Orthodox Christian Youth Movement Official

Orthodox Christian Youth Movement Official

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

29/02/2024

അങ്ങ് ലാറ്റിൻ അമേരിക്കയിലെ ഗ്വട്ടിമലയിൽ നടക്കുന്ന ന്യൂസ്‌ വരെ പോകുന്നത് ഇങ്ങു കൊച്ചിയിൽ നിന്ന്.... കൊച്ചിയെ, കേരളമേ, നിന്റെ വളർച്ച അതി മനോഹരം....!!!

29/02/2024

പാസ്റ്റർ ഷിബു പത്രോസിന്റെ പടക്കുതിരയിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് എതിരെ ചൊറിയുന്നതിന്റെ കാരണം ഇപ്പോൾ മനസിലായി.... 😂😂😀😀🙏

എല്ലാം ഒരേ കണക്കാണല്ലോ

29/02/2024

ഓർത്തഡോക്സ് സഭ കേസുകൾ നൽകുന്നു എന്നുപറഞ്ഞു വിലപിക്കുന്ന വിഘടിത വിഭാഗവും അതുകേട്ടു തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതു സമൂഹവും അറിയുവാൻ

പതിറ്റാണ്ടുകൾക്ക് മുന്നേ ലക്ഷങ്ങൾ കൂലിയായി നല്കി തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി യേ കേസുകൾ നടത്താൻ വിഘടിത വിഭാഗം കൊണ്ടുവന്ന കഥ

ആരെ കൊണ്ട് വന്നു കേസുകൾ നടത്തിയാലും എത്ര എത്ര കോടികൾ ഈ സഭയെ തകർക്കുവാൻ നിങ്ങൾ ശ്രമിച്ചാലും മലങ്കര സഭയുടെ സ്വാതന്ത്ര്യവും സ്വത്വ ബോധവും ഉയർന്നുതന്നെ നിൽക്കും. കാരണം ഇത് ദൈവത്തിന്റെ സഭയാണ്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ദൈവത്താൽ നിയോഗിക്കപ്പെട്ട മേല്പട്ടക്കാർ നയിക്കുന്ന പുണ്യ പുരാതന സഭ.

പൊതു സമൂഹത്തിന്റെ മുന്നിലുംചാനലുകളുടെ മുന്നിലും എന്തൊക്കെ മുതല കണ്ണുനീർ നിങ്ങൾ ഒഴുക്കിയാലും സത്യം ജയിക്കുക തന്നെ ചെയ്യും

29/02/2024

തങ്ങളെ സഹായിച്ചവരെ തള്ളി കളഞ്ഞെന്ന സത്യം തുറന്ന് പറഞ്ഞു കൊച്ചിയുടെ മാർ ഗ്രിഗോറിയോസ്...

സി ജെ കുര്യൻ മാത്രമല്ല യാക്കോബായ സോസൈറ്റിയുടെ വളർച്ചക്ക് വേണ്ടി പണവും സമ്പാദ്യവും സമയവും കളഞ്ഞുകുടിച്ചു നശിച്ചു ഇപ്പോൾ പട്ടിണിയും പരിവട്ടവും ആയി ഉഴലുന്ന ഒരുപാട് വ്യക്തികളെ വടക്കൻ മേഖലയിൽ കാണാം. യാക്കോബായ സോസൈറ്റിക്ക് വേണ്ടി കേസുകളിൽ പ്രതിയായാവർ ഇപ്പോൾ മലങ്കര സഭയുടെ കാരുണ്യത്തിന് വേണ്ടി കാലു പിടിച്ചു നടക്കുന്നു.

ഈ സഭയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവനെ ദൈവം നശിപ്പിക്കും. ഇവർ പൊരുതുന്നത് സത്യത്തിനു എതിരാണ്. സത്യ ദൈവത്തിന്റെ സഭയായ മലങ്കര സഭക്ക് എതിരാണ്. സഭയെ നശിപ്പിക്കുവാൻ കപ്പം വാങ്ങിയ ഒരാളെയും ദൈവം വെറുതെ വിട്ട ചരിത്രമില്ല. അതു പണം ഉള്ളവൻ ആയാലും പവർ ഉള്ളവൻ ആയാലും.

