CPIM Puthillamthazham Branch

CPIM Puthillamthazham Branch

You may also like

SDPO BHOR
SDPO BHOR

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Puthillamthazham Branch, Political organisation, Calicut.

03/04/2022
29/03/2022

DYFI കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI വളയനാട് മേഖല കമ്മറ്റി നേതൃത്വത്തിൽ ആസ്റ്റർ മിംസ് കോഴിക്കോടും-ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

ഏപ്രിൽ 3 ന് വളയനാട് ഊട്ടുപുരയിലും
ഏപ്രിൽ 10 ന് കൊമ്മേരിയിലുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
#സൗജന്യ_മെഡിക്കൽ_ക്യാമ്പ്
ോഴിക്കോട്_ജില്ലാ_സമ്മേളനം
ാട്_മേഖല_കമ്മറ്റി

18/11/2021

ഭാവി ഇന്ത്യക്കുള്ള മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. രാജ്യത്തിന്റെ ബദൽ ഇടതുപക്ഷമാണെന്ന് തെളിയിക്കാൻ നവകേരള സൃഷ്ടിക്കായി. പാർലമെന്റിൽ ദുർബലമാണെങ്കിലും ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ബദൽനയം രാഷ്ട്രത്തിന്‌ വഴികാട്ടിയാണ്.

സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം

18/11/2021

കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാവുകയാണ്. കോവിഡ് കാലത്ത് ഗ്രാമീണ മേഖലയിലെ ഓൺലൈൻ വിദ്യാഭ്യാസ കണക്കിലും കേരളം ഒന്നാമത്.

04/09/2021
14/12/2020

16 ന്റെ പ്രഭാതം ചുവന്ന് ചുവന്ന് തുടിക്കട്ടേ ....... ❤️❤️💪💪💪

12/12/2020

മാങ്കാവ്.
വികസന മുരടിപ്പിന്റെ 15 വർഷങ്ങൾ
ജനങ്ങൾ പ്രതികരിക്കുന്നു

കൊമ്മേരിയിലെ വെള്ളപ്പൊക്ക നാടകം | Ward 30 | Kommeri 09/12/2020

കൊമ്മേരിയിൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ വ്യാജ പ്രചരണം നടത്തിയവരുടെ നാടകം പൊളിച്ചടക്കുന്നു

കൊമ്മേരിയിലെ വെള്ളപ്പൊക്ക നാടകം | Ward 30 | Kommeri

07/12/2020

"വികസനത്തിന്റെ പിന്തുടർച്ചക്കായി
യുവത്വത്തിന്റെ കയ്യൊപ്പ് "
സഖാവ്:ടി.അഞ്ജു💪🚩

07/12/2020

നർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ശ്രീ രാഗേഷ് പരമേശ്വർ MC അനില്കുമാറിന് വിജയയാശംസകൾ നേരുന്നു
#ഇടതുപക്ഷം

04/12/2020

"LDF സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക്‌ കരുത്ത് പകരാൻ "

കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 34 മാങ്കാവ് LDF സാരഥി അഡ്വ: സാറ ജാഫറിനെ കുട അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക.
#ഇടതുപക്ഷം

03/12/2020

LDF സർക്കാരിന്റെ വികസന വിളംബരം

02/12/2020

വാർഡ് 30 കൊമ്മേരിയിൽ ഇലക്ഷനോടനുബന്ധിച് നടക്കുന്ന വ്യാജ വാർത്തയുടെ നിജസ്ഥിതി എന്ത്? വോട്ടർമാർ പ്രതികരിക്കുന്നു

30/11/2020

സഖാവ്:എം.സി.അനിൽകുമാർ
കോഴിക്കോട് കോർപ്പറേഷൻ
വാർഡ് 28
കുതിരവട്ടം ഡിവിഷൻ
'ചുറ്റിക അരിവാൾ നക്ഷത്രം'

27/11/2020

"മാറ്റം കൊതിച്ചു മാങ്കവും "

കോഴിക്കോട് കോർപ്പറേഷൻ മാങ്കാവ് ഡിവിഷൻ വാർഡ് 34
LDF പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി അഡ്വ: സാറാ ജാഫറിനെ കുട അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക.

