Asif kunnath

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Asif kunnath, Writer, Vatakara, Calicut.

09/05/2022

വർധിച്ച് വരുന്ന ഇന്ധന വിലക്കെതിരെ തന്റെ പ്രതിഷേധം അറിയിച്ച് കൊണ്ട് കേരള ചരിത്രത്തിൽ ആദ്യമായി സൈക്കിൾ റിക്ഷയിൽ യാത്ര ചെയ്തു കൊണ്ട് നോമിനേഷൻ സമർപ്പിക്കാൻ പോകുന്ന തൃക്കാക്കരയിലെ UDF സ്ഥാനാർഥി Uma Thomas 💙💪

|
| #തൃക്കാക്കര_യുഡിഎഫിനൊപ്പം🔥

08/05/2022

പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ Sabeer Vp Villiappally ക്ക് ഒരായിരം ജന്മദിനാശംസകൾ ❤❤❤

08/05/2022

ഏവർക്കും മാതൃദിനാശംസകൾ ❤️

08/05/2022

പ്രിയ പി ടി യുടെ നിലപാടുകൾക്ക് കരുത്തുപകർന്ന ഉമ ചേച്ചിക്ക് വിജയാശംസകൾ🧡🤍💚

13/10/2021

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ
വിഎം കുട്ടി മാഷിന് ആദരാഞ്ജലികൾ

12/10/2021

ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് പ്രണാമം 🙏💔

11/10/2021

അതുല്ല്യ പ്രതിഭ ശ്രീ നെടുമുടി വേണുവിന് ആദരാഞ്ജലികൾ.

18/09/2021

പ്രശസ്ത മാധ്യമപ്രവർത്തകൻ
കെ. എം. റോയിയുടെ
ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

13/09/2021

നിരവധി വേഷങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരനായ സിനിമാ താരം റിസബാവയ്ക്ക് ആദരാഞ്ജലികൾ 😔🥀

09/09/2021

കാത്തിരിപ്പ് 😊

09/09/2021

പ്രിയപ്പെട്ട മന്ത്രി റോഷി അഗസ്റ്റിനെ തിരുവന്തപുരത്ത് വെച്ച് കണ്ടപ്പോൾ 😍❤️
Roshy Augustine

06/09/2021

✍️ അലോഷി

മുലകൾ രണ്ടും അറുത്തെടുത്തു !

ലൈംഗികവയവം കുത്തികീറി !

കഴുത്ത് ഏകദേശം അറുത്ത് തൂങ്ങിയ നിലയിൽ !

നെഞ്ചിൽ ആഴത്തിൽ കുത്ത് കൊണ്ടിട്ടു ഒരു ഓട്ട !

ശരീരത്തിൽ ആകമാനം അമ്പതിൽ കൂടുതൽ വെട്ടും കുത്തും ഏറ്റ പാട്....!

മരണപെടുന്നതിനു തൊട്ട് മുന്നേ നാലിലേറെ പേർ ചേർന്ന് നടത്തിയ കൂട്ട ബലാത്സംഗം, ശേഷം ജീവനോടെ തന്നെയിരിക്കുമ്പോൾ മുകളിൽ പറഞ്ഞതൊക്കെ ഓരോന്നായി ചെയ്യുന്നു , ഒരു മനുഷ്യശരീരത്തിനു താങ്ങാൻ പറ്റുന്നതിനും അപ്പുറം വേദന സഹിച്ച് ഒന്ന് ഞരങ്ങൻ പോലുമാകാതെ ഒടുവിൽ അവൾ മരിക്കുന്നു.....

മുകളിൽ പറഞ്ഞ ഞെട്ടിക്കുന്ന വരികൾ സിനിമയിൽനിന്നും നോവലിൽനിന്നും ഒന്നും ചീന്തി എടുത്ത ഭാഗങ്ങൾ അല്ല, ഒരു അമ്മ നാട്ടിലെ വീടുകളിൽ എച്ചിൽ പെറുക്കിയും പാത്രം കഴുകിയും ഉണ്ടാക്കിയ പണം കൊണ്ട് പഠിപ്പിച്ചു പോലീസ് ഓഫിസർ ആക്കിയ മകളെ ജോലിക്ക് കേറിനാല് മാസ്സം കഴിഞ്ഞപ്പോൾ തെറ്റിനു കൂട്ട് നിൽക്കാത്തതിന് മനുഷ്യത്വം കുപ്പയിലെറിഞ് അധികാരകേന്ദ്രങ്ങൾ കയ്യാളുന്ന നമ്മുടെ ജനാതിപത്യ രാജ്യത്തെ ജന സേവകർ കൂടിചേർന്ന് കൊടുത്ത ശിക്ഷയാണ് ....

അവളുടെ പേരാണ് റാബിയ സൈഫ ചിലരെങ്കിലും കേട്ടു കാണും (ചിലരെങ്കിലും കേട്ടില്ല അറിഞ്ഞില്ല എന്ന് പറയുന്നതാകും ഇത്തിരി ആശ്വാസം) ഡൽഹിയിൽ പോലീസ് ഓഫീസർ ആയി മരിച്ച 26-28 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ സംഭവം.....

ഓഗസ്റ്റ് 26 രാത്രി കാണതായപ്പോൾ തന്നെ വീട്ടുകാർ കൂടെ ജോലി ചെയ്യുന്നവരെ അടക്കം പലരെയും വിളിച്ചു കുറെ കഴിഞ്ഞ ശേഷം ഒരു സഹപ്രവർത്തക ഇങ്ങോട്ട് അമ്മയെ വിളിക്കുന്നു, തുടക്കത്തിൽ തന്നെ കാൾ റെക്കോർഡിങ്ങിൽ അല്ലല്ലോ എന്ന് ചോദിച്ച് ഉറപ്പ്വരുത്തിയ ശേഷം, കാര്യം പറയുന്നു ....

റാബിയയെ കൂടെ ജോലി ചെയ്‌യുന്ന പോലീസുകാർ തന്നെ പിടിച്ചോണ്ട് പോയി, അവർ ചോദ്യം ചെയിത ശേഷം വിടുമെന്ന് അപ്പോൾ മേലുദ്യോഗസ്ഥന്റെ ഫോൺ നമ്പർ ചോദിച്ചപ്പോൾ നൽകാൻ വിസമ്മതിച്ച സഹപ്രവർത്തക താനും നിരീക്ഷണത്തിൽ ആണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയുന്നു.....

ശേഷം പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ ചെന്ന റാബിയയുടെ വീട്ടുകാരോട് ഒന്ന് ഇരിക്കാൻ പോലും പറയാതെ കേസ് നേരത്തെ എടുത്തു FIR രെജിസ്റ്റർ ചെയിതു എന്ന് പറഞ്ഞു മൊഴി പോലും എടുക്കാതെ മടക്കി അയക്കുന്നു...

