Neruda books

the right choice of writers&readers

07/03/2024
24/02/2024

രക്ഷകൻ................

ഒറ്റ വാക്കിൻ്റെ ശക്തിയിൽ
ഞാനിന്നൊരു
മർത്ത്യനെ മരണത്തിൽ നിന്നു രക്ഷിക്കുന്നു!
മറ്റാരുമല്ലതു ഞാൻ തന്നെ..
നീ തന്നെ
ദു:ഖവൃത്താന്തങ്ങൾ
പങ്കിടും യാത്രികർ !
..... പി.കെ.ഗോപി

31/01/2024

നെരൂദ ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന രവീന്ദ്രൻ നാഗത്തിൻ്റെ
ജപ്തി എന്ന കവിതാ സമാഹാരത്തിൽ നിന്ന്

കുപ്പായം

ഞാൻ
ഇസ്തിരിയിട്ട
ഷർട്ടല്ല
കീറിപ്പറിഞ്ഞൊരു
കുപ്പായമാണ്

11/01/2024

KLF വേദിയിൽ
എം ടി യുടെ പ്രസംഗം
-------------------------------

ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്നു അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗ്ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി.

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാന്‍ പോകുന്നു എന്ന് ഫ്രോയിഡിന്റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാര്‍ക്‌സിയന്‍ തത്വചിന്തകനുമായിരുന്ന വില്‍ഹെം റീഹ് 1944- ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്ലിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. വ്യവസായം സംസ്‌കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തെ അമിതാധികാരമുള്ള മാനേജമെന്റ്കളെ ഏല്‍പ്പിക്കുമ്പോള്‍ അപചയത്തിന്റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായ സൂചന നല്‍കി.

വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം.

ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്യം ആര്‍ജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഓദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനില്‍പ്പുള്ളൂ എന്നും രീഹിനേക്കാള്‍ മുന്‍പ് രണ്ടു പേര്‍ റഷ്യയില്‍ പ്രഖ്യാപിച്ചു - എഴുത്തുകാരായ ഗോര്‍ക്കിയും ചെഖോവും.

തിന്മകളുടെ മുഴുവന്‍ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേല്‍ കെട്ടിവച്ച് പൊള്ളയായ പ്രശംസകള്‍ നല്‍കിയും, നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവര്‍ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യന്‍ സമൂഹമാണ് അവര്‍ സ്വപ്നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്പവത്തിന്റെ ലക്ഷ്യമെന്ന് മാര്‍ക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

സമൂഹമായി റഷ്യന്‍ ജനങ്ങള്‍ മാറണമെങ്കിലോ? ചെഖോവിന്റെ വാക്കുകള്‍ ഗോര്‍ക്കി ഉദ്ധരിക്കുന്നു: 'റഷ്യക്കാരന്‍ ഒരു വിചിത്ര ജീവിയാണ്. അവന്‍ ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിര്‍ത്താന്‍ അവനാവില്ല. ഒരാള്‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കില്‍ അധ്വാനിക്കണം. സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അത് നമുക്ക് ചെയ്യാനറിയില്ല. വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകള്‍ പണിതു കഴിഞ്ഞാല്‍ ശേഷിച്ച ജീവിതകാലം തീയേറ്റര്‍ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടര്‍ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാല്‍ സയന്‍സുമായി ബന്ധം വിടര്‍ത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെയും ഞാന്‍ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെന്‍സ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ സത്യത്തെ ഡിഫെന്‍ഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.''

1957 -ല്‍ ബാലറ്റ് പെട്ടിയുടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്.

അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും, അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിര്‍ത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.

സാഹിത്യ സമീപനങ്ങളില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ചിലര്‍ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാല്‍ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹം ബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാന്‍ പറ്റിയ വാദമുഖങ്ങള്‍ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാന്‍ കഴിഞ്ഞു എന്ന് ഇഎം എസ് പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇ എം എസ്സിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.

സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോരൂപം കൊണ്ട ചില പ്രമാണങ്ങളില്‍ത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇ എം എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

04/01/2024

വിരുന്ന്............

വിശക്കുന്നോരുടെ
നിലവിളികൾക്ക്
വിരുന്നുശാലയിൽ
പ്രവേശനമില്ല!
നിറച്ചു ഭക്ഷിച്ചു
സുഖിക്കുന്നോരെ ഞാൻ
ക്ഷണിച്ചിരുത്തുന്നു
വിളമ്പിയൂട്ടുന്നു !!
...... പി.കെ.ഗോപി

01/01/2024

Everyday You Play
=========================
Pablo Neruda
വിവര്‍ത്തനം: ജ്യോതികുമാര്‍ ചെറുവള്ളി.

