Kettle Calls

"Kettle Calls" is an open space where you can find fine blending of tea that you may don't taste yet. Why more,
Come and feel a 'wow sip!'
The kettle calls you.

A farmhouse along with a number of teas on the curve of tea slits of Attamala, Wayanad.

31/05/2022

Kettle Calls
She Camp
Visit Attamala

Photos from Kettle Calls's post 25/12/2021

മഴകൊണ്ട് വരുന്ന പുഴ മണ്ണിൽ നിന്ന് തെന്നിമാറി അന്തരീഷതത്തിലൂടെ ഒഴുകി തീർക്കുന്ന മനോഹരമായ കാഴ്ച്ചക്ക് വേണ്ടിയാണ് ഓരോ വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള യാത്രകൾ...

ചില കാഴ്ചകൾ അവിചാരിതമായി സംഭവിക്കുന്ന ഒന്നാണ് അതെപ്പോഴും സൗന്ദര്യത്തിന്റെ സമ്മാനങ്ങൾ രഹസ്യമായി സൂക്ഷിച്ച് ഇടക്കൊന്ന് പരസ്യമാക്കും...കൃത്യസമയത്ത് അവിടെ എത്തുമ്പോൾ നമ്മൾ അതിനൊരു സാക്ഷ്യപെടലായ് തീരും...

തൃശൂർ നിന്ന് ബാവുവേട്ടനും കൂട്ടരും വരാൻ കഴിയാതിരുന്ന അന്ന് ഉച്ചക്ക് കെറ്റിൽ കോൾസ് നിന്ന് 5 km ദൂരം മാത്രമുള്ള സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ടൂർ പോയി. നിഷാദും ഞാനും റിയാസും. കമ്പനി സ്റ്റിക്കർ അടിച്ചില്ലങ്കിലും തലവരമാറ്റാൻ കഴിയും എന്ന ഒറ്റവിശ്വാസത്തിൽ കൂടെ കൂടിയ ആ വണ്ടി ഞങ്ങളെയും വിളിച്ചോണ്ട് തേയിലമല ഇറങ്ങാൻ തുടങ്ങി. അറ്റമലയിൽ നിന്ന് ചൂരൽമലയിലേക്കുള്ള വഴിക്കിടയിലെ മജീദ്ക്കയുടെ ചായക്കട കഴിഞ്ഞതും സ്വിച് ഇട്ടകണക്കെ കോട മാറി നല്ല ക്രിസ്റ്റൽ ക്ലിയർ വെളിച്ചം പടർന്നു..

അറ്റമലയും (അട്ടമല) ചൂരൽമലയും സൂചിപ്പാറ വെള്ളച്ചാട്ടവുമെല്ലാം ഇങ്ങ് വയനാടുള്ള തേയിലഗ്രാമത്തിലാണ്..
കൃത്യമായി പറഞ്ഞാൽ വയനാട് മേപ്പാടിയിൽ നിന്ന് 13 കിലോമീറ്റർ ചൂരൽ മല റോഡിൽ എത്തിയാൽ തേയിലാഗ്രാമത്തിലെ ഈ സൂചിപ്പാറ എന്ന മനോഹര വെള്ളച്ചാട്ടത്തിൽ എത്താം..

