SFI വയനാട് ജില്ലാ കമ്മിറ്റി
പഠിക്കുക പോരാടുക
സംസ്ഥാനത്ത് ഐടിഐ കളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഐതിഹസിക വിജയം. 96 ഐടിഐ കളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 83 ഇടങ്ങളിലും എസ്എഫ്ഐ യൂണിയൻ നേടി.
അരാഷ്ട്രീയയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച വിദ്യാർത്ഥികളെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.
ജില്ലയിലെ മുഴുവൻ ഐടിഐ കളിലും എസ്എഫ്ഐ
✊🏼
മീനങ്ങാടി പോളിയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ
മാനന്തവാടി ഗവ. പോളിടെക്നിക്കിൽ എസ്എഫ്ഐ തേരോട്ടം
പോളിടെക്‌നിക് കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ സർവ്വാധിപത്യം
എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
SFI GPTC MANANTHAVADY
എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
SFI GPTC MEPPADI
എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
SFI GPTC MEENANGADI
ആദരാജ്ഞലികൾ
ഡിസംബർ 7
സ: ജി ഭുവനേശ്വരൻ
രക്തസാക്ഷി ദിനം
പന്തളം എൻ. എസ്. എസ് കോളേജ് വിദ്യാർത്ഥിയായിരുന്ന സ: ജി ഭുവനേശ്വരൻ 1977 ഡിസംബർ 7 ന് രക്തസാക്ഷിത്വം വരിച്ചു. വിദ്യാർത്ഥികൾക്കിടയിൽ എസ്. എഫ്. ഐയുടെ വളർച്ച തടയാൻ എഴുപതുകളുടെ പകുതിയിൽ കെ. എസ്. യു പ്രവർത്തകർ കായികാക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തു. പന്തളം എൻ. എസ്. എസ് കോളേജിൽ 1977 ഡിസംബർ 2 ന് കെ. എസ്. യു ഗുണ്ടകൾ എസ്. എഫ്. ഐയെ ഭീകരമായി ആക്രമിച്ചു. പ്രാണരക്ഷാർത്ഥം മാത്‌സ് ഡിപ്പാർട്ട്മെൻ്റിൽ അഭയം തേടിയ ഭുവനേശ്വർ ഉൾപ്പെടയുള്ള സഖാക്കളെ വാതിൽ ചവിട്ടി പൊളിച്ചു അകത്തുകടന്ന കൊലയാളി സംഘം ക്രൂരമായി മർദിച്ചു.
പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതുൾപ്പടെ തടഞ്ഞു. തലയോടിനും നട്ടെല്ലിനും മാരകമായ പരുക്കേറ്റ ഭുവനേശ്വർ മാവേലിക്കര ആശുപ്രതിയിൽ വെച്ച് 1977 ഡിസംബർ 7ന് ലോകത്തോട് വിടപറഞ്ഞു.
സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച BSNL ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി സ:ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു.
*നാളെ*
*സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ*
*സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക്*
*ഡിസംബർ 6*
ഡിസംബർ 3
സ: അനിൽകുമാർ
രക്തസാക്ഷി ദിനം
പത്തനംതിട്ട വയ്യാറ്റുപുഴ വി. കെ.എൻ.എം സ്‌കൂളിലെ 9 ആം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്നു സ: അനിൽകുമാർ. സ: അനിൽകുമാറിൻ്റെ അച്ഛനോടുള്ള പകതീർക്കാൻ ആർ.എസ്. എസ്സുകാർ ഈ ബാലനെ സ്വന്തം വീട്ടുമുറ്റത്ത് സഹോദരിയുടെ കൺമുന്നിൽ വച്ച് കൊലചെയ്യുകയായിരുന്നു. അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്ത സമയത്താണ് ആർ. എസ്. എസ് കാപാലികർ ഈ കൊടുംപാതകത്തിനു മുതിർന്നത്. ഒരു പിഞ്ചുകുഞ്ഞ് ദേഹമാസകലം വെട്ടേറ്റ് ഒഴുകി തളം കെട്ടിയ ചോരയിൽ കിടന്ന് പിടയുമ്പോഴും അവസാനത്തെ ദീനരോദനം ഉയരുമ്പോഴും ആർത്തട്ടഹസിക്കാനും ഭദ്രകാളിക്ക് ജയ് വിളിക്കാനും ആർ. എസ്. എസ്സുകാർക്കല്ലാതെ ആർക്കാണ് കഴിയുക.
