Mathrubhumi Books

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mathrubhumi Books, Book & Magazine Distributor, Mathrubhumi Office, S. H. Mount, Kottayam.

12/12/2023

സാഹിത്യവാരഫലത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ എം. കൃഷ്ണൻ നായരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ധ്യാപകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടവും സാഹിത്യനിരൂപകനായ പി. കെ. രാജശേഖരനും തമ്മിലുള്ള സംവാദം മാതൃഭൂമി മെഗാ ബുക് ഫെയറിൽ ഇന്ന് നടക്കും. റൗണ്ട് ഈസ്റ്റിലുള്ള ജോയ്ആലുക്കാസിന് സമീപത്ത് നടക്കുന്ന മെഗാ ബുക് ഫെയറിൽ ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സംവാദത്തിന്റെ വിഷയം സാഹിത്യവാരഫലവും മലയാളിയും എന്നതാണ്.

അനന്യം എന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യസംഭവമായിരുന്നു എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലമെന്ന പംക്തി. ആറു വോള്യങ്ങളിലായി ആറായിരത്തിലധികം പേജുകളിൽ സമാഹരിച്ച് ഡീലക്‌സ് ബൈന്‍ഡിംഗിലാണ് എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. മുഖവില 7500 രൂപ. പ്രീ പബ്ലിക്കേഷനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 4749 രൂപയ്ക്ക് ലഭിക്കും. തവണകളായി അടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഓണ്‍ലൈനായും മാതൃഭൂമി ബുക്സ്റ്റാളുകളിലൂടെയും ഇപ്പോൾ പുസ്തകം ബുക്ക് ചെയ്യാം. ഓൺലൈനിൽ ബുക്ക് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യൂ👇

https://www.mbibooks.com/product/sahithyavaraphalam/

12/12/2023

പ്രിയ കഥാകാരൻ യു. എ. ഖാദർ ഓർമദിനം

Photos from Mathrubhumi Books's post 07/12/2023

വായന മികച്ചതാക്കാം മാതൃഭൂമി ബുക്സിനൊപ്പം. വേറിട്ട പുതിയ പുസ്തകങ്ങളും ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളും ഉടൻ വിപണിയിൽ. ഓൺലൈൻ ആയി പുസ്തകങ്ങൾ വാങ്ങുവാൻ mbibooks.com സന്ദർശിക്കുക.

06/12/2023

ശിശുദിനത്തോടനുബന്ധിച്ച് മാതൃഭൂമി ബുക്സ് നടത്തിയ മത്സരത്തിൽ വിജയികളായ ലക്ഷ്മി പി രാഖേഷ്, ഐദ ഫാത്തിമ, ദക്ഷിണ എന്നീ കൊച്ചുകൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. മത്സരത്തിൽ പങ്കെടുത്ത നൂറിലധികം വരുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും മാതൃഭൂമി ബുക്സിന്റെ ആശംസകൾ. കൊച്ചു കൊച്ചു വലിയ വായനകൾ തുടരട്ടെ.

05/12/2023

ജോയ്ആലുക്കാസ് എന്ന ആഗോള ജൂവലറി ബ്രാൻഡിൻറെ സ്ഥാപകനും ചെയർമാനുമായ ജോയ് ആലുക്കാസുമായി ഗ്രന്ഥകാരനും ബിസിനസ് ജേണലിസ്റ്റുമായ ആർ. റോഷൻ നടത്തുന്ന മുഖാമുഖം ഇന്ന് വൈകിട്ട് 4 മണിക്ക് തൃശൂർ മെഗാ ബുക് ഫെയറിൽ. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച Spreading Joy എന്ന ആത്കഥയുടെ വിശേഷങ്ങളും ജോയ്ആലുക്കാസ് എന്ന വ്യാപാരസംരംഭകത്തിന്റെ വിജയഗാഥയും ഈ മുഖാമുഖത്തിൽ ജോയ് ആലുക്കാസ് പങ്കുവെയ്ക്കും. തൃശൂർ റൗണ്ട് ഈസ്റ്റിലുള്ള ജോയ്ആലുക്കാസിന് സമീപത്താണ് മാതൃഭൂമി മെഗാ ബുക് ഫെയർ നടക്കുന്നത്.

