Abdul Basith Kayakkandy
Alone we can do so little; together we can do so much. ...
https://www.facebook.com/share/p/1htMDYLRKnzJzVE2/?mibextid=I6gGtw
കക്ഷി രാഷ്ട്രീയവും സങ്കുചിതാവസ്ഥയും ഇല്ലാതെ പ്രവാസികളുടെ വിഷയങ്ങൾ ചർച്ചചെയ്യാൻ അബുദാബിയിലെ സംഘടന നേതാക്കൾ ഒരുമിച്ചപ്പോൾ പ്രവാസി സമൂഹം ഈ ഒത്തുകൂടൽ പ്രതീക്ഷയോടെ നോക്കികാണുന്നു.
https://youtu.be/NkenrjCEv5s?si=t0aXx3ABXc822ZG2
വോട്ടവകാശം വേണം, വിമാന നിരക്ക് കുറയ്ക്കണം; ഒന്നിച്ച് പോരാടാൻ പ്രവാസി സംഘടനകൾ വോട്ടവകാശം വേണം, വിമാന നിരക്ക് കുറയ്ക്കണം; പ്രവാസികളുടെ ഐക്യത്തിന്റെ വേദിയായി 'ഡയസ്പോറ സമ്മിറ്റ്' ...
𝗔𝗯𝘂 𝗗𝗵𝗮𝗯𝗶 𝗞𝗠𝗖𝗖
*ᴛʜᴇ 𝗞𝗲𝗥𝗮𝗟𝗮 𝓯𝓮𝓼𝓽*
𝔽𝕖𝕓 𝟘𝟡,𝟙𝟘,𝟙𝟙
@ 𝔸𝕓𝕦 𝔻𝕙𝕒𝕓𝕚 𝕀𝕟𝕕𝕚𝕒𝕟 𝕀𝕤𝕝𝕒𝕞𝕚𝕔 ℂ𝕖𝕟𝕥𝕖𝕣.
Indian Republic Day Celebrations Indian Embassy, Abu Dhabi
2024 Feb 9-10-11
Dhabi Indian Islamic Center
Jaihind TV Live | Latest News Updates TV for more videos- https://goo.gl/2xDQ7VLaunched on 17 August 2007, by Congress President and UPA Chairp...
പ്രസംഗിക്കുന്ന വ്യക്തിയെ അറിയില്ല. ഏത് പരിപാടിയിലാണന്നും നോക്കിയിട്ടില്ല. പക്ഷെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കേണ്ടതാണ്. സമാധാനം ആഗ്രഹിക്കുന്ന മത വിശ്വാസികൾ ഇങ്ങിനെ ആയിരിക്കു
ദുബൈ വീണ്ടും വിസ്മയിപ്പിക്കുന്നു.
ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഹൂൻ
നമ്മുടെ ഒക്കെ പ്രിയപ്പെട്ട സഹപ്രവർത്തകൻ ബാലുശ്ശേരി മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് അംഗം Manaf UK അൽപ്പ സമയം മുൻപ് നമ്മെ വിട്ടു പിരിഞ്ഞിരിക്കയാണ് ബർസാഹിയ്യായ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കികൊടുക്കട്ടെ ആമീൻ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ.
പ്രിയപ്പെട്ട മനാഫിൻ്റെ വിട വാങ്ങൽ വിശ്വസിക്കാനാകുന്നില്ല. നല്ല ചെറുപ്പക്കാരൻ, ആത്മാർത്ഥ കൈമുതലുള്ള പ്രവർത്തകൻ. കഴിഞ്ഞ കോവിഡ് സമയത്ത് ഭക്ഷണ വിതരണത്തിൻ്റെ സമയത്ത് തൻ്റെ ജോലിക്കിടയിലും വളരെ കൃത്യമായി വരുന്ന ഓരോ ഭക്ഷണ ആവശ്യക്കരുടെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി ഒപ്പം ഭക്ഷണ ദാതാക്കളുടെ വിവരവും അതിൻ്റെ ഏരിയ തുടങ്ങി വളരെ കൃത്യമായി കൈകാര്യം ചെയ്യുന്ന മനാഫിൻ്റെ മിടുക്ക് അപാരമാണ്. രാത്രി വളരെ വൈകുന്നത് വരെ വരുന്ന കാര്യങ്ങൾ രേഖപ്പെടുത്താൻ ഓൺലൈനിൽ മനാഫ് മറുപുറത്ത് ഉണ്ടാവുമായിരുന്നു. ഒരു മുഷിപ്പും കൂടാതെ സന്തോഷത്തോടും ചിരിച്ചു കൊണ്ടുള്ള ആ മറുപടി ഇന്നും ഓർമ്മ വരുന്നു. മുമ്പ് കോഴിക്കോട് ഫെസ്റ്റിലും ഈ ചെറുപ്പക്കാരൻ്റെ സംഘാടന മികവ് അനുഭവിച്ചതാണ്.