23/11/2020

'നാടറിയുന്ന നമ്മെ അറിയുന്ന വികസന നായകൻ'
സഖാവ്:എം.സി.അനിൽകുമാർ
കോഴിക്കോട് കോർപ്പറേഷൻ
വാർഡ് 28
കുതിരവട്ടം ഡിവിഷൻ
നമ്മുടെ ചിഹ്നം:ചുറ്റിക അരിവാൾ നക്ഷത്രം

22/11/2020

#അഭിമാനം_അഞ്ജു
#യുവത്വം
സോഷ്യൽ മീഡിയയിൽ തരംഗമായി കൊമ്മേരിയിലെ LDF സ്ഥാനാർഥി അഞ്ജു💪🚩

20/11/2020

നാടറിയുന്ന നാട്ടുകാരൻ
കോഴിക്കോട് കോർപ്പറേഷൻ കുതിരവട്ടം ഡിവിഷൻ (വാർഡ് 28)
LDF സ്ഥാനാർഥി
സഖാവ് "എം.സി അനിൽകുമാർ "
നമ്മുടെ ചിഹ്നം "ചുറ്റിക അരിവാൾ നക്ഷത്രം "

10/11/2020

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് ഡിസംബർ മാസത്തെ 1400 രൂപ പെൻഷൻ 55 ലക്ഷം പേർക്ക് ലഭിച്ചിരിക്കും. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ പെൻഷൻ രണ്ടു വർഷം കുടിശികയായിരുന്നു. ഇപ്പോൾ അതതു മാസത്തെ പെൻഷൻ അതതു മാസം ലഭിക്കും. 100 രൂപയിൽ നിന്നും പെൻഷൻ 1400 രൂപയായി വർദ്ധിക്കുമ്പോൾ അതിൽ 1200 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഇതൊന്നു മാത്രം മതി, പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമത്തോടുള്ള ഇരുമുന്നണികളുടെയും സമീപനം മനസ്സിലാക്കാൻ.

07/11/2020

വരാൻ പോകുന്ന തുരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുന്നേ നിങ്ങളുടെ ചുറ്റുപാടും ഉണ്ടായ ഈ മാറ്റങ്ങളെ കുറിച്ച് ഒന്ന് ചിന്തിക്കു ...

👉 നിങ്ങളുടെ അടുത്തുള്ള സ്കൂളിൽ വന്ന മാറ്റം

👉 നിങ്ങളുടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വന്ന മാറ്റം

👉 നിങ്ങൾക്ക് സഞ്ചരിക്കാനുള്ള റോഡിൽ വന്ന മാറ്റം

👉 നിങ്ങളുടെ ചുറ്റുപാടിൽ വീടില്ലാത്ത അനേകായിരം പേർക്ക് ലൈഫ് മിഷൻ വഴി സർക്കാർ വീട് നിർമ്മിച്ചു നൽകിയ മാറ്റം

👉 നിങ്ങൾക്ക് ആവിശ്യമായ ഭക്ഷ്യധാന്യങ്ങൾ നിങ്ങൾക്ക് അടുത്തുള്ള പൊതുവിതരണ കേന്ദ്രത്തിൽ ലഭ്യമായ മാറ്റം

👉 നിങ്ങളുടെ ക്ഷേമപെൻഷൻ 600 രൂപയിൽ നിന്നും 1400 ലെത്തിയ മാറ്റം, അത് ലഭിക്കുന്നതിൽ കാലതാമസമില്ലാത്ത മാറ്റം

👉 നിങ്ങളുടെ വീട്ടിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച മാറ്റം

ഈ മാറ്റം ഇവിടെ നടപ്പിലാക്കിയത് ഇവിടത്തെ ഇടതുപക്ഷ സർക്കാരാണ്, പിണറായി സർക്കാരാണ്... ഇതുപോലുള്ള ജനോപകാരപ്രദമായ ഇനിയും ഒരുപാട് മാറ്റങ്ങൾ കൊണ്ടു വരേണ്ടതുണ്ട് ... അതിന് ഈ സർക്കാരിന്റെ കൈകൾക്ക് കരുത്തുപകരാൻ നമുക്ക് ഒന്നിക്കാം .. ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത വിജയിപ്പിച്ച് നമുക്ക് മുന്നേറാം ..
❤️❤️🔥🔥✊✊