02/12/2023

ക്ലാസിക് കൃതികളെയും പരിചിതരല്ലാത്ത എഴുത്തുകാരെയും സാഹിത്യത്തിലെ പുതുപ്രവണതകളെയുമെല്ലാം വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ദൗത്യം മുപ്പത്തിയേഴു വർഷക്കാലം എം. കൃഷ്ണൻ നായർ സാഹിത്യവാരഫലത്തിലൂടെ നിർവഹിച്ചു. വിശ്വപ്രസിദ്ധ സാഹിത്യകാരൻ മാർകേസിനെ മലയാളികൾ ആദ്യമായി പരിചയപ്പെടുന്നത് എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിലൂടെയാണ്. 1973 ജനുവരി 28-ലെ ലക്കത്തിലാണ് എം. കൃഷ്ണൻ നായർ മാർകേസിനെ പരിചയപ്പെടുത്തിയത്. വിശ്വസാഹിത്യത്തിലെ ഏറ്റവും മഹാനായ സമകാലിക എഴുത്തുകാരനാരെന്ന ചോദ്യത്തിന് 'മാർകേസ്' എന്ന ഒറ്റ ഉത്തരമായിരുന്ന കൃഷ്ണൻ നായർക്കുണ്ടായിരുന്നത്. അവസാനകാലം വരെയും കൃഷ്ണൻ നായർ മാർകേസിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു.

അനന്യം എന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യസംഭവമായിരുന്നു എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം. ആറു വോള്യങ്ങളിലായി ആറായിരത്തിലധികം പേജുകളുമായി ഡീലക്‌സ് ബൈന്‍ഡിംഗില്‍ A4 വലിപ്പത്തിലാണ് എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. മുഖവില 7500 രൂപ. പ്രീ പബ്ലിക്കേഷനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 4749 രൂപയ്ക്ക് ലഭിക്കും. തവണകളായി അടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഓണ്‍ലൈനായും മാതൃഭൂമി ബുക്സ്റ്റാളുകളിലൂടെയും ഇപ്പോൾ പുസ്തകം ബുക്ക് ചെയ്യാം. ഓൺലൈനിൽ ബുക്ക് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യൂ👇

https://www.mbibooks.com/product/sahithyavaraphalam/

30/11/2023

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം പ്രീ പബ്ലിക്കേഷന്‍ ബുക്കിങ്
നാളെ ആരംഭിക്കും. 37 വര്‍ഷം മൂന്നു വാരികകളിലായി പ്രസിദ്ധീകരിച്ച് പ്രസിദ്ധി നേടിയ പംക്തിയുടെ പുസ്തകരൂപമാണിത്. അനുബന്ധമായി എം.കൃഷ്ണന്‍ നായര്‍ സിനിമകളെ നിരൂപണം ചെയ്തു കൊണ്ട് എഴുതിയ സിനിമാവാരഫലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പി.കെ. രാജശേഖരനാണ് എഡിറ്റര്‍.

