Sevabharathi Njeezhoor

Sevabharathi Njeezhoor

Charity organisation

30/07/2024
17/07/2024

ഭൂദാനം

14/07/2024

സേവാഭാരതി ഞീഴൂർ യൂണിറ്റ് വാർഷിക സമ്മേളനത്തിനോടനുബന്ധിച്ച് പത്താം ക്ലാസ് , +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.

Photos from Sevabharathi Njeezhoor's post 14/07/2024

സേവാഭാരതി ഞീഴൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗം 14/07/24 ഞായറാഴ്ച കാട്ടാമ്പാക്ക് കിഴക്കുംഭാഗം NSS ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. 2024-25 വർഷത്തെ പുതിയ ഭരണസമതിയുടെ തിരഞ്ഞെടുപ്പ് നടന്നു.
ദീലീപ് കുമാർ , പാഞ്ചജന്യം - പ്രസിഡന്റ്
അജിത്ത് കുമാർ, അറയ്ക്കൽ - വൈ: പ്രസിഡൻ്റ്
ശെൽവകുമാർ MS, മാഞ്ഞാലിൽ - വൈ പ്രസി:
മോഹൻദാസ് P T , വൈഷ്ണവം - സെക്രട്ടറി
ഷാജി M T , മാവേലിൽ - ജോ : സെക്രട്ടറി
ജയശ്രീ PK, വടക്കേക്കരയിൽ - ജോ:സെക്രട്ടറി
സുധാകരൻ VS, വടക്കേക്കരയിൽ - ട്രഷറർ
മനോജ് ദേവരാജൻ , ശ്രീനികേതനം - IT കോർഡിനേറ്റർ ,KB രാധാകൃഷ്ണൻ കളപ്പുരയ്ക്കൽ, സുനിൽകുമാർ സനൽ നിവാസ്, സനീഷ് KC കുതിരവേലിപ്പറമ്പിൽ, സോമൻ KM കുറകുന്നേൽ
കോമളം, മുണ്ടുവേലിൽ (കൺവീനർമാർ ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ശ്രീമതി ബിന്ദു , വിദ്യാർത്ഥി പ്രമുഖ് ശ്രീ പ്രസാദ് എന്നിവർ പങ്കെടുത്തു .

11/02/2023

സേവാഭാരതി
ശിവരാത്രി, സേവാനിധി ശേഖരണം 2023
ഫെബ്രുവരി
17,18,19

ലോകഹിതം മമ കരണീയം

04/02/2023

ദേശീയ സേവാഭാരതി കേരളം പാലക്കാട് 2023 ജനുവരി 28 , 29 തീയതികളിൽ നടത്തിയ സേവാസംഗമത്തിൽ നിന്നുള്ള ദൃശ്യാനുഭവം

15/01/2023

2023 ജനുവരി 28 -29 നടക്കുന്ന സേവാസംഗമം പന്തൽ കാൽനാട്ടുകർമ്മം

20/12/2022

#സേവാസംഗമം_2023

15/12/2022

ലഹരിമുക്തകേരളം ആരോഗ്യയുക്തകേരളം സമ്പർക്കയജ്ഞത്തിന്റെ ഞീഴൂർ യൂണിറ്റ് ഉദ്ഘാടനം ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മേൽശാന്തി ശ്രീ ദേവനാരായണനുണ്ണിക്ക് ലഘുരേഖ നൽകിയും ദശം സമർപ്പയാമി സ്വീകരിച്ചും നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. ദിലീപ്കുമാർ സെക്രട്ടറി ശ്രീ. മോഹൻദാസ് , ശ്രീ സുധാകരൻ എന്നിവർ സന്നിഹിതരായിരുന്നു

Deseeya Sevabharathi Kottayam

19/10/2022

സേവാസംഗമം -2023 സ്വാഗതസംഘം രൂപീകരണം

ടോപ് ഇൻ ടൌൺ ഓഡിറ്റോറിയം
സൂര്യരശ്മി കൺവെൻഷൻ സെൻറെർ, പാലക്കാട്

Watch Live Program in Sevabharathi Keralam Youtube Channel
https://youtu.be/kd1NbE3Syfs

12/10/2022

സേവാ സംഗമം -2023 - സ്വാഗത സംഘം രൂപീകരണം
2022 ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 5 ന് പാലക്കാട്
ടോപ് ഇൻ ടൌൺ ആഡിറ്റോറിയം
സൂര്യ രശ്മി കൺവെൻഷൻ സെന്റർ
റോബിൻസൺ റോഡ്
ശാന്തി നഗർ
പാലക്കാട്

