SKSSF കുന്നുംപുറം മഹല്ല്

organization

Photos from SKSSF കുന്നുംപുറം മഹല്ല്'s post 04/04/2024

SKSSF കുന്നുംപുറം മഹല്ല് കമ്മിറ്റി കീഴിലുള്ള രിഫാഈ നഗർ, ഖുതുബുസ്സമാൻ നഗർ യൂണിറ്റുകൾക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
കാലങ്ങളായി മഹല്ല് ഖാളി സ്ഥാനം അലങ്കരിക്കുന്ന ബഹുമാനപ്പെട്ട പാണക്കാട് കുടുംബത്തെയും, മുസ്‌ലിം ഉമ്മത്തിൻ്റെ നവോത്ഥാനത്തിൻ്റെ ചാലക ശക്തിയായ സമസ്ത യുടെ ആദർശത്തെയും അംഗീകരിച്ച് മുന്നോട്ടു പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ..
ആമീൻ.
പുതിയ ഭാരവാഹികൾക്ക് സ്നേഹാഭിവാദ്യങ്ങൾ
🎉🎉🎉🎉👏👏👏👏👏👏🎉🎉🎉🎉👏👏👏👏

23/03/2024

SKSSF, SYS കുന്നുംപുറം മഹല്ല് കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകള്‍ക്കുള്ള
മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്ലാസ്
നാളെ രാവിലെ 10 മണിക്ക്
NM മദ്രസയിൽ

16/03/2024

റമളാനിലെ ആദ്യ വെള്ളിയാഴ്ച വർഷങ്ങൾ ഇതുവരെയുള്ളതുപോലെ സഹചാരിക്ക് വേണ്ടി പ്രത്യേകമാക്കപ്പെട്ടതാണ്.
" സഹചാരി അതൊരു കുളിരുതരുന്ന " കൂട്ടായ്മയാണ്. കരുണയുടെ കൂടു പണിയാൻ ഒരുപറ്റം മനുഷ്യസ്നേഹികൾ നടത്തുന്ന അശ്രാന്ത പരിശ്രമം. തളർന്നുപോയവർക്ക് താങ്ങായും തുണയില്ലാത്തവർക്ക് തണലായും സഹചാരി അതിന്റെ പ്രവർത്തനങ്ങൾ മനോഹരമായി നടത്തി വരുന്നു.

ദുർബലമായ എത്ര കരങ്ങൾക്കാണ് സഹചാരി ബലം നൽകിയത്, ആശ മുറിഞ്ഞ എത്ര ജീവിതങ്ങൾക്കാണ് ഈ റിലീഫ് സെന്റർ പുതുവഴികൾ തുറന്നു കൊടുത്തത്. സഹചാരി യെ കുറിച്ച് പറയാനും വർണിക്കാനും ഏറെയാണ്. നിങ്ങൾ നൽകുന്ന ഒരു നാണയത്തുട്ടുപോലും വെറുതെയാവില്ല. ഈ ലോകം നിലനിന്നു പോകുന്നത് ദുർബലരായവരുടെ പ്രാർത്ഥന കൊണ്ടാണ്. അങ്ങനെയുള്ളവരുടെ പ്രാർത്ഥനയിൽ ഇടം നേടാനുള്ള ഒരു അവസരമായി നമുക്ക് ഇതിനെ കാണാം.

സഹചാരിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായത് പകരം നൽകട്ടെ.... ആമീൻ...
SKSSF കുന്നുംപുറം മഹല്ല്

15/02/2024
24/01/2024

SKSSF കുന്നുംപുറം മഹല്ല് 2024-26 പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയായി ...... .....
ആദ്യ പരിപാടിയെന്നോണം
ادع إلى سبيل ربك
എന്ന പ്രമേയത്തിൽ
#ഉണർവ്വ് ശാക്തീകരണ ക്യാമ്പയിൻ #
എന്ന നാമധേയത്തിൽ വൈവിധ്യങ്ങളായ അഞ്ച് പരിപാടിക്കൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. അതിൽ എല്ലാവരുടേയും പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നു.
പ്രസ്തുത പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചാപ്പനങ്ങാടി ഉസ്താദിൻ്റെ മകനായ അത്വാഹുള്ള ഉസ്താദ് ജലീൽ ഉസ്താദിന് കൈമാറി പ്രകാശന കർമ്മം നിർവഹിക്കുന്നു.

