Videos by Sevabharathi Njeezhoor. Charity organisation
ഭൂദാനം
Sevabharathi Sevanidhi Collection 2023
സേവാഭാരതി
ശിവരാത്രി, സേവാനിധി ശേഖരണം 2023
ഫെബ്രുവരി
17,18,19
ലോകഹിതം മമ കരണീയം
#akseofficial #sevabharathi #sevakeralam #sevanidhi #sivaratri
സേവാസംഗമം-2023 ഒരു ഓർമ്മ പുസ്തകം
ദേശീയ സേവാഭാരതി കേരളം പാലക്കാട് 2023 ജനുവരി 28 , 29 തീയതികളിൽ നടത്തിയ സേവാസംഗമത്തിൽ നിന്നുള്ള ദൃശ്യാനുഭവം
സേവാസംഗമം സ്വാഗത സംഘം രൂപീകരണം
സേവാ സംഗമം -2023 - സ്വാഗത സംഘം രൂപീകരണം
2022 ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 5 ന് പാലക്കാട്
ടോപ് ഇൻ ടൌൺ ആഡിറ്റോറിയം
സൂര്യ രശ്മി കൺവെൻഷൻ സെന്റർ
റോബിൻസൺ റോഡ്
ശാന്തി നഗർ
പാലക്കാട്
സേവാ സംഗമം -2023,സ്വാഗതസംഘ രൂപീകരണം 2022 ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 5 ന് പാലക്കാട് ടോപ് ഇൻ ടൌൺ ആഡിറ്റോറിയം സൂര്യ രശ്മി റോബിൻസൺ റോഡ് ശാന്തി നഗർ #സേവാസംഗമം-2023 #ദേശീയസേവാഭാരതികേരളം #സേവാസംഗമം-2023 #ദേശീയസേവാഭാരതികേരളം
ഹർത്താലിൽ വലഞ്ഞ ജനങ്ങൾക്ക് സ്വാന്തനമായി സേവാഭാരതി
ഇന്നത്തെ ഹർത്താലിൽ തുറന്ന കടകളെല്ലാം ബലാൽക്കാരമായി അടപ്പിച്ചപ്പോൾ ഉച്ചഭക്ഷണത്തിന് വിപുലമായ സംവിധാനമൊരുക്കി ആലുവ, കടുങ്ങല്ലൂർ, കുന്നുകര യൂണിറ്റുകൾ. ഹർത്താൽ ദിനത്തിൽ അറുന്നൂറിൽ പരം ഭക്ഷണ പൊതികൾ വിതരണം നടത്തിയാണ് സേവാഭാരതി യൂണിറ്റുകൾ ആലുവയിൽ ജനങ്ങൾക്ക് സഹായ ഹസ്തമായത്
സൗജന്യനേത്രചികിത്സാ ക്യാമ്പ്
സേവാഭാരതി വടശ്ശേരിക്കരയുടെ നേതൃത്വത്തിൽ സൗജന്യനേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
നൂറ്റി അൻപതോളം പേർ പങ്കെടുത്ത ക്യാമ്പിൽ 28 പേർക്ക് സൗജന്യ ശസ്ത്രക്രിയ നിശ്ചയിച്ചു. തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയിലെ ഡോ അഞ്ചു സുരേഷിന്റെ നേതൃത്വത്തിൽ പത്തോളം മെഡിക്കൽ ടീം അംഗങ്ങൾ പങ്കെടുത്തു. സേവാഭാരതി പ്രസിഡന്റ് ശ്രീ അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ BAHS സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കലാ വി പണിക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ശ്രീ ത്രിലോക് നാഥ്, സേക്രട്ടറി ശ്രീമതി സരിത അനീഷ് ശ്രീ അനിൻ, ശ്രീ ജോർജ്കുട്ടി ,ശ്രീ മനോജ് എന്നിവർ സംസാരിച്ചു
കൊക്കയാർ - ഉറുമ്പിക്കര ഈസ്ററ് കോളനി നിവാസികൾ ഒറ്റപ്പെട്ടു
" അന്ത്യജനഗ്രജനില്ലിവിടെ
വർഗ്ഗം, വർണ്ണം അരുതിവിടെ
സകലരുമമ്മയ്ക്കോമന മക്കൾ
ബന്ധുക്കൾ നാമൊന്നാണേ.."
കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ തോടുകളെല്ലാം കരകവിഞ്ഞ് പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത് കുറ്റിപ്ലാങ്ങാട് വാർഡിൽ ഉറുമ്പിക്കര ഈസ്റ്റ് പട്ടികവർഗകോളനിയിലെ 26 മലയരയ കുടുംബങ്ങൾക്ക് ആശ്വാസഹസ്തങ്ങളുമായി സേവാഭാരതി പ്രവർത്തകർ. റോഡ് പോയിട്ട് നടപ്പാത പോലും ഇല്ലാത്ത കോളനി നിവാസികളുടെ അടുക്കളകൾ മിക്കതും കാലിയായിരുന്നു. കുറ്റിപ്ലാങ്ങാട് ഗവ.ഹൈസ്‌കൂളിൽ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ കോളനിയിലെത്താം. എന്നാൽ അതിൽ ആറു കിലോമീറ്ററും റോഡ് പോയിട്ട് നടപ്പുവഴി പോലുമില്ലാത്ത, പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശത്തുകൂടി മണിക്കൂറുകൾ നടന്നാലേ കോളനിയിലെത്തൂ. റോഡും നടപ്പുവഴിയുമെല്ലാം ഉരുൾ തകർത്തെറിഞ്
സേവാ ഹി പരമോ ധർമ്മ:
റവ.ഫാദർ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ സേവാഭാരതിയെയും അവരുടെ സേവനപ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നു,
കർക്കിടക വാവ് ബലി സേവാഭാരതിയുടെ സേവനങ്ങൾ
കർക്കിടക വാവ് ബലി യോടനുബന്ധിച്ച് ആലുവ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന സേവാഭാരതിയുടെ സേവനങ്ങൾ
സൗജന്യമായി കർക്കിടക കഞ്ഞിയുമായി സേവാഭാരതി പേരൂർക്കട
സൗജന്യമായി കർക്കിടക കഞ്ഞിയുമായി സേവാഭാരതി പേരൂർക്കട, കഴിഞ്ഞ എട്ടു വർഷമായി സമിതി'നടത്തി വരുന്ന ഔഷധ കഞ്ഞി വിതരണം , ജനപങ്കാളിത്തം
കൊണ്ട് ഈ വർഷവും ശ്രദ്ധേയമാകുന്നു.
സേവാ ഹി പരമോ ധർമ്മ :
സേവാകേന്ദ്രം ചാത്തമംഗലം
സേവാഭാരതിയുടെ കേരളത്തിലെ പ്രവർത്തനത്തിന് മറ്റൊരു നാഴികക്കല്ല്
ദേശീയ സേവാഭാരതി കോഴിക്കോടും , സേവാഭാരതി ചാത്തമംഗലവും ചേർന്ന് ഒരുക്കുന്ന ചൂലൂർ സേവാകേന്ദ്രം , എം വി ആർ ക്യാൻസർ ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്കും , കൂട്ടിരിപ്പുകാർക്കും ഒരു വലിയ സമാശ്വാസമായി സൗജന്യ താമസവും ഭക്ഷണവും ഒരുക്കി പ്രവർത്തനം തുടങ്ങി.
#കൂടെയുണ്ട്_സേവാഭാരതി
അഗ്നിവീർ പദ്ധതി
അമരമാകണം എന്റെ രാഷ്ട്രം ,വിശ്വ വിശ്രുതി നേടണം
സുശക്തമായ ഒരു ഭാരതത്തിന്റെ നിർമ്മാണത്തിനുകൂടിയാണ് നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ. അതിലേക്ക്യള്ളതാണ് അഗ്നിവീർ പദ്ധതി യും.
https://indianairforce.nic.in/agniveer/
https://joinindianarmy.nic.in/BRAVOUserRegistrationAgniVeer.htm
https://www.joinindiannavy.gov.in/en/account/account/register
സഫിയ മൻസിൽ ഷമീദ എന്ന് സഹോദരിക്കുവേണ്ടി പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ ദാന കർമ്മം
സേവാഭാരതി പൊയ്യയുടെ നേതൃത്വത്തിൽ പൂപ്പാതി പുളിപ്പറമ്പ് എന്ന സ്ഥലത്തു
സഫിയ മൻസിൽ ഷമീദ എന്ന് സഹോദരിക്കുവേണ്ടി
പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ ദാന കർമ്മം
2022 ജൂൺ 18 നു ശബരിമല മുൻ മേൽശാന്തിയും പൂപ്പാതി സ്വദേശിയുമായ ബ്രഹ്മശ്രീ ജയരാജ് പോറ്റി ഭദ്ര ദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ സേവാഭാരതി തൃശൂർ ജില്ലാ പ്രസിഡന്റ് റിട്ട മേജർ ജനറൽ ശ്രീ വിവേകാനന്ദൻ അവർകൾ നിർവഹിച്ചു.
സഹോദരി ഷമീദ കോഴിക്കോട് ജില്ല സ്വദേശിനി ആണ്
പിതാവും മാതാവും അടങ്ങിയ കുടുംബത്തിലെ 3 സഹോദരി മാരിൽ മൂത്ത മകളാണ്.
വിവാഹാശേഷം മാനസിക വെല്ലുവിളികൾ ഉള്ള 2 മക്കളുടെ അമ്മയായ ഷമീതയെ ഭർത്താവ് ഉപേക്ഷിക്കുകയും മക്കൾ 2 പേരും മരണപ്പെടുകയും ചെയ്തു.
4 വർഷത്തോളമായി മാളയിൽ പലയിടത്തും വാടകക്ക് താമസിക്കുകയും
കഴിഞ്ഞ 2 വർഷമായി പൂപ്പത്തി പുളി പറമ്പിൽ 3.25 സെന്റ് ഭൂമിയിൽ 6x3 വിസ്ത്രീതിൽ കക്കൂസ് അടക്കം ഉ