ചൂരൽമലയിലെ അങ്ങാടി കടന്ന് പോകുമ്പോൾ നാട്ടിലൊരാൾ വിശേഷം തിരക്കിയപ്പോൾ റിയാസ് പറഞ്ഞതാ ഞങ്ങളെ കെറ്റിൽ കോൾസ് നിന്ന് ടൂർ പോകുകയാ, അങ്ങ് സൂചിപ്പാറക്കെന്ന്. ഞാൻ അപ്പോഴാണ് അവനെ ശ്രദ്ധിക്കുന്നത് പച്ച നിക്കറോക്കെ ഇട്ട് ഒരു ഓറഞ്ച്‌ കളർ കോട്ടും,കറുപ്പും ചുമപ്പും തൊപ്പിയൊക്കെ വച്ച് ആകെ മൊത്തം സുന്ദര കുട്ടപ്പനായി കണ്ടാലെ സ്‌കൂളിൽ നിന്ന് ടൂർ പോകുകയാണെന്ന് തന്നെ പറയും.
സൂചിപ്പാറ ബസ്റ്റോപ്പിൽ നിന്ന് വലത്തേക്കുള്ള വളവ് തിരിഞ്ഞ് ടാറിട്ട റോഡിലൂടെ മുന്നിലേക്ക് പോയാൽ വെള്ളച്ചാട്ടത്തിന് 1 km ഇപ്പുറം വാഹനം പാർക്ക് ചെയ്യാം.നടുക്ക് ഒന്ന് നിവർത്തി പുറത്തേക്കിറങ്ങിയാൽ ചുറ്റിലും ഉപ്പിലിട്ട നെല്ലിക്ക,മാങ്ങ,ക്യാരറ്റ്,പൈനാപ്പിൾ മുതൽ സബർജെല്ലി വരെ കൂട്ടത്തിൽ ഉണ്ട്.. ഉപ്പിലിട്ട പൈനാപ്പിളിൽ മുളക്പൊടി വിതറി ഒരു കടികടിച്ച് ടിക്കറ്റ് കൗണ്ടർ നോക്കി നടന്നു. നാലുമണി വരെയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നത്..
മുതിർന്നവർക്ക് 59 രൂപയും കുട്ടികൾക്കും ക്യാമറക്കും ഒക്കെ പ്രത്യേക ടിക്കറ്റ് നിരക്കുകൾ ആണ്..പ്രകൃതിസൗഹൃദ രീതിയിൽ കെട്ടിയുണ്ടാക്കിയ ടിക്കറ്റ് ചെക്കിങ്ങ് കൂടാരത്തിൽ കയ്യിലുള്ള പ്ലാസ്റ്റിക് ബോട്ടിലിൽ സ്റ്റിക്കർ പതിച്ച് ടിക്കറ്റ്‌ കാണിച്ചാൽ അകത്തേക്ക് കടത്തി വിടും..
തിരികെ വരുമ്പോൾ പ്ലാസ്റ്റിക് ബോട്ടിൽ അതേ ചെക്കിങ്ങ് പോയറ്റിലുള്ള ബാസ്കറ്റിൽ നിക്ഷേപിക്കണം, കാടിനുള്ളിലേക്ക് പ്ലാസ്റ്റിക്ക് കവറുകളും, കുപ്പികളും വലിച്ചെറിഞ്ഞ് പരിസ്‌ഥിതി യുടെ ആവാസ്ഥ വ്യവസ്‌ഥ നഷ്ടപെടാതിരിക്കാനുള്ള വനം വകുപ്പിന്റെ കർശന നിരീക്ഷണം കൃത്യമായി ഇവിടെ നടപ്പിലാക്കുന്നുണ്ട്. അവിടെനിന്നും 1 കിലോമീറ്ററോളം നടക്കാൻ ഉണ്ട്. മുന്നിൽ കണ്ട വളവ് തിരിയും വരെ കൈകോർത്ത് പിടിച്ച് നടക്കുന്ന രണ്ട് പ്രണയിതാക്കൾ ഇത് കുറിക്കുമ്പോഴും സന്തോഷം പകരുന്നതായിരുന്നു..

ഇരുവശത്തും മരങ്ങൾ തണൽത്തീർത്ത, ചെമ്മണ് കൊണ്ട് ചുമന്നവഴിയിലേക്ക് പടർന്ന് കിടക്കുന്ന വള്ളിപടർപ്പുകളിലേക്ക് സൂര്യവെളിച്ചം തട്ടിതെളിയുനിടത്ത് നിന്ന് ക്യാമറ ഒന്നും പറയാതെ കാഴ്ച്ചകൾക്ക്
മുന്നിലേക്ക് നടന്നു കയറി..
കരിങ്കല്ല് പാകിയ വഴികളുടെ ഓരം ചേർന്ന് മുളയിൽ കെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങൾ
നടന്ന് തളരുന്നവർക്ക് ഒരു ആശ്വാസമാണ്..

അങ്ങനെ ഒരു ഇരിപ്പിടത്തിൽ കണ്ട് മുട്ടിയത് ക്ഷീണം അകറ്റാൻ വിശ്രമിക്കുന്ന വൃദ്ധദമ്പതികളെയാണ്.. അവർ കൈകോർത്ത് പിടിച്ചില്ലങ്കിലും പരസ്പരം തോള് ചാരിയിരുന്നു...
വെറുതെ തൊണ്ട നനക്കുന്ന കൂട്ടത്തിൽ അവരെ ഒന്ന് പരിചയപ്പെട്ടു..
ഔദ്യോഗിക ജീവിതത്തിനു ശേഷം കേരളം കാണാൻ ഇറങ്ങിയവരാ.. തൃശൂർ നിന്നും ksrtc യിൽ ആണ് യാത്ര മുഴുവൻ..ഇനി ഇടുക്കി കൂടി കണ്ട് കഴിയുമ്പോൾ കേരളം കണ്ട് തീരുമെന്നും അതുവരെ ആയുസ് തരണമെന്നും പറഞ്ഞ് കേട്ടപ്പോൾ അവരുടെ യാത്രക്ക് ഒരു വൈകാരികത ഉണ്ടെന്ന് മനസിലാക്കി അധികം ഒന്നും ചോദിക്കണ്ടന്നു കരുതി കയ്യിലെ കുപ്പിവെള്ളം അവർക്ക് നേരെ നീട്ടി..
ഒരു ചിരി പകരം സമ്മാനിച്ച് അയാളത് വാങ്ങി
കുടിച്ചിട്ട് പറഞ്ഞു..

