LSG Kerala Trainers

This page is intended to help Kerala LSG trainers trained by KILA. All the training materials are available here

18/04/2024
18/04/2024

*മാലിന്യത്തിന് യൂസര്‍ ഫീ ഇല്ലെങ്കില്‍ തടവും പിഴയും; ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു*

✺✺✺✺✺✺✺✺✺✺✺✺✺
*DATE: 03/MAR/2024*
✺✺✺✺✺✺✺✺✺✺✺✺✺

തിരുവനന്തപുരം: മാലിന്യത്തിന് യൂസർ ഫീ നല്‍കാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകളില്‍നിന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ക്കു ഗവർണർ അംഗീകാരം നല്‍കി. കഴിഞ്ഞ നിയമസഭാ സമ്മേളനം അംഗീകരിച്ച ബില്ലുകളില്‍ ഇന്നലെ മുംബൈയ്ക്കു പോകുന്നതിനു മുൻപ് ഗവർണർ ഒപ്പുവച്ചു.

ഇതു സംബന്ധിച്ച ഓർഡിനൻസിന്‍റെ കാലാവധി മാർച്ച്‌ ആറിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബില്ലുകള്‍ ഗവർണർ അംഗീകരിച്ചത്. മാലിന്യശേഖരണത്തിന് യൂസർ ഫീ നല്‍കാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥരില്‍നിന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കനത്ത പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ അടങ്ങിയ ഭേദഗതി ബില്ലുകളാണ് അംഗീകരിച്ചത്.

ഹരിതകർമസേനകള്‍ക്കോ നിർദിഷ്ട ഏജൻസികള്‍ക്കോ യൂസർ ഫീ നല്‍കിയില്ലെങ്കില്‍ പ്രതിമാസ ഫീയുടെ 50% പിഴ ചുമത്താൻ ബില്ലില്‍ വ്യവസ്ഥയുണ്ട്. വേർതിരിച്ച മാലിന്യം തദ്ദേശ സ്ഥാപനങ്ങള്‍ക്കോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുകയോ നിശ്ചിത സ്ഥലത്തു നിക്ഷേപിക്കാതിരിക്കുകയോ ചെയ്താല്‍ 1000 മുതല്‍ 10,000 രൂപയാണു പിഴ.

ജൈവ, അജൈവ മാലിന്യങ്ങളും അപകടകരമായ ഗാർഹിക മാലിന്യങ്ങളും വേർതിരിച്ചു സംഭരിക്കാതിരുന്നാലും നിർദിഷ്ട വലുപ്പത്തിലും നിറത്തിലുമുള്ള പ്രത്യേക ബിന്നുകള്‍ സജ്ജീകരിക്കാതിരുന്നാലും 1000 രൂപ മുതല്‍ 10,000 രൂപ പിഴ ചുമത്താം.

✺✺✺✺✺✺✺✺✺✺✺✺✺

18/04/2024

സ്മാര്‍ട്ടായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍; ഇതുവരെ ആകെ ലഭിച്ചത് 96,0863 അപേക്ഷകള്‍, 63,3733 എണ്ണം തീര്‍പ്പാക്കി

തിരുവനന്തപുരം, ഏപ്രിൽ 18, 2024: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ സേവനങ്ങളും ഒരൊറ്റ മൊബൈല്‍ ആപ്പിലൂടെ ഏതൊരു പൗരനും ലഭ്യമാവുന്ന രീതിയിലുള്ള വിപ്ലവകരമായൊരു ഡിജിറ്റല്‍ അഡ്മിനിസ്ട്രേഷനിലേക്കുള്ള മാറ്റം ലക്ഷ്യം വച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേന കെ സ്മാര്‍ട്ട് പദ്ധതി രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത്. ഓട്ടോമേറ്റഡ് ആയ, തടസ്സങ്ങളില്ലാത്ത, എളുപ്പത്തില്‍ ഏകോപനം സാധ്യമാകുന്ന ഇ ഗവേണന്‍സ് സംവിധാനമാണിത്. ആദ്യഘട്ടത്തില്‍ 14 മൊഡ്യൂളുകളായും, രണ്ടാം ഘട്ടത്തില്‍ 9 മൊഡ്യൂളുകളുമായാണ് കെസ്മാര്‍ട്ടിന്റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അപാകതകള്‍ പരിഹരിക്കുവാനും തടസ്സങ്ങളില്ലാതെ കൂടുതല്‍ ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുവാനും കെ സ്മാര്‍ടിന് സാധിച്ചു.

ഇ-ഓഫീസ് സിസ്റ്റത്തിന് സമാനമാണ് കെ സ്മാര്‍ടിന്റെ ഫയല്‍ മാനേജ്മെന്റ് സംവിധാനവും. ഇ ഫയല്‍ സംവിധാനത്തിലൂടെ ഓഫീസുകളില്‍ നേരിട്ടുചെല്ലാതെ പൗരന് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുവാനും അപേക്ഷകന് സാധിക്കും. ഇതുവരെ ഇത്തരത്തില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം 96,0863 ആണ്. ഇതില്‍ 63,3733 അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞു. 327130 അപേക്ഷകള്‍ പരിശോധനാ ഘട്ടത്തിലുമാണ്.

