Uralungal Labour Contract Cooperative Society Ltd.
Our birth was inevitable in the mid 1920s. ULCCS Group is head quartered at Madappally, VatakaraTaluk in Kozhikode District.
ULCCS Group of Companies
ULCCS Group is group of companies promoted by UralungalLabour Contract Co-operative Society Ltd established in 1925. ULCCS Ltd isa financially sound, stable firm(ISO 9001:2008 Certified)hailing from a rural pocket in Malabar region, ULCCS has proven its mettle by establishing a niche of its own in the area of infrastructure development and now has taken the lead in creati
പച്ചപ്പിലേക്കുള്ള ഓരോ ചുവടുവെയ്പ്പും ശോഭനമായ ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്. നമുക്ക് സംരക്ഷിക്കാം, നമ്മുടെ മണ്ണിനെ! ലോക പരിസ്ഥിതി ദിനാശംസകൾ!
പഠിപ്പിച്ച പാഠങ്ങൾക്കും, ചെയ്ത ത്യാഗങ്ങൾക്കും, പങ്കിട്ട സ്നേഹത്തിനുമെല്ലാം നന്ദി. ലോകത്തെ എല്ലാ അമ്മമാർക്കും സ്നേഹാദരങ്ങൾ നിറഞ്ഞ മാതൃദിനാശംസകൾ!
For the sacrifices made, the lessons taught, & the love shared, we honor & celebrate mothers everywhere today. Happy Mother's Day!
തൊഴിലിന്റെ മഹത്വത്താൽ, ജീവിതങ്ങളെ സമ്പന്നമാക്കി, ഭാവിയെ പ്രചോദിപ്പിക്കുന്ന ഒരു നൂറ്റാണ്ട്! ഏവർക്കും യുഎൽസിസിഎസ്സിന്റെ ലോക തൊഴിലാളി ദിനാശംസകൾ!
A century of dignifying labour, enriching lives & inspiring future! Happy Labour Day for all the hardworking souls!
ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെർഫോമർ പുരസ്ക്കാരം’ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്കു ലഭിച്ചു. സംസ്ഥാനത്തെ ദേശീയപാതാനിർമ്മാണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അവാർഡ്. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് തിരുവനന്തപുരത്തു സമ്മാനിച്ചു. സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിരനിർമ്മാണസ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം.
ഊരാളുങ്കൽ സൊസൈറ്റി കരാറെടുത്തു നിർമ്മാണം നടത്തിവരുന്ന തലപ്പാടി – ചെങ്കള റോഡാണ് ഭാരത് മാല പദ്ധതിയിൽ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയായാകാൻപോകുന്നത്. സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽനൈപുണ്യം, പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം.
തലപ്പാടി – ചെങ്കള റീച്ചിന്റെ നിർമ്മാണത്തിൽ ആറുവരിപ്പാതയുടെ 36-ൽ 28.5 കിലോമീറ്ററും സർവ്വീസ് റോഡിൻ്റെ 66-ൽ 60.7 കിലോമീറ്ററും ഡ്രയിൻ ലൈൻ 76.6-ൽ 73 കിലോമീറ്ററും പൂർത്തിയായി. വലിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും ഓരോന്ന് 85-ഉം 80-ഉം ശതമാനം വീതവും ചെറിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും ഓരോന്ന് 85-ഉം 50-ഉം ശതമാനം വീതവും പൂർത്തിയായിക്കഴിഞ്ഞു.
Uralungal Labor Contract Cooperative Society received the 'Best Performer Award' of the National Highways Authority. The award is for outstanding performance in the construction of national highways in the state. National Highways Authority Chairman Santosh Kumar Yadav presented the award in Thiruvananthapuram to Uralungal Society Chairman Ramesan Paleri.
The award is in recognition of better performance than the leading construction companies in the country in the work of developing the national highway into six lanes in more than 20 reaches in the State. Thalappadi-Chengala road, which is being constructed under contract by Uralungal Society, is the first of the works to be completed in Kerala under the Bharat Mala project. The award was given for the Society’s exemplary expertise and dedication towards time management, quality, excellent workmanship and project management.
In the construction of the Thalappadi-Chengala reach, 28.5 km out of 36 of six-lane road, 60.7 km out of 66 of service road and 76.6 out of 73 km of drain line have been completed. Out of the four major bridges, two are fully completed and two at 85 and 80 percent each. Similarly two of the minor bridges are fully completed and two at 85 and 50 percent each.
പൂത്തിരിയും പുത്തൻ കോടിയുമായി വീണ്ടും ഒരു വിഷുക്കാലം ഏവർക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ!
Wishing you a Vishu illuminated with the sparkle of joy & the glow of togetherness, just like bursting crackers on a starry night!
