Christian Cult Awareness, Kerala

Christian Cult Awareness, Kerala

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Christian Cult Awareness, Kerala, Religious organisation, .

പെെശാചികതയുടെ പര്യായമായ മാൻഷൻ കൾട്ട്; ഹോളിവുഡിനെ വിറപ്പിച്ച ഒരു കൂട്ടക്കുരുതിയുടെ കഥ 01/08/2023

പെെശാചികതയുടെ പര്യായമായ മാൻഷൻ കൾട്ട്; ഹോളിവുഡിനെ വിറപ്പിച്ച ഒരു കൂട്ടക്കുരുതിയുടെ കഥ ഓഗസ്റ്റ് 8, 1969. തന്റെ ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള സന്തോഷത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഷാരോൺ ടേറ്റ്. അഭിനയത്ത...

01/08/2023

അപോസ്തലന് ഒന്നര പതിറ്റാണ്ട് മുമ്പുണ്ടായിരുന്നത് അഞ്ചലിലെ സ്റ്റേഷനറിക്കട മാത്രം; യേശുവിന്റെ ശിഷ്യനെന്ന് സ്വയം പ്രഖ്യാപിച്ച കൾട്ട് ഗ്രൂപ്പ് സുവിശേഷകന് ഇന്ന് ദുബായിലും ഷാർജയിലും അബുദാബിയിലും അലൈനിലും വരെ നീളുന്ന ചർച്ച് സാമ്രാജ്യം; രോഗ ശാന്തി സുവിശേഷകനെ ബംഗ്ലാവ് കേസിൽ തൊട്ട അസിസ്റ്റന്റ് കമ്മീഷർക്ക് പണി കിട്ടിയത് അതിവേഗം; ഹവാല ഫയൽ മുക്കി താരുവിനെ രക്ഷിച്ചത് വിശ്വാസിയായ പൊലീസ് ഉന്നതൻ; ജോൺ താരുവിന്റെ 'ഹവാലാ സുവിശേഷം' സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
https://www.marunadanmalayali.com/news/special-report/paster-john-tharu-frauds-own-country-163020?usr=mnmadmin