എല്ലാ സാമ്പത്തിക ഇടപാടുകളും തത്സമയം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന സംവിധാനം കൂടിയാണ് കെ സ്മാര്‍ട്ട് പ്ലാറ്റ്ഫോം. ബഡ്ജറ്റ് ഡോക്യുമെന്റ് ക്രിയേഷന്‍, ലോങ് ടേം, മിഡ് ടേം, ഷോര്‍ട്ട് ടേം ക്യാഷ് ഫ്ളോ മാനേജ്മെന്റ്, റെഗുലര്‍ ക്യാഷ് പൊസിഷന്‍ റിപ്പോര്‍ട്ട്സ്, ഡെയിലി ക്യാഷ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍, ബഡ്ജറ്റ് സമ്മറി തുടങ്ങിയവയെല്ലാം ഈ അപ്ലിക്കേഷനിലൂടെ സാധ്യമാണ്. പൂര്‍ണമായും ഡിജിറ്റലി നിയന്ത്രിക്കാവുന്ന ഫിനാന്‍സ് മാനേജ്മെന്റ് സംവിധാനമാണിത്. നിലവില്‍ ഇതുവരെ വസ്തു നികുതി, കെട്ടിട നിര്‍മാണ നികുതി, ലൈസന്‍സ് ഫീ, സിവില്‍ രജിസ്ട്രേഷന്‍ ഇനത്തില്‍ ആകെ 628.66 കോടി രൂപയാണ് കെ സ്മാര്‍ട്ട് പദ്ധയിലൂടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഫ്രണ്ട് ഓഫീസിലൂടെ 500.66 കോടി രൂപയും, ഔട്ട് ഡോര്‍ കളക്ഷനായി 5.46 കോടി രൂപയും ഇ പേയിലൂടെ 77.03 കോടി രൂപയുടേയും സ്വീകരിച്ചു. പിഒഎസിലൂടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത് 45.51 കോടി രൂപയാണ്.

ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹ രജിസ്ട്രേഷന്‍ തുടങ്ങിയവയ്ക്കായും ഓണ്‍ലൈനായി കെ സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷ നല്‍കാം.

ഇതുവരെ ആകെ സമര്‍പ്പിക്കപ്പെട്ട ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകളുടെ എണ്ണം 77,916 ആണ്. ഇതില്‍ 67176 അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുകഴിഞ്ഞു. ആകെ ലഭിച്ചിട്ടുള്ള 38384 മരണ സര്‍ട്ടിഫിക്കറ്റ് അപേക്ഷകളില്‍ 30694 എണ്ണമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ആകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷകളുടെ എണ്ണം 29073 ആണ്. ഇതില്‍ 12826 അപേക്ഷകളില്‍ ഇതിനോടകം സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. വീഡിയോ കെവൈസി അനുമതി നല്‍കിയിട്ടുള്ളത് ആകെ 3358 അപേക്ഷകളിലാണ്.

കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും പുതിയ ലൈസന്‍സിനായും ലൈസന്‍സ് പുതുക്കുന്നതിനും ജനങ്ങള്‍ക്ക് കെ സമാര്‍ട് ആപ്പ് ഉപയോഗപ്പെടുത്താം. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം പുതിയ ലൈസന്‍സ് ഇഷ്യൂ ചെയ്തിട്ടുള്ളത് 5459 അപേക്ഷകളിലാണ്. പുതുക്കിയത് 65354 അപേക്ഷകളും. വസ്തുനികുതി ഇനത്തില്‍ ഇതുവരെയുള്ള ആകെ വരവ് 328.45 കോടി രൂപയാണ്. ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിച്ചിട്ടുള്ളത് 222.67 കോടി രൂപയും, ഔട്ട്ഡോര്‍ കളക്ഷന്‍ 5.01 കോടി രൂപയും, ഇ പേയിലൂടെ 58.02 കോടി രൂപയും, പിഒഎസ് മുഖേന 42.75 കോടി രൂപയുമാണ് നിലവില്‍ ആകെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.

ലോ റിസ്‌ക് കാറ്റഗറി കെട്ടിടങ്ങള്‍ക്ക് 10 സെക്കന്റിനുള്ളില്‍ കെ സ്മാര്‍ട്ട് പ്ലാറ്റ്ഫോമില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിക്കും. നിലവിലെ കണക്കുകള്‍ പ്രകാരം ആകെ അനുവദിക്കപ്പെട്ട പെര്‍മിറ്റുകളുടെ എണ്ണം 5066 ആണ്. ഇതില്‍ 4037 എണ്ണം സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റുകളും, 848 എണ്ണം നോര്‍മല്‍ പെര്‍മിറ്റുകളും, 181 എണ്ണം റെഗുലറൈസേഷനുകളുമാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കുവാനുള്ള സംവിധാനവും കെസ്മാര്‍ട്ടിലുണ്ട്. ആകെ 8876 പരാതികളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 1322 എണ്ണം ഇതിനോടകം പരിഹരിച്ചുകഴിഞ്ഞു. 39 പരാതികള്‍ തള്ളിക്കളയുകയും 692 എണ്ണം പരാതിക്കാരിലേക്ക് തിരികെ നല്‍കുകയുമാണുണ്ടായിട്ടുള്ളത്. 6823 പരാതികള്‍ പരിഗണനയിലാണ്.