അനന്യം എന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യസംഭവമായിരുന്നു എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം. മലയാളിയുടെ വായനയെയും സാഹിത്യാഭിരുചിയെയും സ്വാധീനിച്ച സാഹിത്യവാരഫലം ലോകസാഹിത്യത്തിലെ അപൂര്‍വ രചനകളെയും ഉന്നതരായ എഴുത്തുകാരെയും പുതിയ പ്രവണതകളെയും പരിചയപ്പെടുത്തി.
പാണ്ഡിത്യവും പരിഹാസവും സൗന്ദര്യബോധവും കൂട്ടിയിണക്കി സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന ശൈലിയില്‍ ലളിതമായി എഴുതിയ കൃഷ്ണന്‍ നായര്‍ കലാശൂന്യമായ രചനകളെ നിര്‍ദയമായി ആക്രമിച്ചിരുന്നു. മികച്ച സൃഷ്ടികളെ അംഗീകരിക്കാന്‍ മടി കാട്ടാതിരുന്ന സാഹിത്യവാരഫലത്തില്‍ ഒരിക്കലെങ്കിലും പേരു വരാന്‍ എഴുത്തുകാര്‍ കാത്തിരുന്ന ഒരു കാലം മലയാളത്തിനുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍ പ്രതിപാദിക്കുന്ന കൃതികള്‍ തേടിപ്പിടിച്ചു വായിക്കാന്‍ കാത്തിരുന്ന വായനക്കാരും തെല്ലും കുറവായിരുന്നില്ല. സാഹിത്യനിരൂപണം ജനകീയവും ജനപ്രിയവുമായി മാറു
കയായിരുന്നു വാരഫലത്തില്‍. മലയാളികള്‍ക്ക് മികച്ചൊരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ് സാഹിത്യവാരഫലം.

ആറു വോള്യങ്ങളിലായി ആറായിരത്തിലധികം പേജുകളുമായി ഡീലക്‌സ് ബൈന്‍ഡിംഗില്‍ A4 വലിപ്പത്തിലാണ് പുസ്തകം തയ്യാറാക്കുന്നത്. മുഖവില 7500 രൂപ. പ്രീ പബ്ലിക്കേഷനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 4749 രൂപയ്ക്ക് ലഭിക്കും. തവണകളായി അടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഓണ്‍ലൈനായും മാതൃഭൂമി ബുക്സ്റ്റാളുകളിലൂടെയും നാളെ മുതൽ പുസ്തകം ബുക്ക് ചെയ്യാം. ഓൺലൈനിൽ ബുക്ക് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യൂ👇

https://www.mbibooks.com/product/sahithyavaraphalam/

21/11/2023

തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2

ഒരു കഥയുണ്ട് Ft. Priyaraj G

20/11/2023

പുസ്തകങ്ങൾ നൽകുന്ന കാലാതീതമായ ആനന്ദം അനുഭവിച്ചറിയാൻ കുട്ടികളെ സഹായിക്കാം.

Photos from Mathrubhumi Books's post 20/11/2023

കൊച്ചു കൊച്ചു വലിയ വായനകൾ

പുസ്തകങ്ങൾ നൽകുന്ന കാലാതീതമായ ആനന്ദം അനുഭവിച്ചറിയാൻ കുട്ടികളെ സഹായിക്കാം. സുസ്മേഷ് ചന്ത്രോത്ത്, സുനിൽ ഞാളിയത്ത്, മിനി പി സി എന്നിവർ നിർദേശിക്കുന്ന പുസ്തകങ്ങൾ.

20/11/2023

നവംബർ 20, ലോക ശിശുദിനം

17/11/2023

ആ പുസ്തകപ്രകാശനം നാളെ

കലൂർ-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക്സ്റ്റാളിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ. പി. ജയകുമാറിന്റെ ആ എന്ന നോവലിന്റെ പ്രകാശനം നാളെ 5:30 യ്ക്ക് ബുക്സ്റ്റാളിൽ നടക്കും. എഴുത്തുകാരൻ പി. എഫ്. മാത്യൂസ് പുസ്തകം പ്രകാശനം ചെയ്യും. ഡോ. ദീപ സി. കെ., ഡോ. സജിൻ പി. ജെ. എന്നിവർ പങ്കെടുക്കും.

മാതൃഭൂമി ബുക്സ്റ്റാളിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവംബർ 26 വരെയാണ് വാർഷിക പുസ്തകോത്സവം ബുക്സ്റ്റാളിൽ നടക്കുന്നത്. പുസ്തകപ്രകാശനങ്ങൾക്ക് പുറമേ പുസ്തകങ്ങൾക്ക് ആകർഷകമായ വിലക്കുറവും ഈ ദിവസങ്ങളിൽ ഉണ്ടാവും.