Photos from Christian Cult Awareness, Kerala's post 01/08/2023

29/07/2023

ബിജോ ജേക്കബ് എന്ന ഞാൻ എന്റെ ജിവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് ഇങ്ങനെ ഒരു ബുദ്ധിമുട്ട് മറ്റൊരാൾക്ക് ഉണ്ടാകരുത് എന്ന് ഉദ്ദേശിച്ചിട്ടാണ് ഇത് എഴുതുന്നത്
ഞാന്‍ 2010 ഏപ്രിൽമാസം 12ന് സിബിത ബാബൂ എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും കഴിഞ്ഞ 13 വർഷക്കാലം സന്തോഷത്തോടെ ജീവിതം നയിച്ചുപോരുകയും ആയിരുന്നു. കഴിഞ്ഞ 12 വർഷമായി ഞങ്ങൾ kuwait ൽ ആണ്. ഞാന്‍ Technician ആയും സിബിത ministry of kuwait nurse ആയും work ചെയ്യുക ആയിരുന്നു ഞങ്ങൾക്ക് ഫെലിക്സ് 11 വയസ്, ജെറമിയ 8 വയസ്, സ്റ്റീവൻ 5 വയസ് എന്നീ 3 ആൺകുട്ടികൾ ഉണ്ട്. ഞാനും ഭാര്യയും ദൈവവിശ്വാസികളാണ്. ഞങ്ങൾ ഓർത്തഡോക്സ് സഭയിലാണ് ആരാധനക്ക് പോയിരുന്നത്. അങ്ങനെയിരിക്കെ Covid-19 pandemic നു ശേഷം എന്റെ ഭാര്യയായ സിബിത social media പ്രവാചകരും സുവിശേഷകരും ലോകത്തെ രക്ഷിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവരെന്ന് സ്വയം അവകാശപ്പെടുന്നവരുമായ Rekha Alex (USA), Fr: Daniel Poovathingal, Paster Reji Varghees, (പേരറിയാത്ത കുറച്ചു Pastors വേറെയുമുണ്ട്) എന്നിവരുടെ പ്രസംഗങ്ങളും പ്രവചനങ്ങളും കേട്ട് Diya Gagananam എന്ന സ്തീയുടെ നേതൃത്തത്തിലുള്ള JesusChrist rapture group ൽ അംഗമാവുകയും അവരുടെ നിർദ്ദേശങ്ങളനുസരിച്ച് ജീവിക്കുവാനും തുടങ്ങി. ഈ ലോകത്തിലെ ജീവിതം യാഥാർത്ഥ്യം അല്ല എന്നും യേശുക്രിസ്‌തു ഉടൻ വരും അവൻ സ്ഥാപിക്കാൻ പോകുന്ന ലോകത്തിലെ ജീവിതമാണ് യഥാർത്ഥ ജീവിതം എന്നുമാണ് ഇവർ പഠിപ്പിക്കുന്നത്. ആ ലോകത്ത് എന്തെങ്കിലും സ്ഥാനം കിട്ടണമെങ്കിൽ ഈ ലോകത്ത്‌ ഉള്ള സുഖങ്ങൾ ത്യജിക്കുകയുംസഹനങ്ങൾ സഹിക്കുകയും വേണം. നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ അതു മാതാപിതാക്കളാകട്ടെ ഭർത്താവാകട്ടെ കുട്ടികളോ സഹോദരങ്ങളോ ആകട്ടെ ജോലിയാകട്ടെ എല്ലാം ഉപേക്ഷക്കണം. ഇവിടെ നമ്മൾ എന്തൊക്കെ ഉപേക്ഷിക്കുന്നോ അതിന്റെ പത്തിരട്ടി കർത്താവ് അങ്ങേലോകത്ത് തരുമെന്ന് ഇവർ പഠിപ്പിക്കുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം സിബിതയേപ്പോലെയുള്ള ആളുകളെ ഇത്തരക്കാർക്ക് പെട്ടന്ന് ആകർഷിക്കാന്‍ കഴിയും. ഞാനും ഒരു ദൈവവിശ്വാസി ആയതുകൊണ്ട് തുടക്കത്തിൽ ഇതൊന്നും കാര്യമാക്കിയില്ല. പിന്നീട് ഇത് ഞങ്ങളുടെ കുടുംബജീവിതത്തെ ബാധിക്കാൻ തുടങ്ങി. ഞാന്‍ ഈ അന്ധവിശ്വാസങ്ങളെ എതിർക്കുകയും അത് കുടുംബവഴക്കുകൾക്ക് കാരണമാവുകയും ചെയ്തു. കുടുംബജീവിതം തകരും എന്നു തോന്നിതുടങ്ങിയപ്പോൾ ഞാന്‍ Diya Gagananamത്തെ വിളിക്കുകയും ഞങ്ങളുടെ ജീവിതം തകർക്കരുത് എന്നു പറയുകയും ചെയ്തു. അപ്പോൾ അവർ എന്നോട് സിബിത ബിജോയെ സ്നേഹിക്കുന്നുണ്ട് അതിനേക്കാൾ കൂടുതൽ ബിജോ സിബിതയെ സ്നേഹിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി അതുകൊണ്ട്‌ ബിജോ ഞങ്ങളുടെ വിശ്വാസത്തിലേക്ക് വരണം എന്നു പറഞ്ഞു. അത് നടക്കുന്നകാര്യമല്ല എന്നു ഞാനും പറഞ്ഞു. ജീവിതം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബുദധിമുട്ടുകളിലേക്കു പോയി സിബിതയുടെ എല്ലാ കാര്യങ്ങളും Diya Gagananam തീരുമാനിക്കുന്നത് പോലെ ആയി ഞങ്ങളുടെ bedroomൽ എന്തു നടക്കണം എന്നത് പോലും അവരുടെ തീരുമാനം അനുസരിച്ചായി. Money exchange ൽ പോയി cash അയക്കാനോ, ATMൽ പോയി cash എടുക്കാനോ കടയിൽ പോയി എന്തെങ്കിലും സാധനങ്ങൾ വാങ്ങാനോ പറഞ്ഞാൽ എനിക്കു പേടിയാ നിങ്ങൾ ചെയ്താമതി എന്നു പറഞ്ഞിരുന്ന എന്റെ ഭാര്യയെ ഇവർ അതിനൊക്ക online training കൊടുത്ത് പ്രാപ്തയാക്കിയെടുത്തത് ഞാൻ positive ആയിട്ടുകാണുന്നു.