മക്കളെ നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ് യാത്രാ ചെയ്യാൻ ആഗ്രഹമുണ്ടങ്കിൽ അത് മറ്റൊന്നിനും വേണ്ടി നീട്ടി വയ്ക്കരുത്..യാത്ര ചെയ്യാൻ ആഗ്രഹമുള്ളവർ ജീവിതം തീരാറാകുമ്പോൾ യാത്രക്കിറങ്ങിയാൽ അത് ഒരുതരം സ്വയം ബോധ്യപ്പെടുത്തലുകളായി മാറും..
എല്ലാ കാഴ്ച്ചക്കും മങ്ങലുകളേറും..
നിറം കുറയും..
ഇതൊന്നുമല്ലങ്കിൽ തീരത്ത ഒരു വേദന പ്രായമാകുമ്പോൾ കൂട്ടുവരും..
അതും പറഞ്ഞ് അയാൾ വലത് കാൽ നീട്ടിവച്ച് പാന്റ് മുകളിലേക്ക് വലിച്ച് കയറ്റി, മുട്ടുകാലിന് താഴേക്ക് വായ്‌പ്പ്കാലിന്റെ ബലത്തിൽ സൂചിപ്പാറ വെള്ളച്ചാട്ടം കാണാൻ ഇറങ്ങിയ ഒരു മനുഷ്യൻ.

അയാളുടെ ജീവിതത്തെ കുറിച്ച് വെറുതെ ചിന്തിച്ചത് കൊണ്ടാവും അതിൽ നിന്ന് ഇറങ്ങി വരാൻ എനിക്ക് കുറച്ച് സമയം എടുത്തു...
ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ..
കാൽമുട്ടിലേക്ക് തിരുകിയ കൃത്രിമക്കാൽ.. കരിങ്കല്ലിൽ കെട്ടിയുണ്ടാക്കിയ പടവുകൾ ഇറങ്ങി കഴിഞ്ഞാണ് ഞാനീവഴികളിൽ നടക്കുന്നെന്ന ബോധം തിരികെയെത്തുന്നത്..

600 അടിയോളം മുകളിൽ നിന്നും താഴേക്ക് കുതിച്ച് പാഞ്ഞൊഴുകുന്ന സൂചിപ്പാറവെള്ളച്ചാട്ടത്തിലേക്കുള്ള നടത്തം ഏത് പ്രായത്തിലുള്ളവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്നാണ്..കല്ല് പാകി വൃത്തിയായി സൂക്ഷിക്കുന്ന നടവഴികൾ, ഇരു വശത്തും സുരക്ഷിതമായ കൈവരികൾ, വഴിയരികിൽ മുളയിൽ കെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങളും കൂടാരങ്ങളും, എന്താവിശ്യത്തിനും ഓടിയെത്തുന്ന ഗൈഡുകൾ,
ചുട്ടുപൊള്ളിക്കുന്ന നട്ടുച്ചവെയിലിൽ നിന്ന് മരങ്ങൾ കുടചൂടിയ പോലെ തണല് നൽകുന്നു..
പശ്ചിമഘട്ട വനങ്ങളിൽ ഉറവയെടുക്കുന്ന അനേകം ചെറുപുഴകൾ ഒത്തു ചേരുന്ന ഈ വെള്ളച്ചാട്ടം മൂന്ന് തട്ടുകളായാണ് ഉള്ളത്..നിലവിൽ ഏറ്റവും മുകളിലെത്തേതും ആദ്യത്തേതുമായ വെള്ളച്ചാട്ടമാണ് സഞ്ചാരികൾക്കായി തുറന്നിട്ടുള്ളത്..മറ്റ് രണ്ട് വെള്ളച്ചാട്ടത്തിലേക്ക് വനം വകുപ്പ് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല...

ഇരു വശത്തും തിങ്ങിനിറഞ്ഞ മരക്കൂട്ടത്തിനിടയിലൂടെ അരിച്ചിറങ്ങുന്ന അസ്തമയ സൂര്യന്റെ കടുംമഞ്ഞ വെളിച്ചം. പാറകൂട്ടത്തിൽ തട്ടിത്തെറിച്ച് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ നേർത്ത ശബ്ദം ഇപ്പോൾ ഉച്ചത്തിലായിരിക്കുന്നു..

മുഴുനീളെ എന്റെ ഫോട്ടോയിൽ അടയാളപ്പെടുത്താൻ ഒരു മനുഷ്യനെ വേണമെന്ന് പറഞ്ഞത് കേട്ട് ഇരുന്നും, ചരിഞ്ഞും,നിന്നും പോസ് ചെയ്തിരുന്ന റിയാസിനെ പെട്ടന്ന് കാണാൻ ഇല്ല.. മരങ്ങൾക്കിടയിലൂടെ നടന്ന് വരുന്ന അവന്റെ ഒരു ഫോട്ടോ എടുത്ത് ക്യാമറയിലേക്ക് നോക്കി തിരിഞ്ഞപ്പോഴാണ് സംഭവം..ഇവനെവിടെ പോയി എന്നറിയാൻ നടത്തതിന് അല്പം വേഗം കൂട്ടി,
കുറച്ച് അപ്പുറത്ത് നിഷാദിന്റെ തോളിൽ കയ്യിട്ട് പോസ് ചെയ്‌ത് നിൽക്കുന്ന റിയാസും അവർക്ക് പുറകിലായി മരച്ചില്ലകൾക്കിടയിലൂടെ ചാടിമറയുന്ന വെള്ളച്ചാട്ടവും ഒരു ഫ്രെയിമിലാക്കി മുന്നിലേക്ക് നടന്നു..

