Voice of Azhiyur - വോയ്സ് ഓഫ് അഴിയൂർ
News report �
� നേരിന്റെ ശബ്ദം �
*വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക*
�������
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു.
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെനിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കരുത്. അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍: 0469 2 997 331.
അഴിയൂർ ഗ്രാമപഞ്ചായത്ത് എന്റെ തീരം...ഹരിത തീരം പദ്ധതിയുമായി മുന്നോട്ട്
🏖️ 🏖️🌊🌊🌊🌊
30-09-2022
വെള്ളി
വടകര-അഴിയൂർ: നവകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തീരദേശ വാർഡുകളിൽ സമ്പൂർണ ശുചിത്വം ഉറപ്പുവരുത്തുക, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക,തീരദേശ വാർഡുകളിൽ കൃഷി ആരംഭിക്കുക എന്നീ ലക്ഷ്യങ്ങളുമായി എന്റെ തീരം ഹരിത തീരം പദ്ധതിയുമായി അഴിയൂർ ഗ്രാമ പഞ്ചായത്ത്.
ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
𝓥𝓸𝓲𝓬𝓮 𝓞𝓯 𝓐𝔃𝓱𝓲𝔂𝓾𝓻 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪
വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി സ്വാഗതം പറഞ്ഞു. നവകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി പദ്ധതി വിശദീകരണം നടത്തി സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, വാർഡ് ജനപ്രതിനിധികളായ മൈമൂന ടീച്ചർ,ലീല കെ , കവിത അനിൽകുമാർ,സീനത്ത് ബഷീർ, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ് പി, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്,
വി ഇ ഒ മാരായ ഭജീഷ് ,മിഥിലേഷ്,
സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, എം ജി എൻ ആർ ഇ ജി എസ് എ. ഇ അർഷിന എ കെ,ശുചിത്വ മിഷൻ ആർ പി സീനത്ത്,ഹരിത കർമ്മ സേന ലീഡർ ഷിനി എന്നിവർ സംബന്ധിച്ചു.
𝓥𝓸𝓲𝓬𝓮 𝓞𝓯 𝓐𝔃𝓱𝓲𝔂𝓾𝓻 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪
തീരദേശത്തെ ഹരിതവത്കരിക്കുക എന്നതാണ് എന്റെ തീരം ഹരിതതീരം എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
7 വാർഡുകളാണ് പഞ്ചായത്തിൽ തീരദേശ വാർഡുകളായി ഉള്ളത്. ഏറെ പ്രാധാന്യമുള്ള ചോമ്പാൽ ഹാർബർ നിലകൊള്ളുന്നതും അഴിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലാണ്. ഹാർബറിൽ സമ്പൂർണ്ണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഈ പദ്ധതി വഴി ആവിഷ്കരിക്കും. അതിനുപുറമേ ടൂറിസത്തിനും സാധ്യത ഉള്ള കടലോരം ആണ് അഴിയൂരിൽ ഉള്ളത്. തീര തണൽ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കാലയളവിൽ തീരങ്ങളിൽ കാറ്റാടി മരങ്ങൾ വച്ച് പിടിച്ച് മനോഹരമാക്കി തീർത്തിട്ടുണ്ട്. ക്ലബ്ബുകളുടെയും വ്യക്തികളുടെയും സഹകരണത്തിൽ തീരത്ത് മനോഹരമായ പാർക്കും പൂന്തോട്ടവും നിർമിച്ചിട്ടുണ്ട്. ഇതിനെ വിപുലീകരിക്കാനുള്ള സാധ്യതയും പരിശോധിക്കും. തീരദേശത്ത് തരിശായിക്കിടക്കുന്ന സ്ഥലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടേയും കുടുംബശ്രീയുടെയും സഹകരണത്താൽ കൃഷിവകുപ്പിനെ കൂടി ഉൾപ്പെടുത്തി നിലക്കടല കൃഷി വ്യാപകമാകാൻ ഉള്ള ശ്രമവും നടത്തും. നിലവിൽ വാർഡ് 18 ൽ നിലക്കടല കൃഷി നടത്തി വിജയിച്ചിട്ടുണ്ട്. മറ്റു വാർഡുകളിലും ഇതിനുവേണ്ടിയുള്ള സ്ഥലം കണ്ടെത്തി പദ്ധതി നടപ്പിലാക്കും. മുഴുവൻ വീടുകളിലും കൃഷി വ്യാപകമാക്കാൻ ഉള്ള പദ്ധതി ആവിഷ്കരിച്ചു സമൃദ്ധി വാർഡ് പ്രവർത്തനം ഊർജിതപ്പെടുത്തും. തീരദേശത്തെ പച്ചത്തുരുത്തിനുള്ള സാധ്യത കണ്ടെത്തി വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കും. തീരദേശ വാർഡുകളിലെ മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ ഉപാധി ഉറപ്പുവരുത്തും. മുഴുവൻ വീടുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണം, യൂസർ ഫീ ലഭ്യമാക്കൽ കൃത്യമായി നടക്കുന്നുവെന്നും പരിശോധിക്കും. തീരദേശ വാർഡുകളിലെ സ്കൂൾ അംഗനവാടി തുടങ്ങിയ സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങൾ ആക്കി മറ്റും. വാർഡുകളിലെ മുഴുവൻ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങൾ ആക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് വികസന സമിതി അംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി എന്റെ തീരം ഹരിതതീരം പദ്ധതിയുടെ വാർഡ് തല ആക്ഷൻ പ്ലാൻ രൂപീകരിക്കും. 2023ന്റെ തുടക്കത്തിൽതന്നെ ഈ പ്രവർത്തനം പൂർത്തീകരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.
