Star Of The East news
The holy apostolic throne of Saint Thomas
പരിശുദ്ധ അന്ത്രയോസ് ബാവായുടെ 332-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും കല്ലട വലിയപള്ളി
ഗാനശുശ്രൂഷ
ധ്യാനം
റവ ഫാ ബേണി വർഗ്ഗീസ് കപ്പൂച്ചിൻ
ഡയറക്ടർ സാൻപിയോ റിട്രീറ്റ് സെൻറർ ,ചവറ
Watch Live On
Jaiz Media
For Enquiry 9995050757
"ഓർത്തോദുക്സോ വിശ്വാസം"
🎙️ ഡാനി ജോൺ ജേക്കബ്.
അന്നനടയുടെ കഥ
ഒരു കഥ പറയാം.!
Lenten_Talk 20
"Walking the right path leaves a legacy of goodness for others to follow."
- Zacher
മുളന്തുരുത്തി പള്ളി ആരുടേത്...?
കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്ത ശ്രീ. ടോം ജോസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അത്യന്തം ഖേദകരമാണ്. | ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത.
പരിശുദ്ധ അന്ത്രയോസ് ബാവായുടെ 332-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും കല്ലട വലിയപള്ളി
സന്ധ്യാനമസ്കാരം
ഗാനശുശ്രൂഷ
തിരുവചനശുശ്രൂഷ
റവ ഫാ ഗീവർഗ്ഗീസ് കോശി കറ്റാനം
OCYM കേന്ദ്ര വൈസ് പ്രസിഡൻറ്
ക്യാൻഡിൽ പ്രയർ
Watch Live On
Jaiz Media
For Enquiry 9995050757
ഷിബു പീഡിയേക്കൻ എന്ന നിലപാടില്ലാത്ത, താനിപ്പോൾ എവിടെയാണെന്ന് തനിക്കുപോലുമറിയാത്ത വ്യക്തിയോട് ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരമുണ്ടോ? ഇല്ലെങ്കിൽ പഴയോരു പപ്പു ഡയലോഗ് ഒന്നുകൂടി ആവർത്തിക്കാം. താനാരാണെന്ന് തനിക്കറിയാൻ വയ്യെങ്കിൽ താനെന്നോട് ചോദിക്കണം താനാരാണെന്ന് അപ്പോൾ ഞാൻ തന്നോട് പറയാം താനാരാണെന്ന്.
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും Politics and International Studies -ൽ പി എച്ച് ഡി ബിരുദം
കരസ്ഥമാക്കിയ ശ്രീമതി അനിതാ എലിസബേത്ത് മാത്യുവിന് പ്രാർത്ഥനാശംസകൾ. ചെങ്ങന്നൂർ ഭദ്രാസനത്തിലെ മെഴുവേലി ഹോളി ഇന്നസെൻ്റ്സ് വലിയപള്ളി ഇടവകാംഗമാണ്.
കുറ്റൂർ സെൻ്റ് ഗ്രീഗോറിയോസ് ബഥാന്യ ഓർത്തോഡോക്സ് ഇടവക വികാരി
ബഹു ഡോ. റെന്നി തോമസ് അച്ചൻ്റെ സഹധർമ്മിണിയാണ്. സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ അസിസ്റ്റ്ൻ്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.
Breaking News!
മഴുവന്നൂർ, ഓടക്കാലി പള്ളികളുടെ കോടതിയലക്ഷ്യ കേസുകൾ ഹൈക്കോടതി പരിഗണിക്കുകയും മാർച്ച് 6-ാം തിയതിക്ക് ഉള്ളിൽ വിധി നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ് ഇട്ടു.
ഇല്ലങ്കിൽ ഉദ്യോഗസ്ഥരും പ്രതികളും മാർച്ച് 12 ന് കോടതിയിൽ നേരിട്ട് ഹാജരാവണം.
പരുമല ന്യൂറോളജി, ക്ലിനിക്കൽ റേഡിയോളജി വിഭാഗത്തിന്റെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ട Parumala Stroke Conclave - 2024 ൻറെ ഭാഗമായി രണ്ടാം ദിവസമായ 28.02.2024 സ്ട്രോക്ക് ഇമേജിങ്, സ്ട്രോക്ക് എക്സ്റ്റന്റഡ് വിൻഡോ പീരീഡ് എന്നീ വിഷയങ്ങളെ കുറിച്ച് പ്രത്യേക സെമിനാർ നടത്തി.
യു.കെ യിലെ University of Portsmouth ത്തിൽ കൺസൾറ്റൻറ് ന്യൂറോ റേഡിയോളജിസ്റ്റായ ഡോ. ആദിഷ് തൽവാദ്കർ, പരുമല ന്യൂറോളജി വിഭാഗം കൺസൾട്ടന്റുമായ ഡോ. അഷീബ് അബ്ദുൽ ഹഖ് എന്നിവർ ചേർന്ന് സെമിനാർ നയിച്ചു. പരുമല റേഡിയോളജി വിഭാഗം മേധാവി ഡോ. അനിരുദ്ധ് നായർ മോഡറേറ്റർ ആയിരുന്നു. ന്യൂറോ റേഡിയോളജിലെയും സ്ട്രോക്ക് വിഷയങ്ങളിലെയും റീസെന്റ് അപ്ഡേറ്റ് പങ്കുവെക്കുക എന്ന ഉദ്ദേശത്തോടുകൂടി നടത്തപ്പെട്ട ഈ സെമിനാറിൽ, പരുമല ആശുപത്രി കൺസൾട്ടന്റുമാരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു.
Hon'ble Governor Shri Arif Mohammed Khan inaugurated the of at Kottayam. It marked the 1950th year of the martyrdom of St Thomas, 90th year of passing of St. Vattasseril and the Navati of the Constitution of the Church.
