NGO Association, Wayanad Civil Station Branch Committee
Nearby government services
Sasthamcotta, Kollam
Kalayapuram, Kollam
House No. 194 Coperative Colony, Bokaro Steel City
Aryan Agro Agency, Malshiras
Pallithttom Kollam, Kollam
Ksu Wayanad
Umayanalloor, Kollam
Cpi Dc Office
Kurduwadi 413208
Near Ramleela Ground ( Taser) Mallital Bhimtal, Bhimtal
www.sfimannar.com, Mannar
Karnal 132001
Karnal 132001
Kasaragod 671533
Gauhati
The strongest and foremost NGO sectoral organisation stands for the demand of the Government servant
SETO യുടെ നേതൃത്വത്തിൽ 2024 ജനുവരി 24-ന് ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചനാ പണിമുടക്കിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ....
ഇടതു സർക്കാർ സമസ്ത മേഖലയിലും തികഞ്ഞ പരാജയം: എൻ.ഡി അപ്പച്ചൻ
കൽപ്പറ്റ: സമസ്ത മേഖലയിലും ദുരിതം വിതച്ച ഇടതു സർക്കാർ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. സാധാരണ ജനവിഭാഗത്തിൻ്റെ ജീവിതം ദുസ്സഹമായിരിക്കുകയാണ്, തൊഴിൽ മേഖലകളെല്ലാം തകർന്നിരിക്കുകയാണ്, ജീവനക്കാരും അധ്യാപകരും നിലവിലുള്ള ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പോലും കോടതി കയറേണ്ട സ്ഥിതി വിശേഷമാണ്. ഈ സാഹചര്യത്തിലാണ് സെറ്റോയുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിൻ്റെ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് നടത്തുന്ന അതിജീവന യാത്ര എല്ലാവരും ഏറ്റെടുക്കുമെന്ന് കൽപ്പറ്റയിൽ ചേർന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കുടിശ്ശികയായ ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും 2024 ജനുവരി 24-ന് പണിമുടക്കുന്നത്. പണിമുടക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ക്യാപ്റ്റനും, കെ.അബ്ദുൾ മജീദ് വൈസ് ക്യാപ്റ്റനും, കെ.സി.സുബ്രഹ്മണ്യൻ മാനേജറുമായിട്ടുള്ള അതിജീവന യാത്ര ഡിസംബർ 11-ന് കാസറഗോഡ് നിന്നും ആരംഭിച്ച് ഡിസംബർ 21-ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.
സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിന് ജില്ലാ കൺവീനർ പി.എസ് ഗിരീഷ്കുമാർ സ്വാഗതം ആശംസിച്ചു. കാസറഗോഡു നിന്നും ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ അധ്യാപകരുടേയും ജീവനക്കാരുടേയും സർവാത്മനായുള്ള പിന്തുണ ജാഥക്ക് ലഭിക്കുന്നത് തന്നെ സിവിൽ സർവീസ് മേഖലയിലെ എതിർപ്പിൻ്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് മറുപടി പ്രസംഗത്തിൽ ജാഥാ ക്യാപ്റ്റൻ ചവറ ജയകുമാർ, വൈസ് ക്യാപ്റ്റൻ കെ.അബ്ദുൾ മജീദ് എന്നിവർ പറഞ്ഞു.
സിവിൽ സർവീസ് മേഖലയുടെ നിലനിൽപ്പിന് അനിവാര്യമായ പണിമുടക്ക് ജീവനക്കാർ ഏറ്റെടുത്തിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
വാർത്തകളിലൂടെ....
കെ.എ.ടി യുടെ വിധിന്യായം സർക്കാരിൻ്റെ മുഖത്തേറ്റ അടി: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കുടിശ്ശികയായ ക്ഷാമബത്ത തടഞ്ഞുവെച്ച നടപടിക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അഭിപ്രായപ്പെട്ടു. ജീവനക്കാർക്കു വേണ്ടി കോടതിയെ സമീപിച്ച കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയം, നവകേരള സദസ്സ് ഉൾപ്പെടെ നടത്തുന്നതിന് സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ച് വലിയ ധൂർത്താണ് നടത്തുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് സാമൂഹിക പെൻഷൻ കൊടുക്കാനാണെന്ന് ന്യായം പറഞ്ഞ സർക്കാർ അഞ്ച് മാസമായി പെൻഷൻ കുടിശ്ശികയാക്കിയിരിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് കെ.എ.ടി യുടെ ഉത്തരവ്.
