The Gender Park

The Gender Park is an initiative under the Department of Women & Child Development, Govt of Kerala, t

Photos from The Gender Park's post 06/12/2023

ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ ജെൻഡർ മൊഡ്യൂൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ദ്വിദിന ശിൽപ്പശാല നവംബർ 30,ഡിസംബർ 1 തിയ്യതികളിൽ ജെൻഡർ പാർക്കിൽ വെച്ച്‌ നടന്നു.

06/11/2023

3rd edition of Avant - Garde

Photos from The Gender Park's post 20/10/2023

Glimpses from 3rd Edition of Avant - Garde

Thank you for making it a great success.

*xuality

Photos from The Gender Park's post 20/10/2023

Glimpses from 3rd Edition of Avant - Garde

Thank you for making it a great success.


*xuality

Photos from The Gender Park's post 11/10/2023

ജെൻഡർ പാർക്കും ദിശ ഫൗണ്ടേഷനും സീറോ ടു വൺ കേരളയുമായി ചേർന്ന് സംഘടിപ്പിച്ച തീയ്യേറ്റർ ഓഫ്‌ ഒപ്രസ്സ്ഡ്‌ (Theatre of oppressed ) ദ്വിദിന ശിൽപ്പശാല ഒക്റ്റോബർ 7,8 തീയ്യതികളിൽ കോഴിക്കോട്‌ ജെൻഡർ പാർക്ക്‌ ക്യാമ്പസ്സിൽ വെച്ച്‌ നടന്നു.

*xuality

Photos from The Gender Park's post 06/10/2023

We invite all of you to be a part of this 'Gender Norms' themed Art and Performances program on 19th October 2023, Thursday at the International Convention Centre, The Gender Park.

*x

Photos from The Gender Park's post 19/09/2023

Theatre of the Oppressed programme envisions a society where all individuals, regardless of their s*xual orientation, gender identity, or expression, are embraced, celebrated, and afforded equal rights and opportunities. We strive for a world where LGBTQI+ individuals can live authentically, free from discrimination and prejudice, and where their diverse voices are heard, valued, and respected.

The mission is to create a transformative change using Theatre of the Oppressed approch. It aims at empowering and amplifying the voices of the LGBTQI+ community. Through interactive workshops and performances, the objective is to challenge societal norms, address systemic oppression, and foster empathy, understanding, and acceptance. We seek to provide a safe and inclusive space for personal growth, dialogue, and collective action, promoting social change and advocating for the rights and well-being of LGBTQI+ individuals.

◼Those who are interested can fill in the google form.
https://docs.google.com/forms/d/1xknTkSuibJ1pc9vRaax-gMWGm5wz6w5Ul0bd2XEfOMs

+ ***r *xualorientation

Photos from The Gender Park's post 06/07/2023

അവന്റ് - ഗാർഡ് III
പ്രധാനമായും ജെൻഡർ മാനദണ്ഡങ്ങൾ (Gender norms) എന്ന വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ജെൻഡർ റോളുകൾ, അധികാര ബന്ധങ്ങൾ, അവകാശങ്ങൾ, സന്ദോർഭോചിതമായ പെരുമാറ്റങ്ങൾ എന്നിവയിൽ ഉൾപ്പെടെ ശക്തമായി പ്രവർത്തിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളെയാണ് ജെൻഡർ മാനദണ്ഡങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യക്തികളിൽ തങ്ങളുടെ ചെറുപ്പം മുതൽ തന്നെ അധികാരം, ആധിപത്യം എന്നീ ഘടകങ്ങളിലൂടെ ആന്തരികവത്കരിക്കപ്പെടുന്ന ഇത്തരം അലിഖിത നിയമങ്ങൾ കുടുംബം, മതം, വിവാഹം, മാധ്യമങ്ങൾ, വിദ്യാലയം തുടങ്ങിയവയിലൂടെ ശക്തിപ്പെടുന്നു. ഉദാഹരണത്തിന്, ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് അവർ ജനിക്കുന്നതിന് മുൻപ് തന്നെ നിർമ്മിക്കപ്പെട്ട ജെൻഡർ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ചുരുക്കിപറഞ്ഞാൽ ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ജീവിക്കണം-ജീവിക്കരുത്, ചിന്തിക്കണം-ചിന്തിക്കരുത്, പെരുമാറണം-പെരുമാറരുത് തുടങ്ങിയവ തിരുമാനിക്കുന്ന അദൃശ്യമായ ചട്ടക്കൂടുകളെയാണ് ജെൻഡർ മാനദണ്ഡങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം മാനദണ്ഡങ്ങൾ നിർബന്ധമായും ചോദ്യം ചെയ്യപ്പെടേണ്ടതും നിരന്തരമായ ചർച്ചകളിലൂടെ മാറ്റത്തിന് വിധേമാക്കപ്പെടേണ്ടവയുമാണ്.