വിവിധ മനുഷ്യവിഭവ ശേഷി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനായി കെ സ്മാര്‍ട്ടില്‍ തയ്യാറാക്കിയിട്ടുള്ള മൊഡ്യൂളാണ് എച്ച്ആര്‍എംഎസ് അഥവാ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം. എച്ച്ആര്‍എംഎസില്‍ ജീവനക്കാരുടെ സര്‍വ്വീസ് മാപ്പിംഗ് സാധ്യമാണ്. സര്‍വ്വീസ് മാപ്പിംഗ് പ്രിവ്യൂവിലൂടെ മാപ്പ് ചെയ്ത വിവരങ്ങള്‍ പരിശോധിക്കുവാനുമാകും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 530514 പേരും, 13563 സ്ഥാപനങ്ങളും, 8253 ജീവനക്കാരും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ കെ സ്മാര്‍ട്ട് ആപ്പ് ലഭ്യമാണ്. ഇതേ സേവനങ്ങള്‍ https://ksmart.lsgkerala.gov.in/ui/web-portal എന്ന കെ സ്മാര്‍ട്ട് വെബ് പോര്‍ട്ടിലിലൂടെയും ഏവര്‍ക്കും ഉപയോഗപ്പെടുത്താം.

07/11/2023

നിരവധി പേർ ചോദിക്കുന്ന സംശയമാണ് SSLC ബുക്ക് നഷ്ടപ്പെട്ടു പോയി അല്ലെങ്കിൽ കേടുപാട് സംഭവിച്ചു ,SSLC ബുക്കിന്റെ duplicate എങ്ങനെയെടുക്കാം എന്ന്. ഇക്കഴിഞ്ഞയാഴ്ച മാത്രം മൂന്ന് പേർ എന്നോടും തിരക്കി. സ്ഥിരം സാമൂഹ്യ പ്രവർത്തകരുടെ സമീപമെത്തുന്ന സംശയമാണ്. വേണ്ട രീതിയിൽ അവബോധമില്ലാത്തതിനാൽ പല അപേക്ഷകരും വലയുന്ന സംഗതിയുമാണിത്. SSLC ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന്റെ നടപടിക്രമത്തെക്കുറിച്ച് ഞാൻ തയ്യാറാക്കിയ കുറിപ്പാണിത്👇

1. എന്റെ ......... നമ്പർ SSLC book യാത്രാ മധ്യേ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ എന്നെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം 15 ദിവസം കഴിഞ്ഞിട്ടും തിരിച്ചു കിട്ടിയില്ല എങ്കിൽ ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കേറ്റിന് അപേക്ഷിക്കേണ്ടതായി വരും. ആയതിനാൽ മേൽ പ്രസ്താവിച്ച സർട്ടിഫിക്കേറ്റ് കിട്ടുന്നവർ എന്നെ അറിയിക്കാൻ താല്പര്യപ്പെടുന്നു.
☝️ ഈ പരസ്യം പ്രമുഖമായ രണ്ട് മലയാള പത്രത്തിൽ പരസ്യം ചെയ്യുക.
പരസ്യം വന്ന പത്രത്തിന്റെ Full പേജ് എടുക്കുക.

2. ഈ രണ്ട് പത്രങ്ങളുമായി ഒരു അഡ്വക്കേറ്റിനെ കാണുക. അഫിഡഫിറ്റ് തയ്യാറാക്കുക. ഇതിൽ ഒരു ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തണം.
എന്നാൽ, അപേക്ഷകൻ ഒരു ജവാനാണെങ്കിൽ കമാന്റിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

3. ഇതിനു ശേഷം ഫോമുകൾ വിൽക്കുന്ന സ്റ്റോറിൽ നിന്നും SSLC ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ഫോറം വാങ്ങുക.( പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സെറ്റിലുണ്ട്. അതിൽ നിന്ന് പ്രിന്റ് എടുത്താലും മതി )
ഈ ഫോമിന് ഒരു നമ്പരുണ്ട്. ആ നമ്പർ വെച്ചിട്ട് ട്രഷറിയിൽ ചെല്ലാൻ പൂരിപ്പിച്ച് ചെല്ലാൻ തുക അടയ്ക്കുക.

4. മുകളിൽ പറഞ്ഞ സ്റ്റോറിൽ നിന്നും വാങ്ങിയ ഫോറം പൂരിപ്പിച്ച ശേഷം ( ഫോറം , ചെല്ലാൻ, അഫിഡവിറ്റ്, പരസ്യം വന്ന ഫുൾപേജ് പത്രം) ഇവ ചേർത്ത് എവിടെയാണോ SSLC പഠിച്ചത് ആ സ്കൂളിലെ H.M ന്
എന്റെ reg no........ ആയ ...... വർഷത്തെ SSLC book യാത്രാ മധ്യേ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു. ആയതിനാൽ SSLC ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകുന്നതിന് വേണ്ട മേൽ നടപടി സ്വീകരിക്കണമെന്ന അപേക്ഷ സമർപ്പിക്കണം.