23/01/2024

ഇന്ന്
ശൈഖുനാ അതാഉല്ലാഹ് അഹ്സനിയും
ഉസ്താദ് സ്വാലിഹ് ഹുദവി തൂതയും
മോര്യ കുന്നുംപുറത്ത്

22/01/2024

ഇന്ന്
ശൈഖുനാ കോറാട് ഉസ്താദും
ജലീൽ റഹ്മാനി വാണിയന്നൂരും
കുന്നുംപുറത്ത്

16/01/2024

കുന്നുംപുറം മഹല്ല്
#തസ്കിയ
മജ്‌ലിസുന്നൂർ & ദിക്ർ ഹൽഖ വാർഷികം

2024 ജനുവരി 22, 23 തിങ്കൾ, ചൊവ്വ 7 PM വി.കെ.എം ഇബ്‌നു മൗലവി നഗർ
മോര്യ കുന്നുംപുറം

11/01/2024

കുന്നുംപുറം മഹല്ല്
#തസ്കിയ
മജ്‌ലിസുന്നൂർ & ദിക്ർ ഹൽഖ വാർഷികം

2024 ജനുവരി 22 തിങ്കളാഴ്ച
ജലീൽ റഹ്മാനി വാണിയന്നൂർ
മോര്യ കുന്നുംപുറത്ത് പ്രസംഗിക്കുന്നു..
ഏവർക്കും സ്വാഗതം......

05/01/2024

SKSSF കുന്നുംപുറം മഹല്ല് യൂണിറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം....
മുൻ കാലങ്ങളെ പോലെ മഹല്ലിലെ കൃയാത്മക പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ പുതിയ ടീമിന് നാഥൻ തൌഫീഖ് നൽകട്ടെ....
അഭിവാദ്യങ്ങൾ....
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

15/12/2023

ഇബ്നു ഉസ്താദ്...

ഒരു നാട് ഒന്നാകെ ഒരു വ്യക്തിയോട് കടപ്പെട്ടതിന്റെ പേരാണ് ഇബ്നു ഉസ്താദ്. ഇരുട്ട് പരന്ന നാട്ടിൽ ഒരു പ്രകാശ ഗോപുരമായിരുന്നു ഇബ്നു ഉസ്താദ്. നാട്ടുകാർക്കാകമാനം ഉസ്താദായി. ജനസേവകനായി. ജനപ്രതിനിധിയായി. ആത്മീയ ഗുരുവായി. നിരക്ഷരരായവരെ സാക്ഷരതാ പ്രവർത്തനത്തിലൂടെ എഴുത്തും വായനയും പഠിപ്പിച്ച അപൂർവ്വ ടീച്ചറായി. കർഷകരുടെ പ്രശ്നങ്ങളെ അധികാരികൾക്ക് മുന്നിൽ സ്പഷ്ടമായി അവതരിപ്പിക്കുന്ന കർഷകനായി. പള്ളിയിലെ മുക്രിയായി. മദ്രസയിലെ അധ്യാപകനായി. ലീഗ് രാഷ്ട്രീയത്തിന്റെ മൂന്നണി പോരാളിയായി. സമസ്തയുടെ ജീവ വായുവായി. ഓട് മേഞ്ഞ തന്റെ കൊച്ചു വീട് ഒരു ഗ്രന്ഥശലയാക്കി മാറ്റിയ നല്ല വായനക്കാരനായി. പള്ളിക്കമ്മിറ്റി പ്രസിഡന്റായി. മികച്ച സംഘാടകനും ആസൂത്രണ വിദഗ്ധനുമായി. രണ്ടു മഹല്ലിന്റെയും സുപ്രധാന ലീഡറായി. ചന്ദ്രിക പത്രത്തെ ജീവനു തുല്യം സ്നേഹിച്ച സഹൃദയനായി. സ്കൂൾ പി ടി എ പ്രസിഡന്റായി. പ്രഭാഷകനായി. ദുആക്ക് നേതൃത്വം നൽകുന്ന സൂക്ഷ്‌മതയുള്ള പണ്ഡിതനായി. സൗഹാർദ്ദത്തിന്റെ അംബാസഡറായി. അങ്ങനെ അങ്ങനെ ഇബ്നു ഉസ്താദ് ഒരു നാടിനെയും നാട്ടുകാരെയും തന്നോടൊപ്പം ചേർത്തു നിർത്തി.