"The Malankara Orthodox Syrian Church, the oldest Christian denomination in India,
traces its roots to the first century A.D and to St. Thomas, the apostle who is known to have arrived at Muziris near Kochi, in around 52 A.D.
Hon'ble Governor referred to St. Vattasseril Geevarghese Mar Dionysius as one who dedicated his entire life to protect the Church, its democratic values, independent identity and above all, its national consciousness.
The progressive nature of this Sabha is evident in its tradition of having adopted a Constitution 90 years ago, that is much before we as a nation adopted a Constitution, Hon'ble Governor said :
PRO, Kerala RajBhavan.
പരിശുദ്ധ അന്ത്രയോസ് ബാവായുടെ 332-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും | കല്ലട വലിയപള്ളി |Live
സന്ധ്യാനമസ്കാരം
മേടയിൽ മദ്ധ്യസ്ഥപ്രാർത്ഥന
ഗാനശുശ്രൂഷ
തിരുവചനശുശ്രൂഷ
Mrs.മെർലിൻ റ്റി മാത്യു പുത്തൻകാവ്
മദ്ധ്യസ്ഥപ്രാർത്ഥന
For Best Viewing experience Watch Live ON
Youtube Link
https://youtube.com/live/PgIpSoiO1MY?feature=share
Jaiz Media
For Enquiry 9995050757
പഴഞ്ഞി കത്തീഡ്രൽ വടക്കേ പടിപ്പുരയുടെ കട്ടിളവയ്പ്പ് നടത്തപ്പെട്ടു.
ഉള്ളന്നൂർ വലിയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന 37 - മത് പുന്നക്കുളഞ്ഞി കൺവെൻഷൻ 2024 ഫെബ്രുവരി 28,29, മാർച്ച് 1 എന്നീ തീയതികളിൽ .....
Renovated Chapel Dome at Devalokam.
തിരുവല്ല:- മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ റമ്പാൻ -കോർ എപ്പിസ്കോപ്പ തിരുവല്ല പാലിയക്കര സെന്റ് ജോർജ് ഇടവകയിൽ പറമ്പിൽ വിട്ടിൽ വന്ദ്യ മത്യാസ് റമ്പാച്ചൻ (93) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പീന്നിട്.
ദീർഘകാലം കൊല്ലം, കൽക്കട്ട ഭദ്രാസനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ പാമ്പാടി മാർ കുര്യാക്കോസ് ദയറായോട് അനുബന്ധിച്ചുള്ള ആശ കിരണിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
ആദരാജ്ഞലികൾ : സ്റ്റാർ ഓഫ് ദി ഈസ്റ്റ്
കുറ്റൂർ സെന്റ് ഗ്രിഗോരിയോസ് ബധാന്യ ഓർത്തഡോൿസ് പള്ളിയിൽ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാളിന് ബഹു. റ്റി.എസ്. മത്തായി നെടിയകാലായിൽ അച്ചൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവകയിലെ സണ്ടേസ്കൂൾ വിദ്യാർത്ഥിനി കുമാരി ഹെലെന ലിസ് വർഗ്ഗീസ് വി.കുർബ്ബാനാനന്തരം അനുസ്മരണ പ്രസംഗം നിർവ്വഹിച്ചു.
വന്ദ്യ കെ. കെ. തോമസ് അച്ചന് ചെട്ടികുളങ്ങര സെന്റ് മേരിസ് ഓർത്തഡോക്സ് ചാപ്പലിന്റെ യാത്രാമൊഴി
മാർത്തോമ്മൻ പൈതൃക സംഗമം കഴിഞ്ഞ് വടവുകോട് സെന്റ് മേരീസ് ഓർത്തഡോൿസ് അംഗങ്ങൾ തിരിച്ചെത്തിപ്പോൾ പള്ളിയുടെ എൻട്രൻസിലും ജംഗ്ഷൻ കുരിശടിയിലും സ്ഥാപിച്ചിരുന്ന പൈതൃകത്തിന്റെ ഫ്ലെക്സ് ബോർഡ് കാണുവാൻ ഇല്ല. ആരാണ് കൊണ്ട് പോയതെന്ന് അന്വേഷിക്കുകയും വേണ്ടല്ലോ. അത് മാർത്തോമ്മൻ പൈതൃകത്തിന്റെ വിജയം കണ്ട് അസൂയ ജനിച്ച നമ്മുടെ വിഘടകൂട്ടം തന്നെ ആണെന്ന് അറിയാൻ ജ്യോതിഷന്റെ അടുത്ത് പോയി മഷി നോക്കണ്ട ആവശ്യമില്ലല്ലോ.