(അവളുടെ ഓഫിസിൽ അഴിമതി പണം വരുന്നതുമായി ബന്ധപ്പെട്ടു കുറെ പേരോട് പരാതി അവൾ പറഞ്ഞിട്ടുണ്ടെന്നും, ഇവൾ വരുന്നതിനുമുന്നേ ആന്റി കറപ്ഷൻ ബുറോ മേലുദ്യോഗസ്ഥനെ അറസ്റ് ചെയിതിട്ടു വിട്ടായച്ചാണെന്നുമുള്ളതാണെന്നതാണ് ഇതിലെ ത്രെഡ് )

ശേഷം ബീഹാറിൽ നിന്നും റാബിയയുടെ ബോഡി ആണ് കിട്ടുന്നത് അത് ബാഗിൽ വീട്ടിൽ വന്നു പോസ്റ്റ്മോർട്ടവും കഴിഞ്ഞിട്ടും അങ്ങനെ ഒരു കേസ് അവിടെ രെജിസ്റ്റർ ചെയ്തിട്ടില്ല ഞാൻ ഈ സംഭവം എഴുതുന്നത് പോലും മരണത്തിനു പത്തു ദിവസത്തിന് ശേഷമാണു ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്....!

ഇതിന്റെ പേരിൽ ഹാഷ് ടാഗ് ഇടാനോ നീതി വാങ്ങികൊടുക്കാനോ, പ്രശോഭം ഉണ്ടാക്കാനോ ഒന്നും ഞാൻ ഉദ്ദേശിക്കുന്നില്ല ഡൽഹി നിർഭയ കേസ്നു തുല്യമായൊരു കേസ് ആണിത്....

കേസ് എടുത്തില്ല... മാധ്യമങ്ങൾ വാർത്തയാക്കിയില്ല , സോഷ്യൽ മീഡിയ ഹാഷ് ടാഗ് ഇട്ടില്ല, ആരും മെഴുകുതിരി തെളിച്ചില്ല, അറിഞ്ഞവർ പോലും പറഞ്ഞില്ല .... എന്നാൽ ഇങ്ങനെ ഒന്ന് നടന്നിട്ടുണ്ട് കേൾക്കുമ്പോൾ തലപിളരുന്ന കണ്ണ് നിറയുന്നു ശരീരം സ്തംഭിക്കുന്ന തരം ഒരു കൊടും ക്രൂരത ഒരു പെണ്ണിനോട്....അത് നിങ്ങളെ അറിയിക്കാൻ പറഞ്ഞതാണ്....

ഈ കെട്ട കാലത്ത് ജീവിച്ചിരുന്നതോർത്തു നാളെ കണ്ണ് നിറക്കുമ്പോൾ ഒരു തുള്ളി തുപ്പൽ നമ്മുടെ മുഖത്ത് മകനോ മകളോ നീട്ടി തുപ്പി തന്നാലും നമുക്ക് കിട്ടിയ ശിക്ഷ കുറഞ്ഞു പോയൊതോർത്തു സമാധാനിക്കാം.....!

(പോസ്റ്റിനു ആധാരം കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി )

കൊല്ലപ്പെട്ടവൾക്ക് ആദരാഞ്ജലികൾ 🌹

06/09/2021

അഭിനയകലയുടെ ചക്രവർത്തിക്ക് പിറന്നാൾ ആശംസകൾ......

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സപ്തതിയുടെ നിറവിൽ😍❤️


Mammootty

06/09/2021

With little friends ❤️😍

05/09/2021

ഇന്ന് തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ രക്തം നൽകി 😊

കൊറോണയുടെ ഈ ദുരന്തനാളിൽ നമ്മുടെ ആശുപത്രികളിലെ ബ്ലഡ്‌ ബാങ്കുകളിൽ രക്തക്ഷാമം നേരിടുമ്പോൾ കഴിയാവുന്ന പരമാവധി ആളുകൾ രക്തദാനത്തിന് സജ്ജമാകണമെന്ന് അഭ്യർത്ഥിക്കുന്നു.😊🙏

Photos from Asif kunnath's post 03/09/2021

മിക്സഡ് മാർഷൽ ആർട്സിൽ ഇന്ത്യക്ക് വേണ്ടി അഭിമാനകരമായ മെഡൽ സ്വന്തമാക്കിയ എന്റെ നാട്ടുകാരനായ ഷെമ്മാസിനെ പാർട്ടിയുടെ കായികവിഭാഗം വടകര നിയോജകമണ്ഡലം കമ്മിറ്റി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് അനുമോദിച്ചപ്പോൾ

27/08/2021

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമ്മാതാവുമായ നൗഷാദിന് ആദരാഞ്ജലികൾ

Photos from Asif kunnath's post 24/08/2021

നജീബിനെയും സുഹൈലിനെയും അനുമോദിച്ചു. സ്വാതന്ത്ര്യദിനത്തിൽ ആരോഗ്യ സംരക്ഷണ ബോധവൽക്കരണവും പരിസ്ഥിതി അവബോധവും നടത്തുന്നതിനായ് ഒഞ്ചിയം മുതൽ വയനാട് വരെ സൈക്കിൾ യാത്ര നടത്തി മാതൃകയായ അബ്ദുൽ നജീബിനെയും സുഹൈൽ കെ എമിനെയും സബർമതി ഫൌണ്ടേഷൻ അനുമോദിച്ചു.

വടകരയിൽ നടന്ന ചടങ്ങിൽ കെ കെ രമ എം എൽ എ ഉപഹാരങ്ങൾ സമർപ്പിച്ചു. സബർമതി ഫൌണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ശശിധരൻ കരിമ്പനപ്പാലം, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ പികെ വൃന്ദ, മുനിസിപ്പൽ കൗൺസിലറും സബർമതി ഡയറക്ടറുമായ സി കെ ശ്രിജിന, ഭാരവാഹികളായ ഷീന കുരിക്കിലാട്, കെ അർജിത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

14/08/2021

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

09/08/2021

ആദരാഞ്ജലികൾ 😔💔

24/07/2021

ചരിത്രത്തിലാദ്യമായി ഒളിംപിക്സിന്റെ ആദ്യദിനം തന്നെ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ 🙌🥈

Meerabhai chanu won silver medal in weightlifting 👏👏

Proud moment💓

19/07/2021

ഏവർക്കും ഹൃദയം നിറഞ്ഞ
ബക്രീദ് ആശംസകൾ😍❤️

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. സംഘർഷകലുഷിതമായതും മഹാമാരിയുടെ വേട്ടയാടലിൽ പൊറുതി മുട്ടുന്നതുമായ വർത്തമാനകാലഘട്ടത്തിൽ ബലിപെരുന്നാളിന്റെയും ഹജ്ജിന്റെയും സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.