06/11/2020

ഒരു സർക്കാർ തങ്ങളുടെ ജനങ്ങൾക്കായി എല്ലാമാസവും സൗജന്യഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുക, കിറ്റിനോടൊപ്പം മാസ്ക് വിതരണം ചെയ്യുക...
മറ്റേതെങ്കിലും സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതൊക്കെ സ്വപ്നം കാണാൻ കഴിയുമോ?
BPL, APL തരം തിരിവ് ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കുമാണ് ഈ സൗജന്യ കിറ്റുകൾ.
ഇടതുപക്ഷ സർക്കാരിന്റെ ക്രിസ്തുമസ് സമ്മാനം. 💝
മാസ്ക് ഉൾപ്പെടെ 11 കൂട്ടം സാധനങ്ങൾ അടങ്ങിയ *ക്രിസ്മസ് കിറ്റ്* 88 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നു.💞

*വളരണം കേരളം തുടരണം പിണറായിക്കാലം*
*ഇടതുപക്ഷം ഹൃദയപക്ഷം* ❤️♦️✊

04/11/2020

കേരളത്തിൽ സമാനതകളില്ലാത്ത രീതിയിൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് വിദ്യാഭ്യാസ മേഖല. നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്‍റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിര്‍മിച്ച 46 സ്കൂള്‍ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും. 79 സ്കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള ശിലാസ്ഥാപനവും ഇന്ന് നിർവഹിക്കും.

മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. ഇത്രയധികം കെട്ടിടങ്ങള്‍ സ്കൂളുകള്‍ക്കായി ഒറ്റയടിക്ക് നിര്‍മിക്കപ്പെടുന്ന അനുഭവം മുമ്പില്ല.

ഈ നാലരക്കൊല്ല ഘട്ടത്തില്‍ നമ്മുടെ ക്ലാസ്മുറികള്‍ ഹൈടെക്കാവുന്നു. ലാബുകള്‍ നവീകരിക്കപ്പെടുന്നു. അധ്യയനം അന്താരാഷ്ട്ര നിലവാരത്തിലാവുന്നു. അകന്നുപോയ ലക്ഷകണക്കിനു കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. പൊതുവിദ്യാലയങ്ങള്‍ മാതൃകകളാവുന്നു. അവിടെ കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷകര്‍ത്താക്കളില്‍ അഭൂതപൂര്‍വമായ ആവേശം അലയടിക്കുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ വിജയം നാളെയുടെ മുതൽക്കൂട്ടാണ്. കേരളത്തിൻ്റെ ശോഭനമായ ഭാവിയുടെ അടിത്തറയാണ് ഇതിലൂടെ നമ്മൾ നിർമ്മിക്കുന്നത്.

#100ദിവസങ്ങൾ #100പദ്ധതികൾ

22/10/2020

100 ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്ത പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ ❤️

കൂടാതെ സംസ്ഥാനത്തെ മറ്റ് 25 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചു 😍

🔥

16/10/2020

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ❤️

1921ൽ അഹമ്മദാബാദിൽ ചേർന്ന എഐസിസി സമ്മേളനത്തിലെ പ്രതിനിധികൾക്ക്‌ സ. എം എൻ റോയിയും സ. അബനി മുഖർജിയും ഒരു തുറന്നകത്ത്‌ എഴുതുകയുണ്ടായി. ട്രേഡ്‌യൂണിയൻ ആവശ്യങ്ങളും കിസാൻസഭയുടെ ആവശ്യങ്ങളും സ്വന്തം ആവശ്യങ്ങളായി കോൺഗ്രസ്‌ മുന്നോട്ടുവയ്‌ക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. രാജ്യത്ത്‌ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടുന്നതിന്‌ മുമ്പുതന്നെ സിപിഐ അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അഹമ്മദാബാദ്‌ കോൺഗ്രസിൽ ഹസ്രത്ത്‌ മൊഹാനി പരിപൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു. കമ്യൂണിസത്തിലേക്ക്‌ ആകർഷിക്കപ്പെട്ട മൊഹാനി അതിൽ അംഗമാകുകയും ചെയ്‌തിരുന്നു. അപ്രായോഗികമെന്ന്‌ പറഞ്ഞ്‌ ആ പ്രമേയത്തെ ഗാന്ധിജി എതിർക്കുകയുണ്ടായി.

ഇതിനിടയിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കമ്യൂണിസ്‌റ്റ്‌‌ ഗ്രൂപ്പുകളുമായി കൊമിന്റേണിന്റെ സഹായത്തോടെ എം എൻ റോയ്‌ ബന്ധപ്പെട്ടു. മുംബൈയിലെ എസ്‌ എ ഡാങ്കെ, കൊൽക്കത്തയിലെ മുസഫർ അഹമ്മദ്‌, മദിരാശിയിലെ ശിങ്കാരവേലു ചെട്ടിയാർ എന്നിവരുമായാണ്‌ ബന്ധപ്പെട്ടത്‌. 1922-23 കാലത്താണ്‌ ‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌’ എന്ന പ്രസിദ്ധീകരണത്തിന്‌ എം എൻ റോയ്‌ തുടക്കമിട്ടത്‌‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു ഇത്‌. ബർലിനിൽ നിന്നായിരുന്നു ആദ്യം അച്ചടിച്ചത്‌. കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രസീദ്ധീകരണമായിരുന്നു ഇത്‌. കമ്യൂണിസ്റ്റ്‌‌ പ്രചാരണം ശക്തമാകുന്നതിന്റെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷ്‌ ഭരണാധികാരികൾ ‘വാൻഗാർഡ്’‌ ഇന്ത്യയിൽ നിരോധിച്ചു. താഷ്‌കന്റിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഗ്രൂപ്പിന്‌ തുടക്കമിട്ട 1920ൽ തന്നെയാണ്‌ ഓൾ ഇന്ത്യ ട്രേഡ്‌യൂണിയൻ കോൺഗ്രസിനും(എഐടിയുസി) രൂപം നൽകുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുമായി ബന്ധപ്പെട്ടതോടെ ഈ ട്രേഡ്‌യൂണിയൻ സംഘടന തൊഴിലാളി വർഗത്തിന്റെ ഉശിരുള്ള പ്രസ്ഥാനമായി വളർന്നു. അതായത്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിലെ നിർണായക വഴിത്തിരിവാണ്‌ താഷ്‌കന്റിൽ 1920ൽ രൂപംകൊണ്ട കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പ്‌.

14/10/2020

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയുടെ വികസനത്തിന് കിഫ്ബിയിൽ നിന്നും 86 കോടി രൂപ അനുവദിച്ചു. കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി നേരത്തെ ആവിഷ്കരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിശദമായ പദ്ധതി രൂപരേഖ പ്രകാരമാണ് പണം അനുവദിച്ചത്. കോഴിക്കോട് ജില്ലയുടെ ചരിത്രത്തിൽ ഒരു ആശുപത്രി വികസനത്തിന് അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിത്. സാധാരണക്കാരും പാവപ്പെട്ട ആളുകളും ആശ്രയിക്കുന്ന ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രി ഏറെക്കാലമായി കൊതിക്കുന്ന വികസനം ഇതോടെ യാഥാർഥ്യമാകുമെന്ന് ഉറപ്പായി. ഈ 86 കോടി രൂപ വിനിയോഗിച്ച് സർജിക്കൽ ബ്ലോക്ക്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ആംനിറ്റി ബ്ലോക്ക് എന്നിവയുടെ നിർമ്മാണമാണ് നടക്കാൻ പോകുന്നത്. സർജിക്കൽ ബ്ലോക്ക് 8 നിലകളിലായി 17062 ചതുരശ്ര മീറ്റർ വിസ്തൃതിയിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മൂന്നു നിലകളിലായി 1221 ചതുരശ്ര മീറ്റർ വിസ്തൃതിയിലും അംനിറ്റി ബ്ലോക്ക് രണ്ടു നിലകളിലായി 2080 ചതുരശ്രമീറ്റർ വിസ്തൃതിയിലുമാണ് നിർമ്മിക്കുന്നത്.

സർജിക്കൽ ബ്ലോക്കിന്റെ ഒന്നാം നിലയിൽ അത്യാഹിത വിഭാഗം CT, MRI സ്കാനുകൾ എമർജൻസി ഓപ്പറേഷൻ തീയേറ്റർ, 12 കിടക്കകൾ ഉള്ള ഒബ്സർവേഷൻ റൂം, മോർച്ചറി എന്നിവ പ്രവർത്തിക്കും.

