CPIM Eravipuram

CPIM Eravipuram

Nearby government services

Mayyanad.com
Mayyanad.com
691303

You may also like

Aiadmk Bodinayakanur
Aiadmk Bodinayakanur

The Development Timeline of Eravipuam.

18/12/2023

ഒളിച്ചിരുന്ന് ഗീർവാണം മുഴക്കുന്ന വ്യാജ പ്രസിഡന്റല്ല...

കൂടെ നിന്ന് കരുത്ത്‌ പകരുന്നവരാണ് SFI യുടെ കരുത്ത്

17/12/2023

പ്രതികൂല കാലാവസ്ഥയെ അവ​ഗണിച്ചും റാന്നിയിലെ നവകേരള സദസിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

17/12/2023

'പറഞ്ഞത് ചെയ്ത് SFI'; ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി SFI പ്രവർത്തകർ

💪💪💪

03/11/2023

ഇത് സഖാവ് അഷ്കർ മുജീബ്..
മൂവാറ്റുപുഴ നിർമല കോളേജിൽ
കഴിഞ്ഞവർഷം എസ്എഫ്ഐയുടെ സ്ഥാനാർത്ഥിയായിരുന്നു..
പക്ഷേ കെഎസ്‌യു കാർ പരാജയപ്പെടുത്തി..
കേരളത്തിലെ ക്യാമ്പസുകളിൽ
അംഗപരിമിതി ഉള്ളവരായ എതിർ
സ്ഥാർത്ഥികളെ SFIക്ക് ജയിപ്പിച്ചു
കൂടെ എന്ന് മനോരമയുടെ
ചർച്ചയിൽ അവതാരിക ചോദിച്ചത്
കേട്ടപ്പോൾ പെട്ടന്ന് ഓർമ്മ വന്നതാണ്
അഷ്ക്കറിനെ...
മനോരമ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളു,..
കേരളത്തിലെ കലാലയങ്ങളിൽ അംഗപരിമിതമായവരെ എക്കാലവും ചേർത്തുനിർത്തുന്ന സംഘടന SFI യാണ്..
(കുറിപ്പ് ഈ വർഷം അഷ്‌കറിന്റെ
ക്യാമ്പസ് SFI തിരിച്ചുപിടിച്ചു.
അതിൻറെ ആവേശം നിറഞ്ഞ
ചിത്രങ്ങൾ കമന്റിൽ)
Manorama News TV ലേശം ഉളുപ്പ് 🤌

19/10/2023

103 തികഞ്ഞ പാർട്ടിക്ക് 100 തികഞ്ഞൊരു നേതാവ് ഉണ്ട് കേരളത്തിൽ..!!❤

സ:വി.എസ്❤✊

"തല നരക്കുകയല്ല എന്റെ വൃദ്ധത്വം....
തല നരക്കാത്തതുമല്ല എന്റെ യുവത്വം"...

പുന്നപ്രയുടെ വിപ്ലവനായകന് നൂറാം പിറന്നാൾ ആശംസകൾ ...😍❤️✊

VS Achuthanandan ❤️

10/10/2023
09/10/2023

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്​ പുറപ്പെടുവിക്കുന്ന പ്രസ്​താവന
ബബബബബബബബബബബബബബബബബബബബബ
ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം.
പാലസ്​തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ്​ സൃഷ്ടിച്ചിരിക്കുന്നത്​. സാധാരണ പൗരന്മാരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത്​ മാറിയിട്ടുണ്ട്​. നിരവധി ജീവനുകൾ ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകൾ ഇനിയും തുടരുന്നത്​ നിരപരാധികളുടെ ജീവൻ കൂടുതൽ നഷ്ടപ്പെടുന്നതിന്​ മാത്രമേ ഇടയാക്കുകയുള്ളൂ.
ഇസ്രായേൽ, പലസ്​തീൻ ഭൂപ്രദേശങ്ങൾ വ്യാപകമായി പിടിച്ചെടുക്കുകയും പലസ്​തീൻ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ്​ ഇത്തരമൊരു സ്ഥിതിവിശേഷത്തിന്​ അടിസ്ഥാനമിട്ടത്​. ജനാധിപത്യപരമായ രീതിയിൽ ഇത്തരം പ്രശ്‌​നങ്ങളെ മനസ്സിലാക്കി പരിഹരിക്കുകയാണ്​ വേണ്ടത്​. അതിനുള്ള സാഹചര്യം സൃഷ്​ടിക്കാനുള്ള ഇടപെടലാണ്​ ഉണ്ടാകേണ്ടത്​.
ദ്വിരാഷ്​ട്ര പരിഹാരമെന്ന യുഎൻ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി പാലസ്​തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണം. നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകൾ അവസാനിപ്പിച്ച്​ സമാധാനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണം.