𝓥𝓸𝓲𝓬𝓮 𝓞𝓯 𝓐𝔃𝓱𝓲𝔂𝓾𝓻 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪
🎥🤳🎞️🎞️
~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
𝓥𝓸𝓲𝓬𝓮 𝓐𝔃𝓱𝓲𝔂𝓾𝓻 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/Voice of Azhiyur - വോയ്സ് ഓഫ് അഴിയൂർ
SDPI സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വിളംബര റാലി
30/09/2022 വെള്ളി
വാർത്ത കുറിപ്പ്
പ്രിയ സഹോദരങ്ങളെ ജനാധിപത്യ വിശ്വാസികളെ..
"നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം. " എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ- SDPI വടകര മണ്ഡലം കമ്മിറ്റി മൂന്ന് മാസം നീണ്ട് നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി "വിളംബര റാലി" ഇന്ന് വൈകുന്നേരം കൃത്യം 4 മണിക്ക് വടകര ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും ആരംഭിക്കുന്നു. നല്ലവരായ മുഴുവൻ ജനാതിപത്യ മതേതരത്വ വിശ്വാസികളെയും നാട്ടുകാരെയും ബഹുജന ലഹരി വിരുദ്ധ റാലിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു ...
NO DRUGS ❌🚫🚫❌
ഷംസീർ ചോമ്പാല
പ്രസിഡന്റ്
𝓢𝓓𝓟𝓘 വടകര മണ്ഡലം കമ്മിറ്റി
~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/Voice of Azhiyur - വോയ്സ് ഓഫ് അഴിയൂർ
*VOICE OF AZHIYUR*
*പ്രഭാത വാർത്തകൾ*
2022 | സെപ്റ്റംബർ 30
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും മുകുള്‍ വാസ്നികും മല്‍സരിക്കും. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗിനെ ശശി തരൂര്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ 'എതിരാളികളുടെ പോരാട്ടമല്ല, സഹപ്രവര്‍ത്തകരുടെ സൗഹൃദ മത്സര'മെന്ന കുറിപ്പോടെ ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചു.
◾കോവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. ഒന്നര ലക്ഷത്തോളം കേസുകളാണു പിന്‍വലിക്കുക. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
◾രണ്ട് ദേശീയ ഉദ്യാനങ്ങള്‍ക്ക് ബഫര്‍ സോണ്‍ നിയമത്തില്‍നിന്ന് സുപ്രീം കോടതി ഇളവു നല്‍കി. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ്. മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇളവ് അനുവദിച്ചത്.
◾ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് വിദഗ്ധ സമിതി.
◾നാളെ മുതല്‍ കെഎസ്ആര്‍ടിയില്‍ ആഴ്ചയില്‍ ആറു ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും. തൊഴിലാളി നേതാക്കളുമായി മാനേജ്മെന്റ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക. നാളെ പണിമുടക്ക് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.
◾പോപ്പുലര്‍ ഫ്രണ്ടിനു തീവ്രതുര്‍ക്കി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ. തുര്‍ക്കിയില്‍ മനുഷ്യാവകാശ സംഘടനയെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് എന്ന സംഘടനയുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സഹകരിച്ചെന്നാണു റിപ്പോര്‍ട്ട്. ഈ സംഘടന 2014 ല്‍ സിറിയയിലെ ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കിയെന്ന ആരോപണമുണ്ട്. ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ ആരോപിച്ചു.
◾സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയര്‍ത്തുക. പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളനം ടാഗോര്‍ തീയറ്ററിലുമാണു നടക്കുക.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍നിന്നും പിന്തുണ. എംകെ രാഘവന്‍ എംപി, ശബരിനാഥന്‍ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ തരൂരിനെ പിന്തുണക്കും.
◾മയക്കുമരുന്നു കേസുകളില്‍ ഒന്നിലേറെ തവണ ഉള്‍പ്പെട്ടവരെ കരുതല്‍ തടങ്കലിലാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ഈ നിയമം നടപ്പാക്കും.
◾ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ഇന്നലെ 155 പേരെകൂടി അറസ്റ്റുചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
◾കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉത്തരവിനെതിരെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും. കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച തുക കെട്ടിവയ്ക്കാത്തതാണു കാരണം.
