Dr Shafna's Homoeopathy

Dr Shafna's Homoeopathy

You may also like

Beth Siegert
Beth Siegert

Professional blog

18/02/2024

ആൻ്റിബയോട്ടികുകൾക്കു മുമ്പത്തെ ഒരു ഹോമിയോപ്പതിക്കഥ.

ഡോ. കോൺസ്റ്റൻ്റെൻ ഹെറിംഗ്.
---------------------------------------------------

'ഹോമിയോപ്പതി മരിച്ചു' എന്ന പേരിൽ 1860 ആഗസ്റ്റ് മാസത്തിൽ ഒരു ജർമൻ ജേർണലിൽ ഞാനൊരു കുറിപ്പെഴുതിയിരുന്നു.
അതിനു ശേഷം ഞാൻ ലീപ്സിഗ് വിട്ടു. ഒരു വർഷം കഴിഞ്ഞു. ഒരു പോസ്റ്റ്മോർട്ടത്തെ തുടർന്ന് കൈയിൽ അണുബാധ വന്ന് ഞാൻ പാതി ജീവനായിരുന്നെങ്കിലും ഹോമിയോപ്പതി അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു.

പല ഡോക്ടർമാരെയും ദാരുണ മരണത്തിലെത്തിച്ച ഒരസുഖമാണത്. ആത്മഹത്യ ചെയ്ത ഒരാളുടെ അടക്കിക്കഴിഞ്ഞ് കുഴിച്ചെടുത്ത മൃതദേഹത്തിൽ ആയിരുന്നു ആ പോസ്റ്റ് മോർട്ടം. ചിലരെങ്കിലും മടിച്ചു നിൽക്കുന്ന ആ ജോലിയിൽ ഞാനാണെങ്കിൽ അൽപം സമയമെടുക്കുകയും ചെയ്തു.
ആന്തരാവയവങ്ങളിൽ പരതുമ്പോൾ എൻ്റെ വലത്തേ ചൂണ്ടു വിരലിൽ
തൊലി വന്നു തുടങ്ങിയ ഒരു മുറിവുണ്ടായിരുന്നു.

പോസ്റ്റ്മോർട്ടം തുടങ്ങും മുമ്പ് ഞാൻ ചൂടുള്ള സോപ്പു വെള്ളത്തിൽ കൈ കഴുകിയപ്പോൾ മുറിവിലെ നേർത്ത തൊലി പോയിരിക്കണം. വൃക്കകളും യുറീട്ടറും ബ്ലാഡറും പ്രത്യേകം ഡിസക്ട് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതു ചെയ്യാമെന്ന് ഞാൻ പറയുകയും ചെയ്തിരുന്നു.

കുറേ ദിവസങ്ങൾക്ക് ശേഷം എന്റെ വിരൽ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. അലോപ്പതിയിലെ സാധാരണ ചികിൽസാ രീതികൾ പരാജയപ്പെടുന്ന ഒരസുഖം സ്വന്തം ശരീരത്തിൽ എനിക്ക് കണ്ടു നിൽക്കേണ്ടി വരികയായിരുന്നു.

അളിഞ്ഞ വിരൽ മുറിച്ചു കളയുക എന്ന സാധ്യത ഞാൻ പാടേ നിരാകരിച്ചു. അംഗവൈകല്യം വന്ന കൈ കൊണ്ട്, ഒരു പ്രസവചികിത്സകനോ നല്ല സർജനോ ആകാൻ കഴിയില്ല. അതിലും ഭേദം മരണമായി തോന്നി. അകത്തേക്ക് ചെറിയ അളവിൽ നൽകുന്ന മരുന്ന് കൊണ്ട് ബാഹ്യ രോഗങ്ങൾ സുഖപ്പെടുകയില്ല എന്ന അന്ധ വിശ്വാസത്തിലായിരുന്നു ഞാനപ്പോഴും.