കേരളവർമ്മയുടെ ചെയർമാന്റെ പേര് കെ എസ് അനിരുദ്ധൻ
അനിരുദ്ധന്റെ സംഘടനയുടെ പേര് എസ് എഫ് ഐ
ആദരാജ്ഞലികൾ 🌹
നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ; മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി : എസ്.എഫ്.ഐ
കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒൻപതര വർഷമായി നടക്കുന്ന വിദ്യാഭ്യാസത്തിൻ്റെ കാവിവത്കരണത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ പുതിയ ലോഗോ. രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ സംവിധാനത്തെയാകെ നിയന്ത്രിക്കുന്ന നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ ലോഗോയിൽ ധന്വന്തരിയുടെ പടം ഉൾപ്പെടുത്തിയത് ഈ രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണ്. മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ, ഒരു ഏകാധിപത്യ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ലോഗോയിലുള്ള ഈ മാറ്റം. വൈദേശികാധിപത്യത്തിനെതിരെ നടന്ന നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് നമ്മുടെ രാജ്യം ഒരു പരമാധികാര, മതനിരപേക്ഷ, ജനാധിപത്യ, സ്ഥിതിസമത്വ റിപബ്ലിക് ആയി മാറിയത്. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ പുതിയ ലോഗോ മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും, ഐതിഹാസികമായ പോരാട്ടങ്ങൾക്കൊടുവിൽ നേടിയെടുത്ത ഇന്ത്യയെന്ന മതനിരപേക്ഷ റിപ്പബ്ലിക്കിനെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ വിദ്യാർത്ഥികളും അണിനിരക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
അഭിവാദ്യങ്ങൾ
ജില്ലയിലെ സമ്മേളനങ്ങൾക്ക് തുടക്കമായി
നവംബർ 29
സ: കോറോത്ത് ചന്ദ്രൻ
പുറമേരി കെ. ആർ ഹൈസ്‌കുളിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു. 1985 നവംബർ 28 ന് കാലത്ത് സ്‌കൂളിനുമുൻപിൽ സ്ഥിരമായി നിർത്താറില്ലാത്ത അഭിലാഷ് ബസ് വിദ്യാർത്ഥികൾ തടഞ്ഞു. ആർ. എസ്. എസ്സുകാരനായ ക്ലീനർ കണ്ണൻ ജാക്കി ലിവറുമായി വിദ്യാർഥികളെ ആക്രമിച്ചു. തലക്കടിയേറ്റ് നിലത്തു വീണ ചന്ദ്രനെ വീണ്ടും വീണ്ടും ജാക്കി ലിവർ കൊണ്ടടിച്ചു. എടച്ചേരിയിലെ കോറോത്ത് കൊറുമ്പൻ്റെയും മാണിയുടെയും മകനായ ചന്ദ്രൻ 29 ന് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. കരിങ്കൽ ക്വാറിയിൽ ജോലിക്കാരിയായ അമ്മക്കൊപ്പം അവധി ദിവസങ്ങളിൽ കരിങ്കൽ ക്വാറിയിൽ പണിക്കു പോയാണ് സഖാവ് പഠിച്ചത്. വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കുന്ന പോരാട്ടത്തിൽ ധീരരക്തസാക്ഷിത്വം വരിച്ച സ്‌മരണ ഇന്നും നമുക്ക് ആവേശമാണ്.
നവംബർ 25
സ: കെ വി റോഷൻ
രക്തസാക്ഷി ദിനം
യുവമനസ്സുകളിലെ അനശ്വരനായ രക്തസാക്ഷിയാണ് കൂത്തുപറമ്പിലെ റോഷൻ. കൂത്തുപറമ്പ് എക്‌സലന്റ്റ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായിരുന്നു റോഷൻ. യു. ഡി. എഫിൻ്റെ വികലമായ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധസമരത്തിൽ പങ്കെടുത്താണ് രക്തസാക്ഷിത്വം വരിച്ചത്. വിദ്യാഭ്യാസം വിൽപ്പനച്ചരക്കാക്കുന്ന യു.ഡി.എഫ് നയത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് വെടിയുതിർത്തു. വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വഴിവിളക്കായി സ:റോഷൻ എന്നും നമുക്കൊപ്പമുണ്ടാകും.
*കേരള സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 70 ഇൽ 56 ഇടത്തും എസ് എഫ് ഐ.*
തിരുവനന്തപുരത്ത് 33 ൽ 27 ഇടത്തും കൊല്ലത്ത് 20 ൽ 17 ഇടത്തും ആലപ്പുഴ 15 ൽ 11 ഇടത്തും പത്തനംതിട്ടയിൽ 2 ൽ 2 ഇടത്തും എസ് എഫ് ഐ യൂണിയൻ നേടി.