ദൈവത്തിന്റെ വിളിക്കുത്തരം നൽകാൻ വിശ്വാസികൾ ലോകത്തിന്റെ നാനാദിക്കുകളിൽ നിന്ന് 'പ്രയത്നം' എന്ന മലയാളത്തിൽ അർത്ഥം വരുന്ന ഹജ്ജ് എന്ന പുണ്യകർമം നിറവേറ്റാൻ സൗദി അറേബ്യയിലെ മക്കയിൽ ഒത്തുചേർന്നിരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ കാരണം ആളുകളുടെ എണ്ണം തീരെ കുറഞ്ഞ രണ്ടാം ഹജ്ജാണിത്.

അവിടെ എത്താൻ കഴിയാത്ത വിശ്വാസികൾ അവരവരുടെ നാടുകളിൽ ഹാജിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ബലിയറുത്തും പ്രത്യേക പ്രാർത്ഥനകൾ നടത്തിയും ബലി പെരുന്നാൾ ആഘോഷിക്കുന്നു. ഹജ്ജിന് മഹത്തായ മാനവികതയുടെ ഒരു സന്ദേശമുണ്ട്. ആത്മീയമായ വിശുദ്ധി കൈവരിക്കുക എന്നതിനൊപ്പം തന്നിൽ അന്തർലീനമായ ആഢ്യത്തത്തിന്റെയും മേധാവിത്തത്തിന്റെയും മനോഭാവങ്ങളെ ഹജ്ജിലൂടെ ഇല്ലാതാക്കുക എന്ന ഒരു ലക്ഷ്യം കൂടിയുണ്ട്.

പ്രവാചകനായ അബ്രഹാമിന്റെ അടിമസ്ത്രീയായ ഭാര്യ ഹാജറ തന്റെ പൊന്നോമനയായ ഇസ്മായിലിന് ഒരിറ്റ് ദാഹജലത്തിനായി സഫാ മർവാ കുന്നുകൾക്കിടയിൽ ഓടിയതിന്റെ സ്മരണ പുതുക്കാൻ ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും വന്ന സമ്പന്നനും ഭരണാധികാരിയും പ്രമാണിയും അവിടെ അവരോടിസ്ഥലത്ത് ഓടി ഓർമ പുതുക്കി യേ പറ്റൂ. ഹാജറ ഒരു കറുത്ത വർഗ്ഗക്കാരികൂടിയായിരുന്നു എന്ന് ഈയവസരത്തിൽ നാമോർക്കണം.

മുഹമ്മദ് നബി തന്റെ ജീവിതത്തിൽ അനുഷ്ടിച്ച ഒരേയൊരു ഹജ്ജ് കർമ്മാനന്തരം നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞ ഒരു കാര്യം ഹേ മനുഷ്യരേ, നിങ്ങളുടെ ജീവനും, സ്വത്തും, അഭിമാനവും ഈ ദിവസത്തേക്കാളും ഈ സ്ഥലത്തേക്കാളും വിശുദ്ധ കഅബയേക്കാളും പവിത്രവും പരിശുദ്ധമാണ് എന്നതാണ്. ഹജ്ജിനേക്കാളും പവിത്രമാണ് മനുഷ്യന്റെ അഭിമാനവും ജീവനും എന്നാണ് പ്രവാചകന്റെ അധ്യാപനം.മനുഷ്യന്റെ പ്രാമുഖ്യമാണ് ഹജ്ജ് വിളംബരം ചെയ്യുന്നത്.

ദൈവത്തിങ്കൽ പുണ്യകർമക്കൾ സ്വീകാര്യമാകണമെങ്കിൽ മനുഷ്യൻ പരസ്പരം സഹായിക്കണം. അല്ലാത്തിടത്തോളം ഹജ്ജും സ്വീകാര്യമാവുന്നില്ല. സഹജീവികളുടെ കഷ്ടപ്പാടുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും പുറം തിരിഞ്ഞ് നിൽക്കുന്നവന് ദൈവത്തിന്റെ സാമീപ്യം ലഭ്യമാവില്ലാ. സ്വർഗരാജ്യത്തിന് അവൻ അർഹനുമല്ല. അന്യന്റെ വിഷമങ്ങൾ ഹൃദയം പിടയാത്തവന്റെ ഹൃദയത്തിൽ സത്യവിശ്വാസം ഉൾക്കൊണ്ടിട്ടില്ല എന്നാണ് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞത്.

അർഹിക്കാത്ത സമ്പത്ത് കൈക്കലാക്കിയവനോ മറ്റൊരാളെ അനഭിമതപ്പെടുത്തിയവനോ ഏത് പുണ്യ പ്രവർത്തി ചെയ്താലും ദൈവം പൊറുത്തു കൊടുക്കുകയില്ല. ഇത് പഠിപ്പിച്ച ആ മഹാനായ മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ലോകത്തോട് വിളിച്ച് പറയേണ്ട ഒരു സമയമാണിത്.
ഓരോ സമുദായങ്ങൾക്കും ദൈവം പ്രത്യേകം പ്രത്യേകം ആചാരങ്ങളും ബലികർമങ്ങളും ദൈവം നിശ്ചയിച്ചു വെച്ചിട്ടുണ്ട് എന്ന് ഖുർആൻ പറയുന്നുണ്ട്.

അത് പോലെ മുസ്ലിങ്ങൾക്ക് ബലിപെരുന്നാൾ സമയത്താണ് ബലികർമം അനുഷ്ടിക്കാൻ പ്രവാചകൻ പഠിപ്പിച്ചത്.കഴിവുള്ളവനായിരിക്കേ ബലിയറക്കുന്നില്ലെങ്കിൽ പെരുന്നാൾ പ്രാർത്ഥനക്ക് വരേണ്ടതില്ലെന്നാണ് പ്രവാചകൻ പറഞ്ഞത്. ബലി വെറും മൃഗത്തെ അറുക്കുക എന്ന കേവല ഭൗതിക പ്രക്രിയ മാത്രമല്ല 'ബലിയുടെ സന്ദേശം കൊലയുമല്ല. ബലിയുടെ ആത്മാവ് ഒരു മനുഷ്യനും ഒന്നിന്റെ പേരിലും കൊല്ലപ്പെടരുത് എന്നതാണ്.

മനുഷ്യൻകൊല്ലപ്പെടാവുന്ന ഏറ്റവും വലിയ കാരണത്തിന്റെ നേരത്ത് തന്നെയാണ് മനുഷ്യൻകൊല്ലപ്പെടരുത് എന്ന കൽപന ഇറങ്ങിയതും. ഒരു മനുഷ്യജീവിയും കുരുതി കൊടുക്കപ്പെടാത്തൊരു സാമൂഹിക ക്രമം സൃഷ്ടിച്ചെടുക്കാൻ അറുക്കുക ' അറുക്കേണ്ടി വരുമ്പോൾ അറുക്കപ്പെടേണ്ടി വരുന്നത് മനുഷ്യരല്ല മൃഗമാണ് എന്ന് കത്തിമുന കൊണ്ട് തന്നെ പറഞ്ഞു റപ്പിക്കാൻ എല്ലാറ്റിന്റെ പേരിലും ഉള്ള നരബലിക്കെതിരിലാണ് മൃഗബലി എന്ന ഉറച്ച ബോധ്യത്തോടെ ബലിമൃഗത്തിന്റെ കഴുത്തിൽ കത്തി വെക്കുക.