ഹാനിമാന്റെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് എന്നെ രക്ഷിച്ചത്, അദ്ദേഹം എനിക്ക് പരിഹാസ്യമായി തോന്നിയ ചെറിയ അളവിൽ ആഴ്സനികം ആൽബ് പരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചു. നാവിൽ ഏതാനും ഡോസുകൾ മരുന്ന് കഴിച്ചതിനുശേഷം, ഭയാനകമായ വേദനയിൽ നിന്നുള്ള ഒരു ആശ്വാസം എന്റെ ശരീരത്തിൽ വ്യാപിക്കാൻ തുടങ്ങി. അങ്ങനെ പുതിയ ചികിൽസാ കലയുടെ സൂര്യോദയത്തോട് എന്നെ അന്ധനാക്കിയ അവസാന തടസ്സവും എന്റെ കൺമുന്നിൽ നിന്നപ്രത്യക്ഷമായി.

എനിക്ക് ആ വിരൽ ഇപ്പോഴുമുണ്ട്; ഞാൻ ഇത് എഴുതുന്നതും അതു കൊണ്ടാണ്. എല്ലാം കഴിഞ്ഞ്, കഷ്ടപ്പെടുന്ന മനുഷ്യരാശിക്ക് ഹാനിമാൻ നൽകിയ ലക്ഷ്യത്തിനായി ഞാൻ എന്റെ കൈയും മുഴുവൻ ശരീരവും ആത്മാവും സമർപ്പിച്ചു. അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ എന്റെ ശാരീരിക ആരോഗ്യം വീണ്ടെടുത്തു. ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം നൽകുകയും ചെയ്തു.

പിന്നെയും പല വട്ടം അവരെന്നോട് പറഞ്ഞു: "ഹോമിയോപ്പതി മരിച്ചു!"

'മരിച്ചവരെ അടക്കം ചെയ്യും. അല്ലാതെന്ത്'

ഹോമിയോപ്പതി അതിൻ്റെ പുരോഗതി തുടരുന്നു.
ലോകം മുന്നോട്ട് നീങ്ങുന്നു..

---------------------------------------------------------
വിവ: Dr Shafna's Homoeopathy

04/09/2023

When Silecea is the case 10M is the potency for molluscum.
Case from my OPD at GHD Irimbiliyam.

31/08/2023

Action of Pulsatilla in ovarian pathology.
My previous officer gave Pulsatilla 200 after first scan. I just observed the case without hindering as there was gradual improvement and rescanned after establishing normal menstrual pattern.

A case from my OPD at GHD Irimbiliyam

20/05/2023

സ്വന്തം രോഗാവസ്ഥയാൽ എസ്.എസ്.എൽ.സി പരീക്ഷക്ക് പോകാൻ പേടിയായിരുന്ന ഒരു മോളുടെ,
തിരക്കുകളും ആൾക്കൂട്ടങ്ങളും നില തെറ്റിച്ചിരുന്നവളുടെ,

പരീക്ഷയെഴുതാൻ സ്ക്രൈബിനെ കിട്ടിയിട്ടും ആശങ്ക തീരാതിരുന്നവളുടെ,

മാർച്ചുമാസം കൃത്യമായി ഞാൻ സ്ഥലം മാറി പോയപ്പോൾ എന്നെ തിരഞ്ഞു പിടിച്ചു വന്നവളുടെ
അവസാനം ഒറ്റക്ക് ഒരു മുറി അനുവദിച്ച് കിട്ടിയപ്പോൾ പരീക്ഷ എഴുതാമെന്നായവളുടെ,
എസ് എസ്.എൽ.സി റിസൽട്ട്.

വീട്ടിലും കുടുംബത്തിലും ഉള്ള എ പ്ലസ് സന്തോഷങ്ങൾക്കിടയിൽ എൻ്റെ ഉള്ളു നിറച്ചത് അവളുടെ അമ്മ അയച്ച ഈ മാർക്ക് ലിസ്റ്റാണ്. C+ ൽ കുറഞ്ഞ് ഒന്നുമില്ല.

ഒരു ഡോക്ടറുടെ എഴുതിയും പറഞ്ഞും തീർക്കാനാവാത്ത സന്തോഷം.