ഗ്രൂപ്പുകൾക്ക് താഴെപറയുന്ന ഉപവിഷയങ്ങളിൽ ജെൻഡർ മാനദണ്ഡങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നൃത്തം, നാടകം, മൈം തുടങ്ങി അനുയോജ്യമായ കലാരൂപങ്ങളിൽ അവതരിപ്പിക്കാവുന്നതാണ്

പ്രണയം

കുടുംബം

വിവാഹം

ശരീരവും ലൈംഗികതയും

മതവും ആചാരങ്ങളും

(അക്രമം, ഫോബിയകൾ, ബന്ധങ്ങളിലെ വൈവിധ്യം, ലിഖിത-അലിഖിത നിയമങ്ങൾ, സ്റ്റീരിയോടൈപ്പുകൾ, ജെന്റർ റോൾസ്, വിവേചനം, അധികാരബന്ധം, ശരീര രാഷ്ട്രീയം, ക്വിയർനെസ്സ്,ജാതി)

ആർക്കെല്ലാം അപേക്ഷിക്കാം?
സ്ഥാപനങ്ങൾ, എൻ ജി ഒ കൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയ ഏത് ഗ്രൂപ്പിനും പ്രായപരിധിയില്ലാതെ പരിപാടിയിൽ പങ്കെടുക്കാനായി അപേക്ഷിക്കാവുന്നതാണ്.

ഗ്രൂപ്പിനായുള്ള നിർദ്ദേശങ്ങൾ

• ഓരോ ടീമിനും 7- 15 അംഗങ്ങളുണ്ടായിരിക്കണം.
• രജിസ്ട്രേഷന് ശേഷം പരിപാടിയുടെ തീയതി അറിയിക്കുന്നതായിരിക്കും
• രജിസ്ട്രേഷന് ശേഷം ഗ്രൂപ്പുകൾ അവർ അവതരിപ്പിക്കുന്ന കലാരൂപം ഏതാണെന്ന് അറിയിക്കേണ്ടതാണ്.
• ഓരോ ടീമിനും അവതരണത്തിനായി 20 (15+5) മിനിറ്റ് നൽകുന്നതാണ്.
• മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് ടീമുകൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നതാണ്.

Welcome to Avant Garde III

Photos from The Gender Park's post 01/07/2023

OPPORTUNITY FOR WOMEN AND TRANSGENDER PERSONS

Apply for a free 10-week online Research Writing Course for students who plan to do doctoral studies.
And also a free 10-week online Communicative English Course for Women and Transgender Persons offered by the U.S.Consulate General,Chennai and the Regional English Language Office (RELO) at the U.S. Embassy, New delhi in association with the Gender Park.

For Registration :

Research Writing Course - https://forms.gle/D6syYPdwRq1pgSx67

Communicative English Course - https://forms.gle/sLVk1LphUJLBnjAJA

or Scan the QR Code

20/06/2023

വായനാദിനത്തോടനുബന്ധിച്ച്‌ ജെൻഡർ പാർക്ക്‌ ലൈബ്രെറിയുടെ നേതൃത്വത്തിൽ കോഴിക്കോട്‌ ജില്ലയ്ക്കകത്തുള്ള പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി
നടത്തിയ ഓതർ റീഡിംങ്ങ്‌ സെഷനിൽ എഴുത്തുകാരി സാബി തെക്കേപ്പുറം സംവദിച്ചു.

എലത്തൂർ ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റലിൽ വെച്ച് നടന്ന പരിപാടിയിൽ
മാപ്പിള പാട്ടുകളിലൂടെ കുട്ടികൾ വായനാശീലവും സർഗാത്മകതയും വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ എഴുത്തുകാരി സംസാരിച്ചു.

Photos from The Gender Park's post 19/06/2023

അവന്റ് - ഗാർഡ് III - പ്രധാനമായും ജെൻഡർ മാനദണ്ഡങ്ങൾ (Gender norms) എന്ന വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ജെൻഡർ റോളുകൾ, അധികാര ബന്ധങ്ങൾ, അവകാശങ്ങൾ, സന്ദോർഭോചിതമായ പെരുമാറ്റങ്ങൾ എന്നിവയിൽ ഉൾപ്പെടെ ശക്തമായി പ്രവർത്തിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളെയാണ് ജെൻഡർ മാനദണ്ഡങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യക്തികളിൽ തങ്ങളുടെ ചെറുപ്പം മുതൽ തന്നെ അധികാരം, ആധിപത്യം എന്നീ ഘടകങ്ങളിലൂടെ ആന്തരികവത്കരിക്കപ്പെടുന്ന ഇത്തരം അലിഖിത നിയമങ്ങൾ കുടുംബം, മതം, വിവാഹം, മാധ്യമങ്ങൾ, വിദ്യാലയം തുടങ്ങിയവയിലൂടെ ശക്തിപ്പെടുന്നു. ഉദാഹരണത്തിന്, ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് അവർ ജനിക്കുന്നതിന് മുൻപ് തന്നെ നിർമ്മിക്കപ്പെട്ട ജെൻഡർ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ചുരുക്കിപറഞ്ഞാൽ ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ജീവിക്കണം-ജീവിക്കരുത്, ചിന്തിക്കണം-ചിന്തിക്കരുത്, പെരുമാറണം-പെരുമാറരുത് തുടങ്ങിയവ തിരുമാനിക്കുന്ന അദൃശ്യമായ ചട്ടക്കൂടുകളെയാണ് ജെൻഡർ മാനദണ്ഡങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം മാനദണ്ഡങ്ങൾ നിർബന്ധമായും ചോദ്യം ചെയ്യപ്പെടേണ്ടതും നിരന്തരമായ ചർച്ചകളിലൂടെ മാറ്റത്തിന് വിധേമാക്കപ്പെടേണ്ടവയുമാണ്.