ഡിസംബർ 11-ന് കേസ്സ് വീണ്ടും പരിഗണിക്കുമ്പോൾ കൃത്യമായ മറുപടി നൽകണമെന്നും അല്ലാത്തപക്ഷം സ്വന്തമായി വിധി പ്രസ്ഥാവന പുറപ്പെടുവിക്കുമെന്നുമാണ് കോടതിയുടെ അന്ത്യശാസനം. സാമ്പത്തിക നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത തടഞ്ഞു വെയ്ക്കാനാവില്ലെന്ന കോടതി പരാമർശം സ്വാഗതാർഹമാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ടി.അജിത്ത് കുമാർ, ഇ.വി.ജയൻ, എം.വി.സതീഷ്, എം.മുരളി, പി.സി.എൽസി, ബിജു ജോസഫ്, കെ.ജി.പ്രശോഭ്, കെ.സി.ജിനി തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ശ്രീജിത്ത് കുമാർ, പി.സെൽജി, അഖിലേഷ്, എൽദോ, നിഷ മണ്ണിൽ, വിശാന്ത്, ഷെറിൻ ക്രസ്റ്റഫർ തുടങ്ങിയവർ നേതൃത്വം നൽകി
സമര പ്രഖ്യാപന കൺവെൻഷൻ
ുവരി_24
ആദരാഞ്ജലികൾ...
കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു
കൽപ്പറ്റ: കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജീവനക്കാരുടെ കൂട്ടായ്മയിൽ 1974-ൽ രൂപം കൊണ്ട കേരള എൻ.ജി.ഒ അസോസിയേഷൻ 49 വർഷങ്ങൾ പൂർത്തീകരിച്ച് 50 -ആം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 27 സ്ഥാപക ദിനാചരണം നടത്തി. ജീവനക്കാരുടെ അവകാശസമര പോരാട്ട വീഥിയിൽ നെടുനായകത്വം വഹിച്ച ചരിത്രമാണ് അസോസിയേഷനുള്ളത്. അവകാശ സമര പോരാട്ടങ്ങളിൽ അധികാരത്തിലിരിക്കുന്നവരുടെ കൊടിയുടെ നിറം നോക്കാതെ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോയത് കൊണ്ടാണ് കേരളത്തിലെ ജീവനക്കാരുടെ ഇടയിൽ അസോസിയേഷന് ഇത്രയും സ്വീകാര്യത വന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്ന് കൽപ്പറ്റ കളക്ടറേറ്റിൽ പതാക ഉയർത്തിക്കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ജീവനക്കാരുടെ ശബ്ദമായി തുടർന്നും അസോസിയേഷന് പ്രവർത്തിക്കുമെന്നും, സുവർണ്ണ ജൂബിലിയിലേക്ക് കടക്കുന്ന ഈ വേളയിൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് കേരള NGO അസോസിയേഷന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി കൾക്ക് സംഘടന രൂപം നൽകിയിട്ടുണ്ട്.
ജില്ലയിലെ വിവിധയിടങ്ങളിൽ കെ.ടി.ഷാജി, എൻ.ജെ. ഷിബു, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, പി.ജെ.ഷിജു എന്നിവർ പതാക ഉയർത്തി. സ്ഥാപകദിനാചരണത്തിന് ടി.അജിത്ത്കുമാർ, ഇ.എസ് ബെന്നി, സജി ജോൺ, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ടി.കെ.സിദ്ദിഖ്, വി.വിധു, രഞ്ജൻ, പി.ഷംസുദ്ദീൻ, പി.ശിവൻ, റോബിൻസൺ ദേവസ്സി, പി.സെൽജി തുടങ്ങിയവർ നേതൃത്വം നൽകി
ജീവനക്കാരുടെ അവകാശങ്ങൾ
നേടിയെടുക്കുന്നതിനും നേടിയെടുത്ത സംരക്ഷിക്കുന്നതിനും1974 ഒക്ടോബർ 27 ന് എറണാകുളം ഹിന്ദി പ്രചാരസഭാ ഹാളിൽ രൂപം കൊണ്ട കേരള NGO അസോസിയേഷൻ എന്ന മഹത്തായ പ്രസ്ഥാനം അമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്....
#കേരളഎൻജിഒഅസോസിയേഷൻ
ഈ വഞ്ചനയ്ക്കും കാലം മാപ്പു നൽകില്ല....
സിവിൽ സർവീസിലെ ജനാധിപത്യവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക: എൻ.ഡി.അപ്പച്ചൻ, എക്സ് എം.എൽ.എ
കൽപ്പറ്റ: കേരളത്തിലെ സിവിൽ സർവീസിൽ കുറച്ച് കാലമായി ജനാധിപത്യവിരുദ്ധ പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും അതിൻ്റെ ഏറ്റവും അവസാനത്തെ തെളിവാണ് ബഹു പ്രതിപക്ഷ നേതാവിൻ്റെ നിയമസഭാ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത ജീവനക്കാരെ നടപടിയെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം എൽ എ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച എൻ.ജി.ഒ അസോസിയേഷൻ്റെ വനിതകളുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കള്ളക്കേസെടുത്തതും ഫാസിസ്റ്റ് നയം നടപ്പിലാക്കുന്നതിൻ്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.എസ്.ടി വകുപ്പിലെ ജീവനക്കാരെ അന്യായമായി സസ്പെൻ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും, പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കേസ്സ് എടുത്തതിൽ പ്രതിഷേധിച്ചും, പ്രതിഷേധക്കാരെ കൽതുറങ്കിലsക്കുന്ന കേന്ദ്രനയം കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നതിനെതിരായും കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു.
