Kedamangalam Papukutty Memorial Library

Kedamamgalam Pappukkutti Memorial Library

Photos from Kedamangalam Papukutty Memorial Library's post 22/11/2023

കെടാമംഗലത്തെ കുഞ്ഞുങ്ങൾ അയൽപക്ക പൊതുവിദ്യാലയമായ കെടാമംഗലത്ത് തന്നെ പഠിക്കട്ടെ
“കെടാമംഗലം GLPS
പ്രവേശനകാമ്പയിൻ ഉഷാറായി മുന്നേറുന്നു...”

ഇന്നു നടന്ന കാമ്പയിന് പറവൂർ നഗരസഭ 24-)o വാർഡ് കൗൺസിലർ
ലിജി ലൈഗോഷ്, കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് പി.പി.സുകുമാരൻ, കെടാമംഗലം GLPS അദ്ധ്യാപകരായ വിജയശ്രീ,വിജി, സംഗീത, പരിഷത്ത് പറവൂർ മേഖലാ ജോയിന്റ് സെക്രട്ടറി എ.കെ.ജോഷി എന്നിവർ നേതൃത്വം നൽകി. 106 വർഷം പിന്നിടുന്ന ഈ സർക്കാർ വിദ്യാലയം അക്കാദമിക് നിലവാരത്തിലും കലാ-കായിക മേഖലകളിലും ഏറെ മുന്നിലാണ്. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും ശാസ്ത്ര സാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റും പുരോഗമന പ്രസ്ഥാനങ്ങളും പഞ്ചായത്ത്, നഗരസഭ മെമ്പർമാരും കെടാമംഗലത്തിന്റെ അഭിമാനമായ ഈ വിദ്യാലയത്തിന്റെ വളർച്ചക്കു വേണ്ടി മുന്നിൽ തന്നെയുണ്ട്.

അൺ എയ്ഡഡ് സ്കൂളുകളുടെ കച്ചവട താല്പര്യങ്ങളിൽ കുടുങ്ങാതെ കെടാമംഗത്തെ കുട്ടികൾ മികവുകളുടെ കേന്ദ്രമായ ഈ സർക്കാർ വിദ്യാലയത്തിൽ തന്നെ പഠിക്കട്ടെ.❤️

Photos from Kedamangalam Papukutty Memorial Library's post 22/11/2023

വികെഎസ് നമ്മുടേതെന്നപോലെ പലരുടേതുമാണ്… ! ഓരോ മനസ്സുകളുടേയും ‘വികെഎസ് ഓർമകൾ’ ഒരോർമ്മപുസ്തകമായ് “നിത്യത”യായ് പരിഷത്ത് കോർത്തെടുത്തിരിക്കുന്നു.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിലേക്ക് പുസ്തകം എത്തിക്കുന്നതിനായി വികെഎസിന്റെ അമ്മയുടെ സഹോദരിയുടെ മകൾ പി.കെ.ചന്ദ്രികയും മകൻ പി.പി.അജയ്ലാലും എത്തിച്ചേർന്നപ്പോൾ അവർ പറഞ്ഞത് ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിലേക്കെത്തിയ അനുഭൂതിയാണ് എന്നാണ്. കാരണം അവർക്കറിയാം മൺമറഞ്ഞ ഈ നാട്ടിലെ പ്രതിഭകൾ ഓരോരുത്തരും കേവലം ചുവരിൽ ചില്ലിട്ടു തൂക്കിയ ചിത്രങ്ങളോ സിമന്റ് പ്രതിമകളോ മാത്രമായല്ല ഇവിടെ നിലനിൽക്കുന്നതെന്ന്. പകരം പിന്നെയും തുടരുന്ന പാട്ടുകളായോ പറഞ്ഞു തീരാത്ത കഥകളായോ വിപ്ലവം ജ്വലിക്കുന്ന കവിതകളുടെ ഈരടിയായോ അനീതിക്കെതിരെ ചൂണ്ടുവിരലുയർത്തി ചോദ്യം ചെയ്യാൻ ഭയക്കാത്ത പുതുതലമുറകളായോ ഒക്കെ അവർ ഓരോരുത്തരും നിത്യതയോടെ ഇവിടെ തന്നെ ഉണ്ടെന്ന്.❤️‍🔥

Photos from ഗ്രന്ഥാലോകം's post 13/11/2023
Photos from Kedamangalam Papukutty Memorial Library's post 11/11/2023

