AYUDH Ernakulam

Founded in India in 1985, AYUDH empowers young people to integrate universal values into their daily lives.

Starting with themselves, the goal is to establish a future of hope, peace and social engagement.

Photos from AYUDH Ernakulam's post 15/01/2024

ഓം നമഃശിവായ

എറണാകുളം അയുദ്ധിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു.

എറണാകൂളം മാതാ അമൃതാനന്ദമയീ മഠത്തിൽ വച്ച് സംപൂജ്യ ശ്രീമദ് പൂർണാമൃതാനന്ദ പുരി സ്വാമിജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ച മത്സരത്തിൽ അർജ്ജുൻ വിവേക് (ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ), വരദ രാജീവൻ (ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്) എന്നിവർ ഒന്നാം സമ്മാനത്തിന് അർഹരായി. രണ്ടാം സമ്മാനം മാധവ് മഹേഷ് (ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ, കൊച്ചി), മൂന്നാം സമ്മാനം രഘുറാം എസ് മോഹൻ ( അമൃത വിദ്യാലയം, ഇടപ്പളളി) എന്നിവർ കരസ്ഥമാക്കി. സംപൂജ്യ അനഘാമൃതാനന്ദ പുരി സ്വാമിജി സമ്മാന വിതരണം നിർവഹിച്ചു.

വിജയികൾക്കും, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും, സ്കൂളുകൾക്കും അയുദ്ധിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

*TEAM AYUDH*
*ERNAKULAM*

09/01/2024

ഓംനമഃ ശിവായ

എറണാകുളം അയുദ്ധിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച്, ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ 8 മുതൽ 12 ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
വിവരങ്ങൾക്ക്:- 9562145036

#വിവേകാനന്ദജയന്തി
#ദേശീയയുവജനദിനം

30/09/2023

_Come let us join hands for on 1st October at 10 AM for 1 hour. Our shramdaan for swachhata can contribute towards making ‘India Garbage Free’.”_
_Event Location Details_:_cheranalloor-varappuzha Road...

Co- ordinator:- UNNIKRISHNAN P D
Contact Number:- 9562145036

Photos from AYUDH Ernakulam's post 07/09/2023

For more details, contact: 9562145036; Registration link: https://tinyurl.com/thozhil-kalari

07/09/2023

For more details, contact: 9562145036; Registration link: https://tinyurl.com/thozhil-kalari

18/08/2023

*ഓം അമൃതേശ്വര്യൈ നമഃ*

*ആയിരക്കണക്കിന് തൊഴിലപേക്ഷകരിൽ നിന്ന് നിങ്ങൾ എങ്ങിനെയാണ് വ്യത്യസ്തനാകുന്നത് ?*

നിങ്ങൾ ഒരു ഡിപ്ലോമ/ബിരുദധാരിയോ അവസാന വർഷ ഡിപ്ലോമ/ബിരുദ വിദ്യാർത്ഥിയോ ആണോ?

ഒരു ജോലിക്കായി അപേക്ഷിക്കുന്നതിന് മുൻപ് സ്വയം തയ്യാറാകാം.

ഒരു ജോലിതേടുമ്പോൾ നമ്മൾ അധികം ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ വളരെ
പ്രാധ്യാനമുള്ള കാര്യങ്ങൾ അനവധിയാണ്.
തൊഴിൽ സംബന്ധമായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ വളരെ സമഗ്രമായി അവതരിപ്പിക്കുന്ന ഒരു പരിശീലന കളരി *എറണാകുളം അമൃത വിദ്യാലയത്തിൽ സെപ്റ്റംബർ 10 ഞായറാഴ്‌ച രാവിലെ 10 മുതൽ അയുദ്ധ് എറണാകുളം* സംഘടിപ്പിക്കുന്നു.

*Registration fee - Rs.100/-*

ആദ്യം രെജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പ്രവേശനം.

*രജിസ്ട്രേഷൻ ലിങ്ക്*--- https://tinyurl.com/thozhil-kalari

*വിശദ വിവരങ്ങൾക്ക്*
👇
*9562145036*
*7012954598*

*TEAM AYUDH*
*ERNAKULAM*

Photos from AYUDH Ernakulam's post 16/08/2023

എറണാകുളം മാതാ അമൃതാനന്ദമയീ മഠത്തിൽ യോഗാ ക്ലാസിന്റെ പുതിയ ബാച്ച് ആരംഭിച്ചു.