Health care workers service ചെയ്യുന്നത് പിശാചിനാണ് എന്ന് Rekha Alex (VOC ministry) പറയുന്നുണ്ട്. JesusChrist rapture group leader Diya Gajananamത്തിന്റെ പ്രേരണയാൽ 25/05/2023 ന് 150000രൂപ salary ഉള്ള ജോലി ഉപേക്ഷിച്ച് എല്ലാ ആഭരണങ്ങളും documentsഉം എടുത്ത് 3കുഞ്ഞുങ്ങളെ സ്വർഗ്ഗത്തിലുള്ള അപ്പനെ ഏൽപ്പിച്ച് സിബിത നാട്ടിലേക്ക് പോയി. തുടർന്ന് ഞാൻ മക്കളേയും കൂട്ടി 05/06/2023ന് നാട്ടിൽ പോകുകയും ആദ്യം മാതാപിതാക്കളോടൊപ്പം സിബിതയുടെ വീട്ടിൽ പോവുകയും ഞങ്ങളുടെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്യ്തു. വരാൻ തയാറായില്ല എന്നുമാത്രമല്ല ഇനി ബിജോയുടെ കൂടെ ഒരു ജീവിതം സാദ്ധ്യമല്ല, ബിജോയെ പേടിയാണ് എന്നും ബിജോയുടെ പീഡനം സഹിക്കാൻ വയ്യാതെ kuwaitൽ നിന്നും രക്ഷപെട്ട് ഓടിപ്പോരുകയായിരുന്നു എന്നും ഞങ്ങൾ രണ്ടു പേരുടെയും വീട്ടുകാരോട് പറഞ്ഞു. അതിനുശേഷം ഞങ്ങളുടെ സഭയിലെ Fr: Alex Mathew, Fr: Paul എന്നീ രണ്ട് അച്ചൻമാർ സിബിതയുടെ വീട്ടുകാരുടെ ആവശ്യ പ്രകാരം സിബിതയോട് സംസാരിക്കുകയും അവൾക്ക് മനസ്സിന് ഒരുപാട് മുറിവ് ഏറ്റിട്ടുണ്ട് എന്നും അത് മാറാൻ കുറച്ചു സമയം എടുക്കും എന്നും പറഞ്ഞു. അതിനുശേഷം ഞാൻ ഞങ്ങളുടെ ഇടവക വികാരി Fr: Varghees Thomas അച്ചനോട് കാര്യങ്ങൾ പറയുകയും അച്ചൻ എന്നേയും മക്കളേയും കൂട്ടി സിബിതയുടെ വീട്ടിൽ പോകുകയും ഞങ്ങളെ രണ്ടു പേരെയും ഒന്നിച്ചിരുത്തി സംസാരിക്കുകയും ചെയ്യ്തു. അച്ചൻ സിബിതയോട് എന്താണ് മുറിവ് പറ്റിയത് എന്നു ചോദിച്ചപ്പോൾ ഞാൻ അവരുടെ വിശ്വാസത്തെ പിഴച്ച വിശ്വാസം എന്നു പറയുകയും അവരുടെ വിശ്വാസത്തെ തള്ളിപ്പറയുകയും ചെയ്തു അതുകൊണ്ട് ഇനി ഒന്നിച്ച് ജീവിക്കുവാനോ kuwait ലേക്ക് വരുവാനോ അവൾക്കു കഴിയില്ല എന്നു പറഞ്ഞു. അതിനുശേഷം നാട്ടിൽ നിന്നിട്ട് ഈ പ്രശ്നത്തിന് ഒരു പരിഹാരവുമുണ്ടാകില്ല എന്നു മനസ്സിലാക്കിയ ഞാന്‍ 21/06/2023 നു kuwait ലേക്കു തിരിച്ചു പോന്നു. പിന്നീട് എന്റെ സഹോദരിയും ഭർത്താവും സിബിതയുടെ വീട്ടിൽ പോവുകയും സംസാരിക്കുകയും ചെയ്തുവെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. അതിനുശേഷം 05/07/2023ന് സിബിതയുടെ പിതാവ് സിബിതയെ മൂവാറ്റുപുഴയിൽ കൊണ്ടുപോയി Diya Gagananamത്തെ ഏൽപിച്ചു തിരിച്ചുപോന്നു. ഞാൻ കുഞ്ഞുങ്ങളേയും കൊണ്ട് സിബിതയുടെ വീട്ടിൽ ചെന്നപ്പോഴല്ലാതെ ഈ രണ്ടു മാസത്തിനിടയിൽ സിബിത കുഞ്ഞുങ്ങളെ ഒന്നു കാണാനോ അവരോടു സംസാരിക്കാനോ തയ്യാറായിട്ടില്ല. അമ്മ എപ്പോ വരുമെന്ന് കുട്ടികൾ പല പ്രവശ്യം എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ phone number സിബിത block ചെയ്തു വച്ചിരിക്കുന്നത് കൊണ്ട് എനിക്ക് വിളിക്കാനും കഴിയില്ലായിരുന്നു. 20/07/2023ന് കുട്ടിൾ ഇവിടെ അവരെ നോക്കുന്ന ആന്റിയുടെ phoneൽ നിന്നും എന്റെ അറിവോടുകൂടി സിബിതയെ വിളിച്ചു സംസാരിച്ചു. അമ്മയുടെ visa തീർന്നു അതുകൊണ്ട് അമ്മയ്ക്ക് kuwaitലേക്ക് വരാൻ പറ്റില്ല എന്നു കുഞ്ഞുങ്ങളോട് പറഞ്ഞു. സിബിതക്ക് 31/07/2023 വരെ visa ഉണ്ട്. പപ്പ വിളിച്ചാൽ അമ്മ വരും എന്നു കുഞ്ഞുങ്ങളും, നീ ഒന്നു വിളിക്കെടാ സിബിത വരും എന്ന് എന്റെ സഹോദരങ്ങളും പറഞ്ഞതനുസരിച്ച് 21/07/2023ന് ഞാന്‍ കുട്ടികളുടെ Tabൽ നിന്ന് എന്റെ phone number unblock ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ സിബിത unblock ചെയ്യുകയും ഞങ്ങൾ 2 minutes സംസാരിക്കുകയും ചെയ്തു. അതിനുശേഷം ഇവിടെ ആളുണ്ട് സംസാരിക്കാൻ പറ്റില്ല എന്നു massage അയച്ചു. Diya sister എനിക്ക് ഇവിടെ (മൂവാറ്റുപുഴ) ഒരു flat എടുത്ത് തന്നു എന്നും പകലും രാത്രിയിലും safety ക്ക് ആളെ നിറുത്തിയിട്ടുണ്ട് എന്നും ഞാന്‍ പിന്നെ വിളിച്ചോളാം എന്നും massage അയച്ചു. പക്ഷേ തൊട്ടടുത്ത ദിവസം എനിക്കിനി ഒരു കുടുംബ ജീവിതം സാധ്യമല്ല എന്നും എന്നെ ഇനി അന്വേഷിച്ചു വരരുത് എന്നും massage അയച്ചതിനുശേഷം വീണ്ടും എന്റെ number block ചെയ്തു. തൊട്ടു പുറകെ Diya Gagananam എന്നെ വിളിച്ച് സിബിതയെ ശല്യം ചെയ്യരുത് അവൾ അവരുടെ custody ലാണ് അവൾക്ക് അവിടെ എന്തെങ്കിലും സംഭവിച്ചാൽ നീയാണ് ഉത്തരവാദി എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഞാൻ അപ്പോൾ തന്നെ സിബിതയുടെ സഹോദരനെ വിളിച്ച് ഈ കാര്യം പറഞ്ഞപ്പോൾ Diya