DKLM Pallarimangalam
മേഖലയുടെ മീഡിയ സംവിധാനമാണിത്.
DKLM PALLARIMANGALAM
.
DKLM
കേന്ദ്ര നേതൃത്വം പല്ലാരിമംഗലംമേഖല ക്ഷേമനിധി ബിൽഡിംഗ് നിർമാണ സ്ഥലം സന്ദർശിക്കുകയും ദുആ ചെയ്യുകയും പ്രാരംഭം കുറിക്കുകയും ചെയ്തു.
മുഹ്യുദ്ദീൻ ശൈഖിന്റെ മഖ്ബറ
#പല്ലാരിമംഗലം
#പല്ലാരിമംഗലം
#നബിദിനപരിപാടി
#മദ്ഹ്പാടിമദീനയിലേക്ക്
*നബിദിന സന്ദേശ സദസ് നടത്തി*
5-11-2021
പല്ലാരിമംഗലം:- ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പല്ലാരിമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ " മദ്ഹ് പാടി മദീനയിലേക്ക് " എന്ന ശീർഷകത്തിൽ നബിദിന സന്ദേശ സദസ് കൂറ്റംവേലി ജമാഅത്ത് അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. മേഖല സെക്രട്ടറി TK മുഹമ്മദ ബദ് രി സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖല പ്രസിഡൻറ് കെ.എച്ച്. സക്കരിയ ബാഖവി അധ്യക്ഷനായി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി VH മുഹമ്മദ് മൗലവി യോഗം ഉത്ഘാടനം ചെയ്തു. സയ്യിദ് അബ്ദുസ്സമദ് തങ്ങൾ സദസിന് അനുഗ്രഹ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡന്റ് MM ബാവ മൗലവി മുഖ്യപ്രഭാഷണം നടത്തി. മേഖല ട്രഷറർ MA മുഹമ്മദ് ബാഖവി മേഖലയിലെ മുഴുവൻ ഉസ്താദ് മാർക്ക് വേണ്ടി സദസിന് ആശംസകൾ അറിയിച്ചു.
മേഖലയിലെ മുഴുവൻ ഉസ്താദ്മാരും മൗലിദ് സദസ്സിലും ദുആയിലും പങ്കെടുത്തു. മേഖല ക്ഷേമനിധി ചെയർമാൻ TK ജബ്ബാർ മൗലവി കൃതജ്ഞത പറയുകയും ചെയ്തു.
#പല്ലാരിമംഗലം #മദ്ഹ്പാടിമദീനയിലേക്ക്
5-11-21, വെള്ളി
ഏവർക്കും സ്വാഗതം
#മദ്ഹ്പാടിമദീനയിലേക്ക്
#പല്ലാരിമംഗലം moulavi
#മദ്ഹ്പാടിമദീനയിലേക്ക്
#പല്ലാരിമംഗലം മേഖല
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ആസ്ഥാന മന്ദിര ശിലാസ്ഥാപനം നടത്തി.
പല്ലാരിമംഗലം : -ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പല്ലാരിമംഗലം മേഖല ആസ്ഥാന മന്ദിര ശിലാസ്ഥാപനകർമ്മം ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. മേഖല പ്രസിഡന്റ് കെ.എച്ച് സക്കരിയ മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മേഖല സെക്രട്ടറി ടി. കെ. മുഹമ്മദ് ബദരി സ്വാഗതം പറയുകയും ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി പാങ്ങോട് ഖമറുദ്ദീൻ മൗലവി യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കടുവയിൽ ഇർഷാദ് മൗലവി ആമുഖപ്രഭാഷണം നടത്തുകയും ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻറ് എം.ബി. അബ്ദുൽ ഖാദർ മൗലവി , സംസ്ഥാന സെക്രട്ടറി വി എച്ച് മുഹമ്മദ് മൗലവി, സംസ്ഥാന സമിതി അംഗം മുണ്ടക്കയം ഹുസൈൻ മൗലവി, ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ സെക്രട്ടറി കെ. പി. മുഹമ്മദ് തൗഫീഖ് മൗലവി, ലജ്നത്തുൽ മുഅല്ലിമീൻ എറണാകുളം ജില്ലാ സെക്രട്ടറി ഹബീബ് മൗലവി, ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി, പല്ലാരിമംഗലം ജമാഅത്ത് മുദരിസ് സുബൈർ മൗലവി, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് OE അബ്ബാസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് PK മൊയ്തു തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു. പിന്നീട് സയ്യിദ് മുത്തുക്കോയ തങ്ങൾ മുഖ്യപ്രഭാഷണവും ദുആയും നിർവഹിക്കുകയും ചെയ്തു. ജമാഅത്ത് ഫെഡറേഷൻ എറണാകുളം ജില്ലാ സെക്രട്ടറി നൗഷാദ് തലക്കോട്, DKJU കോതമംഗലം താലൂക്ക് വർക്കിംഗ് പ്രസിഡന്റ് മുഹിയുദ്ദീൻ മൗലവി, ദക്ഷിണകേരള ദക്ഷിണ കേരള ലജ്നത്തുൽ മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് അശ്റഫ് മൗലവി, മേഖല ക്ഷേമനിധി ചെയർമാൻ അബ്ദുൽ ജബ്ബാർ മൗലവി, പരീക്ഷ കൺവീനർ അലിയാർ മൗലവി, ഷഫീഖ് മൗലവി, സിദീഖ് മൗലവി, ഹമീദ് മൗലവി തുടങ്ങിയവർ പങ്കെടുത്തു. ലജ്നത്തുൽ മുഅല്ലിമീൻ പല്ലാരിമംഗലം മേഖല ട്രഷറർ മുഹമ്മദ് ബാഖവി യോഗത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
പല്ലാരിമംഗലം മേഖല ആസ്ഥാന മന്ദിര ശിലാസ്ഥാപന കർമ്മം 11 -10 -21 തിങ്കളാഴ്ച DKLM സംസ്ഥാന പ്രസിസന്റ്
സയ്യിദ് മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.