കെടാമംഗലം GLPSന്റെ ഈ വിജയം ചെറുതല്ല! വിജയഗാഥയാണ്!
ഈ സർക്കാർ വിദ്യാലയത്തെ സ്വന്തം വിദ്യാലയമായാണ് ഈ നാട് പോറ്റുന്നത്. ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്ന്യേ എല്ലാവരും ഒരേ മനസോടെ ഒരായിരം കരങ്ങളുടെ കരുത്തോടെ ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുവിദ്യാലയം. അധ്യാപകരും രക്ഷകർത്താക്കളും ഒപ്പം മറ്റ് എസ് എം സി അംഗങ്ങളും രാഷ്ടീയ സാംസ്കാരിക പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും നിറഞ്ഞ മനസോടെ ഒരു പൊതു വിദ്യാലയത്തെ ഇങ്ങനെ ചേർത്ത് പിടിച്ചാൽ ഉണ്ടാകുന്ന “മാറ്റം”! നോക്കൂ അനുകരണീയമല്ലേ ഈ സംരക്ഷണയജ്ഞം.? പടരേണ്ടതല്ലേ ഈ പ്രവർത്തന മാതൃക.?
മികച്ച അക്കാദമിക് പ്രവർത്തനങ്ങൾക്കും കലാകായിക മികവുകൾക്കും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്തും എന്നും ചൂട്ടും പിടിച്ച് മുന്നിലാണ്. ഇത്തവണത്തെ കലോത്സവത്തിന്റെ കൊടിയിറങ്ങുമ്പോഴും നമുക്ക് അഭിമാനിക്കാൻ ഏറെയാണ്. കഴിഞ്ഞ വർഷം 45 പോയിന്റോടെ നാലാം സ്ഥാനവും സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും നേടിയപ്പോൾ പ്രളയത്തിനും കോവിഡിനും ശേഷമുള്ള ഒരു ഉയിർത്തെഴുന്നേൽപ്പായിരുന്നു അത്. എന്നാൽ ഇന്ന് 49 പോയന്റോടെ വീണ്ടും നാലാം സ്ഥാനവും സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാമതും എത്തിയത് ചിട്ടയായ പ്രവർത്തനത്തിന്റെയും പരിശീലനത്തിന്റെയും പ്രതിഫലനമാണ്. ഗ്രന്ഥശാലയുടെ പാട്ട് കൂട്ടായ്മയായ പാട്ടുമാടത്തിന്റെ ഇടപെടൽ ഏറെ ശ്രദ്ധേയമാണ്. കലാഭിരുചിയുള്ളവരെ തേടുകയും കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് നിരവധി വർഷങ്ങളായി തുടരുന്ന ഒരു പ്രവർത്തനമാണ്. ഈ വിദ്യാലയത്തിൽ നിന്നും വിജയങ്ങൾ നേടിയ പലരും തുടർന്നും ഉപരിപഠനത്തിനായെത്തുന്ന വിദ്യാലയങ്ങളിലെ മിന്നും താരങ്ങളായി വിളങ്ങുന്നതും പതിവ് കാഴ്ചയാണ്. ഗ്രന്ഥശാലയുടെയും നാടിന്റെയും പ്രിയ ഗായകൻ അൻവിൻ കെടാമംഗലവും അതോടൊപ്പം പാട്ടുമാടത്തിന്റെ വാനമ്പാടികളായ ശില്പ.കെ.രാജ്, കാർത്തിക ബാബു എന്നിവരും ഓരോ വർഷവും വിദ്യാലയത്തിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതും അവരുടെ അഭിരുചിയും മികവും മനസ്സിലാക്കി പ്രത്യേക പരിശീലനവും നൽകിവരുന്നതും കേവലം കലോത്സവ മികവിന് വേണ്ടി മാത്രമല്ല. അത് ഒരു പ്രതിബദ്ധതയോടെയുള്ള കരുതലാണ്. ഒരുകാലത്ത് നാടിന്റെ പ്രിയ ഗായികയായിരുന്ന ഉഷസ് കെടാമംഗലം വീണ്ടും നാട്ടിലേക്ക് തിരികെയെത്തിയപ്പോൾ പാട്ടുമാടത്തിന് അത് കൂടുതൽ ഊർജ്ജമായി മാറി. ഇത്തവണ ഉഷസിന്റെ നേതൃത്വത്തിൽ മിന്നുന്ന വിജയമാണ് വീണ്ടും നമ്മൾ നേടിയെടുത്തത്. ഓരോ തലമുറ കടന്നുപോകുമ്പോഴും ഗ്രന്ഥശാല ചാരിതാർഥ്യത്തോടെ അഭിമാനിക്കുകയാണ്. “പ്രതിഭകൾ.. പ്രതിഭകൾ.. എന്നും തിളങ്ങുന്ന തലമുറകൾ

10/11/2023

കെടാമംഗലം ഗവ: LP സ്കൂൾ ഒന്നാമത്.
പറവൂർ ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽസർക്കാർ വിദ്യാലയങ്ങളിൽ കെടാമംഗലം ഗവ: എൽ.പി സ്കൂൾ 49 പോയന്റ് നേടി ഒന്നാമത്. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി സ്പോൺസർ ചെയ്ത ട്രോഫിപറവൂർ മുൻസിപ്പൽ ചെയർപേഴ്സൻ ബീന ശശിധരനിൽ നിന്നും ഏറ്റുവാങ്ങുന്നു. അഭിനന്ദനങ്ങൾ.