ഈ അടുത്ത് ജില്ലാ കെ.എം.സി.സി യുടെ കോവിഡ് കാല പ്രവർത്തനത്തിനുള്ള ആദരം നൽകുന്ന സമയത്താണ് മനാഫി ൻ്റെ രോഗ വിവരങ്ങൾ അറിയുന്നത്.
നാഥാ ഞങ്ങളുടെ സഹപ്രവർത്തകൻ വളരെ ചെറിയ പ്രായത്തിൽ ഞങ്ങളിൽ നിന്നും വിട പറഞ്ഞിരിക്കുകയാണ്. സേവന പാതയിൽ
ഈ ജ്വലിച്ചു നിന്ന പ്രിയ സഹോദരന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ നാഥാ. കുടുംബത്തിനും കൂട്ടുകാർക്കും ക്ഷമ നൽകേണമേ നാഥാ ആമീൻ.
അബുദാബി കോഴിക്കോട് ജില്ലാ കെ.എം.സി.സി
എല്ലാവരും ശ്രദ്ധയോടെ കേൾക്കണം Dr P J വിൻസൻ്റ് സാറിൻ്റെ ഈ പ്രഭാഷണം
ചരിത്രപരമായ വിശദീകരണം ഒപ്പം സയണിസ്റ്റ് അജണ്ടയുടെ നിഗൂഢതകളും
പ്രവാസികളും പൗരൻമാരാണ്.
-----------------------------------------------------
കേരളത്തിൻ്റെ സമ്പദ്ഘടനയുടെ നല്ല ശതമാനം പ്രവാസികളാണെന്നും പ്രവാസികൾ കേരളത്തിൻ്റെ നട്ടെല്ലാണെന്നും പ്രവാസ ലോകത്തെത്തുമ്പോൾ ഭംഗിവാക്കുകൾ പറയുന്ന ഭരണാധികാരികൾ പ്രവാസിക്ക് യഥാർത്ഥത്തിൽ എന്ത് ചെയ്തു എന്ന് കൂടി പരിശോധിക്കണം. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്ക് പാക്കേജ് പ്രഖ്യാപനവും വാഗ്ദാന പെരുമഴ നടത്തിയ പ്രസംഗം കേട്ടും വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ മടി കൂടാതെ വഞ്ചിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തിൽ നിന്ന് കാണാൻ സാധിക്കുന്നത്. 2020 ൻ്റെ തുടക്കത്തിൽ കോവിഡിൻ്റെ പ്രതിസദ്ധി സമയത്ത് വിദേശ രാജ്യങ്ങളിൽ ഇടപെടാൻ പരമിധികൾ ഉണ്ടെന്നും തിരിച്ച് വരുന്ന പ്രവാസികൾക്ക് മതിയായ സൗകര്യം ഏർപ്പെടുത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇത് മറ്റൊരു വഞ്ചനയാണെന്ന് പ്രവാസിക്ക് താമസിയാതെ മനസ്സിലായി. പ്രവാസികളുടെ തിരിച്ച് പോക്കിന് വഴിയൊരുങ്ങിയപ്പോൾ ലക്ഷക്കണക്കിന് പേരെ താമസിപ്പിക്കാനും മറ്റുള്ള സൗകര്യവും സർക്കാർ ഏർപ്പെടുത്തി എന്ന് പറഞ്ഞ അതേ സർക്കാർ പ്രവാസിയെ തടയാൻ ആരംഭിച്ചു. കച്ചവടവും ജോലിയും കൂലിയും നഷ്ടപ്പെട്ട് വരുന്ന പ്രവാസിക്ക് ഇരുട്ടടി നൽകുന്ന രൂപത്തിലുള്ള പ്രഖ്യാപനമായിരുന്ന പ്രവാസി സ്വന്തമായി ക്വറൈൻറയിൽ ചാർജ് വഹിക്കണമെന്നത് . താമസിയാതെ ഒറ്റപ്പെട്ടത്തൽ, ഭയപ്പാട് വളർത്തൽ ഓടിച്ച് വളഞ്ഞ് പിടിച്ച് തല്ലൽ തുടങ്ങി പ്രവാസിയെ നാട്ടുകാരിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റി നിർത്താനും അത് വഴി മടക്കയാത്ര മുടക്കാനുള്ള