Kothamangalam Journal

കിഴക്കൻ മലയോരമേഖലയായ കോതമംഗലത്തിന്?

06/04/2024

ഭൂതത്താൻകെട്ട് ഡാം || Bhoothathaan Kettu Dam

Kothamangalam

📸 Charley KC

14/03/2024

തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടികയറി..

🙏🏻

14/11/2023

Sai Poothotta.. ✍🏽️

കോതമംഗലത്തിന്റെ ആശാനാണ് ഇത്.
കോതമംഗലത്ത് വന്നപ്പോൾ മുതൽ ഞാനും വിളിക്കുന്നു ആശാനേയെന്ന്!

എപ്പോഴും ഞങ്ങൾ പരസ്പരം സൂക്ഷിക്കുന്ന ഒരിഷ്ടമുണ്ട്.
ആ ഇഷ്ടത്താൽ ഞാൻ ഇപ്പോൾ ഇട്ടിയവിര ആന്റ് സൺസ് എന്ന കോതമംഗലത്തിന്റെ ചരിത്രം പേറുന്ന കടയിൽ ഇരുന്ന് ചുമ്മാ വർത്തമാനം പറയുകയാണ്.

ഏകദേശം 14 വയസ്സുമുതൽ 97 വയസ്സായ ഇന്ന് വരെ നയന സുന്ദര മാരാർ എന്ന തങ്കപ്പൻ പിള്ള എന്ന ആശാൻ ഈ കടയിൽ!

അന്ന് ആറ് ടെയ്ലർ മെഷീൻ ഉണ്ടായിരുന്നു.
മുന്നിൽ റോഡിലേക്ക് കൈചൂണ്ടി പറഞ്ഞു

ദാ അവിടെയായിരുന്നു ഞങ്ങൾ!

കോതമംഗലത്ത് അടിമാലി-മൂന്നാർ റോഡ് ടാർ ചെയ്യുന്നതിന് മുന്നേ ചെറിയാൻ ഇട്ടിവരയ്ക്ക്(കോട്ടക്കൽ ആശാൻ)നടത്തിയിരുന്ന കോട്ടക്കൽ ടെക്സ്റ്റയിലിൽ തയ്യൽജോലിയുമായ് വന്ന ഒരാൾ!
ഒരേ സ്ഥാപനത്തിൽ!
ഒരേ ജോലിയിൽ!
ആകെ പ്രസന്നഭാവത്തിൽ.

കോതമംഗലത്ത് തങ്കളത്ത് തറവാട്ടിൽ നിന്നും(ഇപ്പോൾ തങ്കളം എന്ന സ്ഥലം) തൃക്കാരിയൂർ ദേശത്തേക്ക് എത്തിയിട്ട് ഏകദേശം 45 വർഷമാവുന്നു.

കോതമംഗലം_തങ്കളത്ത് ഒരു മനയുണ്ടായിരുന്നെന്നും,
അവിടെ തങ്കയെന്ന അന്തർജ്ജനമുണ്ടായിരുന്നെന്നും,
തങ്കളത്ത് ഇപ്പോൾ ബസ്സ്സ്റ്റാന്റ് ഇരിക്കുന്നിടം തങ്കളത്ത്മനയുടെ ചിറയായിരുന്നെന്നും ആശാൻ ഇപ്പോൾ ഓർത്തെടുക്കുന്നു!

പഴയകാലത്ത് റൗക്ക,ഒറ്റയുടുപ്പ് ഒക്കെ തയ്ച്ച്തുടങ്ങി ഇപ്പോഴും ആ പഴയ കൈത്തഴക്കത്തിൽ.

കൃത്യം ഒൻപത് മണിക്ക് ആ ഒരേഒരു ഇടത്തിൽ എത്തി വൈകിട്ട് കൃത്യം ഏഴ്മണിക്ക് വീട്ടിലേക്ക് മടങ്ങുന്ന സാത്വികഭാവം.
മണ്ഡലക്കാലത്ത് കെട്ടുനിറക്കുക എന്ന ചടങ്ങിലെ ഗുരുസ്ഥാനീയൻ.

ദാ അദ്ദേഹം വീട്ടിലേക്ക് മടങ്ങുവാൻ എഴുന്നേൽക്കുന്നു,
ഞാനും.