ഞങ്ങൾ രണ്ട് ദിവസത്തെ അന്വേഷണത്തിൽ ആയിരുന്നു ഇത് എന്തിന് കൊണ്ട് പോയി എന്ന്. ഇന്ന് കാര്യം പിടി കിട്ടീട്ടോ......1970 കാലഘട്ടത്തിൽ ഓർത്തഡോൿസ് സഭയുടെ സ്ഥാപനമായ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചാപ്പ്ളിൻ ആയി വിലസി രാത്രിക്ക് രായ്മാനം ഒളിച്ചോടി എവിടെയോ പോയി കുപ്പായം ഇട്ട് വന്ന അന്നത്തെ തോമൻ അച്ചന് വേണ്ടി ആയിരുന്നു കൊണ്ട് പോയത്.... കാരണം പറയ്യാം ട്ടോ.... അദ്ദേഹത്തിന് ഇപ്പോൾ തുണിയുടെ ഷഡി പറ്റില്ലല്ലോ. അതിന് വിഘടസഹോദരന്മാർ അവർ ഫിക്സ് ചെയ്തിരുന്ന ഫ്ളക്സ്കളും മറ്റ് ഫ്ളക്സ്കളും ഇരുട്ടിന്റെ മറവിൽ പൊക്കി ഈ കാർന്നോർക്ക് ഫ്ലെക്സിന്റെ ഷഡി തയ്ച്ച് സമ്മാനം നൽകി. ആര് പറഞ്ഞിട്ടെന്നറിയാമ്മോ? ഇപ്പോൾ ഏതാണ്ടത്തെ മെത്രാൻ എന്ന് പറഞ്ഞ് ഇപ്പോൾ സ്വീകരണം വാങ്ങിയ കൊച്ചി പറഞ്ഞിട്ടാണ് കേട്ടോ.... കഷ്ടം എന്നല്ലാതെ എന്ത് പറയ്യാൻ. ഒര് ബ്രേക്കിങ് ന്യൂസും കേട്ടു.. കേരളം മുഴുവൻ ഇരിക്കുന്ന എല്ലാ ബാനറും കളക്ട് ചെയ്യാൻ ഒര് ഫ്ലെക്സ് ബിൽ പാസ്സാക്കാൻ അവരുടെ ആള്ളുകളെ കാണുമ്പോൾ മൂപ്പുണ്ടാകുന്ന ആ തമ്പുരാനേം കൂട്ട് പിടിച്ചിട്ടുണ്ട് എന്ന്. നടക്കട്ടെ ഫ്ലെക്സ് ബില്ലും കോ....... ത്തിലെ ബില്ലും ഒക്കെ..... ഇനിയും നിങ്ങടെ തൊമ്മാച്ചായന് വേണ്ട ഫ്ളക്ക്സുകൾ പുറകെ പുറകെ വരുന്നുണ്ടേ.... ഞങ്ങടെ തൊമ്മാച്ചായനെ സഹായിക്കാൻ ഞങ്ങൾ അല്ലേ ഉള്ളു... പാവം 😟😊😊
" മശിഹായുടെ വിശ്വസ്ത ദാസനും സത്യ വിശ്വാസത്തിൻ്റെ കാവൽഭടനുമായ പരിശുദ്ധ മാർ ആബോ ഈ മദ്ബഹായിൽ അന്ത്യ വിശ്രമം കൊള്ളുന്നു"
സുവിശേഷ പ്രഘോഷണാർഥം പേർഷ്യയിൽ നിന്നും മലങ്കരയിൽ എത്തി തൻ്റെ ആയുസ്സും ജീവനും മലങ്കര മക്കൾക്കായി സമർപ്പിച്ച മാർ ആബോ പിതാവിൻ്റെ കബറിടം✝️
പുരാതനമായ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി
ക്രിസ്തബ്ദം 905 അടുത്ത് മലങ്കരയിൽ എത്തിയ പിതാവാണ് പരിശുദ്ധ മാർ ആബോ. അദ്ദേഹം കടമറ്റത്താണ് എത്തിയത്. അവിടെ പള്ളി നിർമ്മാണത്തിന് ശേഷം സുവിശേഷ ഘോഷണാർത്ഥം തെക്കോട്ട് യാത്ര ചെയ്യുകയും ദേവലോകക്കര എന്ന തേവലക്കരയിൽ എത്തുകയും ചെയ്തു. എ.ഡി. 905 ൽ ദിൻഹാ എന്ന മെത്രാന്റെ കൂടെ റാബാൻ, യൗനാൻ, മാറാവാൻ (മാർആബോ) എന്നിങ്ങനെ മൂന്നു പേർ കേരളത്തിലെത്തി. അതിൽ മാറാവൻ തേവലക്കര പള്ളിയിൽ കബറടങ്ങി.
മാറാച്ചൻ എന്ന പേരിലാണ് തേവലക്കരയിൽ പരിശുദ്ധ പിതാവ് അറിയപ്പെടുന്നത്.
മാറാവാൻ, മാറാബ്, മാറാവ്, മാറാബോ, മാറാച്ചൻ എന്നിങ്ങനെ പലപേരുകളിലും ഈ പരിശുദ്ധൻ അറിയപ്പെടുന്നു.
നിരണം ഗ്രന്ഥവരിയിൽ ഈ പിതാവിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
മിശിഹാക്കാലം 905 ൽ കൊല്ലം 80 ൽ ദനഹാ എന്ന് പേരുള്ള മെത്രാൻ വന്നു. അയാളുടെ കൂടെ റാബാൻ എന്നും യൗനാൻ എന്നും മാറാവാൻ എന്നും ഇങ്ങനെ നാലുപേർ മലയാളത്ത വന്നതിൽ യൗനാൻ എന്നയാൾ നിരണത്തുള്ള പളളി ഇടവകയിൽ ചെന്നിത്തല മുറിയിൽ തെക്കേവീട്ടിൽ കുരുവിള എന്നവന്റെ വീട്ടിൽ അടങ്ങി. ദെനഹ എന്നയാൾ കോട്ടക്കു പിറത്തു കൊടശ്ശേരി നാട്ടിൽ കണ്ണണ്ണംകുളം എന്ന മാപ്പിളയുടെ വീട്ടിൽ അടങ്ങി. മാറാവാൻ എന്നയാൾ തേവലക്കര പളളിയിൽ അടങ്ങി.
(എം, കുര്യൻ തോമസ് നിരണം ഗ്രന്ഥവരി, സോഫിയ ബുക്സ്, കോട്ടയം, ആഗസ്റ്റ് 2000, പേജ് 82)
മാർ ആബോ പ്രസിദ്ധനായ കടമറ്റത്തച്ചന്റെ ഗുരു എന്ന് അറിയപ്പെടുന്നു. കടമറ്റത്ത് കത്തനാർക്ക് ലഭിച്ച മാർ ആബോയുടെ തിരുശേഷിപ്പുകൾ (വലത് കരം) കടമറ്റം പള്ളിയുടെ മദ്ബഹായുടെ ഭിത്തിയിൽ അടക്കം ചെയ്തതായി കരുതപ്പെടുന്നു.