ഒരു മനുഷ്യൻ അങ്ങനെ തന്റെ ആയുസ്സ് മുഴുവനും ജീവിച്ചു തീർത്തു. മറ്റുള്ളവർക്ക് വേണ്ടി. ആ മനുഷ്യൻ ഒരിക്കൽ പോലും പരിഭവം പറഞ്ഞില്ല. മുഷിഞ്ഞു പിന്മാറിയില്ല. ഉള്ളു നീറുന്ന തന്റെ ജീവിത പ്രയാസങ്ങൾ മറ്റുള്ളവരോട് ഷെയർ ചെയ്തില്ല. ഒന്നും തേടി പോയില്ല. എല്ലാം നേടാമായിരുന്ന സുവർണ്ണ കാലത്തും എല്ലാം മറ്റുള്ളവർക്ക് വേണ്ടി ത്യജിച്ചു.

പാർട്ടി താനൂർ ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ മത്സരിക്കാൻ നിർബന്ധിച്ചു. അപ്പോഴേക്കും ആയുസ്സ് സുവർണ രേഖ കടന്നിരുന്നു. മറ്റൊരു പാർട്ടിയുടെ സിറ്റിംഗ് സീറ്റിൽ ഒരു ജനത ഒന്നാകെ ഇബ്നു ഉസ്താദിനെ കോണി അടയാളത്തിൽ ബ്ലോക്ക് മെമ്പറായി വിജയിപ്പിച്ചു. ജയം വീണ്ടും ആവർത്തിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റായി. മുനിസിപ്പാലിറ്റി ആകുന്നത് വരെയും പിന്നീട് ആ ബ്ലോക്ക് സീറ്റ് ലീഗിന് നഷ്ടപ്പെടാതെ മൗലവി കാത്തു സൂക്ഷിച്ചു.

മൗലവിയുടെയും സംഘത്തിന്റെയും കർമ്മ നൈരന്തര്യത്തിനൊടുവിൽ ഓലപ്പീടികയിൽ റെയിൽവേ ഗേറ്റ് സ്ഥാപിതമായി. താനൂരിന്റെ കിഴക്കൻ മേഖയിലെ രൂക്ഷമായ യാത്രാ ക്ലേശത്തിന് അതോടെ ശാശ്വത പരിഹാരമായി. ഇടവഴികൾ റോഡുകൾക്ക് വഴിമാറി. മോര്യയിൽ ഗവ. ആയുർവേദ ഡിസ്‌പെൻസറി കൊണ്ടു വന്നു. അവുക്കാദർ കുട്ടി നഹാസാഹിബ് മന്ത്രി ആയിരുന്ന കാലത്ത് മോര്യയിലേക്ക് വൈദ്യുതി കൊണ്ടുവരാൻ കഠിന പരിശ്രമം നടത്തി. പുതിയ പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു ഉയർത്തി കൊണ്ടുവന്നു. സംഘടനാ സംവിധാനത്തിന് അലകും പിടിയും നൽകി. കൃത്യമായ രേഖപ്പെടുത്തലുകൾ നടപ്പിലാക്കി. വിവിധ ആവശ്യങ്ങൾക്കായി നിരന്തരമായി അധികൃതർക്ക് നിവേദനങ്ങൾ നൽകി. പുതിയ പ്രവർത്തകരെ അതിന് പ്രാപ്തിരാക്കി.