ഗ്രൂപ്പുകൾക്ക് താഴെപറയുന്ന ഉപവിഷയങ്ങളിൽ ജെൻഡർ മാനദണ്ഡങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നൃത്തം, നാടകം, മൈം തുടങ്ങി അനുയോജ്യമായ കലാരൂപങ്ങളിൽ അവതരിപ്പിക്കാവുന്നതാണ്

• പ്രണയം

• കുടുംബം

• വിവാഹം

• ശരീരവും ലൈംഗികതയും

• മതവും ആചാരങ്ങളും

(അക്രമം, ഫോബിയകൾ, ബന്ധങ്ങളിലെ വൈവിധ്യം, ലിഖിത-അലിഖിത നിയമങ്ങൾ, സ്റ്റീരിയോടൈപ്പുകൾ, ജെന്റർ റോൾസ്, വിവേചനം, അധികാരബന്ധം, ശരീര രാഷ്ട്രീയം, ക്വിയർനെസ്സ്,ജാതി)

ആർക്കെല്ലാം അപേക്ഷിക്കാം?
സ്ഥാപനങ്ങൾ, എൻ ജി ഒ കൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയ ഏത് ഗ്രൂപ്പിനും പ്രായപരിധിയില്ലാതെ പരിപാടിയിൽ പങ്കെടുക്കാനായി അപേക്ഷിക്കാവുന്നതാണ്.

ഗ്രൂപ്പിനായുള്ള നിർദ്ദേശങ്ങൾ

• ഓരോ ടീമിനും 7- 15 അംഗങ്ങളുണ്ടായിരിക്കണം.
• രജിസ്ട്രേഷന് ശേഷം പരിപാടിയുടെ തീയതി അറിയിക്കുന്നതായിരിക്കും
• രജിസ്ട്രേഷന് ശേഷം ഗ്രൂപ്പുകൾ അവർ അവതരിപ്പിക്കുന്ന കലാരൂപം ഏതാണെന്ന് അറിയിക്കേണ്ടതാണ്.
• ഓരോ ടീമിനും അവതരണത്തിനായി 20 (15+5) മിനിറ്റ് നൽകുന്നതാണ്.
• മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് ടീമുകൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നതാണ്.

Registration Link : https://forms.gle/n3J7sMAKaDE9Xuaf6

Photos from The Gender Park's post 29/05/2023

ജെൻഡർ പാർക്ക്‌ ലൈബ്രെറിയുടെ നേതൃത്വത്തിൽ 26.05.2023 ന്‌ സംഘടിപ്പിച്ച "എഴുത്തിന്റെ വഴികൾ" പരിപാടിയിൽ ഡോ ആര്യാ ഗോപി സംവദിച്ചു.
എഴുത്തുകാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളേയും, വായനക്കാർ രൂപപ്പെടുത്തുന്ന ഭാവനയുടെ ലോകത്തേയും കുറിച്ച്‌ ആര്യ ഗോപി സംസാരിച്ചു.

50 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ 'പകലാണിവൾ' എന്ന പുസ്തകത്തിലെ ഏതാനും കവിതകൾ ചൊല്ലികൊണ്ട്‌ സ്ത്രീകൾ എഴുത്തിന്റെ ലോകത്തേക്ക്‌ കടന്ന് വരുമ്പോൾ കാണുന്ന കാഴ്ചകളേയും പ്രതിസന്ധികളേയും കുറിച്ച്‌
എപ്രകാരം ബോധവാന്മാരാവണമെന്ന് എഴുത്തുകാരി കാണികളോട്‌ പങ്കുവെച്ചു.

16/05/2023

കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്കാരം നേടിയ ആര്യ ഗോപി എഴുത്തിന്റെ വഴികൾ എന്ന പരിപാടിയിൽ, നിങ്ങളുമായി സംവദിക്കാൻ ഈ വരുന്ന മെയ്‌ 26 ന്‌ ഉച്ചയ്ക്ക്‌ 2 മണിക്ക്‌ കോഴിക്കോട്‌ വെള്ളിമാടുകുന്ന് ജെൻഡർ പാർക്ക്‌ ലൈബ്രെറിയിൽ എത്തുന്നു.

ഏവർക്കും സ്വാഗതം

SCAN QR CODE to Register.

Photos from The Gender Park's post 14/05/2023

ഇന്ന് മെയ്‌ 14 - ലോക മാതൃദിനം

നിരന്തരം പോരാടി കൊണ്ടിരിക്കുന്ന അനേകം അമ്മമാരെ ഓർക്കപ്പെടുന്ന ദിനം...