5. ഇതിനോടൊപ്പം സ്വന്തം മേൽവിലാസം To, വച്ചെഴുതിയ കൊറിയർ ഒക്കെ അയക്കുന്ന ഒരു SSLC ബുക്ക് കയറുന്ന നീളവും വീതിയുമുള്ള ഇളം പച്ച കവർ ഏകദേശം 60 രൂ. സ്റ്റാമ്പ് ഒട്ടിക്കണം (10 രൂ. സ്റ്റാമ്പ് കൂടി അധികം ഒട്ടിച്ചാലും കുഴപ്പമില്ല )
ഇതുപോലെ മേൽ വിലാസം എഴുതാത്ത , സ്റ്റാമ്പ് ഒട്ടിക്കാത്ത ഒരു കവറും കൂടി വെക്കണം.

ഇവയെല്ലാം ചേർത്ത് ആണ് H M ന് അപേക്ഷ നൽകേണ്ടത്.

H M ഇതെല്ലാം ചേർത്ത്
H Mന്റെ കവറിംഗ് ലെറ്ററുമായി പരീക്ഷാഭവൻ സൂപ്രണ്ടിന് അയക്കും. പരീക്ഷാഭവൻ സൂപ്രണ്ട് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കേറ്റ് ശരിയാക്കി ഒന്നുകിൽ സ്കൂളിലേക്ക് അല്ലെങ്കിൽ അപേക്ഷകയുടെ അഡ്രസിലേക്ക് അയക്കും. അപേക്ഷകയുടെ അഡ്രസിൽ ആണെങ്കിൽ അതുമായി വീണ്ടും സ്കൂളിൽ പോകണം. സ്കൂളിലേക്ക് അയക്കുവാണെങ്കിൽ അവിടുന്ന് വിളിക്കും. H M നുള്ള അപക്ഷയിൽ അപേക്ഷകയുടെ/ന്റെ Phone നമ്പർ വെക്കണം. പരീക്ഷാഭവനിൽ നിന്നും വന്ന SSLC സർട്ടിഫിക്കേറ്റിൽ സ്കൂൾ രജിസ്റ്റർ നോക്കി രേഖകളും മാർക്കുകളും മറ്റും രേഖപ്പെടുത്തി വീണ്ടും HM പരീക്ഷാ ഭവന് അയക്കും. അതിനു ശേഷം പരീക്ഷാഭവൻ സാക്ഷ്യപ്പെടുത്തി നമുക്ക് നൽകും.

(ഫോട്ടോയ്ക്ക്👇 കടപ്പാട് ഗൂഗിളിനോട്)

കടപ്പാട് പോസ്റ്റ് : Eldho vakathanam

13/10/2023

*പുതിയ ചാറ്റ്‌ബോട്ട് സേവനം അവതരിപ്പിച്ച്‌ കെഎസ്‌ഇബി*
10-10-2023
➖➖➖➖➖➖➖➖➖

ഉപയോക്താക്കള്‍ക്ക് മികച്ച രീതിയിലുള്ള സേവനം ഉറപ്പ് വരുത്തുന്നതിനായി വാട്ട്‌സാപ്പ് ചാറ്റ്‌ബോട്ട് സേവനം ആരംഭിച്ച്‌ കെഎസ്‌ഇബി. ഇലക്‌ട്ര എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്‌ബോട്ടിന്റെ സേവനമാണ് കെഎസ്‌ഇബി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരാതിയായി ബോധിപ്പിക്കുന്നതിനും മികച്ച സേവനം ഉറപ്പ് വരുത്തുന്നതിനുമാണ് കെഎസ്‌ഇബി ലക്ഷ്യം വെയ്‌ക്കുന്നത്. വാതില്‍പ്പടി സേവനങ്ങള്‍ക്കും ഇലക്‌ട്രയുടെ സഹായം തേടാമെന്നും കെഎസ്‌ഇബി വ്യക്തമാക്കി. *9496001912* എന്നതാണ് ഇലക്‌ട്ര ചാറ്റ്‌ബോട്ടിന്റെ വാട്ട്‌സാപ്പ് നമ്പര്‍. കെഎസ്‌ഇബിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ കെഎസ്‌ഇബി ഓഫീസിലും *1912* എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലും വിളിച്ച്‌ പരാതികള്‍ അറിയിക്കാവുന്നതാണ്. ടോള്‍ഫ്രീ നമ്പര്‍ 24 മണിക്കൂര്‍ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്‌ഇബിയുടെ ഇ-മെയില്‍ മുഖേനയും പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്. ചാറ്റ്‌ബോട്ട് സേവനങ്ങളില്‍ ഉടനടി മറുപടി ലഭിക്കുന്നതായിരിക്കും. കേരളത്തില്‍ ഉടനീളം ചാറ്റ്‌ബോട്ട് സേവനം ലഭ്യമാകും. ട്രാൻ്‌സ്‌ഫോര്‍മറുകളുടെ തകരാറുകള്‍, വൈദ്യുതി ബന്ധം നഷ്ടമാകുക, വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വൈദ്യുതി മോഷണം എന്നിങ്ങനെ എല്ലാ പരാതികളും ഇതിലൂടെ അറിയിക്കാവുന്നതാണ്. എഐ മുഖേന നിര്‍മ്മിച്ച സ്ത്രീയുടെ രൂപത്തോടെയാണ് ഇലക്‌ട്രയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കെഎസ്‌ഇബി പരിചയപ്പെടുത്തിയിരിക്കുന്നത്.
➖➖➖➖➖➖➖➖

