DYFi Kalamassery West MC

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFi Kalamassery West MC, Social service, Kochi.

Photos from DYFi Kalamassery West MC's post 22/06/2022

കേരളത്തിൽ Congress- RSS നേതൃത്വത്തിൽ നടക്കുന്ന ഗൂഢാലോചനക്കും കള്ള പ്രചരണത്തിനും എതിരെ DYFI കളമശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുവജന പ്രതിരോധം DYFI മുൻ ബ്ലോക്ക് സെക്രട്ടറി സ: T T രതീഷ് ഉൽഘാടനം ചെയ്തു സംസാരിച്ചു. പൊതു പ്രസ്ഥാനത്തിൻ്റെ ലോക്കൽ കമ്മിറ്റി അംഗം സ: സലിം പതുവന അഭിവാദ്യം ചെയ്തു സംസാരിച്ചു.

28/05/2022
07/04/2022

DYFi യൂത്ത് സെന്റർ ഉദ്ഘാടനം ഏപ്രിൽ 13 ന് വൈകുന്നേരം കലൂരിൽ 💪🔥

20/10/2021
Photos from DYFi Kalamassery West MC's post 09/10/2021

ചെ.. ❤
ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെ ഹൃദയത്തിൽ കെടാതെരിയുന്ന കനലായവൻ..💪
അധികാരത്തിന്റെ തണലിടങ്ങളെ തട്ടിതെറിപ്പിച്ച് പീഡിതരുടെ പക്ഷം ചേർന്ന് തോക്കേന്തി വിപ്ലവം നയിച്ചവൻ..✊

പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല🚩
𝕍𝕚𝕧𝕒 𝕣𝕖𝕧𝕠𝕝𝕦𝕥𝕚𝕠𝕟☆

ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷിദിനം..!
𝐂𝐡𝐞 𝐆𝐮𝐞𝐯𝐚𝐫𝐚 ✰

Photos from DYFi Kalamassery West MC's post 05/07/2021

കഴിഞ്ഞ കാലവർഷ സമയത്ത് വട്ടേക്കുന്നം ഹെൽത്ത് സെന്ററിന് സമീപമുള്ള 20 അടിയോളം ഉയരമുള്ള സുരക്ഷ മതിൽ തകർന്നു വീണു, ജീവഹാനി പോലും ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്ന ഈ ദുരന്തത്തിൽ റോഡ് തകരുകയും പാർക്ക്‌ ചെയ്‌തിരുന്ന മൂന്ന് കാറുകളും സുരക്ഷ മതിലിന്റെ കരിങ്കല്ലുകളും താഴെയുള്ള വീടുകളിലേക്ക് പതിച്ചു നാശനാഷ്ടങ്ങൾ ഉണ്ടായി. അടുത്ത കാലാവർഷം എത്തിയിട്ടും തകർന്ന ഭിത്തി അതേപടി ആണ് ഇപ്പോഴും നിലനിൽക്കുന്നത്. മഴ തുടങ്ങിയപ്പോൾ മണ്ണിടിച്ചിൽ വീണ്ടും കാണപ്പെട്ടു. ഇത് മൂലം സുരക്ഷാ മതിലിന് സമീപമുള്ള വീട്ടുകാർ ഭയപ്പാടോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ദിവസവും നൂറു കണക്കിന് രോഗികൾ ആശ്രയിക്കുന്ന ഹെൽത്ത് സെന്ററിനും പിഞ്ചു കുട്ടികൾ പഠിക്കുന്ന അംങ്കണവാടിക്കും ഇത് ഭീഷണി പുലർത്തുന്നുണ്ട്. ഒരു വർഷക്കാലം ആയിട്ടും ബന്ധപ്പെട്ട ജനപ്രതിനിധികളോ മുൻസിപ്പാലിറ്റിയോ ഇത് പുനർനിർമ്മിച്ചില്ല. അനന്തമായി നീണ്ടു പോകുന്ന സുരക്ഷാ മതിലിന്റെ പുനർനിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇതുവരെ ഇതിൽ ഒരു നടപടിയും ആകാത്ത അതിൽ പ്രതിഷേധിച്ചും DYFI വട്ടേക്കുന്നം റീത്ത് വെച്ചു പ്രതിഷേധിച്ചു. DYFI വട്ടേക്കുന്നം യൂണിറ്റ് സെക്രട്ടറി ദീപക്ക് കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പള്ളിത്താഴം യൂണിറ്റ് സെക്രട്ടറി സ.താഹിർ സ്വാഗതം പറഞ്ഞു പ്രതിഷേധയോഗം CPIM ആക്ടിങ്ങ് ഏരിയ സെക്രട്ടറി KB വർഗീസ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി വെസ്റ്റ് ലോക്കൽ സെക്രടറി TT രതീഷ് ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ സലീം പതുവന ,ഗോപാലകൃഷ്ണ പിള്ള DYFl മേഖലാ സെക്രടറി ബാലു രവീന്ദ്രൻ ,മേഖലാ പ്രസിഡന്റ് ശ്യാംജിത്ത് ജോഷി ,ട്രഷറർ നിഖിൽ P.S എന്നിവർ സംസാരിച്ചു .പളളിത്താഴം യുണിറ്റ് വൈസ് പ്രസിഡന്റ് സ. അൻനീർ നന്ദി രേഖപ്പെടുത്തി പ്രതിഷേധപരിപാടിക്ക് നൗഫൽ , സുധീർ ,ഷിനോജ് ,അഷറഫ് അലി,ലിബിൻ, റിയാസ് ,നിതിൻ ,വിഷ്ണു എന്നിവർ പരിപാടിക്ക് നേതൃത്വം നൽക്കി.