ഐഡന്റിറ്റി പൊളിറ്റിക്സിനോട് രാജിയാവാതെ ഒരു നാടിനെയും നാട്ടുകാരെയും ഒന്നാകെ തന്നോടൊപ്പം ചേർത്തു നിറുത്താനായി എന്നതാണ് ഇബ്നു ഉസ്താദിന്റെ നമ്പർ വൺ മാതൃക.

ഇബ്നു ഉസ്താദിന് ഇനി സന്തോഷത്തോടെ മടങ്ങാം. പകരക്കാരില്ലെങ്കിലും അദ്ദേഹം കളുത്തിവെച്ച ദീപ ശിഖ കെടാതെ സൂക്ഷിക്കാൻ അങ്ങ് കൈപിടിച്ചുയർത്തിയ ഒട്ടേറെ പേരുണ്ടിവിടെ.

ചിത്രം : പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തളോടൊപ്പം മോര്യയിലെ പരിപാടിയിൽ.

റഷീദ് മോര്യ
15/12/23

15/12/2023

ഇന്ന്

Photos from SKSSF കുന്നുംപുറം മഹല്ല്'s post 15/12/2023
15/12/2023

മയ്യിത്ത് നിസ്കാരിക്കാൻ അഭ്യർത്ഥന...

13/11/2023

തെയ്യാല റൈഞ്ച് 2023 മുസാബഖയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നുസ്റത്തുൽ മുസ്ലിമീൻ മദ്റസ കുന്നുംപുറം ,വിദ്യാർത്ഥികൾക്കും അവരെ പ്രാപ്തരാക്കിയ ഉസ്താദുമാർക്കും അഭിനന്ദനങ്ങൾ....
💚🏆💚

10/11/2023

ജാമിഅഃ സമ്മേളനം ; കുന്നുംപുറം മഹല്ലിൽ നടന്ന പ്രചരണത്തിൽ നിന്ന്...

26/06/2023

എന്നും വാനിലുയർന്ന് പാറേണ്ട സമസ്തയുടെ
പതാക...

വെളിച്ചം പകർന്ന 97 വർഷങ്ങൾ പിന്നിടുമ്പോൾ
വിചാരവും വികാരവുമായി
നമുക്ക് ഹൃദയത്തോട് ചേർക്കാം...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
ജൂൺ 26
സമസ്ത പിറവി ദിനം.

14/06/2023

കിതപ്പറിയാത്ത മൂന്നര പതിറ്റാണ്ടിന്റെ കുതിപ്പിൽ ഈ വിദ്യാർത്ഥി പടയണി ചരിത്രം തീർത്ത് മുന്നോട്ട് ഗമിക്കുകയാണ്.

ചരിത്രത്തിന്റെ അനിവാര്യതയിൽ കാലത്തിന്റെ തേട്ടമായി 1989 ഫെബ്രുവരി 19-ാം തീയതി കോഴിക്കോട് സാമൂതിരി സ്കൂളിൽ കേരളത്തിലെ അക്കാലത്തെ അഗ്രേസരായ പണ്ഡിതരുടെ പ്രാർത്ഥനയും ആശീർവാദവും ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ച എസ് കെ എസ് എസ് എഫ് .
പിന്നിട്ട വഴികളിൽ ചരിത്രനേട്ടം സൃഷ്ടിച്ചു 35 വർഷം പൂർത്തിയാവുകയാണ്.

പറയേണ്ടത് പറയേണ്ടിടങ്ങളിൽ പറയേണ്ട സമയത്ത് പറഞ്ഞും, തിരുത്തേണ്ടത് തിരുത്തിയും , തിരുത്തിക്കേണ്ടത് തിരുത്തിച്ചും ,നിലപാടിലും ആദർശത്തിലും വ്യതിചലിക്കാതെ സമസ്ത വഴിയിൽ ഉറച്ചുനിന്നും കേരളത്തിൻറെ വിദ്യാർത്ഥി യൗവനത്തെ സത്യത്തിന്റെ പാതയിൽ വഴി നടത്താൻ ഈ സംഘ ചേതനക്ക് സാധിച്ചു.