ജീവിച്ചിരുന്നപ്പോൾ സ്വർഗ്ഗരാജ്യം പ്രസംഗിച്ച് അനേകരെ ക്രിസ്തുവിലേക്ക് ആകർഷിച്ചു. മരണശേഷവും ആ പിതാവിന്റെ അപേക്ഷയാൽ ദൈവസന്നിധിയിൽ നിന്ന് അത്ഭുതങ്ങളും ആശ്വാസവും
ഏറ്റുവാങ്ങിയവർ അനേകരാണ്. പരിശുദ്ധന്റെ കബറിങ്കൽ
കണ്ണുനീരോടെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നവരാണ് ഈ അനുഭവസ്ഥർ.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് തേവലക്കര പള്ളി അഥവാ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി. മാർ ആബോയുടെ മധ്യസ്ഥതയിലുള്ള ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിത്.
ഒന്നാം നൂറ്റാണ്ടിൽ മാർത്തോമ്മാ ശ്ശീഹായാൽ സ്ഥാപിതമായ കൊല്ലം തരിസാപ്പള്ളി കടൽക്ഷോഭത്തിൽ നശിച്ചപ്പോൾ അവിടെ നിന്നും കുടിയേറിയ ക്രിസ്തുമത വിശ്വാസികൾ സ്ഥാപിച്ചതാണ് ഈ ദേവാലയമെന്ന് വിശ്വസിക്കപ്പെടുന്നു. നാലാം നൂറ്റാണ്ടോടുകൂടി പുതുക്കി പണിത ദേവാലയം പതിനേഴോളം നൂറ്റാണ്ടുകൾ താണ്ടുകയും 1971-ൽ അവസാനമായി പുതുക്കി പണിയുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ ചാലിയത്ത് മരയ്ക്കാരുടെ ആക്രമണത്തിന് തേവലക്കര ദൈവാലയം വിധേയമായപ്പോൾ ദൈവാലയം അഗ്നിക്കിരയാക്കപ്പെട്ടു. ആക്രമണത്തിൽ നിരവധിപേർ രക്തസാക്ഷികളായി, ധാരാളം പേർ പലായനം ചെയ്തു, നിരവധിപേർ മതപരിവർത്തനം ചെയ്യേണ്ടിവന്നു. പ്രസ്തുത ആക്രമണത്തെ അതിജീവിച്ചവർ ദൈവാലയം പുതുക്കി പണിയുകയും സത്യവിശ്വാസത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോവുകയും ചെയ്തു. ഈ സംഭവത്തിൽ രക്തസാക്ഷികളായ പൂർവ്വ പിതാക്കന്മാരായ കുടുംബാംഗങ്ങളെ കൂട്ടമായി കുഴിച്ചുമൂടിയതിന്റെ അസ്ഥികളും,അവശിഷ്ടങ്ങളും പിൽക്കാലത്ത് ദൈവാലയ പുനഃനിർമ്മാണ കാലയളവിൽ കണ്ടെടുത്തിരുന്നു.
പരിശുദ്ധ മാർ ആബോയും, ഈ കാലഘട്ടത്തിലല്ലെങ്കിലും സഭയ്ക്ക് വേണ്ടി രക്തസാക്ഷികളായ പൂർവ്വിക പിതാക്കന്മാരും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് തേവലക്കര.
1599 ൽ നടന്ന ഉദയംപേരൂർ സുന്നഹദോസിൽ ഉണ്ടായിരുന്ന പളളികളുടെ കൂട്ടത്തിൽ തേവലക്കര പള്ളിയുമുണ്ട്.
2008 ൽ ഈ പള്ളിയുടെ ചരിത്ര പരമായ പ്രാധാന്യം കണക്കിലെടുത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ " മാർ ആബോ തീർഥാടന കേന്ദ്രം" ആയി ഉയർത്തി.
മാർ ആബോയുടെ ഓർമ്മപെരുന്നാൾ എല്ലാവർഷവും ഫെബ്രുവരി 7,8 തീയതികളിലും, ജനനപ്പെരുന്നാൾ ഒക്ടോബർ 23-നും നടത്തിവരുന്നു.
പരിശുദ്ധ അന്ത്രയോസ് ബാവായുടെ 332-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും |കല്ലട വലിയപള്ളി
(കൊല്ലം മെത്രാസനം )
സന്ധ്യാനമസ്കാരം
ഗാനശുശ്രൂഷ
കൺവൻഷൻ ഉദ്‌ഘാടനം
റവ .ഫാ പി റ്റി ഷാജൻ
കൊല്ലം മെത്രാസന സെക്രട്ടറി
തിരുവചനശുശ്രൂഷ
റവ .ഫാ പി കെ ഗീവർഗ്ഗീസ് കല്ലൂപ്പാറ
സമർപ്പണ പ്രാർത്ഥന
Watch Live On
Jaiz Media
For Enquiry 9995050757
For Better Quality
Youtube
https://youtube.com/live/0PzjfvJm4Bk?feature=share
മലങ്കര സഭയിലെ വൈദീകരും മെത്രാന്മാരും ഉപയോഗിക്കുന്ന അംശവസ്ത്രങ്ങള്‍ അന്ത്യോഖ്യന്‍ സുറിയാനി സഭയില്‍ നിന്നും പകര്‍ത്തിയതാണോ ?.
