NTV TV

NTV NEWS MALAYALAM aims to bring you the most comprehensive news coverage of Kerala state news in Ma

07/01/2024

Come take part in our event ISC Xplore where talent is directed to guaranteed opportunities!
We tackle your inner strength to guide you to the right path for your smooth career journey.
With our unique way of identifying the problems of students, we provide informations and guidelines to each aspirants individually to solve their problems regarding their educational and carrer perspectives.
The ZERO to HERO concept has been proved effectively by our successful mentors!
Join us and reveal it for yourselves !
Our services are available all across INDIA .
Contact I 9037221362 for enlightening your life path!

STUDENTS GROUP


#താനൂർ #തെയ്യാല

06/05/2024
06/05/2024

#താനൂർ #തെയ്യാല

04/12/2024

പിന്നല്ല 🔥🔥

11/04/2023

പ്രശസ്ത മലയാളം ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടി അന്തരിച്ചു .
ആദരാഞ്ജലികൾ .💔

10/30/2023

സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്.



സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍. 34 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്.

സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും രഞ്ജുഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്. സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

ക്ലാസ്‌മേറ്റ്‌സ്, വണ്‍വേ ടിക്കറ്റ്, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലാണ് പ്രധാനമായും അഭിനയിച്ചത്. ടിവി ചാനല്‍ അവതാരക ആയിട്ടാണ് കരിയറിന്റെ തുടക്കം. പിന്നീട് ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ചു.

07/24/2023

തെങ്ങിന് നല്ല ഉന്നം ഇല്ലാത്തോണ്ട് തെങ്ങ് ചതിച്ചില്ല;പുഴയിൽ ചാടാൻ തെങ്ങിൽ കയറി, തെങ്ങുമുറിഞ്ഞ് പുഴയിലേക്ക്.

07/20/2023

ചിത്രകം ആർട്ട് ഗാലറി പ്രിയ കലാകാരൻ ഷിബു വെട്ടം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി നാളികേരത്തിൽ തീർത്ത ശിൽപ്പം...

07/03/2023

എറണാകുളം ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

05/18/2023

നമ്മുടെ പേരിൽ മറ്റാരെങ്കിലും
ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോ?
കണ്ടുപിടിക്കാം, റദ്ദാക്കാം.

സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ 'നോ യുവർ മൊബൈൽ കണക‍്ഷൻസ്' ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണ‍ക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.

05/10/2023

കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ
ഡ്യൂട്ടിക്കിടെ പ്രതിയുടെ കുത്തേറ്റ് മരണപ്പെട്ട
കോട്ടയം, കുറപ്പന്തറ, ആറാം മൈൽ സ്വദേശി ഡോക്ടർ വന്ദന ദാസ് (23).

ആദരാഞ്ജലികൾ 🌹🌹🌹

04/26/2023

മലയാളിയെ ചിരിപ്പിച്ച ആ മഹാ പ്രതിഭയും യാത്രയായി. പ്രണാമം🙏🙏

04/06/2023

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി ബിജെപിയിൽ..

04/03/2023

എലത്തൂർ സംഭവം, രേഖാചിത്രം പുറത്ത്

പ്രതിയെന്ന് സംശയിക്കുന്ന യുവാവിൻ്റെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.

പ്രതിയെന്ന് സംശയിക്കുന്ന ആളുമായി സാദൃശ്യമുള്ള ചിത്രം എലത്തൂർ പോലീസ് സ്റ്റേഷനിലാണ് തയ്യറാക്കിയത്.

നിർണായക സാക്ഷി റാസിക്കിൻ്റെ സഹായത്തോടെയാണ് ചിത്രം വരച്ചത്‌.

അതേ സമയം ട്രെയിൻ അക്രമം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡി ജി പി അനിൽ കാന്ത് അറിയിച്ചു.

എലത്തൂരിൽ സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

ദൃശ്യങ്ങളിൽ ഉള്ളത് ചുവപ്പ് ഷർട്ടും ധരിച്ച യുവാവാണ്.

സംഭവ ശേഷം റോഡിലെത്തിയ പ്രതി ഫോണിൽ സംസാരിക്കുന്നതായും, തുടർന്ന് ബൈക്കിന് പിന്നിൽ കയറി പോകുന്നതുമായുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ഇത് മുൻനിർത്തിയുള്ള അന്വേഷണമാണ് നടത്തുന്നത് എന്ന് ഡിജിപി അനിൽ കാന്ത് പറഞ്ഞു.

കുറച്ചു തെളിവുകൾ ലഭിച്ചതായും, പ്രതികളെ ഉടൻ പിടികൂടുമെന്നും ഡിജിപി വ്യക്തമാക്കി.