◾ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി ശങ്കര വിജേന്ദ്ര പുരിയുടെ എറണാകുളം പിരാരൂരിലെ താമസ സ്ഥലത്ത് പെട്രോള്‍ ബോംബേറ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിലും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും ആചാര്യ സഭാ പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. അതിലുള്ള വിരോധമാകാം ആക്രമണത്തിനു കാരണമെന്ന് ശങ്കര വിജേന്ദ്ര പുരി പറഞ്ഞു.
◾ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മാമാങ്കത്തില്‍ കീശനിറച്ച് കുടുംബശ്രീ. ഭക്ഷണം വിതരണം ചെയ്ത കുടുംബശ്രീ യൂണിറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് പത്തേകാല്‍ ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. നാല്‍പതിനായിരത്തോളം കാണികള്‍ക്കു പുറമെ, മാച്ച് ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അയ്യായിരത്തോളം പേര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം നല്‍കി.
◾മണ്ണാര്‍ക്കാട് നഗരസഭ അധ്യക്ഷന്‍ സി മുഹമ്മദ് ബഷീറിന്റെ ഷോപ്പിംഗ് കോംപ്ളക്സ് ചട്ടം ലംഘിച്ച് നിര്‍മിച്ചതാണെന്നും നികുതി വെട്ടിച്ചെന്നും ഓഡിറ്റ് റിപ്പോര്‍ട്ട്. 1991.29 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ 2013 ലാണ് മുഹമ്മദ് ബഷീറിന് അനുമതി നല്‍കിയത്. ഇപ്പോള്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണം 7,528.88 ചതുരശ്ര മീറ്ററാണ്. അനുമതിയില്ലാതെ 5,537.59 ചതുരശ്ര മീറ്റര്‍ നിര്‍മിച്ചു. 6497.55 ചതുരശ്ര മീറ്ററിന് നികുതി ഈടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസര്‍ പ്രമോദ് കുമാറിനെ വിജിലന്‍സ് പിടികൂടി. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2,500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയില്‍ പ്രകടനം നടത്തിയ ഏഴു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ഏഴുപേരും ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.
◾തിരുവനന്തപുരം കല്ലറ ഭരതന്നൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരാണ് പിടിയിലായത്.
◾കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി സ്വദേശികളായ ഗോകുല്‍, മെബിന്‍ എന്നിവരാണ് പിടിയിലായത്.
◾പീഡനകേസില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് (23)നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തത്.
◾സിബിഐ രാജ്യവ്യാപകമായി 'ഓപ്പറേഷന്‍ ഗരുഡ' എന്ന പേരില്‍ നടത്തിയ ലഹരിവേട്ടയില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 175 പേരെ അറസ്റ്റു ചെയ്തു. 127 കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
◾കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എം വണ്‍ കാറ്റഗറിയിലുള്ള പാസഞ്ചര്‍ കാറുകള്‍ക്ക് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ കാറുകള്‍ക്ക് വിലകൂടും. ഡ്രൈവറെ കൂടാതെ എട്ടു സീറ്റുകള്‍ വരെയുള്ള കാറുകളാണ് എം 1 കാറ്റഗറിയിലുള്ളത്.
◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍. ഗുണ്ടല്‍പേട്ടില്‍നിന്ന് രാവിലെ ഒമ്പതിനാണ് പദയാത്ര തുടങ്ങുക. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ എത്തും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര.
◾സോണിയഗാന്ധിയെ സന്ദര്‍ശിച്ച് രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ മാപ്പു പറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഗെലോട്ടിന്റെ പ്രതികരണം. പിന്നീട് സച്ചിന്‍ പൈലറ്റും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാന്‍ വിഷയത്തില്‍ തന്റെ അഭിപ്രായം അറിയിച്ചെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
◾നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ 34,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദര്‍ശനത്തിനെത്തിയ മോദിയെ സൂറത്തിലെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
◾യുക്രെയിനിലെ റഷ്യന്‍ അധിനിവേശ മേഖലകളെ റഷ്യയോടു കൂട്ടിച്ചേര്‍ക്കും. റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന നാലു മേഖലകളയാണ് റഷ്യയുടെ ഭാഗമായി ഇന്നു പ്രഖ്യാപിക്കുക. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപനം നടത്തും.
◾മുപ്പത്താറാമത് ദേശീയ ഗെയിംസിന് ഗുജറാത്തില്‍ തുടക്കം. അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. 36 ഇനങ്ങളിലാണു മല്‍സരം. 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഏഴായിരം താരങ്ങളാണ് പങ്കെടുക്കുന്നത്. 2015 ല്‍ കേരളത്തില്‍ നടന്ന ഗെയിംസിനുശേഷം ഏഴു വര്‍ഷം കഴിഞ്ഞാണ് ദേശീയ ഗെയിംസ് എത്തുന്നത്.
