവരെ ധീരരും, സൽസ്വഭാവികളുമാക്കുക... 💪👌

👉പൊട്ടിയ ഗ്ലാസും, തൂകിയ പാലും, കേട് വന്ന സാധനങ്ങളും, നമുക്ക് വാങ്ങിച്ചെടുക്കാൻ കഴിയും... എന്നാൽ നമ്മൾ പറഞ്ഞ വഴക്ക്.., ആ നിഷ്കളങ്ക മനസ്സിനെ ഒരിക്കലും സ്വാന്തനപ്പെടുത്താൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല..💯

👉ആ നിമിഷം മുതൽ കുഞുങ്ങൾക്ക് നമ്മളോട് പലതും ഭയത്താൽ മറച്ചുവെക്കാൻ തോന്നി തുടങ്ങും.... 😔😔
👉മുതിർന്നാൽ തന്നോട് മോശമായി പെരുമാറുന്നവരെ കുറിച്ചും, ചൂഷണം ചെയ്യുന്നവരെ കുറിച്ചും മാതാപിതാക്കളോട് പറയാൻ മടി കാണിക്കും... 👎👎

👉ആയതിനാൽ ആദ്യത്തെ ഏഴ് വർഷം നിങ്ങൾ മക്കളെ ലാളിക്കുക....💏
👉അടുത്ത ഏഴ് വർഷം നിങ്ങൾ അവർക്ക് സംസ്ക്കാരം പകർന്ന് നൽകുക...🙍🙍
👉പിന്നെ ഒരു ഏഴ് വർഷം നിങ്ങൾ അവരെ കൂട്ടുകാരാക്കുക ...👫👫
👉പിന്നീട് നിങ്ങൾക്കവരെ സ്വതന്ത്രരായി വീടാം... 🎈🎈

💡 നിസ്സാര കാര്യങ്ങൾക്ക് മക്കളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാതിരിക്കുക...👋👋
👬മക്കളെ സ്നേഹിക്കുക..💞
അവരോടൊപ്പം എപ്പോഴും ഉണ്ടാകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക...✅

Timeline photos 10/02/2016
Mobile uploads 26/09/2015
02/09/2015

ജീവശാസ്ത്ര അദ്ധ്യാപകന്‍ പൂമ്പാറ്റയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങള്‍ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി ക്ലാസ്സിലെത്തി .. ഏതാനും മണിക്കൂറിനുള്ളില്‍ പൂമ്പാറ്റ വിരിഞ്ഞു പുറത്തു വരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോട് പറഞ്ഞു.. കൊക്കൂണില്‍ നിന്ന് പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് അതിനെ സഹായിക്കാന്‍ ഒരുങ്ങരുതെന്ന് പ്രത്യേകം താക്കീത് ചെയ്തു മാഷ്‌ പുറത്തേക്കു പോയി.

കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരുന്നു.. കൊക്കൂണ്‍ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട് കൊക്കൂണില്‍ നിന്ന് പുറത്തേക്കു വരാനുള്ള ശ്രമം തുടങ്ങി. കുട്ടികളിലലൊരുവന് കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവന്‍ കൊക്കൂണ്‍ മെല്ലെ തുറന്നു കൊടുത്തു.. പൂമ്പാറ്റ വേഗം പുറത്തേക്കെത്തി..|

ഒറ്റക്ക് നടക്കാനോരുങ്ങിയ പൂമ്പാറ്റ പക്ഷെ ചത്തുവീണു. സങ്കടത്തോടെ നില്‍ക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ്‌ കണ്ടത്.
കാര്യം മനസ്സിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു.. നോക്കൂ കൊക്കൂണില്‍ നിന്ന് പുറത്തു കടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റക്ക് ഭാവിയില്‍ പറക്കാനായി ചിറകുകള്‍ക്ക് ശക്തിനല്‍കുന്നത്
കൊക്കൂണ്‍ തുറക്കാന്‍ നമ്മള്‍ സഹായിച്ചാല്‍ പിന്നെയത് ജീവിച്ചാലും പറക്കാന്‍ കഴിയില്ല.
വെളിയില്‍ വരാന്‍ സഹിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെയാണ് സഹായിക്കുന്നത് .