29/02/2024

*നമ്മുടെ ആത്മീയതയെ ജ്വലിപ്പിക്കുന്ന നാളുകൾ ആകണം പരിശുദ്ധ നോമ്പ് കാലം*
റവ.ഫാ.പി കേ കോശി

ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പരിശുദ്ധമായ നോമ്പിനോട് അനുബന്ധിച്ച് വിവിധ ഡിസ്ട്രിക്റ്റുകളിൽ നടത്തപ്പെടുന്ന പ്രബോധന ശുശ്രൂഷയ്ക്ക് പന്തളം ഡിസ്ട്രിക്റ്റിലെ കടമാൻകുളം സെൻ്റ് മേരിസ് ദേവാലത്തിൽ വെച്ചു തുടക്കമായി,
*പ്രബോധന ശുശ്രൂഷയുടെ ഭദ്രാസനതല ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ബഹു. പി കെ കോശി അച്ചൻ നിർവഹിച്ചു*

പടനിലം സെൻ്റ് തോമസ് ഇടവക വികാരി *ബഹു. മിഥുൻ വർഗീസ് അച്ചൻ പ്രബോധന ശുശ്രൂഷ നടത്തി*

പൂഴിക്കാട് സെൻ്റ് ജോർജ് ഇടവക വികാരി *ബഹു. ജോസ് തോമസ് അച്ചൻ സമർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി*

ഇടവക വികാരിയും അഖില മലങ്കര വൈദിക സംഘം സെക്രട്ടറിയുമായ ബഹു:ഡോ നൈനാൻ വീ ജോർജ് അച്ചൻ, യുവജനപ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡന്റ് ബഹു തോമസ് വർഗീസ് കടവിൽ അച്ചൻ ,ഭദ്രാസന സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളിൽ,പന്തളം ഡിസ്ട്രിക്റ്റ് ഓർഗനൈസർ മെബിൻ കെ മാത്യൂ, ഭദ്രാസന ഭാരവാഹികളായ റിനു തോമസ്, മെറിൽ ഐപ്പ് ഷാജി ,മെവിൻ മാണി,ജൊഹാൻ ജോസഫ് ജോർജ് , ഇടവക ട്രസ്റ്റി ഏബ്രഹാം മാത്യൂ വീരപ്പള്ളിൽ, സെക്രട്ടറി കുഞ്ഞുമോൻ പി ചാക്കോ,യൂണിറ്റ് ഭാരവാഹികളായ അലക്സ് ടി റോയ്, ലിൻ്റൂ സാബു എന്നിവർ നേതൃത്വം നൽകി.

29/02/2024

പരിശുദ്ധ പാത്രിയാർക്കീസ് ബാവ കൂദാശാ ചെയ്ത യാക്കോബായ സഭയുടെ തൂത്തൂട്ടി ധ്യാന കേന്ദ്രത്തിലെ ആരാധന രീതി..

ഇതാണ് ഇവർ സംരക്ഷിക്കുന്ന സത്യവിശ്വാസം
ഈ പൗരണികമായ വിശ്വാസം 😂കാത്തുസൂക്ഷിക്കുന്നതിനാണോ മലങ്കര സഭയെ ഉപദ്രവിക്കുന്നത്....???

ഈ പൗരണികത കാത്തു സൂക്ഷിക്കുന്നതിനു വേണ്ടിയാണോ ഔഗേൻ ബാവയെ കാപ്പി കമ്പിനടിച്ചത്.. ???

ഈ പൗരാണികതക്ക് വേണ്ടിയാണോ ആനപപ്പിയേയും ചാലിൽ കോരയേയും മലങ്കര വർഗീസിനെയും കുര്യക്കോസിനെയും ഒക്കെ വധിച്ചത്....???

മാർത്തോമ്മാശ്ലീഹയെയും മലങ്കര സഭയുടെ പിതാക്കന്മാരെയും അവഹേളിക്കുന്നതും ഈ പൗരാണികതക്കു വേണ്ടിയാണോ..???