കുറ്റിപ്പുറത്തെ വാദിനൂറും ,കോഴിക്കോട്ടെ മജ്‌ലിസ് ഇൻതിസാബും,തൃശ്ശൂരിലെ സമർഖന്തും
കഴിഞ്ഞുപോയ പതിറ്റാണ്ടുകളിലെ നാഴികക്കല്ലുകൾ ആണ് .
പ്രീ സ്കൂൾ മുതൽ റസിഡൻഷ്യൽ സയൻസ് സ്കൂൾ വരെയുള്ള മത ഭൗതിക സമന്വയവിദ്യാഭ്യാസ സ്ഥാപനങ്ങളും
ദേശീയ പദ്ധതികളും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് പ്രവർത്തിക്കാനായി 18 സബ് വിംഗുകളും
സഹചാരിയും സഹചാരി സെന്ററുകളുമായി
മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ സേവന മേഖലകളിൽ കയ്യൊപ്പ് ചാർത്തി മുന്നോട്ടു ഗമിക്കുകയാണ് ഈ പഞ്ചാക്ഷരി.

കാലത്തിന്റെ തേട്ടങ്ങൾക്കുത്തരം നൽകാൻ പ്രതിജ്ഞാബദ്ധമാണ് നാം .

മൂന്നരപതിറ്റാണ്ടിന്റെ പകിട്ടാർന്ന കർമ നൈരന്തര്യത്തിന് പരിസമാപ്തിയായി വരുന്ന ഫെബ്രുവരിയിൽ ഐതിഹാസിക 35ാം വാർഷിക സമ്മേളനം നടക്കുകയാണ്.

സത്യം , സ്വത്വം, സമർപ്പണം എന്ന പ്രമേയത്തിലാണ് നമ്മുടെ സമ്മേളനം.
സത്യേതര പ്രസ്ഥാനങ്ങളെയും , അവരുടെ പ്രചാരണങ്ങളെയും തുറന്നു കാട്ടി.
അപര തൽപരർക്ക് വേണ്ടി സ്വത്വ ബോധം കളങ്കപ്പെടുത്തുന്ന പുതിയ കാലത്ത്
സ്വത്വ വീണ്ടെടെപ്പിനായി പോരാടി സേവന വഴിയിൽ പുതുമകൾ തീർക്കാൻ ഈ കാലയളവിൽ സംഘടനയും പ്രവർത്തകരും സജ്ജമാവുകയാണ്.

ഇന്ന് രാത്രി
പോസ്റ്റർ പ്രചരണത്തോടെ
നമ്മുടെ സന്ദേശം അഷ്ടദിക്കിലുമെത്തണം. പ്രചരണ പ്രവർത്തനങ്ങളിലും
കർമ്മ നൈരന്തര്യത്തിലും
ജാഗ്രതയോടെ ഇടപെട്ട് കർമ്മ പദ്ധതികൾ
സമൂഹത്തിന് സമപ്പിക്കാൻ
സഹപ്രവർത്തകർ സജജമാവുക.

സത്യം സ്വത്വം
സമർപ്പണം

SKSSF
35-ാം വാർഷിക
മഹാ സമ്മേളനം

2024 ഫെബ്രുവരി
02,03,04
മുഖദ്ദസ്, കോഴിക്കോട്

25/05/2023

"സമന്വയ വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങളിലെത്തുക".