Photos from Kedamangalam Papukutty Memorial Library's post 10/11/2023

ഈ കുരുന്നുകളെ സ്കൂളിലേക്കെടുത്തു......
കെടാമംഗലം ഗവ: എൽ.പി സ്കൂൾ
പ്രവേശന കാമ്പയിന്ജനകീയമായി തന്നെ തുടക്കം കുറിച്ചു.
സ്കൂൾ എസ്.എം.സിയുടെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ശാസ്ത്ര സാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 2024 25അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനകാമ്പയിൻ ആവേശകരമായിതന്നെ ആരംഭിച്ചു.
ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പറവൂർ എ.ഇ.ഒ ജയദേവൻ സി.എസ്, എൽ.കെ ജിയിലേക്ക് അവന്തിക എസ് ആർ നും അഥർവ് എൻ.പി ക്കും പ്രവേശനം നൽകി കാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഏഴിക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ശിവാനന്ദൻ ഒന്നാം ക്ലാസ്സിലേക്ക് ദേവ്നജിബിലേഷ്, ധനുർവേദ വി.വി എന്നിവർക്കും പ്രവേശനം നൽകി.
എസ്.എം .സി ചെയർമാൻ കെ.കെ കപിൽ,
പഞ്ചായത്ത് അംഗം ജിൻഡ അനിൽകുമാർ, നഗരസഭ അംഗങ്ങളായ ലിജി ലൈഗോഷ്, ജ്യോതി ദിനേശൻ , മുൻ നഗരസഭ അംഗം സി.പി ജയൻ, ലൈബ്രറി പ്രസിഡന്റ് പി.പി സുകുമാരൻ , പരിഷത്ത് യൂണിറ്റ് സെക്രട്ടറി സി.എസ് വിപിൻ രാജ്, സ്കൂൾ എച്ച്.എം മേഴ്സി കെ.ജെഎന്നിവർ സംസാരിച്ചു. സ്കൂളിനുവേണ്ടി49 പോയന്റുകൾ നേടിയ
ഉപജില്ല കലോത്സവ വിജയികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

10/11/2023
09/11/2023

പറവൂർ ഉപജില്ല കലോത്സവം എൽ.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന സർക്കാർ വിദ്യാലയത്തിനുള്ള ട്രോഫി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയാണ് ഏർപ്പെടുത്തുന്നത്.
പ്രസ്തുത ട്രോഫി നാളത്തെ സമാപന ചടങ്ങിൽ സമ്മാനിക്കുന്നതിനുപറവൂർ എ.ഇ. ഒ ശ്രി സി.എസ് ജയദേവന് ലൈബ്രറി ഭാരവാഹികൾ കൈമാറുന്നു.

08/11/2023

എറണാകുളംഅഗ്നിരക്ഷസേവന വകുപ്പ്സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കുമാരനാശാൻ കവിതാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയകെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിലെ പാട്ടുമാടത്തിന്റെ പ്രിയ ഗായിക ഉഷസ് കെടാമംഗലത്തിന് അഭിനന്ദനങ്ങൾ.

Photos from Kedamangalam Papukutty Memorial Library's post 07/11/2023

കഥാ പെരുമയുടെ നാടായ കെടാമംഗലത്തു നിന്നും കഥാപ്രസംഗത്തിൽ ഭവ്യ ലക്ഷ്മി സംസ്ഥാനതല മത്സരത്തിലേക്ക്.എറണാകുളം ജില്ല കേരളോത്സവത്തിൽ കഥാ പ്രസംഗത്തിന് ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് CB ഭവ്യലക്ഷ്മി. കെടാമംഗലം പപ്പു ക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ബാലവേദിയിലൂടെ ഇപ്പോൾ യുവ കൈരളിയിൽ പ്രവർത്തിക്കുന്ന ഭവ്യലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. പിന്നണിയിൽ പ്രവർത്തിച്ച ശ്രീധർ S ഭട്ട്, അരവിന്ദാക്ഷൻ, നവനീത് S പ്രഭു എന്നിവർക്കും അഭിനന്ദനങ്ങൾ.

Photos from Kedamangalam Papukutty Memorial Library's post 07/11/2023

പറവൂർ ഉപജില്ല കലോത്സവം കൗമാരോത്സവമായി മുന്നേറുന്നു.
കെടാമംഗലത്തെ വേദികളിൽ കഥാപ്രസംഗവും ഗസലും ഉറുദു പദ്യവും പൊടിപൊടിക്കുന്നു.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും കലാശാല കെടാമംഗലവും സ്വാഗത പ്രവർത്തനങ്ങളിൽ സജീവമാണ്.

Photos from Kedamangalam Papukutty Memorial Library's post 06/11/2023

അഭയാർത്ഥി ജീവിതവും യുദ്ധവും കവിതയോടു ചേർത്ത് അപർണ്ണ ആരുഷി കേരളോത്സവം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്ത്. കെടാമംഗലം പപ്പുക്കുട്ടി മെമ്മാറിയൽ ലൈബ്രറിയുടെ
അഭിനന്ദനങ്ങൾ.