16/09/2023

നിപ വൈറസിനെക്കാൾ മാരകമാണ് മനോരമ എന്ന മാധ്യമ വൈറസ്.
മനോരമയേയും നിപയേയും കേരള ജനത ഇനിയും അതിജീവിക്കും...

ലിങ്ക്‌ കമന്റ്‌ ബോക്സിൽ

Photos from CPIM Eravipuram's post 03/09/2023

ഒരേ സംഭവത്തിന്റെ വിഷ്വൽസ് 24ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും ഫേസ്ബുക് പേജുകളിൽ വന്നതാണ്. മീഡിയ വണ്ണിന്റെ വിഷ്വൽസിൽ എൽഡിഎഫ് പ്രവർത്തകരുടെ തലേക്കെട്ടുകൾ ഡിജിറ്റലി മാനിപുലേറ്റ് ചെയ്ത്‌ കാവി കളർ ആക്കി മാറ്റിയിരിക്കുന്നു.

ഇതൊരു കൈപ്പിഴയോ ടെക്നിക്കൽ ഫോൾട്ടോ ലൈറ്റിങ് പ്രശ്നമോ അല്ല എന്നതിന്റെ തെളിവാണ് മീഡിയ വൺ പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററി (ആദ്യ കമന്റിൽ).

ഇതുപയോഗിച്ചുള്ള വാട്സാപ്പ് പ്രോപഗണ്ട രണ്ടാമത്തെ കമന്റിൽ.

ഇതാണ് കേരളത്തിലെ മാധ്യമപ്രവർത്തകരുടെയും ചാനലുകളുടെയും എത്തിക്സ്. I rest my case.

01/09/2023

ഇന്ന് അപ്പനും മോനും നേർക്കുനേർ...
എകെ ആന്റണി യുഡിഎഫിന് വേണ്ടിയും അനിൽ ആന്റണി ബിജെപിക്ക് വേണ്ടിയും ഇന്ന് പുതുപ്പള്ളിയിൽ ഇറങ്ങും..
പക്ഷെ സത്യാവസ്ഥ ഇതാ...

23/08/2023

പുതുപ്പള്ളിയിൽ വികസനത്തിന്റെ പേമാരി പെയ്യിപ്പിക്കാൻ സർക്കാരിന് ഒപ്പമുള്ളമുള്ള ജയ്ക് വരട്ടെ ലോഡിങ്..🔥🚩✊

15/08/2023

മരിച്ചവർക്കേ കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ കഴിയൂ
ഞാൻ മരിച്ചിട്ടില്ല: പ്രകാശ് രാജ്

15/08/2023

"കുഞ്ഞൂഞ്ഞിന്റെ ശൈലി എന്നതാന്ന് അറിയാവ്വോ..."

ഉമ്മഞ്ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിൽ എല്ലാ ഞായറാഴ്ചയും ചാണ്ടിയെ കാണാൻ പോയിരുന്ന കറിയാച്ചന്റെ ചോദ്യമാണ്.

"എന്താണ് ആ ശൈലി ?"

ജനിച്ചപ്പഴേ കോൺഗ്രസുകാരനായ കറിയാച്ചന്റെ ചുണ്ടിൽ, മറുപടിയോടൊപ്പം ഒരു ചിരി വിടർന്നു.

"പ്രതീക്ഷ, പ്രത്യാശ..."

