Janashakthi

Janashakthi

സി പി എം പേരാമ്പ്ര പഞ്ചായത്ത് കമ്മിറ?

Photos from Janashakthi's post 15/06/2020

ജൂൺ 16ന് ദേശീയ പ്രതിഷേധ ദിനത്തിന് പാർടി ആഹ്വാനം ചെയ്തിരിക്കുകയാണ്. രണ്ട് ലക്ഷം കേന്ദ്രങ്ങളിലായി 10 ലക്ഷത്തിലധികമാളുകൾ കേരളത്തിൽ മാത്രം പ്രതിഷേധത്തിൻ്റെ ഭാഗമാകും.

ആദായനികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക്‌ നൽകുക, ഒരാൾക്ക്‌ 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ്‌ വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം നൽകുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം തടയുക, തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ്‌ പാർടി ഉയർത്തുന്ന പ്രധാന മുദ്രാവാക്യങ്ങൾ.

Timeline photos 12/06/2020

പാനൂരിന്റെ രാക്ഷ്ട്രീയ ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ ഇന്നിന്റെ വളർച്ചയിൽ ഇന്നലെകളിൽ
ജീവനും ജീവിതവും നൽകിയ വിപ്ലവകാരി ...

ആ കാലങ്ങളിൽ കോൺഗ്രസ് ഉയർത്തിയ അക്രമ
രാക്ഷ്ട്രീയത്തെ പ്രതിരോധത്തിന്റെ ചങ്കുറപ്പുകൊണ്ട്
നേരിട്ട് പാനൂരിന്റെ വിവിധ ഗ്രാമങ്ങളിൽ ചെങ്കോടി
പറിക്കാൻ മുന്നിൽ നിന്ന് നയിച്ച ധീരനായ കമ്മ്യൂണിസ്റ്റ്....

പി .ആർ കുറുപ്പിന്റെ മരണത്തോടെ പാനൂർ മേഖലയിൽ
കോൺഗ്രസ്സ് രാക്ഷ്ട്രീയ പതനത്തിൽ കൂപ്പുകുത്തുകയും
അതോടൊപ്പം അക്രമരാക്ഷ്ട്രീയത്തിന്റെ അസുരഭാവത്തോടെ
ആർ .എസ് .എസ് ഉയർന്നുവരികയും ചെയ്തപ്പോൾ ..ആർ .എസ് .എസ്
ഉയർത്തിയ വെല്ലുവിളികൾക്കു മുന്നിൽ മുട്ടുമടക്കത്തെ പ്രതിരോധനത്തിന്റെ
കാരിരുമ്പിൻ കോട്ടത്തീർത്ത് പാനൂർ മേഖലയിലെ പോരാളികൾക്കാകം
സിരകളിൽ ഊർജ്ജവും വിപ്ലവ വീര്യവുമായി പടനയിച്ചു മുന്നേറിയവൻ ..

കുഞ്ഞനന്തൻ എന്ന കമ്മ്യൂണിസ്റ്റിന്റെ പേര് കൂട്ടിവായിക്കാതെ
പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പൂർണ്ണമാകില്ല
ഒരിക്കലും ...ധീരതയുടെ ഹൃദയവിശാലതയുടെ മാനുഷിക നന്മയുടെ
പോരാട്ടത്തിന്റെ മഹാമേരുവായിരുന്നു സഖാവ് കുഞ്ഞനന്തൻ..