സ്നേഹത്തിൻ്റെയും, കരുണയുടെയും, ഐക്യത്തിൻ്റെയും മൂല്യങ്ങൾ ഉണർത്തി മറ്റൊരു ഈദ് വന്നെത്തുന്നു. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ!
On this Eid, let's embrace the values of love, compassion, & unity. Eid Mubarak to all!
ഈ ലോകാരോഗ്യ ദിനത്തിൽ, തൊഴിലാളി ക്ഷേമത്തിനും ആരോഗ്യത്തിനുമായി, യുഎൽസിസിഎസ് എന്നും നിലകൊള്ളും എന്ന് പ്രതിജ്ഞ ചെയ്യുന്നു. കുറഞ്ഞ സമ്മർദ്ദങ്ങളും നിറഞ്ഞ പുഞ്ചിരിയുമായി നമുക്ക് ഒന്നിച്ചു മുന്നേറാം!
Work should uplift, not drain. This World Health Day, ULCCS strives to continue to nurture our workspaces as sanctuaries for well-being, where stress is minimized & smiles are maximized.
In tribute to our centenary, we present 100 smiles of
resilience. Beaming joy of these 100 individuals are woven into the very fabric of our essence. These smiles aren't just expressions of joy; they're symbols of resilience, forged through a century of challenges and triumphs. Rooted in our company's values, they signify more than mere happiness; they represent the collective spirit of a community united in purpose. From the humble beginnings of 14 laborers to the mighty force of 18,000 strong, The Uralungal Labour Contract Co-operative
Society has reshaped not just the quality standards of construction in Kerala, but entire community norms. Each smile tells a story of commitment, hard work, and a shared vision for a better tomorrow—a social revolution of people uplifted by the power of cooperation. Join us as we celebrate this milestone, where every smile is a testament to the transformative force of unity.
ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ പോലും എപ്പോഴും വെളിച്ചവും പ്രതീക്ഷയും വഴികാട്ടാനുണ്ട് എന്ന് ഓരോ ഈസ്റ്ററും നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രത്യാശയും സ്നേഹവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ!
Easter reminds us that even in the darkest moments, there is always light & hope. Have a wonderful day filled with hope, love, & gratitude.
ഇന്ന് ലോക ജല ദിനം. ഭൂമിയുടെ ആത്മാവാണ് ജലം. ജീവനും ഭാവിയ്ക്കുമായി അവ സംരക്ഷിച്ചു നിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. കരുതി ഉപയോഗിക്കാം, ജീവന്റെ തുള്ളികളെ!
Water is the thread that weaves through the tapestry of life. On this World Water Day, let's stitch together a future where clean, accessible water flows abundantly for everyone.
നിര്‍മാണക്കരാറുകള്‍ നല്‍കുന്നതില്‍ തൊഴിലാളിസഹകരണസംഘം എന്ന നിലയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പത്തുശതമാനം പ്രൈസ് പ്രിഫറന്‍സിന് അര്‍ഹതയുണ്ടെന്നും കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ പത്തുശതമാനം പ്രൈസ് പ്രിഫറന്‍സില്‍ സൊസൈറ്റിക്കു നല്‍കണമെന്നുമുള്ള കേരളഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിയമപരം ആണെന്ന നിരീക്ഷണത്തോടെ ആ വിധി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. പത്തുശതമാനം പ്രൈസ് പ്രിഫറന്‍സില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു പ്രവൃത്തിയുടെ വര്‍ക്ക് ഓര്‍ഡര്‍ നല്കണമെന്നു സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കുന്ന വിധിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്.
മാറ്റത്തിന്റെ തരംഗങ്ങൾ സൃഷ്ടിക്കുകയും വെല്ലുവിളികളെ കീഴടക്കുകയും പുരോഗതിയുടെ വഴി നയിക്കുകയും ചെയ്യുന്ന
പെൺക്കരുത്തിന് സ്നേഹാദരങ്ങൾ വനിതാ ദിനാശംസകൾ!
Honoring empowering women who create waves of change, conquer challenges, & lead the way of progress.
Happy Women’s Day!
The grand inauguration of the ULCCS Centenary Celebration, marking our historic milestone was held on the 13th of February 2024, at GVHS School Ground, Madappally. The honorable Chief Minister of Kerala, Shri. Pinarayi Vijayan, graced the occasion with his presence & inaugurated the event, emphasizing the significance of ULCCS's centenary journey. Esteemed guests included Shri. V N Vasavan(Minister), Adv P K Mohammad Riyas(Minister), Shri. A K Saseendran(Minister), Shri. P K Kunhalikutty(Honorable Deputy Leader of Opposition), Shri. T Padmanabhan(Writer) and Shri. M Mukundan(Writer) added prestige to the event, underscoring the collective importance of ULCCS's century-long contribution to Kerala's development.
Stay tuned for a year filled with enriching programs & insightful seminars conducted by ULCCS.
