Jnaneswari Publications

2004ൽ കോഴിക്കോട് ആരംഭിച്ച സമാന്തര പ്രസാധക സ്ഥാപനം. വെറുമൊരു പുസ്തകമല്ല വേറിട്ട പുസ്തകങ്ങൾ.

Photos from Jnaneswari Publications's post 02/02/2023

ആധുനിക കാലത്തും ഉത്തരാധുനിക കാലത്തും അതിവൈകാരികമായി മാത്രം ഒഴുകിപരക്കാൻ കൊതിക്കുന്നതാണ് പെൺജീവിതമെന്നും സൈദ്ധാന്തികമായ ഉൾക്കനമൊക്കെ കാണാമെങ്കിലും പ്രണയംപോലും വസ്തുതാപരമായ കൂട്ടിക്കിഴിക്കലുകൾ നടത്തി നിശ്ചയിക്കുന്നതാണ് ആൺ പ്രകൃതമെന്നും പറയുന്ന കഥയാണ് കെ രേഖയുടെ മനുഷ്യാലയചന്ദ്രിക.

കേരളീയ കുടുംബവ്യവസ്ഥിതിയിൽ തുന്നിച്ചേർത്ത ഗ്രാമവിശുദ്ധിയും സത്യസന്ധതയും തൻ്റെ രചനയിലുടനീളം പുലർത്തുന്ന എഴുത്തുകാരിയാണ് രേഖ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനപ്പുറത്തേക്ക് വളർന്നു പന്തലിച്ച വസ്തുതാപഠന സാധ്യതകളുടെ വെളിച്ചത്തിൽ എല്ലാം വെട്ടിപ്പിടിക്കുന്ന പുതിയ ലോകക്രമത്തിനുമേൽ സധൈര്യം കമഴ്ത്തിവെയ്ക്കുകയും സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതാണ് വൈകാരികതയിൽ മാത്രം അധിഷ്ഠിതമായ രേഖയുടെ കഥകളിൽ അന്തർധാരയായി കാണുന്ന ഈ ഗ്രാമീണത. കേരളത്തിൽ നിന്ന് ഊർജം വലിച്ചെടുക്കുന്ന ഒരു എഴുത്തുകാരി എഴുത്തിലൂടെ പുലർത്തേണ്ട ശരിയായ സ്ത്രീ ശാക്തീകരണ പഠന പദ്ധതി ഇതു തന്നെയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. പെണ്ണെഴുത്തിൻ്റെ സത്യസന്ധതയും മറ്റൊന്നല്ല.

വിവാഹ ജീവിതം പരസ്പരം വേർപിരിഞ്ഞതിനു ശേഷം സ്വത്തിൻ്റെ കണക്കെടുപ്പിനൊടുവിൽ തിട്ടപ്പെടുത്തിയ തുക കൈപ്പറ്റാൻ വന്ന അഞ്ജന, ദൂരെ മാറി മറ്റൊരുവൾക്കൊപ്പം ഇരിക്കുന്ന കാമുകൻ ദീപുവിനെക്കുറിച്ച് "അനിഷ്ടനോട്ടങ്ങളുടെ കല്ലുമാലകൾ കൊണ്ട് എറിഞ്ഞു കളിക്കേണ്ടി വരുമെന്ന് !" നഷ്ടബോധം കൊള്ളുന്നത് രേഖയുടെ ഗ്രാമ്യമനസ്സ് ഒന്നുകൊണ്ട് മാത്രമാണ്.