08/05/2023

ജെൻഡർ പാർക്കിലെ ലൈബ്രെറിയുടെ ആഭിമുഖ്യത്തിൽ ചൈൽഡ്‌ കെയർ ഇൻസ്റ്റിറ്റ്യൂഷനിലെ കുട്ടികൾക്ക്‌ വേണ്ടി 06.05.2023 ന്‌ സാഹതീയം - ബുക്ക്‌ റീഡിംഗ്‌ സെഷൻ സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ വൃന്ദ,അഫ്ന എന്നിവർ തെത്‌സുകോ കുറോയാനഗിയുടെ 'ടോട്ടോ - ചാൻ' ബെന്യാമിന്റെ 'ആടുജീവിതം' എന്നീ പുസ്തകങ്ങളെ കുറിച്ചുള്ള വായനാനുഭവം പങ്കുവെച്ചു.
വിജിത്ത്‌ വിനീത്‌,മഹ്ഫുൽ റഹ്മാൻ എന്നിവർ ജോർജ്ജ്‌ ഇമ്മട്ടിയുടെ 111 ബാലകഥകളിലെ ചെറുകഥകൾ അവതരിപ്പിച്ചു.
ജെൻഡർ പാർക്ക്‌ റിസേർച്ച്‌ ഇന്റേൺ റിസ്‌ല 'അഗ്നിസാക്ഷി' എന്ന രചനയെ കുറിച്ചും തുടർന്ന് സംസാരിച്ചു.

ബുക്ക്‌ റീഡിങ്ങിന്‌ ശേഷം കുട്ടികളിൽ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിന്‌ വേണ്ടി 'ബുക്ക്‌ വുഡ്‌' എന്ന ഗെയിം സംഘടിപ്പിച്ചു.

04/05/2023

ജെൻഡർ പാർക്കിലെ ലൈബ്രെറിയുടെ ആഭിമുഖ്യത്തിൽ ചൈൽഡ്‌ കെയർ ഇൻസ്റ്റിറ്റ്യൂഷനിലെ കുട്ടികൾക്ക്‌ വേണ്ടി സാഹതീയം - ബുക്ക്‌ റീഡിംഗ്‌ സെഷൻ സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ ഹിമ,വിസ്മയ എന്നിവർ കെ.ആർ മീരയുടെ 'ആരാച്ചാർ' മുഹമ്മദലി ശിഹാബിന്റെ 'വിരലറ്റം' എന്നീ പുസ്തകങ്ങളെ കുറിച്ചുള്ള വായനാനുഭവം പങ്കുവെച്ചു. ജെൻഡർ പാർക്കിൽ നിന്ന്‌ സാരംഗ്‌ പ്രേംരാജ്‌ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' പുസ്തകത്തെ കുറിച്ച്‌ സംസാരിച്ചു.

ബുക്ക്‌ റീഡിങ്ങിന്‌ ശേഷം കുട്ടികളിൽ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിന്‌ വേണ്ടി 'ബുക്ക്‌ വുഡ്‌' എന്ന ഗെയിം സംഘടിപ്പിച്ചു.

Photos from The Gender Park's post 26/04/2023

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയൽ നിയമ(POSH ACT 2013) ത്തിന്റെ ഭാഗമായി യു.എൻ വുമണിന്റേയും ജെൻഡർ പാർക്കിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിദിനശിൽപശാലയ്ക്ക്‌ (26/04/2023 - 28/04/2023) ജെൻഡർ പാർക്ക്‌ ക്യാമ്പസ്സ്‌,വെള്ളിമാടുകുന്നിൽ തുടക്കമായി.
തൊഴിലിടം ലിംഗസൗഹൃദപരമായി ഉയർത്തുക എന്നതാണ്‌ ഈ ശിൽപശാലയുടെ ഉദ്ദേശലക്ഷ്യം.

പ്രസ്തുത ശിൽപശാലയിൽ യൂ.എൻ വുമൺ ഇന്ത്യയുടെ സീനിയർ കൺസൽട്ടന്റ് അഡ്വ. സൗമ്യ ഭൗമിക്‌ POSH നിയമവുമായി ബന്ധപ്പെട്ട്‌ അവതരണം നിർവ്വഹിച്ചു. ജെൻഡർ പാർക്കിന്റെ ഡയറക്റ്ററും കോഴിക്കോട്‌ സബ്കളക്ടറുമായ ചെൽസാസിനി വി ഐ.എ.എസ്സ്‌ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്‌ ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ 60 ഓളം ഉദ്യോഗസ്ഥർ ശിൽപ്പശാലയിൽ പങ്കെടുത്തു.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ ഏതെല്ലാം തരത്തിൽ നടക്കുന്നുണ്ടെന്നും അവയെ എപ്രകാരം തിരിച്ചറിയപ്പെടണമെന്നും എന്തെല്ലാം പരിഹാരങ്ങളാണ്‌ ഉള്ളതെന്നും പങ്കെടുത്തവർക്ക്‌ മനസിലാക്കാൻ അവതരണം പ്രാപ്തരാക്കുന്നു.

UN Women India

Photos from The Gender Park's post 24/02/2023

From the three day Feminist Methodology Workshop conducted at The Gender Park on 21, 22, 23 February 2023.

