DYFI Thenmala

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Thenmala, Political organisation, Local Committe office Thenmala, Kollam.

09/07/2022

അഭിവാദ്യങ്ങൾ..

09/07/2022

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ..

14/03/2022

DYFI തെന്മല മേഖല കമ്മിറ്റി ഇവർ നയിക്കും..

11/03/2022

സമ്മേളനം...

24/01/2022

DYFI തെന്മല മേഖലാ സമ്മേളനം 2022 ഫെബ്രുവരി 5 തീയതി തെന്മലയിൽ വച്ച് കോവിഡ് പ്രോട്ടോകോൾപാലിച്ചു കൊണ്ട് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. സമ്മേളനത്തിന്റെ വിജയകരമായി നടത്തിപ്പിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണയോഗം ജനുവരി 26 ബുധനഴ്ച്ച വൈകുന്നേരം 5 മണിക്ക് തെന്മല പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് ചേരുകയാണ്.
സഖാവ് യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു...!

08/01/2022

വിവാഹമംഗളശംസകൾ.....

08/11/2021

ഞങ്ങൾ ചെയ്യുന്നത് ചാരിറ്റിയല്ല.
ഉദാഹരണത്തിന് ഹൃദയപൂർവ്വമെടുത്താൽ നിങ്ങളുടെ വീട്ടിൽ ഒരു ചെറുപ്പക്കാരൻ വരുന്നു നിങ്ങൾ ഒരു പൊതിച്ചോറ് കൊടുക്കുന്നു.നിങ്ങളുടെ വീട്ടിൽ അത് ചർച്ചയാകുന്നു .ആർക്ക് വേണ്ടിയാണ് നിങ്ങൾ ആ പൊതിച്ചോറ് കൊടുക്കുന്നത്.ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പേര് പോലും അറിയാത്ത ഏതോ ഒരപരന് വേണ്ടി.

ഒരു മെഡിക്കൽ കോളേജിൽ ഒരു പൊതിച്ചോറ് കൊടുക്കണമെങ്കിൽ
ഏറ്റവും കുറഞ്ഞത് 3 തവണയെങ്കിലും ഒരു ചെറുപ്പക്കാരൻ ആ പ്രാദേശത്തെ വീടുകൾ സന്ദർശിക്കണം. ആദ്യമിത് പറയാൻ പോകണം,പിന്നെ ഓർമിപ്പിക്കാൻ പോകണം,പിന്നെയത് വാങ്ങാൻ പോകണം.

ആർക്ക് വേണ്ടിയാണ് അവൻ പോകുന്നത്.അവന് വേണ്ടിയല്ല.ആ പോകുന്ന സമയത്ത് അവന് ജോലി നഷ്ടപ്പെട്ടേക്കാം.കൂലിയും വിദ്യാഭ്യാസവും നഷ്ട്ടപ്പെട്ടേക്കാം.അല്ലെങ്കിൽ ഇതെല്ലാം കഴിഞ്ഞിട്ടാണ് അവൻ പോകുന്നത്. ഇതൊക്കെ കഴിഞ്ഞിട്ട് അവൻ ആ പൊതിച്ചോറ് വാങ്ങി കൊടുക്കുന്നത് ആർക്ക് വേണ്ടിയാണ്.അവനോ അവളോ ആൾക്കൂട്ടത്തിൽ പോലും കണ്ടിട്ടില്ലത്ത ഏതോ ഒരപരിചിതന് വേണ്ടി.

നീ നിന്റെ ജാതിയിലും മതത്തിലും പെട്ടവന്റെ ഹോട്ടലിൽ കയറണം എന്ന് പറയുന്ന ഈ കാലത്ത്,ഇതിനൊക്കെ അപ്പുറത്ത് ഈ നിയോ ലിബറൽ കാലത്ത് “നമ്മൾ കേട്ട് വളർന്നത് നീ നിന്റെ കാര്യം നോക്കി വളരണമെന്നാണ് ”.

ഈ അരാഷ്ട്രീയതയുടെ പഠനശാലയിൽ നിന്നാണ് ഞങ്ങളി ചെറുപ്പത്തെ പിടിച്ചിചിറക്കി പറയുന്നത് നീ ഒരിക്കൽ പോലും കണ്ടിട്ടില്ലത്ത അപരന് വേണ്ടി നീ ഈ പണി എടുക്കണം.