ചിന്തിക്കൂ യാക്കോബായ സഹോദരങ്ങളെ .....
🙏🙏🙏

28/02/2024

മാർത്തോമ്മൻ പൈതൃക സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റ് മേഖല യുവജന പ്രസ്ഥാനത്തിൻ്റെ നേതൃർത്ഥത്തിൽ മാർത്തോമ്മൻ പൈതൃക സന്ദേശയാത്ര സംഘടിപ്പിച്ചു.

സെൻറ്.തോമസ് പഴയ പള്ളിയിൽ നിന്നും ആരംഭിച്ച സന്ദേശ യാത്ര സെൻറ്.ബേസിൽ,സെൻറ് സ്റ്റീഫൻസ് എന്നീ ഇടവകകൾ സന്ദർശിച്ചു സെൻറ്.
ഗ്രീഗോറിയോസ് മഹാ ഇടവകയിൽ സമാപിച്ചു.

യുവജനപ്രസ്ഥാനം സോണൽ പ്രസിഡന്റ്
ഫാ. മാത്യു. എം. മാത്യു, ഫാ. എബ്രഹാം പി.ജെ, ഫാ. ഡോ. ബിജു പാറക്കൽ, ഫാ. ജോൺ ജേക്കബ്,ഫാ. ലിജു. കെ. പൊന്നച്ചൻ,ഫാ.ഡോ. വിവേക് വർഗീസ്,
എന്നിവർ കാർമികത്വം വഹിച്ചു.

യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ.സി ബിജു,സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള,എന്നിവർ നേതൃത്വം നൽകി.
യുവജനപ്രസ്ഥാനം കുവൈറ്റ് മേഖല പ്രവർത്തനസമിതി അംഗങ്ങൾ,സഭയുടേയും, ഭദ്രാസനത്തിൻ്റേയും വിവിധ ചുമതലക്കാർ,വിവിധ ഇടവകയിലെ ചുമതലക്കാർ,ഇടവക ജനങ്ങൾ,യുവജന പ്രസ്ഥാനം അംഗങ്ങൾ എന്നിവർ സന്നിഹിതരായി..

28/02/2024

വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥനക്കു ഒരു വിശ്വസിക്കും തടസമില്ല... എന്നാലും വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു പരത്തുന്ന വിഘടിത വിഭാഗത്തിന്റെ മനസിലിരുപ് എന്താണ് ...???

Photos from Orthodox Christian Youth Movement Official's post 28/02/2024

ജോമോൻ ജോയ്

പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി
യുവജനപ്രസ്ഥാന അംഗം

അഭിമാനം ..
ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ
അനുമോദനങ്ങൾ🌹🌹

28/02/2024

ചക്കിക്കൊത്ത ചങ്കരൻ, ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് അർത്ഥമുള്ള പഴഞ്ചൊല്ലുകൾ

കൊള്ളാവുന്ന ഒരുത്തൻ പോലുമില്ലേ നിങ്ങക്ക് വേണ്ടി വാദിക്കാൻ 😀😀😂😂

27/02/2024

മലങ്കര ഓർത്തഡോക്സ് സഭ കോട്ടയത്തു മാർത്തോമ്മൻ പൈതൃക സംഗമം നടത്തുമ്പോൾ എറണാകുളം ജില്ലയിൽ പത്രത്തിൽ ഫോട്ടം വരാൻ നടത്തിയ വിശ്വാസിസംഗമം ആണിത്. 5000 ത്തോളം ഇടവകയുള്ള കരിങ്ങാചിറ പള്ളിയിൽ വച്ചു നടത്തിയിട്ടു വല്യ പൊലീമായൊന്നും ഇല്ലാലോ കഴുതേ..... 😄

Photos from Orthodox Christian Youth Movement Official's post 27/02/2024

" മശിഹായുടെ വിശ്വസ്ത ദാസനും സത്യ വിശ്വാസത്തിൻ്റെ കാവൽഭടനുമായ പരിശുദ്ധ മാർ ആബോ ഈ മദ്ബഹായിൽ അന്ത്യ വിശ്രമം കൊള്ളുന്നു"