06/10/2022

സേവാ സംഗമം -2023,സ്വാഗതസംഘ രൂപീകരണം
2022 ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 5 ന് പാലക്കാട്
ടോപ് ഇൻ ടൌൺ ആഡിറ്റോറിയം
സൂര്യ രശ്മി റോബിൻസൺ റോഡ്
ശാന്തി നഗർ
#സേവാസംഗമം-2023
#ദേശീയസേവാഭാരതികേരളം
#സേവാസംഗമം-2023
#ദേശീയസേവാഭാരതികേരളം

23/09/2022

ഇന്നത്തെ ഹർത്താലിൽ തുറന്ന കടകളെല്ലാം ബലാൽക്കാരമായി അടപ്പിച്ചപ്പോൾ ഉച്ചഭക്ഷണത്തിന് വിപുലമായ സംവിധാനമൊരുക്കി ആലുവ, കടുങ്ങല്ലൂർ, കുന്നുകര യൂണിറ്റുകൾ. ഹർത്താൽ ദിനത്തിൽ അറുന്നൂറിൽ പരം ഭക്ഷണ പൊതികൾ വിതരണം നടത്തിയാണ് സേവാഭാരതി യൂണിറ്റുകൾ ആലുവയിൽ ജനങ്ങൾക്ക് സഹായ ഹസ്തമായത്

20/09/2022

സേവാഭാരതി വടശ്ശേരിക്കരയുടെ നേതൃത്വത്തിൽ സൗജന്യനേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
നൂറ്റി അൻപതോളം പേർ പങ്കെടുത്ത ക്യാമ്പിൽ 28 പേർക്ക് സൗജന്യ ശസ്ത്രക്രിയ നിശ്ചയിച്ചു. തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയിലെ ഡോ അഞ്ചു സുരേഷിന്റെ നേതൃത്വത്തിൽ പത്തോളം മെഡിക്കൽ ടീം അംഗങ്ങൾ പങ്കെടുത്തു. സേവാഭാരതി പ്രസിഡന്റ് ശ്രീ അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ BAHS സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കലാ വി പണിക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ശ്രീ ത്രിലോക് നാഥ്, സേക്രട്ടറി ശ്രീമതി സരിത അനീഷ് ശ്രീ അനിൻ, ശ്രീ ജോർജ്കുട്ടി ,ശ്രീ മനോജ് എന്നിവർ സംസാരിച്ചു

19/09/2022

2022 -2023 വർഷത്തെ സേവാഭാരതി കോട്ടയം ജില്ലാ സാരഥികൾ

11/08/2022

" അന്ത്യജനഗ്രജനില്ലിവിടെ
വർഗ്ഗം, വർണ്ണം അരുതിവിടെ
സകലരുമമ്മയ്ക്കോമന മക്കൾ
ബന്ധുക്കൾ നാമൊന്നാണേ.."

കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ തോടുകളെല്ലാം കരകവിഞ്ഞ് പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത് കുറ്റിപ്ലാങ്ങാട് വാർഡിൽ ഉറുമ്പിക്കര ഈസ്റ്റ് പട്ടികവർഗകോളനിയിലെ 26 മലയരയ കുടുംബങ്ങൾക്ക് ആശ്വാസഹസ്തങ്ങളുമായി സേവാഭാരതി പ്രവർത്തകർ. റോഡ് പോയിട്ട് നടപ്പാത പോലും ഇല്ലാത്ത കോളനി നിവാസികളുടെ അടുക്കളകൾ മിക്കതും കാലിയായിരുന്നു. കുറ്റിപ്ലാങ്ങാട് ഗവ.ഹൈസ്‌കൂളിൽ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ കോളനിയിലെത്താം. എന്നാൽ അതിൽ ആറു കിലോമീറ്ററും റോഡ് പോയിട്ട് നടപ്പുവഴി പോലുമില്ലാത്ത, പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശത്തുകൂടി മണിക്കൂറുകൾ നടന്നാലേ കോളനിയിലെത്തൂ. റോഡും നടപ്പുവഴിയുമെല്ലാം ഉരുൾ തകർത്തെറിഞ്ഞിരിക്കുന്നു. വേനൽക്കാലത്ത് പാറക്കെട്ടുകളിൽ ചവിട്ടി മറുകര കടക്കാം. എന്നാൽ മഴക്കാലത്ത് അപ്രതീക്ഷിതമായി വരുന്ന മലവെള്ളപ്പാച്ചിൽ മൂലം പകൽ പണിക്കു പോകുന്നവർക്ക് തിരികെ കോളനിയിലെത്താൻ പോലും സാധിക്കാത്ത അവസ്ഥ. അങ്ങനെ പുറംലോകവുമായി ഒറ്റപ്പെട്ട് കാലിയായ അടുക്കളകളുമായി ദുരിതത്തിലായ കോളനി നിവാസികൾക്ക് അരിയും പച്ചക്കറികളും മരുന്നും മറ്റ് അവശ്യവസ്തുക്കളുമായി സേവാഭാരതി പ്രവർത്തകർ എത്തിയത്, കനത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ്.