Grand Inauguration of ULCCS Centenary Celebration - 13th February 2024 | 100 Years of ULCCS The grand inauguration of the ULCCS Centenary Celebration, marking our historic milestone was held on the 13th of February 2024, at GVHS School Ground, Madap...
സംസ്ഥാനസർക്കാരിന്റെ വ്യവസായസുരക്ഷാ അവാർഡ് നേടിയ തോട്ടുമുക്കം സ്റ്റോൺ ക്രഷർ യൂണിറ്റിനെ സ്ഥാപനത്തിന്റെ ഉടമകളായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുരസ്ക്കാരം നല്കി ആദരിച്ചു. സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന നിർമ്മാണപ്രൊജക്റ്റുകളിൽ മികച്ചനിലയിൽ സുരക്ഷാപരിപാലനം ഉറപ്പാക്കിയവയ്ക്കുള്ള സമ്മാനങ്ങളും സൊസൈറ്റിയാസ്ഥാനത്തു നടന്ന യോഗത്തിൽ വിതരണം ചെയ്തു. സൊസൈറ്റിയുടെ ദേശീയ വ്യവസായസുരക്ഷാദിനാഘോഷം ഉദ്ഘാടനം ചെയ്ത അസിസ്റ്റന്റ് സഹകരണരജിസ്ട്രാർ പി. ഷിജു ആണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്.
മെഗാ പ്രൊജക്റ്റ് വിഭാഗത്തിൽ മികച്ച സുരക്ഷ ഉറപ്പാക്കിയ തലപ്പാടി-ചെങ്കള, ആലപ്പുഴ-ചങ്ങനാശേരി റോഡുകൾക്കുവേണ്ടി ഡയറക്റ്റർ സി. കെ. ശ്രീജിത്തും ലീഡർ ലിഗേഷും പുരസ്ക്ക്കാരങ്ങൾ ഏറ്റുവാങ്ങി. മേജർ റോഡുകളിൽ ചെർപ്പുളശേരി ടൗൺ നവീകരണവും ബൈപ്പാസ് നിർമ്മാണവും ഹിൽ ഹൈവേ വയനാട് ഒന്നാം ഘട്ടവും പുരസ്കാരത്തിന് അർഹരായി. മേജർ ബിൽഡിങ് വിഭാഗത്തിൽ കാക്കനാട്ടെ ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിനും പൂലക്കടവ് പൂനൂപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിനും ആണ് സമ്മാനം. മറൈൻ പ്രൊജക്റ്റുകളിൽ ധർമ്മടം മുഴുപ്പിലങ്ങാട് ബീച്ച് നവീകരണവും സമ്മാനാർഹമായി.
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്ക് ആശുപത്രിനിർമ്മാണമാണ് മീഡിയം വിഭാഗത്തിൽ ഏറ്റവും മികച്ച സുരക്ഷ ഒരുക്കിയത്. മുക്കം കക്കാട് ഗവ. എൽപി സ്കൂൾ, കോടിയേരി സർവ്വീസ് സഹകരണബാങ്കുകെട്ടിടം, തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ഗവ. സെർവന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാണിജ്യസമുച്ചയം എന്നിവയുടെ നിർമ്മാണപ്രൊജക്റ്റുകൾക്കാണ് മൈനർ വിഭാഗത്തിൽ പുരസ്ക്കാരം.
ഈ പ്രൊജക്റ്റുകൾക്കുവേണ്ടി ലീഡർമാരായ എ. ബാബു, എം. പി. കുമാരൻ, കെ. ടി. കെ. സുരേഷ്, വി. പി. ജയപ്രകാശ്, ആർ. എം. സുനി, സി. രാജേഷ്, കെ. കെ. സുജനേഷ്, നിതിൻ, രാഗേഷ്, നിഷാദ്, ആർ. കെ. രേബിൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി.
സൊസൈറ്റി ചെയർമാൻ രമേശൻ പലേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ (EHS) വിഭാഗം സീനിയർ മാനേജർ പി. ഈശ്വരമൂർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ ഓഡിറ്റ് അസി. ഡയറക്റ്റർ എ. കെ. സജിത് കുമാർ, വടകര അസി. ഫയർ ഓഫീസർ കെ. സതീശൻ, സൊസൈറ്റി ഡയറക്റ്റർമാരായ വി. കെ. അനന്തൻ, കെ. ടി. രാജൻ, പി. കെ. സുരേഷ് ബാബു, മാനേജിങ് ഡയറക്റ്റർ എസ്. ഷാജു, ചീഫ് ജനറൽ മാനേജർ റോഹൻ പ്രഭാകർ, ജനറൽ മാനേജർ കെ. പി. ഷാബു എന്നിവർ ആശംസ നേർന്നു.