22/08/2023

ഒരു വസ്തുവില്‍ നില്‍ക്കുന്ന മരങ്ങളുടെ ഭാഗങ്ങളോ ശിഖരങ്ങളോ അയല്‍വസ്തുവിലേക്ക് കടന്നുചെല്ലുന്നത് നിയമം അനുവദിക്കുന്നില്ല. അയല്‍വസ്തുവിന്റെ അനുഭവസൗകര്യത്തെ അതു ബാധിക്കുന്നു. അപ്രകാരം അയല്‍വസ്തുവിലേക്കു ചരിഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശാഖകളും മറ്റും വെട്ടിമാറ്റി ശല്യം ഒഴിവാക്കാന്‍ വൃക്ഷങ്ങള്‍ നില്‍ക്കുന്ന വസ്തുവിന്റെ ഉടമസ്ഥന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, പല ഉടമസ്ഥരും അതിന് തയാറാകാറില്ല.
വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്നു പറയാന്‍ അവകാശമില്ല
അതിരിനോടു ചേര്‍ത്ത് നാം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്നോ കൃഷി ചെയ്യരുതെന്നോ പറയാന്‍ അയല്‍വസ്തുവിന്റെ ഉടമസ്ഥന് അവകാശമില്ല. എന്നാല്‍, അയല്‍വസ്തുവിന്റെ അനുഭവസൗകര്യത്തെ ബാധിക്കുന്ന പ്രവൃത്തി ചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ല. തന്റെ വസ്തുവിലേക്ക് ചാഞ്ഞുകിടക്കുന്ന ശിഖരങ്ങള്‍ തന്റെ വസ്തുവില്‍നിന്നുകൊണ്ടുതന്നെ വെട്ടിമാറ്റാമെങ്കില്‍ അപ്രകാരം ചെയ്യാന്‍ നിയമം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കായ്ഫലമുള്ള തെങ്ങ് അടുത്ത വസ്തുവിലേക്ക് ചാഞ്ഞുനില്‍ക്കുകയും ആ വസ്തുവിലേക്ക് തേങ്ങ വീഴുകയും ചെയ്താല്‍ അതെടുക്കുന്നതിനുപോലും അയല്‍വസ്തു ഉടമസ്ഥന്റെ അനുവാദം വാങ്ങണമെന്നാണ് നിയമം പറയുന്നത്. അല്ലെങ്കില്‍ കയ്യേറ്റമാകും.
മരം കാരണം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം തേടാം
അയല്‍വസ്തു ഉടമസ്ഥന് ശല്യമായ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ലെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാം. ഉപദ്രവകരമാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്നപക്ഷം മരമോ ശാഖയോ വെട്ടിമാറ്റാന്‍ കോടതിക്ക് ഉത്തരവിടാം. ഇത്തരം മരം കാരണം അയല്‍വസ്തു ഉടമസ്ഥന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം തേടുകയുമാകാം. മരം വച്ചുപിടിപ്പിച്ചതാകണമെന്നില്ല, സ്വയം വളര്‍ന്നുവരുന്ന വൃക്ഷങ്ങളെ സംബന്ധിച്ചും ഈ നിയമങ്ങള്‍ ബാധകമാണ്.
അയല്‍വസ്തു ഉടമസ്ഥന്റെയോ മറ്റൊരാളുടെയോ ജീവനും സ്വത്തിനും അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ വെട്ടി മാറ്റുന്നതിന് അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയും സമീപിക്കാം. ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ ഭാഗമോ വൃക്ഷത്തിലെ ഫലങ്ങളോ അയല്‍വസ്തുവിലേക്ക് വീഴാനും തന്മൂലം ഏതെങ്കിലും ആളിനോ എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകനും ഇടയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പഞ്ചായത്ത് ആക്ട് 238-ാം വകുപ്പനുസരിച്ച് വൃക്ഷം ഉറപ്പിച്ച് നിര്‍ത്തുകയോ മുറിച്ചു മാറ്റുകയോ ചെയ്യാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. ഇതുപോലെതന്നെ മുനിസിപ്പാലിറ്റി ആക്ട് 412-ാം വകുപ്പ് അനുസരിച്ച് മുന്‍സിപ്പല്‍ സെക്രട്ടറിക്കും ഇതേ അധികാരമുണ്ട്. അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തില്‍ പെട്ടെന്ന് നടപടിയെടുക്കുന്നതിന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനും അധികാരമുണ്ട്.