കെ.ടി.ഷാജി, സി.കെ.ജിതേഷ്, ലൈജു ചാക്കോ, എം.എസ് രാകേഷ്, ടി.പരമേശ്വരൻ, ഇ.വി.ജയൻ, പി.ജെ.ഷിജു, ബി.സുനിൽകുമാർ, ബിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.റഹ്മത്തുള്ള, ബാബു തോമസ്, നിഷ മണ്ണിൽ, കെ.സി.എൽസി, എ.നാജിയ, കെ.സി പത്മിനി തുടങ്ങിയവർ നേതൃത്വം നൽകി
സർവ്വേ വകുപ്പിലെ ഔട്ട്ടേൺ പ്രഖ്യാപനം അശാസ്ത്രീയം: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: സർവ്വേ വകുപ്പ് കഴിഞ്ഞ ദിവസം ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിൽ സർവേകൾക്ക് ഔട്ട്ടേൺ നിശ്ചിയിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവ് അശാസ്ത്രീയവും ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതുമാണെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
വകുപ്പിൻ്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തി വന്നിരുന്ന സർവ്വേ ജോലികൾ പരാജയമാണെന്ന് വരുത്തി തീർത്ത് സ്വകാര്യവത്കരത്തിനുള്ള ഗൂഢശ്രമം നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുകയില്ല, സർവ്വേയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള പരാതികൾ കേൾക്കാതെ സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചേർത്തു എന്ന് വരുത്തി തീർക്കുകയാണ് ചെയ്തിട്ടുള്ളത്, ഉത്തരവിറക്കിയപ്പോൾ ചർച്ചയിൽ ഉയർന്നു വന്ന ആക്ഷേപങ്ങൾക്കൊന്നും പരിഗണന നൽകിയിട്ടില്ല. ജീവനക്കാരുടെ പ്രതിനിധികളെ ബോധ്യപ്പെടുത്തി ഔട്ട്ടേൺ നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർ പ്രക്ഷോഭങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി.ഷാജി മുഖ്യ പ്രഭാഷണം നടത്തി. ടി. അജിത്ത്കുമാർ, എം.ജി.അനിൽകുമാർ, കെ.ഇ.ഷീജമോൾ, എം.നസീമ, എൻ.വി.അഗസ്റ്റിൻ, പി.ജെ.ഷിജു, കെ.എം. ഏലിയാസ്, ഇ.വി.ജയൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിജു ജോസഫ്, കെ.വി. ബിന്ദുലേഖ, കെ.സി.ജിനി, എം വി. സതീഷ്, സി.എച്ച്.റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി
ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒരു മിത്തായി മാറിയിരിക്കുന്നു: യു.ടി.ഇ.എഫ്
കൽപ്പറ്റ: സംസ്ഥാന സിവിൽ സർവീസിലെ ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങൾ ഒരു മിത്തായി തീർന്നിരിക്കുകയാണെന്ന് യു.ടി.ഇ.എഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. തടഞ്ഞുവെച്ചിരിക്കുന്ന ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്ക്കരണ അരിയർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഭീമ ഹർജി സമർപ്പണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റിൽ യു.ടി.ഇ.എഫിൻ്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി.
ഒപ്പുശേഖരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ചെയർമാൻ മോബിഷ്.പി.തോമസ് നിർവഹിച്ചു. ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നതിനായി സെപ്തംബർ 12-ന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും അതിന് മുന്നോടിയായിട്ടാണ് ഭീമ ഹർജി സമർപ്പണത്തിനായുള്ള ഒപ്പുശേഖരണമെന്നും, പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നതെന്നും പണിമുടക്കിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ കൺവീനർ സി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
വിശദീകരണ യോഗത്തിൽ പി.എസ് ഗിരീഷ്കുമാർ, കെ.സി. കുഞ്ഞമ്മദ്, വി.സി.സത്യൻ, കെ.ടി.ഷാജി, ജേക്കബ് സെബാസ്റ്റ്യൻ, വി.എൻ.മനോജ്കുമാർ, ടി.എം.അനൂപ്, കെ.ചിത്ര, ടി.അജിത്ത്കുമാർ, ലൈജു ചാക്കോ, വി.ടി.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.ജെ.ഷിജു, സലാം കൽപ്പറ്റ, എൻ.എസ് റമീസ് ബക്കർ, ബി.സുനിൽകുമാർ, അരുൺ ടി. ജോസ്, കെ.ജി. പ്രശോഭ്, കെ.സി.ജിനി, എം.വി.സതീഷ്, പി.ഒ.ലിസ്സി, പി.റീന, ബിജു ജോസഫ്, എം.നിഷ, റഹ്മത്തുള്ള, സി.കെ.ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
വിട.... ചിരികൾക്ക് പുതിയ മാനം തീർത്ത കലാകാരന് ......
സിവിൽ സ്റ്റേഷനിൽ PWD വകുപ്പിൽ പുതിയതായി ജോയിൻ ചെയ്ത പുഷ്പക്ക് ജില്ലാ ട്രഷറർ കെ.ടി.ഷാജി മെമ്പർഷിപ്പ് നൽകുന്നു......
റവന്യു വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് പ്രകടനവും വിശദീകരണ യോഗവും നടത്തി
വാർത്തകളിലൂടെ.....