മാനവസേവ മാധവസേവയെന്ന ആപ്തവാക്യം ജീവിതവ്രതമായി സ്വീകരിച്ച സേവാഭാരതി പ്രവർത്തകരുടെ സേവനം കോളനി നിവാസികൾക്ക് ആശ്വാസമായി.

02/08/2022

സേവാഭാരതി ചിറ്റാരിപ്പറമ്പ് / കോളയാട് സമിതി പ്രവർത്തകർ 01/08/2022 ൽ ഉരുള്‍പൊട്ടൽ സംഭവിച്ച കോഴിക്കോട് നിടുംപൊയിൽ ഭാഗത്ത് സേവാ പ്രവർത്തനങ്ങളില്‍...

Photos from Sevabharathi Njeezhoor's post 02/08/2022

സേവാഭാരതി ഞീഴൂർ യൂണിറ്റ് വാർഷിക പൊതുയോഗം - 31 / 7 / 22

01/08/2022

റവ.ഫാദർ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ സേവാഭാരതിയെയും അവരുടെ സേവനപ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നു,

28/07/2022

കർക്കിടക വാവ് ബലി യോടനുബന്ധിച്ച് ആലുവ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന സേവാഭാരതിയുടെ സേവനങ്ങൾ

25/07/2022

സൗജന്യമായി കർക്കിടക കഞ്ഞിയുമായി സേവാഭാരതി പേരൂർക്കട, കഴിഞ്ഞ എട്ടു വർഷമായി സമിതി'നടത്തി വരുന്ന ഔഷധ കഞ്ഞി വിതരണം , ജനപങ്കാളിത്തം
കൊണ്ട് ഈ വർഷവും ശ്രദ്ധേയമാകുന്നു.
സേവാ ഹി പരമോ ധർമ്മ :

12/07/2022

സേവാഭാരതിയുടെ കേരളത്തിലെ പ്രവർത്തനത്തിന് മറ്റൊരു നാഴികക്കല്ല്

ദേശീയ സേവാഭാരതി കോഴിക്കോടും , സേവാഭാരതി ചാത്തമംഗലവും ചേർന്ന് ഒരുക്കുന്ന ചൂലൂർ സേവാകേന്ദ്രം , എം വി ആർ ക്യാൻസർ ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്കും , കൂട്ടിരിപ്പുകാർക്കും ഒരു വലിയ സമാശ്വാസമായി സൗജന്യ താമസവും ഭക്ഷണവും ഒരുക്കി പ്രവർത്തനം തുടങ്ങി.

#കൂടെയുണ്ട്_സേവാഭാരതി

11/07/2022
01/07/2022

അമരമാകണം എന്റെ രാഷ്ട്രം ,വിശ്വ വിശ്രുതി നേടണം

സുശക്തമായ ഒരു ഭാരതത്തിന്റെ നിർമ്മാണത്തിനുകൂടിയാണ് നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ. അതിലേക്ക്യള്ളതാണ് അഗ്നിവീർ പദ്ധതി യും.

https://indianairforce.nic.in/agniveer/

https://joinindianarmy.nic.in/BRAVOUserRegistrationAgniVeer.htm

https://www.joinindiannavy.gov.in/en/account/account/register

23/06/2022

സേവാഭാരതി പൊയ്യയുടെ നേതൃത്വത്തിൽ പൂപ്പാതി പുളിപ്പറമ്പ് എന്ന സ്ഥലത്തു
സഫിയ മൻസിൽ ഷമീദ എന്ന് സഹോദരിക്കുവേണ്ടി
പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ ദാന കർമ്മം
2022 ജൂൺ 18 നു ശബരിമല മുൻ മേൽശാന്തിയും പൂപ്പാതി സ്വദേശിയുമായ ബ്രഹ്മശ്രീ ജയരാജ്‌ പോറ്റി ഭദ്ര ദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ സേവാഭാരതി തൃശൂർ ജില്ലാ പ്രസിഡന്റ്‌ റിട്ട മേജർ ജനറൽ ശ്രീ വിവേകാനന്ദൻ അവർകൾ നിർവഹിച്ചു.