രാവിലെ 9 മുതൽ രാത്രി 8 വരെയാണ് ബുക്സ്റ്റാൾ പ്രവർത്തിക്കുന്നത്. ഓൺലൈനിൽ പുസ്തകങ്ങൾ വാങ്ങുവാൻ mbibooks.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8590603153.

17/11/2023

എൻട്രികൾ ഇന്നുകൂടെ അയക്കാം

ഇഷ്ടപുസ്തകം ഏതെന്ന് പറയൂ, സമ്മഇഷ്ടപുസ്തകം ഏതെന്ന് പറയൂ, സമ്മാനങ്ങൾ നേടൂ

ഇഷ്ടപുസ്തകത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ തയ്യാറാക്കി സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് ഈ ശിശുദിനത്തിൽ മാതൃഭൂമി ബുക്സ് കൂട്ടുകാർക്കായി ഒരുക്കുന്നത്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഇഷ്ടപുസ്തകത്തെ കുറിച്ച് കൊച്ചു കൂട്ടുകാർ സംസാരിക്കുന്ന ഒന്നര മിനുട്ടിൽ താഴെയുള്ള വീഡിയോ ഞങ്ങൾക്ക് അയച്ചു തരുക. മാതൃഭൂമി ബുക്സിന്റെ ഫേസ്ബുക് പേജ്, ഇൻസ്റ്റഗ്രാം എന്നിവ ഫോളോ ചെയ്യുക. 12 വയസ്സിനു താഴെയുള്ള കൊച്ചു കൂട്ടുകാർക്ക് മാത്രമാണ് ഈ അവസരം.

ഏവർക്കും ശിശുദിനാശംസകൾ...

16/11/2023

ശിശുദിനത്തിൽ കുട്ടികൾക്ക് മികച്ച പുസ്തകങ്ങൾ സമ്മാനിക്കാൻ മാതൃഭൂമി ബുക്സ്റ്റാളുകൾ സന്ദർശിക്കൂ. ശിശുദിന ഓഫർ ഓൺലൈനിൽ ലഭിക്കുവാൻ mbibooks.com സന്ദർശിക്കുക.

കുട്ടികളുടെ എല്ലാ മലയാളം ഇംഗ്ലീഷ് പുസ്തകങ്ങൾക്കും 20 % വരെ വിലക്കിഴിവ്

Photos from Mathrubhumi Books's post 16/11/2023

കൊച്ചു കൊച്ചു വലിയ വായനകൾ

പുസ്തകങ്ങൾ നൽകുന്ന കാലാതീതമായ ആനന്ദം അനുഭവിച്ചറിയാൻ കുട്ടികളെ സഹായിക്കാം. ഇ. സന്തോഷ്‌കുമാർ, എൻ. ഇ. സുധീർ, മുഹമ്മദ് അബ്ബാസ് എന്നിവർ നിർദേശിക്കുന്ന പുസ്തകങ്ങൾ.

15/11/2023

മുഹമ്മദ്‌ അബ്ബാസ് കൊച്ചി ബുക്സ്റ്റാളിൽ

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വിശപ്പ് പ്രണയം ഉന്മാദം എന്ന പുസ്തകത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ മുഹമ്മദ്‌ അബ്ബാസ് കലൂർ-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക്സ്റ്റാളിൽ എത്തുന്നു. നവംബർ 16 ന് വൈകുന്നേരം 5:30 മണിക്ക് എൻ. ഇ. സുധീറുമൊത്ത് വായനക്കാരുമായി സംവദിക്കും.

ആത്മകഥാപരമായ എഴുത്തുകൾകൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ മുഹമ്മദ്‌ അബ്ബാസിന്റെ ഈ പുസ്തകം ചുരുങ്ങിയ സമയം കൊണ്ട് അഞ്ചാം പതിപ്പിലെത്തി നിൽക്കുന്നു. ഈ പുസ്തകത്തെ കുറിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. 'എന്തൊരു എഴുത്താണിത്! ഓരോ വാക്കും ഹൃദയത്തിലേക്കിങ്ങനെ
തുളച്ചുകയറുകയാണ്.
വല്ലാത്ത പുസ്തക'മെന്നാണ്
ഗോപിനാഥ് മുതുകാട് ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്.