11-10-21, Monday 9AM
മേഖല യോഗം ചേർന്നു.
20-9-21 തിങ്കൾ,പല്ലാരിമംഗലം:-
DKLM പല്ലാരിമംഗലം മേഖല ഉസ്താദ് മാരുടെ യോഗം രാവിലെ 9.30 ന് അടിവാട് മാലിക് ദീനാർ ദഅവ സെന്ററിൽ മേഖല പ്രസിഡന്റ് കെ എച്ച്. സക്കരിയ ബദ്‌രി, MFB യുടെ അദ്യക്ഷതയിൽ കൂടി. മേഖല സെക്രട്ടറി TK മുഹമ്മദ് ബദ്‌രി സ്വാഗതം ആശംസിക്കുകയും കോതമംഗലം താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ബഹു : മുഹ്‌യുദ്ദീൻ ബദ് രി ഉസ്താദ് യോഗം ഉത്ഘാടനം ചെയ്യുകയും ചെയ്തു. അടിവാട് മഹല്ല് ഇമാമും മേഖല ട്രഷററുമായ MA മുഹമ്മദ് ബാഖവി ആമുഖ പ്രഭാഷണവും നടത്തി.
തുടർന്ന് കഴിഞ്ഞ പൊതു പരീക്ഷയിൽ ജയിച്ച കുട്ടികൾക്കുളള സർട്ടിഫിക്കറ്റ് വിതരണവും മൊമന്റോ വിതരണവും നടത്തി.
ദീർഘകാലം പല്ലാരിമംഗലം മേഖലയിലെ വിവിധ മഹല്ലുകളിലും മദ്റസകളിലും സേവനം ചെയ്ത തടത്തിക്കുന്നേൽ സൈനുദ്ദീൻ ഉസ്താദിനെ ആദരിക്കുകയും ചെയ്തു.
തുടർന്ന് മേഖലയിലെ മുഴുവൻ ഉസ്താദ് മാരുടെയും സ്വപ്നമായ മേഖല ക്ഷേമനിധി മന്ദിര നിർമാണത്തിന് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ക്ഷേമ നിധി ചെയർമാൻ ജബ്ബാർ മൗലവി നന്ദി പറഞ്ഞ യോഗം 11.30 ഓടെ പിരിയുകയും ചെയ്തു.
പല്ലാരിമംഗലം മേഖല ആസ്ഥാന മന്ദിരം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം സംസ്ഥാന സെക്രട്ടറി CA മൂസാ ഉസ്താദും കോതമംഗലം താലൂക്ക് പ്രതിനിഥികളും സന്ദർശിച്ചു.
പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളേയുമാണ് ഹദീസ് എന്ന് പറയുന്നത്.
ഇസ്‌ലാം മതവിശ്വാസ പ്രകാരം മുഹമ്മദ് നബി (സ്വ) ക്ക് അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ (അ) എന്ന മാലാഖ മുഖാന്തരം വഹിയ് ആയി ലഭിച്ച വചനങ്ങൾ ആണ് ഖുർആൻ.
പ്രവാചകത്വം ലഭിച്ച ശേഷം നബി(സ്വ) 23 കൊല്ലം ജീവിച്ചിരുന്നു. ആ കാലയളവിൽ ഉപദേശമായും തീർപ്പായും മറ്റും പറഞ്ഞിട്ടുള്ള ഇതര വചനങ്ങൾ ഹദീസ് എന്ന് അറിയപ്പെടുന്നു.
ഖുർആൻ ദൈവവചനവും ഹദീസ് പ്രവാചക വചനവുമാകുന്നു.
ഹദീസുകൾ ഏറെക്കാലം ക്രോഡീകരിക്കപ്പെടാതെ കിടന്നു. പിന്നീട് ആളുകൾ സ്വന്തമായി ഹദീസുണ്ടാക്കുന്ന അവസ്ഥയെത്തിയപ്പോഴാണു ഇതിനെ ശേഖരിച്ചു ഗ്രന്ഥമാക്കാൻ ചിലർ ശ്രമിച്ചത്. അക്കൂട്ടത്തിൽ പ്രമുഖനാണ് ഇമാം ബുഖാരി, ഇമാം മുസ്ലിം.
അസ്സലാമു അലൈകും
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Kotamangalam
686666
Kotamangalam, 686691
An Educational Institution which provide tution classes for classes VIII to X (both cbse and kerala state syllabus) and also higher secondary (XI & XII)We also provide Entrances cl...
St John's L. P School Nellimattom
Kotamangalam, 686693
EDUCATION
Nangelipadi Kothamangalam
Kotamangalam
haai .. my dear friends .. letz all share nything and evry thing .. here ,, nd .... letz al be more close !.. this group is only for the (2011-17) batch ..