04/03/2023

ആലപ്പുഴ കണ്ണൂർ എക്സികുട്ടീവ് എക്സ്പ്രസിൽ അക്രമി തീയിട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മരണപ്പെട്ട സഹ്റ, റഹ്മത്ത് നൗഫീഖ്
ആദരാഞ്ജലികൾ 💐

04/02/2023

Dulquer Salmaan With Wife Amal Sufiya At Nita Mukesh Ambani Cultural Centre Launch - NMACC |

Video Link - youtu.be/Q1QvUkgvxBw

03/26/2023

ആദരാഞ്ജലികൾ 🌹🙏

03/16/2023

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചതിന് പിന്നാലെ ഏഴുവയസുള്ള മകനുമായി 'അമ്മ കിണറ്റിൽ ചാടി മരിച്ചു.

തൊടുപുഴ: ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതിന്റെ മാനസിക പ്രയാസത്തിൽ അമ്മയും മൂത്ത മകനുമായി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38), മകൻ ബെൻ ടോം (ഏഴ്) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറ് മണിയോടെയാണ് സംഭവം. ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി കഴിഞ്ഞ ദിവസം മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഇതിൽ ലിജി കടുത്ത മാനസിക വിഷമത്തിലായിരുന്നു.ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ. ഇന്നു രാവിലെ ബന്ധുക്കൾ പള്ളിയിൽ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽനിന്നു മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയെയും മകനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൻ നമ്പരുകൾ - 1056, 0471- 2552056

03/16/2023

അതി സാഹസികമായ മറ്റൊരു ലോക റെക്കോർഡിന് കൂടി ദുബായ് നഗരം ഇന്ന് സാക്ഷ്യം വഹിച്ചു. 27 മീറ്റർ മാത്രം നീളുന്ന ഹെലിപാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റാണ് റെക്കോർഡിട്ടത്. കരീബിയൻ ദ്വീപിലുള്ള ലോകത്തെ ഏറ്റവും ചെറിയ റൺവേക്ക് പോലും 400 മീറ്റർ നീളമുണ്ട്. അപ്പോഴാണ് 27 മീറ്റർ മാത്രം വ്യാസമുള്ള ഹെലിപാഡിൽ വിമാനമിറക്കുന്ന അതിസാഹസികതക്ക് ദുബായ് സാക്ഷ്യം വഹിച്ചത്. 56 നിലയുള്ള ദുബായിലെ സപ്ത നക്ഷത്ര ഹോട്ടൽ ബുർജൽ അറബിന് മുകളിലെ ഹെലിപാഡിലേക്കാണ് പോളിഷ് പൈലറ്റ് ലൂക്ക് ഷെപീല വിമാനവുമായി പറന്നിറങ്ങിയത്.

വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിർത്താൻ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റെക്കോർഡ് ദൗത്യത്തിന് മുതിർന്നത്. ഇതിനായി ചെറുവിമാന നിർമാതാക്കളായ കബ് ക്രാഫ്ര്‌റ്റേഴ്‌സിലെ എഞ്ചിനീയർമാർ അമേരിക്കൻ ഏവിയേഷൻ എഞ്ചിനീയർ മൈക്ക് പാറ്റേയുമായി ചേർന്ന് വിമാനത്തിൽ പല മാറ്റങ്ങളും വരുത്തി.

വിമാനത്തിന്റെ ഭാരം 425 കിലോയാക്കി കുറച്ചു. ഇന്ധന ടാങ്ക് പിന്നിലേക്ക് മാറ്റി. ബ്രേക്കിങ് ശേഷി വർധിപ്പിച്ചു. ഹെലിപാഡിൽ നിന്ന് ടേക്ക് ഓഫ് സാധ്യമാവും വിധം വിമാനത്തിന്റെ കരുത്തും വർധിപ്പിച്ചു. ബുൾസ് ഐ എന്ന് പേരിട്ട് സാഹിസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയ പൈലറ്റിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.

03/13/2023

Best Original Song വിഭാഗത്തിൽ ഓസ്കാർ സ്വന്തമാക്കി RRR! 🔥

അഭിമാന നിമിഷം ❤️

03/12/2023

പത്തനംതിട്ട കിഴവള്ളൂരിൽ KSRTC ബസും കാറും കൂട്ടി ഇടിച്ചു അപകടം.

03/03/2023

പോലീസ് യൂണിഫോമിലെ വിസിലിൽ നിന്ന് കൈയ്യെടുക്കാതെ കുഞ്ഞ്.പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ ആണിത്.

02/25/2023

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു.

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നടി അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘നാന്‍സി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മനു ജെയിംസ്.

ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സംവിധായകന്റെ മരണമെന്ന് നാന്‍സി റാണിയുടെ നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 31കാരനായ മനു കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.മൃതദേഹം നാളെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പളള്ളിയില്‍ സംസ്‌കരിക്കും.

02/25/2023

കുതിരവട്ടം പപ്പുവിന്‍റെ 23-ാമത് ചരമിദിനത്തിലാണ് ബിനു പപ്പു അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്..