16/02/2023

Janani 🔥

28/12/2022

ചർമ്മ രോഗങ്ങൾക്കുള്ള പരമ്പരാഗത ഇന്ത്യൻ മരുന്നാണ് കലണ്ടുല ഒഫിസിനാലിസ് എന്ന ജമന്തിച്ചെടി. ജമന്തിയുടെ ഹോമിയോപ്പതി ഉപയോഗത്തെ കുറിച്ചുള്ള മിനിസ്ട്രി ഓഫ് ആയുഷിൻ്റെ പോസ്റ്ററാണ് ചിത്രത്തിൽ.

ഹോമിയോപ്പതിയിൽ ഉണങ്ങാത്ത മുറിവുകൾക്കും തൊലിപ്പുറമെയുള്ള അണുബാധക്കും പണ്ടു മുതലേ calendula ഉപയോഗിക്കുന്നു. പല്ലെടുത്തതിന് ശേഷമുള്ള രക്തസ്രാവം, ഫിഷറുകൾ, പഴകിയ മുറിവുകൾ, നീർക്കെട്ട് എന്നിവ calendula സുഖപ്പെടുത്തും. ജമന്തിപ്പൂ കമ്പുകൾ ഉപയോഗിച്ചാണ് ഹോമിയോപ്പതിയിൽ മാതൃസത്ത് ഉണ്ടാക്കുന്നത്. ചർമരോഗങ്ങൾക്ക് പുറമെ പുരട്ടുവാനും ഈ മരുന്ന് ഉപയോഗിക്കും. വദന, ചർമ്മ അർബുദത്തിൽ രോഗ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ Calendula officinalis ഫലപ്രദമാണ്.

അതേ സമയം, റേഡിയേഷൻ തെറാപ്പിയെ തുടർന്നുള്ള തൊലിയുടെ അസ്വസ്ഥത കുറക്കാൻ ഗാർഡൻ കലൻഡുല ഉപയോഗ പ്രദമാണെന്ന് പുതിയ പഠനങ്ങളുണ്ട്.

©️Dr Shafna's Homoeopathy

24/12/2022

Merry Christmas 😍😍

27/11/2022
11 Little Life Hacks People With Depression Swear By 23/11/2022

'There are plenty of little things that people turn to in their daily lives to help make living with depression a little more manageable—like lifestyle modifications, spiritual practices, social support, or something else. So, we asked people who know, from experience, how to deal with depression to share the things they turn to when they want to feel a little bit better.'

11 Little Life Hacks People With Depression Swear By We asked people who actually live with the condition to share their little tips for how to deal with depression.

22/10/2022

Vitamin D

02/10/2022

🕯️

25/09/2022

🌹

Photos from Ministry of Ayush, Government of India's post 16/09/2022

An initiative by CCRH to evaluate the immunological responses of Arsenicum album 30C against SARS-COV-2 infection

ഹോമിയോപ്പതി മേഖലയിലെ എവിഡൻസ് ബേസ്ഡ് റിസർച്ച് വർദ്ധിപ്പിക്കുന്നതിനായി സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയും ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇതിന് കീഴിൽ, SARS CoV-2 അണുബാധയ്‌ക്കെതിരായ ആഴ്‌സെനിക്കം ആൽബം 30C-യുടെ രോഗപ്രതിരോധ പ്രതികരണങ്ങൾ (ഹാനികരമോ അന്യമോ ആയി കരുതുന്ന പദാർത്ഥങ്ങൾക്കെതിരെ ശരീരം സ്വയം പ്രതിരോധിക്കുന്ന രീതി) റാൻഡമൈസ്ഡ് കൺട്രോൾ ട്രയലിൻ്റെ ഭാഗമായി വിലയിരുത്തപ്പെടും.

LBS Centre for Science & Technologyഒരു കേരള സര്‍ക്കാര്‍ സ്ഥാപനം 16/09/2022

എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, 2021-22 അധ്യയന വർഷത്തേക്കുള്ള ഫാർമസി (ഹോമിയോ) സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്ഥാപനങ്ങളും സീറ്റുകളും

ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം (59 സീറ്റുകൾ) ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട് (50 സീറ്റുകൾ).