05/11/2023

കെടാമംഗലം ഗവ: LP സ്കൂൾ .
LKG, UKG, ഒന്നാം ക്ലാസ്സുകളിലേക്ക് പ്രവേശനം തുടരുന്നു.
പറവൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ: വിദ്യാലയം.
നമ്മുടെ കുട്ടികൾ അയൽപക്ക പൊതു വിദ്യാലയത്തിൽ തന്നെ പഠിക്കട്ടെ. അക്കാദമിക ,കലാ കായിക, പ്രവൃത്തിപരിചയമേളകളിൽ മികവുറ്റ വിജയങ്ങൾ.
പൊതു ജനങ്ങളുടെ കരുത്തുറ്റ
പിന്തുണയാൽ മുന്നോട്ടു കുതിക്കുന്ന 106 വർഷം പിന്നിടുന്ന വിദ്യാലയത്തിലേക്ക് സ്വാഗതം.

Photos from Kedamangalam Papukutty Memorial Library's post 01/11/2023

കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ബാലവേദിയിലെയും പാട്ടുമാടത്തിലേയും താരങ്ങൾ കലാമത്സരങ്ങളിലും സ്പോർട്ട്സിലും തിളങ്ങുന്ന വിജയങ്ങളുമായി മുന്നേറുന്നു.കേരളോത്സവം പറവൂർ നഗരസഭ തലം മോണോ ആക്ടിലും മാപ്പിളപ്പാട്ടിലും കാർട്ടൂൺ രചനയിലും 100 മീറ്റർ ഓട്ടം ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം നേടിയ മാളവിക ലൈഗോഷും
ലളിതഗാനം, കവിതാപാരായണം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ നന്ദ KB യും പറവൂർ നഗരസഭ ചെയർ പേഴ്സൺ ബീന ശശിധരനിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.
രണ്ടുപേർക്കും
അഭിനന്ദനങ്ങൾ.

31/10/2023

കേരളോത്സവം പറവൂർ നഗരസഭ തലത്തിൽകെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ രണ്ട് കഥാകാരികൾ കഥാരചനയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
അഭിനന്ദനങ്ങൾ.

29/10/2023

അഭിജിത്ത് VD യും പോലീസ് സേനയിലേക്ക്.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ PSC പഠന കൂട്ടായ്മയിൽ നിന്നും ഈ വർഷം ടിറ്റോ ജോസിനു ശേഷം അഭിജിത്തും കേരള പോലീസിലേക്ക്.
അഭിനന്ദനങ്ങൾ.

Photos from Kedamangalam Papukutty Memorial Library's post 23/10/2023

പറവൂർ ബാബുവിന്റെ 'ഒറ്റുകാരന്റെ സുവിശേഷം' എന്ന നോവൽ നാടകമാകുന്നു.
തിരക്കഥാകൃത്ത് ലീനസ് പള്ളുരുത്തിയാണ് നാടകരചന നിർവ്വഹിച്ചിരിക്കുന്നത്. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നാടക രചയിതാവ് നാടകം വായിച്ചു കേൾപ്പിച്ചു. പറവൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. പറവൂർ താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി പി.കെ രമാദേവി നാടക വായനയും ചർച്ചയും ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകരായ പ്രദീപ് റോയ്, ബാബു ആലുവ, ലൈബ്രറി ഭാരവാഹികൾ, കെടാമംഗലം കലാശാല ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി നാടകം അരങ്ങിലെത്തിക്കും.

Photos from Kedamangalam Papukutty Memorial Library's post 22/10/2023

'പൂജിക്കാനുള്ളതല്ലല്ലോ പുസ്തകം 'പതിവു പോലെ ഇന്നും ലൈബ്രറി പ്രവർത്തിച്ചു. വിദ്യാരംഭത്തിൽ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പതിവു പോലെ തന്നെ ഇന്നും....

Photos from Kedamangalam Papukutty Memorial Library's post 22/10/2023

ഉപജില്ല കലോത്സവത്തിന് മുന്നൊരുക്കം.
ജനകീയ കൂട്ടായ്മകെടാമംഗലം ഗവ: എൽ പി സ്കൂളിനോടൊപ്പം എന്നുമുണ്ടാക്കും. ഇന്നു നടന്നപരിസര ശുശുചീകരണംഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് രതീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി ചെയർമാൻ കെ.കെ കപിൽ സ്കൂൾ എച്ച്.എം മേഴ്സി കെ.ജെ, വാർഡ്, പൊതുപ്രവർത്തകൻ സി.പി ജയൻ, കൗൺസിലർ ധന്യ സുരേഷ്, പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ്
പി.പി സുകുമാരൻ , തോപ്പിൽ സുധീഷ്, അദ്ധ്യാപകർ, എസ്.എം.സി അംഗങ്ങൾ, ലൈബ്രറി പ്രവർത്തകർ, പുരോഗമന യുവജനസംഘടന പ്രവർത്തകർ , ശാസ്ത്ര സാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റ് പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്യം നൽകി.
പൊതു വിദ്യാലയങ്ങൾ നീണാൾ വാഴട്ടെ.

20/10/2023
15/10/2023

കഥയെഴുത്തിന്റെ
മാസ്മരികതക്ക്
വീണ്ടും അംഗീകാരം.

