CPIM Bedakam AC

CPIM Bedakam AC

You may also like

Valerie Nguyen
Valerie Nguyen

Official page for CPI(M) Bedakam Area Committee

13/12/2023

സിപിഐഎം മുൻ കാസർഗോഡ് ജില്ലാ സെക്രട്ടറിയും, മുൻ തൃക്കരിപ്പൂർ എം എൽ എയുമായ സ. കെ കുഞ്ഞിരാമൻ അന്തരിച്ചു

വിട 🌹

13/12/2023

പലസ്തീൻ ഐക്യദാർഢ്യ സദസ്സ്
ഡിസംബർ 28 ന് വൈകുന്നേരം 3 മണിക്ക് കാസർഗോഡ് ചെർക്കള.

11/12/2023
11/12/2023

സി.പി.ഐ (എം) മുൻ കാസറഗോഡ് ജില്ലാ സെക്രട്ടറി സ :എ കെ നാരായണൻ അന്തരിച്ചു.
ആദരാഞ്ജലികൾ🌹🌹

27/11/2023

#തരുന്നത്‌_ഔദാര്യമല്ല!
#അതൊട്ട്‌_തരുന്നുമില്ല...
#എന്നിട്ടും_കേന്ദ്രമന്ത്രി_പച്ചക്കള്ളം_പറയുന്നു

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്.
പിഎംഎവൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്.
പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല.
എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ.
ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതു സമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണ്.

27/11/2023

# തരുന്നത്‌ ഔദാര്യമല്ല! അതൊട്ട്‌ തരുന്നുമില്ല... എന്നിട്ടും കേന്ദ്രമന്ത്രി പച്ചക്കള്ളം പറയുന്നു

കേരളത്തിൽ ക്ഷേമ പെൻഷൻ നൽകുന്നത്‌ 60 ലക്ഷം പേർക്ക്‌
അതും 1600 രൂപ
ഇതിൽ 16 ശതമാനം പേർക്ക്‌ മാത്രമാണ്‌ കേന്ദ്രസഹായം!
അതും 200 മുതൽ 500 രൂപ വരെ മാത്രം!

26/11/2023

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ കണക്കുകൾ നൽകിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. ക്ഷേമ പെൻഷനായി കേന്ദ്രം നൽകുന്നത് വളരെ കുറഞ്ഞ വിഹിതം. നിരവധി തവണ കേന്ദ്ര ധാനമന്ത്രിയെ കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേരളം ധരിപ്പിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിലും സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. നിർമല സീതാരാമൻ ഇതെല്ലാം മറച്ചു വയ്ക്കുന്നു.

പ്രധാനമന്ത്രിയെ കണ്ടു മുഖ്യമന്ത്രിയെന്ന നിലയിൽ താനും കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളോട് യുഡിഎഫ് എംപിമാർ സഹകരിക്കുന്നില്ല. കേരളത്തിന്റെ ഒരു ആവശ്യത്തിനും അവർ ഇന്നുവരെ ശബ്ദിച്ചിട്ടില്ല. നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. എൽഡിഎഫ് എംപിമാർ ആണ് കേന്ദ്ര ധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തത്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

25/11/2023

നവംബര്‍ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം

Photos from CPIM Bedakam AC's post 19/11/2023

നവകേരള സദസ്സ്
ഉദുമ മണ്ഡലം

19/11/2023

ജനമനസ്സിൽ ഇടം നേടി നവകേരള സദസ്സ്

18/11/2023

✊🏻
നവകേരള സദസ്സിന്
മഞ്ചേശ്വരത്ത് തുടക്കമായി

18/11/2023

നവകേരളത്തിന്റെ കാഹളം മുഴങ്ങുകയാണ്. ജനങ്ങളാണ് നാടിന്റെ ചരിത്രം രചിക്കുന്നതെന്ന ഉദാത്തമായ രാഷ്ട്രീയമാണ് ഇടതുപക്ഷം എക്കാലവും ഉയർത്തിപ്പിടിക്കുന്നത്. ആദ്യത്തേതും അവസനത്തേതും വാക്ക് ജനങ്ങളുടേതാണ്. ജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനും നാടിനെ കേൾക്കാനുമുള്ള വേദിയായി ഇന്നുമുതൽ നവകേരള സദസ്സിലേക്ക് നാട് ഒഴുകും. പുതിയ പ്രതീക്ഷകളിലേക്ക് ഒരുമിച്ച് മുന്നേറാൻ, ഒരു നവകേരളം പണിതുയർത്താൻ.