നിത്യം പ്രപഞ്ച തേജസ്സില്‍ രമിയ്ക്കുന്ന
പൂവിലും നീരിലും കൃത്യമായെത്തുന്ന
ചാരു സന്ദര്‍ശകേ, നീയെന്‍റെ പ്രാണനാ-
മീപ്പൂക്കളെക്കാള്‍ എനിയ്ക്കു പ്രിയങ്കരി

നിന്നെ ഞാന്‍ സ്നേഹിയ്ക്കയാണതിനാല്‍ തന്നെ,
നീയൊരപൂര്‍വ്വ വ്യക്തിത്വമാണത്രേ.
മേല്ലെ കിടത്തട്ടെ ഞാനിന്നൊരുക്കിയ
പീല മാലാ തല്‍പ്പ ശയ്യാ തലത്തില്‍

ദക്ഷിണ ദിക്കിലെ താരാ പഥങ്ങളില്‍
പുകമഞ്ഞുകൊണ്ട് നിന്‍ നാമം കുറിച്ചവര്‍
കേള്‍ക്കുവാന്‍ കൂടി ഞാന്‍ പറയെട്ടെ,
നിന്നെ ഞാന്‍ ഒര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു;

ഒര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു ഞാന്‍ നിന്നെ
നിന്‍ ജന്മത്തിനും മുന്‍പിരുന്ന രൂപത്തില്‍
ഒര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു ഞാന്‍ നിന്നെ
നിന്‍ ജന്മത്തിനും മുന്‍പിരുന്ന രൂപത്തില്‍

എവിടെ നിന്നോ വന്ന കാറ്റിന്റെ ഗര്‍വ്വെന്റെ
ജാലകച്ചില്ലകളില്‍ ആര്‍ത്തനാദം ചേര്‍ത്തു
നിഴല്‍ മേഘ മത്സ്യങ്ങള്‍ നിറയുന്ന വല പോലെ
ഗഗനം പരിഭ്രമിയ്ക്കുന്നു.

കാറ്റെന്തുകാട്ടിയെന്നറിയില്ല, പക്ഷെ
കാര്‍ മേഘമെത്തിയൊരു വിരുതു കാട്ടി
മഴയെന്റെ പെണ്ണിനെ വിവസ്ത്രയാക്കി,
മഴയെന്റെ പെണ്ണിനെ വിവസ്ത്രയാക്കി.

കാറ്റിന്‍റെ വികൃതികള്‍, കാറ്റിന്‍റെ വികൃതികള്‍
കാട്ടാളനെയുണര്‍ത്താന്‍ പോന്ന വേലകള്‍.
പക്ഷികള്‍ ദൂരേയ്ക്ക് പാറിപ്പറന്നു പോയ്‌
ഞാനെന്‍റെയുള്ളില്‍ പുരുഷനെ പ്രാകി.

നീ കൂടെ വേണ-മെന്നവസാന വാക്കിനും
മറുവാക്ക് നല്‍കുവാന്‍ നീ കൂടെ വേണം.
എന്നെ പുണര്‍ന്നു കിടക്കവേ പോലും
കണ്ണുകളിലപരിചിത ഭാവം പുലര്‍ന്നുവോ..?

നീയെനിയ്ക്കായ് നിന്‍റെ തേന്‍ കുടം തന്നതും,
മുലകളില്‍ രണ്ടുമാ വാസന നിറഞ്ഞതും,
ഒര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു ഞാന്‍ നിന്നെ
നിന്‍ ജന്മത്തിനും മുന്‍പിരുന്ന രൂപത്തില്‍

എന്‍റെ ശീലങ്ങളുമായ് പൊരുത്തം വരാന്‍
എത്രമാത്രം നീ സഹിച്ചു കാണും.
എന്‍റെ കിരാതത്വ-മേകാന്ത ജീവിതം,
എല്ലാവരെയും വിറപ്പിയ്ക്കുമെന്‍ നാമം.