ഉമ്മഞ്ചാണ്ടിയുടെ അയൽവാസിയായ കറിയാച്ചൻ ചാണ്ടിയെ പുതുപ്പള്ളി പുണ്യാളനാക്കാനുള്ള പുറപ്പാടാണോ എന്ന സംശയത്തോടെ അങ്ങേരെ നോക്കിയപ്പോൾ, ഒന്നു കൂടി വിടർത്തി ചിരിച്ചുകൊണ്ട് തുടർന്നു.

" കൂരോപ്പടയിലെ സേവ്യറ് എന്റെയൊപ്പമാ കുഞ്ഞൂഞ്ഞിനെ കാണാൻ ഇവിടെ വന്നത്. അവന് റേഷൻ കാർഡില്ല. അത് ശരിയാക്കാനായിട്ടാ. അവനും കുടുംബോം കുഞ്ഞൂഞ്ഞിന് വോട്ട് ചെയ്യുന്നവരാ. അവൻ കല്യാണം കഴിച്ച് മാറി താമസമായപ്പോൾ പുതിയ കാർഡ് വേണം. അതിനായിട്ട് വന്നതാ. കുഞ്ഞൂഞ്ഞ് ഒരപേക്ഷ എഴുതിവാങ്ങിച്ചു. ശരിയാക്കാമെന്ന് പറഞ്ഞു. സേവ്യറിനെ ഹാപ്പിയാക്കി മടക്കി. പിന്നെ കുഞ്ഞൂഞ്ഞ് വരുമ്പോഴെല്ലാം സേവ്യർ ഇവിടെ വരും. വെളുക്കെ ചിരിച്ച് കുശലം ചോദിച്ച് കുഞ്ഞൂഞ്ഞ് ശരിയാക്കാമെന്ന് പറയും. സേവിയറ് ഹാപ്പിയായി മടങ്ങും."

" എന്നിട്ട് ശരിയായില്ലെ.?" കറിയാച്ചനോട് ചോദിച്ചു.

" ഇല്ല. നാള് കുറേയായപ്പോൾ ഞാൻ സേവ്യറോട് അക്ഷയയിൽ പോയി അപേക്ഷ കൊടുക്കാമെന്ന് പറഞ്ഞു. അവനത് കേട്ടില്ല. കുഞ്ഞൂഞ്ഞ് ശരിയാക്കുമെന്ന പ്രതീക്ഷയിൽ അവൻ വീണ്ടും വീണ്ടും ഇവിടെ വന്നു. റേഷൻ കാർഡ് ശരിയായില്ല..."

" സേവ്യറിന് ഉമ്മഞ്ചാണ്ടിയോട് ദേഷ്യം വന്നുകാണും അല്ലെ ?" സ്വാഭാവികമായ സംശയമാണ്.

കറിയാച്ചൻ പൊട്ടിച്ചിരിച്ച് പറഞ്ഞു ... " ഇല്ലല്ലോ, കാര്യം നടക്കില്ലേലും നടക്കുമെന്ന പ്രത്യാശ കുഞ്ഞൂഞ്ഞ് നൽകും. കുഞ്ഞൂഞ്ഞ് കാറിൽ പോകുമ്പോൾ റോട്ടിലൂടെ നടന്നു പോകുന്ന സേവ്യറെ നോക്കി കൈവീശി, ഇപ്പ ശരിയാക്കാമെന്ന ആംഗ്യം കാണിക്കും. അതാണ് പ്രതീക്ഷയും പ്രത്യാശയും നൽകൽ. സേവ്യർ പിണങ്ങില്ലെന്ന് മാത്രമല്ല, കൃത്യമായി വോട്ടും ചെയ്യും... ആരെങ്കിലും കുഞ്ഞൂഞ്ഞിനെ കുറിച്ച് ചോദിച്ചാൽ സേവ്യറ് തന്റെ ചങ്ക് പൊളിച്ച് അതിനുള്ളിൽ ശ്രീരാമചന്ദ്രനെ പോലെ പ്രതിഷ്ഠിച്ച കുഞ്ഞൂഞ്ഞിനെ അങ്ങ് കാണിച്ച് കൊടുക്കും.... "