സുവിശേഷ പ്രഘോഷണാർഥം പേർഷ്യയിൽ നിന്നും മലങ്കരയിൽ എത്തി തൻ്റെ ആയുസ്സും ജീവനും മലങ്കര മക്കൾക്കായി സമർപ്പിച്ച മാർ ആബോ പിതാവിൻ്റെ കബറിടം✝️
പുരാതനമായ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി

ക്രിസ്തബ്ദം 905 അടുത്ത് മലങ്കരയിൽ എത്തിയ പിതാവാണ് പരിശുദ്ധ മാർ ആബോ. അദ്ദേഹം കടമറ്റത്താണ് എത്തിയത്. അവിടെ പള്ളി നിർമ്മാണത്തിന് ശേഷം സുവിശേഷ ഘോഷണാർത്ഥം തെക്കോട്ട് യാത്ര ചെയ്യുകയും ദേവലോകക്കര എന്ന തേവലക്കരയിൽ എത്തുകയും ചെയ്തു. എ.ഡി. 905 ൽ ദിൻഹാ എന്ന മെത്രാന്റെ കൂടെ റാബാൻ, യൗനാൻ, മാറാവാൻ (മാർആബോ) എന്നിങ്ങനെ മൂന്നു പേർ കേരളത്തിലെത്തി. അതിൽ മാറാവൻ തേവലക്കര പള്ളിയിൽ കബറടങ്ങി.
മാറാച്ചൻ എന്ന പേരിലാണ് തേവലക്കരയിൽ പരിശുദ്ധ പിതാവ് അറിയപ്പെടുന്നത്.
മാറാവാൻ, മാറാബ്, മാറാവ്, മാറാബോ, മാറാച്ചൻ എന്നിങ്ങനെ പലപേരുകളിലും ഈ പരിശുദ്ധൻ അറിയപ്പെടുന്നു.

നിരണം ഗ്രന്ഥവരിയിൽ ഈ പിതാവിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

മിശിഹാക്കാലം 905 ൽ കൊല്ലം 80 ൽ ദനഹാ എന്ന് പേരുള്ള മെത്രാൻ വന്നു. അയാളുടെ കൂടെ റാബാൻ എന്നും യൗനാൻ എന്നും മാറാവാൻ എന്നും ഇങ്ങനെ നാലുപേർ മലയാളത്ത വന്നതിൽ യൗനാൻ എന്നയാൾ നിരണത്തുള്ള പളളി ഇടവകയിൽ ചെന്നിത്തല മുറിയിൽ തെക്കേവീട്ടിൽ കുരുവിള എന്നവന്റെ വീട്ടിൽ അടങ്ങി. ദെനഹ എന്നയാൾ കോട്ടക്കു പിറത്തു കൊടശ്ശേരി നാട്ടിൽ കണ്ണണ്ണംകുളം എന്ന മാപ്പിളയുടെ വീട്ടിൽ അടങ്ങി. മാറാവാൻ എന്നയാൾ തേവലക്കര പളളിയിൽ അടങ്ങി.
(എം, കുര്യൻ തോമസ് നിരണം ഗ്രന്ഥവരി, സോഫിയ ബുക്സ്, കോട്ടയം, ആഗസ്റ്റ് 2000, പേജ് 82)

മാർ ആബോ പ്രസിദ്ധനായ കടമറ്റത്തച്ചന്റെ ഗുരു എന്ന് അറിയപ്പെടുന്നു. കടമറ്റത്ത് കത്തനാർക്ക് ലഭിച്ച മാർ ആബോയുടെ തിരുശേഷിപ്പുകൾ (വലത് കരം) കടമറ്റം പള്ളിയുടെ മദ്ബഹായുടെ ഭിത്തിയിൽ അടക്കം ചെയ്തതായി കരുതപ്പെടുന്നു.
ജീവിച്ചിരുന്നപ്പോൾ സ്വർഗ്ഗരാജ്യം പ്രസംഗിച്ച് അനേകരെ ക്രിസ്തുവിലേക്ക് ആകർഷിച്ചു. മരണശേഷവും ആ പിതാവിന്റെ അപേക്ഷയാൽ ദൈവസന്നിധിയിൽ നിന്ന് അത്ഭുതങ്ങളും ആശ്വാസവും
ഏറ്റുവാങ്ങിയവർ അനേകരാണ്. പരിശുദ്ധന്റെ കബറിങ്കൽ
കണ്ണുനീരോടെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നവരാണ് ഈ അനുഭവസ്ഥർ.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് തേവലക്കര പള്ളി അഥവാ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി. മാർ ആബോയുടെ മധ്യസ്ഥതയിലുള്ള ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിത്.