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കഥാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അപർണ ആരുഷി ശ്രി.കെ.ജി പൗലോസിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. ലൈബ്രറിയുടെ പ്രിയപ്പെട്ട കഥാകാരിക്ക് അഭിനന്ദനങ്ങൾ.

Photos from Kedamangalam Papukutty Memorial Library's post 11/10/2023

"ഹിന്ദുത്വവർഗ്ഗീയവാദികളെ ചോദ്യം ചെയ്ത ഗൗരീലങ്കേഷ് തൻ്റെ വീട്ടുമുറ്റത്താണു വെടിയേറ്റു മരിച്ചത്....

ഭരണകൂടഭീകരതയെ തെരുവുകളിൽ
ചോദ്യംചെയ്യാൻ സാംസ്കാരിക പ്രവർത്തകർ ഭയക്കാതിരിക്കട്ടെ... "
- മേഘ്‌ന മുരളി

മാദ്ധ്യമപ്രവർത്തകർക്കും ശാസ്ത്ര പ്രചാരകർക്കും നേരേ ഡൽഹിഭരണകൂടത്തിൻ്റെ കയ്യേറ്റങ്ങൾക്കെതിരെ 2023 ഒക്ടോ: 11 വൈകീട്ട് പറവൂർ ടൗണിൽ കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്തും കൂട്ടായി നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്നു കച്ചേരിപ്പടിയിൽനടന്ന യോഗം ഗായകൻ ഹരി ചെറായിയുടെ ഉണർത്തുപാട്ടിനു ശേഷം യുവ പ്രഭാഷകയും EMS പഠന കേന്ദ്രം ഭാരവാഹിയുമായ മേഘ്ന മുരളി ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോൾ പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ CM രാജഗോപാൽ തുടർന്നു സംസാരിച്ചു. ലൈബ്രറി സെക്രട്ടറി വി.എസ്.അനിൽ കൃതജ്ഞത പറഞ്ഞു. പ്രകടനത്തിന് പരിഷത്ത് മേഖലകമ്മറ്റി അംഗം Ak ജോഷി, ലൈബ്രറി പ്രസിഡന്റ് പി.പി സുകുമാരൻ, S രാജൻ, പരിഷത്ത് കെടാമംഗലം യൂണിറ്റ് സെക്രട്ടറി വിപിൻരാജ് സി.എസ്, എഴുത്തുകാരൻപറവൂർ ബാബു, സുധീഷ് തോപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്ര കടനത്തിൽ അണിചേർന്ന പരിഷത്ത് പറവൂർമേഖല പ്രവർത്തകർക്കും മറ്റു ഗ്രന്ഥശാല പ്രവർത്തകർക്കും നന്ദി.

10/10/2023

ഡൽഹിയിലെ സത്യാന്വേഷികളായ

മാദ്ധ്യമപ്രവർത്തകർക്കും
ശാസ്ത്രബോധപ്രചാരകർക്കും എതിരെയുണ്ടായ നടപടി
ഒരു ജനാധിപത്യരാഷ്ട്രത്തിൽ
സംഭവിക്കാൻ പാടില്ലാത്തതാണ്😌

ചാതുർവർണ്യാധിഷ്ഠിതമതരാഷ്ട്രവാദികൾ അവരുടെ കർസേവകൾ തുടരുക തന്നെയാണ്😌

ഭയത്തിൻ്റെ രാഷ്ട്രത്തിൽ
മൗനം സമ്മതിദാനമാവുമല്ലോ😍

വരിക; മൗനം വെടിയുക🤝🏻💪🏿

പോസ്റ്റ് ഷെയർ ചെയ്യാനപേക്ഷ🙏🏻

Photos from Kedamangalam Papukutty Memorial Library's post 08/10/2023

കൂടുതൽ വേഗത്തിൽ...
കൂടുതൽ ദൂരത്തിൽ...
കൂടുതൽ ഉയരത്തിൽ...

കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫോറസ്റ്റ്, പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഡിപ്പാർട്ട്മെന്റുകളിലേക്കുള്ള പി എസ് സി പഠിതാക്കൾക്കുള്ള ഫിസിക്കൽ ട്രെയിനിങ് സെൻറർ ആരംഭിച്ചു.

ചടങ്ങിൽ വച്ച് ദേശീയ സ്കൂൾ കായികമേളയിലേക്കുള്ള കേരള സംസ്ഥാന വോളിബോൾ ടീമിൽ സെലക്ഷൻ ലഭിച്ച നാടിന്റെ അഭിമാനമായി മാറിയ ബാലവേദി അംഗം കെ കെ ആവണി ക്ക് അനുമോദനം നൽകി.

ഏഴിക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. എം. എസ്. രതീഷ് ഉദ്ഘാടനം നിർവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും എക്സൈസ് ഉദ്യോഗസ്ഥനുമായ വി. എം. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി. ജി. ധന്യ, സ്കൂൾ എസ് എം സി ചെയർമാൻ കെ. കെ. കപിൽ, ലൈബ്രറി യുവ കൈരളി അംഗം വിപിൻരാജ് സി. എസ്, പരിശീലകൻ രാകേഷ് ഡി.ആർ, ലൈബ്രറി പ്രസിഡൻറ് പി പി സുകുമാരൻ, സെക്രട്ടറി അനിൽ വി. എസ്. എന്നിവർ സംസാരിച്ചു.