ചരിത്രത്തിന്റെ രണ്ട് താളിലും ഒരേപോൽ കൈയൊപ്പ് ചാർത്തിയ യഥാർത്ഥ ആശാൻ.

ആദരം✍️✍️✍️

NB
ഇദ്ദേഹത്തിന്റെ നൂറാം ജന്മദിനം നമ്മുടെ കോതമംഗലം നാട് അറിയാതെ പോകരുത്🙏

02/05/2023

P. M Benny Mathew.. ✍🏽️

അത്യാഹിത കൂട്ടായ്മ.
വ്യക്തിപരമായ കാരണങ്ങളാൽ കോതമംഗലം വരെ ഒരു യാത്ര ഇന്നലെ തീരുമാനിച്ചതാണ്. ഇന്ന് 30.04.2023 രാവിലെ 4.40 ന് ഉണർന്ന്, തയ്യാറായി , ബൈക്കിൽ 6 മണിക്ക് കരിമ്പനിൽ എത്തി. 6.30 ന് ഉള്ള ബസ്സിൽ പോകാം എന്ന് ഉദ്ദേശിച്ച് നിന്നപ്പോൾ 6.05ന് എറണാകുളം KSRTC എത്തി. ബസ്സിന്റെ നടുഭാഗത്ത് കാലിയായി കിടന്ന 3 അംഗ സീറ്റിൽ സൈഡിൽ സ്ഥാനം പിടിച്ചു. ഞായറാഴ്ച്ച അയതു കൊണ്ട് യാത്രക്കാർ കുറവ്. ബസ്സ് തട്ടേക്കണ്ണി കഴിഞ്ഞ് 3/4 km ചെന്നപ്പോൾ ഒരു സഹയാത്രികനെ കിട്ടി. പകുതി മയക്കത്തിൽ ആളെ ശ്രദ്ധിച്ചില്ലാ. വീണ്ടും 7 / 8 KM ചെന്നപ്പോൾ ആ സഹ യാത്രികൻ വല്ലാത്ത ശബ്ദത്തോടെ താഴെ വീണ് വിറയ്ക്കാൻ തുടങ്ങി. ഉടൻ ഞാൻ എണീറ്റ് ബസ്സ് നിറുത്താൻ പറഞ്ഞു. ബസ് ബ്രേക്കിട്ടു. ഒരു യാത്രികൻ പറഞ്ഞു കൊടിഞ്ഞിയാണ് - താക്കോൽ ഉണ്ടോ എന്ന് . ഞാനും മറ്റ് 2 പേരും താക്കോൽ കൈയ്യിൽ പിടിപ്പിച്ചു. 5/6 മിനിട്ട് കഴിഞ്ഞ് അദ്ദേഹം നോർമലായി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു കൂടെ ആരാണ് ഉള്ളത്. മറുപിടി ഞെട്ടിക്കുന്നതായിരുന്നു. ഏക മകൻ. മാതാപിതാക്കൾ ഓർമ്മ വക്കുന്നതിന് മുന്നേ പോയി. വളർത്തി വലു താക്കിയ വല്യമ്മ 7 മാസം മുൻപ് പോയി. ഒരാഴ്ച്ചയായിട്ട് ജോലി ഇല്ലാ. ഷുഗറിനും കൊടിഞ്ഞിക്കും St Joseph Hospital Kothamangalam ത്ത് നിന്നാണ് ചികിത്സ. 20 രൂപ കൈയ്യിൽ ഉണ്ട്. 765 / - രൂപ വേണം. എന്തെങ്കിലും കഴിച്ചോ? 3 ദിവസമായി പഞ്ഞമാണ്.
ഇതിൽ കൂടുതൽ എന്ത് ചരിത്രം. ഉടൻ തന്നെ ഞാൻ ബസ്സിൽ നിന്നുകൊണ്ട് ഒരു വലിയ കറൻസി പൊക്കിപ്പിടിച്ച് " ഈ ബസ്സിലുള്ള യാത്രക്കാർ ഉള്ളതു പോലെ ഒന്ന് സഹായിച്ചിരിരുന്നു എങ്കിൽ - എന്ന് പറഞ്ഞ് തീർന്നില്ല സ്നേഹ സമ്പന്നരായ ഡ്രൈവർ, കണ്ടക്ടർ തുടങ്ങി 19 അംഗങ്ങൾ കുടുംബസഹിതമുള്ള ബസ്സിൽ സഹായ പ്രവാഹം. തൊട്ട് മുന്നിലിരുന്ന സഹോദരി ഞെട്ടിച്ചു. 500 രൂപ തന്നിട്ട് പറയുകയാണ് 200 രൂപയേ എനിക്ക് ആവിശ്യം ഉള്ളു എന്ന്. 200 തിരികെ കൊടുത്ത് ബാക്കി എണ്ണിയപ്പോൾ 2130/- രൂപ. അതും മിനിട്ടിനുള്ളിൽ. തുക അദ്ദേഹത്തിന് കൈമാറി. സന്തോഷ കണ്ണീർ കൈ കൂപ്പി നല്കിയപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. സെ. ജോസഫ് ആസ്പത്രിയിൽ [ കുരിശു പള്ളിക്ക് സമീപം ] അദ്ദേഹത്തെ ഇറക്കി യാത്ര പറഞ്ഞു.
ഞാൻ ഈ പോസ്റ്റിടുന്നത് മലയാളിക്ക് സ്നേഹമില്ലാ , മതം, ജാതി, രാഷ്ട്രീയം etc. നോക്കുന്നവരാണ് എന്ന് ആരാണ് പറഞ്ഞത്. വെറും 10 മിനിട്ട് കൊണ്ട് നടന്ന ഈ സംഭവം തെളിവാകുന്നത് - നമുക്ക് ഒന്നിന്റേയും പേരിൽ കലഹിക്കാൻ അല്ലാ സ്നേഹിക്കാൻ മാത്രം ഉള്ളത് സമയമാണ്. നമ്മൾ ഭൂമിയിലെ അഥിതികൾ. ഭൂമിയിൽ വരുന്ന തോ പോകുന്നതോ ആയ സമയം ആർക്കും അറിയില്ലാ.
KL 15 A 98 കട്ടപ്പന- എറണാകുളം ബസ്സിൽ ഇന്ന് രാവിലെ സഞ്ചരിച്ച എല്ലാവർക്കും നന്ദിയോടെ A big salute. Jai Hind.