2,3,4,5 നിലകളിലായി ഓരോ നിലകളിലും 6 കിടക്കകൾ വീതമുള്ള 10 വീതം വാർഡുകളിലായി 240 കിടക്കകൾ ഉണ്ടാകും. ഇതിനു പുറമെ 36 പേ വാർഡുകളും ഈ നാല് നിലകളിലായി പ്രവർത്തിക്കും. ആറാം നില പൂർണമായ ICU സൗകര്യങ്ങൾക്ക് വേണ്ടിയാണ് 10 വീതം കിടക്കകൾ ഉള്ള 2 വീതം ഐ സി യു കൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ബ്ലോക്കുകളിൽ സജ്ജീകരിക്കും. ഏഴാം നിലയിൽ ഓപ്പറേഷൻ തീയേറ്റർ കോപ്ലക്‌സാണ് ഒരുക്കുന്നത് ഇവിടെ 6 ഓപ്പറേഷൻ തീയേറ്ററുകളും അനുബന്ധമായി 10 കിടക്കകൾ വീതമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളും ഒരുങ്ങും ഇതിനു പുറമെ കൂട്ടിരിപ്പുകാർക്കുള്ള ഡോർമെറ്ററിയും ഈ നിലയിൽ ഉണ്ടാകും.എട്ടാം നിലയിൽ ലബോറട്ടറി കോംപ്ലക്‌സും സ്റ്റെറിലൈസേഷൻ യൂണിറ്റും സജ്ജീകരിക്കും. കെട്ടിടത്തിൽ എട്ടു നിലക്ക് ബന്ധിപ്പിക്കുന്ന 6 ലിഫ്റ്റുകളും ഒരുക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ ആശുപത്രി ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസ് എന്നിവക്ക് പുറമെ മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറിയും കോൺഫറൻഡ് ഹാളും ആണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഫുഡ് കോർട്ട്, രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാകുന്ന സൂപ്പർ മാർക്കറ്റ്, നീതി, കാരുണ്യ മെഡിക്കൽ സ്റ്റോറുകൾ, ഡോർമെറ്ററി എന്നിവ അടങ്ങുന്നതാണ് അമിനിറ്റി ബ്ലോക്ക്.

പ്രശസ്ത ആർക്കിറ്റെക് NM സലീം രൂപകൽപ്പന ചെയ്ത കെട്ടിടത്തിന്റെ നിർമാണം ഇൻകെൽ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇതിന്റെ തുടർച്ചയായി തന്നെ ആശുപത്രിയുടെ പ്രൗഢി നിലനിർത്തുന്ന രൂപത്തിൽ പഴയ കെട്ടിടത്തിന്റെ നവീകരണം, ജീവനക്കാർക്കും ഡോക്ടർമാർക്കും ഉള്ള ക്വർട്ടേഴ്‌സ് നിർമാണം എന്നിവ കൂടെ നമുക്ക് ചെയ്യേണ്ടതുണ്ട് അതിനാവശ്യമായ തുക അടുത്ത ഘട്ടം തന്നെ നമുക്ക് അനുവദിക്കും എന്ന ഉറപ്പ് സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്

ഈ പ്രവൃത്തികൾ പൂര്തത്തീകരിക്കുന്നതോട് കൂടി പൊതുജനാരോഗ്യ രംഗത്ത് കോഴിക്കോട് ബീച്ച് ആശുപത്രി ഒരു മാതൃക ആയിരിക്കും എന്ന് തീർച്ചയാണ്

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Videos (show all)