ജനനേതാവും വിശുദ്ധ ഗേഹത്തിന്റെ (കഅബാ) പുനരുദ്ധാരകനും മക്കയുടെ ശിൽപ്പിയുമായ അബ്രഹാം പ്രവാചകനിലൂടെ ദൈവം നടത്തിയ വിളംബരത്തിന് ഉത്തരം നൽകിക്കൊണ്ടാണ് വർഷാവർഷം ലോകത്തിലെ ഇസ്ലാം മതവിശ്വാസികൾ മക്കയിൽ ഒത്തുചേരുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മത സമ്മേളനം തന്നെയാണ് അവിടെ നടക്കുന്നത്.സത്യ ശുദ്ധവും ദൃഢ രൂഢവുമായ ഏകദൈവ വിശ്വാസത്തിന്റെ പ്രഘോഷണവും ആവിശ്വാസത്തിന്റെ തേട്ടമനുസരിച്ച് ഉടയതമ്പുരാനോടുള്ള വിധേയത്വവും തുളുമ്പി നിൽക്കുന്നതാണത്.

സർവശക്തനായ ദൈവത്തിന്റെ സന്നിധാനത്തിലേക്ക് അതീവ വിനയാന്വിതരായി അങ്ങേയറ്റത്തെ ലാളിത്യ ബോധത്തോടെ തികഞ്ഞ സമാധാന ചിത്തരും ഏകാഗ്രികളുമായി യദാർത്ഥ ദൈവദാസൻമാരായി സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേൽവിലാസങ്ങളും വെടിഞ്ഞ് ഒത്തുകൂടുന്ന മഹത് സമ്മേളനമാണ് ഹജ്ജ്.ഇവിടെ പണ്ഡിതനും പാമരനും, രാജാവും പ്രജയും, സമ്പന്നനും ദരിദ്രനും, കറുത്തവനും വെളുത്തവനും, എല്ലാം ഒരേ ലക്ഷ്യത്തിൽ, വേശത്തിൽ, പ്രാർത്ഥനയിൽ സംഗമിക്കുന്നു.

അച്ചടക്കത്തിന്റെയും അനുസരണയുടെയും ഒരു പാഠശാല കൂടിയാണ് ഹജ്ജ്. വിശ്വാസി തനിക്ക് ലഭ്യമായ നിസ്സാര സ്വാതന്ത്ര്യം പടച്ച തമ്പുരാന്റെ പൊരുത്തത്തിന് മുമ്പിൽ അടിയറ വെച്ച് ദൈവമേ എനിക്ക് നിന്റെ വ്യവസ്ഥ മതി ഞാൻ നിന്റെ വ്യവസ്ഥയോട് ചേർന്ന് നിൽക്കാൻ സദാ സന്നദ്ധനാണ് എന്ന് ഏറ്റ് പറഞ്ഞു കൊണ്ടാണ് അവിടെ ചിലവഴിക്കുന്നത്.

മനുഷ്യ ശരീരത്തിൽ ഹൃദയം നിർവ്വഹിക്കുന്ന ശുചീകരണ ദൗത്യമാണ് ലോക വിശ്വാസികൾക്കിടയിൽ കഅബ നിർവ്വഹിച്ച് വരുന്നത് എന്നാണ് വിശ്വാസം.വിവിധ ദിക്കുകളിൽ നിന്ന് വിശ്വാസികൾ സമ്മേളിച്ച് അവരെ പാപങ്ങളിൽ നിന്നും സ്വഭാവദൂഷ്യങ്ങളിൽ നിന്നും പരിശുദ്ധരാക്കി അവരുടെ മനസിൽ ഒരു ഉത്തമമായ നവജീവൻ ഉദ്ദീപിപ്പിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുന്നു.

ഈ ഹൃദയവികാരം നിലനിർത്താനാണ് ഇന്ന് ലോകം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.നിർഭാഗ്യവശാൽ ഇന്ന് ഹജ്ജും ഉംറയും പലർക്കും ഒരു ടൂറോ ബിസിനസോ മാത്രമായിരിക്കുന്നു. ഇന്ന് ചൈതന്യം ചോരുകയോ മുനയൊടിക്കുകയോ ചെയ്ത ആരാധനാ കർമങ്ങളിൽ ഹജ്ജും ഉംറയും ഉൾപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെയാണ് അബ്രഹാമിന്റെ കാവൽഭടൻമാരാകുന്നതിന് പകരം സ്വേഛാധിപത്യത്തിന്റേയും ധിക്കാരത്തിന്റേയും തീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും പലരും തരം താണുപോയത്.

ഹജ്ജ് നിർവ്വഹിച്ചവർക്കുണ്ടാവേണ്ട സ്വഭാവ മഹിമയോ സംസ്കാരമോ പലർക്കും കാണാത്തതും അതുകൊണ്ടാണ്.ഇവർ ഹജ്ജ് കഴിഞ്ഞു വരുമ്പോൾ സംസം കുപ്പിയല്ലാതെ മറ്റൊന്നും കൊണ്ടുവരുന്നില്ല. ഹജ്ജിന്റെയും അതോടൊപ്പം ബലിപെരുന്നാളിന്റെയും യദാർത്ഥ ലക്ഷ്യങ്ങൾ മനസിലാക്കാനു അത് വഴി ആത്മ സംസ്കരണം ആർജ്ജിക്കാനും കഴിയുന്ന ഒരു സമൂഹത്തെയാണ് വാർത്തെടുക്കാൻ ശ്രമിക്കേണ്ടത്.

ആഘോഷങ്ങളിൽ പോലും പരസ്പരം സഹകരിക്കുന്നതും ആശംസിക്കുന്നതും പോലും വിലക്കുന്ന ഇന്നത്തെ പുരോഹിത നേതൃത്വത്തിന് എങ്ങനെയാണ് മാനവികതയും മനുഷ്യത്വവുമാണ് ഹജ്ജിനേക്കാൾ മഹത്തരമെന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ സന്ദേശ വാഹകരാകാൻ കഴിയുക എന്നതാണ് ഇന്നത്തെ പ്രധാന ചോദ്യം.

മതങ്ങളേയും വിശുദ്ധ ഗ്രന്ധങ്ങളേയും വായിക്കേണ്ട രീതിയിൽ വായിക്കുകയും പഠിക്കേണ്ട രീതിയിൽ പഠിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തെ വാർത്തെടുത്ത് അതിലൂടെ ഒരു നല്ല നാളെ ഉണ്ടാവണമേ എന്ന് സർവ്വശക്തനും ഉഗ്രപ്രതാപിയും കാരുണ്യവാനുമായ ദൈവത്തോട് പ്രാർത്ഥിക്കാൻ ഈ ബലിപെരുന്നാളിനെ നമുക്ക് പ്രയോജനപ്പെടുത്താം.