Photos from DYFi Kalamassery West MC's post 27/06/2021

DYFl കരിപ്പായി ,സ്കൂൾ യൂണിറ്റുകൾ സംയുക്തമായി കളമശ്ശേരി സ്ക്കൂൾ ബസും പരിസരവും ശുചികരിച്ചു . കളമശ്ശേരി സ്ക്കൂൾ പ്രിൻസിപ്പലിന്റെ ആവശ്യപ്രകാരം നടന്ന പ്രവർത്തനo മേഖലാ സെക്രട്ടറി ബാലു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു മേഖലാ ട്രഷറർ നിഖിൽ P. S മേഖലാ കമ്മിറ്റി അംഗങ്ങളായ ജിനിത്ത് ,അമൽ എന്നിവർ സംസാരിച്ചു .യൂണിറ്റ് സെക്രടറിമാരായ ഷെമീർ , അരുൺകുമാർ .യൂണിറ്റ് അംഗങ്ങളായ പോൾ ,രാജു കുട്ടൻ എന്നിവർ നേതൃത്വം നൽകി .

Photos from DYFi Kalamassery West MC's post 23/06/2021

DYFI കളമശ്ശേരി സ്കൂൾ, കരിപ്പായി യൂണിറ്റുകൾ സംയുക്തമായി കളമശ്ശേരി Gov. VHSSസ്കൂളിന് പഠനോപകരണങ്ങൾ കൈമാറി.
സ്കൂള് യൂണിറ്റ് സെക്രട്ടറി ഷമീറിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ CPIM കളമശ്ശേരി ഏരിയ സെക്രട്ടറി കെ.ബി വർഗീസ് ഹൈസ്കൂൾ പ്രിൻസിപ്പൽ പ്രവീണ് കുമാറിന് പഠനോപകരണങ്ങൾ നല്കി ഉൽഘാടനം ചെയ്തു. CPIM കളമശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.ടി രതീഷ്, DYFI കളമശ്ശേരി ബ്ലോക്ക് സെക്രട്ടറി എ.ആർ രഞ്ജിത്, കളമശ്ശേരി വെസ്റ്റ് മേഖല സെക്രട്ടറി ബാലു, പ്രസിഡന്റ് ശ്യാംജിത് എന്നിവർ സംസാരിച്ചു. കരിപ്പായി യൂണിറ്റ് സെക്രട്ടറിഅരുൺകുമാർ സ്വാഗതം ആശംസിച്ചു. CPIM സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയും DYFI മേഖല ട്രെഷററുമായ നിഖിൽ പി.എസ് , മേഖല കമ്മിറ്റി അംഗം അമൽ വർഗീസ് ,CITU ജില്ല കമ്മിറ്റി അംഗം പി.കെ ദിനേശൻ ,യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു.