ദിനാഘോഷത്തിനു തുടക്കം കുറിച്ച് നേരത്തേ സൊസൈറ്റിയങ്കണത്തിൽ രമേശൻ പാലേരി പതാക ഉയർത്തി. സൊസൈറ്റിയിലെ സുരക്ഷാവിഭാഗം മേധാവി പി. രതീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
*സൊസൈറ്റിയുടെ നൂറാം വാർഷികാഘോഷത്തിനു ഒരു പൊൻതൂവൽ കൂടി*
കേരള സർക്കാരിന്റെ ഫാക്ടറീസ് & ബോയ്‌ലേഴ്‌സ് വകുപ്പിന്റെ സേഫ്റ്റി അവാർഡ് വിതരണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഫാക്ടറികളിലും പരിശോധന നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഏറ്റവും നല്ല ഫാക്ടറിക്കുള്ള അവാർഡ് നമ്മുടെ തോട്ടുമുക്കം ക്രെഷർ യൂണിറ്റിന് ലഭിച്ച വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു.
ഈ അവാർഡ് ലഭിക്കാൻ എല്ലാവിധ സഹായസഹകരണങ്ങളും ചെയ്തുതന്ന മാനേജ്മെന്റിനും മുഴുവൻ തൊഴിലാളികൾക്കും, നന്ദി അറിയിക്കുന്നു .
*ഊരാളുങ്കലിന്റെ ‘വൺ ആന്തെം’ മലബാറിലെ മികച്ച പാർപ്പിടസമുച്ചയം*
_*പദ്ധതിക്ക് ഐസിഐ – അൾട്രാടെക്കിന്റെ നാല് അവാർഡുകൾ*_
മലബാർ മേഖലയിലെ വേറിട്ട കോൺക്രീറ്റ് നിർമ്മിതികളിലെ മികച്ച പാർപ്പിടസമുച്ചയത്തിനുള്ള പുരസ്ക്കാരം ഊരാളുങ്കൽ സൊസൈറ്റിക്ക്. ഇൻഡ്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) കോഴിക്കോട് കേന്ദ്രവും അൾട്രാടെക് സിമന്റ് ലിമിറ്റഡും ചേർന്നു നിർമ്മാണമേഖലയിലെ മികവിനു നല്കുന്ന 2023-ലെ അവാർഡിന് ഊരാളുങ്കൽ സൊസൈറ്റിയുടെ ഉപസ്ഥാപനമായ യുഎൽ ഐറ്റി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ‘യുഎൽ സ്പേസ്അസ് വൺ ആന്തെം’ അപ്പാർട്മെന്റ് സമുച്ചയം അർഹമായി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖലയ്ക്ക് ഉള്ളതാണ് അവാർഡ്.
നാല് അവാർഡുകളാണ് വൺ ആന്തെം നേടിയത്. പദ്ധതിയുടെ ഉടമയ്ക്കുള്ള അവാർഡ് യുഎൽ ഐറ്റി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു വേണ്ടി യുഎൽസിസിഎസ് ഡയറക്റ്റർ ഷിജിൻ ടി. ടി.യും കരാർ സ്ഥാപനത്തിനുള്ള അവാർഡ് ഊരാളുങ്കൽ സൊസൈറ്റിക്കുവേണ്ടി സീനിയർ ലീഡർ എം. ബൈജുവും ഏറ്റുവാങ്ങി. ഈ പദ്ധതിയുടെ സ്ട്രക്ചറൽ എൻജിനീയറായ ഷൈൻ വർഗീസിനും ആർക്കിടെക്റ്റായ കോശി മാത്യുവിനും അവാർഡുണ്ട്. യുഎൽ സൈബർ പാർക് ക്യാമ്പസിലാണ് വൺ ആന്തെം.
ഐസിഐ കോഴിക്കോട് മേഖലാ ട്രഷറർ എസ്. ഷാജു, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ആർക്കിടെക്റ്റ്സ് പ്രതിനിധി അശ്വിൻ എന്നിവരാണ് അവാർഡുകൾ സമ്മാനിച്ചത്. പ്രൊജക്റ്റ് എൻജിനീയർ സുബിൻ പി. എൽ., എൻജിനീയറിങ് സർവ്വീസ് മാനേജർ അതുൽ ഐ. ബി., പ്രൊജക്റ്റ് എൻജിനീയർ ശ്രീജിത് എ. എന്നിവരും സംബന്ധിച്ചു.