കഴിഞ്ഞ 53 വർഷമായി പുതുപ്പള്ളിയിലെ ജനങ്ങൾക്ക് സേവ്യറിന്റെ അവസ്ഥയാണ്. പ്രത്യാശയും പ്രതീക്ഷയും മാത്രമേ ലഭിച്ചിട്ടുള്ളു. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ ഏറ്റവും പിറകിലുള്ള, മോശം മണ്ഡലമായി പുതുപ്പള്ളി മാറിയത് ഉമ്മൻചാണ്ടിയുടെ ഈ 'പ്രതീക്ഷ പ്രത്യാശ' ശൈലികൊണ്ടാണ്.

ഉമ്മഞ്ചാണ്ടിയെ മിമിക് ചെയ്ത് നടക്കുന്ന ചാണ്ടി ഉമ്മനിൽ നിന്ന് കറിയാച്ചൻ പറഞ്ഞ "പ്രതീക്ഷയും പ്രത്യാശയും" പോലും ലഭിക്കില്ലെന്നത് ഉറപ്പാണ്.

മാറി ചിന്തിച്ചാൽ പുതുപ്പള്ളിക്ക് കൊള്ളാം.

Preejith Raj - FB post

12/08/2023

പുതുപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി സഖാവ്‌ ജെയ്ക്ക്‌.സി.തോമസിനെ വിജയിപ്പിക്കുക..

11/08/2023

പ്രളയകാലത്തെ ചിത്രമാണ്..‼️
കൂലി വാങ്ങി ഫോട്ടോഷൂട്ട് നടത്തുന്ന മാധ്യമക്യാമറകൾക്ക് മുന്നിലും, മട്ടുപ്പാവിലെ മണിയറകളിലും,ഖദറിൽ ചെളിപുരളാതെ അന്തിയുറങ്ങിയവനല്ല.. ‼️
എരിയുന്ന മണിപ്പൂരിലും,എല്ലാം തകർന്നടിഞ്ഞ പ്രളയ കാലത്ത് ചെങ്ങന്നൂരിലും ഉണ്ടായിരുന്നവനാണ് ജെയ്ക്ക്..‼️🔥❤️🚩

08/08/2023

അവസ്ഥ 🤣🤣🤣😂😂😂

07/08/2023

സംസ്ഥാനത്തെ 2022 ജൂലൈ മാസത്തിലെ റോഡപകട നിരക്കും AI ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിന് ശേഷമുള്ള 2023 ജൂലൈ മാസത്തിലെ റോഡപകട നിരക്കും തമ്മിലുള്ള താരതമ്യമാണ് ചുവടെ നൽകിയിരിക്കുന്നത്....
AI ക്യാമറ സ്ഥാപിച്ചതിനെ വിമർശിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്?
സംസ്ഥാനത്തെ റോഡപകട നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ AI ക്യാമറകൾ സ്ഥാപിച്ച സംസ്ഥാന സർക്കാരിന് ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ❤️

04/08/2023

പ്രിയ സഖാവിന് ആദരാഞ്ജലികൾ 🌹🌹

03/08/2023

ആലുവയിൽ!*! കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് കൈമാറി.
മന്ത്രിമാരായ സ. കെ രാധാകൃഷ്ണൻ, സ. പി രാജീവ്, സ. എം ബി രാജേഷ് എന്നിവർ കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കൾക്ക് ഉത്തരവ് കൈമാറിയത്. ജില്ലാ കളക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
അത്യന്തം ദാരുണമായ സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതരത്തിൽ പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിരിക്കാനുള്ള ഒരു കർമ്മ പദ്ധതി രൂപീകരിക്കുന്നതാണ്.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. ഇനി ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുൻകരുതൽ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌​ട്രേഷൻ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിക്കഴിഞ്ഞു. പോലീസ്, എക്‌​സൈസ്, തദ്ദേശ സ്വയംഭരണം, തൊഴിൽ, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും ഈ പ്രവർത്തനം സാധ്യമാക്കുക.
കഴിഞ്ഞദിവസം ജില്ലയിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നിരുന്നു. മാതാപിതാക്കൾ ജോലിക്കു പോകുന്നതിനാൽ സ്​കൂൾ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികൾ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്​കൂളുകൾ കേന്ദ്രീകരിച്ചു ഡേ കെയർ സജ്ജമാക്കുന്ന കാര്യം യോഗത്തിൽ ആലോചിച്ചിട്ടുണ്ട്.