22/03/2023

പൊരിവെയിലിൽ തണലേകാൻ എന്ന സന്ദേശമുയർത്തി എല്ലാവർക്കും ദാഹജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബഹു. സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം കുത്തു കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഒരുക്കിയ "സഹകരണ തണ്ണീർ പന്തൽ" വായനശാലപ്പടിയിൽ
കോതമംഗലം നഗരസഭ ചെയർമാൻ ശ്രീ.കെ . കെ. ടോമി ഉദ്ഘാടനം ചെയ്യുന്നു.

05/02/2023

റാണിക്കല്ല്..

തിരുവിതാംകൂർ റീജന്റ് ആയിരുന്ന സേതുലക്ഷ്മിഭായ് 1927 ൽ നേര്യമംഗലം - ഹൈറേഞ്ച് റോഡിന്റെ നിർമ്മാണോത്ഘാടനം നടത്തിയതിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്ന റാണിക്കല്ല്.

23/01/2023

ഭൂതത്താൻകെട്ടിന്റെ ഭംഗിയാസ്വദിച്ചുകൊണ്ടൊരു ബോട്ടു യാത്ര..

09/12/2022

കോതമംഗലം Valiyakavu Bhagavathy Temple തൃക്കാർത്തിക മഹോത്സവത്തലെ കാർത്തിക വിളക്ക്.

17/11/2022

ആതുര സേവനരംഗത്തെ ഉദാത്ത മാതൃകയായിരുന്ന സിസ്റ്റർക്ക് പ്രണാമം !

15/11/2022

പണ്ട് ഹൈറേഞ്ചിൽ നിന്നും കോതമംഗലത്തോ,
കോതമംഗലം വഴി പൂത്തോട്ടയ്ക്കോ പോകുമ്പോൾ ,
കോതമംഗലം സ്റ്റാന്റിൽ എന്റെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒരാളാണ് ഇത്.
പേര് സലിം.

പേര് അറിഞ്ഞതിന് ശേഷം ഞാനിദ്ദേഹത്തെ സലിം മാഷേ എന്ന് വിളിച്ച് സൗഹൃദം സ്ഥാപിച്ചു.