Photos from The Gender Park's post 21/02/2023

ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തിൽ കേരള വനിതാ കമ്മീഷനും, ദി ജൻഡർ പാർക്കും, ഗവ. ലോ കോളേജ് – കോഴിക്കോടും സംയുക്തമായി ഉപജില്ലാതല സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ കോഴിക്കോടുള്ള വിവിധ കോളേജുകളിൽ നിന്നും 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ലിംഗ സമത്വ സമൂഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആൺ പെൺ കേന്ദ്രീകൃതം മാത്രമല്ല എന്നും ലിംഗ വൈവിധ്യങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണെന്നും കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ജൻഡർ പാർക്ക് ഡയറക്ടറും കോഴിക്കോട് സബ് കളക്ടറുമായ ചെൽസസിനി വി ഐ. എ. എസ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു, ജൻഡർപാർക്ക് മാനേജർ സുരേഷ് കെ. മാത്യു പരിപാടിക്ക് സ്വാഗതമർപ്പിച്ചു. കോഴിക്കോട് ഗവ. ലോ കോളേജ് അദ്ധ്യാപിക അഗി കെ. ജെ. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ഗവ. ലോ കോളേജ് അധ്യാപകൻ ബിനീഷ് കുമാർ ബി. എസ് പരിപാടിയിൽ നന്ദി പറഞ്ഞു...

01/02/2023

The three-day workshop on ‘Feminist Methodology’ will focus on engaging the participants to reflect on the perspective of Feminist enquiry into doing social science research. The workshop will delve into existing methodologies and deliberate on how to adapt them to do feminist research.

The workshop is designed for researchers/students/practitioners who wants to incorporate a feminist theoretical framework in their research work. This workshop will also provide an opportunity to present a research project that will allow the participants to express themselves and their research work.

NB: In order to obtain a certificate of successful workshop completion, a registrant must attend all three days and actively participate the discussions during the workshop and complete the given assignments.

ശില്പശാലയിലൂടെ സാമൂഹ്യ ശാസ്ത്ര ഗവേഷണ-പഠന പ്രവർത്തനങ്ങളെ സ്ത്രീപക്ഷ അന്വേഷണത്തിന്റെ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുക എന്നതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം. നിലവിലുള്ള ഗവേഷണ രീതിശാസ്ത്രങ്ങളെ പരിശോധിക്കുകയും സ്ത്രീപക്ഷ ഗവേഷണവുമായി അവയെ എങ്ങനെ ബന്ധപ്പെടുത്താം എന്നതിനെ കുറിച്ചും ആലോചിക്കും.

ഈ ത്രിദിന ശില്പശാലയിലൂടെ ഗവേഷണ - പഠന പ്രവർത്തനത്തിനകത്തു സ്ത്രീപക്ഷ സൈദ്ധാന്തിക ചട്ടക്കൂട് കൊണ്ടുവരാൻ പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്നു.

NB: രെജിസ്റ്റർ ചെയ്തു ത്രിദിന ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് വിജയകരമായി ശില്പശാല പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്, ശില്പശാലയിൽ നടക്കുന്ന ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും തന്നിരിക്കുന്ന അസൈൻമെന്റുകൾ പൂർത്തിയാക്കുകയും വേണം.

REGISTRATION LINK for the workshop :
https://forms.gle/BJ2LXGVHfBUDbioi7

Photos from The Gender Park's post 23/01/2023

ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെന്റർ പാർക്കിന്റെ നേതൃത്വത്തിൽ, ജെ.സി.ഐ കോഴിക്കോടിന്റെ സഹകരണത്തോടു കൂടി ലിംഗസമത്വത്തെ കുറിച്ചുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജനുവരി 21ന് Avant-Garde-II എന്ന പേരിൽ ജെന്റർ അവയർനസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.“ലിംഗ പദവിയും നേതൃത്വവും” എന്ന വിഷയത്തിൽ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നുള്ള മത്സരാർത്ഥിൾ പരിപാടിയുടെ ഭാഗമായി. കോഴിക്കോട് മേയർ Dr. ബീനാ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡിസ്ട്രിക്ട് ഡെവലപ്പ്മെൻ്റ് കമ്മീഷണർ മാധവിക്കുട്ടി എം.എസ് ഐ. എ. എസ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സബ് കളക്ടർ & ജെന്റർ പാർക്ക് ഡയറക്ടർ ചെൽസസിനി വി ഐ. എ. എസ് പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തി. പ്രസ്തുത പരിപാടിയിൽ ഫറൂഖ് കോളേജ് ഒന്നാം സ്ഥാനവും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, ഗവൺമെന്റ് കോളേജ് കോടഞ്ചേരി എന്നീ കോളേജുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Glimpses from the Avant-Garde-II, Gender Awareness Program organized on January 21st in collaboration with UN Women. Students from various colleges of Malappuram, Wayanad, Kozhikode, Kannur and Kasaragod took part in the programme. The students presented their perspective on ‘Gender and Leadership’ through, skit, dance and songs. Dr Bina Philip, Mayor, Kozhikode Municipal Corporation inaugurated the event. Ms Madhavikutty IAS presided over the function. Dr Paulomi Pal, Programme Specialist, UN Women India, Delivered the Keynote Address. Ms Chelsasini V IAS, Director, The Gender Park and Sub-collector Kozhikode welcomed the delegates.

Farook College, Kozhikode bagged the first price, Thunchath Ezhuthachan Malayalam University and Government College Kodenchery won the second and third positions respectively.

11/01/2023

Second Avant Garde is coming.

We invite all of you to be a part of this Gender Equity themed 'Art and Performances' on 21 January 2023, Saturday at International Convention Centre at The Gender Park.