02/08/2023

സീഡ് ബോൾ നിക്ഷേപ യജ്ഞം....

Photos from AYUDH Ernakulam's post 01/08/2023

ഓം അമൃതേശ്വര്യൈ നമ:

സീഡ് ബോൾ നിക്ഷേപ യജ്ഞം

എറണാകൂളം അയുദ്ധിന്റെ നേതൃത്വത്തിൽ , C20 യുടെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകളുടെ നിക്ഷേപ യജ്ഞം, സംപൂജ്യ അനഘാമൃതാനന്ദ പുരി സ്വാമിജിയുടെ സാന്നിധ്യത്തിൽ അയുദ്ധ് പ്രവർത്തകർ നിർവഹിച്ചു.

TEAM AYUDH
ERNAKULAM

25/07/2023

1. Surya Namaskar

2. Meditation

At Ernakulam Ashram.

25/07/2023

C 20 Logo Human Formation.

At Ernakulam Ashram.

31/05/2023

AYUDH volunteers cheerfully preparing for a greener future and sowing 😊

Photos from AYUDH അയുദ്ധ്'s post 31/05/2023
18/04/2023

വിഷുത്തൈനീട്ടം , എറണാകുളം

Photos from AYUDH Ernakulam's post 18/04/2023

എറണാകുളം,നെല്ലിമറ്റം ബാല സംസ്കൃതി കേന്ദ്രവും കുറുംങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമിതിയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ക്യാമ്പിന്റെ ചില ചിത്രങ്ങൾ.
സ്വാമി അനഘാമൃതാനന്ദ പുരി,എൻ.സോമശേഖരൻ, അജി അരവിന്ദ്,സി.വി.സുധാകരൻ, മനോജ് കുമാർ എന്നിവർ ക്ളാസുകൾ നയിച്ചു.
🙏🙏🙏

Photos from AYUDH Ernakulam's post 16/04/2023

എറണാകുളം അയുദ്ധിന്റെ നേതൃത്വത്തിൽ നടത്തിയ *വിഷുത്തൈനീട്ടം* അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ പ്രൊഫ. M. K. സാനു മാസ്റ്റർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.സ്വാമി അനഘാമൃതാനന്ദ പുരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്രം മേൽശാന്തി, സമാജം പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം മാനേജർ എന്നിവർ പങ്കെടുത്തു.

Photos from AYUDH Ernakulam's post 16/04/2023

എറണാകുളം അയുദ്ധിന്റെ നേതൃത്വത്തിൽ നടത്തിയ*വിഷുത്തൈനീട്ടം*പുന്നക്കൽ ഭഗവതി ക്ഷേത്രത്തിൽ സിനിമാ താരം ബിന്ദു പണിക്കർ ഉദ്ഘാടനം ചെയ്തു.സ്വാമി അനഘാമൃതാനന്ദ പുരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എളമക്കര N S S കരയോഗം പ്രസിഡന്റ് K.S രാജേഷ്, സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Photos from AYUDH Ernakulam's post 12/04/2023

ഈ വർഷത്തെ "വിഷുത്തൈനീട്ടം" എറണാകുളം അയ്യപ്പൻകാവ് ക്ഷേത്രത്തിലും, എളമക്കര പുന്നക്കൽ ഭഗവതിക്ഷേത്രത്തിലും 15.04.2023 വിഷുദിനത്തിൽ.....

09/11/2022

എറണാകുളം അയുദ്ധ് ജില്ലാതല മീറ്റിംഗ് നടന്നു.
സ്വാമി അനഘാമൃതാനന്ദപുരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വരുന്ന വർഷത്തിൽ എറണാകുളം ജില്ലയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും വിവിധ ചുമതലകൾ നിശ്ചയിക്കുകയും ചെയ്തു.

08/08/2022

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ കവിയരങ്ങ് സംഘടിപ്പിച്ച് അയുദ്ധ്

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സാവത്തോടനുബന്ധിച്ച് മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജന വിഭാഗമായ അമൃതാ യുവധർമ്മധാര (അയുദ്ധ്) 'കാവ്യാഭാരതി' എന്ന പേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. എറണാകുളം, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന പരിപാടി പ്രമുഖ കവിയും, ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.
വിനോദ് കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.