സിബിതയുടെ അമ്മയേയും വിളിച്ച് ഭീഷണിപ്പെടുത്തി എന്നു പറഞ്ഞു. സിബിത വലിയ ഒരു trapലാണ് പെട്ടിരിക്കുന്നത് അതിൽനിന്ന് അവൾ പുറത്തുവരാൻ വിചാരിച്ചാലും Diya സമ്മദിക്കില്ല എന്നും സഹോദരൻ പറഞ്ഞു. അതിനുശേഷം ഞാന്‍ വീണ്ടും Diya Gagananamത്തെ വിളിക്കുകയും നിങ്ങളും ഒരു അമ്മയല്ലേ ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയാണോ എന്നും ചോദിച്ചപ്പോൾ സിബിത 38 വയസ്സുള്ള ഒരു വ്യക്തിയാണ് അവൾക്ക് സ്വന്തമായി തീരുമാനമെടുക്കാം സിബിതയുടെ അഛൻ എന്തൊക്കെയോ papers ഒപ്പിട്ട് കൊടുത്തിട്ടാണ് സിബിതയെ അവിടെ നിർത്തിയിരിക്കുന്നത് നീ കോടതിയിൽ പോ നിയമത്തിന് ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല കോടതിയിൽ പോയാൽ കുഞ്ഞുങ്ങളെയും നിനക്കു നഷ്ടപ്പെടും നിനക്കെതിരെ പീഡനക്കേസു കൊടുക്കും ഞങ്ങൾക്ക് അമേരിക്കയിലും കാനഡയിലും നിന്നൊക്കെ സപ്പോർട്ടുണ്ട് ഞങ്ങൾനല്ല advocateനെ വയ്ക്കും എന്നൊക്കെപ്പറഞ്ഞ് ഒത്തിരി ഭീഷണിപ്പെടുത്തി.
Voice of Christ (voc) ministry യും Emperor Emmanuelലും ഏകദേശം ഒരേ ആശയത്തിൽ പ്രവർത്തിക്കുന്ന സംഘടനകളാണ്. ഇവർ ആദ്യം പഠപ്പിക്കുന്നത് ലോകത്ത് ദൈവത്തോടല്ലാതെ ആരോടും നമുക്ക് commitment ഇല്ല എന്നാണ്. ഇവരുടെ വിശ്വാസം അംഗീകരിക്കാത്തവരെല്ലാം പിശാചുബാഝിതരാണ്, അവരുമായുള്ള ബന്ധം അവരെ സ്വർഗ്ഗരാജ്യത്തിൽ നിന്ന് അകറ്റും. VOC ministryയിൽ ഉള്ളവർ എല്ലാം Septemberൽ ആരംഭിക്കുന്ന യുഗാന്ത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് . VOC ministry വിശ്വാസികൾ എല്ലാം യുഗാന്ത്യത്തിനു ശേഷമുള്ള ദൈവരാജ്യത്തിൽ വിശ്വാസികളായി ഉണ്ടാകും എന്നാൽ കുടുംബത്തേയും കുട്ടികളേയും ജോലിയും എല്ലാം ഉപേക്ഷിച്ചു വരുന്നവർക്ക് ദൈവരാജ്യത്തിൽ രാജാവ് വരെ ആകാൻ സാധിക്കും. എല്ലാ ആഴ്ചയിലും Rekha Alex നയിക്കുന്ന end prophecy class ഉം hidden prophesy class ഉം attend ചെയ്താൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. 2010ൽ കുടുംബത്തേയും മറ്റെല്ലാത്തിനേയും വിട്ടു വന്നിട്ട് ഞാൻ എന്തു നേടി എന്ന് Rekha Alex തന്നെ അവരുടെ classൽ ചോദിക്കുന്നുണ്ട്. VOC ministryൽ നിന്ന് പുറത്തുപോയി voc cult ആണെന്നു പറഞ്ഞ ഒരാൾക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്നും പറയുന്നുണ്ട്. Diya Gagananam പറയുന്നത് JesusChrist rapture groupന് ഒരു ministryയുമായും ബന്ധമില്ല അവർ ബൈബിൾ വചനങ്ങൾ പറയുന്ന് മാത്രമേയുള്ളു എന്നാണ് അങ്ങനെയെങ്കിൽ എന്തിനാണ് ഇവർ എന്റെ ഭര്യ സിബിത 2 തവണ ഈ groupൽനിന്ന് exit ആയപ്പോൾ അടുത്തനിമിഷം Facebook messengerൽ വിളിച്ച് വീണ്ടും brainwash ചെയ്ത് groupൽ add ചെയ്തത്? എന്തിനാണ് സിബിതയെ kuwaitൽ നിന്ന് എല്ലാം ഉപേക്ഷിച്ചുവന്നാൽ സംരക്ഷിക്കാമെന്നു പറഞ്ഞത് ? എന്തിനാണ് രാത്രിയിലും പകലും സിബിതക്ക് security കൊടുക്കുന്നത്? സിബിതക്ക് വരുന്ന എല്ലാ callകളും നിരീക്ഷിക്കുന്നത്. സിബിതയെ contact ചെയ്യുന്ന എല്ലാവരേയും വിളിച്ച് അവൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്? സിബിതയെ trapൽ പെടുത്തിയതാണ് എന്ന് സിബിതക്കു മാത്രമേ മനസ്സിലാകാതെയുള്ളു ബാക്കി എല്ലാവർക്കും മനസ്സിലായി. Diya Gajananam പറയുന്നത് അവർ ബൈബിളിൽ പറയുന്നത് പോലെ ജീവിക്കുന്നവരാണ് എന്നാണ് അങ്ങനെയെങ്കിൽ ബൈബിളി പറയുന്നുണ്ട് ദൈവം കൂട്ടിച്ചേർത്തവരെ മനുഷ്യൻ വേർപെടുത്തരുത് എന്ന്. കളവ് പറയരുത് എന്നും പറയുന്നുണ്ട് അങ്ങനെയങ്ങനെ പലതും ബൈബിളിലെ വചനങ്ങൾക്കെതിരായാണ് അവർ പ്രവർത്തിക്കുന്നത്. Social media ഉപയോഗിച്ച് സന്തോഷത്തോടെ ജീവിക്കുന്ന കുടുംബങ്ങളെ brainwash ചെയ്ത് തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും അവരെ തുറന്നു കാട്ടുക എന്നു മാത്രമേ ഈ letterകൊണ്ട് ഉദ്ദേശിക്കുന്നുള്ളു മുകളിൽ പറഞ്ഞ എല്ലാകാര്യങ്ങളും എനിക്ക് പൂർണ്ണബോദ്ധ്യ മുള്ളതും വ്യക്തമായ തെളിവുകളുള്ളതുമായ കാര്യങ്ങളാണ്.
ബിജോ ജേക്കബ്
+96555925439Q