ഏകദേശം തന്റെ 20 വയസ്സ് മുതൽ നമ്മുടെ കോതമംഗലം സ്റ്റാന്റിൽ എത്തിയതാണ് ഈ മാഷ്.
പലപ്പോഴും ഇദ്ദേഹം അഞ്ച് ഓറഞ്ചുകൾ തന്റെ വിരലുകൾക്ക് ഇടയിൽ പിടിച്ച് എണ്ണം പറഞ്ഞ് കച്ചവടം നടത്തിയിരുന്നത് ഓർക്കുന്നു.

പലപ്പോഴും ഇദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം പറയുന്ന വിലക്കുറവിൽ ആയിരുന്നു.
ഇപ്പോഴും എന്നെ ആ വിലക്കുറവ് എന്നെ അത്ഭുതപ്പെടുത്തി.
ഞാൻ താമസിക്കുന്ന മാതിരപ്പിള്ളിയിൽ ചെറുനാരങ്ങ കിലോയ്ക്ക് 60 രൂപ.
ഇദ്ദേഹം വില്ക്കുന്നത് മൂന്ന് കിലോയ്ക്ക് 100/- രൂപ.

ഒരിക്കൽ ഓഫീസിൽ ഞാൻ സംസാരമദ്ധ്യേ ഇദ്ദേഹത്തിന്റെ കച്ചവട രീതി സംബന്ധിച്ച് സംസാരിച്ചപ്പോൾ ഒരാൾ പറഞ്ഞ കാര്യം എന്നെ അത്ഭുതപ്പെടുത്തി.
അദ്ദേഹത്തിന് നെല്ലിക്കുഴിയിൽ വലിയ വീടും കാര്യവുമൊക്കെയുണ്ട്.
ആ വിശേഷം അറിയാൻ ഞാൻ വീടിനെക്കുറിച്ച് തിരക്കി.
'ഞാനെന്നെക്കുറിച്ച് ആരോടും പറയാറില്ല,
നമ്മുടെ അവസ്ഥ നമ്മൾ തന്നെ നേരിടേണ്ടതല്ലേ...
പിന്നെ മൂന്ന് പെൺമക്കളെ കെട്ടിച്ചും വിട്ടില്ലേ,
വാടക വീട്ടിലാണപ്പാ '

കച്ചവടത്തിൽ ഇദ്ദേഹം പുലർത്തുന്ന പ്രസന്നതയാണ് ഇദ്ദേഹത്തിന് നല്കുന്ന ബഹുമാനം.
തെളിച്ചമുള്ള മുഖത്തോടെ,
പ്രത്യാശ നിറച്ച ഭാവത്തോടെ,
മടുപ്പില്ലാതെ തന്റെ കർമ്മത്തിൽ നിറയുന്ന കോതമംഗലത്തിന്റെ അടയാളം.

മറ്റ് കച്ചവടക്കാർക്ക് ഇദ്ദേഹത്തിൽ നിന്നും ധാരാളം കച്ചവട പാഠം പഠിക്കുവാനും,
ആർജ്ജിക്കുവാനും ബാക്കിയുള്ള ഒരു കർമ്മമണ്ഡലം.

ഞാൻ കാണുവാൻ തുടങ്ങിയ കാലം മുതൽ അദ്ദേഹം അദ്ദേഹത്തിന്റെ മതവിശ്വാസം തന്റെ തലയിൽകെട്ടിലൂടെ അടയാളപ്പെടുത്തിയിട്ടും അദ്ദേഹം ഒട്ടും സമൂഹത്തെ ഇതുവരെ തന്റെ വിശ്വാസ രീതിയാൽ അലോസരപ്പെടുത്തിയില്ല എന്നതാണ് മറ്റൊരു മഹത്ത്വം.