വേഗം വരാൻ ഒരു ആഗ്യം കാണിച്ച് ഒരു കുട്ടിയെപ്പോലെ അവൻ വെള്ളച്ചാട്ടതത്തിലേക്ക് ഓടിയിറങ്ങിപോയ്‌...അവൻ മാത്രമല്ല സൂചിപ്പാറ വെള്ളച്ചാട്ടം കാണുന്ന ഏത് മുതിർന്നവരും ആ നിമിഷം കുട്ടികളായി മാറി പോകും.. എല്ലാ കണ്ണുകളിലും കൗതുകം നിറച്ച്, തലയെടുപ്പോടെ കണ്മുന്നിൽ പാലൊഴുകും പോലൊരു വെള്ളച്ചാട്ടം..

വെള്ളച്ചാട്ടങ്ങളുടെ ഭംഗി വന്യമായി അനുഭവിക്കാൻ പറ്റുന്നത് അകലെ നിന്ന്
നോക്കി കാണുമ്പോളാണ്..ആവോളം കണ്ണിലേക്ക് ആ കാഴ്ചനിറയുമ്പോൾ പലവട്ടം ന്റെ ക്യാമറ കണ്ണുകൾ അടഞ്ഞ് തുറക്കുന്നുണ്ടായിരുന്നു...
പാറക്കെട്ടുകൾക്ക് മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഓരത്തേക്ക് ഇറങ്ങി മുങ്ങി കുളിക്കാനുള്ള സൗകര്യം ഇവിടെ കേരള ടൂറിസം ഒരുക്കിയിട്ടുണ്ട്...

കൈവരികളിൽ പിടിച്ച്, നനഞ്ഞ പടിക്കെട്ടുകളിലൂടെ വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തേക്ക് എത്തിപ്പെട്ടാൽ,മരങ്ങൾക്കും മുകളിൽ നിന്ന് കുത്തിയൊഴുകി വരുന്ന വെള്ളച്ചാട്ടം പാറക്കല്ലിൽ തട്ടിതെറിച്ച് നേർത്ത തൂവൽ തലോടൽ പോലെ മേലാകെ നനച്ച് കാറ്റിനൊപ്പം കടന്ന് പോകും...
മാനസികമായ് തളർന്ന് പോയവരെ കൈപിടിച്ച് കയറ്റുന്ന കരുതലിന്റെ അതേ സ്നേഹം ഒരു നിമിഷം അനുഭവപ്പെടും..
അല്ലെങ്കിലും പ്രകൃതിയോളം മനുഷ്യനെ കൈ പിടിച്ച് നടത്തിച്ച് പാകപ്പെടുത്തിയെടുക്കുന്ന
മറ്റൊന്നിനെ കുറിച്ച് ഇതുവരെ കേട്ടറിവുണ്ടായിട്ടില്ല...

അനുഭവം തരുന്ന നിമിഷങ്ങളിൽ നിന്ന്,
എല്ലാ വികാരങ്ങൾക്കും അപ്പുറമായ ആനന്ദത്തിന്റെ കൊടുമുടി കയറിയ നിമിഷത്തിലായിരുന്നു ഞാനപ്പോൾ...
ക്യാമറകണ്ണ് നിറഞ്ഞു...മനസും..
ഇനി തിരിഞ്ഞു നോക്കിയുള്ള നടത്തമാണ്...എന്തിനോടായാലും യാത്ര പറച്ചിലുകൾ വൈകാരികമായ നിമിഷങ്ങളാണ്..അധികം നിന്ന് അലമ്പായി ചങ്കിൽ മറ്റൊരു വെള്ളച്ചാട്ടം ഉറവ പൊട്ടുന്നതിന് മുൻപായി പെട്ടന്ന് കളം വിടാൻ മനസ് ഒരുങ്ങി..

റിയാസിനും നിഷാദിനും സ്വന്തം നാടാണ് സൂചിപ്പാറ. ഏത് നിമിഷവും എത്തി നോക്കാൻ കഴിയുന്ന ഒരിടമാണ് അവർക്കത്..അതുകൊണ്ടു തന്നെ എന്റെ ഈ യാത്രയുടെ വൈകാരികത അവരെ ബാധിച്ചിട്ടില്ലന്ന് എനിക്ക് ഉറപ്പായിരുന്നു..
ഇടതൂർന്ന മരങ്ങളുടെ ഇടയിലൂടെ എത്തിനോക്കിയിരുന്ന സൂര്യവെളിച്ചം പൂർണമായും മാഞ്ഞു തുടങ്ങിയിരിക്കുന്നു..