എന്നും ഇല്ലാതാക്കാൻ തക്കംപാർത്തിരുന്ന കോൺഗ്രസ് കഴിഞ്ഞ
യു ഡി എഫ് ഭരണകാലത്ത് ഭരണ സ്വാധീനത്തിൽ വാലാട്ടികളായ
കുറെ ഉദ്യോഗസ്ഥരെ മുൻനിർത്തി ടി .പി ചന്ദ്രശേഖരൻ വധവുമായി
ബദ്ധപ്പെടുത്തി കള്ളക്കേസ് സൃക്ഷ്ടിച്ഛ് വളരെ ആസൂത്രിതമായ നീക്ക
ത്തിലൂടെ ഗൂഢാലോചന കുറ്റം ചുമത്തി ന് സഖാവിനെ കാരാഗൃഹത്തി
ൽ അടക്കുകയിരുന്നു ..ജയിലിൽ കഴിയവേ പ്രായാധിക്യം മൂലം പലപ്പോഴും
ഗുരുതരമായ ആരോഗ്യപ്രേശ്നങ്ങൾ കാരണം നിരവധി തവണ പരോളിന്‌
അപേക്ഷിച്ചിട്ടും യു ഡി എഫ് ഗവണ്മെന്റ് സഖാവിന് ജ്യാമ്യം
നിഷേധിക്കുകയായിരുന്നു ...പിന്നീട് പിണറായി സർക്കാർ അധികാരത്തിൽ
വന്നതോടുകൂടിയാണ് സഖാവിനു വിദഗ്ധ ചികിത്സ ലഭിക്കാൻ സൗകര്യമൊരുക്കിയത്

സഖാവിന്റെ വേർപാടോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാനൂരിലെ
ഒരു വന്മരമാണ് നിലംപതിക്കുന്നത് ..പക്ഷെ എങ്കിലും പാനൂരിലെ
പോരാളികളുടെ ഹൃദയങ്ങളിൽ സഖാവ് ജ്വലിക്കുന്ന സൂര്യനായി എന്നും
കത്തിനിൽക്കും ...
#പ്രിയസഖാവിന് #ആദരാജ്ഞലികൾ🌹

Photos from Janashakthi's post 10/06/2020

ഇന്ധനവിലയിലെ തീവെട്ടികൊള്ളക്കെതിരെ വ്യാപക പ്രതിക്ഷേധം

അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ബാരലിന് 16ഡോളറിലേക്കു കുത്തനെ ഇടിഞ്ഞപ്പോഴും ഇന്ത്യയിൽ എണ്ണവില കുറക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. എക്സൈസ് ഡ്യൂട്ടി ഉയർത്തി വർദ്ധിപ്പിച്ച വിലനിലനിർത്തി ജനങ്ങളെ കൊള്ളയടിച്ചു, ഇപ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് നേരിയ വർദനവുണ്ടായപ്പോൾ, വർദ്ദിപ്പിച്ച എക്സൈസ് ഡ്യൂട്ടി കുറച്ച് ജനങ്ങളെ സഹായിക്കുന്നതിനു പകരം വീണ്ടും വില വർദ്ദന വ് ജനങ്ങൾക്കു മേൽ അടിച്ചേല്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് ' 'കോ വിഡ് 19 മൂലം ജീവിതം വഴിമുട്ടിയ തൊഴിലാളികളെയും ഗതാഗത മേഖലയെയും തകർക്കുന്ന നടപടിയാണിത്' ഇതിനെതിരെ CITU വിന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് നടന്നത്
പേരാമ്പ്ര ഏരിയയിലെ മുഴുവൻ കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുമ്പിലും സമരം സംഘടിപ്പിച്ചു കോവിഡ് മാനദഢം പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.
പേരാമ്പ്ര പോസ്റ്റ് ഓഫീസ് ധർണ്ണ ജില്ലാ സെക്രട്ടറി ടി.കെ ലോഹിതാക്ഷനും LIC ഓഫീസ് ധർണ്ണ മോട്ടോർ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജും BSNL ഓഫീസിന്റെ മുമ്പിൽ നടന്ന സമരം സി.സി ദാസനും വെള്ളിയൂരിൽ കെ.കെ കബീറും ഉദ്ഘാടനം ചെയ്തു
സി.എം. ബാബു , പി.ഭാസ്കരൻ' അബ്ദുൾ സലാം, ജിടി. ലിനീഷ് ശ്രീജേഷ് കെ.ടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു

Timeline photos 10/06/2020
Timeline photos 10/06/2020

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്.