ഇദ്ദേഹം താമസിക്കുന്നത് നെല്ലിക്കുഴിയിലാണന്ന്.
അതേ,
കോതമംഗലം ഭൂമണ്ഡലത്തിൽ നെല്ലിക്കുഴി അദ്ധ്വാനത്തിന്റെ മറ്റൊരു അടയാളമാണ്.
പുലരി മുതൽ രാത്രി അങ്ങേയറ്റം വരെ ഓടിയാലും,
മടിയും,മടുപ്പും പറയാത്ത ഒരു പറ്റം യുവത ഓടി നടന്ന് പണിയെടുക്കുന്ന ഇടം.
അവിടെ ഓരോ ഇടവഴിയും തീർക്കുന്നത് അദ്ധ്വാനത്തിന്റെ ,
തൊഴിലെടുപ്പിന്റെ ,
കച്ചവട സൗകുമാര്യതയുടെ മറ്റൊരു കേരള പാഠമാണ്.
നമ്മൾ കടന്നെത്തി പഠിക്കേണ്ട പണിയുടെ പാഠങ്ങൾ.
അവിടെ ഇങ്ങനെ നമുക്ക് അനേക സലിം മാഷന്മാരെ കാണുവാനും
അറിയുവാനും സാധിക്കും.

അതിന് നമുക്കൊരു മനസ്സുണ്ടായാൽ മതി.

നിങ്ങൾക്ക് നല്ല കച്ചവടം എന്നുമുണ്ടാവട്ടേ പ്രീയ കച്ചവടക്കാരാ...

✍🏽️ Saji Poothotta.

Photos from Kothamangalam Journal's post 02/11/2022

കേരളസംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കോതമംഗലം തട്ടേക്കാട് നടന്നുകൊണ്ടിരിക്കുന്നു സാഹിത്യ ക്യാമ്പിൽ നിന്നും..

ശ്രീ.കുരീപ്പുഴ ശ്രീകുമാർ || ശ്രീ.ജയകുമാർ ചെങ്ങമനാട്

Kerala State Youth Welfare Board || S Satheesh|| Jayakumar Chengamanad || Kureeppuzha Sreekumar

Photos from Kothamangalam Journal's post 01/11/2022

കേരളപ്പിറവി ആശംസകൾ. 🏵️🏵️

Art work by :

01/11/2022

കേരളപ്പിറവി ആശംസകൾ..

Video creator : Sijo Edakkaattu

18/10/2022

കോതമംഗലം കുരൂർതോട് പാലത്തിനു മുകളിൽ ഇന്നു സംഭവിച്ചത്. 18.10.2022.

15/10/2022

കോതമംഗലം പോലീസ് സ്റ്റേഷനിലെ SI മാഹിൻ ഗുണ്ടത്തലവനോ നിയമപാലകനോ?

പേലീസ് സ്റ്റേഷനിൽ വരുന്നവരെ കായികപരമായി നേരിടുന്ന കോതമംഗലം എസ് ഐ മാഹിനെതിരെ ഡിപ്പാർട്ട്മെൻ്റ് നടപടി സ്വീകരിക്കുക..

State Police Chief Kerala

05/10/2022

കോതമംഗലം കന്നി പെരുന്നാൾ...❤

#കോതമംഗലം

Photos from Kothamangalam Journal's post 23/08/2022

"കാസ്സെറ്റ്‌വള്ളികളും കുട്ടിക്കാലഓർമ്മകളും "
💕💞📻📼💞💕

80കളിൽ ജനിച്ച് 90കളിൽ വളർന്ന ആ തലമുറയുടെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളിൽ ഒന്നായിരിക്കും ഓഡിയോ കാസറ്റുകൾ...

കുറച്ചൊക്കെ വീടുകളിൽ റേഡിയോയും വളരേ ചുരുക്കം വീടുകളിൽ ടേപ്പ് റെക്കോർഡർ ഉണ്ടായിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു...90 കളുടെ പകുതിയോടെ മിക്ക വീടുകളിലും ടേപ്പ് റെക്കോർഡുകൾ വന്നപ്പോൾ കാസറ്റ് കച്ചവട ബിസിനസും പൊടിപൊടിച്ചു...