ഒന്നാം നൂറ്റാണ്ടിൽ മാർത്തോമ്മാ ശ്ശീഹായാൽ സ്ഥാപിതമായ കൊല്ലം തരിസാപ്പള്ളി കടൽക്ഷോഭത്തിൽ നശിച്ചപ്പോൾ അവിടെ നിന്നും കുടിയേറിയ ക്രിസ്തുമത വിശ്വാസികൾ സ്ഥാപിച്ചതാണ് ഈ ദേവാലയമെന്ന് വിശ്വസിക്കപ്പെടുന്നു. നാലാം നൂറ്റാണ്ടോടുകൂടി പുതുക്കി പണിത ദേവാലയം പതിനേഴോളം നൂറ്റാണ്ടുകൾ താണ്ടുകയും 1971-ൽ അവസാനമായി പുതുക്കി പണിയുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ ചാലിയത്ത് മരയ്ക്കാരുടെ ആക്രമണത്തിന് തേവലക്കര ദൈവാലയം വിധേയമായപ്പോൾ ദൈവാലയം അഗ്നിക്കിരയാക്കപ്പെട്ടു. ആക്രമണത്തിൽ നിരവധിപേർ രക്തസാക്ഷികളായി, ധാരാളം പേർ പലായനം ചെയ്തു, നിരവധിപേർ മതപരിവർത്തനം ചെയ്യേണ്ടിവന്നു. പ്രസ്തുത ആക്രമണത്തെ അതിജീവിച്ചവർ ദൈവാലയം പുതുക്കി പണിയുകയും സത്യവിശ്വാസത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോവുകയും ചെയ്തു. ഈ സംഭവത്തിൽ രക്തസാക്ഷികളായ പൂർവ്വ പിതാക്കന്മാരായ കുടുംബാംഗങ്ങളെ കൂട്ടമായി കുഴിച്ചുമൂടിയതിന്റെ അസ്ഥികളും,അവശിഷ്ടങ്ങളും പിൽക്കാലത്ത് ദൈവാലയ പുനഃനിർമ്മാണ കാലയളവിൽ കണ്ടെടുത്തിരുന്നു.
പരിശുദ്ധ മാർ ആബോയും, ഈ കാലഘട്ടത്തിലല്ലെങ്കിലും സഭയ്ക്ക് വേണ്ടി രക്തസാക്ഷികളായ പൂർവ്വിക പിതാക്കന്മാരും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് തേവലക്കര.
1599 ൽ നടന്ന ഉദയംപേരൂർ സുന്നഹദോസിൽ ഉണ്ടായിരുന്ന പളളികളുടെ കൂട്ടത്തിൽ തേവലക്കര പള്ളിയുമുണ്ട്.
2008 ൽ ഈ പള്ളിയുടെ ചരിത്ര പരമായ പ്രാധാന്യം കണക്കിലെടുത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ " മാർ ആബോ തീർഥാടന കേന്ദ്രം" ആയി ഉയർത്തി.
മാർ ആബോയുടെ ഓർമ്മപെരുന്നാൾ എല്ലാവർഷവും ഫെബ്രുവരി 7,8 തീയതികളിലും, ജനനപ്പെരുന്നാൾ ഒക്ടോബർ 23-നും നടത്തിവരുന്നു.

26/02/2024
Photos from Orthodox Christian Youth Movement Official's post 26/02/2024

പൊരിവെയിലത്ത്‌ വാടാതെ കനത്ത ചൂടിൽ തളരാതെ പ്രായവും ആരോഗ്യവും തളർത്താതെ ജയ് ജയ് കാതോലിക്കോസ് എന്ന് വിളിച്ചു കൊണ്ടു ഈ പൈതൃകത്തിന് വേണ്ടി പോരാടുന്നവർ നൽകുന്ന ആവേശം ഞങ്ങളുടെ ഊർജ്ജം.... 👍💪💪🙏

26/02/2024

അതേടോ മാൻഡ്രേക്കേ ആരും സഭ വിട്ട്പോയപ്പോൾ സ്വത്തു കൊണ്ടുപോയില്ല... പിന്നെ എന്തിന് മലങ്കര സഭയുടെ സ്വത്തുക്കൾ യാക്കോബായ സോസൈറ്റിക്ക് നൽകണം.