തിരുവനന്തപുരം ജില്ലയിൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, ഗവ ആർട്സ് കോളേജ്, വിമൻസ് കോളേജ്, ഗവ ലോ കോളേജ്, kiits കോളേജ്, SN കോളേജ് ചെമ്പഴന്തി, SN സെൽഫ് ഫിനാൻസ് ചെമ്പഴന്തി, ഗവ കോളേജ് കാര്യവട്ടം, ശ്രീശങ്കര വിദ്യാപീടം, ഗവ കോളേജ് നെടുമങ്ങാട്, ബിഷപ്പ് മെമ്മോറിയൽ കോളേജ് വലിയരത്തല, ഗവ എം എം എസ് കോളേജ്, സരസ്വതി കോളേജ്, RPM കോളേജ്, മദർതെരേസ കോളജ്, വിഗ്യൻ കോളേജ് കാട്ടാക്കട, ക്രിസ്ത്യൻ കോളേജ്, നാഷണൽ കോളേജ്, ഗവ മ്യൂസിക് കോളേജ്, കുളത്തൂർ കോളേജ്, IHRD പാറശ്ശാല, വൈറ്റ് മെമ്മോറിയൽ കോളേജ്, ഇമ്മനുവേൽ കോളേജ്, KNM കോളേജ്, ഗവ കോളേജ് ആറ്റിങ്ങൽ, ഗവ സംസ്കൃത കോളേജ്, ഇടഞ്ഞി കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ വിജയിച്ചു.
കൊല്ലം ജില്ലയിൽ എസ് എൻ കോളേജ് കൊല്ലം, എസ് എൻ വിമൻസ് കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ടി കെ എം ആർട്സ് കോളേജ്, ചാത്തന്നൂർ എസ് എൻ കോളേജ്, ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട, ബി ജെ എം ചവറ, വിദ്യാധിരാജ കരുനാഗപ്പള്ളി, ഐ എച്ച് ആർ ഡി കുണ്ടറ, അഞ്ചൽ സെന്റ് ജോൺസ് കോളേജ്, എസ് എൻ കോളേജ് പുനലൂർ, സെന്റ് സ്റ്റിഫൻസ് പത്തനാപുരം, നിലമേൽ എൻ എസ് എസ്, AKMS പത്തനാപുരം, എൻ എസ് എസ് ലോ കൊട്ടിയം, പിഎംസ്എ കടക്കൽ, പുനലൂർ എസ് എൻ സെൽഫ് ഫിനാൻസ് കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ വിജയിച്ചു.
ആലപ്പുഴ ജില്ലയിൽ എസ് ഡി വി കോളേജ് ആലപ്പുഴ, എസ് എൻ സെൽഫ് ചേർത്തല, എസ് എൻ കോളേജ് ആല, ടി കെ എം എം ഹരിപ്പാട്, ഐ എച്ച് ആർ ഡി കാർത്തികപ്പള്ളി, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, മാർ ഇവാനിയസ് കോളേജ് മാവേലിക്കര,എസ് ഡി കോളേജ് ആലപ്പുഴ, ബിഷപ്പ്മൂർ കോളേജ് മാവേലിക്കര, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ, എസ് എൻ കോളേജ് ചേർത്തല എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.
പത്തനംതിട്ട ജില്ലയിൽ പന്തളം എൻ എസ് എസ് കോളേജും, അടൂർ ഐ എച്ച് ആർ ഡി കോളേജും എസ് എഫ് ഐ വിജയിച്ചു.
"അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം,
വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ" എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എസ് എഫ് ഐ ക്ക് വോട്ട് നൽകിയ വിദ്യാർത്ഥികൾക്കും, വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ.
പൊരുതുന്ന പാലസ്തീൻ ജനതക്ക് വയനാട്ടിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഐക്യദാർഢ്യം.
*കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ*
എസ്എഫ്ഐ മേപ്പാടി പോളിടെക്‌നിക് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ്
ദീപാവലി ആശംസകൾ
ഐടിഐ വിദ്യാർത്ഥികളുടെ പഠന സമയം കുറയ്ക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി സ:ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു.
വിട 🌹
*ഐ.ടി.ഐ കളിലെ പഠന സമയം കുറയ്ക്കുക*
*SFI പ്രതിഷേധ മാർച്ച്*
2023 നവംബർ 9
ജില്ലാ കേന്ദ്രങ്ങളിൽ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Website
Address
Kalpetta
673121
Krishnagiri
Kalpetta, 673591
Bringing Closer the people who believe in the Ideology of communist party of India Marxist
CPI DC OFFICE
Kalpetta
Official Page | All India Student's Federation Wayanad District Committee പഠിക്കുക പോരാടുക
Youth Centre
Kalpetta, 673121
This is the official page of DYFI Wayanad District committie.
Chathoth Ammath Smaraka Mandhiram
Kalpetta, 670121
CPI(M) കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്
Kalpetta
The strongest and foremost NGO sectoral organisation stands for the demand of the Government servant