ചെല്ലാനം പദ്ധതിക്ക് ഊരാളുങ്കലിന് അവാർഡ്
എറണാകുളം ജില്ലയിലെ മികച്ച അടിസ്ഥാനസൗകര്യവികസനപരിപാടിയുടെ നിർവ്വഹണത്തിന് ഊരാളുങ്കൽ സൊസൈറ്റിക്ക് പുരസ്ക്കാരം. ഇൻഡ്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) കൊച്ചി കേന്ദ്രവും അൾട്രാടെക് സിമന്റ് ലിമിറ്റഡും ചേർന്നു നിർമ്മാണമേഖലയിലെ മികവിനു നല്കുന്ന 2023-ലെ അവാർഡിന് ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന ചെല്ലാനം തീരസംരക്ഷണപദ്ധതി അർഹമായി. പ്രധാന ഇനമായ ‘വേറിട്ടുനില്ക്കുന്ന അടിസ്ഥാനസൗകര്യപദ്ധതി’ (Outstanding Infrastructure Project) വിഭാഗത്തിലാണ് അവാർഡ്.
ഈ പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കിയ എൻസിസിആറിനും പദ്ധതി നടപ്പാക്കുന്ന ജലസേചനവകുപ്പിനും പദ്ധതിയുടെ ചുമതലയുള്ള ഉപസ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും അവാർഡുണ്ട്.
സൊസൈറ്റിക്കുവേണ്ടി ഡയറക്റ്റർ എം. പദ്മനാഭൻ, പ്രൊജെക്റ്റ് മാനേജർ നിറ്റിൻ ഇ. ബെർണാഡ്, ലീഡർ ആർ. കെ. രേബിൻ, എൻജിനീയർ സി. എം. ശരത്ത്, ജലസേചനവകുപ്പിനുവേണ്ടി എക്സിക്യൂട്ടീവ് എൻജിനീയർ ടി. സന്ധ്യ എന്നിവർ ഐസിഐ കൊച്ചി കേന്ദ്രം വൈസ് ചെയർമാൻ വൈസ് ചെയർമാൻ ഡോ. എൽസൺ ജോണിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ഐസിഐ കൊച്ചി ചെയർമാൻ അനിൽ ജോസഫ്, അൾട്രാ ടെക് പ്രതിനിധി സജിത് ഭാസ്കർ തുടങ്ങിയവർ സംബന്ധിച്ചു.
കാലത്തെ അതിജീവിക്കാനുള്ള നിർമ്മാണത്തിന്റെ കഴിവ്, സുസ്ഥിരത, കാർബൺ ഫൂട് പ്രിന്റ് കുറയ്ക്കൽ, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തൽ തുടങ്ങിയ തുടങ്ങിയ സവിശേഷതകളുള്ള പദ്ധതിയാണ് ടെട്രാപോഡ് ഉപയോഗിച്ചു നടത്തുന്ന കടൽബിത്തിനിർമ്മാനവും അനുബന്ധസൗകര്യവികസനവും.
എറണാകുളം ജില്ലയിലെ മികച്ച അടിസ്ഥാനസൗകര്യവികസനപരിപാടിക്ക് ഇൻഡ്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) കൊച്ചി കേന്ദ്രവും അൾട്രാടെക് സിമന്റ് ലിമിറ്റഡും ചേർന്നു നല്കുന്ന ‘വേറിട്ടുനില്ക്കുന്ന അടിസ്ഥാനസൗകര്യപദ്ധതി 2023’ പുരസ്ക്കാരം ചെല്ലാനം തീരസംരക്ഷണപദ്ധതിക്കുവേണ്ടി ഏറ്റുവാങ്ങിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്റർ എം. പദ്മനാഭൻ, പ്രൊജെക്റ്റ് മാനേജർ നിറ്റിൻ ഇ. ബെർണാഡ്, ലീഡർ ആർ. കെ. രേബിൻ, എൻജിനീയർ സി. എം. ശരത്ത്, ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി. സന്ധ്യ എന്നിവർ ഐസിഐ കൊച്ചി കേന്ദ്രം ചെയർമാൻ അനിൽ ജോസഫ്, വൈസ് ചെയർമാൻ ഡോ. എൽസൺ ജോൺ, അൾട്രാ ടെക് പ്രതിനിധി സജിത് ഭാസ്കർ എന്നിവർക്കൊപ്പം.
ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുകയും ലാഭം തൊഴിലാളികളുടെയും നാടിന്റെയും ക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന മാതൃകാസ്ഥാപനമായ ഊരാളുങ്കൽ സൊസൈറ്റിക്കു സർക്കാരുകൾ നല്കുന്ന ന്യായമായ ആനുകൂല്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നവർ ആരെയാണു സഹായിക്കുന്നതെന്നു ജനങ്ങൾക്കു നന്നായി മനസിലാകുന്നുണ്ടെന്നും മാദ്ധ്യമങ്ങൾ ആ സമീപനം തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടകര മടപ്പള്ളി ജിഎച്ഛ്എസ് സ്കൂളങ്കണത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും അനീതിക്കും എതിരായ ഗുരു വാഗ്ഭടാനന്ദന്റെ ഉപദേശങ്ങൾ ഉദ്ധരിച്ച മുഖ്യമന്ത്രി ആ പാതയിൽനിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കുന്നതാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ വളർച്ചയുടെ ആധാരം എന്ന് അഭിപ്രായപ്പെട്ടു. തൊഴിലാളിസഹകരണസംഘം സ്വകാര്യസ്ഥാപനംപോലെ വ്യക്തികളുടെ ലാഭത്തിനായുള്ളതല്ല. അത്തരം സാമൂഹികസംരംഭങ്ങൾ കൈവരിക്കുന്ന നേട്ടം ആ സമൂഹത്തിന്റെയാകെ വളർച്ചയ്ക്കും ക്ഷേമത്തിനുമാണു വിനിയോഗിക്കപ്പെടുക. ഈ വലിയ വ്യത്യാസം മനസിലാക്കാത്തവരാണ് സാമൂഹികസംരംഭങ്ങളായ സഹകരണസ്ഥാപനങ്ങളെ സർക്കാർ പിന്തുണയ്ക്കുന്നത് എന്തോ അപരാധമാണെന്നു കാണുന്നത്. വാർത്ത തെരഞ്ഞെടുക്കുന്നതിൽ ഈ സാമൂഹികബോധം ആധാരമാക്കണം.
18,000 പേർക്കു തൊഴിൽ നല്കുന്ന ഒരു സാമൂഹികസംരംഭത്തിന് നിക്ഷേപം സമാഹരിക്കാൻ അരശതമാനം പലിശ കൂടുതൽ അനുവദിച്ചാൽപ്പോലും വാർത്തയാണ്. നിർമ്മാണങ്ങളിലെ കാലതാമസം ഒഴിവാക്കാൻ നിശ്ചിതതുകവരെയുള്ള കരാറുകൾ ടെൻഡർകൂടാതെ നല്കാനായി സർക്കാർ-സർക്കാരിതര-സഹകരണ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്തത് 2015-ൽ ഉമ്മൻ ചാണ്ടിസർക്കാരാണ്. ആ തീരുമാനം പലനിലയ്ക്കും ഉചിതമായിരുന്നു. ഇത് കോടതിയും ശരിവച്ചതാണ്. എന്നാലും, ആ ഉത്തരവു പുതുക്കി ഇറക്കുമ്പോഴെല്ലാം ചില മാദ്ധ്യമങ്ങൾക്കു വാർത്തയും ചർച്ചയും ആണ്.
ആ ഉത്തരവുപ്രകാരം ഊരാളുങ്കൽ സൊസൈറ്റിക്ക് ഏതെങ്കിലും കരാർ നല്കുന്നതും വാർത്തയാണ്. അതേ പട്ടികയിലുള്ള മറ്റു സർക്കാരിതരസ്ഥാപനങ്ങൾക്കു കൊടുക്കുന്നതിലൊന്നും സങ്കടമില്ല. സഹകരണസംഘത്തിനു കൊടുക്കുന്നതിലാണു സങ്കടം. ഈ വാർത്തയെല്ലാം ആരെ സഹായിക്കാനാണ് എന്നു പൊതുസമൂഹം കൃത്യമായി മനസിലാക്കുന്നുണ്ട് എന്ന് വാർത്ത നല്കുന്നവർ ഓർക്കണം.
രാജ്യത്തെ മുൻനിരക്കമ്പനികളോടു മത്സരിക്കാനും കരാറെടുക്കാനും കഴിയുന്ന കേരളത്തിലെ ഏക സ്ഥാപനമായ ഊരാളുങ്കൽ സൊസൈറ്റി സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ തൊഴിൽ ദാതാവാണത്. കാലികമായ വൈവിദ്ധ്യവത്ക്കരണത്തിലൂടെ ലോകത്തു രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന ഊരാളുങ്കൽ സൊസൈറ്റി ഇനിയുമേറെ വളർന്നുവികസിക്കട്ടെ എന്നു മുഖ്യമന്ത്രി ആശംസിച്ചു.
‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ എന്ന മനോജ് കെ. പുതിയവിളയുടെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ഗ്രന്ഥശാലാസഹകരണസംഘം പ്രസിദ്ധീകരിച്ച പുസ്തകം ശതബ്ദിയോടനുബന്ധിച്ചു പുറത്തിറക്കുന്ന 15 പുസ്തകങ്ങളിൽ ആദ്യത്തേതാണ്. ടി. പദ്മനാഭന്റെ അവതാരികയോടുകൂടിയ പുസ്തകം പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ ഏറ്റുവാങ്ങി.