22/06/2021

"അഭിമാനത്തോടെ ഞാൻ പറയും .
സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല"
സംസ്ഥാന കാമ്പയിൻ - DYFI

സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്.
നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെൺകുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി.

ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകരുത്.

പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.

നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല,
സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്.
ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിൽ അളന്നുതൂക്കിയ പണത്തിനോ ആർഭാടത്തിനോ യഥാർത്ഥത്തിൽ ഒരു സ്ഥാനവുമില്ല. സോഷ്യൽ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആർഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര
ജീവനാണ് അവസാനിപ്പിച്ചത്. സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാൽ എരിഞ്ഞുജീവിക്കുന്ന പെൺജീവിതങ്ങൾ, ഉരുകുന്ന രക്ഷകർത്താക്കൾ ഒട്ടേറെയാണ്. നമുക്കരികിൽ, നമ്മിൽ പലരുടെയും വീട്ടിൽ ഇതുപോലെ എത്രയോപേർ....ഇനി ഒരാൾ കൂടി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം.

രാഷ്ടീയ ഭേദമന്യേ മുഴുവൻ പേരോടും ഈ കാംപയിനിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു '

22/06/2021

സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ

കൊല്ലത്തെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപരിഷ്‌കൃത മനസുമായി ജീവിക്കുന്ന ഇത്തരം ആളുകൾ മലയാളികൾക്ക് അപമാനമാണ്. സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വർഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാർത്തകൾ അപകടകരമായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ക്രൂരമായ പീഡനത്തിന്റെ വാർത്തകളാണ്. സ്ത്രീധനത്തിൻ്റെ പേരിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ തന്നെ പറയുന്ന വാട്സാപ്പ് സന്ദേശങ്ങളും മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിസ്മയയുടേത് കൊലപാതകമാണെന്നുമുള്ള അച്ഛൻ ആരോണവും പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ ഇല്ലാതാകാനുള്ളതല്ല പെൺ ജീവിതങ്ങൾ. അതിനാൽ, വിസ്മയയുടെ മരണത്തിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കണം.

സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്നത് നാം ഗൗരവത്തോടെ കാണണം. കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ് പെൺകുട്ടികൾ എന്ന ധാരണ സമൂഹത്തിൽ ഇന്നും ശക്തമായുണ്ട്. അതിൻ്റെ പരിണിത ഫലം കൂടിയാണ് വിസ്മയയുടെ മരണം. ഈ സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെൺകുട്ടിയും ഇത്തരം സംഭവങ്ങൾക്ക് ഇരയാകാൻ പാടില്ല. സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെയും ജീവിതം വഴിമുട്ടാൻ പാടില്ല. അതിന് കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പരിഷ്‌കൃത സമൂഹത്തിൽ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് ഡിവൈഎഫ്ഐ ശക്തമായ കാമ്പയിനുകൾ ഉയർത്തിക്കൊണ്ട് വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

21/06/2021

CPIM സ്ക്കൂൾ ബ്രാഞ്ച് സെക്രടറി ആയി തിരഞ്ഞെടുത്ത DYFI കളമശ്ശേരി West മേഖലാ ട്രഷറർ സ. നഖിലിന് അഭിനന്ദനങ്ങൾ 💪

19/06/2021

DYFi പള്ളിത്താഴം, വായനശാല, മുട്ടാർ, വട്ടേകുന്നം യൂണിറ്റുകൾസംയുക്തമായി
വട്ടേകുന്നം റോഡുകളും കടകളും വീടുകളും ഉൾപ്പെടെ മുഴുവൻ പ്രദേശവും സാനിററയ്സിങ് നടത്തുന്നു.