അത് പുതിയ കാലത്തിന്റെ പുതിയ രാഷ്ട്രീയ ബദൽ സാധ്യതയാണ്.അങ്ങനെ നാം രൂപപ്പെടുത്തി എടുത്തോരു ചെറുപ്പം ഒരു മടിയും കൂടാതെ ആക്രി പെറുക്കി.അവറൊരു മയക്കുമരുന്ന് സംഘത്തിന്റെ കൂടെയോ ജാതി മത വർഗ്ഗീയ ശക്തികളുടെ കൂടെയും പോകുന്നില്ല. സോഷ്യൽ റെസ്പോൺസിബിലിറ്റി എന്റെ പ്രൈഡ് ആണെന്ന ബോധ്യം അവർക്ക് വന്നു.

“നാളെ ഒരു ആഹ്വാനത്തിന് കാത്തു നിലക്കാതെ അവരിറങ്ങും.ഇതൊരു രാഷ്ട്രീയ പ്രവർത്തനമാണ്.”
❤️ A A Rahim ❤

*𝐃𝐞𝐦𝐨𝐜𝐫𝐚𝐭𝐢𝐜 𝐘𝐨𝐮𝐭𝐡
𝐅𝐞𝐝𝐞𝐫𝐚𝐭𝐢𝐨𝐧 𝐎𝐟 𝐈𝐧𝐝𝐢𝐚*

𝐃𝐘𝐅𝐈 ❤️✊🏻

06/09/2021

ഇന്ധനവില വർദ്ധനവിലും, തൊഴിലില്ലായ്മയിലും, കേന്ദ്ര വാക്സിൻ നയത്തിലും പ്രതിക്ഷേധിച്ച് *DYFI പുനലൂർ ബ്ലോക്ക്‌ കമ്മിറ്റി* യുടെ നേതൃത്വത്തിൽ പുനലൂർ ഹെഡ്പോസ്റ്റ്‌ ഓഫിസിന് മുൻപിൽ സംഘടിപ്പിച്ച 5 ദിവസം നീളുന്ന റിലേ സത്യാഗ്രഹം CITU കേന്ദ്ര കമ്മിറ്റി അംഗം സ. അഡ്വ. പി. സജി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

18/06/2021

ജൂൺ 19 വായനാദിനം....
പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്... സമകാലിക കാലഘട്ടത്തിൽ യുവ- വിദ്യാർത്ഥി സമൂഹം വായനയുടെ പ്രാധാന്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ തെന്മല മേഖലാ കമ്മിറ്റി പുസ്തകോത്സവം എന്ന ക്യാമ്പയിൻ ഏറ്റെടുക്കുകയാണ്...

10/06/2021

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന പുതിയ സാഹചര്യത്തില്‍ പഠനം ഫലപ്രദമായി നടത്താന്‍ സൗകര്യമൊരുക്കേണ്ടതുണ്ട്. ഇതിന് ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സൗകര്യവും ലാപ്ടോപ്പും ടാബും ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകൾ ഓരോ വിദ്യാര്‍ത്ഥിക്കും ഉറപ്പ് വരുത്തേണ്ടതുണ്ട്.

ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇൻറർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തത് പ്രധാന പ്രശ്നമാണ്. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 86,423 കുട്ടികളുണ്ട്. ഇതില്‍ 20,493 കുട്ടികള്‍ക്ക് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സ് നല്‍കാനാവുന്നില്ല. കണക്ടിവിറ്റി ഇല്ലാത്ത പട്ടികവര്‍ഗ്ഗ കോളനികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പ് വരുത്തണം.

അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം കണ്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് ലഭ്യമാക്കാന്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം ഗ്രാമ-നഗര ഭേദമില്ലാതെ ഉറപ്പുവരുത്തണം. ഇതിന് എഫ്.ടി.ടി.എച്ച്./ബ്രോഡ്ബാന്‍റ് കണക്ഷന്‍ സാധ്യമായിടങ്ങളിലെല്ലാം നല്‍കാനാവണം. അതോടൊപ്പം വൈ-ഫൈ കണക്ഷന്‍ നല്‍കുന്നതിനുള്ള മൊബൈല്‍ ടവറുകളും മറ്റ് സംവിധാനങ്ങളുമൊരുക്കണം. സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തീകരിക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ വിവേചനം ഇല്ലാതെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാമ്പത്തികമായി പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കാന്‍ സാധിക്കണം. ഓണ്‍ലൈന്‍ പഠനം ഫലപ്രദമാകാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റ് ഉറപ്പുവരുത്താനുമാകണം. കോവിഡിന്‍റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം കുറച്ചുകാലം തുടരേണ്ടി വരും എന്നാണ് കണക്കാക്കേണ്ടത്. ഇക്കാര്യം പരിഗണിച്ച് തടസ്സമില്ലാതെ ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ഉറപ്പുവരുത്താനാകണം. ഇതെല്ലാം പരിഗണിച്ച് പ്രത്യേക സ്കീം തയ്യാറാക്കാന്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത എല്ലാ സർവീസ് പ്രൊവൈഡർമാരും പിന്തുണ പ്രഖാപിച്ച് അനുഭാവപൂർവം സംസാരിച്ചത് സർക്കാരിന് കരുത്ത് പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Photos from DYFI Thenmala's post 09/06/2021

Dyfi സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പെട്രോൾ വില വർധനവിനെതിരെയുള്ള പോസ്റ്റർ സമരത്തിൽ dyfi AK നഗർ യൂണിറ്റ് കമ്മിറ്റി പങ്കെടുത്തു.യൂണിറ്റ് പ്ര :സഖാവ് എബി യൂണിറ്റ് കമ്മിറ്റി അംഗം സഖാവ് വിഷ്ണു ആനന്ദൻ എന്നിവർ പങ്കെടുത്തു ഏരിയ കമ്മിറ്റി അംഗം മകേഷ്സുകു നേതൃത്വം നൽകി.

Photos from DYFI Thenmala's post 08/06/2021

ഡിവൈഎഫ്ഐ തെന്മല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവർക്ക് ചുക്ക് കാപ്പിയും ലഘുഭക്ഷണവും നൽകുന്ന ക്യാമ്പയിൻ ഇന്നു മുതൽ ആരംഭിച്ചു. സിപിഐഎം തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. ആർ. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ഇനി വരുന്ന എല്ലാ ദിവസം ക്യാമ്പയിൻ ഉണ്ടായിരിക്കുന്നതാണ്.

08/06/2021

തെന്മല നാൽപ്പതാം മൈൽ രമ്യാ ഭവനിൽ പൊന്നമ്മ ചേച്ചിയുടെ വീട്ടിൽ ഞായറാഴ്ച രാത്രി 9:30 ന് പുലി വന്നു വീട്ടിന്റെ സിറ്റ്ഔട്ടിൽ കിടന്നിരുന്ന വളർത്തു നായയെ കടിച്ചു വലിച്ചിഴച്ച് പകുതി ജീവൻ ബാക്കിയാക്കിപോയി..
ഇതേ വീട്ടിൽ കഴിഞ്ഞ കുറച്ചു ആഴ്ചകൾക്ക് മുൻപ് 5 വളർത്തു നായ്ക്കളെയാണ് പുലി വീട്ടിൽ വന്നു കൊന്ന് തിന്നത്...
ദീർക്കകാലമായി ഈ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യംകാരണം ജനങ്ങൾ ഭീതിയോടെയാണ് ജീവിച്ചുപോകുന്നത്. എന്നാൽ വേണ്ടപ്പെട്ട അധികാരികൾ പ്രയോജനകരമായ നടപടികൾ കൈകൊള്ളുന്നില്ല...
ഇന്ന് വൈകുന്നേരം 6 മണിയോടെ പെരുമ്പാമ്പ് വന്നു പൊന്നമ്മ ചേച്ചിയുടെ വീട്ടിലെ രണ്ട് കോഴികളെ പിടിച്ചു..
അയല്പക്കത്തെ വീടുകളിൽ എല്ലാം ആട് വളർത്തലും, പശു വളർത്തലും, കോഴി വളർത്തലും ഉപജീവനമാക്കിയവരാണ്...
ഈ പ്രദേശത്തെ ജനങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജീവന് സുരക്ഷ ലഭിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്
സംഭവം അറിഞ്ഞു സ്ഥലത്തു എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ DYFI നൽപ്പതാം മൈൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചു ഉപരോധിച്ചു. പുലി ഉൾപ്പെടെയുള്ള വന്യ ജീവികളുടെ ആക്രമണം പതിവായതിനാൽ സ്ഥലം ഫോറസ്ററ് റേഞ്ച് ഓഫിസർ എത്തി പ്രശ്‌നം പരിഹരിച്ചെങ്കിൽ മാത്രമേ ഉദ്യോഗസ്ഥരെ വിട്ടയക്കൂ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഓഫിസർ വരികയും ഉടനടി നഷ്ട പരിഹാരം നൽകാമെന്നും, പുലിയെ പിടികൂടാൻ പുലികൂട് സ്ഥാപിക്കാമെന്നും ഉള്ള ഉറപ്പിന്മേൽ ഉപരോധ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
DYFI ബ്ലോക്ക് കമ്മിറ്റി അംഗം സഖാവ് ബിൻസ്‌മോൻ
യൂണിറ്റ് സെക്രട്ടറി സ:ആരോമൽ
യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ആയ അജി, അനീഷ്, ഷെഫിൻ, കാർത്തിക് എന്നി സഖാക്കൾ പങ്കെടുത്തു.