പഴയ കാസറ്റുകളിൽ വീണ്ടും വീണ്ടും റെക്കോർഡ് ചെയ്തും... വല്ലപ്പോഴുമൊക്കെ പ്ലെയിൻ കാസറ്റ് വാങ്ങി റെക്കോർഡ് ചെയ്യിപ്പിച്ചും ഒരുപാട് കളക്ഷൻ ഉണ്ടായിരുന്ന സമയം... തമിഴും ഹിന്ദിയും മലയാളവും പിന്നെ കുറച്ച് ശബ്ദ രേഖകളും, അങ്ങനെ നിത്യവസന്തമായ ഗാനങ്ങൾ ടേപ്പ് റിക്കാർഡറിൽ പ്ലേ ചെയ്ത് ഇടയ്ക്കിടെ കേട്ടുകൊണ്ടേയിരിക്കും..ഇന്നത്തെപ്പോലെ ഹിറ്റ്‌ ഗാനങ്ങൾ മാത്രം സെലക്ട്‌ ചെയ്തു കേൾക്കുന്ന പരിപാടി അന്നില്ല. അതുകൊണ്ടുതന്നെ ഒരു കാസ്സെറ്റിലെ എല്ലാഗാനങ്ങളും ഹിറ്റ്‌ ആയിരുന്നു.

ഒരുപാടുത്തവണ ഉപയോഗിച്ച് കുറച്ചുനാളുകൾ കഴിയുമ്പോഴേക്കും കാസ്സെറ്റ് വള്ളികൾ വലിയാൻ തുടങ്ങും.അവ ചിലപ്പോൾ ടേപ്പിനുള്ളിലെ മെക്കാനിസത്തിൽ കുടുങ്ങുകയോ വള്ളികൾ പൊട്ടുകയോ പതിവാണ്.

പൊട്ടിപോകുന്ന വള്ളികൾ വട്ടപ്പശ ഉപയോഗിച്ച് ഒട്ടിക്കാൻ ശ്രമം നടത്തുമെങ്കിലും വീണ്ടും പൊട്ടുന്നത്തോടെ പിന്നീട് കാസറ്റുകൾ തുറക്കപ്പെടുകയായി...ഒരുപാട് പാട്ടുകൾ കേൾപ്പിച്ച് സന്തോഷിപ്പിച്ച കാസറ്റുകൾ വെറും വള്ളിയായി മാറുന്ന നിമിഷം...അവ തുറന്ന് വൃത്തിയായി ചുറ്റി വെച്ചിരിക്കുന്ന കാസറ്റ് വള്ളികൾ ഒരു ദാക്ഷിണ്യവും കൂടാതെ വലിച്ച് പുറത്തെടുക്കുന്നത്തോടെ പരിപാടി ആരംഭിക്കുകയായി..

ആക്കാലത്തു കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു കാസ്സറ്റുവള്ളികൾ വീടിന്റെ മുറ്റത്ത് നിൽക്കുന്ന മരത്തിലേക്ക് കല്ലിൽ കെട്ടി വലിച്ചെറിഞ്ഞ് മരത്തിലാകെ കാസറ്റ് വള്ളി കൊണ്ട് നിറയ്ക്കുക...എന്നത്. അവ വെയിലും ഇളം കാറ്റും വരുമ്പോൾ മുന്നോട്ടും പിന്നോട്ടും ചലിക്കുമ്പോലെ തോന്നുമായിരുന്നു. ബാക്കിയുള്ളത് സൈക്കിളിന്റെ ഹാൻഡിലിൽ ഉള്ള ഗ്രിപ്പ് ഊരിയെടുത്ത് അതിൽകൂടി മുറിച്ചെടുത്ത കാസറ്റ് വള്ളികൾ കോർത്തിടും... സൈക്കിൾ ചവിട്ടുമ്പോൾ ഹാൻഡിലിന്റെ രണ്ട് വശത്ത് നിന്നും കാസറ്റ് വള്ളികൾ പറന്നു നടക്കുന്നത് കാണാൻ നല്ല ഭംഗിയാണ്..

വീഡിയോ കാസറ്റുകളും വൻ പ്രചാരത്തിൽ വന്നതോടെ വീഡിയോ കാസറ്റ് വള്ളികളിലേക്ക് ചെറുതായൊന്ന് തിരിഞ്ഞെങ്കിലും ലഭ്യതക്കുറവ് മൂലം വീഡിയോ കാസറ്റ് കൊണ്ടുള്ള അലങ്കാരപണികൾ വിജയിച്ചില്ല... പക്ഷേ അങ്ങനെ ഒരു സാധ്യത ഉണ്ടെന്നും അത് കൂടുതൽ ഭംഗിയുള്ളതാണെന്നുമുള്ള കണ്ടെത്തൽ ആക്കാലത്തെ വൻ വിജയമായിരുന്നു..അവ കൂടുതലും പാടത്തു കിളികളെയും കാക്കയെയുമൊക്കെ തുരത്താനാണ് വലിച്ചു കെട്ടിയിരുന്നത്.