10/01/2023

ജില്ലാഭരണകൂടവും ഗവണ്‍മെ൯റ് ലോ കോളേജിലെ നിയമസഹായവേദിയായ ക്ലിജോയും സംയുക്തമായി ജില്ലയില്‍ ഇന്ത്യ൯ഭരണഘടനാദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഇതി൯െറ ഭാഗമായി 2023 ജനുവരി 12-ന് ദേശീയ യുവദിനത്തോടനുബന്ധിച്ച് വെളളിമാടുകുന്നിലുളള ജെന്റര്‍ പാര്‍ക്കില്‍ വെച്ച്, ജില്ലാ ഭരണകൂടവും ക്ലിജോയും ജെന്റര്‍പാര്‍ക്കും ചേര്‍ന്നു കൊണ്ട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി "Gender and Constitution’’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ശില്പശാല നടത്തുന്നു. വിദ്യാര്‍ത്ഥികളില്‍ ജെന്ററിനെപ്പററിയും ഇന്ത്യ൯ ഭരണഘടനയെപ്പററിയും അവബോധം സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇത്തരത്തിലുളള ഒരു ശില്പശാല സംഘടിപ്പിക്കുവാ൯ തീരുമാനിച്ചിട്ടുളളത്.

പ്രസ്തുത പരിപാടി ബഹു: പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി അഡ്വ: പി. എ.മുഹമ്മദ് റിയാസ് അന്നേ ദിവസം രാവിലെ 9.40 മണിക്ക് ഉദ്ഘാടനം ചെയ്യുന്നതാണ്.
2023 ജനുവരി 2 ന് ബഹു : മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ജെന്റര്‍ പാര്‍ക്കില്‍ വെച്ചു നടന്ന അവലോകന യോഗതീരുമാന പ്രകാരം തുടര്‍ന്നും ജെന്റര്‍ പാര്‍ക്കില്‍വെച്ച് "ലിംഗസമത്വം"എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.

ഈ പരിപാടിയില്‍ പങ്കെടുക്കുവാ൯ താത്പര്യമുളള കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രോഗ്രാം നോട്ടീസില്‍ താഴെ നല്‍കിയിട്ടുളള ക്യു ആര്‍ കോഡ് സ്കാ൯ ചെയ്ത് രജിസ്ററര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുളള പക്ഷം 97469 82805 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

07/01/2023

Applications are invited from eligible candidates for paid programmes at The Gender Park.

Send your CV/Resume to [email protected]
Last date : 31st January 2023

For more details visit : genderpark.gov.in

26/12/2022

We are extending the last date for Registration for 'Second Avant - Garde' to 02 January 2023.

Registration link :
https://forms.gle/69unzdrxJXbfBgm66

For more details :
9846814689 / 90744447658
[email protected]

Photos from The Gender Park's post 20/12/2022

കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ സമഗ്ര സംഭാവന പുരസ്കാര ജേതാവ് ജാനമ്മ കുഞ്ഞുണ്ണി ജൻ്റർ പാർക്കിലെത്തി. തൻ്റെ "ഇരുനിറപ്പക്ഷികൾ" എന്ന പുസ്തകത്തിൻറെ പരിചയപ്പെടുത്തലിലും തുടർന്നുള്ള ചർച്ചയിലും പങ്കുചേർന്നു. യാഥാർഥ്യങ്ങളുടെ അംശം ഉൾക്കൊള്ളുന്ന പുസ്തകമാണ് ഇരുനിറപ്പക്ഷികളെന്നും സാമൂഹിക പ്രശ്നങ്ങളെ ആവിഷ്കരിക്കാതെ എഴുത്തുകാർക്ക് നിലനിൽക്കാൻ സാധിക്കില്ല എന്നും അഭിപ്രായപ്പെട്ടു. പരിപാടിയിൽ ജൻ്റർ പാർക്ക് സി.ഇ.ഒ ചെൽസാസിനി വി ഐ.എ.എസ് സ്വാഗതം പറഞ്ഞു. അനിമോൾ ജെ അസിസ്റ്റൻ്റ് ലൈബ്രറിയൻ എഴുത്തുകാരിയെ പരിചയപ്പെടുത്തി. യു.എൻ വുമൺ ടെക്നിക്കൽ കൺസൽട്ടൻ്റ് ഡോക്ടർ പീജ രാജൻ തുടങ്ങിയവർ സംസാരിച്ചു.

Photos from The Gender Park's post 09/12/2022

ലിംഗപദവിയും നേതൃത്വവും
"നേതാവ്" എന്ന പദം ശാസ്ത്ര-സാംസ്‌കാരിക-രാഷ്ട്രീയ- സാമ്പത്തിക സാമൂഹിക സംഘടനാ നേതൃത്വത്തിന്റെ ഔപചാരിക സ്ഥാനമാനങ്ങൾ വഹിക്കുന്ന വ്യക്തികളെയാണ് സൂചിപ്പിക്കുന്നത്. ചരിത്രപരമായി, പുരുഷകേന്ദ്രീകൃതമായ സാമൂഹികഘടനയിൽ അരികുവത്കരികപ്പെട്ട ജനവിഭാഗങ്ങളിൽ പ്രത്യേകമായി സ്ത്രീകളെയും അത്തരം സംവിധാനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിൽ നിന്നും തടഞ്ഞു കൊണ്ടിരിക്കുന്നു. തൽഫലമായി, നേതൃത്വപരമായ പദവികൾക്ക് ഏറ്റവും അനുയോജ്യർ "പുരുഷന്മാർ" ആണെന്ന പൊതുബോധം സമൂഹത്തിൽ നില നിന്നു പോരുന്നു.