വിദ്യാസമ്പന്നരും രാജ്യത്തിന് പ്രയോജനപ്പെടുന്നവരുമായ മികച്ച പൗരന്മാരെ സൃഷ്ടിക്കുകയെന്നത് സാമൂഹികമായ ഉത്തരവാദിത്വമാണ്. അതിന് ഭൗതിക വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് മതവിദ്യാഭ്യാസവും. അത്തരത്തില്‍ മത-ഭൗതിക മേഖലകളില്‍ പാണ്ഡിത്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്ന ചിന്തകളുടെ ഭാഗമായാണ് സമന്വയ വിദ്യാഭ്യാസം എന്ന സങ്കല്‍പം നമ്മുടെ പൂര്‍വികരായ നേതാക്കള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഈ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമുദായം വലിയ ഉയരങ്ങള്‍ താണ്ടിയെങ്കിലും ഇനിയുമേറെ ദൂരം മുന്നേറാനുണ്ട്.

എസ്.എന്‍.ഇ.സി, വാഫി-വഫിയ്യ കോളജുകള്‍, ജാമിഅ ജൂനിയര്‍ കോളജുകള്‍, ദാറുല്‍ഹുദാ ക്യാമ്പസുകള്‍, മറ്റു സ്ഥാപനങ്ങള്‍. കേരളത്തിലെ സമന്വയ വിദ്യാഭ്യാസ സംവിധാനം നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചുപോരുന്നത്. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് സി.ഐ.സി. കേരളത്തില്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന സംവിധാനമാണ് വാഫി-വഫിയ്യ കോഴ്‌സ്.

സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതരും നേതാക്കളും നേതൃത്വം നല്‍കുന്ന കോളജിലേക്കുള്ള പ്രവേശന പരീക്ഷ അടുത്തുവരികയാണ്. പത്താം ക്ലാസ് കഴിഞ്ഞ ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ദീനി പഠനവും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷമാണ് വാഫി-വഫിയ്യ നല്‍കുന്നത്. രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും എല്ലാവരും അവയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്യുക.

നന്മ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അല്ലാഹു വിജയിപ്പിക്കട്ടെ.

19/02/2023

*SKSSF കുന്നുംപുറം മഹല്ല് കമ്മിറ്റി*

വിജ്ഞാനം കൊണ്ട്
വിമോചനം നേടാൻ
വിനയം കൊണ്ട്
വിജയം നേടാൻ
സത്യ സംരക്ഷണത്തിനായി
സേവനനിരതനാകാൻ
വിദ്യാർത്ഥി സമൂഹത്തിന്
വഴി കാണിച്ച ചരിത്ര സാക്ഷ്യം

അധികാരമുപയോഗിച്ചും
അഹങ്കരിച്ചുമെത്തുന്ന
അനീതികൾക്ക് മുൻപിൽ
അടി പതറാത്ത
അടിയറ വെക്കാത്ത
*രാജിയാകാത്ത* *ആത്മാഭിമാനം*

കുന്നുംപുറം മഹല്ല് യൂണിറ്റ് സ്ഥാപക ദിനത്തിൽ വൈകുന്നേരം അസറിന്ന് ശേഷം ജുമാ മസ്ജിദ് ഉസ്താദ് ഇസ്മായിൽ ദാരിമി ഖബർ സിയാറത്തിന്ന് നേതൃത്വം നൽകി. തുടർന്ന് മദ്റസയിൽ വെച്ച് മഹല്ല് ജനറൽ സെക്രട്ടറി വി. കെ ജലീൽ മുസ്ലിയാർ പതാക ഉയർത്തി,ഷക്കീർ ഫൈസി, ഉമറലി ഫൈസി,മുഹമ്മദ് റാഫി വാഫി,മുനീർ തുപ്പത്ത്, സമദ് കെ.കെ, തുടങ്ങീ സംഘടന നേതാക്കളും മഹല്ല് കാരണവന്മാരും പങ്കാളിയായി.......💞🤍💚


#സ്ഥാപകദിനം
#വിജ്ഞാനം #വിനയം #സേവനം......
💙💙💙

12/02/2023

ജാമിഅ നൂരിയ്യ ഡയമണ്ട് ജൂബിലി സമാപന മഹാ സമ്മേളനം | ഫൈസബാദ് | 12/02/2023

10/02/2023

പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കുന്ന കണ്ണന്തളി ക്ലസ്റ്റർ ത്വലബ സെക്രട്ടറി
ഉമറലി ഫൈസിക്ക് സ്നേഹാദരങ്ങൾ...