കഴിഞ്ഞ 30നാണ്‌ നാണ്‌ കേന്ദ്ര ഗവർമെൻറിന്റെ ഇളവുകൾ അനുവദിക്കുന്ന പട്ടികയിൽ ആരാധനാലയങ്ങളും മറ്റ്‌ മതസ്ഥാപനങ്ങളും തുറക്കുവാൻ അനുമതി നൽകിയത്‌. തുടർന്ന്‌ നാലിന്‌ വിവിധ മതമേലധ്യക്ഷൻമാരും ദേവസ്വം മേധാവികളും തന്ത്രി പ്രമുഖരും മറ്റുമായി ദേവസ്വം മന്ത്രി ചർച്ച നടത്തി. എൻഎ‌സ്‌എസ്‌ , എസ്‌എൻഡിപി നേതാക്കളേയും ചർച്ചയിലേക്ക്‌ ക്ഷണിച്ചിരിരുന്നു. ആരാധനാലയങ്ങൾ തുറന്നാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നാലിന്‌ നൽകിയിരുന്നു. ഇതും പരിഗണിച്ചാണ്‌ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്‌.

Timeline photos 09/06/2020

സുഭിക്ഷ കേരളത്തിന്
സി.പി.ഐ എം പേരാമ്പ്ര ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
ലോക പരിസ്ഥിതി ദിനത്തിൽ ആവേശകരമായ തുടക്കം.
മേഞ്ഞാണ്യം ബ്രാഞ്ചിൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മത്സ്യകൃഷി തൊഴിൽ എക്സൈസ്സ് വകുപ്പ് മന്ത്രി സ . ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ലോക്കലിൽ 2000 കേന്ദ്രങ്ങളിൽ തെങ്ങിൻ തൈ നടൽ പരിപാടി സംഘടിപ്പിച്ചു
പാർട്ടിയുടെ പഴയ കാലനേതാക്കൻമാരുടെ ഒളിവ് ജീവിതത്തിന് സൗകര്യമെരുക്കിയ കൊല്ലിയിൽ ചിരുതേടത്തിക്ക് തൈ നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്
സ . കെ.എം റീന അദ്ധക്ഷത വഹിച്ചു
എൻ.പി ബാബു ,ടി.പി കുഞ്ഞനന്തൻ ,മേയലാട്ട് ബാലക്യഷ്ണൻ '
അജിത കൊമ്മിണിയോട്ട് എ.സി ശ്രിനിവാസൻ എന്നിവർ സംസാരിച്ചു .
ലോക്കലിൽ മുഴുവൻ ബ്രാഞ്ചിലും ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു

09/06/2020

വൈദ്യുതി ബിൽ കൂടിയോ...
അത് ഇനിയും കൂടുമോ ... വിദ്യുച്ഛക്തി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. എം. ജി സുരേഷ് കുമാർ സംസാരിക്കുന്നു
https://www.facebook.com/cpimkkdnorthac/videos/713489039487530/

Photos from Janashakthi's post 03/06/2020

അതിജീവനത്തിനായ്.......
സുഭിക്ഷ കേരളം
സി.പി.ഐ.എം പേരാമ്പ്ര ഈസ്റ്റ് ലോക്കലിൽ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പദ്ധതികളുമായി നാട് കൈകോർക്കുന്നു
ലോക്കൽ പരിധിയിലെ മുഴുവൻ പാർട്ടി
മെമ്പർമാരുടെയും അനുഭാവികളുടെയും വീടുകളിൽ തെങ്ങിൻ തൈ നടൽ
മുഴുവൻ ബ്രാഞ്ചുകളിലും കാലത്ത് ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കും
ലോക്കൽ തല ഉദ്ഘാടനം മേഞ്ഞാണ്യം ബ്രാഞ്ചിൽ ബഹു: തൊഴിൽ എക്സൈസ്സ് വകുപ്പ് മന്ത്രി സ.ടി.പി രാമക്യഷ്ണൻ നിർവ്വഹിക്കും
കാലത്ത് 11 മണിക്ക് കണ്ണിപ്പൊയിലിൽ മത്സ്യകൃഷി ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.
ലോക്ഡൗൺ കാലയളവിൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ഏക്കറ് കണക്കിന് സ്ഥലങ്ങളിൽ ആരംഭിച്ച കൃഷി വിളവെടുപ്പിന് ഒരുങ്ങുന്നു
സുഭിക്ഷ കേരളത്തിനായി നമുക്ക് മുന്നേറാം👍👍