റവന്യു വകുപ്പിൽ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: റവന്യൂ വകുപ്പിലെ അന്യായമായ സ്ഥലംമാറ്റത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എല്ലാ സർക്കാർ വകുപ്പുകളിലും ഓൺലൈൻ മുഖേനയുള്ള ഏകീകൃത സ്ഥലംമാറ്റം നടന്നുകൊണ്ടിരിക്കുമ്പോൾ റവന്യൂ വകുപ്പിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്വന്തക്കാരെ സംരക്ഷിച്ചുകൊണ്ട് ഇതര ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി ആനന്ദം കണ്ടെത്തുന്നവരായി ജില്ലയിലെ റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം മാറിക്കഴിഞ്ഞതായി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ട്രഷറർ കെ ടി ഷാജി ആരോപിച്ചു.
ആറും എട്ടും വർഷമായവർ നിലവിലും ഒരേ ഓഫീസിൽ ജോലി ചെയ്തു വരുമ്പോൾ മൂന്നു വർഷം പൂർത്തിയാക്കാത്തവരെ പോലും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്ഥലം മാറ്റുകയാണ് ചെയ്യുന്നതിരിക്കുന്നത്. പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റൻ്റ് അഴിമതി വിഷയത്തിനു ശേഷം ലാൻ്റ് റവന്യു കമ്മീഷണർ മൂന്നു വർഷം പൂർത്തിയായ മുഴുവൻ ജീവനക്കാരേയും സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി ഭരണാനുകൂല സംഘടനയിലെ ജീവനക്കാരെ ഒഴിവാക്കി ഒരു തട്ടിക്കൂട്ട് ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
മഴകെടുതിയും ക്യാമ്പുകളും പ്രവർത്തിക്കുന്ന വില്ലേജുകളിൽ രാത്രികളിലും സേവനം വേണമെന്നിരിക്കെ വിദൂരസ്ഥലങ്ങളിൽ നിന്നും എത്തി ജോലി ചെയ്യേണ്ട വനിതകളെയാണ് ഇവിടങ്ങളിൽ നിയമിച്ചിരിക്കുന്നത്. ക്വാറി മരം മാഫിയകൾക്ക് ഒത്താശ ചെയ്യുന്നതിനാണ് അഞ്ചും പത്തും വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരുടെ അപേക്ഷ പോലും പരിഗണിക്കാതെ സ്വന്തക്കാരെ ഇഷ്ട കേന്ദ്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്നത്. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ ജിതേഷ്, സിനീഷ് ജോസഫ്, ജയൻ ഇ. വി,സതീഷ് എം വി, സുമേഷ് ഇ.എം, ഉഷാകുമാരി, ബിജു ജോസഫ്, അബ്ദുൾ ഗഫൂർ, ഏലിയാസ് കെ.എം, ജിനി കെ സി എന്നിവർ സംസാരിച്ചു.
ഭീകരമായ വിലക്കയറ്റം സർക്കാർ കാഴ്ചക്കാരാകുന്നു - വി.ഡി. സതീശൻ
അതിഭീകരമായ വിലക്കയറ്റം മൂലം സംസ്ഥാനത്തെ സാധാരണ ജനങ്ങൾ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് .
ഇവിടെ ഭരണം ഇല്ലാത്ത അവസ്ഥയാണ്.
ഭരണകൂടത്തിന്റെ ഒരു സഹായവും ജനങ്ങളിൽ എത്തുന്നില്ല.
ഭരണാധികാരികൾ അന്ധന്മാരായി ഊര് ചുറ്റുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
കേരള എൻ .ജി .ഒ അസോസിയേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ പൊതുവിപണിയിൽ ഇടപെടേണ്ട സർക്കാർ മൗനം ഭജിക്കുന്നു.
ഇലക്ഷൻ അട്ടിമറിക്കാൻ വേണ്ടി കിറ്റ് കൊടുത്ത പണം തിരികെ നൽകാത്തതിനാൽ പൊതുവിതരണ സംവിധാനം തന്നെ അവതാളത്തിൽ ആയിരിക്കുകയാണ്.
ഓണക്കാലത്ത് പച്ചക്കറി വില സർവകാല റെക്കോർഡിൽ എത്തി.
വൈദ്യുതചാർജ് പലവട്ടം വർദ്ധിപ്പിച്ചു .
വെള്ളക്കരവും ഇന്ധന സെസും വസ്തു നികുതിയും കെട്ടിടനികുതിയും വർദ്ധിപ്പിച്ചു .
എന്നാൽ സാധാരണക്കാരന്റെ വരുമാനത്തിൽ ഒരു രൂപ പോലും വർദ്ധനവ് ഉണ്ടായില്ല.
അതുപോലെ തന്നെയാണ് സർക്കാർ ജീവനക്കാരുടെ കാര്യവും.
വിലവർദ്ധനവിനെ നേരിടാനുള്ള ക്ഷാമ ബത്ത കുടിശികയായിട്ട് മൂന്നുവർഷം കഴിഞ്ഞു.