Asif kunnath
Mob: 9847503960

Photos from Asif kunnath's post 18/07/2021

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡും ഏഷ്യ ബുക്ക്‌ ബുക്ക്‌ ഓഫ് റെക്കോർഡും ആയി പ്രിയപ്പെട്ട അനന്തു 😍❤️

ഓപ്പണ്‍ ബുക്ക് എക്‌സാം എന്നാല്‍ കോപ്പിയടിയാണോ? 13/07/2021

ഞാൻ എഴുതിയത് മാതൃഭൂമിയിൽ

വിദ്യാർഥികളുടെ ജീവൻ വെച്ച് സർക്കാർ പന്താടുകയാണ്. ആളുകൾ പുറത്തിറങ്ങാൻ പാടില്ല എന്ന് പറയുന്ന സർക്കാർ പരീക്ഷ എഴുതാൻ വിദ്യാർഥികളെ കൂട്ടമായി പരീക്ഷ ഹാളിലേക്ക് എത്തിക്കുകയാണ്. പ്രതികരിച്ചേ മതിയാവൂ
://www.mathrubhumi.com/education-malayalam/features/online-open-text-book-exam-and-universities-in-kerala-1.5811393

ഓപ്പണ്‍ ബുക്ക് എക്‌സാം എന്നാല്‍ കോപ്പിയടിയാണോ? ലോകത്തെ മിക്ക യൂണിവേഴ്‌സിറ്റികളിലും ഇപ്പോള്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ ..

12/07/2021

കക്ഷിരാഷട്രീയം, അധികാര രാഷ്ട്രീയം, പിന്നെ വികസനത്തിന്റെ രാഷ്ട്രീയം, നിക്ഷേപങ്ങളുടെ രാഷ്ട്രീയം തുടങ്ങിയപോലുള്ളവ ചർച്ച ചെയ്യാനും അവയെ ഉയർത്തിപ്പിടിക്കാനുമൊക്കെ എല്ലാവരും ഒരു പരിധി വരെ ശ്രദ്ധിക്കാറുണ്ട്.

ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള വിഷയങ്ങളും അത്ര പ്രാധാന്യം അർഹിക്കുന്നവ തന്നെയാണ് എന്നാൽ അത് മതിയോ?

നിർഭാഗ്യവശാൽ അധികാരത്തിനു വേണ്ടി മാത്രം തട്ടിക്കൂട്ടുന്ന കൂട്ടായ്മകളായി നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറിപ്പോയിരിക്കുന്നു.

വാസ്തവത്തിൽ രാഷ്ട്രീയത്തിന്റെ അങ്ങേയറ്റം ജീർണ്ണിച്ച പരിണാമാവസ്ഥയാണ് ഇത്

ഇന്ത്യൻ ജനാധിപത്യത്തിന്റെ അകാല നിര്യാണമായിരിക്കും ഇത് കൊണ്ടുണ്ടാവാൻ പോവുന്നത്. ലോകത്തെ തന്നെ ഏറ്റവും മഹത്തായ ജനാധിപത്യ മാതൃക നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ തന്നെ അനിവാര്യതയാണ്.

അങ്ങേയറ്റം ഫാസിസ്റ്റ് വൽക്കരിക്കപ്പെട്ട ഒരു സർക്കാർ രാജ്യത്ത് അധികാരത്തിലിരിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ഭരണത്തിൽ വന്നന്ന് തുടങ്ങി നിരന്തരം പറയുന്ന ഭരണവർഗം അതിന്റെ കൂടെ ഒരു പാർട്ടി എന്ന് കൂടി ചേർത്തോ എന്ന സംശയം തോന്നുന്ന തരത്തിലാണ് രാജ്യത്ത് ആകെ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ.

ഇന്ന് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകളെ ഭരണ മുഷ്ടി ഉപയോഗിച്ചും പണവും മറ്റ് സാധ്യതകളും പ്രയോഗിച്ച് തകർക്കുന്നത് സ്ഥിരം കാഴ്ചയാണ്.

എന്തുകൊണ്ട് രാഷ്ട്രീയത്തിന് ഇത്രമാത്രം വലിയ അപചയം നേരിട്ടുവെന്നതിന് ജനപക്ഷ രാഷ്ട്രീയം പൂർണമായും അന്യംനിന്നുപോയതാണ് ഒന്നാമത്തെ പ്രധാന ഉത്തരം. രാഷ്ട്രീയമെന്നാൽ അത് സമൂഹത്തിന്റെ വിവിധങ്ങളായ തലങ്ങളെ സ്പർശിക്കുന്നതാണ്.

ദളിതന്റെ രാഷ്ട്രീയം, സമൂഹ്യമായി അടിച്ചമർത്തപ്പെട്ടവന്റെ രാഷ്ട്രീയം, മതന്യൂനപക്ഷത്തിന്റെ രാഷ്ട്രീയം, ദരിദ്രന്റയും സാധാരണക്കാരന്റെയും രാഷ്ട്രീയം, സ്ത്രീകളുടെ, കുഞ്ഞുങ്ങളുടെ രാഷ്ട്രീയം, പ്രകൃതിയുടെയും ഭൂസമ്പത്തിന്റെയും ജലത്തിന്റെയും മണ്ണിന്റെയും വായുവിന്റെയും രാഷ്ട്രീയം, കർഷകന്റെയും കർഷക തൊഴിലാളിയുടെയും രാഷ്ട്രീയം, നിരാശ ബാധിച്ചവന്റെയും നിരാശ്രയന്റെയും രാഷ്ട്രീയം. ഇങ്ങനെ നിരവധിയായ വിഷയങ്ങളുണ്ട്, ഏത് മുഖ്യധാരാ അധികാരകക്ഷിയാണ് ഇതുപോലുള്ള വിഷയങ്ങളിൽ ശ്രദ്ധ കാണിക്കുന്നത്?

നയങ്ങളും നിലപാടുകളും സമീപനരീതികളും പൊളിച്ചെഴുതണം അധികാരത്തിന്റെ എല്ലിൻ കഷണങ്ങൾക്ക് വേണ്ടി എന്ത് തന്തയില്ലായ്മയും സമവായവും നടത്തി ആയുഷ്കാലം മുഴുവൻ അതിന്റെ കേന്ദ്രസ്ഥാനങ്ങളിലും ഇടനാഴികളിലും കഴിഞ്ഞ് കൂടുന്നവരെ അവിടുന്ന് പിടിച്ച് പുറത്ത് വലിച്ചെറിയണം.

അൽപ്പൻമാരും മണ്ടൻമാരും ആയ പെട്ടി തൂക്കികളുടെ ഉപദേശം തേടുന്ന നേതാക്കന്മാർ താഴെക്കിടയിലെ പ്രവർത്തകരെ ദിനേന ബന്ധപ്പെടുന്ന നാടിന്റെയും നാട്ടാരുടെയും ചൂരും ചൂടും തൊട്ടറിയുന്നവരെ മുഖവെലക്കെടുക്കണം.എന്നാൽ ചിലപ്പോൾ ഇത് കൊണ്ട് നമുക്ക് പയ്യെ ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിയുമായിരിക്കും.