കണ്ട് മുട്ടൻ കഴിയുന്ന അവസാന ഓരോ നിമിഷവും തിരിഞ്ഞ് നോക്കി,ഓരോ കാലടികളും ഉറപ്പിച്ച് പിന്നെയും വന്ന വഴിതിരിച്ച് മുന്നിലേക്ക്...
ഓരോ മടക്കയാത്രയിലും സന്തോഷങ്ങളടങ്ങിയ ഓർമ്മകൾ കുത്തിനിറച്ചിടുണ്ടെങ്കിലും
കഴിഞ്ഞുപോയ നിമിഷങ്ങളുടെ അവശേഷിപ്പുകൾ ഉള്ളിലൊരു നീറ്റലായി ബാക്കി നിൽക്കും...വീണ്ടും വീണ്ടും കണ്ണുനിറഞ്ഞ് കാണാനായി അവിടേക്ക് ഓടിയെത്താനായി മനസ് ഇപ്പോഴേ ചെരിപ്പിട്ട് യാത്ര തുടങ്ങും...

സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രക്ക് കൂട്ട് പോകുന്ന മനുഷ്യൻമാർക്കായി കെറ്റിൽ കോൾസ് ഫാം ഹൗസിൽ നിന്ന് ട്രക്കിങ്ങ് സൗകര്യം ആരംഭിച്ചിട്ടുണ്ട്..തേയില ഗ്രാമത്തിലെ നാട്ടുവഴികളിലൂടെ,നാടിന്റെ കഥകളറിഞ്ഞ് ഒരു യാത്ര..ജീവിതത്തിലേ ഓർമ്മകൂടാരത്തിലേക്ക് കൊരുത്ത് നിർത്താൻ കഴിയുന്ന അത്രയും ഓർമകൾ സമ്പാദിച്ച്,പ്രകൃതിയുടെ മാസ്മര സൃഷ്ട്ടിയിലേക്ക് നിങ്ങൾക്ക് ഒരു അവിസ്മരണീയമായ യാത്രപോകാൻ ഞങ്ങളെ വിളിക്കാം..

Kettle Calls
Farm House,wayanad
https://www.instagram.com/kettlecalls/
https://www.facebook.com/kettlecalls/
9745775773,7034468449
Check out Kettle calls on Google!
https://g.page/r/CfWzSuRnRHjTEA0

കണ്ട് മുട്ടാൻ കഴിയുന്ന അവസാന ഓരോ നിമിഷവും തിരിഞ്ഞ് നോക്കി,ഓരോ കാലടികളും ഉറപ്പിച്ച് പിന്നെയും വന്ന വഴിതിരിച്ച് മുന്നിലേക്ക്...
ഓരോ മടക്കയാത്രയിലും സന്തോഷങ്ങളടങ്ങിയ ഓർമ്മകൾ കുത്തിനിറച്ചിടുണ്ടെങ്കിലും
കഴിഞ്ഞുപോയ നിമിഷങ്ങളുടെ അവശേഷിപ്പുകൾ ഉള്ളിലൊരു നീറ്റലായി ബാക്കി നിൽക്കും...വീണ്ടും വീണ്ടും കണ്ണുനിറഞ്ഞ് കാണാനായി അവിടേക്ക് ഓടിയെത്താനായി മനസ് ഇപ്പോഴേ ചെരിപ്പിട്ട് യാത്ര തുടങ്ങും...

സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രക്ക് കൂട്ട് പോകുന്ന മനുഷ്യൻമാർക്കായി കെറ്റിൽ കോൾസ് ഫാം ഹൗസിൽ നിന്ന് ട്രക്കിങ്ങ് സൗകര്യം ആരംഭിച്ചിട്ടുണ്ട്..തേയില ഗ്രാമത്തിലെ നാട്ടുവഴികളിലൂടെ,നാടിന്റെ കഥകളറിഞ്ഞ് ഒരു യാത്ര..ജീവിതത്തിലേ ഓർമ്മകൂടാരത്തിലേക്ക് കൊരുത്ത് നിർത്താൻ കഴിയുന്ന അത്രയും ഓർമകൾ സമ്പാദിച്ച്,പ്രകൃതിയുടെ മാസ്മര സൃഷ്ട്ടിയിലേക്ക് നിങ്ങൾക്ക് ഒരു അവിസ്മരണീയമായ യാത്രപോകാൻ ഞങ്ങളെ വിളിക്കാം..

Kettle Calls
Farm House,wayanad
Check out Kettle calls on Google!
https://g.page/r/CfWzSuRnRHjTEA0

https://www.instagram.com/kettlecalls/
https://www.facebook.com/kettlecalls/
9745775773,7034468449

Photos from Kettle Calls's post 08/11/2021

A farmhouse along with a number of teas on the curve of tea slits of Attamala, Wayanad.
Why more,
Come and feel a 'wow sip!'
The kettle calls you.
The activities offered include:
Tent camping
Home stay
Tree house
Trekking
Organic farming
Fishing..etc
Time spent in nature is time spent well.