കോഴ്സിന്റെ കാലാവധി

കോഴ്‌സിന്റെ കാലാവധി കോഴ്‌സ് ആരംഭിച്ച തീയതി മുതൽ ഒരു വർഷമാണ്. ഒരുവർഷം പൂർത്തിയാക്കിയ ശേഷം പരീക്ഷകൾ നടത്തും.

ഫാർമസി (ഹോമിയോ) പ്രവേശനത്തിലെ എൽബിഎസ് കേരള സർട്ടിഫിക്കറ്റ് കോഴ്സിന്റെ യോഗ്യതാ മാനദണ്ഡം 2021

നേറ്റിവിറ്റി:

അറിയിപ്പ് ലഭിച്ചില്ലെങ്കിൽ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ പ്രവേശനത്തിന് അർഹതയുള്ളൂ. പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (PIO) കാർഡുകൾ / OCI (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) ഉള്ളവരും, പ്രവേശനത്തിന്റെ പരിമിതമായ ആവശ്യത്തിനായി ഇന്ത്യൻ പൗരന്മാർക്ക് തുല്യമായി പരിഗണിക്കപ്പെടും. എന്നിരുന്നാലും, PIO/OCI ഉദ്യോഗാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള സംവരണത്തിന് അർഹരല്ല. കോഴ്‌സുകളിൽ പ്രവേശനം തേടുന്ന ഉദ്യോഗാർത്ഥികളെ കേരളീയൻ, കേരളീയൻ അല്ലാത്തവർ എന്നിങ്ങനെ തരം തിരിക്കും. നേറ്റിവിറ്റി/സംവരണ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

അക്കാദമിക് യോഗ്യത

ഉദ്യോഗാർത്ഥികൾ 50 ശതമാനം മാർക്കോടെ എസ്എസ്എൽസിയോ തത്തുല്യമോ പാസായിരിക്കണം. മാർക്കുകളുടെ ശതമാനം ഏറ്റവും അടുത്തുള്ള മുഴുവൻ സംഖ്യയിലേക്ക് റൌണ്ടിംഗ് അനുവദനീയമല്ല. അപേക്ഷ സമർപ്പിക്കുന്നതിന് വ്യക്തമാക്കിയ അവസാന തീയതിയോ അതിന് മുമ്പോ അപേക്ഷകർ അക്കാദമിക് യോഗ്യത നേടിയിരിക്കണം.

പ്രായപരിധി
അപേക്ഷകർ 01 ജനുവരി 2021-ന് 17 വർഷം പൂർത്തിയാക്കിയിരിക്കണം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പ്രകാരം ജനറൽ ഉദ്യോഗാർത്ഥികൾക്ക് 33 വയസ്സും സർവീസ് ഉദ്യോഗാർത്ഥികൾക്ക് 48 വയസ്സുമാണ് ഉയർന്ന പ്രായപരിധി. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് കാണുക.

അപേക്ഷാ നടപടിക്രമം

എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ ഒറ്റ അപേക്ഷയിലൂടെ ഓൺലൈനായി മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് ഒരു വിദ്യാർത്ഥി ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്നത് അപേക്ഷ നിരസിക്കാൻ ഇടയാക്കും.

www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് 'വിവിധ അലോട്ട്‌മെന്റുകൾ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം, തുടർന്ന് ഫാർമസിയിലെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനം (ഹോമിയോ) - 2021-I ക്ലിക്ക് ചെയ്യണം.

അപേക്ഷ ഫീസ്

അപേക്ഷാ ഫീസ് ഇപ്രകാരമായിരിക്കും:
ജനറൽ വിദ്യാർത്ഥികൾക്ക് - 400/-
എസ്‌സി/എസ്‌ടി വിദ്യാർത്ഥികൾക്ക് - 200 രൂപ.

അപേക്ഷകൻ ഓൺലൈൻ പേയ്‌മെന്റ് വഴിയോ ചലാൻ വഴിയോ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്.

റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ

യോഗ്യതാ പരീക്ഷയിൽ ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് അനുസരിച്ച് സർവീസ് വിഭാഗം ഒഴികെയുള്ളവരുടെ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കും. സർവീസ് ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഉദ്യോഗാർത്ഥികളുടെ സർവീസിലെ സീനിയോറിറ്റി അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കും. പരമാവധി മാർക്ക് 1000 ൽ ആയിരിക്കും.