07/02/2023

പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കുന്ന കണ്ണന്തളി ക്ലസ്റ്റർ ത്വലബ സെക്രട്ടറിയും കുന്നുംപുറം മഹല്ല് SKSSF പ്രസിഡന്റുമായ
ഉമറലി ഫൈസിക്ക് സ്നേഹാദരങ്ങൾ...

Photos from SKSSF കുന്നുംപുറം മഹല്ല്'s post 25/01/2023

നാളെ താനൂരിൽ

08/01/2023

സമസ്ത ആദർശ സമ്മേളനം || കോഴിക്കോട് || 08/01/2023

Want your place of worship to be the top-listed Place Of Worship in Tirur?
Click here to claim your Sponsored Listing.

Videos (show all)

കുന്നുംപുറം മഹല്ല്#തസ്കിയമജ്‌ലിസുന്നൂർ & ദിക്ർ ഹൽഖ വാർഷികം2024 ജനുവരി 22, 23 തിങ്കൾ, ചൊവ്വ 7 PM വി.കെ.എം ഇബ്‌നു മൗലവി നഗ...
ശവ്വാൽ മാസപിറവി പാണക്കാട് നിന്നും തത്സമയ  സംപ്രേക്ഷണം  || 01/05/2022

Website

Address


Kunnumpuram
Tirur
Other Religious Organizations in Tirur (show all)
SSF PNK Sector SSF PNK Sector
Tirur, 676301

SSF Pattarnadakavu Sector

SKSSF Palathingal Palli Unit SKSSF Palathingal Palli Unit
Muneerul Islam Higher Secondary Madrassa, Vaniyannur-Thekkekkara
Tirur, 676103

SKSSF Palathingal Palli Unit Official Account

SKSSF താനൂർ മേഖല SKSSF താനൂർ മേഖല
Kannanthali
Tirur, PANAGATTOOR

വിജ്ഞാനം വിനയം സേവനം

Chamravattam Sree Ayyappa Temple Chamravattam Sree Ayyappa Temple
Tirur, 676102

The Chamravattam Ayyappa temple is one of the ancient temples of Sastha, located on a small island on

മദീനത്തുൽ ഉലൂം മദീനത്തുൽ ഉലൂം
Tirur

മദീനത്തുൽ ഉലൂം ദർസ് കണ്ടമ്പാറ -വിദ്യ?

SKSSF Twalaba Kozhikode Area Committee SKSSF Twalaba Kozhikode Area Committee
SKSSF Twalaba Wing Kozhikode Area
Tirur

SKSSF twalaba Kozhikode areaCommittee

Skssf Mangalam Skssf Mangalam
Mangalam
Tirur, 676561

Samastha Kerala Sunni Students Federation ( SKSSF ) Mangalam Unit

SSF Kalpakanchery Sector SSF Kalpakanchery Sector
Office:/Youth Square Valavannur
Tirur, 676551

SSF KALPAKANCHERY SECTOR OFFICIAL

SKSSF perunthalloor unit SKSSF perunthalloor unit
Perunthalloor
Tirur, 676102

വിജ്ഞാനം വിനയം സേവനം

KMJ SYS SSF മണലിപ്പുഴ KMJ SYS SSF മണലിപ്പുഴ
Tirur, 676320

SYS and SSF are respectively the youth and students movement under the Samastha Kerala Jam-iyyathul

Fritz Memorial C.S.I. Church Codacal Fritz Memorial C.S.I. Church Codacal
Codacal
Tirur, 676108

Fritz Memorial C.S.I. Church, codacal, one of the oldest Basel mission churches in Malabar celebrated 150th anniversary. Founded by Rev. John Michael fritz in 1857.

MSM Cyber Team Tirur Zone MSM Cyber Team Tirur Zone
Tirur, 676101

It’s an online platform for MSM Tirur Zone