CPI-M Kumbalam LC
Cpim Kbm LC
Post -syamalan panangad
2022
മാർച്ച് 29 ന്
സായംസന്ധ്യയിൽ
വെളിച്ചം വിതറി
കത്തിജ്വലിച്ചു നിന്ന സൂര്യൻ
പടിഞ്ഞാറൻ ചക്രവാളത്തിൽ എരിഞ്ഞടങ്ങിയ നേരത്ത്,
നെട്ടൂർ ശാന്തി വനത്തിലെ
അഗ്നിനാളങ്ങളേറ്റുവാങ്ങിയതോടെ
സഖാവ് സി.കെ.
എന്ന രണ്ടക്ഷരത്തിൽ
അറിയപ്പെട്ട
സ: സി.കെ.പത്മനാഭൻ
മടങ്ങിപ്പോയി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ
പള്ളുരുത്തിയുടെ -
പ്രത്യേകിച്ച്
കുമ്പളം പഞ്ചായത്തിലെ
പാർട്ടിയുടെ
ഇതിഹാസ ഗോപുരം ഇടിഞ്ഞു വീണതുപോലെ.
ഈ നാടിൻ്റെ ചരിത്രം രണ്ടായി
വിഭജിക്കപ്പെട്ട ദിനം.
23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള താഴെ തട്ടിലെ സമ്മേളന ഭാഗമായ
പള്ളുരുത്തി ഏരിയാ സമ്മേളനത്തിൽ നിറസാന്നിധ്യമായി-
സമ്മേളനത്തിന് തുടക്കം കുറിച്ച്
പാർട്ടിയുടെ ചെമ്പതാക
വാനിയേക്കുയർത്തി മടങ്ങിയ
ധീരനായ ആ കർമ്മയോദ്ധാവ്
പക്ഷെ,
പൊടുന്നനേ..
അസുഖബാധിതനായി -
പാർട്ടി കോൺഗ്രസിൻ്റെ പതാകദിനത്തിൽ,
കയ്യൂർ സമരത്തിൻ്റെ ഓർമ്മ ദിനത്തിൽ
ഇന്ത്യൻ തൊഴിലാളി വർഗം
ഉജ്ജ്വലമായൊരു സമര ഐക്യനിരയോടെ
നാടിനുവേണ്ടി പോരാട്ടം നടത്തിയ
ഇതിഹാസ സമാനമായ
പണിമുടക്ക് ദിനത്തിൽ
സഖാവ് സി .കെ.
മടക്കയാത്രയാരംഭിച്ചു.
നന്നേ ചെറുപ്പത്തിലേ തന്നെ
നേതൃത്വത്തിലേയ്ക്ക് ഉയർത്തപ്പെട്ട കമ്മ്യൂണിസ്റ്റുകാരൻ ..
അടിയന്തിരാവസ്ഥയുടെ കിരാത നാളുകളിൽ ജയിലിൽ അടക്കപ്പെട്ട പോരാളി.
എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വമേകിയ ചരിത്ര പുരുഷൻ..
കർഷക തൊഴിലാളി സമരം
തെങ്ങുകയറ്റ തൊഴിലാളി സമരം
കയർ തൊഴിലാളി സമരം
തുടങ്ങി
നിത്യ പട്ടിണിക്കാരനു വേണ്ടി എന്നും സമരരംഗത്ത് തിളച്ചുയർന്ന
കർഷക തൊഴിലാളി .
പാർട്ടി പള്ളുരുത്തി ഏരിയാ കമ്മറ്റി അംഗം
കർഷക തൊഴിലാളി യൂണിയൻ
ജില്ലാ നേതാവ്
തൊഴിലുറപ്പ് തൊഴിലാളി നേതാവ്
ചുമട്ടുതൊഴിലാളി നേതാവ്
കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ബ്ലോക്ക് പഞ്ചായത്ത് അംഗം
ഗ്രാമ പഞ്ചായത്ത് അംഗം ...
എത്രയെത്ര പദവികളിൽ
ആ മനുഷ്യനെത്തി..
കഴിഞ്ഞ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച്,
പ്രാദേശിക ചരിത്രം എഴുതാൻ പാർട്ടി ഏല്പിച്ചതും സഖാവിനെ തന്നെ.
നിസ്വാർത്ഥ രാഷ്ട്രീയ സേവനത്തിൻ്റെ
ആൾരൂപമായിരുന്നു - C K
ആശയറ്റവർക്ക് അവസാന വാക്കായിരുന്നു ആ മനുഷ്യൻ...
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിവേര് പാകിയ മറ്റൊരു നേതാവു കൂടി
ഓർമ്മയായിരിക്കുന്നു ..
കുമ്പളത്തു നിന്ന്
പനങ്ങാടേക്ക് പാർട്ടി ആസ്ഥാനം പറിച്ചുനട്ടതിൽ പ്രധാനിയായ
സഖാവ് സി.കെ.
എൻ.കെ.പരമേശ്വരൻ എന്ന
സഹപ്രവർത്തകനോടൊപ്പം തോൾ ചേർന്ന് പടുത്തുയർത്തിയ മണ്ണിൽ നിന്ന് -
മാടവനയിൽ -
സഖാവ് സ്ഥാപിച്ച ഒരു കൊച്ചു പാർട്ടി ഓഫീസിരുന്ന
അതേ സ്ഥലത്ത് നിന്ന്
എന്നെന്നേയ്ക്കുമായി
പടിയിറങ്ങി
മരിക്കാത്ത ഓർമ്മകൾ
മാത്രം ബാക്കി.
ചരിത്രം രചിച്ച
സഖാവിൻ്റെ ഇരിപ്പിടം
എന്നും
ഒഴിഞ്ഞുതന്നെ കിടക്കും.
മറക്കില്ല സഖാവേ...
സഖാവിന് അന്ത്യാഭിവാദ്യം
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Kochi
682506
Kochi, 682008
This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...
Kundanoor
Kochi, 682040
Democratic Youth Federation of India (DYFI) is a youth organisation in India.