ആസിഫ് കുന്നത്ത്

12/07/2021

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതീയൻ കത്തോലിക്കാ ബാബ തിരുമേനിയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. 🌹😔

12/07/2021

🇮🇹 Italy's own Euro Cup🥳🥳🥳

11/07/2021

വിദ്യാർഥികളുടെ ജീവൻ വെച്ച് സർക്കാർ പന്താടുകയാണ്. ആളുകൾ പുറത്തിറങ്ങാൻ പാടില്ല എന്ന് പറയുന്ന സർക്കാർ പരീക്ഷ എഴുതാൻ വിദ്യാർഥികളെ കൂട്ടമായി പരീക്ഷ ഹാളിലേക്ക് എത്തിക്കുകയാണ്. പ്രതികരിച്ചേ മതിയാവൂ

11/07/2021

മാറ്റങ്ങളോട് മുഖം തിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്

ലോകത്ത് പലയിടങ്ങളിലും ഭാരതത്തിൽ തന്നെയുമുള്ള യൂണിവേഴ്സിറ്റികളിലെല്ലാം ഇപ്പോൾ ഓൺലൈൻ ഓപ്പൺ ടെക്സ്റ്റ് ബുക്ക്‌ എക്സാം അഥവാ ഓപ്പൺ ബുക്ക് എക്സാം പ്രായോഗികം ആക്കുകയോ പ്രയോഗവൽക്കരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട് വിവരസാങ്കേതികവിദ്യയും മറ്റു സാങ്കേതിക സൗകര്യങ്ങളും ഇത്രമേൽ വികസിച്ചിരിക്കുന്ന ഈ കാലത്തിന്റെ സൗകര്യങ്ങളും സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തേണ്ടതും ഓരോ സമയത്തുമുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എല്ലാത്തിലും മാറ്റങ്ങൾ വരുത്തേണ്ടതും അനിവാര്യമാണ്. മഹാമാരിയുടെയും സമ്പർക്ക വിലക്കുകളുടെയും കാലമായ ഇപ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണത്തിനും ഈ രീതി തന്നെയാണ് അഭികാമ്യം.

എന്താണ് ഓപ്പൺ ടെക്സ്റ്റ് ബുക്ക് എക്സാം അഥവാ ഓപ്പൺ ബുക്ക് എക്സാം, ഇത് ആധുനിക കാലത്തിന്റെ പരീക്ഷാ സമ്പ്രദായം എന്നതിനേക്കാൾ ഒക്കെ കൊറോണാ മഹാമാരി പടർന്നുപിടിക്കുന്ന ഈ കാലത്തിന് ഏറ്റവും അഭികാമ്യവും പ്രാവർത്തികമാക്കാൻ എളുപ്പവുമുള്ള ഒരു പരീക്ഷ രീതിയാണ്. വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പർ, പേര്, ഇമെയിൽ ഐഡി, എന്നിവ അധ്യാപകരെ അറിയിച്ചാൽ പരീക്ഷ തുടങ്ങുന്നതിന്റെ സമയത്തിന് തൊട്ടുമുമ്പ് ചോദ്യപേപ്പർ ഇ-മെയിൽ മുഖേന വിദ്യാർത്ഥിക്ക് അയച്ചുകൊടുക്കും. എ ഫോർ സൈസ് വലുപ്പമുള്ള പേപ്പറിൽ നാലുഭാഗത്തും മൂന്നു സെന്റീമീറ്റർ കുറയാത്ത മാർജിൻ വരച്ച് സാധാരണ പരീക്ഷ എഴുതും പോലെ കുട്ടികൾക്ക് പരീക്ഷ എഴുതാവുന്നതാണ്. ഉത്തരങ്ങൾ എഴുതുന്നതിന് വിദ്യാർത്ഥികൾക്ക് ടെക്സ്റ്റ്‌ പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, അടക്കമുള്ള പഠനസാമഗ്രികൾ തുറന്നു നോക്കാനും റഫർ ചെയ്യാനും അനുവാദം ഉണ്ടാവും. എന്നാൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ടെക്സ്റ്റ് ബുക്കിലെ പോലെ അതേപടി പകർത്തിയെഴുതിയത് ആവരുത്. പകരം വിദ്യാർത്ഥി തന്റെ പഠനങ്ങളിലൂടെയും വായനയിലൂടെയും ആർജിച്ചെടുത്ത ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉത്തരങ്ങൾ ആയിരിക്കണം. പരീക്ഷക്ക് അനുവദിച്ച സമയം കഴിഞ്ഞാൽ ഉടനെ ഉത്തര പേപ്പറുകൾ ക്രമനമ്പർ ഇട്ട് സ്കാൻ ചെയ്ത് ഒറ്റ ഫയലായി അധ്യാപകർക്ക് അയച്ചുകൊടുക്കണം. ഇതിന് പരീക്ഷക്ക് അനുവദിച്ച സമയ ശേഷം പരമാവധി 30 മിനിറ്റ് അനുവദിക്കും.