Jibi Mathew |ഇവനാണ് ബ്രൻഹാം എന്ന പൈശാചികന്റെ കേരളത്തിലെ ഏജന്റ്.Branhamism-Part-2 31/05/2023

https://youtu.be/nCpJ0EcZvho

Jibi Mathew |ഇവനാണ് ബ്രൻഹാം എന്ന പൈശാചികന്റെ കേരളത്തിലെ ഏജന്റ്.Branhamism-Part-2 Jibi Mathewഇവനാണ് ബ്രൻഹാം എന്ന പൈശാചികന്റെ കേരളത്തിലെ ഏജന്റ്. Branhamism-Part-2Join this channel to get access to perks: https://www.youtube.com/channel/UC58...

30/05/2023
30/05/2023
30/05/2023

#ശാന്തമ്മദൈവം #വിടുതൽഗ്രൂപ്പ്‌ ോഹന്നാൻ #പട്ടം #കോലഞ്ചേരി #കോട്ടയം

30/05/2023
30/05/2023
30/05/2023
30/05/2023
30/05/2023
30/05/2023
30/05/2023
25/02/2023

ലോകത്ത് ഒരുപാട് ക്രിസ്ത്യൻ കൾട്ട് ഗ്രൂപ്പുകൾ ഉണ്ട് .അതിൽ ഒന്നു മാത്രമാണ് കേരളത്തിലെ പെന്തക്കോസ്തു പ്രസ്ഥാനങ്ങൾ. കേരള മലയാളി പെന്തക്കോസ് പ്രസ്ഥാനങ്ങൾ(മുഴുവനും), TPM, സിലോൺ പെന്തക്കോസ്ത്, ബ്രദറൺ ചർച്ച്, യഹോവ സാക്ഷി ,എംപറർ ഇമ്മാനുവേൽ, യേശു നാമം , സ്ഥലം സഭ (local church Witness Lee church), കരിസ്മാറ്റിക് ധ്യാനങ്ങൾ...... തുടങ്ങിയുള്ള സകല ക്രിസ്ത്യൻ സഭകളും കൾട്ട് ഗ്രൂപ്പുകളാണ് ആണ് . ലോകത്ത് ഇതുപോലെയുള്ള ഒരുപാട് കൾട്ട് സഭകൾ ഉണ്ട് യേശുക്രിസ്തുവിൻ്റേ പേരിൽ. (ക്രിസ്ത്യൻ കൾട്ട് ഗ്രൂപ്പുകളെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ/ യൂട്യൂബിൽ സേർച്ച് ചെയ്യുക.) Cult ഗ്രൂപ്പിൻറെ പല സ്വഭാവങ്ങളിൽ ഒന്നാമത്തെ സ്വഭാവമാണ് .

1.മറ്റുള്ളവരോടുള്ള അസഹിഷ്ണത 2.അടുത്തത് ഈ ഗ്രൂപ്പിൽ നിന്നും ഒരാൾ ഒരാൾ വിട്ടുപോയാൽ അയാളെക്കുറിച്ച് അവി ഖ്യാതി പറഞ്ഞു പരത്തുക.

3. Next കൂട്ടത്തിലുള്ള ഒരു വ്യക്തിയുടെ കുടുംബത്തിൻറെ സകല കാര്യത്തിലും അവിടുത്തെ local പാസ്റ്റർ ഇടപെടുക. (വ്യക്തിസ്വാതന്ത്ര്യത്തിന് മേലും പൗരാവകാശത്തിനും മേലെ ഉള്ള കടന്നുകയറ്റം .)

4.അടുത്തത് വേർപാട് വിശുദ്ധി എന്നൊക്കെ പറഞ്ഞ് മറ്റുള്ള മനുഷ്യരുമായി സഹകരിപ്പിക്കാതെ നിർത്തുക. ( Man is a social animal. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്.) ഒരു സാമൂഹിക ജീവി എന്ന നിലയിൽ അവനെ മറ്റുള്ളവരുമായി ഇടപെടാതെ സൂക്ഷിക്കുക. എങ്കിലേ 24 മണിക്കൂറും അവൻറെ മസ്തിഷ്കത്തിലേക്ക് ദുരുപദേശങ്ങൾ കുത്തിനിറച്ച് മത അടിമയാക്കി നിർത്താൻ പറ്റൂ.

5. അടുത്തതു ഞങ്ങൾ മാത്രമാണ് വേർതിരിക്കപ്പെട്ട ക്രിസ്തുവിൻറെ യഥാർത്ഥ സഭ ബാക്കി എല്ലാവരും നരകത്തിലെ വിറകുകൊള്ളി കൾ എന്ന പഠിപ്പിക്കൽ.

6.പൗരോഹിത്യം ഇല്ലെന്നു പറയും ദശാംശം ബലമായി പിടിച്ചു വാങ്ങുകയും ചെയ്യുക.

7. കള്ള പ്രവചനങ്ങൾ.

8. എഴുതപ്പെട്ട ഒരു പുസ്തകത്തിൽ മാത്രം വിശ്വസിക്കുക. (ബൈബിൾ അതിൻറെ ഒറിജിനൽ ഭാഷയിൽ നിന്നും അനേക കൈയ്യെഴുത്ത് പ്രതി കളിലൂടെ, മൊഴി മാറ്റത്തിലൂടെ, ഭാഷകളിൽനിന്നും ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു അവസാനം ഇംഗ്ലീഷ് ഭാഷയിൽ നിന്നു സായിപ്പ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോൾ അതിൽ ഒരുപാട് തെറ്റുകൾ കടന്നു കൂടുക സ്വാഭാവികമാണ് വാക്കുകൾക്കും വാചകങ്ങൾക്കും ക്കും അർത്ഥങ്ങൾ മാറ്റ് പെട്ടിട്ടുണ്ട്.) ഗൂഗിളിൽ Bible hub എന്ന വെബ്സൈറ്റിൽ ഓരോ ബൈബിൾ വാക്യത്തിനും ഒറിജിനൽ വായിക്കാവുന്നതാണ്.

9. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം. വ്യക്തിപരമായ അവകാശങ്ങളെ വചനം പറഞ്ഞു പേടിപ്പിച്ചു നിരോധിക്കുക.(പുതുതായി വരുന്ന എല്ലാ കണ്ടുപിടുത്തങ്ങളും ആദ്യമേ എതിർക്കും. Eg.TV, Mobile Phone വാക്സിനേഷൻ etc ..)

10. സാമ്പത്തിക ചൂഷണം. Eg. ദശാംശം, ഷെയർ വാങ്ങിക്കുക etc...
11. സാമ്പത്തിക നേട്ടത്തിനു വേണ്ടി പുതിയ പുതിയ ന്യൂജനറേഷൻ സഭകൾ ആരംഭിക്കുക..
12. സഭയിലെ വിശ്വാസിയുടെ സന്തോഷങ്ങളെ, വിനോദങ്ങളെ ഇല്ലാതാക്കി ലോക സ്നേഹം എന്ന പേര് പറഞ്ഞ് പേടിപ്പിച്ച് ഉപവാസ പ്രാർത്ഥനയിലും മറ്റും തളച്ചിടുക.(ഇടത്തോട്ട് തിരിഞ്ഞാലും വലത്തോട്ട് തിരിഞ്ഞാലും ദൈവകോപം)

13. ഓണവാര ക്യാമ്പ്, പൂ ജാവതി ക്യാമ്പ് എന്നൊക്കെ പറഞ്ഞ് കുഞ്ഞുങ്ങളുടെ ബാല്യകാല സന്തോഷങ്ങൾ ഇല്ലാതാകുകയും അവരെ നാളെയുടെ മത് പൊട്ടന്മാർ ആക്കി മാറ്റുകയും ചെയ്യുക.( കാത്തിരിപ്പ്, അഭിഷേകം, തീ കത്തിക്കുക) ഒരു കുട്ടിയുടെ അവധിക്കാലം അവനെ റീഫ്രഷ് ചെയ്യുവാൻ ഗവൺമെൻറ് കൊടുക്കുന്നതാണ്. അത് കവർന്നെടുക്കുക മതത്തിൻറെ പേരിൽ.

14. ആഴ്ചയിൽ ആറു ദിവസവും ജോലിചെയ്യുന്ന ഒരു വിശ്വാസിയുടെ ടെ, മനുഷ്യൻറെ ഏഴാമത്തെ ദിവസം മുഴുവനും പാസ്റ്റർ കവർന്നെടുക്കുക churchൻ്റേ ഓരോ കാരണങ്ങൾ പറഞ്ഞ്. (ഗൾഫിൽ ആണ് ഇത് കൂടുതലും ). ബാക്കി ആഴ്ചയിൽ ആറു ദിവസവും പാസ്റ്റർ വീട്ടിൽ വിശ്രമിക്കുക ആണെന്നുള്ള കാര്യം ഈ പൊട്ടൻ ഓർക്കുന്നില്ല.

15.abuse your time and energy. ഞായറാഴ്ചത്തെ ആരാധന മുതൽ ശനിയാഴ്ച വൈകിട്ടത്തെ ഒരുക്ക പ്രാർത്ഥന വരെയുള്ള ഉള്ള 7 ദിവസവും tract വിതരണം, ഭവനസന്ദർശനം , സഹോദരി സമാജം, കോട്ടേജ് മീറ്റിംഗ് ,വെള്ളിയാഴ്ച പ്രാർത്ഥന, സ്പെഷ്യൽ മീറ്റിംഗ്,തുടങ്ങി ഇത്യാദി ഉള്ള കലാ പരിപാടികളിലൂടെ അവനെ മതത്തിനുവേണ്ടി എൻഗേജ്മെൻറ് ആക്കി നിർത്തി ചിന്തിക്കാൻ അവസരം കൊടുക്കാതിരിക്കുക..

16. 24 മണിക്കൂർ ചെയിൻ പ്രയർ. 24 മണിക്കൂറിൽ ഓരോ മണിക്കൂറും മാറി മാറി പ്രാർത്ഥിക്കാൻ കൊടുക്കുക. അവൻറെ സ്വകാര്യജീവിതം, കുടുംബജീവിതം , സെക്സ് തുടങ്ങിയുള്ള കാര്യങ്ങളിൽ പോലും പ്രത്യക്ഷമായ പരോക്ഷമായ ഇടപെടുകയാണ് ഇതിലൂടെ ചെയ്യുന്നത്..

17. വിവാഹം, ബർത്ത് ഡേ, വസ്ത്രധാരണം തുടങ്ങിയുള്ള വിശ്വാസിയുടെ ഓരോ പേഴ്സണൽ കാര്യത്തിലും ഇടപെടുക.(ഇതിലെല്ലാം പാസ്റ്ററുടെ /സഭയുടെ ഒരു പട്ടാള ചട്ട നിയമങ്ങൾ ഉണ്ടായിരിക്കും.eg കിരീടം വയ്ക്കരുത് ബൊക്ക പിടിക്കരുത് സെക്കൻ സാരി ഉടുക്കുന്നത് കേക്ക് മുറിക്കരുത് etc.)