മലങ്കരയിലെ വിഘടിത വിഭാഗം എപ്പോളും ഉന്നയിക്കുന്ന ഒരു ആരോപണമാണിത്. ഈ ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോ ?. മലങ്കര സഭയുടെ മേല്‍പ്പട്ടക്കാരുടെയും പട്ടക്കാരുടെയും അംശവസ്ത്രങ്ങള്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടേതാണോ ? അല്ല എങ്കില്‍ ഇത് ഏത് പാരമ്പര്യത്തില്‍ നിന്നാണ് ഇതുല്‍ഭവിച്ചിട്ടുള്ളത് ? ഈ വിഷയമാണ് പോസ്റ്റില്‍ പരിശോധിക്കുന്നത്.
ക്രിസ്തുമതത്തിന്റെ ഉല്‍ഭവം ജെറുസലേമില്‍ ആയിരിക്കുന്നത് പോലെ സഭയുടെ എല്ലാ പാരമ്പര്യങ്ങളുടെയും ഉല്‍ഭവവും ജെറുസലേമില്‍ തന്നെയാണ്.
സഭയില്‍ ആദ്യത്തെ ആരാധനക്രമവും പുരോഹിതനും മഹാപുരോഹിതനും എല്ലാം ആദ്യമായി ഉയര്‍ന്നു വന്നത് ജെറുസലേമില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ജെറുസലേമില്‍ ഉല്‍ഭവിച്ച ക്രൈസ്തവ സഭാ പാരമ്പര്യത്തിന് പ്രാദേശികതയോ , ഭാഷാ പരിമിതിയോ, അതിര്‍വരമ്പുകളോ ഇല്ല.
എല്ലാ ഭാഷക്കാരിലേക്കും എല്ലാ പ്രദേശികത്വങ്ങളിലേക്കും വ്യവസ്ഥിതികളുടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചു കൊണ്ട് ഈ ആദിമ ക്രൈസ്തവ സഭാ പാരമ്പര്യം വ്യാപിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം ഈ പരമ്പര്യത്തെ സ്വന്തം എന്ന പോലെ സ്വീകരിച്ചിട്ടുമുണ്ട്.
ഒന്നാം നൂറ്റാണ്ടില്‍ ജെറുസലേമില്‍ പ്രബലമായി നിന്നിരുന്ന ഗ്രീക്ക് എബ്രായ ഭാഷകളില്‍ ക്രൈസ്തവര്‍ തങ്ങളുടെ ഭാഷയായി സ്വീകരിച്ചത് ഗ്രീക്ക് ഭാഷയെയാണ്. എബ്രായ ഭാഷ യഹൂദരുടെ ഭാഷയായി മുദ്രകുത്തപ്പെട്ടിരുന്നത് കൊണ്ടാവാം ക്രൈസ്തവര്‍ ഗ്രീക്ക് ഭാഷ തെരഞ്ഞെടുത്തത്. അങ്ങനെ പഴയ നിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റുവജന്റ് ക്രൈസ്തവര്‍ അവരുടെ പഴയനിയമ ഗ്രന്ഥമായി സ്വീകരിക്കുകയും അതോടൊപ്പം തന്നെ പുതിയനിയമ ഗ്രന്ഥങ്ങള്‍ ഗ്രീക്ക് ഭാഷയില്‍ തന്നെ രചിക്കുകയും ചെയ്തു.
ആദിമ ക്രൈസ്തവ സഭയില്‍ ഗ്രീക്ക് ഭാഷയുടെയും പാരമ്പര്യത്തിന്റെയും വ്യാപ്തി എത്രത്തോളമായിരുന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണ് ആമുഖമായി ഇത്രയും പറഞ്ഞത്.
നമ്മുടെ വിഷയം സഭയിലെ പുരോഹിതരുടെ ആരാധനാവസ്ത്രങ്ങള്‍ ആയതിനാല്‍ അതിലേക്ക് കടക്കാം.
1) വെള്ളക്കുപ്പായം. (ചിത്രം 1)
ആദിമ ക്രൈസ്തവ സഭയിലെ പട്ടക്കാരും മേല്‍പട്ടക്കാരും വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ട വസ്ത്രം ആയിരുന്നു വെള്ളക്കുപ്പായം. അതേ പോലെ തന്നെ മാമോദീസാ മുങ്ങുന്ന വിശ്വാസികളും ഇതേ പോലുള്ള വെള്ളക്കുപ്പായം ധരിച്ചിരിക്കണം എന്നും നിര്‍ബന്ധമുണ്ടായിരുന്നു.
( ഇതു വായിക്കുമ്പോള്‍ മുതിര്‍ന്നവരുടെ മാത്രം സ്നാനമാണ് ആദിമ സഭയിലുള്ളത് എന്ന് ദുര്‍വ്യാഖ്യാനിക്കരുത്. 2008 ലാണ് ആധാര്‍കാര്‍ഡ് ഇന്‍ഡ്യയില്‍ നടപ്പാക്കിയത്. അന്ന് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മുതിര്‍ന്നവരും കുഞ്ഞുങ്ങളും ഉള്‍പടെ എല്ലാവരും ആധാര്‍കാര്‍ഡ് എടുത്തു. ഇന്ന് ഏതാണ്ട് 90% ഇന്‍ഡ്യാക്കാര്‍ക്കും ആധാര്‍കാര്‍ഡ് ഉണ്ട്. ഇപ്പോള്‍ പുതുതായി കാര്‍ഡെഡുക്കുന്നത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ്. ആദിമ ക്രൈസ്തവ സഭയിലെ സ്നാനവും അപ്രകാരമായിരുന്നു. അന്ന് കുഞ്ഞുങ്ങളും മുതിര്‍ന്നവരും എല്ലാം ഒരുപോലെ സ്നാനമേറ്റു സഭയില്‍ ചേര്‍ന്നു. ഇന്ന് കുഞ്ഞുങ്ങള്‍ മാത്രം സ്നാനമേല്‍ക്കുന്നു )
2) ഹമ്നീക്കോ (ചിത്രം 2)
സഭയുടെ കുഞ്ഞാടുകളേ മേയ്ക്കാന്‍ ക്രിസ്തുവില്‍ നിന്നും പുരോഹിതര്‍ക്ക് ലഭിച്ച അധികാരത്തിന്റെ സൂചനയായാണ് ആദിമ ക്രൈസ്തവ സഭയിലെ പുരോഹിര്‍ ഹമ്നീക്കോ ധരിച്ചിരുന്നത്. ആരാധനയില്‍ മാത്രമല്ല വിശ്വാസികള്‍ക്ക് പ്രബോധനം നല്‍കുമ്പോളും പുരോഹിതര്‍ ഹമ്നീക്കോ ധരിച്ചിരിക്കണം എന്നതാണ് ആദിമ സഭയിലെ പാരമ്പര്യം.