LBS Centre for Science & Technologyഒരു കേരള സര്‍ക്കാര്‍ സ്ഥാപനം 1976 ൽ കേരള സർക്കാർ സ്ഥാപിച്ച തിരുവനന്തപുരം എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, 1955 ലെ തിരുവിതാംകൂർ-കൊച്ചിൻ ലി.....

16/09/2022

Visit www.lbscentre.kerala.gov.in

15/09/2022

❤️

09/09/2022

Queen was a lifelong user and supporter of homoeopathy. She will be greatly missed in our sector 💔

ECH is sad to learn of the passing of Her Majesty, Queen Elizabeth II of Great Britain. We honour her service and dedication to her country and celebrate her rich and long life. As a lifelong user and supporter of homeopathy, she will be greatly missed in our sector.

27/08/2022

2years old memory❤️

Nanmayulla lokame... 😂😂

My first experience with PPE kit during the first covid duty schedule from 26/8/20 to 4/9/20.😀

Later covid duty and PPE became a part of life but it was a new experience that day.🥰

In the video sent by Srinivasan, the Covid volunteer of Kerala Medical College, where I first took duty, the hit song of covid era is given in the background 😂

15/08/2022

Sare jahan se accha ❤️ Hindustan hamaraa ❤️❤️
Happy Independence Day 🥰🙏🙏

14/08/2022

Homeopathic medicines were given to the affected persons by the research team. Affected persons have benefitted after taking medicine regularly.

25/07/2022

Alopecia areata

മുടി കൊഴിച്ചിലിന് പല അവസ്ഥാന്തരങ്ങളുണ്ട്.

ചെറുവട്ടങ്ങളിൽ മാത്രം മുടി കൊഴിയുന്ന അലോപേഷ്യ ഏരിയേറ്റ, തലയിലെ മുടി മുഴുവൻ പൊഴിയുന്ന അലോപേഷ്യ ടോട്ടാലിസ്, പുരികമടക്കം ശരീരത്തിൽ മുഴുവനായി മുടി പോകുന്ന അലോപ്പേഷ്യ യൂനിവേഴ്സാലിസ് അങ്ങനെ..
കൂടാതെ വിളർച്ച/പോഷകാഹാരക്കുറവ്, ചർമ്മ രോഗങ്ങൾ, മാനസിക /ശാരീരിക ആഘാതം, പ്രസവം, ആർത്തവവിരാമം, ടൈഫോയ്ഡ് പോലെ ഗുരുതരമായ രോഗങ്ങൾ, തൈറോയ്ഡ് രോഗം, ഹോർമോൺ ചികിൽസകൾ പോലുള്ള കാരണങ്ങളാലുളള മുടി കൊഴിച്ചിൽ വേറെയും..

എപ്പോഴും പറയുന്ന പോലെ ഹോമിയോപ്പതിയിലൂടെ താൽക്കാലിക കാരണങ്ങളല്ലാത്ത ഏതു മുടികൊഴിച്ചിലും ശാശ്വതമായി പരിഹരിക്കാൻ രോഗിയുടെ വിശദമായ രോഗ ചരിത്രം പഠിക്കേണ്ടതുണ്ട്. മുടികൊഴിച്ചിലിന്റെ കാരണവും സ്ഥലവും, രോഗിയുടെ വ്യക്തിഗത ലക്ഷണങ്ങളോടൊപ്പം പരിഗണിക്കുകയാണ് ചെയ്യേണ്ടത്.

മരുന്നിനോടൊപ്പം മുടിയുടെ കൃത്യമായ പരിചരണവും ഏതു തരം മുടി കൊഴിച്ചിലിനും പ്രധാനമാണ്.

© Dr Shafna's Homoeopathy

18/07/2022

Secondary infection is to be managed before starting the homoeopathic individual treatment for atopic dermatitis/eczema. In homeopathy pyodermas are managed well by medicines like hepar sulph, mezereum, graphites and pyrogen.