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സഹകരണ-തുറമുഖമന്ത്രി വി. എൻ. വാസവൻ, സഹകരണമേഖലയ്ക്ക് ഊരാളുങ്കലിന്റെ ചരിത്രത്തിൽനിന്നു പലതും പഠിക്കാനുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഊരാളുങ്കൽ സൊസൈറ്റിയുടെ കാര്യക്ഷമതയും മികവും ഗുണമേന്മയിലുള്ള നിഷ്ഠയും സവിശേഷപ്രവർത്തനശൈലിയും മന്ത്രി വിശദീകരിച്ചു.
മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, എ. കെ ശശീന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, ആംസ്കാരികനായകരായ ടി. പത്മനാഭൻ, എം. മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, എംഎൽഎമാരായ കെ. കെ. രമ, ഇ. കെ. വിജയൻ, മുൻ മന്ത്രിമാരായ എം. കെ. മുനീർ, സി. കെ. നാണു, ചീഫ് സെക്രട്ടറി ഡോ. വി. വേണു, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സഹകരണസംഘം രജിസ്ട്രാര്‍ ടി. വി. സുഭാഷ്, വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലര്‍ ഡോ. സജി ഗോപിനാഥ്, ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ-പസഫിക് മേഖലാ ഡയറക്ടർ ബാലു. ജി. അയ്യർ, പത്മശ്രീ മീനാക്ഷിയമ്മ, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണൻ നായർ, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, പ്ലാനിങ് ബോർഡ് മുൻ അംഗം സി. പി. ജോൺ, ലേബർഫെഡ് ചെയർമാൻ എ. സി. മാത്യു, കേരള ഗ്രന്ഥശാല സഹകരണ സംഘം പ്രസിഡന്റ് പ്രൊഫ. വി. കാർത്തികേയൻ നായർ, കേരള ആത്മവിദ്യാ സംഘം ജനറല്‍ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, വടകര മുന്‍സിപ്പൽ ചെയര്‍പേഴ്സണ്‍ശ്രീമതി. കെ. പി. ബിന്ദു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കെ. പി, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പി, ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. മിനിക, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍. എം. വിമല, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശന്‍, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു വള്ളിൽ, വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധീകരിച്ച് നേതാക്കളായ പി. മോഹനന്‍, സത്യൻ മൊകേരി, കെ. പ്രവീണ്‍ കുമാര്‍, കെ. പി. ശ്രീശൻ, കെ. കെ. ബാലന്‍, എം. എ. റസാക്ക്, മനയത്ത് ചന്ദ്രന്‍, എന്‍. പി. ഭാസ്ക്കരൻ, മുക്കം മുഹമ്മദ്, കെ. ലോഹ്യ, സി. എച്ച്. ഹമീദ്, വി. ഗോപാലൻ, ടി. എം. ജോസഫ്, എം. കെ. ഭാസ്ക്കരൻ, സാലിഹ് കൂടത്തായി, കെ. കെ. മുഹമ്മദ്, ആത്മവിദ്യാസംഘം പ്രതിനിധികൾ പി. വി. കുമാരൻ, പാലേരി മോഹനൻ തുടങ്ങിയവർ ആശംസ നേർന്നു. സൊസൈറ്റി ചെയർമാന രമേശൻ പാലേരി സ്വാഗതവും എംഡി എസ്. ഷാജു നന്ദിയും പറഞ്ഞു.
തുടർന്ന് പ്രശസ്ത നടിയും നർത്തകിയുമായ റീമാ കല്ലിങ്കലിൻ്റെ നേതൃത്വത്തിൽ 'നെയ്ത്ത് ' നൃത്ത പരിപാടിയും ജി വേണുഗോപാൽ, അഫ്സൽ, സയനോര, മഞ്ജരി, നിഷാദ് ,രേഷ്മ രാഘവേന്ദ്ര, അരവിന്ദ് വേണുഗോപാൽ എന്നിവരുടെ 'മ്യുസിക്കൽ നൈറ്റ്' സംഗീതനിശയും അരങ്ങേറി. മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ പ്രശസ്ത സംഗീതഞ്ജരായ ശിവമണി, സ്റ്റീഫൻ ദേവസ്യ, ആട്ടം കലാസമിതി എന്നിവർ ഒരുമിച്ച് 'മ്യുസിക്കൽ ഫ്യൂഷൻ' സംഗീത വിസ്മയം തീർത്തു.
LIVE | ULCC Centenary Celebrations Inauguration
ആവേശത്തോടെ ഈ ആരംഭം! നമ്മുടെ ശതാബ്ദി ആഘോഷത്തിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3:30pm-ന് മടപ്പള്ളി ജിവിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുകയാണ്. യുഎൽസിസിഎസ്സിൻ്റെ ഒരു നൂറ്റാണ്ടിൻ്റെ വിജയഗാഥയിൽ നമുക്കും പങ്കുചേരാം. ഏവർക്കും സ്വാഗതം.