For booking contact - 9745775773, 7356604449
Farm House ☘⛳
Attamala, Meppadi
Wayanad Dist

Kettle Calls

Photos from Kettle Calls's post 07/10/2021

തേയില തോട്ടത്തിനു നടുവിലെ പച്ചവീട്ടിൽ അസ്തമയം കാണാൻ പോരുന്നോ..

Photos from Kettle Calls's post 30/09/2021

“A journey of a thousand miles begins with a single step”

Photos from Kettle Calls's post 29/09/2021

I dreamed I was a butterfly, flitting around in the sky; then I awoke. Now I wonder: Am I a man who dreamt of being a butterfly, or am I a butterfly dreaming that I am a man

Photos from Kettle Calls's post 28/09/2021

Let go of the past
Trust the future
Embrace change
Come out of the cocoon
Unfurl your wings
Dare to get off the ground
Ride the breezes
Savor the flowers
Put on your brightest colors
Let your beauty show.

27/09/2021

"Kettle Calls" is an open space where you can find fine blending of tea that you may don't taste yet.

"Kettle Calls" is a farmhouse along with a number of teas on the curve of tea slits of Attamala, Wayanad.

Why more,
Come and feel a 'wow sip!'
There is secrets.
The kettle calls you.

Tea
Walking
Trekking
Cycling
Campaign
Tent
Closed Events
Fishing
And Dreaming.

27/09/2021

വയനാടിന്റെ കുന്നിൻ മുകളിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഒരു പച്ചവീട്... ഉച്ചയ്ക്ക് പോലും കോടമഞ്ഞിറങ്ങുന്ന ഇടം... പൗർണമി രാവിലാണ് അവിടം കൂടുതൽ മനോഹരമാകുന്നത്... പുലർകാലവും അതിമനോഹരമാണ്... സൂര്യോദയവും അസ്തമയവും കൺകുളിർക്കെ കാണാം.. മഞ്ഞണിഞ്ഞ ചെമ്പ്ര കയറാം.. സൂചിപ്പാറ വെള്ളച്ചാട്ടം കാണാം... മല കയറാനും കാട്ടാറിൽ നീരാടാനും മഞ്ഞും മഴയും കൊള്ളാനും... തീ കാഞ്ഞ് കട്ടനടിച്ച് പാട്ട് പാടാനും കൂട്ട് കൂടാനും ... "കെറ്റിൽ കോൾസ്" അട്ടമല(ചൂരൽമല)

📸
Kettle Calls

26/09/2021

The butterfly is a flying flower,
The flower a tethered butterfly.

25/09/2021

Butterflies are nature's angels.
They remind us what a gift it is to be alive.

Photos from Kettle Calls's post 18/09/2021

“The family is the test of freedom; because the family is the only thing that the free man makes for himself and by himself.”

Photos from Kettle Calls's post 10/09/2021

Jisha Prakrti

നഷ്ടപ്പെട്ടുപോയ എന്തെങ്കിലും ജീവിതത്തിൽ തിരിച്ചു കിട്ടുമെങ്കിൽ എന്തു വേണമെന്ന് അവശ്യപ്പെടും എന്ന ചോദ്യത്തിന് നിന്നെയെന്ന കാല്പനികമറുപടിക്ക് അപ്പുറം നഷ്‌ടപ്പെട്ട ഒന്നും പോലും എനിക്ക് തിരിച്ചു വേണ്ട എന്ന പക്വതയിലാണ് ഞാൻ...!! ഭൂതകാലകുളിരുകൾ ഇല്ലാത്ത, ഭാവികാല സ്വപ്നങ്ങൾ ഇല്ലാത്ത വർത്തമാന ജീവിതം.. Live in present.. no anxiety.. no depression.. live in the present moment..!!

Kettle Calls
Pc: Peekkugraphy

Photos from Kettle Calls's post 08/09/2021

മഞ്ഞിൽ നനഞ്ഞ്, മനസ് നിറഞ്ഞ് ഒരു ദിവസം...
സ്നേഹത്തിന്റെ സന്തോഷത്തിന്റെ നിമിഷങ്ങൾ...

03/09/2021

Only with a leaf
can I talk of the forest,

03/09/2021

പസ്‌കി എഴുതുന്നു..

കടപ്പുറത്ത് ജനിച്ചുവളർന്നത് കൊണ്ട് കടലിനോടെന്നും തന്മയത്തമാണ്,
ഞാൻ.. എന്റെ..

ആദ്യമായിട്ട് മല കയറുന്നത് വയനാട്ടിലേക്കാണ്. അട്ടമലയിലേക്ക്.
അവിടെ ചൂരൽമലയിൽ അച്ഛന് തോട്ടമുണ്ടായിരുന്നു.
വയസ്സോർമായില്ലാത്ത ഒരു കുട്ടിക്കാലത്താണത്‌.