ഇന്ന് ജെൻഡറും നേതൃത്വപാടവവും എന്നത് ഗൗരവപരമായ രീതിയിൽ അഭിസംബോധന ചെയ്യേണ്ടതും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതുമായ വിഷയമാണ്. ഇത് പ്രധാനമായും രണ്ട് ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് . ഒന്ന്, നേതൃത്വം എങ്ങനെയാണ് ലിംഗപരമായ ഒരാശയമാവുന്നത് എന്നും നേതൃത്വപരമായ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിലും നേതൃത്വത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്ന ഘടകങ്ങളിലും സാമൂഹികമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ലിംഗപരമായ വ്യത്യാസങ്ങൾ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടോ എന്നതാണ്. രണ്ട്, സാമൂഹികവ്യവസ്ഥിതിയിൽ നിലനിൽക്കുന്ന ലിംഗവിവേചനം സ്ത്രീകളെയും ലിംഗന്യൂനപക്ഷങ്ങളെയും നേതൃസ്ഥാനങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്ന് ഏതെല്ലാം വിധത്തിൽ അരികുവൽക്കരിക്കുന്നു എന്നതുമാണ്.

താഴെ സൂചിപ്പിച്ച വിഷയങ്ങളിലുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും അവയുടെ പരിഹാര മാർഗ്ഗങ്ങളും കൂടാതെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് മുൻനിരയിലേക്കെത്തിയ വ്യക്തിത്വങ്ങളെ കുറിച്ചും നാടകം, നൃത്തം, മൂകാഭിനയം, കവിത, സ്കിറ്റ്, പ്രസംഗം തുടങ്ങിയ കലാരൂപങ്ങളിലൂടെ അവതരിപ്പിക്കാവുന്നതാണ്.

Welcome to Avant Garde II

05/12/2022

കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം നേടിയ ജാനമ്മ കുഞ്ഞുണ്ണിയുടെ ഇരുനിറപ്പക്ഷികൾ പുസ്തകം പരിചയപ്പെടലും ചർച്ചയും, ഈ വരുന്ന ഡിസംബർ 17 ന് ഉച്ചക്ക് 2 മണിക്ക്, കോഴിക്കോട് വെള്ളിമാടുകുന്ന്, ജൻഡർ പാർക്കിലെ ലൈബ്രറിയിൽ വച്ച് നടക്കുന്നു...

ഏവർക്കും സ്വാഗതം...

27/10/2022

live

27/10/2022

Avant-Garde
Pushing Boundaries to create Change.

Space (Idam) can be defined as the personal or public surroundings that people come across in their day-to-day life. We are aware that the space (Idam) is gendered and every gender has assigned roles to perform, power to display or to obey, and prescribed gender norms in definitely defined spaces. Space also describes gender relations. In each of these spaces gendered divisions manifest into discrimination, bias, inequality, violence, beliefs and practices. And it is in this context that we would want the students to engage and represent gender attributes both in domestic and public spaces.

Students will present their ideas in the form of speech, skit, poem, dance or any other kind of performance.

Photos from The Gender Park's post 22/10/2022

മനുഷ്യർ അവരുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇടപഴകുന്ന ചുറ്റുപാടുകളെയാണ് ഇവിടെ ഇടം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്... ഈ ഇടത്തിനകത്ത് ഓരോരുത്തരും കൈകാര്യം ചെയ്യുന്ന ലിംഗ പദവികൾ, വാർപ്പ് മാതൃകകൾ, വിശ്വാസങ്ങൾ, മൂല്യങ്ങൾ, ആചാരങ്ങൾ, അസമത്വങ്ങൾ തുടങ്ങിയവ എങ്ങനെയാണ് മനുഷ്യ ബന്ധങ്ങളിൽ പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കുകയും ഈ വസ്തുത വിശകലനം ചെയ്ത് ജൻഡറിന്റെ പൊതു- സ്വകാര്യ ഇടങ്ങളിലെ സ്വാധീനത്തെ കുറിച്ച് ബോധവന്മാരാവുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്...

• Domestic Space :* Space : Gender stereotype, gender roles, domestic violence, dowry, parenting, beliefs and practices, discrimination and related laws.

• Institutional Space :* Gender stereotypes, gender roles, harassment, related laws, power relations, discrimination, infrastructure etc.

• Public Space :* Eve teasing, violence, stalking, infrastructure, discrimination, access, related laws.

വിവിധ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ, മുകളിൽ സൂചിപ്പിച്ചവയിൽ നിന്നും താല്പര്യമുള്ളവ തിരഞ്ഞെടുത്ത് പ്രസംഗം, നാടകം, നൃത്തം, കവിത തുടങ്ങിയ രൂപങ്ങളിൽ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ്.

All are welcome...