പൂമ്പാറ്റക്ക് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജം പകരുന്നത് വിരിഞ്ഞിറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കില്‍ നമ്മുടെ കാര്യവും അങ്ങിനെതന്നെയാണ്..

പക്ഷികളുടെ ശരീരത്തില്‍ ചിറക്‌ ഒരു ഭാരമാണെങ്കിലും ആ ചിറകാണ് അവയെ പറക്കാന്‍ സഹായിക്കുന്നത് . ഭാരങ്ങളും വേദനകളും നമ്മെയും മുന്നോട്ട് തന്നെയാണ് കൊണ്ടുപോയിട്ടുള്ളത് .

സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങളെന്ന് സങ്കടപ്പെട്ടവര്‍ക്കെല്ലാം അറിയാമല്ലോ. വേദന നല്‍കുന്ന ചെറിയൊരു മുറിവ് പോലും വലിയ
സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാല്‍ മാത്രമേ ഏറ്റവും വലിയ ആഹ്ലാദമായ കുഞ്ഞിനെ അവള്‍ക്ക് കിട്ടൂ.

ജീവിതത്തിന്‍റെ ആരംഭത്തില്‍ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. ക്രത്യമായ ഒരു പ്ലാനിംഗ് അതിനു പിന്നില്‍ ഉണ്ട് .. അതിന്‍റെ സ്രഷ്ടാവിന്‍റെതാണ് പിഴക്കാത്ത ആ പ്ലാനിംഗ്.. അങ്ങിനെയൊരു പ്ലാനിംഗ് സര്‍വ്വ സ്രഷ്ടികള്‍ക്കുമുണ്ട്,

നോക്കൂ.. മനുഷ്യരായ നമ്മള്‍ മാത്രമാണീ മനോവേദനകളില്‍ തകര്‍ന്നുപോകുന്നത്.. പലവട്ടം ഓടിയിട്ടും എലിയെ പിടിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ ഒരു പൂച്ചയും ആത്മഹത്യ ചെയ്തത് നമ്മള്‍ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലന്കില്‍ നാളെ പിടിക്കാമെന്നെ ഉള്ളൂ ആ പൂച്ചക്ക് ..
എന്നാല്‍ ഒരു ചെറിയ തോല്‍വി പോലും സഹിക്കാനാകാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്ര വാര്‍ത്തകള്‍ നാം വായിച്ചു.

07/08/2015

ഹിപ്നോട്ടിസം

ഈ പേര് കേള്‍ക്കുമ്പോള്‍ മാജിക് അല്ലെങ്കില്‍, ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസിലേക്കോടിയെത്തുന്നത്, ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയില്‍ പോലും ഉണ്ട്. ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹിപ്‌നോട്ടിസം ഇന്നും പുകമറക്കുളളിലെ ഒരു നിഗൂഢ ശാസ്ത്രം തന്നെയാണ്. ഹിപ്‌നോട്ടിസം എന്ന് കേള്‍ക്കുന്ന മാത്രയില്‍ തന്നെ പലരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുന്നതായി കാണാം.