02/06/2020

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന്‌ സി.പി.ഐ(എം) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫലവൃക്ഷ തൈകള്‍ നടും. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ പദ്ധതിയോട്‌ ഐക്യപ്പെട്ടുകൊണ്ടാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌. നാടിന്റെ ഭക്ഷ്യസ്വയം പര്യാപ്‌തതയിലേക്ക്‌ നയിക്കുന്നതിന്‌ പഴങ്ങളുടെ ഉല്‍പ്പാദനം നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്‌. ഫലവൃക്ഷതൈ നടുന്ന പാര്‍ടി ഘടകങ്ങള്‍ അതിന്റെ പരിപാലന ഉത്തരവാദിത്തവും ഏറ്റെടുക്കും. പാര്‍ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പാര്‍ടി അംഗങ്ങളുടെ വീട്ടുവളപ്പിലുമാണ്‌ തൈകള്‍ നടുന്നത്‌. സംസ്ഥാനതല ഉദ്‌ഘാടനം ഇ.എം.എസ്‌ അക്കാദമി വിളപ്പിശാലയില്‍ നിര്‍വഹിക്കും. ജില്ലാ-ഏര്യാതല ഉദ്‌ഘാടനം അന്നേദിവസം നടക്കും.

പ്രളയവും കോവിഡും പ്രകൃതി സംരക്ഷണത്തിന്റെയും സ്വയംപര്യാപ്‌തയുടേയും പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇതു തിരിച്ചറിയാനും ക്രിയാത്മകമായി പ്രതികരിക്കാനും സമൂഹത്തിന്‌ ഉത്തരവാദിത്തമുണ്ട്‌. ഇതു മനസ്സിലാക്കി നാടിനെ ഭക്ഷ്യ സ്വയം പര്യാപ്‌തതയിലേക്ക്‌ നയിക്കുന്നതില്‍ പങ്കാളികളാകാനും ജൂണ്‍ 5-ന്റ പരിപാടി വിജയിപ്പിക്കുവാനും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു.

31/05/2020
31/05/2020

Promode Dasgupta

30/05/2020

The First Politburo of the Communist Party of India

30/05/2020

Comrade sundarayya

Timeline photos 30/05/2020

ഇന്ന് സിഐടിയു സ്ഥാപക ദിനമാണ്. 1970 മെയ് 28 മുതൽ 30 വരെ കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിലാണ് ഇന്ത്യൻ തൊഴിലാളിയുടെ ആശയും ആവേശവുമായ ഈ പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടത്. അന്നുമുതൽ ഇന്നുവരെയുള്ള 50 വർഷക്കാലത്തെ പ്രയാണം തൊഴിലാളിവർഗ്ഗത്തിന്റ ഇച്‌ഛാശക്തിയുടേയും അവകാശങ്ങൾക്കായുള്ള സന്ധിയില്ലാ സമരങ്ങളുടെയും വീരേതിഹാസം രചിച്ചാണ് കടന്നുപോയത്. തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ രാജ്യത്തങ്ങോളമിങ്ങോളം സിഐടിയു നേതൃത്വം കൊടുത്ത സമരങ്ങൾ അനവധിയാണ്. ഈ ഐതിഹാസിക സമരങ്ങളെല്ലാം തന്നെ ലോക തൊഴിലാളിവർഗ്ഗ മുന്നേറ്റ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളാണ്. കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ളപ്പോൾ തന്നെ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ രാഷ്ട്രീയത്തിനതീതമായി രാജ്യത്തെ ട്രേഡ്‌ യൂണിയനുകളുടെ ഐക്യമുന്നണി രൂപീകരിച്ചു കൂട്ടായ പോരാട്ടത്തിന് നേതൃത്വം നൽകാൻ സിഐടിയുവിനു കഴിഞ്ഞു.

ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം ഇന്നത്തെ നിലയിൽ വളർന്നുവന്നത്. രൂപീകരണത്തിന്റെ സുവർണജൂബിലി വർഷത്തിലും സാഹചര്യം വ്യത്യസ്തമല്ല. രാജ്യത്തെ തൊഴിൽ നിയമങ്ങളെല്ലാം തൊഴിലുടമകൾക്കനുകൂലമായി മാറ്റിയെഴുതാനുള്ള കേന്ദ്രസർക്കാരിന്റെ തീവ്രശ്രമങ്ങളെയാണ് ഈ സമയത്തും നമുക്ക് നേരിടാനുള്ളത്. നിലവിലുള്ള നാല്പത്തിനാലോളം തൊഴിൽ നിയമങ്ങളെയെല്ലാം കൂട്ടിച്ചേർത്തു 4 ലേബർ കോഡുകളാക്കി മാറ്റുകയാണ് ബിജെപി സർക്കാർ. ഈ 44 നിയമങ്ങളിലെയും തൊഴിലാളികൾക്കനുകൂലമായ പ്രധാന വ്യവസ്ഥകളെയെല്ലാം ഇല്ലാതാക്കിയാണ് 4 കോഡുകൾ തയ്യാറാക്കിയിരിക്കുന്നത്. സാമ്രാജ്യത്വശക്തികൾക്ക് വഴങ്ങി പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഇത്തരം തൊഴിലാളി വിരുദ്ധ നയങ്ങൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ശക്തമായ സമരങ്ങളാണ് ഉയർന്നുവരുന്നത്. ആർഎസ്എസ് നേതൃത്വം നൽകുന്ന ബി എംഎസിന് പോലും മോഡി സർക്കാരിന്റേയും സംസ്ഥാന ബിജെപി സർക്കാരുകളുടെയും തൊഴിലാളി വിരുദ്ധ നടപടികളെ എതിർക്കേണ്ടി വന്നിരിക്കുകയാണ്‌. കൊറോണയെന്ന മഹാമാരി ലോകം മുഴുവൻ മനുഷ്യസമൂഹത്തിന് ഭീഷണിയായി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ പോലും കേന്ദ്രസർക്കാരും ചില സംസ്ഥാന സർക്കാരുകളും തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ കാണിക്കുന്ന വ്യഗ്രത അത്യന്തം അപകടകരമാണ്. കോവിഡ് 19 വ്യാപനം സൃഷ്ടിച്ച ഭീതിജനകമായ അവസ്ഥയിൽനിന്ന് മോചിതരാകാൻ ജനങ്ങളാകെ വെമ്പൽകൊള്ളുന്ന സാഹചര്യത്തിലും കുത്തക മുതലാളി വർഗത്തിന് വേണ്ടി തൊഴിലാളിദ്രോഹ നടപടികൾ കൈക്കൊള്ളാൻ ബിജെപി സർക്കാരുകൾക്ക് ഒരു മടിയുമില്ല. അതിൽനിന്ന് വ്യത്യസ്തമായ നയം തങ്ങൾക്കുമില്ലെന്ന് കോൺഗ്രസ് സർക്കാരുകളും തെളിയിക്കുന്നു. ഇവരെല്ലാം ഭയപ്പെടുന്നത് തൊഴിലാളികൾ സഘടിക്കുന്നതിനെയാണ്. തൊഴിൽ നിയമങ്ങളും തൊഴിലാളി സംഘടനകളും ഇല്ലാതായാൽ മാത്രമേ കുത്തക മുതലാളിമാരുടെ കൊള്ളലാഭക്കൊയ്ത്തിന് അടിമകളെന്നോണം ഇരകളാവാൻ തൊഴിലാളികളെ കിട്ടൂ എന്ന മുതലാളിത്ത തത്വശാസ്ത്രമാണ് ഇക്കൂട്ടർ നടപ്പിലാക്കുന്നത്.