സർക്കാർ സ്പോൺസേർഡ് പാക്കേജാണെന്ന് പ്രവാസി തിരിച്ചറിഞ്ഞു. നാളുകൾക്ക് ശേഷം പ്രവാസിക്ക് പ്രഖ്യാപിച്ച 5000 രൂപയുടെ കാര്യത്തിലും പൂർത്തികരിക്കാൻ കഴിയാതെ മുടന്തൻ ന്യായത്തിൽ സർക്കാർ രക്ഷപ്പെട്ടു. എല്ലാറ്റിന് ശേഷം ഇപ്പോൾ തിരിച്ച് വരുന്നവർ എയർപ്പോർട്ടിൽ നിന്നം PCR നിർബദ്ധമാണെന്ന് പറഞ്ഞപ്പോഴും അവസ്ഥ പഴയത് തന്നെ. രണ്ട് ദിവസത്തിനുള്ളിലുള്ള നഗറ്റീവ് ടസ്റ്റ് റിസ്ട്ടുമായി വരുന്നവരുടെ വീണ്ടുമുള്ള പരിശോധനയുടെ കാര്യത്തിൽ സർക്കാരുകൾക്ക് അതിൻ്റേതായ നിലപാടും പോളിസിയും ഉണ്ടായിരിക്കാം. പക്ഷെ വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് വരുന്ന പ്രവാസിയുടെ കയ്യിൽ നിന്നും 1700 രൂപ വാങ്ങുന്ന നടപടി പിൻവലിക്കണം. പ്രവാസിയുടെ എണ്ണം തിരിച്ചുള്ള കോവിഡ് കണക്ക് പുറത്ത് വിടുന്ന മുഖ്യമന്ത്രിയുടെ പരസ്യത്തിന് ദിവസവും കോടികളാണ് നികുതി പണത്തിൽ നിന്നും ചിലവഴിക്കുന്നത്. ആ നികുതി പണത്തിന് അർഹതയുള്ള പൗരൻമാരാണ് പ്രവാസികളും . നാട്ടിൽ സർക്കാറുകൾക്ക് ജോലി നൽകാൻ കഴിയാത്തതിനാൽ പ്രവാസം തിരഞ്ഞെടുത്ത് പ്രവാസിയുടെ കുറ്റമല്ല. തുച്ചമായ വരുമാനത്തിന് ജോലി ചെയ്യുന്ന വലിയ വിഭാഗം പ്രവാസി ആയി എന്നതിൻ്റെ പേരിൽ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൻ്റെ മറ്റൊരു ഉദാഹരണമാണ് PCR കച്ചവടം. പ്രവാസിയുടെ ശബ്ദത്തിന് കരുത്ത് വേണമെങ്കിൽ വോട്ടവകാശം വേണം. അല്ലാത്തടുത്തോളം വായുവിൽ അലതല്ലി കെട്ടടങ്ങി അവസാനിക്കും. ഭരണാധികാരികൾ കണ്ണ് തുറക്കണം. തിരിച്ചറിയണം പ്രവാസിയും പൗരൻ മാരാണെന്ന്.
അബ്ദുൽ ബാസിത്ത് കായക്കണ്ടി അബുദാബി
പിണറായി വിജയൻ സർക്കാറിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കോഴിക്കോട്ടും സമരമുഖം തുറക്കുകയാണ്. നാളെ മുതൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കലക്ട്രേറ്റിന് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിക്കും. ശാഹിൻബാഗ് സമരം വിജയിപ്പിച്ച പ്രിയ സഹപ്രവർത്തകരിൽ നിന്നും സമരത്തിന് പൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നു.
കമാന നിർമാണം കേരളത്തിന് പുതുമയല്ല. പക്ഷെ ഈ കമാനം കേരളത്തിൻ്റെ മതേതരത്വത്തിൻ്റെ പ്രതീകങ്ങളിൽ ഒന്നാണ്. ഭിന്നിപ്പിൻ്റെ രാഷ്ട്രീയം വഴി ലാഭം കൊതിക്കുന്ന നെറികേടിൻ്റെ രാഷ്ട്രീയത്തിനുള്ള മറുപടിയും
പറയുന്നവൻ ആരായാലും പറയുന്നതിൽ കാര്യമുണ്ട്.