ഹിപ്‌നോട്ടിസം എന്നു പറഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ഉറക്കമാണ്. നമ്മുടെ ഭാരതത്തില്‍ ഈ ഹിപ്‌നോട്ടിസം മോഹനിദ്ര എന്ന പേരിലാണ് പ്രചരിച്ചത്. മോഹ നിദ്രയെക്കുറിച്ച് നമ്മുടെ പല പുരാണങ്ങളിലും ചില സ്ഥലങ്ങളില്‍ പരമാര്‍ശമുണ്ട്.
ഗ്രീക്ക് ഉറക്ക ദേവതയുടെ പേരാണ് ഹിപ്‌നോസ്. ഈ ദേവനെ റോമക്കാര്‍ വിളിച്ചിരുന്നത് സോംനാ എന്നാണ്. ഈ ശാസ്ത്ര വിദ്യയെ ബ്രിട്ടീഷുകാരനായ ഡോ. ജയിംസ് ബ്രെയ്ഡാണ് ഹിപ്‌നോസിസ് എന്ന് ആദ്യമായി നാമകരണം ചെയ്തത്.
1734 മേയ് 23ന് സ്വിറ്റ്‌സര്‍ലാന്റില്‍ ജനിച്ച മെസ്മറാണ് ഹിപനോട്ടിസത്തിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കുവാന്‍ പ്രയത്‌നിച്ച പ്രഥമ ശാസ്ത്രജ്ഞന്‍. ഇന്ത്യയില്‍ കടിയേറി പാര്‍ത്ത ഒരു പാശ്ചാത്യ മിഷനറിയുടെ മകനായി ഗോവയില്‍ ജനിച്ച ഫാദര്‍ അബ്ബാ ഫെരിയ ആണ് ഇന്ത്യയിലെ അദ്യത്തെ ഹിപ്‌നോട്ടിസ്റ്റായി അറിയപ്പെടുന്നത്. അബ്ബാ ജോസ് കസ്‌റ്റോഡിയ ഡി ഫെരിയ എന്ന ഈ പോര്‍ച്ചുഗീസ് വംശജനാണ് ശാസ്ത്രീയ ഹിപ്‌നോട്ടിസത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.
ഹിപ്‌നോട്ടിസം ചെയ്യുന്നതിനു 4 മാര്‍ങ്ങളുണ്ട്.
1. നറോട്ടിക് ഹിപ്‌നോസിസ് (നാര്‍ക്കോഅനാലിസിസ്): മയക്ക് മരുന്നുകള്‍ വളരെ ചെറിയ അളവില്‍ വെയിനിലേക്ക് കുത്തിവെച്ചുകൊണ്ട് വിവേചന ശക്തി നഷ്ടപ്പെടുത്തിയതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക വഴി ഒരു വ്യക്തിയെ ഹിപ്‌നോട്ടിക് നിദ്രാവസ്ഥയിലേക്ക് കൊണ്ടു വരുവാന്‍ കഴിയും. ഇതിനു ഉപയോഗിക്കുന്ന ചില മരുന്നുകളാണ് സോഡിയം പെന്റാതോള്‍, സോഡിയം അമിറ്റേറ്റ്, ട്രൈക്ലോര്‍ എത്തലില്‍ എന്നിവ.