07/06/2021

DYFI നാൽപ്പതാം മൈൽ യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിമുതൽ സ്നേഹവണ്ടി പ്രവർത്തനം ആരംഭിച്ചു.DYFI സ്നേഹ വണ്ടി യുടെ ഉദ്ഘാടനവും, ഫ്ലാഗ് ഓഫ് കർമ്മവും CPI(M) പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് എസ്സ്. ബിജു നിർവ്വഹിച്ചു.

കോവിഡ് രോഗികൾക്ക് മരുന്നുകൾ,ഭക്ഷണം,
മറ്റു അത്യാവശ്യ സാധനങ്ങൾ വാങ്ങിനൽകുക, അടിയന്തിര സാഹചര്യങ്ങളിൽ അവരെ ആശുപത്രിയിൽ എത്തിക്കുക തുടങ്ങി വാക്സിൻ ലഭിക്കാൻ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്താനായി എല്ലാ ദിവസവും പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ഹെല്പ് ഡസ്ക് കൂടി വാഹനത്തിൽ സജീകരിച്ചിരിക്കുന്നു.

ഏത് അടിയന്തിര സാഹചര്യത്തിലും സഹായത്തിനായ് വിളിക്കാം

ബിൻസ്മോൻ -9645318005
ആരോമൽ - 8848231692
ബിപിൻ - 9746363349
സന്ധ്യ - 8921988184

07/06/2021

സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത ഉറുകുന്നിലെ ഭൂസമരത്തിൽ ശേഷിക്കുന്ന ഒരു കുടുംബത്തിലെ ഒറ്റക്ക് താമസിക്കുന്ന അമ്മക്ക് DYFI AK നഗർ യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധങ്ങൾ എത്തിച്ചു നൽകി...
മേഖല കമ്മിറ്റി അംഗവും യൂണിറ്റ് പ്രസിഡന്റുമായ സ.എബി പെരുമാൾ,സ.വിഷ്ണു ആനന്ദൻ,എന്നിവർ പങ്കെടുത്തു..

Photos from DYFI Thenmala's post 06/06/2021

DYFI നാൽപ്പതാം മൈൽ യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിമുതൽ സ്നേഹവണ്ടി പ്രവർത്തനം ആരംഭിച്ചു.DYFI സ്നേഹ വണ്ടി യുടെ ഉദ്ഘാടനവും, ഫ്ലാഗ് ഓഫ് കർമ്മവും CPI(M) പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് എസ്സ്. ബിജു നിർവ്വഹിച്ചു.

കോവിഡ് രോഗികൾക്ക് മരുന്നുകൾ,ഭക്ഷണം,
മറ്റു അത്യാവശ്യ സാധനങ്ങൾ വാങ്ങിനൽകുക, അടിയന്തിര സാഹചര്യങ്ങളിൽ അവരെ ആശുപത്രിയിൽ എത്തിക്കുക തുടങ്ങി വാക്സിൻ ലഭിക്കാൻ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്താനായി എല്ലാ ദിവസവും പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ഹെല്പ് ഡസ്ക് കൂടി വാഹനത്തിൽ സജീകരിച്ചിരിക്കുന്നു.