വോട്ട് പാഴാക്കാനുള്ളതല്ല. നന്മെചേർത്ത് പിടിച്ച വരെ ചേർത്ത് പിടിക്കണം. നന്മെ അകറ്റിയവരെ ഈ തിരഞ്ഞെടുപ്പിൽ നാം അകറ്റണം
കർഷകൻ്റെ നട്ടെല്ലൊടിക്കുന്ന കർഷക നയം പിൻവലിക്കണം
ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ കർഷകൻ്റെ ശബ്ദം അടിച്ചമർത്തുന്നത് രാജ്യത്ത് അഭിലഷണീയമല്ല. നൂറ്റി ഇരുപത് കോടിയിൽ പരം ജനതയെ പോറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വലിയ വിഭാഗത്തിന് പലപ്പോഴും സംഘടിത സ്വഭാവമില്ലായ്മയാണ് ഇത്തരം ചിന്തയിലേക്ക് ഭരണാധികാരികളെ നയിക്കുന്നത്. മണ്ണിനോട് മല്ലടിച്ചു സ്വർണ്ണം വിളയിക്കുന്നവരാണ് കർഷകൻ. ജീവതത്തിൽ പലപ്പോഴും മറ്റുള്ളവൻ്റെ വയർ നിറക്കാനുള്ള തത്രപ്പാടിൽ സ്വന്തം വയർ നിറയാത്തവനാണ് കർഷകരിൽ പലരും. രാപ്പകൽ വെത്യാസമില്ലാതെ കാലവസ്ഥ യോടും പ്രാണികളോടും ഭരണകൂട ഭീകരതയോടും പോരാടി മണ്ണിൽ സ്വർഗ്ഗം സൃഷ്ടിക്കുന്ന കർഷകൻ്റെ അവസ്ഥയെ കുറിച്ച് പഠിക്കാൻ അധികാരികൾ തയ്യാറാവണം. ശീതികരിച്ച മുറിയിലിരുന്ന് തയ്യാറാക്കിയ തിരക്കതയ്ക്കനുസരിച്ച് കർഷക ക്ഷേമം കൊണ്ട് വരാൻ സാധിക്കുകയില്ല. കർഷകൻ്റെ ഇടയിൽ നിന്ന് കൊണ്ട് അവൻ്റെ പ്രശ്നം പഠിക്കണം. ബുദ്ധിമുട്ട് മനസ്സിലാക്കണം. ന്യായവില കർഷകന് ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. ഇടനിലക്കാരെ പാടെ മറ്റി നിർത്തണം. കൃഷിക്കാരുടെ വിളകൾ നേരിട്ട് സംഭരിക്കാനെന്ന പേരിൽ സർക്കാർ ആരംഭിക്കുന്ന സംഭരണികളിൽ സാധാരണ കർഷകന് ഇന്നും ഐയിത്തമാണ്. അവൻ്റെ അധ്വാനത്തിന് അനുസരിച്ച മൂല്യം ലഭിക്കുന്നുണ്ട് എന്ന് അവൻ തിരഞ്ഞെടുത്തയച്ച കർഷക തൊഴിലാളി യൂനിയൻ്റെ ആളുകൾ തന്നെ നോക്കാറില്ല. തൊഴിലാളി യൂനിയനുകളും ഇന്ന് ബിനാമി കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കാഴ്ചകളാണ് കാണുന്നത്. രാജ്യം കാക്കുന്ന ജവാനെ പോലെ രാജ്യത്തിന് അന്നം നൽകുന്ന കർഷകനും രാജ്യം അർഹമായ പരിഗണ നൽകണം.
അബുദാബി മിനാ പോർട്ടിന് സമീപം പണി പൂർത്തിയാവാതെ വർഷങ്ങൾ കിടന്ന 4 കൂറ്റൻ കെട്ടിടങ്ങൾ അബുദാബി നഗര വികസനത്തിൻ്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന ദൃശം.