◾വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുമെന്ന് ഗൂഗിള്‍. ഇതിനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നത് നീക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അപേക്ഷ നല്‍കാം. റിസള്‍ട്ട്‌സ് എബൗട്ട് യു ടൂള്‍ ആണ് ഇതിനായി നിലവില്‍ വരിക. സെര്‍ച്ചില്‍ വ്യക്തിഗത വിവരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉപയോക്താക്കളെ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. ഇതു നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിനെ സമീപിക്കാം. റിസള്‍ട്ട്‌സ് എബൗട്ട് യൂ ടൂളില്‍ വലത്തേ അറ്റത്തുള്ള മുന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ റിമൂവ് ഓപ്ഷന്‍ ഉണ്ടാവും. നിലവില്‍ ഗൂഗിള്‍ സപ്പോര്‍ട്ട് ടീമിനെ സമീപിച്ചാണ് ഇതു ചെയ്യാനാവുക. ടൂള്‍ ഉപയോഗിച്ച് റിമൂവ് ചെയ്താല്‍ വെബില്‍ നിന്ന് വിവരങ്ങള്‍ പോവില്ല, എന്നാല്‍ അതു സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനാവും.
◾ഒരുകാലത്ത് ലോകത്തിലെ അതിസമ്പന്നരില്‍ മൂന്നാമനായിരുന്നു മെറ്റാ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇപ്പോള്‍ സ്വന്തം രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ നിന്ന് പോലും പുറത്തായി. ഫോര്‍ബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്പന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിപ്പോള്‍ 11-ാം സ്ഥാനത്താണ്. 2015ന് ശേഷം ആദ്യമായാണ് സക്കര്‍ബര്‍ഗ് ടോപ് 10-ല്‍ നിന്ന് പുറത്താകുന്നത്. 2021 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സക്കര്‍ബര്‍ഗിന് തന്റെ പകുതിയിലധികം സമ്പത്ത് നഷ്ടപ്പെട്ടതായി ഫോര്‍ബ്സ് പറയുന്നു. 76.8 ബില്യണ്‍ ഡോളര്‍ വരുമത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് തലവനിപ്പോള്‍ 11-ാം സ്ഥാനത്തേക്കാണ് താണുപോയത്. ഫോര്‍ബ്സ് ലിസ്റ്റ് പ്രകാരം നിലവില്‍ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 57.7 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹം തന്റെ കമ്പനിയുടെ പേര് ഫേസ്ബുക്കില്‍ നിന്ന് 'മെറ്റ' എന്നതിലേക്ക് മാറ്റി. ഈ നീക്കത്തോടെ കമ്പനിയുടെ മൂല്യം കാര്യമായി ഇടിയാന്‍ തുടങ്ങി. ഫേസ്ബുക്ക് യൂസര്‍മാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞുവന്നു.
◾രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് തമന്നയാണ്. തെന്നിന്ത്യയിലെ പ്രമുഖ നായികാ താരത്തിന്റെ മലയാളം അരങ്ങേറ്റചിത്രമാണിത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി തമിഴ് താരം ശരത് കുമാറും എത്തും. പ്രമുഖ ബോളിവുഡ് താരം ദിനോ മോറിയയും ഈ ചിത്രത്തിന്റെ ഭാഗമായെത്തും. 1999ല്‍ പുറത്തെത്തിയ പ്യാര്‍ മേം കഭീ കഭീ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിനോ മോറിയ വിക്രം ഭട്ട് സംവിധാനം ചെയ്ത റാസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.
◾ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പൂവന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആക്ഷന്‍ കഥാപാത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ആന്റണിയുടെ, വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിനീത് വാസുദേവന്‍, അഖില ഭാര്‍ഗ്ഗവന്‍ എന്നിവര്‍ 'പൂവനില്‍' പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. മണിയന്‍ പിള്ള രാജു, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദനാണ് ഈണം പകര്‍ന്നിരിക്കുന്നത്.
◾ഉത്സവ സീസണിന് മുന്നോടിയായി ഹീറോ കണക്റ്റിനൊപ്പം പുതിയ എക്സ്ട്രീം 160ആര്‍ സ്റ്റെല്‍ത്ത് 2.0 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. എക്‌സ്ട്രീം 160ആര്‍ ശ്രേണിയുടെ ഈ പുതിയ വേരിയന്റ് 1,29,738 രൂപ എക്‌സ്-ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. പുതിയ ബൈക്കിന്റെ ബുക്കിംഗ് രാജ്യത്തുടനീളം തുറന്നു. ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും. ഈ വേരിയന്റില്‍ ബിഎസ്6കംപ്ലയിന്റ് 163 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഹൃദയം. 14.9ബിഎച്ച്പിയും 14എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു.