02/08/2023

ഷംസീർ പറഞ്ഞത് ശരി, തിരുത്താനും മാപ്പ് പറയാനും ഉദ്ദേശിക്കുന്നില്ല; എം.വി.ഗോവിന്ദൻ.
എന്റെ പ്രസ്ഥാനത്തിന്റെ പേര് സി പി ഐ എം എന്നാണ്. അഭിമാനം 💪💪💪

01/08/2023

നാല് പേരും പേരും കമ്മ്യൂണിസ്റ്റുകാരാണ്.🚩

സ്വന്തം കരൾ മറ്റൊരാൾക്ക്‌ നൽകിയ പാലക്കാട്ടുള്ള അജിത ♥

അനാഥനായ മനുഷ്യന്റെ മൃതദേഹം
സംസ്കരിക്കാൻ സ്വന്തം സ്ഥലം വിട്ടു നൽകിയ വിനോദ്.♥️

സ്വന്തം കരൾ മറ്റൊരാൾക്ക് പകുത്ത് നൽകിയ പേരൂർക്കടയിലെ പ്രീയങ്ക.♥️

അപരിചിതനായ മനുഷ്യന് വൃക്ക ദാനം
ചെയ്ത വയനാട് ചീയമ്പം സ്വദേശി മണികണ്ഠൻ.♥️

മനുഷ്യ സ്നേഹമേ
നിനക്ക് ഞങ്ങൾ പേരിടുന്നതാണ്
മാർക്സിസം .🚩
ലാൽസലാം നമുക്ക് കാണാം എപ്പോളെലും 🥰🙏🙏

31/07/2023

ആ നാടിനെ കണ്ടോറുണ്ടോ 😢😢

24/07/2023

ഗുജറാത്തിൽ Rss ഉണ്ട് , കോൺഗ്രസ്സും ഉണ്ട്
മണിപ്പൂരിലും Rss ഉണ്ട് ,കോൺഗ്രസ്സും ഉണ്ട്
ഡൽഹിയിലും Rടട ഉണ്ട് ,കോൺഗ്രസ്സും ഉണ്ട്
ഇന്ത്യയിൽ മിക്കയിടത്തും Rss ന് വേരുകളുണ്ട്
അവിടങ്ങളിലൊക്കെ കോൺഗ്രസ്സും ഉണ്ട്
എന്നിട്ടും അവിടങ്ങളിൽ എല്ലാം ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നു 😪,വംശഹത്യ നടത്തുന്നു 😪,സഹോദരിമാരെ കൂട്ട ബലാൽസംഘം ചെയുന്നു 😪,പിഞ്ചു കുഞ്ഞുങ്ങളെ പോലും ചുട്ടുകരിക്കുന്നു 😪
😡😡😡😡😡😡😡😡😡😡😡😡😡😡
കേരളത്തിലും Rടട ഉണ്ട് ,കേരളത്തിൽ കോൺഗ്രസ്സും ഉണ്ട്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ Rss ന് ഉള്ളത് കേരളത്തിലാണത്രെ,എന്നിട്ടും കേരളത്തിൽ Rടട ന് ഒരു ചെറുവിരലനക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന്
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?
ഇവിടെ മറ്റൊരു കൂട്ടർ കൂടിഉണ്ട്*
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
ചെങ്കൊടി കയ്യിലേന്തിയ കമ്മ്യൂണിസ്റ്റ്
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩*

ജീവൻ കൊടുത്തും Rടട നെ പ്രതിരോധിക്കാൻ കരുത്തുള്ള ഒരു ഇടതുപക്ഷം❤️
ആ ചെങ്കൊടിത്തണലുള്ളത് കൊണ്ടാണ് Rടട നിങ്ങളെ തേടി വരാത്തത്
💕💕💕💕💕💕💕💕💕💕💕💕💕💕🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

17/11/2021

കൊല്ലം ഈസ്റ്റ് ഏരിയ സമ്മേളനം
അഭിവാദ്യങ്ങളോടെ ഇരവിപുരം ബ്രാഞ്ച്‌

Want your organization to be the top-listed Government Service in Kollam?
Click here to claim your Sponsored Listing.