3) കയ്യില്‍ ധരിക്കുന്ന കയ്യുറ.(ചിത്രം 3)
പുരോഹിതന്റെ കൈകള്‍ ദൈവത്തിന്റെ കൈകളായി മാറ്റപ്പെടുന്നു എന്ന സങ്കീര്‍ത്തനവചനം ഉരുവിട്ടുകൊണ്ടാണ് ആദിമ സഭയില്‍ പുരോഹിതര്‍ കൈകളില്‍ കയ്യുറ ധരിച്ചിരുന്നത്. പുരോഹിതന്റെ കൈകള്‍ ഇത് ധരിക്കുന്നതോടെ ദൈവത്തിന്റെ കൈകളായി മാറ്റപ്പെടുന്നു എന്നതാണ് ഇത് ധരിക്കുന്നതിന്റെ അര്‍ത്ഥം.
4) ഇടക്കെട്ട്.(ചിത്രം 4)
സങ്കീര്‍ത്തനം 18 ആം അദ്ധ്യായം 39 ആം വാക്യം ഉരുവിട്ടു കൊണ്ടാണ് ( യുദ്ധത്തിനായി ശക്തി കൊണ്ട് എന്നെ അരമുറുക്കി )പുരോഹിതര്‍ ഇടക്കെട്ട് ധരിക്കുന്നത്. പുരോഹിതര്‍ക്കും മേല്‍പ്പട്ടക്കാര്‍ക്കും മാത്രമാണ് ഈ ഇടക്കെട്ട് ധരിക്കാനുള്ള അവകാശമുള്ളത്.
പൗരോഹിത്യ സ്ഥാനികളല്ലാത്ത ശെമ്മാശന്മാര്‍ ഊറാറ ആണ് ധരിക്കേണ്ടത്..( ചിത്രം 5)
ഊറാറെ ( Orarion ) എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം പ്രാര്‍ത്ഥിക്കുക എന്നാണ്.
ശെമ്മാശന്മാര്‍ അവരുടെ റാങ്കിനനുസരിച്ചാണ് ഊറാറ ധരിക്കേണ്ടതും. മ്ശംശോനാ, യൗഫദ്യാക്കനോ അടക്കമുള്ള റാങ്കുകള്‍ അനുസരിച്ച് ഊറാറേ ധരിക്കുന്ന രീതിയിലും മാറ്റമുണ്ട്.
5 )കാപ്പ.(ചിത്രം 6)
ആദിമ ക്രൈസ്തവ സഭയില്‍ പുരോഹിതര്‍ ആരാധനാ സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രമാണ് കാപ്പ. പുരോഹിതരുടെ പ്രത്യേകമായി വിളിയേയാണ് അവര്‍ ധരിക്കുന്ന കാപ്പ സൂചിപ്പിക്കുന്നത്. 132 ആം സങ്കീര്‍ത്തനം ഉരുവിട്ടുകൊണ്ട് വേണം പുരോഹിതര്‍ കാപ്പ ധരിക്കേണ്ടത് എന്നതാണ് ആദിമ സഭയുടെ പാരമ്പര്യം.
6) കറുത്തകുപ്പായം.(ചിത്രം 7)
പുരോഹിതരുടെ പ്രത്യേക നിയോഗത്തെ സൂചിപ്പിക്കാനാണ് കറുത്ത കുപ്പായം ധരിക്കുന്നത്. മരണത്തിന്റെയും ദാരിദ്രത്തിന്റെയും പ്രതീകമായ കറുത്ത നിറത്തിലുള്ള കുപ്പായം പുരോഹിതര്‍ അണിയുമ്പോള്‍ ക്രിസ്തുവിനു വേണ്ടിയും വരുവാനുള്ള രാജ്യത്തിന് വേണ്ടിയും ലോകപ്രകാരം മരണത്തിന് സന്നദ്ധരായവരാണ് പുരോഹിതര്‍ എന്നാണ് പുരോഹിതര്‍ കറുത്ത കുപ്പായം ധരിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.
ഇവയാണ് ആദിമ ക്രൈസ്തവ പാരമ്പര്യത്തില്‍ പുരോഹിതരും മേല്‍പ്പട്ടക്കാരും ധരിച്ചിരുന്ന ആരാധനാ വസ്ത്രങ്ങള്‍.
ഈ പാരമ്പര്യം സ്വീകരിച്ചിട്ടുള്ള എല്ലാ സഭകളും അത് ഗ്രീക്ക് സഭകളാണേലും സിറിയന്‍ സഭകളാണേലും കോപ്റ്റിക് സഭയാണേലും ഈ ആരാധനാവസ്ത്രങ്ങള്‍ അവരുടേതായി സ്വീകരിച്ചിട്ടുണ്ട്.