07/10/2023

ഫോറസ്റ്റ്, പോലീസ്, എക്സൈസ്, ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റുകളിലേക്കുള്ള PSC പഠിതാക്കൾക്കുള്ള ഫിസിക്കൽ ടെയിനിംഗ് സെന്റർ ആരംഭിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

06/10/2023

പാട്ടുണ്ടാക്കാനും പാടാനും പാടിക്കാനും വഴിപലതുപ്പോൾ അതുവഴിയൊന്നും പോകാതെ ഒരു പുതുവഴി തേടി ആ വഴിയിൽ മധുരമലയാളവും മുക്കൂറ്റിചെടിയും പൂതപ്പാട്ടും ഗീതാജ്ഞലിയും ചോദ്യം ചെയ്യാൻ ഭയക്കാത്ത ധീരതയും പാടി ഒരു ജനതയെ പാടിച്ചും പാട്ടിന്റെ വഴിയേ ചിന്തിപ്പിച്ചും കടന്നുപോയ “വികെഎസ്“
ഓർമ്മദിനം ❤️

03/10/2023

ദേശീയസ്കൂൾഗെയിംസ് കേരള സംസ്ഥാന വോളിബോൾടീമിൽ സെലക്ഷൻ ലഭിച്ച നന്ത്യാട്ടുകുന്നം സംസ്കൃത സ്കൂളിന്റെ അഭിമാന താരവുംലൈബ്രറിയുടെ ബാലവേദി അംഗവുമായആവണിക്ക് അഭിനന്ദനങ്ങൾ.

02/10/2023

എസ്.കെ പൊറ്റക്കാട് സ്മാരക സമിതി ഏർപ്പെടുത്തിയ എസ്.കെ പൊറ്റക്കാട് സ്മാരക കഥ പുരസ്ക്കാരം ലൈബ്രറിയുടെ പ്രിയപ്പെട്ട കഥാകാരി അപർണ്ണ ആരുഷിക്ക് .
അഭിനന്ദനങ്ങൾ.

Photos from Kedamangalam Papukutty Memorial Library's post 20/09/2023

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവും വിപ്ലവ കവിയുമായിരുന്ന കെടാമംഗലം പപ്പുക്കുട്ടിയുടെ 49ാം ചരമ വാർഷികാചരണം സമുചിതമായി ആചരിച്ചു. 2023 സെപ്തം: 20 രാവിലെ 7.30 ന് കെടാമംഗലംപപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിൽ അദ്ദേഹത്തിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചനയോടെ അനുസ്മരണ സമ്മേളനം നടന്നു.
എഴുത്തുകാരനും ലൈബ്രറിയുടെ ജോ: സെക്രട്ടറിയുമായ പറവൂർ ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മുൻവാർഡ് കൗൺസിലർ സി.പി ജയൻ അദ്ധ്യക്ഷതവഹിച്ചു. ഗാന്ധി സ്മാരക സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സി.എ രാജീവ്, ബാലസാഹിത്യകാരനും ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി അംഗവുമായ എ.കെ ജോഷി, ലൈബ്രറി പ്രസിഡന്റ് പി.പി സുകുമാരൻ, പെട്രാക്ക് ഭാരവാഹി സുധീഷ് തോപ്പിൽ , യുവകൈരളി പ്രവർത്തകൻ സി.എസ് വിപിൻ രാജ്, എൻ എ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

20/09/2023

സെപ്റ്റംബർ 20 "കെടാമംഗലം പപ്പുക്കുട്ടി ഓർമ്മ ദിനം"
സഞ്ചാരിക്കാം.. വീണ്ടും ആ കവിതകളിലൂടെ...

കെടാമംഗലം പപ്പുക്കുട്ടി കവിതകള്‍, സംഗീതം-ആലാപനം : VK ശശിധരന്‍ Del dine videoer med venner, familie og verden

19/09/2023

കെടാമംഗലം പപ്പുക്കുട്ടി.

സുപ്രഭാതം വരുന്നു സഖാക്കളെ
സുന്ദര സ്മിതശോഭിതയായതാ
യൗവനാരവഭേരി മുഴക്കിയും
നവ്യ ദിവ്യപ്രകാശം പരത്തിയും
ദുഷ്പ്രഭുത്വമിടിച്ചു നിരത്തിയും
ദുർനയങ്ങളടിച്ചു നിരത്തിയും
വിപ്ലവാദർശ ഗീതങ്ങൾ തൂകിയും
വിശ്വമെങ്ങുമൊരാശ്വാസമേകിയും
സപ്രമോദം മദിച്ചു കുതിച്ചതാ
സുപ്രഭാതം വരുന്നു സഖാക്കളെ !