ആറ് ഗഡുകളിലായി 19 ശതമാനം ക്ഷാമ ബത്തയാണ് കുടിശ്ശികയായി ഉള്ളത്.
കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം നാലു വർഷമായി മരവിപ്പിച്ചിരിക്കുന്നു.
ജീവനക്കാരുടെ ആരോഗ്യ സംരക്ഷണ പദ്ധതിയായി കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതി സർക്കാർ ജീവനക്കാർക്ക് യാതൊരു ഉപയോഗവും ഇല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്.
സംസ്ഥാനത്തെ ചരിത്രത്തിൽ ഇതേവരെ ഉണ്ടാകാത്തവണ്ണം അവകാശനിഷേധങ്ങളുടെ ഘോഷയാത്രയാണ് കഴിഞ്ഞ ഏഴ് വർഷക്കാലമായി കാണുന്നത്.
ജനകീയതയുടെ മുഖംമൂടി അണിഞ്ഞ് ജനങ്ങളെ കൊള്ള ചെയ്യുന്ന ഭരണകൂടമാണ് ഇന്നുള്ളത്.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാൻ തയ്യാറാകുന്നില്ല.
ഒരുമാസത്തെ ശമ്പളം ബോണസ്സായി നൽകിയിരുന്ന സംസ്ഥാനമാണ് കേരളം.
എന്നാൽ ഇടതു സർക്കാർ ജീവനക്കാർക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുകയാണ്.
പൊതുജനങ്ങൾക്ക് മുൻകാലത്ത് നൽകിയിരുന്ന ഓണക്കിറ്റ് പോലും പരിമിതപ്പെടുത്തുമെന്നാണ് പറയുന്നത്.
സർക്കാർ വിഹിതമില്ലാതെയും മതിയായ ആശുപത്രികളിലില്ലാതെയും മെഡിസെപ്പ് അട്ടിമറിച്ചു.
PSC യെ നോക്കുകൂത്തിയാക്കി 3 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തി.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ നാലും അഞ്ചും വർഷം കഴിഞ്ഞ് നൽകുമെന്ന് കടം പറയാൻ സർക്കാരിന് എന്ത് ധാർമികതയാണ് ഉള്ളത് .
സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.
എം. വിൻസെൻ്റ് എംഎൽഎ , എ.എം. ജാഫർ ഖാൻ ,എം .ജെ. തോമസ് ഹെർബിറ്റ് ,എസ്. ഉമാശങ്കർ, എ .പി .സുനിൽ, കെ. കെ .രാജേഷ് ഖന്ന , രഞ്ജു. കെ .മാത്യു, ടി.വി രാമദാസ്, ജെ.സുനിൽ ജോസ്. എം. പി ഷനിജ്, ബി പ്രദീപ് കുമാർ, സലീല കുമാരി എന്നിവർ സംസാരിച്ചു.
എന്നും ജീവനക്കാരോടൊപ്പം നിന്ന പ്രിയ നേതാവ്....
പാവങ്ങളുടെ കണ്ണീരൊപ്പിയ ജനനായകൻ....
ഇനിയില്ല ഈ സൂര്യതേജസ്സ്......
വിട
പ്രിയപ്പെട്ടവരെ
ആനുകൂല്യ നിഷേധങ്ങളുടെ 7 വർഷക്കാലമാണ് സിവിൽ സർവീസ് മേഖലയിൽ കടന്നു പോയത്. നിരന്തര പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും 6 ഗഡു ക്ഷാമബത്ത കുടിശ്ശികയാക്കിയും, ലീവ് സറണ്ടർ മരവിപ്പിച്ചും, ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാതെയും ആനുകൂല്യ നിഷേധങ്ങൾ തുടരുക തന്നെയാണ്. അവകാശ സമര പോരാട്ടങ്ങൾക്ക് അവധിയില്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ജൂലായ് 25-ന് കേരള NGO അസോസിയേഷൻ ജീവനക്കാരെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുകയാണ്.
നമുക്ക് ഒന്നായി മുന്നേറാം....
പോരാട്ടങ്ങളിൽ അണിചേരാം...
ജയ് NGOA....
കൃത്യമായ മറുപടി പറഞ്ഞേ തീരു
അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക
*DA കുടിശ്ശിക അനുവദിക്കുക....
*ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക....
*മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക...
*പങ്കാളിത്ത പെൻഷൻ പിൻവലിക്കുക ..
*സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക ...
ജീവനക്കാരുടെയും അധ്യാപകരുടേയും കവർന്നെടുത്ത ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക ...
സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്
(SETO) യുടെ നേതൃത്വത്തിൽ (5/7/2023) സെക്രട്ടറിയേറ്റ് പടിക്കൽ സെറ്റോ സംസ്ഥാന ഭാരവാഹികൾ സത്യാഗ്രഹമനുഷ്ഠിക്കുന്നു .