മാങ്കാവ്.വികസന മുരടിപ്പിന്റെ 15 വർഷങ്ങൾ ജനങ്ങൾ പ്രതികരിക്കുന്നു
"വികസനത്തിന്റെ പിന്തുടർച്ചക്കായി യുവത്വത്തിന്റെ കയ്യൊപ്പ് "സഖാവ്:ടി.അഞ്ജു💪🚩
നർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ശ്രീ രാഗേഷ് പരമേശ്വർ MC അനില്കുമാറിന് വിജയയാശംസകൾ നേരുന്നു#VOTE_FOR_LDF #ഇടതുപക്ഷം
"LDF സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക്‌ കരുത്ത് പകരാൻ "കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 34 മാങ്കാവ്  LDF സാരഥി അഡ്വ: സാ...
LDF സർക്കാരിന്റെ വികസന വിളംബരം
വാർഡ് 30 കൊമ്മേരിയിൽ  ഇലക്ഷനോടനുബന്ധിച് നടക്കുന്ന വ്യാജ വാർത്തയുടെ നിജസ്ഥിതി എന്ത്?  വോട്ടർമാർ പ്രതികരിക്കുന്നു
സഖാവ്:എം.സി.അനിൽകുമാർ കോഴിക്കോട് കോർപ്പറേഷൻ വാർഡ് 28 കുതിരവട്ടം ഡിവിഷൻ 'ചുറ്റിക അരിവാൾ നക്ഷത്രം'
"മാറ്റം കൊതിച്ചു മാങ്കവും "#VOTE_FOR_LDFകോഴിക്കോട് കോർപ്പറേഷൻ മാങ്കാവ് ഡിവിഷൻ വാർഡ് 34LDF പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാന...
'നാടറിയുന്ന നമ്മെ അറിയുന്ന വികസന നായകൻ'സഖാവ്:എം.സി.അനിൽകുമാർ കോഴിക്കോട് കോർപ്പറേഷൻ വാർഡ് 28കുതിരവട്ടം ഡിവിഷൻ നമ്മുടെ ചിഹ...
#അഭിമാനം_അഞ്ജു#യുവത്വം സോഷ്യൽ മീഡിയയിൽ തരംഗമായി കൊമ്മേരിയിലെ  LDF സ്ഥാനാർഥി അഞ്ജു💪🚩
100 ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്ത പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ ...
ജനദ്രോഹ സർക്കാരിൽ നിന്നും യഥാർത്ഥ വികസനം എന്താണെന്ന് കാണിച്ചു തന്ന ജനകീയ സർക്കാർ ,അഭിവാദ്യങ്ങൾ

Website

Address

Calicut

Other Political Organizations in Calicut (show all)
Forward Bloc-s Kerala State Forward Bloc-s Kerala State
Calicut
Calicut

political party

DYFI Thrikkuttissery North Unit DYFI Thrikkuttissery North Unit
തൃക്കുറ്റിശ്ശേരി
Calicut

DYFI തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് ഫേസ്ബുക്ക് പേജ്

SDPI കോഴിക്കോട് സൗത്ത് മണ്ഡലം SDPI കോഴിക്കോട് സൗത്ത് മണ്ഡലം
KOZHIKODE SOUTH
Calicut, 673004

നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. ``ജനാധിപത്യത്തിൻറെ കാവലാളുകളായി``

KWAEU CITU State Conference KWAEU CITU State Conference
Calicut
Calicut

Kerala Water Authority Employees Union CITU

CPIM Arangilthazham CPIM Arangilthazham
Arangil Thazham
Calicut, 673585

This page belongs to Communist Party of India, Arangil thazham Branch. A Small village in the Madavoor panjayath of Kozhikode District, Kerala

SFI Zamorinshss unit SFI Zamorinshss unit
ZAMORINS HSS, Tali
Calicut, 673002

SFI ZAMORINS OFFICIAL PAGE

DYFI Poovaattuparamba West DYFI Poovaattuparamba West
Calicut, 673008

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇ?

Janashakthi Janashakthi
Perambra
Calicut, 673525

സി പി എം പേരാമ്പ്ര പഞ്ചായത്ത് കമ്മിറ?

DYFI Eranhipalam Meghala Committee DYFI Eranhipalam Meghala Committee
Calicut

DYFI Eranhipalam Meghala committee official page

KYF Thiruvambady KYF Thiruvambady
Thiruvambady
Calicut, 673580

Youth Wing of Kerala Congress (M) Political Party, Thiruvambady Constituency.

DYFI Naduvattam Megala Committee DYFI Naduvattam Megala Committee
Naduvattum
Calicut, 673015

The page is created for Naduvattam Megala Committee

CPIM  Kinassery LC CPIM Kinassery LC
Kinassery
Calicut