'ഭാഷാസാഹിത്യത്തിൽ ശുദ്ധ പുരോഗമന സാഹിത്യ പ്രസ്ഥാനം സ്ഥാപിച്ചകെടാമംഗലം പപ്പുക്കുട്ടി ഒരു യഥാർത്ഥ മഹാകവിയാണെന്ന് ഈ ലേഖകൻ വിചാരിക്കുന്നു.'
കടത്തുവഞ്ചി എന്ന കാവ്യസമാഹാരത്തിന് കേസരി എ ബാലകൃഷ്ണപിള്ള എഴുതിയ ദീർഘമായ അവതാരികയിൽ നിന്നുള്ള വരികളാണിത്.
അദ്ദേഹം അവതാരിക അവസാനിപ്പിക്കുന്നത് 'കെടാമംഗലത്തെ' കേരളത്തിലെ
മയക്കോവ്സിക്കി എന്ന് വിശേഷിപ്പിച്ചാണ്.
1909 മാർച്ച് 21 ന് വടക്കൻ പറവൂരിലെ കെടാമംഗലത്ത് ജനനം.
കെടാമംഗലം എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടു.
യൗവനാരംഭത്തിനു മുമ്പുതന്നെ സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചു.നിയമബിരുദം നേടി പറവൂർ കോടതിയിലെ പ്രമുഖ അഭിഭാഷകനായി പേരെടുത്തു. ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ദീർഘനാൾ ജയിൽവാസമനുഭവിച്ചു.
തൊഴിലാളി വർഗ്ഗ പക്ഷത്തുറച്ചുനിന്ന് രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കേ കവിതകളും ചെറുകഥകളും എഴുതിയിരുന്നു.
തൊഴിലാളി, സഹോദരൻ, നവജീവൻ, കൗമുദി തുടങ്ങിയ വാരികകളിലെ സ്ഥിരം എഴുത്തുകാരനായിരുന്നു.
തിരുവതാംകൂർ ലേബർ അസ്സോസിയേഷൻ അദ്ദേഹത്തെ തൊഴിലാളി വർഗ്ഗ കവിയായി പ്രഖ്യാപിച്ച് സ്വർണ്ണമുദ്രനൽകി ആദരിച്ചു.
ആശ്വാസനിശ്വാസം, കടത്തുവഞ്ചി, ഞങ്ങൾ ചോദിക്കും, അവൾ പറന്നു, മന്ത്രിയുടെ മകൾ, ആമയും പെൺസിംഹവും എന്നീ കവിതാ സമാഹാരങ്ങളും വയലും ഹൃദയവും എന്ന ചെറുകഥാ സമാഹാരവും വെള്ളികുന്തം എന്ന നോവലുമാണ് പ്രധാന കൃതികൾ.
1974 സെപ്തം: 20 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മാരകമായി
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി
നിലകൊള്ളുന്നു.

19/09/2023

കെടാമംഗലം പപ്പുക്കുട്ടി - കവിതയിലെ വിപ്ലവജ്വാല | പൂയപ്പിള്ളി തങ്കപ്പൻ | എസ്.ശര്‍മ്മ | Episode-10 കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് "ചൊവ്വാതോഷം" എന്ന ആ.....

Photos from Kedamangalam Papukutty Memorial Library's post 14/09/2023

ഗ്രന്ഥശാല സംരക്ഷണ സദസ്സും അക്ഷര ചങ്ങലയും.
ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽപ്പെടുത്തി തകർക്കുവാനുള്ള നീക്കത്തിനെതിരെ അക്ഷര ചങ്ങല തീർത്ത് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി. സെപ്തം: 14 രാവിലെ 7.30 ന് ലൈബ്രറി കമ്മിറ്റി അംഗവും ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ കെ.എൻ വിനോദ് ലൈബ്രറി അങ്കണത്തിൽ പതാക ഉയർത്തി.
തുടർന്ന് ഗ്രന്ഥശാല സംരക്ഷണ സദസ്സിന്റെ ഭാഗമായി ഗ്രന്ഥശാല പ്രവർത്തകർ കൈകൾ കോർത്ത് അക്ഷര ചങ്ങല തീർത്തു.സാമൂഹ്യ പ്രവർത്തകനും ചരിത്രാന്വേഷിയുമായ വി.ആർ സുഷിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗാന്ധി സ്മാരക സഹകരണബാങ്ക് ബോർഡ് മെമ്പർ സി .എ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സംരക്ഷണ സദസ്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പറവൂർനഗരസഭ മുൻ കൗൺസിലർ സി.പി ജയൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ എസ്.രാജൻ, എഴുത്തുകാരൻ പറവൂർ ബാബു, ബാലവേദി ലീഡർ മേധസ്വാതി, വനിത വേദി സെക്രട്ടറി റീന വേണുഗോപാൽ, യുവ കൈരളി അംഗം സി.എസ് വിപിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. KTRA പ്രതിനിധി കെ.രവീന്ദ്രൻ ഗ്രന്ഥശാല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടികൾക്ക് ലൈബ്രറി പ്രസിഡന്റ് പി.പി സുകുമാരൻ, സെക്രടറി വി.എസ് അനിൽ, പരിഷത്ത് മേഖല കമ്മിറ്റി അംഗം എ.കെ ജോഷി, പെട്രാക്ക് പ്രതിനിധി സുധീഷ് തോപ്പിൽ , കലാശാല ഭാരവാഹി ഗിരീഷ് കുമാർ പി.എം ഹംസ, സി.പി. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