ഇത് വർഷങ്ങൾ നിരവധി തൊഴിലാളികളും വിദഗ്ദരും അദ്വാനിച്ചു പണിതത് പൊളിച്ചു മാറ്റാൻ എടുത്തത് വെറും സെക്കൻ്റ് കൾ മാത്രം. ഇതിൽ നിന്നും നമുക്ക് ഉൾകൊള്ളാൻ ഒരുപാടുണ്ട്. ചുരുക്കി പറഞ്ഞാൽ എന്തും ഉണ്ടാക്കിയെടുക്കാൻ വലിയ അദ്വാനം ആവശ്യമാണ്. അത് ഇല്ലാതാക്കാൻ വെറും നിമിശിങ്ങൾ മതി. ഇതു തന്നെയാണ് നമ്മുടെ ജീവിതത്തിലും, സ്ഥാപനത്തിലും, സംഘടനാ പ്രവർത്തനത്തിലും ബന്ധങ്ങളിലും എല്ലാം. രംഗവും കഥാപാത്രവും മാറുന്നു എന്ന് മാത്രം.
https://twitter.com/admediaoffice/status/1332226194545192962?s=19
പ്രസംഗിക്കുന്നവൻ്റെ ജാതകം ഏതെന്ന് നോക്കിയില്ല. അതല്ല ഇവിടെത്ത വിഷയം, അതിൽ പറയുന്ന കാര്യങ്ങളാണ്.
ഇന്ന് നമ്മുടെ ഇടയിൽ പലപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് പ്രസംഗിക്കുന്നത്. ഇവിടെ നമ്മുടെ വയറ്റിലേക്ക് പോകുന്നതിൻ്റെ ഉറവിടത്തെ കുറിച്ചോ അല്ലെങ്കിൽ നന്മുടെ കുടുംബത്തിന് നൽകുന്ന ഭക്ഷണത്തിൻ്റെ വക എവിടന്ന് വന്നോ എന്ന് നാം ശ്രദ്ധിക്കണം എന്നാണ് നന്മെ ഓർമ്മപ്പെടുത്തുന്നത്. നന്മൾ നല്ലതിൽ നിന്നും ഭക്ഷിക്കാനും ഭക്ഷിപ്പിക്കാനും സമ്പാധിക്കാനും ശ്രമിക്കുക. മുമ്പ് പല പ്രമുഖരും ഭക്ഷണത്തിനോ മറ്റോ ക്ഷണിച്ചാൽ അതിൻ്റെ ഉറവിടം നേരിട്ട് അന്വേഷിക്കാറുണ്ടായിരുന്നു. ഇന്ന് പുണ്യ കേന്ദ്രങ്ങൾക്ക് വേണ്ടി പോലും ലഭിക്കുന്നതിൻ്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കാനോ അല്ലങ്കിൽ അറിഞ്ഞാൽ പോലും ഉപദേശിക്കാനും ധൈര്യം കാണിക്കാത്തവർ ഉണ്ട് എന്നത് ദു:ഖകരമാണ്. പലപ്പോഴും ഇത്തരക്കാർ പുണ്യ പ്രവർത്തനങ്ങളുടെ നായകത്വം വഹിക്കുന്നത് കാണുമ്പോൾ അവരെ കൂടെ നിർത്തുന്നവരുടെ നിവൃത്തികേടിനെ ഓർത്ത് ലജ്ജിച്ച് പോവുകയാണ്.
ഇനി സൂക്ഷിക്കണം, വലിയ ആശങ്കയുള്ള പൊലീസ് നിയമഭേദഗതി ഇതാണ്
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണു ഇ ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല.
നിയമത്തിനെതിരെയുള്ള പ്രധാന വിമർശനങ്ങൾ
•അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധം.
•സമൂഹമാധ്യമങ്ങൾക്കു പുറമേ എല്ലാത്തരം മാധ്യമങ്ങൾക്കും ബാധകമെന്നതിനാൽ മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങുതടി.
ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്നു പൊലീസിനു തോന്നിയാൽ പോലും നടപടിയെടുക്കാം.
മുൻപു റദ്ദാക്കിയ ഐടി ആക്ട് 66 എ, പൊലീസ് ആക്ട് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത ഇതിലും തുടരുന്നു.
കടപ്പാട്: ലൈവ് ആയഞ്ചേരി
തുടങ്ങണം നന്മുടെ വീടുകളിൽ നിന്നും.