◾എക്കാലത്തേക്കുമായി മനസ്സില്‍ വരച്ചിട്ടു പോകുന്ന അനേകം ജീവിതസന്ദര്‍ഭങ്ങള്‍, അതിമനോഹരവും വിസ്തൃതവുമായ ഭൂഭാഗഭംഗി, കഥാപാത്രങ്ങളുടെ മനസ്സിനകത്തുനിന്ന് ഇറങ്ങി വരുന്ന സംഭാഷണങ്ങള്‍, വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ എന്നിങ്ങനെ പല അടരുകളുമുള്ള നോവല്‍. നോവലിന്റെ രസച്ചരടാവട്ടെ പീക്കിങ്ങില്‍ നിന്നുള്ള ആ കത്താണ്. മനോഹരമായ ഒരു പ്രണയകാവ്യവും അതേസമയം ശക്തമായ ഒരു സ്ത്രീപക്ഷ നോവലും കാമ്പുറ്റ ഒരു രാഷ്ടീയ നോവലും ആകുന്നു ഈ കൃതി. 'പീക്കിങ്ങില്‍ നിന്നുള്ള കത്ത്'. പേള്‍ എസ് ബക്ക്. പരിഭാഷ- സിന്ധു കെ.വി. കൈരളി ബുക്സ്. വില 247 രൂപ.
◾കഴുത്ത് വേദന പലരുടെയും പ്രശ്‌നമാണ്. ചില ആയുര്‍വേദ ചികിത്സാരീതികള്‍ കഴുത്ത് വേദന കുറയ്ക്കും. ചൂടുവെള്ളത്തില്‍ തുണിമുക്കി വേദനയുള്ള ഭാഗത്ത് പിടിക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും പേശികള്‍ അയയാനും സഹായിക്കും. എന്നാല്‍ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കഴുത്ത് അനക്കാന്‍ കഴിയാത്ത അത്രയും വേദനയാണെങ്കില്‍ കോഴിമുട്ടയുടെ വെള്ളയില്‍ ഇന്തുപ്പും നെയ്യും ചേര്‍ത്തു ചാലിച്ച് ചൂടാക്കി കഴുത്തില്‍ പുരട്ടാം. എരുക്കിലയില്‍ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച് കഴുത്തില്‍ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാന്‍ സഹായിക്കും. ദിവസവും കുളി കഴിഞ്ഞു നെറുകയില്‍ രാസ്നാദി ചൂര്‍ണം തിരുമ്മുന്നത് നല്ലതാണ്. കഴുത്ത് വേദനയുള്ളവര്‍ തണുത്ത കാറ്റും മഞ്ഞും ഏല്‍ക്കാതെ നോക്കണം. കര്‍പ്പൂരതൈലം പുരട്ടി ആവി പിടിക്കുന്നത് കഴുത്തു വേദനയ്ക്ക് വളരെ നല്ലതാണ്.
~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
NO:16 വോയ്സ് ഓഫ് അഴിയൂർ🎥 WhatsApp Group Invite
ദേശീയ ശുചിത്വ പുരസ്‌കാരം നേടി കേരളത്തിലെ നഗരസഭകൾ
3️⃣0️⃣.0️⃣9️⃣.2️⃣0️⃣2️⃣2️⃣
🔵…………..🔵…………..🔵
ഇന്ത്യൻ സ്വച്ഛതാ ലീഗിൽ അവാർഡിന് അർഹരായി കേരളത്തിലെ നഗരസഭകൾ.👇🏻
ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ് കേരളത്തിന്റെ ഈ നേട്ടം. അവാർഡിന് അർഹമായ നഗരസഭകളിലെ ജനപ്രതിനിധികളെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ശുചിത്വ മേഖലയിൽ കേരളം നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിലെ അവാർഡ് നേട്ടമെന്നും മന്ത്രി പറഞ്ഞു. പുരസ്‌കാരം മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പ്രചോദനമാകും. മാലിന്യമുക്ത നവകേരള സൃഷ്ടിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം കൂടുതൽ വേഗം പകരുമെന്നും മന്ത്രി പറഞ്ഞു.
അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് ഗുരുവായൂർ അവാർഡിന് അർഹമായത്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആലപ്പുഴയും പുരസ്‌കാരം സ്വന്തമാക്കി. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഡൽഹിയിൽ നടക്കുന്ന സ്വച്ഛ് ശേഖർ സമ്മേളനത്തിൽ സ്വച്ഛ് സുർവ്വേക്ഷൻ അവാർഡ് വിതരണം ചെയ്യും.
~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
NO:16 വോയ്സ് ഓഫ് അഴിയൂർ🎥 WhatsApp Group Invite
ഭിന്നശേഷിയുള്ളവർക്ക് സൗജന്യ പരിശീലനം
3️⃣0️⃣-0️⃣9️⃣-2️⃣0️⃣2️⃣2️⃣
🔵……………🔵…………….🔵
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ ഒന്നിന് അപേക്ഷ നൽകണം.