This picture shows why mezereum is a medicine of choice in secondary skin infections with intolerable pain. Pus usually dries up in five days but here I got the first review only after 10 days.

13/07/2022

External disease ആണെങ്കിലും അരിമ്പാറയുടെ കാരണങ്ങളിൽ വ്യക്തിപരവും പ്രതിരോധപരവുമായ ഘടകങ്ങളുണ്ട്. അതിനാൽ മറ്റേതു രോഗവും പോലെ രോഗിയുടെ സമഗ്രമായ ലക്ഷണങ്ങളെടുത്താണ് ചികിത്സിക്കേണ്ടത്. അതിൽ അരിമ്പാറയുടെ സ്ഥാനവും രൂപവും, വ്യക്തിയുടെ ശാരീരിക മാനസിക സവിശേഷതകളും പരിഗണിക്കണം.
അങ്ങനെ നിശ്ചയിക്കുന്ന ഒരു മരുന്നിനു മാത്രമേ അരിമ്പാറയെ പുറത്തു നിന്നും അത് ഉണ്ടാകാനുള്ള പ്രവണതയെ ഉള്ളിൽ നിന്നും ഒഴിവാക്കാനാവൂ.

Although an external disease, the causes of warts have personal and immune factors. Therefore, like any other disease, treatment should be based on the overall symptoms of the patient. It should consider the location and shape of the wart, physical and psychological characteristics of the person.
Only a medicine so selected can remove warts from the body and the tendency to develop them from within.

04/07/2022

Janani ❤️
Govt Homoeo Department, Kerala ❤️

Want your practice to be the top-listed Clinic in Valanchery?
Click here to claim your Sponsored Listing.

Videos (show all)

😂🥰🥰
as received ❤️
Mindfulness explained.
2 yr old memory ❤️ My first experience with PPE kit during the first covid duty schedule from 26/8/20 to 4/9/20.😀 Later ...
Sare jahan se accha ❤️ Hindustan hamaraa ❤️❤️Happy Independence Day 🥰🙏🙏

Category

Telephone

Website

Address


Valanchery

Opening Hours

Tuesday 5:30pm - 7pm
Friday 5:30pm - 7pm

Other Medical & Health in Valanchery (show all)
Advanz Medical Centre bavappadi Advanz Medical Centre bavappadi
Valanchery, 676552

oushadhivalanchery oushadhivalanchery
Valanchery, 676552

V-care Medicals & Polyclinic V-care Medicals & Polyclinic
KODUMUDI
Valanchery, 676552

We are providing best healthcare to all

KLM dialysis centre kadampuzha KLM dialysis centre kadampuzha
Ac Nirapp
Valanchery

Kadampuzha life mission dialysis centre.Ac nirapp marakkara kadampuzha malappuram kerala.

KIMS KIMS
PERINTHALMANNA Road
Valanchery, 676552

KIMS PARAMEDICAL INSTITUTION 100% PLACEMENT ASSISTANT HOSPITAL TRAINING BEST FACILITIES

Well Care Acupuncture & Hijama Center Well Care Acupuncture & Hijama Center
Well Care Acupuncture
Valanchery, 676552

SHIFA Welness Center Puramannur SHIFA Welness Center Puramannur
Muhammad Shafi Tharakkal
Valanchery, 676552

Ayur Relax Ayur Relax
Valanchery, 679571

PK Vaidyar Ayurveda PK Vaidyar Ayurveda
Pk Vaidyars Vaidyaratnaprabha Vaidyasala
Valanchery, 676552

PK VAIDYERS AYURVEDA VAIDYARATNAPRABHA VAIDYASALA

Ellora footcare Ellora footcare
Mak Ellora Footware,malppuram(dist),kerala
Valanchery, 676552

new generation footcare

Drive7 - Car Care Centre - Valanchery Drive7 - Car Care Centre - Valanchery
Drive7 Cars
Valanchery, 676552

Drive7 Car Care Centre, Valanchery-Kottaram-Alinchuvad, Kerala, India

Global Hi-Tech Lab Vettichira Global Hi-Tech Lab Vettichira
Valanchery, 676552

Reliability... Quality... Accuracy...