അന്ന് ksrtc ബസ്സിലെ ഏറ്റവും മുന്നിലെ ഒറ്റസീറ്റിൽ ഇരുന്ന് ചുരം കയറുമ്പോൾ അത്ഭുതത്തിന്റെ കടലിരമ്പമായിരുന്നു.
കൂറ്റൻ മലകൾ, ചെങ്കുത്തായ വളവുകൾ, ചിലയിടത്ത് എത്തുമ്പോൾ വല്ലാത്ത തണുപ്പ്, വണ്ടി നോക്കി നിക്കുന്ന കുരങ്ങന്മാർ, വെളിച്ചം താഴെ വീഴ്ത്താത്ത മരക്കൂട്ടം.. കാട്..
ആദ്യമായിട്ട് കാട് കാണുന്ന കൗതുകം.
ഏതോ ഒരു വളവിൽ വെച്ച് ഒരു മരക്കമ്പ് കണ്ണിലടിക്കുംവരെ പുറത്തേക്ക് തലയിട്ടിരുന്നു.

പിന്നീട് ഓരോ തവണ ചുരം കയറുമ്പോഴും ഒന്നാംവളവിലെത്തുന്നതോടെ ആ കുട്ടി എന്റെയുള്ളിൽ ആർത്തുവിളിക്കും.
എന്നും അമ്പരപ്പിക്കുന്ന എന്റെ വയനാട്.

പത്തുവർഷങ്ങൾക്കു മുമ്പാണ് അച്ഛൻ ചൂരൽമലയിലെ സ്ഥലം വിൽക്കുന്നത്.
അതിൽപിന്നെ വയനാട് കയറുമെങ്കിലും അട്ടമലയിലേക്ക് പോയിട്ടില്ല.

"ദി എപിറ്റാഫ്"ന്റെ ഷൂട്ട് കഴിഞ്ഞ് വല്ലാത്തൊരു മെന്റൽ ബ്ലോക്കിൽ നിൽക്കുമ്പോഴാണ് അഖി Akhi Nanniyod ഒരിടത്തേക്ക് ക്ഷണിക്കുന്നത്.
ശാന്തമായി, സ്വസ്ഥമായി, ഉള്ളിലെ ഭാരമിറക്കാൻ പറ്റിയ ഒരു സ്ഥലം അവനറിയാമത്രെ!
എന്നാലൊന്ന് പോയി നോക്കാമെന്ന് വച്ച് അവനൊപ്പം ഞങ്ങൾ യാത്രതിരിച്ചു.
അടിവാരം പിന്നിട്ട് ചുരങ്ങളോരോന്നും എണ്ണിയെണ്ണി,
പിന്നെയും കൗതുകം കൂറി..

വണ്ടി മേപ്പാടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു.
ചിലയിടങ്ങളൊക്കെ മാറിപ്പോയെങ്കിലും ആ വഴി എനിക്ക് പരിചിതമാണ്.
മധുരമുള്ളൊരു ഗൃഹാതുരതയിൽ ചിരിയും കരച്ചിലും മാറിമാറി വന്നു.
അട്ടമല.. ചൂരൽമല.!

ചൂരൽമല അങ്ങാടിയിൽ നിന്ന് ഓഫ്‌റോഡിലേക്ക് വണ്ടി തിരിയുമ്പോൾ ഞാൻ ശ്രദ്ധിച്ചു,
പണ്ട് മരച്ചുവട്ടിലെ തറയിൽ പ്രതിഷ്ഠിച്ച മൂർത്തിയെ ചുറ്റുമതിലിനകത്താക്കി എന്നതൊഴിച്ചാൽ ഇന്നും അവിടെ യാതൊരു മാറ്റവുമില്ല.
ആളുകളും സെറ്റിൽമെന്റും കുറഞ്ഞ്,
പഴയതിലും റിമോട്ട് ആയിട്ടുണ്ട്.

ഹാരിസൺസിന്റെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും ആ വണ്ടി ഒരു പച്ചവീട്ടിലേക്കുള്ള നടയിറക്കത്തിൽ നിന്നു.
മുളകൊണ്ട് കൈവരിയും പടികളും കെട്ടിയ ഇറക്കത്തിലൂടെ ഞാനാ പച്ചവീട്ടിലേക്ക് നടന്നു.
"Kettle Calls", അഖി പറഞ്ഞു.
തൊട്ടടുത്തെവിടെയോ ആയിരുന്നു ഞങ്ങളുടെ സ്ഥലം, ഞാനും പറഞ്ഞു.

ചെങ്ങായിമാരേ,
ചൂരൽമല കണ്ടിട്ടുണ്ടോ നിങ്ങൾ.?
നിലമ്പൂരുമായി അതിർത്ഥിപങ്കിടുന്ന, ആനയും പുലിയുമിറങ്ങുന്ന കാട് - വെയിലിറങ്ങാത്ത മഴക്കാടുകൾ.!