17/11/2023

നവകേരള സദസ്സിന് കാസറഗോഡ് ജില്ല ഒരുങ്ങി

17/11/2023

ഉദുമ നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ പദ്ധതികൾ..

നവംബർ 19 ന് വൈകുന്നേരം 3 മണിക്ക് ഉദുമ നിയോജക മണ്ഡലത്തിൽ നവകേരള സദസ്സ്..

#നവകേരളസദസ്സ് #ഉദുമ


P A Muhammad Riyas 👍🏻

16/11/2023

ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം

നവകേരള സദസ്സ്
2023 നവംബർ 18 മുതൽ ഡിസംബർ 24 വരെ

മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലും ജനങ്ങളുമായി സംവദിക്കുന്നു.

15/11/2023

ഏതു പ്രതിസന്ധിയിലും ഒപ്പമുണ്ട്
ജനകീയ സർക്കാർ

എൻഡോസൾഫാൻ മേഖലയിൽ ഏഴുമാസത്തെ പെൻഷൻ വിതരണം ചെയ്തു തുടങ്ങി

5.95 കോടി രൂപ വിനിയോഗിച്ച് 5,367 പേർക്കാണ് 2023 ഒക്ടോബർ വരെയുള്ള മുഴുവൻ പെൻഷനും നൽകിയത്.

കൂട്ടിരിപ്പുകാരായ 805 പേർക്ക് ഏഴു മാസത്തെ പെൻഷൻ തുകയായി 39.44 ലക്ഷം രൂപയും വിതരണം ചെയ്യും.

15/11/2023
15/11/2023

ഉദുമ നിയോജക മണ്ഡലം നവകേരള സദസിന്റെ പ്രചരണത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്‌ സി. ഡി. എസ് കാഞ്ഞിരത്തിങ്കാൽ മുതൽ മരുതടുക്കം വരെ സംഘടിപ്പിച്ച ബൈക്ക് റാലി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഡിനേറ്റർ ടി ടി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.

15/11/2023

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യ വിടവാങ്ങുകയാണ്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്. 1964ൽ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യ. വിദ്യാർത്ഥിയായിരിക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാന്‍ തുടങ്ങിയ സഖാവ് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏതാണ്ട് എട്ട് വര്‍ഷം ജയില്‍വാസവും അനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്യൂണിസ്റ്റുകാരില്‍ ഒരാളാണ് ശങ്കരയ്യ. പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വമായും പ്രവർത്തിച്ചു. സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

14/11/2023

പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടുണ്ടോ? നൂറ് നേതാക്കൻമാർ ഉണ്ടെങ്കിൽ നൂറ് നിലപാടല്ലേ ഇക്കൂട്ടർ പറയുന്നത്?

സ. പി എ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് സംസാരിക്കുന്നു

14/11/2023

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. 35 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു.

ആലുവയിലെ ക്രൂരതയ്ക്കിരയായ കുഞ്ഞിന്‍റെ കുടുംബത്തിന് എല്ലാതരത്തിലുള്ള സഹായങ്ങളും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തിയിരുന്നു. അവരുടെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്ക് നേരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹമൊന്നാകെ തയ്യാറാകണം.

13/11/2023

നവകേരള സദസ്സ്
ഉദുമ നിയോജക മണ്ഡലം

13/11/2023

🌹

11/11/2023

പാർട്ടി ❤️✊🏻

11/11/2023

കുറ്റം പറയാൻ ആണെങ്കിലും സത്യം പറഞ്ഞല്ലോ

10/11/2023

നവകേരള സദസ്സ്
ഉദുമ മണ്ഡലം
2023 നവംബർ 19
1 മണിക്ക്
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ

Photos from CPIM Bedakam AC's post 10/11/2023

ബേഡഡുക്ക ഗവ: താലൂക്ക് ആശുപത്രി ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് സന്ദർശിച്ചു.

09/11/2023

ക്ഷേമ പെൻഷൻ വിതരണത്തിന് 900 കോടി രൂപ അനുവദിച്ചു. 1600 രൂപ വീതം 60 ലക്ഷം പേർക്ക് ലഭിക്കും.