കാസ്സറ്റ് വള്ളികളോ കാസറ്റോ ഇല്ലാത്ത ഒരു കാലഘട്ടത്തിലിരുന്ന് ഇതെഴുതുമ്പോൾ പഴമയിലേക്ക് ഒന്നൂടെ മടങ്ങിയെങ്കിൽ എന്നാശിച്ചുപോകും.

മറന്നു തുടങ്ങിയ നല്ലോർമ്മകൾ
💕📼📻

ആശയം - സിജോ ഇടക്കാട്ടു
എഴുത്ത് ✍️ shinttappan

17/08/2022

ഇന്ന് ചിങ്ങം 1
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരാശംസകൾ... 🙏

13/08/2022

ലില്ലിപ്പൂവിതളിൽ പ്രകൃതി ഒരുക്കിയ ഇന്ത്യൻ പതാകയിലെ വർണ്ണങ്ങൾ..

edakkattu

Photos from Kothamangalam Journal's post 12/08/2022

Vegitable Nest🦅☘️🌳

പയറും, വാഴകുടപ്പനും, പച്ചമുളകും, കുരുമുളകും ഉപയോഗിച്ച് ഒരു കലാസൃഷ്ടി.

Art By: Sijo Edakkattu

Youtube : https://youtu.be/L2YA1nLFKZI

Photos from Kothamangalam Journal's post 09/08/2022

മാതൃത്വം.. ❤
ചുവന്നുള്ളിയും, വെളുത്തുള്ളിയും, വാഴയിലയും ഉപയോഗിച്ച് ഒരു കലാസൃഷ്ടി ..

Sijo Edakkattu

Photos from Kothamangalam Journal's post 08/08/2022

നാളെ മുഹറം പത്ത്..

എല്ലാ വിശ്വാസികൾക്കും മുഹറം ആശംസകൾ.

Art By: Sijo Edakkattu

Photos from Kothamangalam Journal's post 07/08/2022

ക്യാരറ്റ് വാച്ച് 🥕⏰🥕

ക്യാരറ്റും, കടുകും, ഈർക്കിലിയും ഉപയോഗിച്ച് ഒരു കലാസൃഷ്ടി..
Art by : Sijo Edakkattu

07/08/2022

ഇടമലയാർ തുറക്കും..

ആശങ്ക വേണ്ട, ജാഗ്രത വേണം

ഇടമലയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽ ഇന്ന് (07/08/22) രാത്രി 11 മണിയോടെ റെഡ് അലർട്ട് വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക.

06/08/2022

കേരളത്തിൽ ഇന്ന് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ സ്ഥലങ്ങൾ.

വാടാട്ടുപാറ 22MM രേഖപ്പെടുത്തി.

06/08/2022

🟦 🟦കനത്ത മഴയെതുടർന്ന് ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും, നിലവിലെ മഴ കണക്കിലെടുത്തും, റൂൾ ലെവൽ പ്രകാരം ഡാമിലെ അധികജലം താഴേക്ക് ഒഴുക്കേണ്ടി വന്നേക്കാം. മുന്നൊരുക്ക നടപടിക്രമത്തിന്റെ ഭാഗമായി ഇടമലയാർ ഡാമിൽ 🟦 🟦പ്രഖ്യാപിച്ചു.

Photos from Kothamangalam Journal's post 05/08/2022

മുളച്ചതേങ്ങയും, ചകിരിയും, ചിരട്ടയും ഉപയോഗിച്ച് ഒരു കലാസൃഷ്ടി.

Art work by : Sijo Edakkattu

04/08/2022

ദാ... ഇത്രയും ഡാമുകളിൽ നിന്നുള്ള വെള്ളമാണ് നമ്മുടെ ഭൂതത്താൻകെട്ടിലൂടെ കടന്നുപോകുന്നത്.

NB: മഴ കനക്കുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക, നദീ തീരങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

Picture : Courtsey

04/08/2022

കോതമംഗലത്തെ മനോഹര കാഴ്ചകളിലൊന്ന് .