~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
NO:16 വോയ്സ് ഓഫ് അഴിയൂർ🎥 WhatsApp Group Invite
ഇന്ന് സംസ്ഥാനത്ത് ഹർത്താൽ
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ - സംസ്ഥാന നേതാക്കളുടെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ച്.
ഹർത്താൽ മാഹിയിലും ബാധകമായിരിക്കുമെന്ന് കണ്ണൂർ സൗത്ത് ജില്ലാ സെക്രട്ടറി അഷറഫ് പാറമ്മൽ അറിയിച്ചു.
2️⃣3️⃣-0️⃣9️⃣-2️⃣0️⃣2️⃣2️⃣
⚫⚫⚫⚫⚫⚫⚫⚫⚫
കോഴിക്കോട്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
*കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ ഇന്ന് (സെപ്തം. 23, വെള്ളി) സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.*
പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താർ അഭ്യർഥിച്ചു.
~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സ്ഥലമേറ്റെടുപ്പ്: മഹൽ ജനകീയ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു.
2️⃣3️⃣ 0️⃣9️⃣ 2️⃣0️⃣2️⃣2️⃣
⚫••••••••••••⚫••••••••••••⚫
വടകര:ഡിപിആറിന് വിരുദ്ധമായി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഏറ്റെടുക്കുവാനുള്ള ദേശീയപാത അധികൃതരുടെ നീക്കത്തിനെതിരെ മഹൽ ജനകീയ കൂട്ടായ്മ വടകര ലാന്റ് അക്വസിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൂട്ടായ്മ ചെയർമാൻ സാലിം അഴിയൂർ ഉദ്ഘാടനം ചെയ്തു. രേഖകൾക്ക് വിരുദ്ധമായി ഭൂമി ഏറ്റെടുക്കുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ അംഗീകൃത എലൈന്റ്മെന്റിൽ കൃത്രിമം നടന്നതായി അദ്ദേഹം കൂട്ടിചേർത്തു. റഫീഖ് അഴിയൂർ, ശിഹാബ് തുറാബ് തങ്ങൾ, അസീസ് കെ എം എന്നിവർ സംസാരിച്ചു.സി എം പൂക്കോയ തങ്ങൾ, അലി എരിക്കിൽ, സാഹിർ മണിയോത്ത്, സയ്യിദ് ജിഫ്രി തങ്ങൾ, നാസർ അത്താണിക്കൽ, മൻഷൂദ് എരിക്കിൽ നേതൃത്വം നൽകി.
ജനകീയ കൂട്ടായ്മ നൽകിയ അപേക്ഷയിൽ ഇന്നത്തെ ഹിയറിംഗിൽ വഖഫ് ബോർഡ് പ്രതിനിധി അഡ്വ: ഇ ഷറഫുദ്ധീൻ ഹാജരായി.
അന്യായമായി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്ന മഹൽ ജനകീയ കൂട്ടായ്മക്ക് വേണ്ടി സാലിം പുനത്തിൽ സമർപ്പിച്ച പരാതിയിൽ വഖഫ് ബോർഡ് പ്രതിനിധിയായി അഡ്വ: ഇ ഷറഫുദ്ധീൻ ഹാജരായി. വഖഫ് ബോർഡിന്റെ സ്റ്റേറ്റ്മെന്റ് ഹാജരാക്കുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഡെപ്യൂട്ടി കലക്ടർക്ക് കത്ത് നൽകി.
~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
സംസ്ഥാനത്ത് ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് സ്‌കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 3 മുതൽ 11 വരെയാണ് ഓണം അവധി.
ഓഗസ്റ്റ് 24 മുതൽ ഓണം പരീക്ഷകൾ ആരംഭിക്കും.
ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ദുരിതം: സാലിം പുനത്തിൽ സിക്രട്ടറിക്ക് പരാതി നൽകി.
𝟬𝟱-𝟬𝟳-𝟮𝟬𝟮𝟮
𝗧𝘂𝗲𝘀𝗱𝗮𝘆
അഴിയൂർ:- അഴിയൂർ പഞ്ചായത്ത് ബഡ്സ് സ്കൂൾ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച് അഴിയൂർ പഞ്ചായത്ത് ഭരണസമിതി അംഗവും എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായ സാലിം പുനത്തിൽ സിക്രട്ടറിക്ക് പരാതി നൽകി.
വെള്ളം നിറഞ്ഞ നിലത്ത് തെന്നി വീണ് ഭിന്നശേഷി വിദ്യാർത്ഥിക്ക് പരുക്ക് പറ്റിയിരുന്നു. പുതിയതായി 3 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച അടുക്കളയും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.
ആയതിനാൽ സ്കൂൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും പരാതിയിൽ സാലിം പുനത്തിൽ ആവശ്യപ്പെട്ടു.
~~~~~~~~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
പോപുലർ ഫ്രണ്ട്_നാട്ടൊരുമ, സ്വാഗതസംഘം രൂപീകരിച്ചു.