മുഹമ്മദ്‌ അബ്ബാസിന്റെ ജീവിതാനുഭവങ്ങളുടെ സമാഹാരമായ വിശപ്പ്, പ്രണയം, ഉന്മാദം മാതൃഭൂമി ബുക്സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്.
ഓൺലൈനിൽ പുസ്തകം വാങ്ങുവാൻ
https://www.mbibooks.com/product/visappu-pranayam-unmadam-mbi/

14/11/2023

തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1

ഒരു കഥയുണ്ട് Ft. Priyaraj G

Photos from Mathrubhumi Books's post 14/11/2023

ശിശുദിനാശംസകൾ....

പുസ്തകങ്ങൾ നൽകുന്ന കാലാതീതമായ ആനന്ദം അനുഭവിച്ചറിയാൻ കുട്ടികളെ സഹായിക്കാം. കുട്ടികൾ നിർബന്ധമായും വായിക്കുവാൻ സുഭാഷ് ചന്ദ്രൻ, കെ. രേഖ, ബിപിൻ ചന്ദ്രൻ എന്നിവർ നിർദേശിക്കുന്ന പുസ്തകങ്ങൾ.

14/11/2023

ശിശുദിനാശംസകൾ

13/11/2023

മാതൃഭൂമി ബുക്സ് ചിൽഡ്രൻസ് ഡേ ഓഫർ നാളെ മുതൽ

ശിശുദിനത്തോടനുബന്ധിച്ച് ദേശീയ ശിശുദിനമായ നാളെ മുതൽ ലോക ശിശുദിനമായ നവംബർ 20 വരെ കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് മാതൃഭൂമി ബുക്സ്റ്റാളുകളിലും ഓൺലൈനിലും ആകർഷകമായ വിലക്കുറവ്. പഞ്ചതന്ത്രം, ഐതിഹ്യമാല,
വിശ്വോത്തര റഷ്യൻ ബാലകഥകൾ, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, ഞാൻ മലാല തുടങ്ങിയ ബെസ്റ്റ് സെല്ലറുകൾ മുതൽ സിപ്പി പള്ളിപ്പുറത്തിന്റെ 40 വിശ്വപ്രസിദ്ധകഥകൾ, സുഭാഷ് ചന്ദ്രന്റെ പണ്ടുപണ്ടൊരു മാർത്താണ്ഡവർമ്മ, കെ. ശ്രീകുമാറിന്റെ ഗണപതിയമ്മ, തുടങ്ങിയ പുതിയ പുസ്തകങ്ങൾ വരെ ഇപ്പോൾ വിലക്കുറവിൽ ലഭ്യമാണ്.

ശിശുദിനത്തിൽ കുട്ടികൾക്ക് മികച്ച പുസ്തകങ്ങൾ സമ്മാനിക്കാൻ മാതൃഭൂമി ബുക്സ്റ്റാളുകൾ സന്ദർശിക്കൂ. ശിശുദിന ഓഫർ ഓൺലൈനിൽ ലഭിക്കുവാൻ mbibooks.com സന്ദർശിക്കുക.

11/11/2023

ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

11/11/2023

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും
വര്‍ത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി. സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പഠനഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു, പുസ്തകം മാതൃഭൂമി ബുക്സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്

10/11/2023

ഇഷ്ടപുസ്തകം ഏതെന്ന് പറയൂ, സമ്മാനങ്ങൾ നേടൂ

ഇഷ്ടപുസ്തകത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ തയ്യാറാക്കി സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് ഈ ശിശുദിനത്തിൽ മാതൃഭൂമി ബുക്സ് കൂട്ടുകാർക്കായി ഒരുക്കുന്നത്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഇഷ്ടപുസ്തകത്തെ കുറിച്ച് കൊച്ചു കൂട്ടുകാർ സംസാരിക്കുന്ന ഒന്നര മിനുട്ടിൽ താഴെയുള്ള വീഡിയോ ഞങ്ങൾക്ക് അയച്ചു തരുക. മാതൃഭൂമി ബുക്സിന്റെ ഫേസ്ബുക് പേജ്, ഇൻസ്റ്റഗ്രാം എന്നിവ ഫോളോ ചെയ്യുക. 12 വയസ്സിനു താഴെയുള്ള കൊച്ചു കൂട്ടുകാർക്ക് മാത്രമാണ് ഈ അവസരം.