18.identity വേഗത്തിൽ വെളിപ്പെടുത്താതെ ഇരിക്കുക (hide ചെയ്യുക) എപ്പോഴും ഒരു ദുരൂഹത കാത്തുസൂക്ഷിക്കുക.(ആദ്യത്തെ ചോദ്യത്തിൽ പ്രൊട്ടസ്റ്റൻറ് ആണെന്ന് പറയുക .പിന്നീട് പതുക്കെ പതുക്കെയേ താൻ ആയിരിക്കുന്ന ന വിഭാഗം വെളിപ്പെടുത്തുക യുള്ളൂ).

19. ബൈബിൾ ആണ് അടിസ്ഥാന വിശ്വാസം എന്ന് പറയുകയും അതിന് സമാന്തരമായി മറ്റൊരു ദുരുപദേശം പ്രസംഗിക്കുകയും ജീവിതത്തിൽ പാലിക്കുകയും ചെയ്യുക.

20.Group mentality. ഞങ്ങളും അവരും. ഞങ്ങൾ ദൈവ മക്കൾ, അവർ അവർ ജാതികൾ,നരകത്തിലെ വിറക് കൊള്ളികൾ. (ദൈവം സകല മനുഷ്യരുടേയും സൃഷ്ടി താവ് ആണെന്നും സകല മനുഷ്യരെയും സ്നേഹിക്കുന്നു എന്ന കാര്യം ഇവർ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.)

21. Cult ഗ്രൂപ്പ് ഇൽ പെട്ടവർ തമ്മിൽ കാണുമ്പോൾ കോൾ ഉണ്ടാകുന്ന ഒരു പ്രത്യേക തരം സന്തോഷം.

22. പേടിപ്പിച്ച് നിർത്തുക .ഈ വിശ്വാസത്തിൽ നിന്നും നീ പിറകോട്ട് പോയാൽ ദൈവം നിന്നെ കീറിക്കളയും എന്ന ഒരു ഭീതി അവൻറെ ഉള്ളിൽ ഇടുക.(സ്വതന്ത്രമായി ചിന്തിക്കാൻ അവസരം കൊടുക്കാതിരിക്കുക). പുറത്തു പോകുന്നവനെ കുറിച്ച് അഭി ഖ്യാതി പറയുക, ഭീതി പെടുത്തുക.

23. ഇഷ്ടമില്ലാത്ത ഭരണത്തിന് ,ഗവൺമെൻറിന് , എതിരെ പ്രാർത്ഥിക്കുക .തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് കൈകോർത്തുപിടിച്ച് ഇഷ്ടമില്ലാത്ത ഗവൺമെൻറ് നെതിരെ പ്രാർത്ഥിക്കുക.

24. ദുരുപദേശങ്ങൾ പ്രസംഗിച്ചു ഉം, കള്ള പ്രവചനങ്ങൾ നടത്തിയും, ഒരു പ്രത്യേക മാനസിക വൈകല്യതിലേക്ക്ല എത്തിക്കുക. (സൈക്കോളജിക്കൽ അടിമ.) മതഭ്രാന്ത്, മതതീവ്രവാദം.

25. മറ്റുള്ളവരുമായുള്ള ബന്ധം വേർപെടുത്തുക. (ഒരുപാട് കാര്യങ്ങൾ..... സ്വയം ആലോചിക്കുക)

26. ഒരാൾ ഒരു പോസ്റ്റിട്ടാൽ ആ പോസ്റ്റിനെ കുറിച്ച് ആധികാരികമായി ആയി പറയാതെ പോസ്റ്റിട്ട വ്യക്തിയെ അധിക്ഷേപിക്കുക.

അടിമത്തം ഒരു പരിധി കഴിയുമ്പോൾ ആരാധനയായി മാറുന്നു. ഇനിയും ഒരുപാട് കാര്യങ്ങളുണ്ട് എഴുതാൻ വിസ്താരഭയത്താൽ ചുരുക്കുന്നു. നിങ്ങൾ സ്വയം ആലോചിച്ചു നോക്കുക, ഈ ഗ്രൂപ്പിൽ വന്നുപെട്ട തിന് ശേഷമുള്ള നിങ്ങളുടെ ജീവിതാനുഭവങ്ങൾ.....ഇനിയും ഒരുപാട് ഒരുപാട് കാര്യങ്ങൾ ,പോയിൻറ് കണ്ടെത്താൻ നിങ്ങൾക്ക് സ്വയം കഴിയും....
യേശുക്രിസ്തു പഠിപ്പിച്ച യഥാർത്ഥ സുവിശേഷം മനസ്സിലാക്കുക. കർത്താവു പറഞ്ഞു ചെവിയുള്ളവൻ കേൾക്കട്ടെ കണ്ണുള്ളവൻ കാണട്ടെ. നിങ്ങളുടെ മസ്തിഷ്കത്തെ മറ്റൊരുത്തനെ പണയം വയ്ക്കാതെ സ്വയം ചിന്തിക്കുക . അടിമ നുകത്തിൻ്റെ അമിത കയറുകളെ പൊട്ടിക്കുക. ക്രിസ്തു ഞങ്ങൾ നിങ്ങളെ സ്വതന്ത്രരാക്കി ഇരിക്കയാൽ ഇനിയും അടിമ മുഖത്തിൽ കിടക്കേണ്ടത് ഇല്ല. ആമേൻ 🙏🙏🙏🙏🙏🙏

31/07/2022

M Y യോഹനാന്റെ അനുയായികൾ പ്രാർത്ഥനക്കു കൊണ്ടുപോകാൻ കാറും ബസ്സും അയക്കുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല. അത് വെറും love bombing മാത്രമാണ്.

