DYFI Wayanad
DYFI വയനാട് ജില്ലാ കമ്മിറ്റി
കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റിൽ ആർഎസ്എസുകാരെ കുത്തിതിരുകിയ ചാൻസിലറായ ഗവർണക്കെതിരെ വിദ്യാർഥികൾ അതിശക്തമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങൾ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത
സംഘി ചാൻസിലർ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളിൽ പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!
റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
മനുഷ്യച്ചങ്ങല
2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
ആദരാഞ്ജലികൾ
"അഭിമാനത്തോടെ ഞാൻ പറയും,
സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല"
്യാമ്പയിൻ
വിദ്യാഭ്യാസ സംരക്ഷണ പോരാട്ടത്തിന് നേതൃത്വം നൽകി ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി
ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എന്നിവർക്ക്
അഭിവാദ്യങ്ങൾ
സിനിമാതാരവും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണ്.
രാജ്യത്തിൽ അധികാരത്തിലിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര സംഹിതകൾ സാംസ്കാരികമായി സമൂഹത്തിലേക്ക് എങ്ങനെ ഒളിച്ചു കടത്തുന്നുവെന്ന് ഒരു പ്രഭാഷണത്തിൽ പരാമർശിച്ചതിനെ തുടർന്നാണ് ഗായത്രി വർഷക്കെതിരെ നീചമായ സൈബർ ആക്രമണം തുടങ്ങിയത്. തൊഴിൽ മേഖലയായ അഭിനയത്തെയും അഭിനയിച്ച കഥാപാത്രങ്ങളെയും ചേർത്തു അശ്ലീലങ്ങളും ആക്ഷേപങ്ങളും നിറച്ച് ഒരു കലാകാരിയെ ആക്രമിക്കുന്നത് അവർ പറഞ്ഞ വാക്കുകളുടെ മൂർച്ചയും തെളിമയും കൊണ്ടാണെന്ന് വ്യക്തമാണ്.
മാനവികതയുടെ മഹത്തായ സന്ദേശം ഉയർത്തുന്ന അവരുടെ പ്രഭാഷണം വർഗ്ഗീയ വാദികളെയും ജനാധിപത്യ വിരുദ്ധരെയും വിളറി പിടിപ്പിച്ചിരിക്കുകയാണ്.
നടി ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം കേരളീയ സാംസ്കാരിക ബോധത്തോടുള്ള വെല്ലുവിളിയാണ്.
സ്ത്രീ വിരുദ്ധതയുടെയും ജീർണ്ണതയുടെയും വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കുക തന്നെ വേണം.
ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.
നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം
ഇന്ന് 5 മണിക്ക് യൂത്ത് സെന്ററിൽ
നവംബർ 03 - DYFI സ്ഥാപക ദിനം :
ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ സഖാവ് പി ബിജു സ്മാരക യൂത്ത് സെന്ററിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി.
അധിനിവേശമാണ് മാനവികതയുടെ ശത്രു...
പൊരുതുന്ന പലസ്തീനിനോടൊപ്പം
DYFI NIGHT MARCH
ഒക്ടോബർ 28
ബ്ലോക്ക് കേന്ദ്രങ്ങളിൽ
രാജ്യത്തിന്റെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ തുടർച്ചയായാണ് സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) രൂപീകരിച്ച സോഷ്യൽ സയൻസസ് പാനൽ പുതിയ നിർദേശം മുന്നോട്ട് വെച്ചത്. നിർദ്ദേശം നടപ്പിലാക്കാനാണ് തീരുമാനിച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സി ഐ ഐസക് വ്യക്തമാക്കുകയും ചെയ്തു.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ചരിത്രത്തെ മാറ്റി എഴുതാനുമുള്ള കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ എന്ന പേര് മാറ്റാൻ നീക്കം നടത്തുന്നത്.
നേരത്തെ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും നാം കണ്ടതാണ്.
രാജ്യത്തിന്റെ നിയമ നിർമ്മാണ സഭയിൽ പണ്ഢിതരും പരിണിതപ്രജ്ഞരുമായ രാഷ്ട്ര നേതാക്കൾ മാസങ്ങളോളം ചർച്ച ചെയ്തു ചരിത്രപരമായ പരിശോധനകളും സംവാദങ്ങളും നടത്തി ജനാധിപത്യപരമായി തീരുമാനിച്ചിട്ടാണ് ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു എന്നും ഭരണഘടനയുടെ 'ആമുഖത്തിന്റെ ആരംഭത്തിൽ 'We, the people of India' എന്നും രേഖപ്പെടുത്തിയത്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കാൻ സങ്കുചിതമായ ചില താല്പര്യങ്ങൾ കേന്ദ്രം മുന്നോട്ട് വെക്കുന്നുണ്ട്.
പാഠപുസ്തകങ്ങളിൽ നിന്നും
ഇന്ത്യ എന്ന പദം നീക്കാനുള്ള ശ്രമം ചരിത്രത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയും നമ്മുടെ ഭരണഘടനയെ നിർമ്മിച്ച രാഷ്ട്ര നേതാക്കളോടുള്ള അവഹേളനവുമാണ്. സ്കൂൾ തലം മുതൽ കുട്ടികൾ പഠിച്ചുവളരുന്ന "ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന
ദേശസ്നേഹത്തിന്റെയും മാനവികതയുടെയും പ്രതിജ്‌ഞയെ പോലും ഇല്ലാതാക്കി ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടെ സങ്കുചിത പ്രത്യയശാസ്ത്രത്തിനനുസൃതമായ ചരിത്ര നിർമ്മാണവും രാഷ്ട്ര നിർമ്മിതിയും ലക്ഷ്യം വെക്കുന്ന നീക്കത്തെ ജനാധിപത്യ ഇന്ത്യ ചെറുത്തു തോൽപ്പിക്കും.
പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് വെട്ടിമാറ്റാനുള്ള എൻസിഇ ആർ ടി നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
സംസ്ഥാന കായികമേള യിൽമെഡൽ ജേതാക്കളായ വയനാടിന്റെ അഭിമാന താരങ്ങളെ ഡിവൈഎഫ്ഐ ആദരിച്ചു.
സ:പി ബിജു സ്മാരക യൂത്ത് സെന്ററിൽ വെച്ച് നടന്ന പരിപാടിയിലാണ് സംസ്ഥാന കായികമേളയിലെ മെഡൽ ജേതാക്കളേയും അവരുടെ പരിശീലകരേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആദരിച്ചത്. കായിക താരങ്ങളും രക്ഷിതാക്കളും പരിശീലകരും സന്നിഹിതരായി. സംസ്ഥാന കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാക്കളായ അദ്വൈത് സന്തോഷ്, കാർത്തിക് എൻ എസ്, വിഷ്ണു പി കെ, വെള്ളി മെഡൽ നേടിയ അമന്യ മണി, വെങ്കലം മെഡൽ ജേതാക്കളായ അഭിജിത് വി കെ, വിഷ്ണു എം എസ്, വിപിൻ എൻ എസ്, മെഹറൂഫ് ആർ എം എന്നിവർക്ക് ഡിവൈഎഫ്ഐയുടെ സ്നേഹോപഹാരം കൈമാറി. മെഡൽ ജേതാക്കളുടെ പരിശീലകരായ സജി, സച്ചിൻ, സത്യൻ , മനോജ് എന്നീ കായിക അധ്യാപകരേയും ചടങ്ങിൽ ആദരിച്ചു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
Kalpetta
Wayanad
673591