Get ready to groove with the magical rhythm of maestro Sivamani! Join us on 13th Feb 2024 at GVHS School Ground, Madappally, for an incredible musical fiesta as part of the ULCCS Centenary inaugural ceremony.
It is our privilege to receive these beautiful words of appreciation from the Indian cinema legend, Shri. Adoor Gopalakrishnan. He also extends his warm wishes for the Centenary Celebration of ULCCS.
It fills us with pride and gratitude to receive best wishes from T. Padmanabhan, one of Kerala's most revered literary figures, as we mark our Centenary. As we celebrate 100 years, his words resonate: 'ULCCS, the Eighth wonder of the world!'
യുഎൽസിസിഎസ് ശതാബ്ദി ആഘോഷത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകുന്നേരം 3:30pm-ന് മടപ്പള്ളി ജിവിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുകയാണ്. ഒരു നൂറ്റാണ്ടിൻ്റെ കഥകളുമായി യുഎൽസിസിഎസ് അതിൻ്റെ യാത്ര തുടരുമ്പോൾ നമുക്ക് ഒരുമിച്ച് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവം. ഏവർക്കും സ്വാഗതം.
യുഎൽസിസിഎസ് ശതാബ്ദി ആഘോഷ പ്രഖ്യാപനവുമായി അധ്വാനത്തിൻ്റെ, കരുത്തിൻ്റെ പ്രതീകമായ നമ്മുടെ തൊഴിലാളികൾ അണിനിരക്കുന്ന ശതാബ്ദി പതാകയേന്തിയുള്ള ബൈക്ക് റാലി വൈകീട്ട് 3 മണിയ്ക്ക് ആരംഭിക്കുന്നതാണ്. സർഗാലയ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ(ഇരിങ്ങൽ) തുടങ്ങുന്ന റാലി, യുഎൽസിസിഎസ് ഹെഡ് ഓഫീസിന് മുൻപിൽ(നാദാപുരം റോഡ്) സമാപിക്കും.
Having grown from humble beginnings into a major infrastructure builder, Kerala-based Uralungal Labour Contract Cooperative Society (ULCCS) has plans to extend its footprint in its centenary year, based on the foundational vision of sustainable and inclusive development.
https://www.facebook.com/100068062459463/posts/pfbid0k1mmzR5D5CyC9YPqCmqTqVshFSN31g4cK5G3VGm75YRdC8RT1tVhHtGKnYXC
ഉയരേ, ഉയരേ ഊരാളുങ്കൽ...-https://www.mathrubhumi.com/news/kerala/uralungal-labour-contract-co-operative-society-ltd-100-years-1.9308756
നവോത്ഥാന നായകനായ വാഗ്‌ഭടാനന്ദന്റെ ആശീർവാദത്താൽ 1925-ൽ രൂപംകൊണ്ട തൊഴിലാളികളുടെ സഹകരണപ്രസ്ഥാനം ശതാബ്ദി നിറവിലാണ്.
*ഉയരങ്ങളിൽ ഊരാളുങ്കൽ*
https://www.deshabhimani.com/post/20240210_17295/ULCC
Legendary filmmaker, Shri. Adoor Gopalakrishnan released the special Centenary website of the Uralungal Labour Contract Co-operative Society. The centenary celebrations will be inaugurated by Shri. Pinarayi Vijayan (Hon. Chief Minister of Kerala) on 13th February 2024 at GVHS School Ground, Madappally.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദി സവിശേഷ വെബ്‌സൈറ്റ് പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. 2024 ഫെബ്രുവരി 13ന് മടപ്പള്ളി ജിവിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആരംഭിക്കുന്ന ശതാബ്ദി ആഘോഷം ശ്രീ. പിണറായി വിജയൻ (ബഹു. കേരളാ മുഖ്യമന്ത്രി) ഉദ്ഘാടനം ചെയ്യും. ഏവർക്കും സ്വാഗതം.
Join us on Feb 13, 2024, as we inaugurate the year-long Centenary celebrations of the Uralungal Labor Contract Co-operative Society with Hon. Kerala CM Shri. Pinarayi Vijayan. Don't miss the exciting lineup of events at Madapally GVHS School ground, including a dazzling dance & music night featuring famous artists. All are welcome!
ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷങ്ങൾ 2024 ഫെബ്രുവരി 13നു ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കും. മടപ്പള്ളി ജി വി എച്ച് എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തികൾ പങ്കുചേരുന്നതാണ്. ഉദ്ഘാടനത്തിൻ്റെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന നൃത്ത-സംഗീത നിശയും അരങ്ങേറുന്നു. ഏവർക്കും സ്വാഗതം!
Click here to claim your Sponsored Listing.
Videos (show all)
Contact the business
Telephone
Website
Address
Madappally PO, Vadakara , Calicut District
Vadakara
673102