08/11/2023

രുചിയുടെയും വിഭവങ്ങളുടെയും വൈവിധ്യം കൊണ്ടു മാത്രമല്ല, വരുമാനത്തിലും ഏവരേയും ഞെട്ടിക്കുകയാണ്‌ കുടുംബശ്രീ. കേരളീയത്തിൽ ഏഴ്‌ ദിവസം കൊണ്ട്‌ കുടുബശ്രീ നേടിയ വരുമാനം‌ 1,36,69,911 രൂപയാണ്‌. വനസുന്ദരി അടക്കിവാണ ഫുഡ്കോര്‍ട്ടിലൂടെ വരുമാനം 87.98 ലക്ഷം രൂപ, ഇതിൽ വനസുന്ദരി വിഭവത്തിന്റെ മാത്രം വിൽപ്പന 15.63 ലക്ഷമാണ്‌. കുടുംബശ്രീയുടെ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിൽ 48.71 ലക്ഷം രൂപയും വരുമാനം ലഭിച്ചു. എല്ലാ കുടുംബശ്രീ പ്രവർത്തകരേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.


'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ്കോർട്ടിൽ കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിന് ‍മാത്രം ലഭിച്ചത്‌ 18.56 ലക്ഷം രൂപയാണ്‌. കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഉപയോഗപ്പെടുത്താൻ പതിനായിരങ്ങളാണ്‌ ഒഴുകിയെത്തിയത്‌. ഉൽപ്പന്ന പ്രദർശന വിൽപ്പനശാലയിൽ 14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 49 കുടുംബശ്രീ സ്റ്റാളുകളാണ്‌ ഒരുക്കിയിരുന്നത്‌. ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ട മറ്റൊരു നേട്ടമാണ്‌.

എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ

MB Rajesh

08/11/2023

"നവകേരള സദസ്സ്"
നവ: 19 ന് 1 മണിക്ക് - ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിൽ

07/11/2023

നാടിന്റെ സമാനതകളില്ലാത്ത നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളീയത്തിന്റെ അവിസ്മരണീയമായ ഒരദ്ധ്യായത്തിന് സമാപനമായിരിക്കുന്നു. കേരളത്തിന്റെ കരുത്തും ഐക്യവും ബദൽ വികസനക്കുതിപ്പും അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹോത്സവമായി കേരളീയം മാറി. ജനങ്ങൾ ഒന്നടങ്കം കേരളീയത്തിൽ അണനിരന്നു. ഓരോ ദിവസവും വേദികൾ നിറഞ്ഞുകവിഞ്ഞു. കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചു. ഇതൊരു തുടക്കമാണ്. വരുംകാലത്ത് കേരളം ലോകത്തിന് കാത്തുവച്ചിരിക്കുന്ന മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ വിളംബരമായി കേരളീയം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

07/11/2023

കേരളീയത്തെ നാട് പൂർണമായും നെഞ്ചേറ്റിയതായാണ് കഴിഞ്ഞ 7 ദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നത്. മഴ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥകൾ ഉണ്ടായിട്ടും ആബാലവൃദ്ധം ജനങ്ങൾ പരിപാടികളിൽ പങ്കു കൊള്ളുന്നതായാണ് കണ്ടത്. ജനങ്ങളാണ് കേരളീയത്തെ വൻ വിജയമാക്കിയത്. ഇതാണ് കേരളത്തിന്റെ പ്രത്യേകത. നമ്മുടെ ഒരുമയും ഐക്യവും കൊണ്ട് നമുക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് നാം മുമ്പ് തെളിയിച്ചതാണ്. ഇത് ഇനിയും തുടരണം. തിരുവനന്തപുരത്താണ് പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ നാനാഭാ​ഗത്ത് നിന്നും ജനങ്ങൾ എത്തിച്ചേർന്നു. ഇതിനെതിരെയുണ്ടായ പ്രതികരണങ്ങൾക്കെല്ലാം ഇടയാക്കിയത് പരിപാടിയിലുള്ള പ്രശ്നങ്ങൾ കൊണ്ടല്ല, നമ്മുടെ നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്ത കൊണ്ടാണ്. ദേശീയ അന്തർദേശീയ തലത്തിൽ കേരളത്തെ അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചു. അതുതന്നെയാണ് കേരളീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാടിന്റെ നേട്ടങ്ങൾ പൂർണമായും അവതരിപ്പിക്കുക എന്നത് കേരളീയത്തിലൂടെ സാധ്യമായി. ചുരുക്കം ദിവസങ്ങൾ കൊണ്ടുണ്ടായ സംഘാടനമാണെങ്കിലും പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. പുതുതലമുറയുടെ പങ്കാളിത്തം വലിയ തോതിൽ ഉണ്ടായി. ഇവയൊക്കെയാണ് തുടർന്നും കേരളീയം നടത്താൻ സർക്കാരിന് പ്രചോദനമാകുന്നത്. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചു. കേരളീയം ഇനി എല്ലാ വർഷവും ആവർത്തിക്കും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