ഏവർക്കും ശിശുദിനാശംസകൾ...

10/11/2023

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും
വര്‍ത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി. സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പഠനഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു, പുസ്തകം മാതൃഭൂമി ബുക്സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്

09/11/2023

കെ.പി. കേശവമേനോൻ ഓർമദിനം

08/11/2023

പ്രണാമം

08/11/2023

ബി. സി. 261 രണ്ടാം പതിപ്പിലേക്ക്

രഞ്ജു കിളിമാനൂരും ലിജിൻ ജോണും ചേർന്നെഴുതിയ ബി. സി. 261 ന്റെ രണ്ടാം പതിപ്പ് വിൽപ്പനയ്ക്ക് എത്തി. കലിംഗയുദ്ധകാലത്തെ ഒരു സംഭവത്തിൽ നിന്ന് സമകാലിക കേരളത്തിൽ നടക്കുന്ന ഒരു കൊലപാതകപരമ്പരയുടെ അനേഷണത്തിലേക്ക് ഉദ്വേഗജനകമായി സഞ്ചരിക്കുന്ന നോവൽ മികച്ച വായനാനുഭവം നൽകുന്ന ഒരു ത്രില്ലർ നോവൽ ആണ്.
ബി. സി. 261 മാതൃഭൂമി ബുക്സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്.

https://www.mbibooks.com/product/b-c-261/

03/11/2023

വായന മികച്ചതാക്കാം മാതൃഭൂമി ബുക്സിനൊപ്പം

മികച്ച പുസ്തകങ്ങളുമായി മാതൃഭൂമി ബുക്സ് ഷാർജ ഇന്റർനാഷണൽ ബുക് ഫെയറിൽ. നവംബർ 1 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ബുക് ഫെയറിൽ ഹാൾ നമ്പർ 7 ലെ ZB -31 എന്ന സ്റ്റാളിലാണ് മാതൃഭൂമി ബുക്സിന്റെ പുസ്തകങ്ങൾ ലഭ്യമാകുന്നത്.

മാതൃഭൂമി ബുക്‌സ് ഓൺലൈൻ കേരളപ്പിറവി സ്‌പെഷ്യൽ ഓഫർ വ്യാഴാഴ്ച അവസാനിക്കും 02/11/2023

https://www.mathrubhumi.com/books/news/kerala-piravi-special-book-offer-ends-today-mathrubhumi-books-online-1.9037734

മാതൃഭൂമി ബുക്‌സ് ഓൺലൈൻ കേരളപ്പിറവി സ്‌പെഷ്യൽ ഓഫർ വ്യാഴാഴ്ച അവസാനിക്കും കേരളപ്പിറവിയോടനുബന്ധിച്ച് മാതൃഭൂമി ഓൺലൈൻ സ്റ്റോറിൽ മലയാളപുസ്തകങ്ങൾക്ക് നൽകിവന്ന പ്രത്യേക ഓഫർ വ്യാഴാഴ്ച സമാ...

Want your business to be the top-listed Media Company in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address


Mathrubhumi Office, S. H. Mount
Kottayam
686006

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Other Book & Magazine Distributors in Kottayam (show all)
OIRSI Publications Kottayam OIRSI Publications Kottayam
Kottayam, 686006

Thoughts & Experiences of 100 Trainers Thoughts & Experiences of 100 Trainers
Dream Setters Events & Trainings
Kottayam, 686001

"Thoughts & Experiences of 100 Trainers ",(Malayalam)- A book about 100 top trainers philosophy and