Emperor Emmanuel|എമ്പറർ ഇമ്മാനുവേൽ തട്ടിപ്പുസഭ തുടങ്ങുവാൻ പൊന്നാറയുടെ പ്രചോദനം !i2iNews 30/07/2022

https://youtu.be/IwoEQApK54c

Emperor Emmanuel|എമ്പറർ ഇമ്മാനുവേൽ തട്ടിപ്പുസഭ തുടങ്ങുവാൻ പൊന്നാറയുടെ പ്രചോദനം !i2iNews Emperor Emmanuel എമ്പറർ ഇമ്മാനുവേൽ തട്ടിപ്പുസഭ തുടങ്ങുവാൻ പൊന്നാറയുടെ പ്രചോദനം !i2iNewsWebsite: https://i2inews.in/newsnow-details.php?id=7448 © 2021 i2i New...

Emperor Emmanuel|എമ്പറർ ഇമ്മാനുവേൽ വിശ്വാസികളെ തീവ്രവാദികളാക്കുന്നത് ഇങ്ങനെ ... 30/07/2022

https://youtu.be/CELjILSs3K8

Emperor Emmanuel|എമ്പറർ ഇമ്മാനുവേൽ വിശ്വാസികളെ തീവ്രവാദികളാക്കുന്നത് ഇങ്ങനെ ... Emperor Emmanuelഎമ്പറർ ഇമ്മാനുവേൽ വിശ്വാസികളെ തീവ്രവാദികളാക്കുന്നത് ഇങ്ങനെ ...Website: https://i2inews.in/newsnow-details.php?id=7448 © 2021 i2i News Faceboo...

Emperor Emmanuel|അവർ എന്റെ ലിംഗം നിർജീവമാക്കി...എമ്പറർ ഇമ്മാനുവൽ പോയയാളുടെ വെളിപ്പെടുത്തൽ 30/07/2022

https://youtu.be/4c4eGWhuudk

Emperor Emmanuel|അവർ എന്റെ ലിംഗം നിർജീവമാക്കി...എമ്പറർ ഇമ്മാനുവൽ പോയയാളുടെ വെളിപ്പെടുത്തൽ Emperor Emmanuelഅവർ എന്റെ ലിംഗം നിർജീവമാക്കി...എമ്പറർ ഇമ്മാനുവൽ പോയയാളുടെ വെളിപ്പെടുത്തൽ Website: https://i2inews.in/newsnow-details.php?id=7448 © 2021 i2i N...

Emperor Emmanuel |എമ്പറർ ഇമ്മാനുവേലിൽനിന്ന് രക്ഷപെട്ട യുവതിയുടെവെളിപ്പെടുത്തൽ.i2iNews 30/07/2022

https://youtu.be/eBmBnBNOe90

Emperor Emmanuel |എമ്പറർ ഇമ്മാനുവേലിൽനിന്ന് രക്ഷപെട്ട യുവതിയുടെവെളിപ്പെടുത്തൽ.i2iNews Emperor Emmanuel|എമ്പറർ ഇമ്മാനുവേലിൽനിന്ന് രക്ഷപെട്ട യുവതിയുടെവെളിപ്പെടുത്തൽ.i2iNewsWebsite: https://i2inews.in/newsnow-details.php?id=7448 © 2021 i2i News F...

EmperorEmmanue|എമ്പറർ ഇമ്മാനുവേൽ കുടുംബം തകർത്ത ഒരു യുവാവിന്റെ വിലാപം. 30/07/2022

https://youtu.be/VcCDuuois7Q

EmperorEmmanue|എമ്പറർ ഇമ്മാനുവേൽ കുടുംബം തകർത്ത ഒരു യുവാവിന്റെ വിലാപം. EmperorEmmanue|എമ്പറർ ഇമ്മാനുവേൽകുടുംബം തകർത്തഒരു യുവാവിന്റെ വിലാപം.Website: https://i2inews.in/newsnow-details.php?id=7448 © 2021 i2i News Facebook: https:/...

EMPEROR EMMANUEL|ഇത് നടക്കുന്നത് കേരളത്തിലോ?-i2iNews 30/07/2022

https://youtu.be/tjRUU4muYmM

EMPEROR EMMANUEL|ഇത് നടക്കുന്നത് കേരളത്തിലോ?-i2iNews EMPEROR EMMANUEL|ഇത് നടക്കുന്നത് കേരളത്തിലോ?-i2iNewsWebsite: https://i2inews.in/newsnow-details.php?id=7448 © 2021 i2i News Facebook: https://www.facebook.co...

അപ്പസ്തോലിക സഭകളിൽ നിന്ന് വിശ്വാസികളെ അകറ്റാൻ പെന്തക്കൊസ്ത് സമൂഹങ്ങൾ ഉപയോഗിക്കുന്ന തന്ത് 30/07/2022

https://youtu.be/OgGbUPB3GQQ #

അപ്പസ്തോലിക സഭകളിൽ നിന്ന് വിശ്വാസികളെ അകറ്റാൻ പെന്തക്കൊസ്ത് സമൂഹങ്ങൾ ഉപയോഗിക്കുന്ന തന്ത് അപ്പസ്തോലിക സഭകളിൽ നിന്ന് വിശ്വാസികളെ അകറ്റാൻ പെന്തക്കൊസ്ത് സമൂഹങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ എന്തെല്ലാമെന...

Videos (show all)

ഇദ്ദേഹം പറഞ്ഞു വരുന്നത് , ഇദ്ദേഹം പറയുന്ന പ്രസംഗം  പരിശുദ്ധാത്മാവ് ഇദ്ദേഹത്തിലൂടെ സംസാരിക്കുന്നതാണെന്നും  അതെല്ലാവരും അന...
പ്രമുഖ സുവിശേഷകനായ എം വൈ യോഹന്നാന്റെ  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ- ലൈംഗിക ധ്യാനം , സാമ്പത്തിക ചൂഷണം , ശാപ തട്ടിപ്പു ...

Website