പ്രണയം പെണ്ണിന് അടിമുടി
ജീവിതം തന്നെയാണെന്ന വലിയൊരു വസ്തുതയാണ് രേഖ ഈ കഥയിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. പ്രണയം ആണിന് മറ്റെന്തുമെന്ന പോലെ താത്കാലികമായ ഒരു ഉപാധിയും. അതുകൊണ്ടാണ് ഒരുമിച്ച് നീന്തുന്നതിനിടയിൽ പങ്കാളിയുടെ കൈയിൽ തൊടുമ്പോൾ സ്വന്തം കൈയാണെന്ന് തോന്നുന്ന ഒരു ഘട്ടം ജീവിതത്തിൽ ഉണ്ടെന്നും അതിപരിചയത്തിൻ്റെ ആ മടുപ്പ് ലോക സത്യമാണെന്നും ദീപു അഞ്ജനയെ ഓർമിപ്പിക്കുന്നത്. ശരിയായ ജീവിതത്തിലും, ജീവിതത്തിലേയ്ക്ക് വായുവും വെളിച്ചവും കടക്കാൻ പുരുഷന്മാർ തുറന്നിടുന്നത് ഐ ഡിയോളജിയുടെ... വസ്തുനിഷ്ഠതയുടെ ഇത്തരം ജനാലകൾ ഒക്കെത്തന്നെയായിരിക്കും. എന്നാൽ ഉയിര് വേർപ്പെടുംവരെ ഏത് തൊടലും സ്ത്രീക്ക് മുഷിച്ചിൽ ഉണ്ടാക്കില്ല എന്നതാണ് പരമമായ സത്യം . കുറെക്കൂടി വിശദമായി ചിന്തിച്ചാൽ, ഒരോ തൊടലും ഒരു പുതിയ കൈ അവൾക്ക് സമ്മാനിക്കുമെന്നും സത്യസന്ധമായ ചേർത്തു പിടിക്കലിനു വേണ്ടിയും നല്ലൊരു വർത്തമാനം കേൾക്കാൻ വേണ്ടിയും സ്വപ്നങ്ങളിലൂടെ യഥേഷ്ടം യാത്ര ചെയ്യുന്നതിനു വേണ്ടിയുമാണ് ഒരോ കേരളീയ സ്ത്രീയും പുരുഷനുമായി വസ്തുതാപരമായി മാത്രം പ്രസക്തമായ വിവാഹം എന്ന ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്നത് എന്നും വ്യക്തമാവും. എന്നാൽ ഇതൊന്നുമല്ല യഥാർത്ഥജീവിതം അവൾക്ക് സമ്മാനിക്കുക. പലപ്പോഴും നേർവിപരീതമായ കാര്യങ്ങളാകും ജീവിതത്തിൽ സംഭവിക്കുക. ഈ പരമ സത്യത്തെ യാഥാർത്ഥ്യബോധത്തോടെ അതിൻ്റെ സൂക്ഷ്മതയിൽ തന്നെ, എല്ലാ തീവ്രതയോടും കൂടി വരച്ചിടുന്ന കഥയാണ് മനുഷ്യാലയ ചന്ദ്രിക.

മാതൃഭൂമി ആഴ്ചപ്പതിപ്പി(പുസ്തകം 100/ ലക്കം 45)ലെ ഈ കഥ എല്ലാവരും വായിക്കണമെന്നാണ് എൻ്റെ താത്പര്യം.

#മണിശങ്കർ /9946583394

"ദൽഹിയിലെ പെൺകുട്ടി " 20/01/2023

മൃദുല ഗർഗിൻ്റെ നോവലായ വസുക്കാകുടുംൻ്റെ മലയാള വിവർത്തനം ദൽഹിയിലെ പെൺകുട്ടിയെക്കുറിച്ച് തിരുവനന്തപുരത്ത് സമാപിച്ച നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്ത് ചന്ദ്രമതി വിഷയം അവതരിപ്പിച്ചു. കേരളസര്‍വ്വകലാശാല ഹിന്ദിവിഭാഗം വകുപ്പദ്ധ്യക്ഷ ഡോ എസ് ആര്‍ ജയശ്രീ, വിവ - ഡോ എസ് തങ്കമണിയമ്മ, പി.കൃഷ്ണദാസ്, മണിശങ്കർ പ്രസംഗിച്ചു.

"ദൽഹിയിലെ പെൺകുട്ടി " മൃദുല ഗർഗ് രചിച്ച "ദൽഹിയിലെ പെൺകുട്ടി " എന്ന പുസ്തകത്തിന്റെ ചർച്ചയിൽ ചന്ദ്രമതി, എസ്.തങ്കമണി അമ്മ, ഡോ. എസ്.ആർ. ജയശ്.....

13/01/2023

ജ്ഞാനേശ്വരി പ്രസിദ്ധീകരിച്ച ആരാണ് മഗ്സാസെ പുസ്തകം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന് നല്കി പ്രകാശനം ചെയ്യുന്നു. ഇടത് നിന്ന് സ്പീക്കർ എ. എൻ ഷംസീർ, ജോസ് കെ മാണി, അബ്ദുൾ സമദ് സമദാനി, പുസ്തകത്തിൻ്റെ എഡിറ്റർ സി പി സുരേന്ദ്രൻ,രമേശ് ചെന്നിത്തല, പി കെ കൃഷ്ണദാസ് ,ജ്ഞാനേശ്വരി എഡിറ്റർ മണിശങ്കർ.