𝟯𝟬- 𝟬𝟲- 𝟮𝟬𝟮𝟮 𝗧𝗵𝘂𝗿𝘀𝗱𝗮𝘆
അഴിയൂർ : റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആഗസ്ത് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരണാർത്തം അഴിയൂർ ഏരിയ സമ്മേളനം
*നാട്ടൊരുമ*' എന്ന തലകെട്ടോടെ അഴിയൂരിൽ വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വടകര ഡിവിഷൻ പ്രസിഡന്റ് സമീർ കുഞ്ഞിപ്പള്ളി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ആശംസയർപ്പിച്ച് സംസാരിച്ചു.
സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ മനാഫ് കുഞ്ഞിപ്പള്ളി, വൈസ് ചെയർമാൻ യാസർ, ജനറൽ കൺവീനർ ഷെജീർ വിപി, ജോയിൻ കൺവീനർ സഫീർ,ഫൈസൽ ട്രഷററായി നവാസ് എന്നിവരെ തെരെഞ്ഞെടുത്തു.
സമ്മേളനം 2022 ജൂലൈ 1ന് നാട്ടൊരുമ തുടക്കം കുറിച്ച് ജൂലൈ 31 വരെ വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം, കോൽക്കളി, കളരിപ്പയറ്റ്, ദഫ്മുട്ട്, നീന്തൽ മത്സരം, കമ്പവലി, ക്വിസ്മത്സരം, ചിത്രരചന മത്സരം,വിദ്യാർത്ഥി സംഗമം, വനിതാസംഗമം, പ്രവാസി സംഗമം, വീഡിയോ പ്രദർശനം, കൊളാഷ്, പൊതുസമ്മേളനം എന്നിവ നടക്കുമെന്നും സ്വാഗതസംഘം ചെയര്‍മാന്‍ മനാഫ് കുഞ്ഞിപ്പള്ളി പറഞ്ഞു.
~~~~~~~~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന;;-സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം
𝟯𝟬- 𝟬𝟲- 𝟮𝟬𝟮𝟮 𝗧𝗵𝘂𝗿𝘀𝗱𝗮𝘆
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന വിമാനങ്ങളില്‍ രണ്ട് ശതമാനം പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. റാന്‍ഡം പരിശോധനയായിരിക്കും നടത്തുക.
ഈ പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിന് അയക്കാനും നിര്‍ദേശമുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഐസോലേഷനില്‍ പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
പനിലക്ഷണവുമായി ആശുപത്രികളില്‍ എത്തുന്ന ആളുകളില്‍ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയമാക്കണം. രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കര്‍ശനമായ നിരീക്ഷണം നടത്താനും നിര്‍ദേശത്തില്‍ പറയുന്നു.
ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്. ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുന്നതിനാണ് സംസ്ഥാനങ്ങള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
~~~~~~~~~~~~~~~~~~~~~~~~~~~
💚 നേരിന്റെ ശബ്ദം ♥️
വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക
👇👇👇👇👇👇👇
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
𝗨𝗽𝗱𝗮𝘁𝗲 🤝
#ഞങ്ങളും_കൃഷിയിലേക്ക്
"വിത്ത് വണ്ടി" 🚛🌾🌴
2️⃣3️⃣ 0️⃣5️⃣ 2️⃣0️⃣2️⃣2️⃣
അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് വിത്ത് വണ്ടി ആദ്യ വിൽപന തെങ്ങിൻ തൈ കാസിം എരിക്കിൽ, സുരേന്ദ്രൻ തോട്ടുംമുഖം എന്നിവർക്ക് നൽകി വാർഡ് മെമ്പർ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
സി വി രമേശൻ, കാർത്ത്യായനി, കാർഷിക കർമ്മസേന അംഗങ്ങളായ സിന്ധു, സുനിത എന്നിവർ സംബന്ധിച്ചു.
__________________________
*♥️ നേരിന്റെ ശബ്ദം ♥️*
*വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക*
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
*FACEBOOK PAGE*👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
യു.ഡി.എഫ് സായാഹ്ന ധർണ്ണ നടത്തി.
2️⃣0️⃣ 0️⃣5️⃣ 2️⃣0️⃣2️⃣2️⃣
🔵………………🔵………………🔵
അഴിയൂർ: കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നടപടക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അഴിയൂർ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർച്ച ചുങ്കത്ത് സായാഹ്ന ധർണ്ണ നടത്തി. കെ.അൻവർ ഹാജി അദ്ധ്യക്ഷം വഹിച്ചു.
വടകര മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഒകെ.കുഞ്ഞബ്ദുള്ള മാസ്റ്റർ ഉൽഘാടനം ചെയ്തു
പ്രദീപ് ചോമ്പാല, കാസിം നെല്ലോളി, വി.കെ അനിൽകുമാർ, ഇസ്മായിൽ അജ്മാൻ ,കെ.എ.രവീന്ദ്രൻ, ഹാരിസ് മുക്കാളി, കെ.പി.വിജയൻ, ഏ.വി.സെനീദ്, എം.ഇസ്മായിൽ, പാമ്പള്ളി ബാലകൃഷ്ണൻ, ഷാനിസ്, ഏ.കെ.ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.