2. ഇലട്രോണിക് രീതി: നമ്മുടെ തലച്ചോറിനുള്ളില്‍ നിന്ന് 4 തരം തരംഗങ്ങള്‍ പുറപ്പെടുന്നുണ്ട്. ബ്രയിന്‍ വേവ് ജെനറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് തലച്ചോറ് ഈ തരംഗങ്ങളെ ആല്‍ഫയോ തീറ്റയോ തരംഗങ്ങളിലേക്കു കൊണ്ടുവന്നു നിര്‍ദ്ദേശങ്ങള്‍ കൊടുത്തു നിദ്രയിലേക്കു നയിക്കുന്നു.
3. ഡ്രഗ് ഇന്‍ഡ്യൂസഡ് രീതി: ഹിപ്‌നോട്ടിക് അവസ്ഥയിലേക്ക് പോകുവാന്‍ തയ്യാറുള്ള ചില വ്യക്തികള്‍ അവരുടെ ഉള്‍ ഭയവും, ആകാംക്ഷയും മൂലം ഹിപ്‌നോസിസിന് വിധേയരാകതെ വരുന്നുണ്ട്. ആകാംക്ഷയേയും, ഉല്‍ക്കണ്ഡയേയും, ഭയത്തേയും നിയന്ത്രിക്കുവാന്‍ കഴിയുന്ന ചില മരുന്നുകള്‍ നല്‍കി നിയന്ത്രണ വിധേയമാക്കിയ ശേഷം നിര്‍ദ്ദേശങ്ങള്‍ നല്‍കി നിദ്രയിലേക്കു കൊണ്ടു പോകുന്നു. ഇതിനു സാധാരണ Alprax, Retsyl, Trika എന്നീ മരുന്നുകളാണ് ഉപയോഗിക്കുന്നത്.
4.നാച്ച്വറല്‍ അഥവ പ്രകൃതിത്വ രിതി: ഇത് പലരിലും വിത്യസ്തമായ രീതിയില്‍ ഉപയോഗിക്കുന്നു പ്രോഗ്രസ്സീവ് റിലേക്‌സേഷന്‍ രീതി, വിഷ്വല്‍ റിലാക്ലേഷന്‍ രീതി, ബ്രീത്തിംങ്ങ് രീതി, ഫാസിനേഷന്‍ രീതി, കണ്‍ഫ്യൂസ് രീതി, കൌണ്ടിംഗ് രീതി എന്നിവയാണവ.
ഹിപ്‌നോട്ടിസം പഠിക്കുന്നത് എന്തിന്? വ്യക്തിത്വ തകരാറുകള്‍ പരിഹരിക്കുവാന്‍,
മനോജന്യ ആധികളും വ്യാധികളും ചികിത്സിച്ചു ഭേദമാക്കുവാന്‍ ഹിപ്‌നോട്ടിലത്തിനു കഴിയും,
ഭൂത പ്രേത ബാധകളൊഴിപ്പിക്കുവാന്‍ ഹിപ്‌നോട്ടിസം കൊണ്ട് കഴിയും, സ്വഭാവ വൈകല്യങ്ങല്‍ക്കും മനോജന്യ രോഗങ്ങള്‍ക്കും ചികിത്സ നടത്താവുന്നതാണ്, പഠന വൈകല്യം, പരീക്ഷപേടി, മുന്‍ജന്മ കാര്യങ്ങളുടെ ഗവേഷണത്തിനു, ഭാവികാര്യഉപയോഗത്തിന് എന്ന് വേണ്ട അനന്ത സാദ്ധ്യതകളുടെ കലവറയാണിത്‌.