ഏത് അടിയന്തിര സാഹചര്യത്തിലും സഹായത്തിനായ് വിളിക്കാം

ബിൻസ്മോൻ -9645318005
ആരോമൽ - 8848231692
ബിപിൻ - 9746363349

06/06/2021

DYFI നാൽപ്പതാം മൈൽ യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിമുതൽ സ്നേഹവണ്ടി പ്രവർത്തനം ആരംഭിക്കുകയാണ്.
കോവിഡ് രോഗികൾക്ക് മരുന്നുകൾ,ഭക്ഷണം,
മറ്റു അത്യാവശ്യ സാധനങ്ങൾ വാങ്ങിനൽകുക, അടിയന്തിര സാഹചര്യങ്ങളിൽ അവരെ ആശുപത്രിയിൽ എത്തിക്കുക തുടങ്ങി വാക്സിൻ ലഭിക്കാൻ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്താനായി എല്ലാ ദിവസവും പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ഹെല്പ് ഡസ്ക് കൂടി വാഹനത്തിൽ സജീകരിച്ചിരിക്കുന്നു.

ഏത് അടിയന്തിര സാഹചര്യത്തിലും സഹായത്തിനായ് വിളിക്കാം

ബിൻസ്മോൻ -9645318005
ആരോമൽ - 8848231692
ബിപിൻ - 9746363349

Photos from DYFI Thenmala's post 05/06/2021

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ തെന്മല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയുടെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ മുപ്പതോളം വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. അതിനോടൊപ്പം തന്നെ നട്ട വൃക്ഷത്തൈകൾ സംരക്ഷിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും പ്രാധാന്യം ഏവരെയും അറിയിച്ചു..

05/06/2021

തെന്മല മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
സെക്രട്ടറി : സ. ഷെഹിൻ
പ്രസിഡന്റ്‌ :സ. ആരോമൽ
ട്രഷറർ :സ. ബിമൽ

Want your organization to be the top-listed Government Service in Kollam?
Click here to claim your Sponsored Listing.

Videos (show all)

തെന്മല നാൽപ്പതാം മൈൽ രമ്യാ ഭവനിൽ പൊന്നമ്മ ചേച്ചിയുടെ വീട്ടിൽ ഞായറാഴ്ച രാത്രി 9:30 ന് പുലി വന്നു വീട്ടിന്റെ സിറ്റ്ഔട്ടിൽ ...
DYFI നാൽപ്പതാം മൈൽ യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിമുതൽ സ്നേഹവണ്ടി പ്രവർത്തനം ആരംഭിച്ചു.DYFI സ്ന...

Telephone

Website

Address

Local Committe Office Thenmala
Kollam
691308

Other Political Organizations in Kollam (show all)
SDPI Eravipuram East City committee SDPI Eravipuram East City committee
Eravipuram Kollam
Kollam, 691011

CPIM Civil Station Local committee.Kollam CPIM Civil Station Local committee.Kollam
Civil Station Kollam
Kollam, 691007

ജനകീയ ജനാധിപത്യത്തിലൂടെ വിപ്ലവത്തിലേക്ക്

DYFI Sakthikulangara South MC DYFI Sakthikulangara South MC
Sakthikulangara
Kollam, 691003

lalsalam

CPIM Eravipuram CPIM Eravipuram
CPIM, Ervipuram
Kollam, 691011

The Development Timeline of Eravipuam.

Cpim Mayyanad Cpim Mayyanad
മയ്യനാട്
Kollam

സിപിഐഎം മയ്യനാട് ലോക്കൽ കമ്മിറ്റി

CPI-M Cyber Pattazhy CPI-M Cyber Pattazhy
Cpim Local Committee Office, Temple J. N. Pattazhy
Kollam, 691522

I am for socialism, disarmament, and, ultimately, for abolishing the state itself... I seek the social ownership of property, the abolition of the propertied class, and the sole co...

Dyfi Sakthikulangara North Dyfi Sakthikulangara North
Sakthikulangara
Kollam

Official page of Dyfi Sakthikulangara North

SFI Thazhuthala LC SFI Thazhuthala LC
Kollam

official account of SFI THAZHUTHALA LC Secretary : Sri Hari R G 8281780323 President : Bithul 79026 41277

DYFI Vakkanadu unit committee DYFI Vakkanadu unit committee
Nedumankavu, Vakkanadu
Kollam

DYFI vakkanadu unit committee �

ചുവന്ന കൊല്ലം ചുവന്ന കൊല്ലം
Kollam, 691001

It is a unity of Kollam comrades who lives in different poles of the globe.

BJP Kundayam BJP Kundayam
Bjp Moolakkada Kundayam
Kollam, 689695

മാറ്റം വേണം ബി. ജെ. പി വരണം