ഇങ്ങനെ ഏറെ ചെലവുകുറഞ്ഞതും നൂലാമാലകൾ സംഭവബഹുലമാക്കപ്പെടാത്തതുമായ, കൊറോണാ മഹാമാരി കാലത്ത് ഏറ്റവും അനുയോജ്യവുമായ ഒരു പരീക്ഷാ സമ്പ്രദായം ആണ് ഓപ്പൺ ബുക്ക് പരീക്ഷ രീതി. എന്നാൽ ഓഫ്‌ലൈൻ രീതി മാത്രമേ കൃത്യമായ മൂല്യം നിർണായിക്കപ്പെടുകയുള്ളൂ, അതിനാൽ അത് മാത്രമേ ചെയ്യാവൂ എന്ന് വാശിപിടിക്കുന്നതിന് പിന്നിൽ സർക്കാറിന്റെയും മറ്റും പണം പരീക്ഷയുടെ പേരിൽ തിന്നു കൊഴുക്കുന്ന വെള്ളാനകൾ ആണ് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. നിർഭാഗ്യവശാൽ അത്തരക്കാരുടെ നിഗമനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനിക്കുന്ന കേരളവും അമിതപ്രാധാന്യം കൊടുക്കുന്നത്. ഉത്തരങ്ങൾ മനപ്പാഠമാക്കി അത് ഉത്തരക്കടലാസിൽ ചർദ്ദിച്ചു വച്ച് ഏറ്റവും കൂടുതൽ ഓർമശക്തി ഉള്ളവർ ഏറ്റവും മികച്ച വിദ്യാർഥികളായി കണക്കാക്കപ്പെടുന്ന പ്രാകൃത മൂല്യനിർണയ സമ്പ്രദായവും പരീക്ഷാ സമ്പ്രദായവും പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസ പ്രക്രിയയിലൂടെയും അധ്യായനങ്ങളിലൂടെയും പുസ്തക വായനയിലൂടെയും ഒരു വിദ്യാർത്ഥി ആർജ്ജിക്കുന്ന അറിവിനെ അയാൾ ഉത്തരക്കടലാസിൽ തന്റെ ആശയത്തിൽ എഴുതി വെക്കുമ്പോൾ ആ വിഷയവുമായി ബന്ധപ്പെട്ട തന്റെ ടെക്സ്റ്റ് ബുക്ക് റഫറൻസ് ആയി ഉപയോഗിക്കുന്നതിന് തടസ്സമില്ല. പഠനത്തിലൂടെ ആ വിദ്യാർഥി മനസ്സിലാക്കിയത് എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്ന യഥാർത്ഥ പരീക്ഷ സമ്പ്രദായമാണ് ഓപ്പൺ ബുക്ക് എക്സാം. ഡിപ്പാർട്ട്മെന്റ് തല പരീക്ഷകൾ എല്ലാം തന്നെ ഓപ്പൺ ബുക്ക് എക്സാം ആണെന്ന് ഇരിക്കെ എന്തിനാണ് ഈ കൂട്ടർ വിദ്യാർത്ഥികൾക്ക് നിരോധിക്കുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. 15 മാസത്തിലേറെ കാലമായി ഓൺലൈനിൽ കൂടി എങ്ങനെയാണ് വിദ്യാഭ്യാസവും അധ്യായങ്ങളും എല്ലാം നടക്കുന്നത്. പിന്നെന്തുകൊണ്ട് പരീക്ഷകൾ ഓൺലൈനിലൂടെ നടത്തുന്നതിന് ഇവർ എതിരു നിൽക്കുന്നു. എന്റെ അഭിപ്രായത്തിൽ കമ്പ്യൂട്ടർ വന്നപ്പോഴും കാർഷികമേഖലയിൽ അടക്കമുള്ള പല മേഖലകളിലും യന്ത്രവൽക്കരണങ്ങൾ ഏർപ്പെടുത്തിയപ്പോൾ തൊഴിൽ നഷ്ടവും മറ്റും പറഞ്ഞു അതിനെയെല്ലാം എതിർത്ത അതെ മാനസികാവസ്ഥ തന്നെയാണ് ഇപ്പോൾ ഓൺലൈൻ ഓപ്പൺ ബുക്ക് എക്സാമിനെയും എതിർക്കുന്നവർ മുന്നോട്ടുവയ്ക്കുന്നത് എന്നാണ്. എല്ലാ മാറ്റങ്ങളേയും എന്നും എതിർക്കുന്ന വരട്ട് വാദികളുടെ അതേ വാദം തന്നെ ഓഫ്‌ലൈൻ പരീക്ഷകൾക്കും മാത്രമേ കൃത്യമായ മൂല്യനിർണ്ണയവും സാധുതയുമുള്ളൂ എന്ന് വാദിക്കുന്നവരുടെ ഭാഗത്തും കാണുന്നത്.

ലളിതവും യുക്തിഭദ്രവും കാലികപ്രസക്തിയുള്ള തും പുരോഗമനപരവുമായ ഈ പരീക്ഷാ സമ്പ്രദായം ഇന്റർനെറ്റ് കണക്ടിവിറ്റി ആവശ്യമില്ല. ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യാനും ഉത്തരക്കടലാസ് അപ്ലോഡ് ചെയ്തയക്കാനുമുള്ള സമയത്തേക്കുള്ള കണക്റ്റിവിറ്റി മാത്രം മതിയാകും. ബേസ് മോഡൽ സ്മാർട്ട് ഫോണിൽ അടക്കം ഉത്തരക്കടലാസ് സ്കാൻ ചെയ്യാനും അത് ഒറ്റ ഫയൽ പിഡിഎഫ് ആക്കാനും മെയിൽ സൗകര്യം ഉപയോഗിക്കാനും കഴിയും എന്നിരിക്കെ ആരുംതന്നെ ഈ പരീക്ഷ സമ്പ്രദായത്തിൽ നിന്നും ഒരിക്കലും പാർശ്വവൽക്കരിക്കപ്പെടുന്ന പ്രശ്നമില്ല. ഓൺലൈൻ, ഓഫ്‌ലൈൻ, ബ്ലെൻഡഡ് രീതിയിൽ കോളേജിൽ പോയി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജിൽ വച്ച് ഓപ്പൺ ടെക്സ്റ്റ് ബുക്ക് എക്സാം എഴുതാവുന്നതാണ്. ടെക്സ്റ്റ് ബുക്കുകളും നോട്ട്ബുക്കുകളും തുറന്നു വെച് അത് റഫർ ചെയ്തു കൊണ്ട് പരീക്ഷ എഴുതിയാൽ ഏത് കഴിവില്ലാത്ത കുട്ടിയും പരീക്ഷ കടന്നു കൂടും എന്ന പ്രചരണം ഇക്കാര്യത്തിലുള്ള അജ്ഞതയോ മറ്റെന്തെങ്കിലും സ്ഥാപിത താൽപര്യമോ ആയിരിക്കും എന്നതിൽ നാം സംശയിക്കേണ്ടതില്ല.

പരീക്ഷകൾ മാറ്റി വെക്കുന്നതും മുൻകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്നതും വിദ്യാർഥികൾക്കിടയിൽ ആശങ്കകളും ആകുലതകളും ധാരാളം ഉണ്ടാക്കുന്നതായി നമുക്ക് കാണാം. അതിനേക്കാൾ ആശങ്ക ഓഫ്ലൈനായി പരീക്ഷകൾ നടത്തുന്നതിലും അവർക്ക് ഉണ്ട്. പുതിയ കാഴ്ചപ്പാടുകളെയും മാറ്റങ്ങളെയും പുതിയ സാങ്കേതിക വിദ്യകളുടെയും രണ്ടുകൈകളും ചേർത്തു സ്വീകരിക്കുന്ന കേരളീയ സംസ്കാരം എന്തുകൊണ്ടായിരിക്കും ഓപ്പൺ ബുക്ക് പരീക്ഷകളോട് മുഖം തിരിക്കുന്നത് എന്ന് വളരെ ആഴത്തിൽ നാം പഠിക്കേണ്ട ഒന്നാണ്. വിദ്യാർത്ഥികൾക്കിടയിൽ ഇന്ന് പ്രവർത്തിക്കുന്ന സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും നിർഭാഗ്യവശാൽ ഇക്കാര്യം ഉയർത്തുന്നുമില്ല. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഈ ദുഷ്കര കാലത്ത് നേരിട്ട് പോയി പരീക്ഷയെഴുത്തുന്നതിന് നിർബന്ധം പിടിക്കുന്നതിലൂടെ വിദ്യാർത്ഥികളെ കൊലക്കു കൊടുക്കാനുള്ള സമീപനമാണ് അധികാരികളും യൂണിവേഴ്സിറ്റികളും സ്വീകരിക്കുന്നത് എന്നത് സർക്കാരും ബന്ധപ്പെട്ട അധികാരികളും മനസ്സിലാക്കണം.