ഒരു പെരുംപുഴയായി മാറാൻ കുതിച്ചൊഴുകുന്ന കുറെയേറെ അരുവികളുണ്ടവിടെ.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ആരും കാണാത്ത മറുപുറമുണ്ട്.
വെള്ളച്ചാട്ടങ്ങളുണ്ട്.
നീലക്കുന്നുകളും നീലാകാശവുമുണ്ട്.
തണുപ്പുണ്ട്,
മഞ്ഞുണ്ട്,
ഇടയ്ക്ക് എത്തിനോക്കിയും, ഇടയ്ക്ക് ഇടമുറിയാതെ പെയ്തും ഉള്ള് കുളിർക്കുന്ന മഴയുണ്ടാവാറുണ്ട്.
സദാനേരവും വീശുന്ന നനുത്ത കാറ്റുണ്ട്‌.
മറവിക്ക് കൊടുക്കാനിഷ്ടപ്പെടാത്ത കാഴ്ചകളുണ്ട്..

ആ നാടും ആ കാടും എനിക്ക് നേരത്തേ അറിയാം.
അവിടെ ശാന്തതയും സമാധാനവുമുണ്ട്.
പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉള്ളിലേറ്റിയാണ് അന്ന് മലയിറങ്ങിയത്.

നിറഞ്ഞ് നിറഞ്ഞ്..

എന്റെ കാടേ,
ഞാനിനിയും വരും.

* * *

https://instagram.com/kettlecalls

9745775773
ദാ, ഇതിലേക്ക് വിളിച്ചാൽ മതി,
അവനാ പച്ചവീടിന്റെ വാതിൽ തുറന്നുതരും.
Kettle Calls

02/09/2021

In every change, in every falling leaf there is some pain, some beauty. And that's the way new leaves grow.

Kettle Calls

Photos from Kettle Calls's post 01/09/2021

Kettle Calls

“A snowball in the face is surely the perfect beginning to a lasting friendship.” ...

30/08/2021

മനുഷ്യന്റെ സന്തോഷങ്ങളുടെ ഉറവിടം സമാധാനമേകുന്ന സ്ഥലങ്ങൾ കൂടിയാണ്..
അങ്ങനെ ഒരിടം ജീവിതത്തിൽ ഉണ്ടായിരിക്കണം എന്ന കാഴ്‌ച്ചപ്പാടിൽ രൂപപ്പെടുത്തിയെടുത്തതാണ്,വയനാട്,അട്ടമലയിലെ Kettle Calls എന്ന ഫാം ഹൗസും
തേയിലമലയിലെ മഞ്ഞും, മണ്ണും പിന്നൊരു പച്ച വീടും നിങ്ങളെ ക്ഷണിക്കുന്നു..

ഒന്ന് കൂടിയിരുന്ന് പാട്ടൊക്കെ പാടി..
ഓപ്പണ് കിച്ചണിൽ പാചകം ചെയ്‌ത് കഴിച്ച്
കാടും, മലയും,പുഴയും കേറി
തേയിലമലേന്റെ മുകളിൽ നിന്നൊരു സൂര്യോദയം കണ്ട് അടിച്ച്പൊളിച്ച്‌.. പോരാന്ന്..

കൂടുതൽ അറിയണോ

ഇതിലേക്ക് വിളിച്ചോ..
9745775773

27/08/2021

Travel to Kettle Calls.
To keep an unforgettable memories..

23/08/2021

“The only real prison is fear, and the only real freedom is freedom from fear.”

13/08/2021

“Doing what you like is freedom, liking what you do is happiness.”

Kettle Calls

06/08/2021

"Kettle Calls" is an open space where you can find fine blending of tea that you may don't taste yet.

Tea
Walking
Trekking
Cycling
Campaign
Tent
Closed Events
Fishing
And Dreaming..

02/08/2021

Kettle Call
Hidden nature beauti

Want your business to be the top-listed Food & Beverage Service in Wayanad?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Kettle Calls, Attamala, Chooralmala Road
Wayanad
673577

Other Farms in Wayanad (show all)
Menaka Farm Menaka Farm
Mylambady
Wayanad, 673591

Two sister farms in Kerala and Karnataka producing pure & natural products shipped directly to you, anywhere in India! :) Order Form: https://bit.ly/3yomxeh Please do give us a t...

Wild element Wild element
Lakkadi
Wayanad, 673576

Set along the slope of a forest-clad hill, beside three branches of a sprightly mountain stream that

Paddy Village Paddy Village
Paddy Village, Kattikulam
Wayanad, 670646

Panikkarans Panikkarans
Sulthan Batheri
Wayanad

Panikkarans is a group formed to nurture food foresting. Holds diary farming, beekeeping, vegetation

Coffeeisland homestay wayanad Coffeeisland homestay wayanad
Meenangady
Wayanad

coffeeisland farm villas wayanad kerela