കവിതാ സാഹിത്യ രംഗങ്ങളിൽ കണ്ടുവരുന്ന മൂല്യശോഷണം ചെറുക്കാനും സംശുദ്ധി കൊണ്ടുവരാനും കാവ്യാസ്വാദനത്തിൽ യുവാക്കൾക്ക് ഉത്സാഹം വളർത്താനും അവരിൽ ഒളിഞ്ഞു കിടക്കുന്ന കവിതാ വാസനയെ തൊട്ടുണർത്തി പരിപോഷിപ്പിക്കാനും കൂടി സംഘടിപിച്ച കവിയരങ്ങിൽ പ്രശ്‌സതരായ 9 മലയാള കവികൾ ഭാരതത്തെക്കുറിച്ച് എഴുതിയ കവിതകൾ അവതരിപ്പിച്ചു.

കവികളായ അമ്പലപ്പുഴ ഗോപകുമാർ, മധുവനം ഭാർഗവൻ പിള്ള, മോഹനൻ മൂലയിൽ, വീക്കേ സുധാകരൻ, ബാബുരാജ് കളമ്പൂർ, പി.സി.മധുരാജ്, രമ വടശ്ശേരി, സുരേഷ് ബാബു കിള്ളിക്കുറിശ്ശിമംഗലം തുടങ്ങിയവരാണ് ചടങ്ങിൽ കവിത അവതരിപ്പിച്ചത്.

അയുദ്ധ് എറണാകുളം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ സ്വാഗതവും രതീഷ് പന്തളം നന്ദിയും പറഞ്ഞു.

https://www.facebook.com/1536543586458131/posts/5180313958747724/

https://fb.watch/eMv8DXxu6C/

മാതൃചരണ സേവയിൽ
അയുദ്ധ് കേരള

Photos from AYUDH Ernakulam's post 08/08/2022

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ കവിയരങ്ങ് സംഘടിപ്പിച്ച് അയുദ്ധ്

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സാവത്തോടനുബന്ധിച്ച് മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജന വിഭാഗമായ അമൃതാ യുവധർമ്മധാര (അയുദ്ധ്) 'കാവ്യാഭാരതി' എന്ന പേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. എറണാകുളം, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന പരിപാടി പ്രമുഖ കവിയും, ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.
വിനോദ് കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.

കവിതാ സാഹിത്യ രംഗങ്ങളിൽ കണ്ടുവരുന്ന മൂല്യശോഷണം ചെറുക്കാനും സംശുദ്ധി കൊണ്ടുവരാനും കാവ്യാസ്വാദനത്തിൽ യുവാക്കൾക്ക് ഉത്സാഹം വളർത്താനും അവരിൽ ഒളിഞ്ഞു കിടക്കുന്ന കവിതാ വാസനയെ തൊട്ടുണർത്തി പരിപോഷിപ്പിക്കാനും കൂടി സംഘടിപിച്ച കവിയരങ്ങിൽ പ്രശ്‌സതരായ 9 മലയാള കവികൾ ഭാരതത്തെക്കുറിച്ച് എഴുതിയ കവിതകൾ അവതരിപ്പിച്ചു.

കവികളായ അമ്പലപ്പുഴ ഗോപകുമാർ, മധുവനം ഭാർഗവൻ പിള്ള, മോഹനൻ മൂലയിൽ, വീക്കേ സുധാകരൻ, ബാബുരാജ് കളമ്പൂർ, പി.സി.മധുരാജ്, രമ വടശ്ശേരി, സുരേഷ് ബാബു കിള്ളിക്കുറിശ്ശിമംഗലം തുടങ്ങിയവരാണ് ചടങ്ങിൽ കവിത അവതരിപ്പിച്ചത്.