ഉദ്ഘാടനം: ശ്രീ:VD സതീശൻ ബഹു:പ്രതിപക്ഷ നേതാവ്
സർക്കാർ ഖജനാവിനെ മുഖ്യമന്ത്രി കുടുംബ സ്വത്താക്കുന്നു: എൻ.ഡി. അപ്പച്ചൻ എക്സ് എം.എൽ.എ
കൽപ്പറ്റ: സർക്കാർ ഖജനാവിനെ മുഖ്യമന്ത്രി കുടുംബ സ്വത്തായി കണക്കാക്കി ധൂർത്തടിക്കുകയാണെന്ന് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ ആരോപിച്ചു. പൊതുജനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് വേണ്ടി കേന്ദ്രത്തിനോട് പിച്ച തെണ്ടുന്ന സർക്കാർ പാഴ്ചെലവുകൾ നിയന്ത്രിക്കുവാൻ തയാറാകുന്നില്ല. കഴിഞ്ഞ ഏഴു വർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, കവർന്നെടുത്ത സാമ്പത്തിക ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ കൂട്ടായ്മയും ഉപവാസ ധർണ്ണയും സംഘടിപ്പിച്ചത്. അനിയന്ത്രിതമായ വിലക്കയറ്റം നിലനിൽക്കുമ്പോൾ ജീവനക്കാർക്ക് ആശ്വാസമാകേണ്ട ക്ഷാമബത്ത മൂന്നു വർഷമായി അനുവദിച്ചിട്ടില്ല. ആറു ഗഡുവായ പത്തൊമ്പതു ശതമാനം കുടിശ്ശിക ഉടൻ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു.
പി.ജെ.ഷൈജു സ്വാഗതവും കെ.ടി.ഷാജി നന്ദിയും പ്രകാശിപ്പിച്ചു. എൻ.ജെ. ഷിബു, ഇ.എസ്.ബെന്നി, സി.കെ ജിതേഷ്, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, കെ.ഇ.ഷീജമോൾ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, ഇ.വി.ജയൻ, റോബിൻസൺ ദേവസ്യ, ബി.സുനിൽകുമാർ, കെ.ജി.പ്രശോഭ്, പി.സി.എൽസി, ഗ്രഹൻ പി.തോമസ് തുടങ്ങിയവർ നേതൃത്വം നൽകി
#ക്ഷാമബത്താ_ദിനം
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പൊതു സ്ഥലം മാറ്റം അട്ടിമറിച്ചും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ, പ്രൊബേഷൻ, ഗ്രേഡ് തുടങ്ങിയ സർവീസ് ആനുകൂല്യങ്ങൾ വൈകിപ്പിച്ചും ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഇടത് സർവീസ് സംഘടനാ നേതാക്കളെ സംരക്ഷിക്കുന്നതിനായി ക്രമവിരുദ്ധമായി ഉത്തരവിറക്കി സ്വന്തം സംഘടനയിലെ ജീവനക്കാർക്ക് പോലും അർഹമായ സ്ഥലം മാറ്റങ്ങൾ നിഷേധിക്കുകയാണ്. ആശ്രിത നിയമനത്തിൻ്റെ അപേക്ഷകൾ യഥാസമയം മേലാഫീസിലേക്ക് അയക്കാതെ നീതി നിഷേധിക്കുകയാണ്. ഓഫീസ് അറ്റൻ്റർമാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതുമൂലം റേഷ്യോ പ്രമോഷൻ നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
ജീവനക്കാർക്കെതിരെ കെട്ടിച്ചമയ്ക്കപ്പെട്ട പരാതികൾ തെളിവില്ലാതെ ഫയൽ തീർപ്പാക്കിയിട്ടും അവരെ പുനസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടില്ലാത്തതും പ്രതിഷേധാർഹമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറർ കെ.ടി ഷാജി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.ജിതേഷ്, എം.വി.സതീഷ്, ഇ.വി.ജയൻ, വി.ജെ.ജിൻസ്, കെ.സി.എൽസി, ബി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് എം.നിഷ, ലിതിൻ മാത്യു, ശ്രീജിത്ത്കുമാർ, എ.കെ.റഹ്മത്തുള്ള, കെ.പ്രീത, ഇ.വി.ജയശ്രീ, എൻ.എസ് സുജേഷ് തുടങ്ങിയവർ നേതൃത്വം നൽകി
കഴിഞ്ഞുപോയത് ആനുകൂല്യ നിഷേധത്തിന്റെ എഴാണ്ടുകൾ:കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സംസ്ഥാന ജീവനക്കാരെ സംബന്ധിച്ചിടത്തോളം ആനുകൂല്യ നിഷേധങ്ങളുടെ കറുത്ത എഴു വർഷങ്ങളാണ് പൂർത്തിയായിട്ടുള്ളതെന്നും ഒന്നാം പിണറായി സർക്കാർ മാതൃകയിൽ ആനുകൂല്യ നിഷേധങ്ങൾ തുടരുകയാണെന്നും ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കളക്ടറേറ്റിനു മുന്നിൽ താക്കീത് എന്ന പേരിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ജില്ലാ ട്രഷറർ കെ.ടി ഷാജി ധർണ്ണ ഉദ്ഘാടനം ചെയ്തു.