Videos (show all)

പ്രതികൂല കാലാവസ്ഥയെ അവ​ഗണിച്ചും റാന്നിയിലെ നവകേരള സദസിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ
103 തികഞ്ഞ പാർട്ടിക്ക് 100 തികഞ്ഞൊരു നേതാവ് ഉണ്ട് കേരളത്തിൽ..!!❤സ:വി.എസ്❤✊"തല നരക്കുകയല്ല എന്റെ വൃദ്ധത്വം....തല നരക്കാത്...
പുതുപ്പള്ളിയിൽ വികസനത്തിന്റെ പേമാരി പെയ്യിപ്പിക്കാൻ സർക്കാരിന് ഒപ്പമുള്ളമുള്ള ജയ്ക് വരട്ടെ ലോഡിങ്..🔥🚩✊
ആ നാടിനെ കണ്ടോറുണ്ടോ 😢😢
ആ നാടിനെ കണ്ടോറുണ്ടോ 😢😢😢
ഗുജറാത്തിൽ Rss ഉണ്ട് , കോൺഗ്രസ്സും ഉണ്ട്മണിപ്പൂരിലും Rss ഉണ്ട് ,കോൺഗ്രസ്സും ഉണ്ട്ഡൽഹിയിലും Rടട ഉണ്ട് ,കോൺഗ്രസ്സും ഉണ്ട്ഇ...
ഈ ചെങ്കൊടിത്തണലുള്ളത് കൊണ്ടാണ് Rടട നിങ്ങളെ തേടി വരാത്തത് 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ..ഇന്ത്യ മുഴുവൻ വേരുകളുള്ള സംഘപരിവാറിന് കേരളത്തിൽ ഒരു ചെറുവിരലനക്കാൻ കഴിയാത്തതെന്തെന്ന് ..അവരു...
ക്രിസ്ത്യൻ കുക്കികളെ ഞങ്ങൾ തുടച്ചു നീക്കും.വിശ്വസം വരാതെ അവതാരകൻ വീണ്ടും വീണ്ടും ചോദിക്കുന്നു.ഉത്തരം ആവർത്തിക്കുന്നത് സങ...

Website

Address


CPIM, Ervipuram
Kollam
691011

Other Kollam government services (show all)
SDPI Eravipuram East City committee SDPI Eravipuram East City committee
Eravipuram Kollam
Kollam, 691011

CPIM Civil Station Local committee.Kollam CPIM Civil Station Local committee.Kollam
Civil Station Kollam
Kollam, 691007

ജനകീയ ജനാധിപത്യത്തിലൂടെ വിപ്ലവത്തിലേക്ക്

Arun Kunnicodu Arun Kunnicodu
Kollam

രാഷ്ട്രീയ പ്രവർത്തകൻ

DYFI Sakthikulangara South MC DYFI Sakthikulangara South MC
Sakthikulangara
Kollam, 691003

lalsalam

Cpim Mayyanad Cpim Mayyanad
മയ്യനാട്
Kollam

സിപിഐഎം മയ്യനാട് ലോക്കൽ കമ്മിറ്റി

CPI-M Cyber Pattazhy CPI-M Cyber Pattazhy
Cpim Local Committee Office, Temple J. N. Pattazhy
Kollam, 691522

I am for socialism, disarmament, and, ultimately, for abolishing the state itself... I seek the social ownership of property, the abolition of the propertied class, and the sole co...

INL Kollam INL Kollam
Kollam

Official Indian National League (INL) Kollam page Kollam Mandalam All Events , Committe and other information representing this branch are posted in this page ...

Dyfi Sakthikulangara North Dyfi Sakthikulangara North
Sakthikulangara
Kollam

Official page of Dyfi Sakthikulangara North