തപമേറ്റ്‌ മിഴിവാര്‍ന്നൊരുടലിന്റെ ചിപ്പിയെ
എത്രയോ കാലം പുണര്‍ന്നു പുല്‍കി
ഉലകത്തിനുടമ നീയെന്നറിയും വരെ
എത്രയോ കാലം പുണര്‍ന്നു പുല്‍കി

മലനിരകളില്‍ പോയി മിഴിവാര്‍ന്ന പൂക്കളും
പൂക്കൂടകള്‍ നിറയെ മൃദു ചുംബനങ്ങളും
മതിയാകുവോളം നിനക്ക് കൊണ്ടെത്തരാം;
അതുമാത്രമല്ല, നാമിരുപെരുമാരിയുവാന്‍; ഒരു കൂട്ടവും കൂടിയുണ്ട്;

പൂക്കാലമെത്തിയാ ചെറി മരത്തോടെന്തു-
ചെയ്തെന്നു നീ കണ്ടതല്ലേ..?
അതുതന്നെ ചെയ്യണം, പരിലാളനം കൊണ്ട്
വചനങ്ങള്‍ മാരിയായ് പെയ്യും.
ഇന്നു,വചനങ്ങള്‍ മാരിയായ് പെയ്യും.

കടപ്പാട്

01/01/2024

നന്മകളെല്ലാം
പുലരട്ടെ .2024



ഭിക്ഷ..........

ആയുസ്സിൻ്റെ
മഹാഭിക്ഷ യാചിച്ചു
വാതിലിൽ വന്നു
നിൽക്കുന്നതാരുടെ
രൂപമാണതിൽ
ഞാനുണ്ട് നീയുണ്ട്
ഭൂമി പെറ്റ സകലരു-
മുണ്ടെന്നു വാഴ്‌വു
ചൂണ്ടിപ്പഠിച്ചു
കൊള്ളേണമേ!
..... പി കെ ഗോപി

09/12/2023

മൗനദൈവം.....................

എട്ടുനാടുംപൊട്ടെ
പറഞ്ഞിട്ടാണ്
ഞാൻ കേൾക്കാത്തത്.
എത്ര നിശ്ശബ്ദമായി
പറയുന്നുവോ
അത്രയും വ്യക്തമായി
ഞാൻ കേൾക്കും!
..... പി.കെ.ഗോപി
# P.k. Gopi

24/11/2023

കാർഷികം..................

കർഷകൻ തൂങ്ങിച്ചത്ത
കയർ നിൻ കഴുത്തിൻ്റെ
കൃത്യമായളവെടുത്തൊളിഞ്ഞു
നോക്കാറുണ്ട്!

അദ്ധ്വാനിച്ചവരെ നീ
പുച്ഛിച്ചു തുപ്പുന്നേരം
മൃഷ്ടാന്നപാത്രം നിന്നെ തുറിച്ചു
നോക്കാറുണ്ട് !!
...... പി.കെ.ഗോപി

15/10/2023

അകക്കൊമ്പ്........................

കൊമ്പു മുളച്ച
മനുഷ്യരാരെന്നു നാം
എന്തുകൊണ്ടോ
ശിരസ്സിൽ പരതുന്നു.
അന്തരംഗത്തൊളിക്കുന്ന
കൊമ്പുകൾ
കണ്ട കാര്യം
പറഞ്ഞില്ലൊരുത്തനും !
.... പി.കെ.ഗോപി

09/10/2023

ചെങ്കോൽത്തെയ്യം.................................

കഴുത്തിൽ
മഹാസർപ്പം
കരത്തിൽ
ചെങ്കോൽശില്പം
തലയിൽ
ശിലാഗർവ്വം
അധികാരമേ,നിന്നെ
കണ്ടു ഞാൻ
ഭയക്കുന്നു...
ഇനിയെന്നാണാവോ
വോട്ടിൻ്റെ
ചിരിത്തെയ്യം ?!
... പി.കെ.ഗോപി

Photos from Neruda books's post 23/09/2023
06/09/2023

" ചിലപ്പോൾ "

ചില ഒഴിവാക്കലുകൾക്ക് എന്നും
ചെറിയൊരു പ്രതികാരത്തിന്റെ സുഖം ,
ചിലന്തിവലക്കുളളിലെ ഓർമകൾക്കുമേൽ
ചോര നിറമില്ലാത്ത പ്രതികാരം....

ചമയങ്ങൾ കൊണ്ട് മറയ്ക്കാനാവാത്ത
വിഷാദത്തിന്റെ നീർക്കണങ്ങൾ
ഒളിത്താവളങ്ങളിൽ മരവിച്ചിരിക്കട്ടെ.....

ചിരിയുതിർക്കുന്ന ചുണ്ടുകൾ നോക്കി
മിഴികൾ കൗതുകം പൊഴിക്കേണ്ട .....

കലപില കോലാഹലങ്ങൾക്കു നേരെ
കാതുകൾ കൊട്ടിയടക്കേണ്ട .......

ഉത്തരങ്ങൾ തേടാത്ത ചോദ്യങ്ങൾ
ചുറ്റിലും നൃത്തം ചവിട്ടുമ്പോൾ
മൗനത്തെ തേടി മന്ദഹസിക്കേണ്ട .....