10/01/2023

കേരള നിയമസഭ ചോദ്യം ഉത്തരം സ്പീക്കർ എ എൻ ഷംസീർ സെക്രട്ടറി എ എം ബഷീറിന് നൽകി പ്രകാശനം ചെയ്യുന്നു.. പത്രപ്രവർത്തകനായ പി എം മനോജ്, എഴുത്തുകാരനായ ജോർജ് ഓണക്കൂർ,, ഗ്രന്ഥകർത്താക്കളായ നെൽസൺ എളൂകുന്നേൽ,ഷിബു ആർ, അയ്യപ്പദാസ്, മണിശങ്കർ ജ്ഞാനേശ്വരി സമീപം.

09/01/2023
09/01/2023

നിയമസഭാ മന്ദിരത്തിൽ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ അക്ഷരദീപം തെളിയും. ഇനി ഏഴ്നാൾ വായനയുടെയും സാംസ്കാരിക സംവാദത്തിൻ്റെയും ദിവസങ്ങൾ. തിരുവനന്തപുരത്ത് ഞാനും ഉണ്ടാവും. നിങ്ങളും വരില്ലേ? നമ്മുക്ക് നേരിൽ കാണാം;സാംസ്കാരിക വർത്തമാനങ്ങൾ പറയാം.

Photos from Jnaneswari Publications's post 20/12/2022

#ജ്ഞാനേശ്വരിയുടെ #ഇരുപതാം #വാർഷികാഘോഷം - #ആഘോഷം #ആഷാമേനോടൊപ്പം #മലയാള #മനോരമ, #മാതൃഭൂമി, #തത്സമയം #തുടങ്ങിയവയുടെ #താളുകളിൽ

Photos from Jnaneswari Publications's post 12/12/2022

ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് പ്രസാധനത്തിൻ്റെ ഇരുപതാം വർഷത്തിലേയ്ക്ക് കടക്കുകയാണ്. ഈ സന്തോഷകരമായ മുഹൂർത്തം എഴുത്തിൽ അമ്പത് വർഷം പിന്നിടുന്ന ആഷാമേനോനോടൊപ്പം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്ന വിവരം പങ്കുവെയ്ക്കട്ടെ. ഈ മാസം 19 ന് കോഴിക്കോട് ചാവറ കൾച്ചറൽ സെൻ്ററിലാണ് പരിപാടി - വിശദാംശങ്ങൾ ഇതോടൊപ്പം ഉണ്ട്. എവരേയും ക്ഷണിക്കുന്നു.

08/11/2022

പ്രാണന്റെ പിടച്ചിൽ അവഗണിച്ച് മുങ്ങാംകുഴിയിട്ട് ആറ്റിന്റെ ആഴങ്ങളിൽ ചെന്ന് രണ്ടു കൈകൊണ്ടും ചളിവാരി, വായകൊണ്ട് കടിച്ച് പിടിച്ച വള്ളിക്കൊട്ടയിലാക്കി തോണിയിൽ കമിഴ്ത്തും. തോണി നിറയുമ്പോൾ മണ്ണ് ആറ്റിൻ കരയിൽ കുന്ന് കൂട്ടും. കരയിൽ പൊന്തിവരുന്ന ഇത്തരം കൂനകളാണ് അടിയാളന്മാരുടെ മണ്ണായ കൈപ്പാട് കൂന. അവരവിടെ തിന വിതക്കുന്നു. നെല്ല് നടുന്നു. ചാള കെട്ടി കുടുംബത്തെ പോറ്റുന്നു...

നാടോടി വിരുത്തത്തിന്റെ താളവും പുരാവൃത്തങ്ങളുടേയും ഐതിഹ്യങ്ങളുടേയും പറമേളവും കണ്ടൽക്കാടുകളിൽ അവധൂതനായി ജീവിച്ച കല്ലേൻ പൊക്കുടന്റെ നിറസാന്നിധ്യവും കൊണ്ട് അപൂർവ്വ ഭാവുകത്വം കൈവരുന്ന നോവൽ.

ഒരു #പ്രിയത #ബുക്സ് ( an imprint of Jnaneswari Publications) പ്രസിദ്ധീകരണം
നോവൽ/ വില:195 രൂപ

05/11/2022

മുന്‍ ആരോഗ്യ മന്ത്രിയും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ യെ പരിഗണിക്കുകയും പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ചു കൊണ്ട് അവർ നിഷേധിക്കുകയും ചെയ്തതിലൂടെ കേരളീയ പരിസരത്ത് സജീവ ചർച്ചയ്ക്ക് വിധേയമായ, 'ഏഷ്യയിലെ നോബല്‍' എന്നറിയപ്പെടുന്ന മഹാ പുരസ്‌കാരം ആരുടെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ്? എങ്ങനെയാണ് ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റമോണ്‍ മാഗ്‌സസെ കമ്യൂണിസ്റ്റ് വിരുദ്ധനാവുന്നത്? തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതി.