അയുദ്ധ് എറണാകുളം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ സ്വാഗതവും രതീഷ് പന്തളം നന്ദിയും പറഞ്ഞു.

https://www.facebook.com/1536543586458131/posts/5180313958747724/

https://fb.watch/eMv8DXxu6C/

മാതൃചരണ സേവയിൽ
അയുദ്ധ് കേരള

03/08/2022

ഓം നമഃ ശിവായ!🙏

ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനം, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായി ആഘോഷിക്കുന്ന വേളയിൽ അയുദ്ധിന്റെ നേതൃത്വത്തിൽ ഒരു കവിയരങ്ങ് സംഘടിപ്പിക്കുന്നു. ആഗസ്ത് മാസം 7 ന് ഞായറാഴ്ച രാവിലെ 10 മുതൽ 1 മണി വരെ എറണാകുളം, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ചാണ് പരിപാടി.

സ്വാമി അനഘാമൃതാനന്ദപുരിജിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ അറിയപ്പെടുന്ന 9 മലയാള കവികൾ ഭാരതത്തെക്കുറിച്ച് എഴുതിയ കവിതകൾ അവതരിപ്പിക്കും.

കവിതാസാഹിത്യ രംഗങ്ങളിൽ കണ്ടുവരുന്ന മൂല്യശോഷണം ചെറുക്കാനും സംശുദ്ധി കൊണ്ടുവരാനും കാവ്യാസ്വാദനത്തിൽ യുവാക്കൾക്ക് ഉത്സാഹം വളർത്താനും അവരിൽ ഒളിഞ്ഞു കിടക്കുന്ന കവിതാ വാസനയെ തൊട്ടുണർത്തി പരിപോഷിപ്പിക്കാനും കൂടി ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 7 ന് കവിയരങ്ങ് ആസ്വദിക്കാനായി അവിടെ സന്നിഹിതനാവനും ഈ വാർത്ത കഴിയുന്നത്ര സഹൃദയരിലേക്ക് എത്തിക്കാനും അഭ്യർത്ഥിക്കുന്നു...

https://m.facebook.com/story.php?story_fbid=5116720621773725&id=1536543586458131

12/07/2022

ഓം നമശ്ശിവായ,

പ്രീയരേ,

*യുവാക്കളിൽ ധർമ്മ ബോധവും, സാമൂഹ്യ സേവന തൽപരതയും, കാര്യപ്രാപ്തിയും വളർത്തിയെടുക്കുക* എന്ന ഉദ്ദേശ്യത്തോടുകൂടി എറണാകുളം അമൃത യുവധർമ്മധാര (അയുദ്ധ്) *പ്രാവീണ്യം* എന്ന പേരിൽ ഒരു ഏകദിന ശിബിരം സംഘടിപ്പിക്കുന്നു.

സംപൂജ്യ സ്വാമി പൂർണ്ണാമൃതാനന്ദ പുരി, പ്രശസ്ത ട്രെയിനർ വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ജയസൂര്യൻ, അയുദ്ധ് സംസ്ഥാന കോർഡിനേറ്റർ ശ്രീ. മുരളീകൃഷ്ണൻ, ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ. രാഹുൽരാജ് എന്നിവർ പങ്കെടുക്കുന്നു.

Place:- *മാതാ അമൃതാനന്ദമയീ മഠം, ഇടപ്പള്ളി*

Date :- *31.07.2022*
Time:- *9am-- 5pm*

Registration Link :- http://tiny.cc/praveenyam

Last Date of Registration:- 24.07.2022

പങ്കെടുക്കുക, വിജയിപ്പിക്കുക

മാതൃചരണസേവയിൽ

*TEAM AYUDH*
*ERNAKULAM*

22/06/2022

അന്താരാഷ്ട്ര യോഗാദിന ആചരണം

19/06/2022

അന്താരാഷ്ട്ര യോഗാദിനം

അമൃത യുവ ധർമധാര, അമൃത വിദ്യാലയം, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്രാ യോഗാദിനം സമുചിതമായി ആഘോഷിക്കുന്നു. ജൂൺ 21 ചൊവാഴ്ച രാവിലെ 9 മണിക്ക് എറണാകുളം ഇടപ്പള്ളി ബ്രഹ്മസ്ഥാനം ആഡിറ്റോറിയത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. സംപൂജ്യ പൂർണ്ണാമൃതാനന്ദ പുരി സ്വാമിജിയുടെ മഹനീയ സാന്നിധ്യത്തിൽ തീരദേശ സംരക്ഷണ സേന ഐ.ജി ശ്രീ. പി വിജയൻ IPS ഉദ്ഘാടനം ചെയ്യുന്നു. അമൃത വിദ്യാലയം പ്രിൻസിപ്പൽ ശ്രീമതി. മനോരഞ്ജിനി ചടങ്ങിൽ പങ്കെടുക്കും. എല്ലാവരും പങ്കെടുത്ത് ഈ പരിപാടി വൻ വിജയമാക്കിത്തീർക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Photos from AYUDH Ernakulam's post 16/04/2022