കുടിശ്ശികയായ പതിനഞ്ച് ശതമാനം ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശ്ശിക, എൻ.പി.എസ് പിൻവലിക്കൽ, മെഡിസെപ് തുടങ്ങി ജീവനക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആനുകൂല്യനിഷേധങ്ങൾ തുടർക്കഥ ആകുമ്പോൾ ഇടതുസംഘടനകൾ സ്തുതിപാടകർ മാത്രമായി മാറിയിരിക്കുകയാണ്. ഇനിയും ഈ നീതി നിഷേധം കയ്യുംകെട്ടി നോക്കി നിൽക്കുവാൻ അസോസിയേഷന് കഴിയില്ല. താക്കീത് പ്രതിഷേധ പരിപാടി സർക്കാരിൻ്റെ നീതി നിഷേധത്തിനെതിരെയുള്ള ശക്തമായ താക്കീതാണെന്നും തുടർ പ്രക്ഷോഭങ്ങളുടെ തുടക്കം മാത്രം ആണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.എസ്.ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം ടി.അജിത് കുമാർ ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.ജിതേഷ്, ഗ്ലോറിൻ സെക്വീര, ബി.സുനിൽകുമാർ, പി.ജെ.ഷിജു, എം.വി.സതീഷ്, ഇ.വി.ജയൻ, എ.സുഭാഷ്, തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.എൻ.റഹ്മത്തുള്ള, ഷാനിവാസ് വാഴയിൽ, കെ.ശ്രീജിത്ത്കുമാർ, കെ.എ.ഷീബ, പി.നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.
ഓർമ്മ പൂക്കൾ
ചോദ്യങ്ങൾ ഉയരുമ്പോൾ.....
ഉത്തരം തന്നേ തീരൂ.....
ജനാധിപത്യം കൽതുറങ്കിലടക്കപ്പെട്ടു: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ഇന്ത്യൻ മണ്ണിൽ ജനാധിപത്യം കൽതുറുങ്കിലടക്കപ്പെടുന്ന സാഹചര്യമാണ് രാഹുൽ ഗാന്ധിക്കെതിരായി സ്വീകരിച്ച നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അഭിപ്രായപ്പെട്ടു. ഭരണകൂടത്തിൻ്റെ നെറികേടുകൾക്കെതിരെ ശബ്ദിക്കുന്നവരുടെ നാവുകൾ പിഴുതെറിയുന്നത് ഫാസിസമാണ്. ജനാധിപത്യ രീതിയിൽ രാജ്യത്തെ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്ന വയനാട് ലോക്സഭാംഗം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി.ഷാജി അധ്യക്ഷത വഹിച്ചു. ഇ എസ് ബെന്നി മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ജിതേഷ്, ലൈജു ചാക്കോ, ഗ്ലോറിൻ സെക്വീര, ഇ.വി.ജയൻ, ബി.സുനിൽകുമാർ, കെ.ജി. പ്രശോഭ്, എ.റഹ്മത്തുള്ള തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.സി.ജിനി, എബിൻ മാത്യു, എൻ.എസ്. സുജേഷ്, എം.ലിതിൻ, കെ.സി.എൽസി, അജോ കുര്യൻ, എ നാജിയ, കെ.പത്മിനി തുടങ്ങിയവർ നേതൃത്വം നൽകി
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് ...
സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനിതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു...
അയോഗ്യതകൾ കൽപ്പിക്കുന്നു..
അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു...
അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം.....
❤️❤️❤️
കേന്ദ്ര സംസ്ഥാന സർക്കാരുകളുടേത് ഫാസിസ്റ്റ് നയം: എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ
കൽപ്പറ്റ: പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് നയമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടേതെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ തിരുത്തൽ ശക്തിയായി നിൽക്കേണ്ട ധർമ്മമാണ് പ്രതിപക്ഷത്തിനുള്ളത്. ജനങ്ങൾക്കു വേണ്ടി പ്രതികരിക്കുന്ന പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
സെറ്റോയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പി.എസ് ഗിരീഷ്കുമാർ സ്വാഗതം ആശംസിച്ചു. വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവികലതയിൽ പ്രതിഷേധിച്ചും, സാധാരണക്കാരനെ മറന്ന് കോർപ്പറേറ്റുകളെ പിന്തുണക്കുന്ന കേന്ദ്രനയത്തിനെതിരെയും, പൊതുജനത്തിൻ്റെ നടുവൊടിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നികുതി ഭീകരതക്കെതിരെയുമായിരുന്നു സെറ്റോ ജില്ലാ കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.