12/09/2023

ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ പ്പെടുത്തി തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സെപ്തം: I4 രാവിലെ 7.30 ന് ഗ്രസ്ഥശാല ദിനത്തിൽ സംരക്ഷണ സദസ്സും അക്ഷര ചങ്ങലയും. എല്ലാ അക്ഷര സ്നേഹികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ചിലി73 |മാരിയോ ഫ്രാറ്റി|ജോയ് മാത്യു|എം.ആർ.സുരേന്ദ്രൻ|Chile73|MarioFratti|JoyMathew|MR.Surendran|Ep70 11/09/2023

ചിലിയൻ വിപ്ലവ സ്മരണകൾക്ക് 50 വയസ്.
ലാറ്റിൻ അമേരിക്കൻ സമര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മാരിയോ ഫ്രാറ്റി എഴുതിയ ഏകാങ്ക നാടകങ്ങളുടെ സമാഹാരം. ചിലി 73. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം ആർ സുരേന്ദ്രൻ ലൈബ്രറിയുടെ ചൊവ്വാ തോഷം പുസ്തക പരിചയ പരിപാടിയിൽ ഹൃദ്യമായ് അവതരിപ്പിക്കുന്നു.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ യൂട്യൂബ് ചാനലിൽ കാണുമല്ലോ.

ചിലി73 |മാരിയോ ഫ്രാറ്റി|ജോയ് മാത്യു|എം.ആർ.സുരേന്ദ്രൻ|Chile73|MarioFratti|JoyMathew|MR.Surendran|Ep70 കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് "ചൊവ്വാതോഷം" എന്ന ആ.....

Photos from Kedamangalam Papukutty Memorial Library's post 07/09/2023

🌹ഞങ്ങളുടെ
പ്രിയപ്പെട്ട അജയിന് (അജു) പെരുമഴയിൽ കുതിർന്ന പിറന്നാൾ മധുരം .🪭🧧🎁
ലൈബ്രറിയുടെ
ഇളം തലമുറയിലെ മധുര മനോഹര ഗായകന്
പിറന്നാൾ
ആശംസകൾ🌷

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

അവർ പാടുകയാണ്...  മിടു മിടുക്കരായി പാടുകയാണ്... പ്രളയകാലവും കോവിഡുകാലവും കഴിഞ്ഞ് കലോത്സവങ്ങൾ വീണ്ടും സജീവമാകാനിരിക്കേ......
👉🏿 https://youtu.be/4OOHBmL9QW8
ഒരു സർക്കാർ വിദ്യാലയത്തിലെ പ്രവേശനോത്സവം ഒരു ജനകീയ ഉത്സവമാകുന്ന കാഴ്ച്ച.!
പുതിയ അദ്ധ്യായം ഉറപ്പായും കാണുക 'ചൊവ്വാതോഷം' episode-49 Now Available In Our Youtube Channel
https://youtu.be/-XRxYOv9MV8 ☝️പൂർണമായ വീഡിയോ കാണുവാൻ ലിങ്ക് അമർത്തുക

Category

Telephone

Website

Address


Kedamangalam
Kochi
683513
Other Libraries in Kochi (show all)
Mahatma Gandhi Quote Mahatma Gandhi Quote
Kochi

Encourage quotes

Akshay viswam Akshay viswam
Kazhunnukattuveli
Kochi, 688524

Safdar Hashmi Library Safdar Hashmi Library
Kochi, 683105

Library

LESEN LESEN
Kochi

lesen is a library service startup in kerala, india

Kanayanoor Taluk Library Council Kanayanoor Taluk Library Council
Kochi, 682024

വായനയിൽ നിന്നും അറിവിലേക്ക്, അറിവിൽ ?

Barvo Barvo
Chola
Kochi, 676551

Eloor Libraries Eloor Libraries
Press Club Road
Kochi, 682011

Welcome to the finest library in India.. For more than 40 years, book lovers of all age groups across

Amma Amma
പൈനാടത്ത് വീട്, മേയ്ക്കാട്
Kochi

naaz.navas naaz.navas
Fort Kochi
Kochi

�welcome �

അമ്പാടിമല വായനശാല അമ്പാടിമല വായനശാല
Ambadimala, Chottanikkara
Kochi, 682305

A library is a perfect example of the unity and cultural richness of a nation. We have such a library. At our Ambadimala ....

Dspace support Dspace support
Edappally
Kochi, 682024

Open Source Digital Library Solution DSPACE. focuzinfotech is promoting the use of DSPACE digital library software.

Bum bum bhole nath Bum bum bhole nath
Anu, Shanthi, Shivdev, Rudraksh, ��Har Har MahaDev
Kochi, 682016

Good energy SHIVA mediation OM NAMAH: SHIVAYA 🔥🙏🏻🧘‍♂️🧘‍♀️🧘