ഇനി വരുന്ന ചോദ്യം ആദിമ ക്രൈസ്തവ സഭയുടെ പൊതു പാരമ്പര്യത്തില്‍ രൂപപ്പെട്ടിട്ടുള്ള ഈ ആരാധനാവസ്ത്രങ്ങള്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭ ഉപയോഗിക്കുന്നത് കൊണ്ട് മലങ്കര സഭക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന നിലപാടിലെ വിവരക്കേട് എത്രമാത്രമാണെന്നാണ്.
സിറിയന്‍ പാത്രികീസ് പച്ചവെള്ളം കുടിക്കുന്നത് കൊണ്ട് മലങ്കര സഭയിലാരും ഇനിമുതല്‍ പച്ചവെള്ളം കുടിക്കാന്‍ പാടില്ല എന്നും പച്ചവെള്ളം കുടിക്കുന്നത് ഒഴിവാക്കണം എന്നും പറയുന്നത് എത്രത്തോളം ബാലിശമാണോ അതുപോലെയാണ് ആദിമ ക്രൈസ്തവ സഭയുടെ ആരാധാനാവസ്ത്രങ്ങള്‍ സിറിയന്‍ പാത്രികീസുമാര്‍ ഉപയോഗിക്കുന്നതൊന്നും മലങ്കര സഭയിലെ ആരും ഉപയോഗിക്കാന്‍ പാടില്ല എന്നു പറയുന്നത്. ആദിമ സഭയുടെ പാരമ്പര്യത്തില്‍ നിന്ന് കോപ്പിയടിക്കാനുള്ള അധികാരം എനിക്ക് മാത്രമേയുള്ളൂ എന്നും മറ്റാരും കോപ്പിയടിക്കുന്നത് എനിക്കിഷ്ടമല്ല എന്നു സിറിയന്‍ പാത്രികീസ് പറഞ്ഞാല്‍ അതിന് മറുപടി ഒന്നേയുള്ളൂ.
''പോയി വേറേ പണി നോക്കിയാല്‍ മതി''
ഇതുവരെ സഭയുടെ പൊതുപാരമ്പര്യത്തിലുള്ളതും ഏറെക്കുറേ എല്ലാ അപോസ്തോലിക സഭകളും ഉപയോഗിക്കുന്നതുമായ ആരാധനാവസ്ത്രങ്ങളെ കുറിച്ചാണ് പരിശോധിച്ചത്.
ഇനി പ്രത്യേകമായി ചില സഭകളില്‍ മാത്രം ഉടലെടുത്ത ആരാധനാ വസ്ത്രങ്ങളുമുണ്ട്.
1) മസനപ്സാ (ചിത്രം 8)
അലക്സാന്ത്യന്‍ സഭയില്‍ ഉടലെടുത്ത ഒരു രീതിയാണിത്. ഈജിപ്തിലെ മാര്‍ അന്തോണിയോസ് സന്യാസി ദയറാ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടപ്പോള്‍ അവിടുത്തേ ദയറാംഗങ്ങള്‍ തങ്ങളുടെ സന്ന്യാസ ജീവിതത്തിന്റെ പ്രതീകമായി തലയില്‍ ധരിച്ച വസ്ത്രമാണ് മസനപ്സ. ആറാം നൂറ്റാണ്ടില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും ഈ മസനപ്സാ അലക്സാന്ത്യന്‍ സഭയില്‍ നിന്നും പകര്‍ത്തി ഉപയോഗിച്ചു തുടങ്ങി.
2) മത്തങ്ങാ മുടിത്തൊപ്പി.(ചിത്രം 9)
അലക്സാന്ത്യന്‍ സഭയിലെ എപ്പിസ്കോപ്പമാര്‍ അവരുടെ അധികാര കിരീടമായി ഉപയോഗിച്ചു തുടങ്ങിയതാണ് മത്തങ്ങാ മുടിത്തൊപ്പി. സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും അലക്സാന്ത്യന്‍ സഭയില്‍ നിന്ന് പകര്‍ത്തി ഉപയോഗിക്കുന്നു.
മലങ്കര സഭയിലും പുരോഹിതരും മേല്‍പ്പട്ടക്കാരും മേല്‍പറഞ്ഞ എല്ലാ അംശവസ്ത്രങ്ങളും ഉപയോഗിച്ചു വരുന്നു.
ഉന്നയിക്കുന്ന ചോദ്യമിതാണ് മലങ്കര സഭയിലെ പുരോഹിതര്‍ ഉപയോഗിക്കുന്ന ഏത് അംശവസ്ത്രത്തിനാണ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കോപ്പി റൈറ്റ് ഉള്ളത്. അങ്ങനെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ രൂപപ്പെട്ട് സിറിയന്‍ ഓര്‍ത്തഡോക്സ് സഭക്ക് കോപ്പിറൈറ്റ് അവകാശപ്പെടാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ആരാധനാ വസ്ത്രം മലങ്കര സഭയിലേ പുരോഹിതരോ മേല്‍പ്പട്ടക്കാരോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരത് ഉപേക്ഷിക്കുന്നതാണ്.
അങ്ങനെ ഏതെങ്കിലും ഒരു വസ്ത്രമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടെന്ന് മാത്രം.
അപ്പോള്‍ സിറിയന്‍ വാദികള്‍ കടന്നു വരുക. സിറിയന്‍ പാത്രികീസിന് കോപ്പി റൈറ്റുള്ള വസ്ത്രം ഏതാണെന്ന് പറയുക.
You are welcome.
✍️ Nirmal Sam.
കോപ്റ്റിക് ഓർത്തഡോക്സ് സഭയുമായി സഹകരിക്കുന്ന സഭകൾ ഏതെല്ലാമാണ്.?
