BASIM Chalikode
to express myself
*ഹൃദയം മണക്കുന്ന*
*കശ്മീർ ബ്ലാങ്കറ്റ്*
മക്കൾക്കു mumps (മുണ്ടി നീര് ) വന്നു. രണ്ടു ദിവസങ്ങളായി പനിയാണ്. നാലര വയസാണ് അവൾക്ക് പ്രായം.
പനിച്ചു വിറക്കുന്നത് കണ്ടപ്പോൾ അവളെ ഞാൻ പുതപ്പിച്ചു. എന്റെ കശ്മീർ ബ്ലാങ്കറ്റ് കൊണ്ടായിരുന്നു പുതപ്പിച്ചത്.
തീരെ വയ്യെങ്കിലും അവൾ അതിലേക്ക് നോക്കി. അവളുടെ ഉമ്മ വന്നപ്പോൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, "ഉമ്മച്ചിയെ.. ഇത് ഉപ്പച്ചി കാശ്മീരിൽ നിന്ന് കൊണ്ട് വന്ന പുതപ്പാണ്. ഒന്ന് മണപ്പിച്ചു നോക്കി...."
അവൾക്ക് എന്ത് മണമാണ് കിട്ടിയതെന്ന് എനിക്കറിയില്ല.. കാരണം അത് ഒന്നേകാൽ വർഷം മുൻപ് വാങ്ങിയതും നിരവധി തവണ അലക്കിയതും ആണ്.
ആ മണം എന്തായിരിക്കും? ആ വാക്കുകൾ എന്റെ കണ്ണ് നിറച്ചു. അവളുടെ മനസിലെ വൈകാരികതയാവാം ആ മണം. സ്നേഹമോ എന്തോ അങ്ങനെയൊന്ന് ആയിരിക്കും.
ഉപ്പച്ചി കാശ്മീരിൽ കൊണ്ടു പോകാഞ്ഞതിനുമൊക്കെ അവൾ പരിഭവിക്കാറുണ്ടെങ്കിലും അവൾക്ക് മൂന്നര വയസുള്ളപ്പോൾ കിട്ടിയ കളിപ്പാട്ടങ്ങൾ അവൾക്ക് ഇഷ്ടമാണ്.. ഇപ്പോഴും..
കശ്മീരിൽ നിന്ന് കൊണ്ട് വന്നത് എന്ന് തന്നെയാണ് ഇപ്പോഴും പറയാറുള്ളത്.
നാം ചില മണങ്ങൾ, നിറങ്ങൾ, ചില ചിത്രങ്ങൾ, പാട്ടുകൾ, ചില ഭക്ഷണങ്ങൾ, ചില രുചികൾ തുടങ്ങി പലതും നമ്മെ പല കാലങ്ങളിലേക്കും പല വ്യക്തികളിലേക്കും കൊണ്ട് പോകാറില്ലേ? ഞാൻ പലപ്പോഴും ഓർമകളിലേക്ക് തിരിഞ്ഞു നടക്കാറുണ്ട്.
എന്റെ കുട്ടി ഭാവിയിൽ എന്നെ സ്മരിക്കുന്ന എന്തായിരിക്കും വൈകാരികമായി ഞാൻ അവശേഷിപ്പിച്ചു പോകുക????
*അതായത്... രക്ഷിതാക്കളായ നമ്മെ നമ്മുടെ കുട്ടികൾ ഭാവിയിൽ എന്ത് കാര്യങ്ങളിലെല്ലാം ഓർമ്മിക്കും????*
ആശയങ്ങളും ചിന്തകളും കുറിച്ചിടാനും പങ്കുവെക്കാനും ഒരിടം... വിവാദ വിഷയങ്ങളല്ല.. സ്നേഹം മാത്രം
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Calicut
Calicut, 673004
I am Zhikodan, a Kozhikodan ഴിക്കോടൻ award winning author; actor; blogger; speaker
Calicut
Calicut
Reflections an anthology of poems.English poetry by Dr Sanjana VB .