വി.സി.സത്യൻ, രാജൻ ബാബു, കെ.വി.ചന്ദ്രൻ, പി.സഫ്വാൻ, പി.ദിലീപ്കുമാർ, സി വി.വിജേഷ്, ടി.എൻ.സജിൻ, കെ.ടി.ഷാജി, വി.എ.അബ്ദുള്ള, ഗ്ലോറിൻസെക്വീര, ടി. അജിത്ത്കുമാർ, ഇ.എസ്.ബെന്നി, ഷാജു ജോൺ, കെ.ആർ. ബിനീഷ്, റോണി ജേക്കബ്,
ടി.എം.അനൂപ്, സജി ജോൺ, സി.കെ.ജിതേഷ്, പി.റീന, കെ. ചിത്ര തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ സദസ്സ്
വിലക്കയറ്റം അതിരൂക്ഷമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയ വികലതയിൽ പ്രതിഷേധിച്ച് SETO വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തുന്നു
തിയതി: 2023 മാർച്ച് 16 വ്യാഴം
സ്ഥലം: സിവിൽ സ്റ്റേഷൻ കൽപ്പറ്റ
സമയം: 3.30 pm
ഉദ്ഘാടനം: N D അപ്പച്ചൻ Ex MLA
ബഹു DCC പ്രസിഡണ്ട്
പങ്കെടുക്കുക വിജയിപ്പിക്കുക
പോരാട്ടങ്ങൾ അവസാനിക്കുന്നില്ല
പൊതുജനത്തിൻ്റെ കുടുംബ ബഡ്ജറ്റിൻ്റെ താളം തെറ്റി: പി.കെ.ജയലക്ഷ്മി
കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയം മൂലം സാധാരണക്കാരൻ്റെ കുടുംബ ബഡ്ജറ്റിൻ്റെ താളം തെറ്റിയിരിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വനിതാ ഫോറം അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടത്തിയ പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് എ ഐ സി സി അംഗം പി കെ.ജയലക്ഷ്മി പറഞ്ഞു. നികുതി വർദ്ധനവും പെട്രോളിയം സെസ്സ് ഏർപ്പെടുത്തിയതും പാചകവാതക വില കൂട്ടിയതുമെല്ലാം അവശ്യസാധന വില വർദ്ധനവിന് ആക്കം കൂട്ടിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്രിയാത്മകമായി വിപണിയിൽ ഇടപെട്ട് പൊതുജനത്തിന് ആശ്വാസകരമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജില്ലാ വനിതാ ഫോറം കൺവീനർ ഗ്ലോറിൻ സെക്വീര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി.ജിനി, പി.സെൽജി, വി.ദേവി, ഷെറിൻ ക്രിസ്റ്റഫർ തുടങ്ങിയവർ സംസാരിച്ചു. നിഷ മണ്ണിൽ, ഇ.വി.ജയശ്രീ, കെ.പത്മിനി, പി.ഷീബ, ബി.ടി.വിദ്യ, എം.വി.സതീഷ്, ഇ.വി.ജയൻ, കെ.ജി. പ്രശോഭ്, കെ.എം.ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി
എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റ് മാർച്ചിൽ ജീവനക്കാരുടെ പ്രതിഷേധം അലയടിച്ചു
കൽപ്പറ്റ: സംസ്ഥാന ബഡ്ജറ്റിനെതിരെ കേരള എൻ.ജി അസോസിയേഷൻ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ ജീവനക്കാരുടെ പ്രതിഷേധം അലയടിച്ചു. നികുതിഭാരം വർദ്ധിപ്പിച്ച് പൊതുജനത്തിനെ ദുരിതക്കയത്തിലേക്ക് തള്ളിയിടുകയും ജീവനക്കാർക്ക് ബഡ്ജറ്റിൽ തുക വകയിരുത്താത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ എൻ.കെ.വർഗ്ഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ പി.ഡി.സജി മുഖ്യപ്രഭാഷണം നടത്തി.
സർക്കാരിൻ്റെ ധൂർത്ത് അവസാനിപ്പിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുന സ്ഥാപിക്കണമെന്നും, അതിരൂക്ഷമായ വിലക്കയറ്റത്തിൽ ക്ഷാമബത്ത അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും, സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകി കയറ്റി ഖജനാവ് കാലിയാക്കുന്ന ഇടതു നയം തിരുത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കെ.ടി ഷാജി, എൻ.ജെ. ഷിബു, ഇ എസ് ബെന്നി, സജി ജോൺ, വി.ആർ ജയപ്രകാശ്, ടി.അജിത്ത്കുമാർ, സി.കെ.ജിതേഷ്, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എം.നസീമ, കെ.ഇ.ഷീജമോൾ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, എം എ.ബൈജു, പി.ജെ.ഷിജു, ഇ.വി.ജയൻ, പി.എച്ച് അഷ്റഫ്ഖാൻ, എം.എസ് രാകേഷ്, റോബിൻസൺ ദേവസ്സി, എം.വി.സതീഷ്, വി.ജി.ജഗദൻ, പി.സെൽജി, ടി.പരമേശ്വരൻ, ബി.സുനിൽകുമാർ, കെ.സി.ജിനി, ഡെന്നിഷ് മാത്യു, സതീഷ് കുമാർ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി
Click here to claim your Sponsored Listing.
Videos (show all)
Contact the organization
Telephone
Website
Address
Kalpetta
Krishnagiri
Kalpetta, 673591
Bringing Closer the people who believe in the Ideology of communist party of India Marxist
CPI DC OFFICE
Kalpetta
Official Page | All India Student's Federation Wayanad District Committee പഠിക്കുക പോരാടുക
Youth Centre
Kalpetta, 673121
This is the official page of DYFI Wayanad District committie.
Chathoth Ammath Smaraka Mandhiram
Kalpetta, 670121
CPI(M) കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്