പുതിയ കാലഘട്ടത്തിൽ വെല്ലുവിളികൾ അനവധിയാണ്. ഈ വെല്ലുവിളികളെയെല്ലാം ഫലപ്രദമായി അതിജീവിക്കാൻ 50 വർഷത്തെ പോരാട്ടം നൽകിയ അനുഭവത്തിലൂടെ സിഐടിയുവിനു സാധിക്കും. തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങൾക്കായുള്ള വിശ്രമമില്ലാത്ത പോരാട്ടങ്ങൾക്കായി നമുക്ക് തയ്യാറായിരിക്കാം.

ലാൽസലാം.

29/05/2020

കാപ്പി പൊടി വാങ്ങാം,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക്
കൈത്താങ്ങാവാം...

നിങ്ങളുടെ വീട്ടിൽ കാപ്പി പൊടി ആവശ്യമുണ്ടോ?
അങ്ങനെയെങ്കിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൂടി നല്കാം.
നിങ്ങളുടെ പ്രദേശത്തെ DYFl പ്രവർത്തകരെ ബന്ധപ്പെട്ടാൽ അവർ നിങ്ങൾക്ക് കാപ്പിപ്പൊടി എത്തിച്ചു തരും.
ഇതിന് നിങ്ങൾ കൊടുക്കുന്ന വില പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

#ഞങ്ങളുണ്ട് DYFl
#അതിജീവിക്കാം നമുക്ക് ഒറ്റക്കെട്ടായി .

DYFI പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മറ്റി

Timeline photos 29/05/2020

ആദരാഞ്ജലികൾ..

Photos from Janashakthi's post 28/05/2020

തല ഉയർത്തി
കേരളം
അഞ്ചാം വർഷത്തിലേയ്ക്ക്❤

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Telephone

Website

Address

Perambra
Calicut
673525
Other Political Organizations in Calicut (show all)
Forward Bloc-s Kerala State Forward Bloc-s Kerala State
Calicut
Calicut

political party

DYFI Thrikkuttissery North Unit DYFI Thrikkuttissery North Unit
തൃക്കുറ്റിശ്ശേരി
Calicut

DYFI തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് ഫേസ്ബുക്ക് പേജ്

SDPI കോഴിക്കോട് സൗത്ത് മണ്ഡലം SDPI കോഴിക്കോട് സൗത്ത് മണ്ഡലം
KOZHIKODE SOUTH
Calicut, 673004

നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. ``ജനാധിപത്യത്തിൻറെ കാവലാളുകളായി``

KWAEU CITU State Conference KWAEU CITU State Conference
Calicut
Calicut

Kerala Water Authority Employees Union CITU

CPIM Arangilthazham CPIM Arangilthazham
Arangil Thazham
Calicut, 673585

This page belongs to Communist Party of India, Arangil thazham Branch. A Small village in the Madavoor panjayath of Kozhikode District, Kerala

SFI Zamorinshss unit SFI Zamorinshss unit
ZAMORINS HSS, Tali
Calicut, 673002

SFI ZAMORINS OFFICIAL PAGE

DYFI Poovaattuparamba West DYFI Poovaattuparamba West
Calicut, 673008

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇ?

DYFI Eranhipalam Meghala Committee DYFI Eranhipalam Meghala Committee
Calicut

DYFI Eranhipalam Meghala committee official page

KYF Thiruvambady KYF Thiruvambady
Thiruvambady
Calicut, 673580

Youth Wing of Kerala Congress (M) Political Party, Thiruvambady Constituency.

DYFI Naduvattam Megala Committee DYFI Naduvattam Megala Committee
Naduvattum
Calicut, 673015

The page is created for Naduvattam Megala Committee

CPIM  Kinassery LC CPIM Kinassery LC
Kinassery
Calicut