__________________________
*♥️ നേരിന്റെ ശബ്ദം ♥️*
*വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക*
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
*FACEBOOK PAGE*👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
പുതുപ്പണം കറുകയിൽ പ്രദേശത്ത് മുസ്ലിം ലീഗ് നടപ്പിലാകുന്നത് രാഷ്ട്രീയ ഹിഡൻ അജണ്ട : എസ് ഡി പി ഐ
വടകര : കഴിഞ്ഞ കുറച്ച് മാസങ്ങളായി വടകര പുതുപ്പണം കറുകയിൽ പ്രദേശത്ത് മുസ്ലിം ലീഗ് നടപ്പിലാകുന്നത് രാഷ്ട്രീയ ഹിഡൻ അജണ്ടയാണെന്ന് എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി ആരോപിച്ചു. സങ്കുചിത രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാൻ ഏത് ഹീന മായ പ്രവർത്തിയും നടത്തും എന്നതിന്റെ തെളിവാണ് ഇന്നലെ രാത്രി യൂത്ത് ലീഗ് ശാഖ നേതാവിന്റെ വീടിന് നേരെ നടത്തിയ അക്രമണ നാടകം. എസ് ഡി പി ഐ യുടെ ജന പക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടരായി ഈ അടുത്ത കാലത്തായി ഒട്ടേറെ പേരാണ് പാർട്ടിയിൽ അണി ചേർന്നത്. ഇതിൽ വിറളി പൂണ്ടാണ് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലേക്ക് ലീഗ് തരം താണത്. കഴിഞ്ഞ മാസം പ്രവർത്തകർക്ക് നേരെ നടന്ന അക്രമണം ഇതിന്റെ തുടക്കമായിരുന്നു. യൂത്ത് ലീഗ് പൊതുയോഗത്തിൽ പ്രവർത്തകരെ ആവേശം കൊള്ളിച്ച് അക്രമത്തിലേക്ക് വഴി തിരിച്ചു വിടുന്ന തരത്തിൽ മുസ്ലിം ലീഗ് ജില്ലാ ട്രഷററായ പാറക്കൽ അബ്ദുള്ള പ്രകോപന പ്രസംഗം നടത്തിയിട്ടും പോലീസ് നടപടി സ്വീകരിക്കാതിരുന്നത് അക്രമത്തിന് പ്രോത്സാഹനം നൽകുന്ന നടപടിയാണ്. കുറ്റിയാടി വളയത്ത് 12 പോലീസ് കാരെ ഞങ്ങൾ ആക്രമിച്ചിട്ടുണ്ട് എന്ന പ്രകോപന പ്രസംഗത്തിന് നേരെ പോലീസ് കണ്ണടക്കുകയാണ് ചെയ്തത്. വടകര പോലീസ് നിഷ്പക്ഷമായും ക്രിയാത്മകമായും പ്രവർത്തിക്കണം. പ്രദേശത്ത് മുസ്ലിം ലീഗ് നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗുണ്ടായിസത്തനെതിരെ ജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭത്തിന് എസ് ഡി പി ഐ തുടക്കം കുറിക്കുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല, സെക്രട്ടറി കെ വി പി ഷാജഹാൻ, വൈസ് പ്രസിഡന്റ് അസീസ് വെള്ളോളി, മണ്ഡലം കമ്മിറ്റി അംഗം സാലിം അഴിയൂർ, മുൻസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ എന്നിവർ പങ്കടുത്തു.
__________________________
*♥️ നേരിന്റെ ശബ്ദം ♥️*
*വോയ്സ് ഓഫ് അഴിയൂർ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 🅻🅸🅽🅺 ഉപയോഗപ്പെടുത്തുക*
👇👇👇👇👇👇👇
https://chat.whatsapp.com/FIX05tuZAERHeZcT0Xr0vn
*FACEBOOK PAGE*👇👇
https://www.facebook.com/Voice-of-Azhiyur-വോയ്സ്-ഓഫ്-അഴിയൂർ-103457818026404/
Click here to claim your Sponsored Listing.
Website
Address
Calicut
Calicut
News World Thiruvambady ഏറ്റവും പുതിയ വാർത്തകളും, വ
Sri Sarada Advaithashramam
Calicut, 673006
A new media initiative under the guidance and mentorship of Swami Chidananda Puri. Based in Calicut in Kerala, the project is aimed at preserving the cultural values of India.
Marikkunnu
Calicut, 673012
WAVES MEDIA IS A NEW VENTURE BY THE MEDIA DEPARTMENT OF THE DIOCESE OF THAMARASSERY. WE AIM AT CIRCULATING VALUE BASED SHORT MESSAGES WHICH CAN BE AN EYE OPENER TO THE SOCIETY. AS ...