കേരളത്തിലെ വിഘടിത യാക്കോബായ വിഭാഗത്തിന്റെ അംഗീകാരം വേണ്ട. മലങ്കര ഓർത്തഡോൿസ് സുറിയാനി സഭക്ക് അന്താരാഷ്ട്ര തലത്തിൽ ബഹുമാനം ലഭിക്കാൻ.
മാർത്തോമൻ പൈത്യക സംഗമ റാലിയുടെ ആകാശദൃശ്യം: മാര്‍ത്തോമ്മന്‍ പൈതൃകസംഗമം | കോട്ടയം (സമർപ്പണം: ഇപ്പോഴും ഇരുപത്തിഅയ്യായിരത്തിൽ നിൽക്കുന്ന സഹോദരങ്ങൾക്ക് )
#മാർത്തോമ്മൻ_പൈതൃകസംഗമം
പഴഞ്ഞി കത്തീഡ്രൽ വടക്കേ പടിപ്പുരയുടെ കട്ടിളവയ്പ്പ് ബുധനാഴ്ച നടത്തപ്പെടുന്നു.
പഴഞ്ഞി സെൻറ് മേരീസ് കത്തീഡ്രലിൽ പിതാക്കന്മാർ എഴുന്നള്ളി വരുമ്പോൾ താമസിച്ചു വന്നിരുന്നതും, ഒരു കാലഘട്ടത്തിൽ സഭയുടെ ഭരണ സിരാകേന്ദ്രമായി പ്രവർത്തിച്ചിരുന്നതുമായ വടക്കേ പടിപ്പുര കെട്ടിടം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി, കട്ടിള വെപ്പ് 28/02/24 ബുധനാഴ്ച രാവിലെ
9.00 AM നെ നടത്തപ്പെടുന്നു. പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗമായ
ശ്രീ. പി.സി. സൈമൺ (ഷാർജ) തന്റെ മാതാപിതാക്കളായ കുഞ്ഞാറം ചുമ്മാർ & പി. എം. ചുമ്മാർ, പ്രിയ സഹധർമ്മിണി എലിസ സൈമണിന്റെയും പാവനസ്മരണയ്ക്കായാണ് ശ്രീ പി.സി. സൈമൺ ഇടവകയ്ക്ക് നിർമ്മിച്ചു
നൽകുന്നത്.
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
©️ Pazhanji Cathedral Mediawing
എത്യോപ്യന്‍ തെവാഹാദോ ഓര്‍ത്തഡോക്‌സ് സഭയിലെ H.E. Arch Bishop Abba Melkedek Nurbega Gadha, Rev.Fr. Dr. Abba Kaleisadike M. Argaw എന്നിവർ നിരണം പള്ളി സന്ദർശിച്ചു.
🟠കല്ലേലി ഊട്ടുപാറ, മാമൂട്ടിൽ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ നാനാ ജാതി മതസ്ഥരുടെ അഭയകേന്ദ്രമായ പരിശുദ്ധനായ അന്ത്രയോസ് ബാവായുടെ നാമത്തിൽ സ്ഥിതി ചെയ്യുന്ന കുരിശ്ശടിയുടെ 100-ാം പെരുന്നാളും, ശതാബ്ദി ആഘോഷവും 2024 മാർച്ച് മാസം 09,10 ശനി ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു. 9-ാം തീയതി ശനിയാഴ്ച്ച വൈകിട്ട് 5.30 നു ഊട്ടുപാറ സെൻ്റ് ജോർജ് കുരിശ്ശടിയിൽ നിന്ന് റാസ തുടർന്ന് 6.30 ന് മലങ്കര സഭയുടെ തലവൻ പരിശുദ്ധ മോറാൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും, സന്ധ്യാ നമസ്ക്കാരവും നടത്തപ്പെടും. 7.30 ന് ശതാബ്ദി ആഘോഷ സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവ ഉത്ഘാടനം നിർവഹിക്കും. 10-ാം തീയതി രാവിലെ നടക്കുന്ന വി. മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവായും അഭി. മാത്യൂസ് മാർ തേവോദോസിയോസ് അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് എന്നീ പിതാക്കന്മാരും കാർമ്മീകത്വം വഹിക്കും. ഫെബ്രുവരി മാസം 29-ാം തിയതി വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സെറാഫിം തിരുമേനി പെരുന്നാൾ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറ്റ് നിർവഹിക്കും. പരിശുദ്ധ അന്ത്രയോസ് ബാവായുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രപിച്ചുകൊണ്ട് എല്ലാ പ്രിയപ്പെട്ടവരേയും പെരുന്നാൾ ശ്രുശ്രുഷകളിലേക്കും ശതാബ്ദി ആഘോഷങ്ങളിലേക്കും സ്വാഗതം ചെയ്യുന്നു.
എന്ന്,
ഫാ. ബിജു സാമുവേൽ (വികാരി)
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Kochi
686664
Kochi, 682030
Welcome to the official page of Jesus Youth! We are a Pontifically approved International Catholic Private Association with a charismatic spirituality. We had our beginnings in Ke...
KPRA C BLOCK 153, CHANGAMPUZHA NAGAR P O
Kochi, 682033
PROCLAIM "GOSPEL IN CHRIST" We Are Focusing To Start 24 Hours Prayer Centers In Every States Of Earth
Pathirakkattukavu Sree Vanadurga Temple, Pathirakkattukavu Road, North Kalamassery, Ernakulam
Kochi, 683104
Kochi, 682020
Ours is a church in Cochin to serve Jesus Christ by applying word of God in our life with spirit filled worship ,daily meeting, Deep word of God ,prayer ,fellowship among north Ind...
Bazar Road, Mattancherry
Kochi, 682002
Historical & First Church of Roman Catholic Diocese of Cochin