ചിറകുകളൊതുക്കി മറവിയുടെ അഴികൾ
തീർത്ത കൂട്ടിൽ , ഓർമകളുടെ മാറാപ്പിനുമേൽ വെറുതെ ചക്രവാളസീമകൾ തേടാം .....

തൊട്ടു തലോടി പോകുന്ന കാറ്റിന്റെ
ചുംബനത്തിലെ പുതു സുഗന്ധത്തിൽ
ലയിക്കാൻ കാത്തിരിക്കാം ......

# ഹെയ്‌സൽപോൾ( ഇലഞ്ഞി )
12/08/2023

31/08/2023

" നിഴൽ വീണ പടവുകൾ "
~~~~~~~~~~~~~~~~~~~

ജന്മങ്ങൾതൻ പടവുകൾ താണ്ടി
പിന്നെയും വന്നു നീ എന്നെയും തേടി

നിശ്ശബ്‌ദം നിന്നധരങ്ങൾ എങ്കിലും
ഉതിർന്നു മൗനവിഷാദഗാനം എനിക്കായ്

പല്ലവി മറന്നു പോയ് നമ്മളെന്നും
പാടി നീ അനുപല്ലവികൾ വീണ്ടും ...

മിഴിയിണകൾ തിരഞ്ഞു തമ്മിൽ
പല്ലവിതൻ ശീലുകൾക്കായ് ....

സുഗന്ധമലഞ്ഞു വന്നകാറ്റോ
ഇലഞ്ഞിപ്പൂക്കളെ ചുംബിച്ചെടുത്തു ....

എൻ നിഴലൊന്നു തഴുകുവാനായ്
വിരൽ നീട്ടി നീയുമരികെ .....

നിഴൽ മറന്നൊരു ചേതനയായ്
ഞാനോ കാറ്റിലെ സുഗന്ധമായ്...

# ഇലഞ്ഞി # ഹെയ്‌സൽ

Photo courtesy:Sri. # Chandran puthiyottil

30/08/2023

ദിവ്യ .കെ.എം

സമയ തീരങ്ങളിൽ

ഞാൻ നടന്ന വഴികളിൽ
തണൽ വിരിച്ചൊരിലകളെല്ലാം
അടർന്നു ഭൂവിലമർന്നീടവേ..
നിഴലായ് നിങ്ങളെനിക്കേകിയ
സ്നേഹമോ നോവുന്നോരോർമ മാത്രം.

നിഴലേറ്റ വഴികളിൽ തണലാകുവാൻ...
കാലൊന്നിടറവേ കൈത്താങ്ങുവാൻ
ഇടറുന്ന മനസ്സിന്നു കൂട്ടാകുവാൻ
ഇടമുറിയാതൊന്നു മിണ്ടീടുവാൻ
സമയമില്ലെന്നു മൊഴിഞ്ഞീടുന്നു.

വിരസമാം ദിനങ്ങൾ അലസമായി അർത്ഥമില്ലാതെ കടന്നുപോകെ ..

ചില്ലുജാലക കാഴ്ചകൾ പോലെ തെളിയുന്നീ ഫോൺ ചത്വരത്തിൽ കാഴ്ചകൾ,
ചിത്രജാലം കാണിച്ചവയെന്റെ സമയത്തെ സരസം കവർന്നിടുന്നു.

29/08/2023

MN.Vijayan

29/08/2023

ശ്രീ. പ്രിയവ്രതൻ author of Hotel Rameswaram

29/08/2023

ഓണാശംസകൾ

25/08/2023

Bharath Chandra.. congrats to team ISRO

24/08/2023

ശ്രീമതി ദിവ്യ .കെ.എം

12/08/2023

എൻ്റെ ഏറ്റവും പ്രിയപ്പെട്ട കവികളിൽ ഏറെ മുന്നിൽ നിൽക്കുന്നു, പാബ്ലോ നെരൂദ...
ഒരുപാടിഷ്ടപ്പെട്ട കവിതകളിൽ കുറച്ചെണ്ണം മൊഴിമാറ്റം ചെയ്തു.
ഒരെളിയ ശ്രമം ഇവിടെ പോസ്റ്റ് ചെയ്യുന്നു.

I do not love you.......
-------------------------
I do not Love you as if you were salt- rose or topaz,
Or the arrow of carnations the fire shoots off.
I love you as some dark things are to be loved,
In secret, between the shadow and the soul.

I love you as the plant that never blooms,
but carries in itself the light of hidden flowers;
thanks to your love a certain solid fragrance,
risen from the earth, lives darkly in my body.

I love you without knowing how, or when or from where,
I love you straightforwardly, without complexities or pride;
So I love you because I know no other way than this:
Where I does not exist, nor you,
So close that your hand on my chest is my hand,
So close that your eyes close as I fall asleep.
~~~~~~~~~~~~~~~~