"വിഷുത്തൈനീട്ടം" സംഘടിപ്പിച്ചു

മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജന വിഭാഗമായ അമൃത യുവധർമ്മധാര (അയുദ്ധ്) എറണകുളത്തിന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ "വിഷുത്തൈനീട്ടം" സംഘടിപ്പിച്ചു. "വിഷുക്കൈനീട്ടത്തോടൊപ്പം ഒരു വൃക്ഷത്തെ" നല്കുക എന്നതാണ് പരിപാടി. മഠം ജനറൽ സെക്രട്ടറി ശ്രീമദ് പൂർണാമൃതാനന്ദ പുരി സ്വാമിജിയുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും, "മൻ കീ ബാത്തിൽ" പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്ത ശ്രീമൻ നാരായണനെ അയുദ്ധ് അംഗങ്ങൾ ആദരിച്ചു. സ്വാമി അനഘാമൃതാനന്ദ പുരി,ലേഖാ ശ്രീകുമാർ, എന്നിവർ പങ്കെടുത്തു. അയുദ്ധ് എറണാകുളം ജില്ലാ കാര്യദർശി ഉണ്ണികൃഷ്ണൻ സ്വാഗത പ്രസംഗവും , ഹരിഹരയ്യർ കൃതഞ്ജതയും രേഖപ്പെടുത്തി.

#വിഷുത്തൈനീട്ടം
#അയുദ്ധ്

13/04/2022

ഓം നമ:ശിവായ

നൻമയുടേയും സ്നേഹത്തിന്റെയും പ്രത്യാശയുടേയും സന്ദേശം പകർന്ന് നൽകി മറ്റൊരു വിഷുക്കാലം വന്നെത്തിരിക്കുകയാണ്. ഈ വിഷുവിന് കണിയൊരുക്കുമ്പോൾ അമ്മയുടെ വിഷുത്തൈനീട്ടം സന്ദേശം ഓർക്കുമല്ലൊ. വിഷുക്കണിയോടൊപ്പം വൃക്ഷക്കണി കൂടി ഒരുക്കി, കൈനീട്ടത്തോടൊപ്പം തൈനീട്ടം കൂടി നൽകുവാൻ ശ്രദ്ധിക്കുക.

ഈ വർഷവും എറണാകുളം അയുദ്ധിന്റെ നേതൃത്വത്തിൽ "വിഷുത്തൈനീട്ടം" ആഘോഷപൂർവം സംഘടിപ്പിക്കുന്നു. ഏപ്രിൽ 15 ന് വിഷുദിനത്തിൽ രാവിലെ 10 മണിക്ക് ബ്രഹ്മസ്ഥാനം ആഡിറ്റോറിയത്തിൽ വച്ച് സംപൂജ്യ ശ്രീമദ് പൂർണാമൃതാനന്ദ പുരി സ്വാമിജിയുടെ സാന്നിധ്യത്തിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ. എം. ജി ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ശ്രീമൻ നാരായണനെ എറണാകുളം അയുദ്ധ് ആദരിക്കുന്നു.

"വിഷുത്തൈനീട്ടം" പരിപാടി വൻ വിജയമാക്കിത്തീർക്കുവാൻ ഏവരെയും സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു.

*എല്ലാവർക്കും വിഷു ആശംസകൾ !*

മാതൃചരണ സേവയിൽ,
അയുദ്ധ് എറണാകുളം.

#വിഷുത്തൈനീട്ടം
#അയുദ്ധ്

12/04/2022

"വിഷുത്തൈനീട്ടം " ഏപ്രിൽ 15 വിഷുദിനത്തിൽ എറണാകുളം ഇടപ്പള്ളി മാതാ അമൃതാനന്ദമയീ മഠം ആഡിറ്റോറിയത്തിൽ.......
പങ്കെടുക്കുക, വിജയിപ്പിക്കുക...
ഏവരെയും സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു..