Photos from Shajichekavar _success coach & hypnotherapist's post 29/07/2015
28/07/2015

ധ്യാനത്തെക്കുറിച്ച് പറഞ്ഞാൽ പലരും ആദ്യം പറയുന്നത് ഞാൻ എൻ്റേതായ രീതിയിൽ ചെയ്യാറുണ്ട് ,അതിലൊന്നും വലിയ കാര്യമില്ല ,അങ്ങനെ വലിയ പ്രാധാന്യം ആരും കൊടുക്കാറില്ല ,അസുഖത്തിന് നല്ലതാണ് അതുകൊണ്ട് അസുഖമുള്ളവർ ചെയ്‌താൽ മതി ,ഇങ്ങനെ പോകുന്നു. ധ്യാനം (Meditataion) മനസ്സിനെ ശാന്തമാക്കുന്നു, ഊർജ്ജത്തെ സംരക്ഷിക്കന്നു. നമ്മൾ ഏറ്റവും കൂടുതൽ ഊർജ്ജം ചിലവഴിക്കുന്നത് ചിന്തകൾക്കാണ്. നിർഭാഗ്യവശാൽ നമ്മുടെ ചിന്തകൾ അധികവും അനാവശ്യമാണ്. ഈ അനാവശ്യ ചിന്തകളിലൂടെ ഊർജ്ജം നഷ്ഠപ്പെടുത്തിയാണ് ശരീരം ക്ഷീണിക്കന്നത്, ആവശ്യ ചിന്തകൾ ആണെങ്കിൽ തന്നെയും മനസ്സിന് ഇടയ്കിടെ വിശ്രമം ആവശ്യമാണ്. ഉറങ്ങുമ്പോഴായാലും ഉണർന്നിരിക്കുമ്പോഴായാലും ശാന്തമായ മനസ്സുള്ളവർക്കേ ശരിയായ വിശ്‌റമം ലഭിക്കുകയുള്ളു. ധ്യാനം മനസ്സിന് ശാന്തത നല്കി ഊർജ്ജം സംരക്ഷിക്കുന്നു. ധ്യാനം നമ്യക്ക് ഭക്ഷണം കഴികന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ്. ഭക്ഷണമില്ലെങ്കിൽ ശരീരം തളരുന്നതു പോലെ ധ്യാനമില്ലെങ്കിൽ മനസ്സും തളരും. നമ്മുടെ വിദ്യാലയങ്ങളിൽ മനസ്സിനെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്നു മാത്രമാണ് പഠിപ്പിക്കുന്നത്. മനസ്സിൻ്റെ വിശ്രമത്തേക്കുറിച്ച് ഒന്നും പറയുന്നില്ല. കൃത്യമായ ഇടവിട്ടുള്ള ധ്യാനം കുറഞ്ഞ സമയം കൊണ്ട് കൂടതൽ നേട്ടം കൈവരിക്കാൻ നമ്മെ സഹായിക്കുന്നു. അതായത് ബുദ്ധിയുള്ള മരം വെട്ടുകാരൻ ഇടയ്ക്ക് വിശ്റമിച്ച് മഴുവിന് മൂർച്ച കൂട്ടി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നത് പോലെ :::.. കടപ്പാട്

Want your school to be the top-listed School/college in Tirur?
Click here to claim your Sponsored Listing.

Telephone

Website

Address


Tirur

Other Tirur schools & colleges (show all)
DOSF Thalakkattur DOSF Thalakkattur
DSM , THALAKKATTUR
Tirur, 676307

DARUSSALAM OLD STUDENT FEDERATION C/O : DSM THALAKKATTUR

mfafterplustwo mfafterplustwo
Tirur

Educational

Edify International College of Design Edify International College of Design
Edify International College Of Design Second Floor MARS Tower Alathiyur, Malappuram District
Tirur

Looking for a way to channel your creative energy and ideas into a career, Edify International College of Design is all set for you. Our programs have a strong focus on hands-on, s...

AMCOS Study Abroad - Tirur AMCOS Study Abroad - Tirur
2 Nd Floor, Lido Mall, Near Majestic Jewelers, Thazhepalam
Tirur, 676101

WANT TO STUDY ABROAD? Get free Expert Advice and Information on Universities, Countries, Courses, Ad

Audit info Audit info
Tirur, 676552

KMMHS pallar vairancode KMMHS pallar vairancode
Tirur

Value education

Digimerit Digimerit
Tirur
Tirur

Providing customised accounting courses to job aspirants

ARTS College, Vailathur ARTS College, Vailathur
Tirur, 676101

najeeb Kizhepat

G-TEC TIRUR G-TEC TIRUR
SALAMA COMPLEX, CHEMBRA Road
Tirur, 676101

G-TEC COMPUTER EDUCATION, Tirur has been in service since last decade, providing Quality education w

MUSES school  of ARTS MUSES school of ARTS
Tirur, 676551

TEACH - Tirur Education Academy & Career Hub TEACH - Tirur Education Academy & Career Hub
Nazeem Commercial Complex
Tirur

All types of assistance for School - College level, Professional students,Parents and Job hunters

PPG Montessori PPG Montessori
TP Building, Pazhethalam
Tirur, 676767

🌟 Welcome to PPG Montessori - Empowering Educators for Lifelong Impact! 🌟