ഒരു കടൽപ്പനിനീർപൂവോ പുഷ്യരാഗമോ ആയി നിന്നെ പ്രണയിക്കുന്നില്ല ഞാൻ,

അഗ്നിയുതിർക്കും കാർനേഷൻപൂവമ്പുകളായും നിന്നെ പ്രണയിക്കുന്നില്ല ഞാൻ,
നിഴലിനും ആത്മാവിനുമിടയിൽ അതിഗൂഢമായി സ്നേഹിക്കാനുള്ള ഒരദൃശ്യവസ്തുവെന്നോണം
നിന്നെ സ്നേഹിക്കുന്നു ഞാൻ!

ഒരുനാളും പൂക്കാത്തതെങ്കിലും ഉള്ളിലൊളിഞ്ഞിരിക്കും പുഷ്പദീപ്തിയിൽ
തിളങ്ങുന്നൊരു വൃക്ഷത്തെയെന്നോണം,
നിന്നെ പ്രണയിക്കുന്നല്ലോ ഞാൻ.

നിൻ്റെ പ്രേമമൊന്നിനാൽ മാത്രം ഭൂവിൽനിന്നുയരുമൊരു സാന്ദ്രസുഗന്ധം രഹസ്യമായെന്നിൽ നിറയുന്നു.

എങ്ങിനെയെന്നറിയാതെ, എപ്പോഴെന്നറിയാതെ, എവിടെനിന്നെന്നറിയാതെ
നിന്നെ പ്രണയിക്കയാണല്ലോ ഞാൻ!

ഏറെ സത്യസന്ധമായി,
ഏറെ സരളമായി,
ഏറെ വിനീതമായി നിന്നെ സ്നേഹിക്കുന്നു ഞാൻ;

ഞാനും നീയുമെന്ന അസ്തിത്വമില്ലാതാവുന്നത്രയും ഏറെയായ്,
എൻ്റെ നെഞ്ചിലിരിക്കും നിൻ്റെ കൈയ്യ്
എൻ്റെതന്നെ കൈയ്യായ് തോന്നുമാറഗാധമായ്,
ഞാൻ നിദ്രയിലാഴവേ നിൻകണ്ണുകളടയുംപോൽ
അത്രയുമാഴത്തിൽ,
നിന്നെ സ്നേഹിക്കയല്ലാതെ
വേറൊരു വഴിയെനിക്കില്ലല്ലോ!
~~~~~~~~~~~~~~~~~~~~
രാജലക്ഷ്മി. പി. കെ
5/1/2023

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Website

Address

NIT Calicut
Calicut
673

Other Publishers in Calicut (show all)
Profound Press Profound Press
Satheesh Building, Kallai Road
Calicut, 673002

Jnaneswari Publications Jnaneswari Publications
UKS Road
Calicut, 673305

2004ൽ കോഴിക്കോട് ആരംഭിച്ച സമാന്തര പ്രസാധക സ്ഥാപനം. വെറുമൊരു പുസ്തകമല്ല വേറിട്ട പുസ്തകങ്ങൾ.

RED DOT Official RED DOT Official
Valaiyathara Paramb
Calicut, 673007

No violence only silence

Litart Books Litart Books
Coconut Bazar, South Beach
Calicut, 673001

Litart Books - read aloud

Arun Publications Arun Publications
Arun Publications, Pattelthazham
Calicut

We publish PSC Rankfiles in the brand name Aruns Rankfile and we can be proud that we are the best in the market especially when it comes to PSC Exams. Our Books are all compiled b...

Papaya Books Papaya Books
CALICUT
Calicut

An imprint of Redcherry Books India

InfoNet InfoNet
Calicut

Islamic knowledge

Other Books Other Books
Railway Link Road
Calicut, 673002

This is the official page of Other Books. It is located at the heart of north Kerala, Calicut, India

EAST PANG EAST PANG
EAST PANG
Calicut, 679338

Snippets Snippets
Calicut, 673572

We publish Snippets from various sources, which are heart warming and mind striking Become a part 1.Like the page 2.Inbox us your Snippets 3.Get published!

Ciesco Pravasi Ciesco Pravasi
Calicut, 673001

CIESCO: Citizens Intellectual, Education, Social & Cultural Organization

ORU ADAAR Love . ORU ADAAR Love .
Calicut

welcome all our fans.. invite your friends for like this page