താൻ 1934 ഭരണഘടനാ കണ്ടിട്ടില്ലേ തന്റെ അഡ്രെസ്സ് താ അയച്ചു തരാം... തരുമ്പോൾ സ്വന്തം അഡ്രെസ്സ് തരണം

സ്വന്തം വിയർപ്പ് കൊണ്ടു തിന്നെടോ താനും... പൊതുജനങ്ങൾ tax നൽകുന്നത് കൊണ്ടാണ് തിന്നുറങ്ങിനടക്കുന്നത്.
സകല ബഹുമാനത്തോടും പറയുകയാണ്, വല്ലവന്റെയും എച്ചിൽ അമൃതുപോലെ മുണുങ്ങി അമ്മയെ മറക്കുന്നവന്റെ ചൂടുപിടിച്ചു മലങ്കര മക്കളുടെ നെഞ്ചത്ത് വന്നാൽ നേരിട്ട് കണ്ടു മറുപടി തരും.....

26/02/2024

വിഘട കുഞ്ഞിന്റെ രോധനം....കോട്ടയം സമ്മേളനത്തിൽ ആളില്ല പോലും.... അങ്ങ് പുത്തൻകുരിശിൽ പത്രിയർകീസ്നു സ്വീകരണം കൊടുത്ത കഥ പറയട്ടെ..

പത്രിയർക്കീസ് നു സ്വീകരണം കൊടുത്തത് ഞായറാഴ്ച വൈകിട്ട് 4 മണി... ആ സമയത്ത് അവിടെ SNDP യുടെ ശ്രീ വെള്ളാപിള്ളി അവർകൾ വരുന്ന പ്രോഗാം പുത്തൻകുരിശിൽ ഉണ്ടായിരുന്നു അവരുടെ റാലിയും 4 മണിക്ക്.
ബുദ്ധിപരമായി അന്തോഘ്യൻ പൊട്ടന്മാർ SNDP റാലിയിലും കേറി നിന്ന് ഫോട്ടോ എടുത്തു, ജനലക്ഷങ്ങൾ ഉണ്ടെന്ന് വരുത്താൻ... അവസാനം ആ റാലിയിൽ അമ്മയെ മറന്നാലും എന്ന് നീട്ടിവിളിച്ചപ്പോൾ SNDP പിള്ളേർ എടുത്തിട്ട് പെരുമാറി 😛😊
ആ തല്ല് കൊണ്ടവൻ ഇന്നും കയ്യിൽ പ്ലാസ്റ്റർ ഇട്ട് വീട്ടിൽ ഇരിക്കുവാ.. എന്നിട്ടാണ് ഈ രോദനം

നാണമില്ലേ

Photos from Orthodox Christian Youth Movement Official's post 25/02/2024

അഭിമാനിച്ചു..! അണിചേർന്നു..!! അലകടലായി....!!!!

#മാർത്തോമ്മൻ_പൈതൃകസംഗമം

Photos from Orthodox Christian Youth Movement Official's post 24/02/2024

നാളെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന *മാർത്തോമൻ പൈതൃക സംഗമത്തിന്* ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാവുക്കര പള്ളി യുവജനപ്രസ്ഥാനം നടത്തിയ ജ്വാല ❤️

*നമ്മൾ ഒന്ന് പൈതൃകവും ഒന്ന്*

24/02/2024

മഹാ സംഗമത്തിന് കൊടിയേറി...

പുതു ചരിത്രം രചിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

അഭിമാനിക്കാം...! അണിചേരാം...!! അലകടലാകാം....!!!