06/11/2023

ഉദുമ നിയോജക മണ്ഡലം നവകേരള സദസ്സ്
നവംബർ 19 ഞായറാഴ്ച
ഉച്ചക്ക് 1 മണി
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ

05/11/2023

കേരളീയം മലയാളത്തനിമയുടെ മഹാഘോഷം

Want your organization to be the top-listed Government Service in Kasaragod?
Click here to claim your Sponsored Listing.

Videos (show all)

പുതിയ കേരളത്തിനായുള്ള യാത്രയിൽ നാടാകെ വഴിയരികിൽ സ്നേഹം പങ്കുവയ്ക്കാൻ കാത്തുനിൽക്കുകയാണ്.#Navakeralasadas #NavaKeralam
ജനങ്ങൾ പറയട്ടെ #pinarayivijayan #navakela #navakeralasadas
ജീവിതത്തിന് നിറമേകി 20 ലൈഫ് ഭവനങ്ങൾബേഡകം ഏരിയയിലെ ചെമ്പക്കാട് #navakeralasadas #PinarayiVijayan #ldfkerala #lifehomes
👍🏻🔥
കിഫ്‌ബി - പ്ലാൻ ഫണ്ടുകളിൽ നിന്ന്‌ മാത്രമായി കാസർഗോഡ് ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിനായി സർക്കാർ അനുവദിച്ചത് 2...
നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികളും നിവേദനങ്ങളും വേഗത്തിൽ തീർപ്പാക്കും.നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി  www.navake...
നവകേരള സദസ്... മൂന്നാം ദിനത്തിലേക്ക് ...രണ്ടാം ദിനത്തിലെ കാസർകോടൻ കാഴ്ചകൾ#navakeralasadas #lerala #kasargod
നവകേരള സദസ്സ്ഉദുമ മണ്ഡലം✊🏻 NavaKeralam 👍🏻
✊🏻നവകേരള സദസ്സിന്മഞ്ചേശ്വരത്ത് തുടക്കമായി
ബസ്സിലെ ആഡംബരം എന്താണെന്ന് കാണിച്ചു നൽകാൻ മാധ്യമങ്ങളെ ബസ്സിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി 😀

Telephone

Website

Address

കുറ്റിക്കോൽ
Kasaragod
671541
Other Political Parties in Kasaragod (show all)
KSU  Thrikaripur Block Committe KSU Thrikaripur Block Committe
Kasaragod

ജീവനാണ് KSU

CPIM Madhur Local Committee CPIM Madhur Local Committee
Kasaragod, 671124

സിപിഐഎം മധുർ ലോക്കൽ കമ്മിറ്റി Official FB Page

DYFI ആറാട്ടുകടവ് 1st unit DYFI ആറാട്ടുകടവ് 1st unit
Arattukadavu
Kasaragod, 671318

DYFI

DYFI പുഞ്ചയൂണിറ്റ് സഖാക്കൾ DYFI പുഞ്ചയൂണിറ്റ് സഖാക്കൾ
Kasaragod, പുഞ്ച

സാഗവ് ��

DYFI Mogral Puthur DYFI Mogral Puthur
Chowki
Kasaragod, 671124

DYFI മൊഗ്രാൽ പുത്തൂർ മേഖല

BJP Vaninagar BJP Vaninagar
Vaninagar
Kasaragod

Political Party

Dyfi Malappachery unit Dyfi Malappachery unit
Nileswaram
Kasaragod

DYFI MALAPPACHERY UNIT OFFICIAL FACEBOOK PAGE

CPIM മൊഗ്രാൽ പുത്തൂർ LC CPIM മൊഗ്രാൽ പുത്തൂർ LC
Kasaragod, 671124

വർഗ ചൂഷണത്തിൽനിന്നും സാമൂഹ്യമായ അടി?

MYL Paduvadukkam MYL Paduvadukkam
Paduvadukkam
Kasaragod, 671123

പ്രണയം പച്ചയോട് മാത്രം.