'അച്ഛാ... എനിക്ക് അച്ഛനോട് ഇപ്പോഴും സംസാരിക്കണമെന്ന് തോന്നാറുണ്ട്'; ബിനു പപ്പു.

എത്ര ആവർത്തിച്ച് കണ്ടാലും നർമം നഷ്ടപ്പെടാത്ത ഒട്ടേറെ ഹാസ്യകഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച പ്രിയ കലാകാരൻ കുതിരവട്ടം പപ്പു വിട പറഞ്ഞിട്ട് ഇന്നേക്ക് 23 വർഷം പിന്നിടുകയാണ്. പ്രിയ കലാകാരന്റെ ചരമദിനത്തിൽ അച്ഛനെ കുറിച്ചുള്ള മധുരമുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ ബിനു പപ്പു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''അച്ഛാ... എനിക്ക് അച്ഛനോട് സംസാരിക്കണമെന്നും എന്റെ ദിവസത്തെ കുറിച്ച് പറയണെമെന്നും ഇപ്പോഴും തോന്നാറുണ്ട്. ഓരോ ദിവസവും അച്ഛനെ വല്ലാതെ മിസ് ചെയ്യാറുണ്ട്. ഒരുപാട് സ്‌നേഹം''. ബിനു പപ്പു ഫേസ്ബുക്കിൽ കുറിച്ചു.

02/24/2023

നടൻ ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു.

കൊച്ചി: സിനിമ താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു. 83 വയസായിരുന്നു. മറ്റൊരു മകൻ ബാഹുലേയൻ.മരുമക്കൾ സുനന്ദ,അനുജ. സംസ്‌കാരം വെള്ളിയാഴ്ച മൂന്നുമണിക്ക് ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ നടക്കും.

12/10/2022

#അയ്യപ്പൻവിളക്ക്




തൃക്കണ്ടിയൂർ മഹാ ശിവ ക്ഷേത്ര പരിസരത്തു വെച്ച് നടന്ന അയ്യപ്പൻ വിളക്കിന്റെ പ്രശസ്ത ഭാഗം

10/25/2022

തിരൂർ റെയിൽവേ മേൽപ്പാലം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിട്ട് കുറച്ചു ദിവസങ്ങളായി. ഇത് വരെ പണികൾ തുടങ്ങീട്ടില്ല. ജനങ്ങൾ ദുരിതത്തിൽ...

10/18/2022

വാവുത്സവത്തോടനുബന്തിച്ചു തൃക്കണ്ടിയൂർ മഹാ ശിവക്ഷേത്രത്തിലെ 'കേളി'.
ചെണ്ട,മദ്ദളം, ഇലതാളം എന്നീ വാദ്യോപകരണങ്ങളാണ് കേളിക്ക്....

Want your business to be the top-listed Media Company in Ernakulam?
Click here to claim your Sponsored Listing.

Videos (show all)

#താനൂർ #തെയ്യാല #school #students
തെങ്ങിന് നല്ല ഉന്നം ഇല്ലാത്തോണ്ട് തെങ്ങ് ചതിച്ചില്ല;പുഴയിൽ ചാടാൻ തെങ്ങിൽ കയറി, തെങ്ങുമുറിഞ്ഞ് പുഴയിലേക്ക്.  #kettungalch...
#specialnewsചിത്രകം ആർട്ട് ഗാലറി പ്രിയ കലാകാരൻ ഷിബു വെട്ടം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി നാളികേരത്തിൽ തീ...
അതി സാഹസികമായ മറ്റൊരു ലോക റെക്കോർഡിന് കൂടി ദുബായ് നഗരം ഇന്ന് സാക്ഷ്യം വഹിച്ചു. 27 മീറ്റർ മാത്രം നീളുന്ന ഹെലിപാഡിൽ വിമാനമ...
പത്തനംതിട്ട കിഴവള്ളൂരിൽ KSRTC ബസും കാറും കൂട്ടി ഇടിച്ചു അപകടം.
പോലീസ്  യൂണിഫോമിലെ വിസിലിൽ നിന്ന് കൈയ്യെടുക്കാതെ കുഞ്ഞ്.പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ  പങ്കുവെച്ച വീഡിയോ ആണിത്...
#അയ്യപ്പൻവിളക്ക്#ayyapanvilakk#shivakshethram#shiva തൃക്കണ്ടിയൂർ മഹാ ശിവ ക്ഷേത്ര പരിസരത്തു വെച്ച് നടന്ന അയ്യപ്പൻ വിളക്കി...
തിരൂർ റെയിൽവേ മേൽപ്പാലം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിട്ട് കുറച്ചു ദിവസങ്ങളായി. ഇത് വരെ പണികൾ തുടങ്ങീട്ടില്ല. ജനങ്ങൾ ദ...

Telephone

Website

Address


Ernakulam, CA
682306