24/02/2024

റഷ്യൻ സഭയുടെ ഏഴകലത്ത് നിൽക്കാൻ പോയിട്ട് ആ സഭയുടെ പേര് പറയാൻ യോഗ്യത പോലുമില്ലാത്ത പൊട്ടകുളത്തിലെ തവളകളായ യാക്കോ കുഞ്ഞുങ്ങളുടെ വിഷമം.....

സുപ്രീം കോടതി വിധി വന്നപ്പോൾ ശവപ്പെട്ടിയിൽ സ്വന്തം അസോസിയേഷന്റെ പേര് എഴുതി ധൂപപ്രാർത്ഥനയും നാല്പത് ദിവസം ഓർമ്മകുർബാനയും നടത്തി തെമ്മാടികുഴിയിൽ അടക്കിയ നിങ്ങളിൽ നിന്നും ഇനി എന്ത് പ്രതീക്ഷിക്കാം...

വല്ലവന്റെയും എച്ചിൽ അമൃത് പോലെ മുണുങ്ങുന്ന നിങ്ങളുടെ യോഗ്യത ഇതൊക്കെ തന്നെ...

24/02/2024

*മാർത്തോമാ ശ്ലീഹ ജ്വലിപ്പിച്ച തിരിനാളം പകരാം... അണിചേരാം...*

മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം
💛🤍💛🤍💛🤍

24/02/2024

മാർത്തോമ്മൻ പൈതൃകം ഉയർത്തിപിടിച്ചുകൊണ്ടു കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനം

#മാർത്തോമ്മൻ_പൈതൃകസംഗമം

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ഓർത്തഡോക്സ് സഭ കേസുകൾ നൽകുന്നു എന്നുപറഞ്ഞു വിലപിക്കുന്ന വിഘടിത വിഭാഗവും അതുകേട്ടു തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതു സമൂഹവും...
തങ്ങളെ സഹായിച്ചവരെ തള്ളി കളഞ്ഞെന്ന സത്യം തുറന്ന് പറഞ്ഞു കൊച്ചിയുടെ മാർ ഗ്രിഗോറിയോസ്...സി ജെ കുര്യൻ മാത്രമല്ല യാക്കോബായ സ...
പരിശുദ്ധ പാത്രിയാർക്കീസ് ബാവ കൂദാശാ ചെയ്ത യാക്കോബായ സഭയുടെ തൂത്തൂട്ടി ധ്യാന കേന്ദ്രത്തിലെ ആരാധന രീതി..ഇതാണ് ഇവർ സംരക്ഷിക...
വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥനക്കു ഒരു വിശ്വസിക്കും തടസമില്ല... എന്നാലും വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം നഷ്ടപ്പെട്ട...
ചക്കിക്കൊത്ത ചങ്കരൻ, ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് അർത്ഥമുള്ള പഴഞ്ചൊല്ലുകൾകൊള്ളാവുന്ന ഒരുത്തൻ പോലുമില്ലേ നിങ്ങക്ക് വേ...
മലങ്കര ഓർത്തഡോക്സ് സഭ കോട്ടയത്തു മാർത്തോമ്മൻ പൈതൃക സംഗമം നടത്തുമ്പോൾ എറണാകുളം ജില്ലയിൽ പത്രത്തിൽ ഫോട്ടം വരാൻ നടത്തിയ വിശ...
മഹാ സംഗമത്തിന് കൊടിയേറി...പുതു ചരിത്രം രചിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിഅഭിമാനിക്കാം...! അണിചേരാം...!! അലകടലാകാം....
*മാർത്തോമാ ശ്ലീഹ ജ്വലിപ്പിച്ച തിരിനാളം പകരാം... അണിചേരാം...*മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മ...
*മാർത്തോമാ ശ്ലീഹ ജ്വലിപ്പിച്ച തിരിനാളം പകരാം... അണിചേരാം...*മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മ...
മാർത്തോമ്മൻ പൈതൃകം ഉയർത്തിപിടിച്ചുകൊണ്ടു കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനം#മാർത്തോമ്മൻ_പൈതൃകസംഗമം
മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമത്തിന് ജർമ്മനി ക്രൈസ്തവ യുവജന പ്രസ്ഥാ...

Telephone

Address


Kottayam