ലോകത്തിൻ്റെ ഒരു വിഭാഗം പട്ടിണി കിടന്ന് മരിക്കുന്നു, മറ്റൊരു വിഭാഗം വയർ നിറച്ചു മരിക്കുന്നു. രണ്ട് പേരുടെയും പ്രശ്നം ഭക്ഷണമാണ്. ഇവർക്ക് രണ്ട് കൂട്ടർക്കും കഴിക്കാൻ ജഗനിയന്താവ് നൽകിയ ഭക്ഷണം നമ്മളിൽ ഒരു കൂട്ടർ വയർ നിറച്ച് കഴിച്ചു അധിലധികം നശിപ്പിച്ചും കഴിയുമ്പോൾ ഓർക്കണം. ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ രാത്രിയുടെ അന്തിയാ മങ്ങളിലും വിശപ്പിൻ്റെ കാഠിന്യത്താൽ ഉറക്കം വരാത്ത കുട്ടികളെ കുറിച്ച്, വൃദ്ധൻമാരെക്കുറിച്ച്, മനുഷ്യരെ കുറിച്ച്. നമ്മിൽ ഇന്ന് കാണുന്ന സമ്പത്തും സൗകര്യവും നൈമിഷികമാണ്. ഇന്ന് ദൂർത്തടിക്കാൻ അവസരങ്ങൾ അന്വേഷിക്കുകയാണ്. കൊറോണ വന്നപ്പോൾ തുടക്കത്തിൽ നാം പരിഭ്രമിച്ചു. എല്ലാം നിയന്ത്രിച്ചു. ഇപ്പോൾ നമുക്ക് അനുഗ്രഹമായി ലഭിച്ച മറവി കാരണം വീണ്ടും ആരംഭിച്ചു, പെണ്ണ് കാണൽ ചടങ്ങ് മുതൽ പ്രസവ കൂട്ടൽ വരെ എല്ലാം ദൂർ ത്തിൻ്റെ അവസരമായി ഉപയോഗപ്പെടുത്തുന്നവൻ അറിയണം നാം നന്മെ തന്നെ പരിഹസിക്കുന്നു. നമ്മൾ വിദ്യാസമ്പന്നരായിട്ടും എന്ത് കൊണ്ട് ഈ ചിന്തകൾക്ക് മാറ്റം വരുന്നില്ല. മനസ്സിരുത്തി ചിന്തിക്കണം. പ്രതികരിക്കണം. ഏത് സമയത്തും നമുക്കും ആ അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കാം.
മണ്‍മറഞ്ഞ നിസ്വാർത്ഥനായ രാഷ്ട്രീയ നേതാവ്.
"കടമേരി" എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന കടമേരി ബാലകൃഷ്‌ണൻ മാസ്റ്റർ തികഞ്ഞ ഗാന്ധിയനും, നിസ്വാർത്ഥനായ രാഷ്ട്രീയ നേതാവും ഒപ്പം നല്ല കവിയുമായ വ്യക്തിയാണ്. നമ്മുടെ നാട്ടിൻ പുറത്തു കുറഞ്ഞ കാലം മുന്നേ വരെ കടമേരി യു.പി വാർഷികം സമുചിതമായി നടക്കാറുണ്ടായിരുന്നു. പണ്ടൊക്കെ അത്തരം പരിപാടികളിൽ കടമേരി എന്ന മഹാ കവിയുടെ കവിതകളെ കൊണ്ട് മുഖരിതമായിരുന്നു. ശരീരത്തിൻറെ ആകാര രൂപം കൊണ്ടും നടത്തം കൊണ്ടും സംസാരം കൊണ്ടും ഇടപെടൽ കൊണ്ടും അങ്ങിനെ എല്ലാം ശ്രദ്ധേയനായ കടമേരി തികഞ്ഞ നിസ്വാർത്ഥനായിരുന്നു. വളരെ കാലം മുതൽതന്നെ കോൺഗ്രസ്സ് സംസ്ഥാന പ്രവർത്തക സമിതി അംഗമായ കടമേരി ക്ക് കോണ്‍ഗ്രസിന്റെ സംസ്ഥാന കേന്ദ്ര നേതാക്കളുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നു എങ്കിലും ആ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യാത്ത നേതാവായിരുന്നു കടമേരി. കൃത്യമായ ഭാഷ ഉപയോഗിച്ച് മാന്യമായ പ്രസംഗം നടത്താനും കടമേരി ശ്രദ്ധിക്കാറുണ്ടായിരുന്നു. കടമേരി യുടെ നിര്യാണത്തിലൂടെ കടമേരിക്ക് നഷ്ടമായത് തലമുതിർന്ന രാഷ്ട്രീയ പരസ്പരം ബഹുമാനം പുലർത്തുന്ന നിസ്വാർത്ഥനായ നേതാവിനെയാണ്
മധുരിക്കും ഓർമകൾ
My father when he visited Falcon Hospital
With our leader
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
673542
Puthuppanam
Vadakara, 673105
Unofficial Social Media Team Indian Union Muslim League Puthuppanam
Vadakara, 673542
Social empowerment project by Rahmanies Association Central Committee.