16/08/2023

ആറാട്ട് നന്നാവണമെന്ന് ആനയ്ക്കെന്തു താല്പര്യം ?
ഭൂമി സംബന്ധിച്ചിട്ടുള്ള പോക്കുവരവും ഭൂമിയുടെ കരമടയ്ക്കലും പൊതുജനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പരാതികൾ കുമിഞ്ഞു കൂടുമ്പോഴും അധികൃതർ നിസംഗത പാലിക്കുമ്പോൾ ഈ ചൊല്ല് ആണ് ഓർമ്മ വരുന്നത് .
വസ്തു ആർക്കാണ് പോക്കുവരവ് ചെയ്ത് നൽകേണ്ടത് ? ഉടമയ്ക്കോ അതോ കൈവശക്കാരനോ ? 1961 ലെ ലാൻഡ് ടാക്സ് ആക്ട് സെക്ഷൻ 3d ഇവിടെ പ്രസക്തമാണ് . Land Tax should be realised the from the registered land holder.

Land owner എന്നല്ല Land holder എന്നാണ് പറയുന്നത്. ഭൂമിയുടെ തണ്ടപ്പേർ പിടിച്ചു കൊടുക്കുന്നത് ഉടമയുടെ പേരിൽ ആയിരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല .വസ്തു പോക്കുവരവ് ചെയ്തിട്ട് വില്ലേജ് ഓഫീസർ കൊടുക്കേണ്ടത് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അല്ല കൈവശ സർട്ടിഫിക്കറ്റ് ആണ് . അപ്പോൾ പിന്നെ ഉടമസ്ഥാവകാശ പ്രമാണത്തിന്റെ പ്രസക്തി എന്താണ് ? ഉടമസ്ഥാവകാശ പ്രമാണം ഒറിജിനൽ കൈവശമുണ്ടെങ്കിൽ ആയത് വസ്തുവിന്റെ കൈവശം ഉറപ്പുവരുത്തുന്നതിനുള്ള നിരവധി ഉപകരണങ്ങളിൽ ഒന്നുമാത്രമാണ്. കൈവശക്കാരനാണ് നികുതി അടയ്ക്കേണ്ടത്. പ്രമാണങ്ങളിൽ നിന്നും വിറ്റയാളുടെയും വാങ്ങിയ ആളുടെയും ഉദ്ദേശ്യം വസ്തുവിന്റെ തർക്ക രഹിതമായ കൈവശത്തെ സാധൂകരിക്കുന്നുണ്ടെങ്കിലോ കൈമാറ്റം ചെയ്യപ്പെട്ട ഭൂമി തിരിച്ചറിയാമെങ്കിലോ കൂടുതൽ തർക്കങ്ങൾ ഒന്നും ഉന്നയിക്കാതെ കൈവശം ബോധ്യപ്പെട്ട് പോക്കുവരവ് ചെയ്തു കൊടുക്കണം. ഉടമസ്ഥാവകാശ രേഖ ഇല്ലാത്തയാൾക്കും പോക്കുവരവ് ചെയ്തു കൊടുക്കാവുന്ന സാഹചര്യങ്ങൾ നിയമത്തിൽ പറയുന്നുണ്ട് താനും.

ഇനി ഉടമസ്ഥാവകാശ രേഖയ്ക്ക് എന്തെങ്കിലും ന്യൂനത ഉണ്ടെങ്കിലോ ? ഒരിക്കലും അത് പരിശോധിച്ചു ന്യൂനതയുള്ളതായിട്ട് പ്രഖ്യാപിക്കുവാൻ ഒരു റവന്യൂ ഉദ്യോഗസ്ഥനും അധികാരമില്ല. പ്രമാണത്തിൽ നിന്നും വസ്തുവും വസ്തു കൈമാറ്റ ഉദ്ദേശ്യവും വില്ലേജ് ഓഫീസർക്ക് ബോധ്യപ്പെടുന്നില്ലെങ്കിൽ മാത്രം കൈവശത്തിന്റെ തെളിവ് എന്ന നിലയിൽ ഹാജരാക്കപ്പെട്ട , കൈവശത്തെ സാധൂകരിക്കാത്ത പ്രമാണം നിരാകരിക്കാം എന്ന് മാത്രം. അല്ലാത്ത സാഹചര്യങ്ങളിൽ സിവിൽ കോടതിക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അപ്പോൾ പിന്നെ പോക്കുവരവ് ചെയ്യുന്നതിന് റവന്യൂ അധികാരികൾ എന്താണ് പരിശോധിക്കേണ്ടത് ? അപേക്ഷകൻ ഹാജരാക്കിയ പ്രമാണം ഇതുവരെ തർക്കരഹിതമാണോ? ന്യൂനതകൾ ഉണ്ടെങ്കിൽ പോലും വസ്തു കൈമാറ്റ ഉദ്ദേശവും വസ്തുവും തിരിച്ചറിയാൻ പറ്റുമോ ? അപേക്ഷകന്റെ കൈവശം തർക്ക രഹിതവും പുറമ്പോക്ക് രഹിതവും ആണോ ? ഇവയൊക്കെയാണ് പരിശോധിക്കപ്പെടേണ്ടത്. ന്യൂനതയുള്ള പ്രമാണം കൈവശം വെച്ചുകൊണ്ടിരിക്കുന്ന അപേക്ഷകന് നിരവധി ഉടമസ്ഥാവകാശപ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം. അവയൊന്നും ഭൂമിയുടെ കരം സ്വീകരിക്കൽ എന്ന പരിമിത ലക്ഷ്യമുള്ള വില്ലേജ് ഓഫീസറുടെ പ്രശ്നമായി മാറേണ്ടതില്ല.