സഹോദരി ഷമീദ കോഴിക്കോട് ജില്ല സ്വദേശിനി ആണ്
പിതാവും മാതാവും അടങ്ങിയ കുടുംബത്തിലെ 3 സഹോദരി മാരിൽ മൂത്ത മകളാണ്.
വിവാഹാശേഷം മാനസിക വെല്ലുവിളികൾ ഉള്ള 2 മക്കളുടെ അമ്മയായ ഷമീതയെ ഭർത്താവ് ഉപേക്ഷിക്കുകയും മക്കൾ 2 പേരും മരണപ്പെടുകയും ചെയ്തു.
4 വർഷത്തോളമായി മാളയിൽ പലയിടത്തും വാടകക്ക് താമസിക്കുകയും
കഴിഞ്ഞ 2 വർഷമായി പൂപ്പത്തി പുളി പറമ്പിൽ 3.25 സെന്റ് ഭൂമിയിൽ 6x3 വിസ്ത്രീതിൽ കക്കൂസ് അടക്കം ഉള്ള ഒരു ഷെഡ്‌ഡിൽ ആഹാരപാചകം അടക്കമുള്ള കാര്യങ്ങൾ നിവാഹിച്ചു ജീവിച്ചു പോന്നു.

സഹോദരി യുടെ ദുരിതപൂർണ മായ അവസ്ഥ സേവാഭാരതിയുടെ ശ്രദ്ധ യിൽ പെടുത്തിയത് 10-ആം വാർഡ് അംഗം ശ്രി രാജേഷ് മോഹൻ ആണ്.തുടന്ന് നല്ലവരായ പൊതുജന ങ്ങളുടെ തന മന ധനാദികൾ അർപ്പിച്ചതിന്റെ സായൂജ്യമായി ടി ഭവനം.ഏകദേശം 2.5 ലക്ഷം രൂപയുടെ ചിലവിൽ പൂർത്തീകരിക്കുവാൻ സാധിച്ചു.

പ്രസ്തുത ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ്‌ ശ്രി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ശ്രി പി. രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. ചാലക്കുടി ജില്ലാ സാമൂഹിക സമരസദ ജില്ലാ സംയോചകൻ
ശ്രി ആംബുജാക്ഷൻ സേവസന്ദേശം നൽകി.

പൂപ്പത്തി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ശ്രി. M.V. ലാലു, SNDP സെക്രട്ടറി ശ്രീ. സത്യപ്രകാശൻ മാസ്റ്റർ, ശ്രി വേണുഗോപാൽ എന്നിവർ ആശംസകൾ നേർന്നു.
സേവാഭാരതി ട്രെഷറർ ശ്രി ഉണ്ണികൃഷ്ണൻ നന്ദി പ്രകാ ശ നത്തോടെ ചടങ്ങുകൾ സമാപിച്ചു.

സഹോദരി ഷമീദ കോഴിക്കോട് ജില്ല സ്വദേശിനി ആണ്
പിതാവും മാതാവും അടങ്ങിയ കുടുംബത്തിലെ 3 സഹോദരി മാരിൽ മൂത്ത മകളാണ്.
വിവാഹാശേഷം മാനസിക വെല്ലുവിളികൾ ഉള്ള 2 മക്കളുടെ അമ്മയായ ഷമീതയെ ഭർത്താവ് ഉപേക്ഷിക്കുകയും മക്കൾ 2 പേരും മരണപ്പെടുകയും ചെയ്തു.
4 വർഷത്തോളമായി മാളയിൽ പലയിടത്തും വാടകക്ക് താമസിക്കുകയും
കഴിഞ്ഞ 2 വർഷമായി പൂപ്പത്തി പുളി പറമ്പിൽ 3.25 സെന്റ് ഭൂമിയിൽ 6x3 വിസ്ത്രീതിൽ കക്കൂസ് അടക്കം ഉള്ള ഒരു ഷെഡ്‌ഡിൽ ആഹാരപാചകം അടക്കമുള്ള കാര്യങ്ങൾ നിവാഹിച്ചു ജീവിച്ചു പോന്നു.