24/10/2022

https://m.facebook.com/100083273622030/
മുഖ്യധാരാ മാധ്യമവഴികളിൽ നിന്ന് വിട്ടു പോയവർക്കായുള്ള മലയാള ഡിജിറ്റിൽ മാധ്യമ പ്രവർത്തനമാണ് detoor.in. ഒറ്റപ്പെട്ട ജീവിത യാത്രകൾ വാർത്തയാകുന്ന ഓൺലൈൻ വായനയാണിത്. കാണാതെയും അറിയാതെയും പോയതും പോയവരെയും കണ്ടുമുട്ടാം. ആനന്ദം പ്രസരിപ്പിക്കുന്ന അനുഭവങ്ങൾ വായിച്ചും കണ്ടുമറിയാം. ഞാൻ, ഞങ്ങൾ , നമ്മൾ എന്നതാണ് detoor കാഴ്ചകൾ. ഒപ്പം നടക്കാൻ നിങ്ങളെയും ക്ഷണിക്കുന്നു.Follow our face book page .in

Detoor We take a detour through muddled mediascapes.because there are too many but most of them are routi

09/07/2022

പ്രിയതയുടെ പുതിയ പുസ്തകമാണ് പാർശ്വവത്ക്കരിക്കപ്പെട്ട എല്ലാറ്റിനോടും ഐക്യംദാർഢ്യം പ്രഖ്യാപിക്കുന്ന മോഹനൻ നടുവത്തൂരിൻ്റ ഈ കവതികൾ ... കവർ പ്രകാശനത്തിന് എല്ലാവരും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

05/06/2022

#പന്ത്രണ്ടുപേർ
#ചന്ദ്രനിൽ

വി പി ബാലഗംഗാധരൻ

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോൾ നാളിതുവരെയുള്ള ചാന്ദ്ര മാനവ ദൗത്യങ്ങളെ വിലയിരുത്തുകയാണ് മുതിർന്ന ബഹിരാകാശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ വി പി ബാലഗംഗാധരൻ ഈ കൃതിയിൽ.
ചന്ദ്രനിൽ ഇറങ്ങിയ പന്ത്രണ്ട് പേരെക്കുറിച്ചും അവരുടെ യാത്രയെക്കുറി വിശദമായി ചർച്ച ചെയ്യുന്ന കൃതി,
📌* പന്ത്രണ്ടുപേർ ചന്ദ്രനിൽ* ഓഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും
884 849 0199
90747 40568
9946583394
നമ്പ്രിൽ വിളിക്കുകയോ വാട്സപ്പ് ചെയ്യുകയോ ചെയ്യുക.

ജ്ഞാനേശ്വരി Book Sales വാട്ട്സ്ആപ് കൂട്ടായ്മയിൽ ചേരാൻ ഈ ലിങ്ക് പിൻതുടരുക https://chat.whatsapp.com/2TaQsvhDGrC4sieyHOkv9E

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Website

Address

UKS Road
Calicut
673305

Other Publishers in Calicut (show all)
Neruda books Neruda books
NIT Calicut
Calicut, 673

the right choice of writers&readers

Profound Press Profound Press
Satheesh Building, Kallai Road
Calicut, 673002

RED DOT Official RED DOT Official
Valaiyathara Paramb
Calicut, 673007

No violence only silence

Litart Books Litart Books
Coconut Bazar, South Beach
Calicut, 673001

Litart Books - read aloud

Arun Publications Arun Publications
Arun Publications, Pattelthazham
Calicut

We publish PSC Rankfiles in the brand name Aruns Rankfile and we can be proud that we are the best in the market especially when it comes to PSC Exams. Our Books are all compiled b...

Papaya Books Papaya Books
CALICUT
Calicut

An imprint of Redcherry Books India

InfoNet InfoNet
Calicut

Islamic knowledge

Other Books Other Books
Railway Link Road
Calicut, 673002

This is the official page of Other Books. It is located at the heart of north Kerala, Calicut, India

EAST PANG EAST PANG
EAST PANG
Calicut, 679338

Snippets Snippets
Calicut, 673572

We publish Snippets from various sources, which are heart warming and mind striking Become a part 1.Like the page 2.Inbox us your Snippets 3.Get published!

Ciesco Pravasi Ciesco Pravasi
Calicut, 673001

CIESCO: Citizens Intellectual, Education, Social & Cultural Organization

ORU ADAAR Love . ORU ADAAR Love .
Calicut

welcome all our fans.. invite your friends for like this page