Photos from DYFi Kalamassery West MC's post 19/06/2021

കളമശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റിയുടെ പ്രദേശങ്ങളിൽ അണുനശീകരണപ്രവർത്തനത്തിന് ഭാഗമായി Dyfi പള്ളിത്താഴം, വായനശാല, മുട്ടാർ വട്ടേകുന്നം യൂണിറ്റുകൾ സംയുക്തമായി "ശുചിത്വ വട്ടേകുന്നം "ക്യാമ്പയിൻ നടത്തി. അണുനശീകരണ യജ്ഞം ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി.ടി രതീഷ് ഉദ്ഘാടനം നിർവഹിച്ചു.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സ:ബാലു രവീന്ദ്രൻ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:സലിം പതുവന, സ:ഗോപാലകൃഷ്ണപിള്ള,സ:സി.എം അസീസ്, സ:സുരേന്ദ്രൻ, സ:മുഹമ്മദാലി എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗങ്ങളായ സ:ദീപക് കുമാർ, സ:താഹിർ, സ:നൗഫൽ, സ:നിധിൻ എന്നിവർ ശുചീകരണ യജ്ഞത്തിന് മേൽനോട്ടം വഹിച്ചു.
DYFi പള്ളിത്താഴം, വായനശാല, മുട്ടാർ, വട്ടേകുന്നം യൂണിറ്റുകൾസംയുക്തമായി
വട്ടേകുന്നം റോഡുകളും കടകളും വീടുകളും ഉൾപ്പെടെ മുഴുവൻ പ്രദേശവും സാനിററയ്സിങ് നടത്തുകയാണ്....

DYFI വെസ്റ്റ് മേഖലയിലെ പ്രദേശങ്ങളിൽ അണുഅണുനശീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഡിവൈഎഫ്ഐ കളമശേരി മേഖലാ സെക്രട്ടറി ബാലു രവീന്ദ്രൻ അറിയിച്ചു.

ഉദ്ഘാടന കർമ്മം നിർവഹിച്ച സഖാവ് ടി.ടി രതീഷ് ജനോപകാരപ്രദമായ പ്രവർത്തനവുമായി എന്നു മുന്നിട്ടിറങ്ങുന്ന വട്ടേക്കുന്നം പ്രദേശത്തെ ഡിവൈഎഫ്ഐ സഖാക്കളെ പ്രത്യേകം അഭിനന്ദിച്ചു....

Photos from DYFi Kalamassery West MC's post 18/06/2021

DYFl കളമശ്ശേരി വെസ്റ്റ് മേഖലാ നടത്തുന്ന പoനോപകരണ വിതരണം യൂണിറ്റുകളെ ഏൽപ്പിച്ചു . DYFl മുൻ ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി വെസ്റ്റ് LC സെക്രടറി സഖാവ് TT രതീഷ് സ.അരുണിനും, സ. ഷെമീറിനും യൂണിറ്റുകളിലേക്ക് പുസ്തകങ്ങൾ നൽകി ഉദ്ഘാനം നിർവഹിച്ചു .
യോഗത്തിന് മേഖലാ പ്രസിഡന്റ് സ.ശ്യാംജിത്ത് അദ്ധ്യക്ഷത വഹിച്ചു , ബ്ലോക്ക് വൈസ് പ്രസിഡന്റ് സ ചിത്ര ,മേഖലാ സെക്രടറി ബാലു ,മേഖലാ ട്രഷറർ സ. നിഖിൽ എന്നിവർ സംസാരിച്ചു.