13/02/2022

അമ്മയുടെ സന്യാസി ശിഷ്യനും, മാതാ അമൃതാനന്ദമയി മഠം, മാനന്തവാടി അധിപതിയും, വയനാട് ജില്ലാ മഠം സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഏകോപകനുമായിരുന്ന സംപൂജ്യ സ്വാമി അക്ഷയമൃതാനന്ദ പുരി അമ്മയുടെ പാദങ്ങളിൽ ലയിച്ചു. നിരവധി വർഷങ്ങളായി വയനാടൻ സാംസ്കാരിക വേദികളിൽ സജീവവും നാട്ടുകാർക്ക് ചിരപരിചിതനും മലനാടൻ ഗ്രാമങ്ങളുടെ സേവനപാതയിൽ രാപകലില്ലാതെ വ്യാപൃതനുമായിരുന്ന സ്വാമിജിയ്ക്ക് അയുദ്ധ് എറണാകുളത്തിന്റെ കണ്ണീരിൽ കുതിർന്ന പ്രണാമങ്ങൾ...💐🌼🌼🌼🌼

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

സീഡ് ബോൾ നിക്ഷേപ യജ്ഞം......
1. Surya Namaskar2. MeditationAt Ernakulam Ashram.
C 20 Logo Human Formation.At Ernakulam Ashram.
AYUDH volunteers cheerfully preparing for a greener future and sowing #seedsofhope 😊
വിഷുത്തൈനീട്ടം , എറണാകുളം...
കാവ്യഭാരതി
അന്താരാഷ്ട്ര യോഗാദിന ആചരണം  #AYUDH
അന്താരാഷ്ട്ര യോഗാദിന ആചരണം  #AYUDH
Ayudh ekm
Suryanamaskar
വന്ദേ വിദ്യാസ്വരൂപിണീം

Category

Address

Amrithanadamayi Ashram, Bhramasthanam, Kunnumpuram, Edappaly
Kochi
682024

Other Social Services in Kochi (show all)
Anwar Vennala Anwar Vennala
Kochi, Vennala, Ernakulam
Kochi, 682028

A common man with a clear vision, courageous, has integrity, honesty, humility and clear focus in &

Anandu Sajeevan Anandu Sajeevan
Kothamangalam
Kochi, 686691

BJYM Ernakulam district secretary. Former district committee member BJYM Ernakulam.

Help to Clean Kerala Help to Clean Kerala
Kochi

Help to make a Clean and Beautiful Kerala

Ernakulam Gramajana Samooham Ernakulam Gramajana Samooham
Ernakulam Siva Temple
Kochi, 682011

Official Page of Ernakulam Gramajana Samooham

Megasam Foundation Megasam Foundation
Kakkanad
Kochi, 682030

DYFi Kalamassery West MC DYFi Kalamassery West MC
Kochi, 683503

𝐏𝐈𝐍𝐄𝐀𝐏𝐏𝐋𝐄 𝐄𝐗𝐏𝐑𝐄 𝐏𝐈𝐍𝐄𝐀𝐏𝐏𝐋𝐄 𝐄𝐗𝐏𝐑𝐄
Kothamanagalam
Kochi

All the lorry drivers in Kerala have come together as a new milestone for the lorry movement which is

Rafeeq Marakar Rafeeq Marakar
Kochi, 682033

കാരുണയുള്ള മനുഷ്യനാവുക സഹജീവികളോട് കരുണ കാണിക്കുക

Sarvasudhi Ravipuram Division KOCHI Sarvasudhi Ravipuram Division KOCHI
31/4184 B GANAM RAVIPURAM Road
Kochi, 682016

ZERO WASTE MANAGEMENT PROGRAM AT DIVISION 61 RAVIPURAM KOCHI CORPORATION

MY INDIA MY INDIA
Kochi

V4 Kochi V4 Kochi
K K Road, Kaloor, Ernakulam
Kochi, 682017

കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും കൊച്ചിയിലെ പിള്ളേർ അങ്ങനെയല്ല.