സഹോദരി യുടെ ദുരിതപൂർണ മായ അവസ്ഥ സേവാഭാരതിയുടെ ശ്രദ്ധ യിൽ പെടുത്തിയത് 10-ആം വാർഡ് അംഗം ശ്രി രാജേഷ് മോഹൻ ആണ്.തുടന്ന് നല്ലവരായ പൊതുജന ങ്ങളുടെ തന മന ധനാദികൾ അർപ്പിച്ചതിന്റെ സായൂജ്യമായി ടി ഭവനം.ഏകദേശം 2.5 ലക്ഷം രൂപയുടെ ചിലവിൽ പൂർത്തീകരിക്കുവാൻ സാധിച്ചു.

Photos from Sevabharathi Njeezhoor's post 22/06/2022

അന്താരാഷ്ട്ര യോഗാദിനത്തിനോട് അനുബന്ധിച്ച് ഞീഴൂർ സേവാഭാരതി സംഘടിപ്പിച്ച യോഗാദിനാചരണം ഞീഴൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഷമ ശിവരാമൻ ഉദ്‌ഘാടനം ചെയ്തു. സേവാഭാരതി ഞീഴൂർ പ്രസിഡണ്ട് ശ്രീ ദിലീപ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മോഹൻദാസ് സ്വാഗതവും ട്രഷറർ സുധാകരൻ സർ കൃതജ്ഞതയും പറഞ്ഞു. ശ്രീ അരുൺ യോഗാസന്ദേശം നൽകി. ശ്രീ സനീഷ് ക്ലാസുകൾ നയിച്ചു.

16/06/2022

വർഷം തോറും തുടർച്ചയായി ഉണ്ടാകുന്ന മഴയും പ്രളയവും അതിജീവിക്കാൻ പെരിങ്ങര പഞ്ചായത്തിന് ഒരു ഫൈബർ ബോട്ട് സമർപ്പിച്ച് സേവാഭാരതി പെരിങ്ങര. ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ കൃഷ്‌ണൻ നമ്പൂതിരി ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. സേവാഭാരതി പെരിങ്ങര പ്രസിഡൻറ് ശ്രീ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘചാലക് ശ്രീ ബി മഹേഷ് കുമാർ,സേവാഭാരതി ജില്ലാ ഖജാൻജി ശ്രീ തൃലോക് നാഥ്, ജനറൽ സെക്രട്ടറി ശ്രീ ബിനു, വൈസ് പ്രസിഡന്റ് ശ്രീ മനോജ് , ജോയിന്റ് സെക്രട്ടറി ശ്രീ അനീഷ് ചന്ദ്രൻ, ഖജാൻജി ശ്രീ ശിവദാസൻ, ബി.ജെ.പി വാർഡ് മെമ്പർമാരായ ശ്രീമതി അശ്വതി രാമചന്ദ്രൻ, ശ്രീമതി സനില കുമാരി, രക്ഷാധികാരി ശ്രീ വേണുഗോപാൽ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് വെട്ടികൽ, മറ്റ് സമതി ഭാരവാഹികൾ ആയ ശ്രീ ജിനു, ശ്രീ അനിൽ, ശ്രീ അഭിലാഷ്, ശ്രീ ബിജു, ശ്രീ സൂരജ്, ശ്രീ വേണു, ശ്രീ അനീഷ്, ശ്രീ അർജുൻ, ശ്രീ സന്തോഷ്, ശ്രീ നിമി,ശ്രീ ബാലുശങ്കർ, ശ്രീ ഗോകുൽ എന്നിവർ സന്നിഹിതരായിരുന്നു

Videos (show all)

ഭൂദാനം
Sevabharathi Sevanidhi Collection 2023
സേവാസംഗമം-2023 ഒരു ഓർമ്മ പുസ്തകം
സേവാസംഗമം 2023
സേവാസംഗമം -2023  സ്വാഗതസംഘം രൂപീകരണം
സേവാസംഗമം സ്വാഗത സംഘം രൂപീകരണം
സേവാ സംഗമം -2023,സ്വാഗതസംഘ രൂപീകരണം2022 ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 5 ന് പാലക്കാട് ടോപ് ഇൻ ടൌൺ ആഡിറ്റോറിയം സൂര്യ രശ്മി ...
ഹർത്താലിൽ വലഞ്ഞ ജനങ്ങൾക്ക് സ്വാന്തനമായി സേവാഭാരതി
സൗജന്യനേത്രചികിത്സാ ക്യാമ്പ്
കൊക്കയാർ - ഉറുമ്പിക്കര ഈസ്ററ് കോളനി നിവാസികൾ ഒറ്റപ്പെട്ടു
ഉരുള്‍പൊട്ടൽ സംഭവിച്ച കോഴിക്കോട് നിടുംപൊയിൽ

Website