Photos from DYFi Kalamassery West MC's post 13/06/2021

കളമശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റിയുടെ പ്രദേശങ്ങളിൽ അണുനശീകരണപ്രവർത്തനത്തിന് ഭാഗമായി ടി.ഒ.ജി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗ്ലാസ് കോളനി മേഘലയിൽ അണുനശീകരണ പ്രവർത്തനം ആരംഭിച്ചു.
DYFI വെസ്റ്റ് മേഖല സെക്രട്ടറിയേറ്റ് അംഗവും dyfi ടി.ഒ.ജി ബി യൂണിറ്റ് പ്രസിഡന്റുമായ സഖാവ് അമൽ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ഉൽഘാടന പരിപാടിയിൽ DYFI കളമശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും ഒന്നാം വാർഡ് കൗണ്സില്ലറുമായ സഖാവ് ചിത്ര സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു DYFI ബ്ലോക്ക് സെക്രട്ടറി സഖാവ് എ.ആർ രഞ്ജിത് ഫ്യൂമിഗേഷൻ മെഷീൻ പ്രവർത്തിപ്പിച്ച് ഉൽഘാടനം നിർവഹിച്ചു. DYFI കളമശ്ശേരി വെസ്റ്റ് മേഖല സെക്രട്ടറി സഖാവ് ബാലു രവീന്ദ്രൻ അഭിവാദ്യം അർപ്പിച്ചുസംസാരിച്ചു. മേഖല ട്രശെറർ നിഖിൽ TOG A യൂണിറ്റ് പ്രസിഡന്റ് സിജോ സെക്രട്ടറി ലിന്റോ TOG ബി യൂണിറ്റ് സെക്രട്ടറി എഡ്വിൻ മറ്റു യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു.

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

Category

Website

Address


Kochi
683503

Other Social Services in Kochi (show all)
Anwar Vennala Anwar Vennala
Kochi, Vennala, Ernakulam
Kochi, 682028

A common man with a clear vision, courageous, has integrity, honesty, humility and clear focus in &

Anandu Sajeevan Anandu Sajeevan
Kothamangalam
Kochi, 686691

BJYM Ernakulam district secretary. Former district committee member BJYM Ernakulam.

Help to Clean Kerala Help to Clean Kerala
Kochi

Help to make a Clean and Beautiful Kerala

Megasam Foundation Megasam Foundation
Kakkanad
Kochi, 682030

𝐏𝐈𝐍𝐄𝐀𝐏𝐏𝐋𝐄 𝐄𝐗𝐏𝐑𝐄 𝐏𝐈𝐍𝐄𝐀𝐏𝐏𝐋𝐄 𝐄𝐗𝐏𝐑𝐄
Kothamanagalam
Kochi

All the lorry drivers in Kerala have come together as a new milestone for the lorry movement which is

AYUDH Ernakulam AYUDH Ernakulam
Amrithanadamayi Ashram, Bhramasthanam, Kunnumpuram, Edappaly
Kochi, 682024

Founded in India in 1985, AYUDH empowers young people to integrate universal values into their daily lives. Starting with themselves, the goal is to establish a future of hope, pea...

Rafeeq Marakar Rafeeq Marakar
Kochi, 682033

കാരുണയുള്ള മനുഷ്യനാവുക സഹജീവികളോട് കരുണ കാണിക്കുക

Sarvasudhi Ravipuram Division KOCHI Sarvasudhi Ravipuram Division KOCHI
31/4184 B GANAM RAVIPURAM Road
Kochi, 682016

ZERO WASTE MANAGEMENT PROGRAM AT DIVISION 61 RAVIPURAM KOCHI CORPORATION

MY INDIA MY INDIA
Kochi

V4 Kochi V4 Kochi
K K Road, Kaloor, Ernakulam
Kochi, 682017

കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും കൊച്ചിയിലെ പിള്ളേർ അങ്ങനെയല്ല.

Adv Leepa Tittu Koikkaran Adv Leepa Tittu Koikkaran
MG Road
Kochi, 682915

The official page of Adv. Leepa Tittu Koikkaran