Photos from The Gender Park's post 26/06/2022

Pride Month Celebration 2022
MANIFESTING RAINBOW

27, 28, 29 June 2022
The Gender Park, Kozhikode

Photos from The Gender Park's post 08/06/2022

Writing Internship Workshop - Day - 1

Resource Person : Anitta Jia (Guest Faculty, Dept. of Health Sciences - University of Calicut)

30/05/2022

Menstrual Hygiene Week Celebration - Day 4
Medical Camp

Dr. Anuja. A. K,
BHMS, PGD counselling, MSc Psychology
Medical Officer, AYUSH Primary Health Centre, Feroke.

TODAY @ 11 AM
At The Gender Park, Kozhikode

29/05/2022

Menstrual Hygiene Week Celebration - Day 3
Webinar by

Athira Ragin
Psychologist - SAKHI One stop Centre

Today @ 3 PM
Google Meet link:
https://meet.google.com/rjg-facq-rnv

Photos from The Gender Park's post 13/04/2022

Applications are invited from eligible candidates for upcoming volunteer programmes at The Gender Park.

Send your CV/ Resume to [email protected]

For more details, Contact :
9846814689
9745534268

31/03/2022

The Second Author Reading Session is here.
On 02 April 2022, Saturday at 2 PM.
All are welcome to The Gender Park Campus, Kozhikode.

'നിസ' മുസ്ലിം വനിതാ കുട്ടായ്മയുടെ രൂപകർത്താവും എഴുത്തുകാരിയുമായ വി.പി സുഹ്‌റ തന്റെ ആത്മകഥയായ 'ജോറയുടെ കഥ : സഹനത്തിന്റെയും പോരാട്ടത്തിന്റെയും നാൾവഴികൾ' നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നു.

Please fill the Google form for the Registration.
Thank You.
link : https://lnkd.in/geh_Drmz

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Videos (show all)

പൂർണ്ണമായും ജൻഡർ റിലേറ്റഡ് ആയ വായനാനുഭവം തരുന്ന സ്പെഷ്യൽ ലൈബ്രറി. ജൻഡർ മേഖലകളെ കുറിച്ച് ജിജ്ഞാസയുള്ളവർക്കും, പഠിക്കുന്നവ...
3rd edition of Avant - Garde#genderawareness #gendernorms #gendertalks #gendermime #drama #infotainment #skit #family #c...
കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്കാരം നേടിയ ആര്യ ഗോപി എഴുത്തിന്റെ വഴികൾ എന്ന പരിപാടിയിൽ, നിങ്ങളുമായി സംവദിക്കാൻ ഈ വരുന...
ഈ വരുന്ന മെയ്‌ 26 ന്‌ ഉച്ചയ്ക്ക്‌ 2 മണിക്ക്‌ കോഴിക്കോട്‌ വെള്ളിമാടുകുന്ന് ജെൻഡർ പാർക്ക്‌ ലൈബ്രറിയിൽ വെച്ച്‌ നടക്കുന്ന "എ...
സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ തന്റെ രചനകളിലൂടെ അവതരിപ്പിച്ച ആധുനിക എഴുത്തുകാരി ആര്യ ഗോപി "എഴുത്തിന്റെ വഴികൾ" എന്ന പരിപാടിയി...
Invitation for Second Avant - Garde.
live
live
Famous personalities sharing their experiences from our ICGE-ll.

Telephone

Address


Social Justice Complex, Vellimadukunnu
Calicut
673012

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Other Public & Government Services in Calicut (show all)
ARD 17 north paroppadi ARD 17 north paroppadi
Paroppadi
Calicut, 673012

Mathew Syriac Mathew Syriac
Calicut, 673001

....

Mahila Shakti Kendra, Kozhikode Mahila Shakti Kendra, Kozhikode
B Block, 2nd Floor, Civil Station, Kozhikode
Calicut, 673020

Mahila Shakti Kendra (MSK), the new scheme is envisaged to work at various levels for women empowerm

Suvidha Kendram - Elive solutions Suvidha Kendram - Elive solutions
59/1994, Parco Building, Rly. Station Link Road, Chalapuram P. O, Calicut/673 002
Calicut, 673002

ഇനി ഓൺലൈൻ സേവനങ്ങൾക്ക് അലയേണ്ട. എല്ല?

Calicut Corporation Div 46 Calicut Corporation Div 46
Calicut, 673655

Ksfe Ltd. Kozhikode - Medical College Branch Ksfe Ltd. Kozhikode - Medical College Branch
KSFE, Kozhikode(mc) Branch, Arpana Centre
Calicut, 673008

IGNOU Al Farook IGNOU Al Farook
Feroke
Calicut

AL-FAROOK EDUCATIONAL CENTRE, IGNOU BCA, MCA STUDY CENTRE, FAROOK COLLEGE P.O. FEROKE CALICUT

Kallayi Kallayi
Kallayi Road
Calicut, 673003

Kallayi is a small Town on the banks of Kallayi River which links with the Chaliyar river on the sou

Palakkulam Palakkulam
Koyilandy
Calicut, 673307

The beautiful place situated near Moodadi

Kuttamboor Kuttamboor
Kuttamboor
Calicut, 673585

Kakkadampuram,A.R.nagar(p.o) Kakkadampuram,A.R.nagar(p.o)
676305
Calicut, 676305

Located vengara constituency On the airport road

Sunni aikyam(AP+EK) Sunni aikyam(AP+EK)
Calicut, 786