ഡൽഹി യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു സർവകലാശാല, അണ്ണാ യൂണിവേഴ്സിറ്റി, ഗുവഹട്ടി യൂണിവേഴ്സിറ്റി, നാഷണൽ ലോ സ്കൂൾ അടക്കമുള്ള പല സ്ഥാപനങ്ങളിലും ഈ സംവിധാനം പ്രാബല്യത്തിൽ ആയിരിക്കുന്നു. ഇനിയെങ്കിലും നാം ഈ പരിഷ്കാരത്തിന് മുഖം തിരിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. പരീക്ഷ കൺട്രോൾ ചെയ്യുന്നവരുടെയും ഉത്തരക്കടലാസുകൾ തുന്നികെട്ടുന്നവരുടെയും തൊഴിൽനഷ്ടം ആണ് ഇതിനെ മുഖമടച്ച് എതിർക്കുന്നതിന് പിന്നിൽ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികൾ പരിഹാസരൂപേണ പറയുന്നത്. ലോകവും രാജ്യവും മുന്നോട്ടു കുതിക്കുമ്പോൾ പരിഷ്കൃതരെന്നും നവോത്ഥാനത്തിന്റെ വക്താക്കളും പ്രയോക്താക്കളും ആണെന്നുമൊക്കെ സ്വയം മേനി നടിക്കുന്നവരായ നാം ഇത്രമാത്രം പ്രാകൃതവും മനുഷ്യ വിരുദ്ധവുമായ നടപടിയിൽ ഉറച്ചു നിൽക്കുന്നത് സമൂഹത്തിനു ആകെ നാണക്കേട് ഉണ്ടാക്കുന്നു എന്ന് മാത്രം പറഞ്ഞു വെക്കുന്നു.

2020 ഏപ്രിലിൽ യുജിസി മാർഗനിർദേശ പ്രകാരം പരീക്ഷകൾ റദ്ദ് ചെയ്യാനും ബദൽ സാധ്യതകൾ പ്രാവർത്തികമാക്കാനും ഉള്ള അധികാരം യൂണിവേഴ്സിറ്റികൾക്ക് നൽകിയിരുന്നു. എന്നാൽ മഹാരാഷ്ട്രയിലെ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത അവസാന വർഷ വിദ്യാർഥികൾക്കായി മാത്രം പുതിയ ഒരു മാർഗ്ഗനിർദ്ദേശം ജൂലായിൽ യുജിസി ഇറക്കുന്നതിന് വഴിവച്ചു. അതു ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ പരീക്ഷകൾ ഓണ്ലൈൻ, ഓഫ്‌ലൈൻ, ഇതുരണ്ടുംകൂടി ചേർന്നുള്ള രീതി, ഇങ്ങനെയൊക്കെ നടത്താമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടു. സുപ്രീംകോടതിയുടെ അഭിപ്രായത്തിനു അനുസരിച്ച് ഡൽഹി യൂണിവേഴ്സിറ്റി ആണ് ആദ്യമായി ഓപ്പൺ ഓൺലൈൻ ഓപ്പൺ ബുക്ക് എക്സാമിനേഷൻ പ്രഖ്യാപിച്ചത്. ഡൽഹി യൂണിവേഴ്സിറ്റി യുടെ ഈ തീരുമാനം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയും നിരവധി പരാതികളിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ വർഷവും നിരവധി സർവ്വകലാശാലകളിൽ ഇത്തരത്തിൽ ഓപ്പൺ ബുക്ക് പരീക്ഷകൾക്ക് അനുമതി നൽകിയതായി നമുക്കറിയാമല്ലോ. ഇപ്പോൾ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ഓപ്പൺ ബുക്ക് പരീക്ഷക്ക് പച്ചക്കൊടി കാണിച്ച് സർക്കുലർ ഇറക്കിയിട്ടുണ്ട്. എന്നിട്ടും നമ്മുടെ കേരളത്തിലെ യൂണിവേഴ്സിറ്റികൾ ഓഫ്‌ലൈൻ പരീക്ഷയുമായി മുന്നോട്ടുപോകുന്നത് തികച്ചും വിദ്യാർത്ഥി വിരുദ്ധവും പുരോഗമന വിരുദ്ധവും മാറ്റങ്ങൾ ഉൾക്കൊള്ളാനാവാത്ത മാനസികാവസ്ഥയുടെ പ്രതിഫലനവുമായി രേഖപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

ആസിഫ് കുന്നത്ത്
ചെയർമാൻ, സബർമതി ഫൗണ്ടേഷൻ

മൊബൈൽ : 9847503960

11/07/2021

Champions 🇦🇷🏆

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

#OpenBookExam #WeWantOnlineOBE #TakehomeExam #OfflineExamsAGnocide #StudentsLivesMatter #exams2021

Category

Telephone

Website

Address

Vatakara
Calicut
673101

Other Calicut public figures (show all)
Nidasha Aslam Nidasha Aslam
Calicut, 673302

I believe in the motto " Mistakes makes a man perfect". I am a vlogger and content writer. Looking f

Manzo Manzo
Calicut

We are providing psychological counseling

Zhikodan Zhikodan
Calicut, 673004

I am Zhikodan, a Kozhikodan ഴിക്കോടൻ award winning author; actor; blogger; speaker

BASIM Chalikode BASIM Chalikode
VADAKKANDI HOUSE
Calicut

to express myself

Reflections An anthology of poems by Dr Sanjana VB Reflections An anthology of poems by Dr Sanjana VB
Calicut
Calicut

Reflections an anthology of poems.English poetry by Dr Sanjana VB .

musthafal fallili kareetiparamb musthafal fallili kareetiparamb
Thabassum (H), Kareettiparamb , Manipuram , Koduvally
Calicut, 673572

writing

Vipin Fitness Coach Vipin Fitness Coach
Calicut

Fitness & Nutrition Guidance.. - Weight Control Management Online Training for Weight Loss & Weight Gain - Workout Programs - Meal Plans

Graphnel.Noise Graphnel.Noise
Calicut

This is my voice might be Noise for others though

Rhythms Eight Rhythms Eight
Calicut, 673003

Rasith Asokan Rasith Asokan
Kuttiadi
Calicut

ജനിതകഘടനയന്വേഷിച്ച് തിരിച്ചു നടന്നാൽ പലവഴികളിലൂടെ മനുഷ്യനെത്തിച്ചേരുന്നതരൊറ്റ ഭൂഖണ്ഡത്തിലായിരിക്കും.

hijaz_jazz hijaz_jazz
Calicut

ഇന്ന് സംഭവിക്കുന്നതും സംഭവിച്ചുകൊണ?