1685 ൽ ഇറാഖിലെ മൊസൂളിൽ നിന്നും നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് കോതമംഗലത്തു എത്തിയ 92 വയസുള്ള പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയ്ക്ക് പള്ളിയിലേക്കുള്ള വഴികാട്ടിയായി വിളക്കുമേന്തി നടക്കാൻ നിയോഗമുണ്ടായത് ചക്കാലയ്ക്കൽ നായർ കുടുംബത്തിലെ അംഗത്തിനാണ് . പരിശുദ്ധ ബാവായുടെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിൽ ഇന്നും ആ കുടുംബത്തിലെ അംഗമാണ് ബാവായ്ക്ക് വിളക്കുമേന്തി വഴികാണിച്ചതിന്റെ ഓർമ്മയ്ക്ക് പ്രദക്ഷിണ വഴിയിൽ മുന്നിൽ നടക്കുന്നത്.

Picture : Courtsey.

Photos from Kothamangalam Journal's post 03/08/2022

നിരവധി ആർട്ട് വർക്കുകളിലൂടെ ശ്രദ്ധേയനായ കോതമംഗലത്തെ പ്രിയ കലാകാരൻ ശ്രീ. സിജോ ഇടയ്ക്കാട്ട് ലില്ലിപ്പൂവും ഈർക്കിലിയും ഉപയോഗിച്ച് നിർമ്മിച്ച കലാസൃഷ്ടി ..🌷🍀

Sijo Edakkattu

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Videos (show all)

റാണിക്കല്ല്..തിരുവിതാംകൂർ റീജന്റ് ആയിരുന്ന സേതുലക്ഷ്മിഭായ് 1927 ൽ നേര്യമംഗലം - ഹൈറേഞ്ച് റോഡിന്റെ നിർമ്മാണോത്ഘാടനം നടത്തി...
ഭൂതത്താൻകെട്ടിന്റെ ഭംഗിയാസ്വദിച്ചുകൊണ്ടൊരു ബോട്ടു യാത്ര..#keralatourism
കോതമംഗലം Valiyakavu Bhagavathy Temple തൃക്കാർത്തിക മഹോത്സവത്തലെ കാർത്തിക വിളക്ക്.
കേരളപ്പിറവി ആശംസകൾ..Video creator : Sijo Edakkaattu
കോതമംഗലം കുരൂർതോട് പാലത്തിനു മുകളിൽ ഇന്നു സംഭവിച്ചത്. 18.10.2022.
കോതമംഗലം പോലീസ് സ്റ്റേഷനിലെ SI മാഹിൻ ഗുണ്ടത്തലവനോ നിയമപാലകനോ

Category

Website

Address


Kothamangalam
Kochi

Other Bloggers in Kochi (show all)
Travell Talkii By Shyam Travell Talkii By Shyam
Thripunithura
Kochi, 682309

Travel Influencer, Vehicle Enthusiast

Eat Like Jo Eat Like Jo
Kochi

Active in Instagram and we touched 36K Followers. Thank You and kindly head to @eatlikejo in IG 🤗

Milan S Kalapurackal Milan S Kalapurackal
Kochi

I'm a creator and also loves fashion and styling. You can see my creatives on my youtube channel Meriland Diaries

Panchara Petti/പഞ്ചാര പെട്ടി Panchara Petti/പഞ്ചാര പെട്ടി
Kochi

My cooking videos and photos are added in this page.

Munduraan Vibes Munduraan Vibes
Aluva
Kochi, 683102

All India solo bike ride, My YouTube channel link https://www.youtube.com/c/MunduraanVibes

Abin Joseph Chakko Abin Joseph Chakko
Kochi

@abinantony4677

Ashwini Aingoth Ashwini Aingoth
Eranakulam
Kochi, 695003

SEO Content Writer at Ashwiniaingoth.com English Malayalam Freelance Content Writer Content Writer a

Swan 7 Meadia Swan 7 Meadia
Kochi, 683104

മീഡിയ

God's Lamb ministry God's Lamb ministry
Kochi, CUSATPO.682022

Come and know more about JESUS

ZAIN Builders & Developers ZAIN Builders & Developers
KK Arcade, PJ Antony Road, Palarivattam, India
Kochi, 682025