ആർക്കും തർക്കമില്ലെങ്കിൽ പിന്നെ ഞാനായിട്ട് ഒരു തർക്കം ഉന്നയിച്ച് കളയാം എന്ന് കരുതുന്ന റവന്യൂ അധികാരികൾ നിരവധിയാണ് ? പ്രമാണത്തിൽ സർവ്വേ നമ്പർ തെറ്റിയാൽ / ഭാഗ ഉടമ്പടിയിൽ അവകാശികൾ ആരെങ്കിലും കക്ഷി ആരെങ്കിലും കക്ഷി ചേരാതെ വന്നിട്ടുണ്ടെങ്കിൽ / പ്രമാണങ്ങളിലെ ക്ലറിക്കൽ അപാകതകളിൽ ഒക്കെ ഇത്തരം തർക്കങ്ങൾ ഉന്നയിച്ചു പോക്കുവരവ് നിഷേധിക്കുന്നവർ വിരളമല്ല. പോക്കുവരവ് ചെയ്തത് തെറ്റിപ്പോയാൽ അത് ഗുരുതരമായ ഒരു കുറ്റകൃത്യവും അല്ല . പോക്കുവരവ് റദ്ദ് ചെയ്യുവാനുള്ള സംവിധാനങ്ങളും ഉണ്ട് . ഒരിക്കലും മരണമടഞ്ഞ വ്യക്തികളുടെ പേരിൽ തണ്ടപ്പേർ ഇടുകയോ ഭൂമി നികുതി രഹിതമായി പ്രഖ്യാപിക്കുകയോ ചെയ്യരുത് എന്നാണ് നിയമം. അതാത് കാലത്ത് ഭൂമിയുടെ ജീവിച്ചിരിക്കുന്ന കൈവശക്കാരനെ നിർണയിച്ച് തണ്ടപ്പേർ പുതുക്കപ്പെടേണ്ടതായിട്ടുണ്ട്. കുടിശ്ശിക വന്നു കഴിഞ്ഞാലോ മറ്റു ബാധ്യതകൾ വന്നു കഴിഞ്ഞാലോ , ഭൂമിയിലെ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ തണ്ടപ്പേർ കക്ഷിക്കെതിരെ നടപടിയെടുക്കുന്നതിനും സർക്കാരിൻറെ പ്ലാനിങ്ങിനും ഇത് അനിവാര്യവും ആണ് . ഇത്തരം സാഹചര്യങ്ങളിൽ 3 വർഷമായി നികുതി കുടിശിക വരുന്ന പക്ഷം ശരിയായ കൈവശക്കാരനെ കണ്ടെത്തി തണ്ടപ്പേർ പിടിച്ച് കരമടച്ച് കൊടുക്കുകയും ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.

പ്രഥമവും പ്രധാനവുമായ ഈ ചുമതല നിർവഹിക്കുന്നതിന് റവന്യൂ അധികാരികൾ പ്രമാണത്തിലെ പിശക് കണക്കിലെടുക്കേണ്ടതില്ല. പോക്കുവരവ് ചെയ്തു കൊടുക്കുന്ന നിമിഷം വരെ ആർക്കെങ്കിലും തർക്കം ഉണ്ടോ എന്നത് മാത്രമാണ് വിഷയം. ഇനി ലേശം തർക്കം ഉണ്ടായാലും കുഴപ്പമില്ല അത്തരം തർക്കങ്ങൾ കോടതിയുടെ മുൻപിൽ ഉണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ഇല്ലെങ്കിൽ കൈവശം ഉറപ്പുവരുത്തി പോക്കുവരവ് ചെയ്തു കൊടുക്കണം.

ഈ ദൗത്യം റവന്യൂ അധികാരികൾ നിർവഹിച്ചിരുന്നുവെങ്കിൽ ഭൂമി സംബന്ധിച്ചിട്ടുള്ള പരാതികളിൽ പകുതിയെങ്കിലും കുറവ് വരുമായിരുന്നു. പൊതുജനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമായിരുന്നു. സജീവമായ തണ്ടപ്പേർ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമായിരുന്നു. വകുപ്പടി കരമടച്ചു കൊടുക്കുക എന്ന കലാപരിപാടി അവസാനിക്കുമായിരുന്നു. ( ഇതെന്താണെന്ന് അറിയില്ലേ ? മരിച്ചുപോയയാൾ കരമടച്ച രസീതിന്റെ പ്രധാന ഭാഗത്തും കരമടയ്ക്കാൻ കാശുകൊടുത്ത ജീവിച്ചിരിക്കുന്ന കൈവശക്കാരൻ കരമടച്ച രസീതിന്റെ മൂലയ്ക്കും വരുന്ന ആചാരം ) റവന്യൂ ഭരണത്തിൻറെ കാര്യക്ഷമതയ്ക്കും അത് ഉതകുമായിരുന്നു.

കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ .

ജെയിംസ് ജോസഫ് അധികാരത്തിൽ
9447464502

15/08/2023

ഗ്രാമസഭ വിളിക്കുമ്പോൾ പൗരന്മാരുടെ ഒപ്പ് ശേഖരിക്കേണ്ടതുണ്ടോ?
( M V Shilparaj )
___________________________________

ഒരു ഗ്രാമപഞ്ചായത്തിനും സ്വയം പ്രവർത്തിക്കാൻ കഴിയില്ല, അത് തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ മാത്രമേ പ്രവർത്തിക്കൂ. ആകയാൽ വാർഡ് മെമ്പർമാർക്ക് ഗ്രാമത്തിലെ ജനങ്ങളോട് കടമയുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്ക് പരിചരണവും വൈദഗ്ധ്യവും വിനിയോഗിക്കണം. കാര്യങ്ങൾ നിർവഹിക്കുന്നതിലും അധികാരങ്ങൾ വിനിയോഗിക്കുന്നതിലും ഉത്സാഹം മെമ്പർമാരിൽ നിക്ഷിപ്തമാണ്.

1) ഗ്രാമസഭ കൂടുന്നതിനു 7 ദിവസത്തിനു മുന്നോടിയായി പൗരന്മാരെ അറിയിക്കേണ്ടതുണ്ട്.

2) ഗ്രാമസഭ 09 മണിക്കും 05 മണിക്കും ഇടയിൽ മാത്രമേ നടത്താവു.

3) ഓരോ ഗ്രാമസഭ യോഗത്തിനും പ്രത്യേക നമ്പർ രേഖപ്പെടുത്തേണ്ടതാണ്. ഗ്രാമസഭ മാറ്റി വയ്ക്കുകയാണെങ്കിൽ ഈ തീരുമാനിച്ച നമ്പർ തന്നെയായിരിക്കണം ഉപയോഗിക്കേണ്ടത്. (ഉതാ: 6th Meeting (ADJOURNED))

4) നോട്ടീസിൽ SERIAL NUMBER, DATE, DAY, TIME എന്നിവയും യോഗം കൂടുന്ന സ്ഥലത്തിന്റെ പൂർണ്ണവിലാസവും രേഖപ്പെടുത്തേണ്ടതുണ്ട്.

5) നോട്ടീസ് SMS ലൂടെയും, സോഫ്റ്റ്‌വെയർ വഴിയും മറ്റും നൽകാവുന്നതാണ്, കൂടെ പേപ്പർ നോട്ടീസ് മേൽപ്പറഞ്ഞ പ്രകാരം പൗരന് കിട്ടിയിരിക്കണം.

6) നോട്ടീസ് വാർഡ് മെമ്പറുടെ ലെറ്റർ പാഡിൽ, അല്ലെങ്കിൽ പഞ്ചായത്തിന്റെ ലെറ്റർ പാഡിൽ നൽകാവുന്നതാണ്.

7) എന്തെങ്കിലും കാരണം വെച്ചാൽ പൗരന്റെ ആവശ്യപ്രകാരം ഏത് വിലാസത്തിലേക്കാണോ പ്രസ്തുത വിലാസത്തിലേക്ക് നോട്ടീസ് രജിസ്റ്റേഡ് പോസ്റ്റായി അയക്കേണ്ടതുണ്ട്.

8) പഞ്ചായത്ത് തലത്തിൽ നോട്ടീസ് വിതരണം സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.

9) പൗരന്മാർക്ക് കൈവഴിയാണ് നോട്ടീസ് ലഭ്യമാക്കുന്നതെങ്കിൽ നിർദിഷ്ട രജിസ്റ്ററിൽ പൗരന്മാരുടെ കൈപ്പറ്റിയത് തെളിയിക്കുന്ന ഒപ്പ് ഉണ്ടായിരിക്കേണ്ടതാണ്.

10) ഇ - മെയിൽ വഴിയും നോട്ടീസ് ലഭ്യമാക്കാവുന്നതാണ്.

11) യോഗത്തിൽ പങ്കെടുക്കുന്നവരുടെ അറ്റൻഡൻസ് രേഖപ്പെടുത്തുന്ന രജിസ്റ്ററിൽ യോഗത്തിന്റെ സീരിയൽ നമ്പർ, തീയതി, സ്ഥലം, സമയം, ജന പ്രതിനിധികളുടെ പേരും ഒപ്പും ഉണ്ടായിരിക്കേണ്ടതാണ്.

12) മേൽപ്പറഞ്ഞ അറ്റൻഡൻസ് രജിസ്റ്റർ പഞ്ചായത്ത് സെക്രട്ടറിയുടെ കൈവശമായിരിക്കണം.

13) മിനിറ്റ്സിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പകർപ്പാവകാശ നിയമപ്രകാരം പൗരന്മാർക്ക് ആവശ്യപ്പെടാം. (പകർപ്പാവകാശ നിയമപ്രകാരം 15 ദിവസത്തിനുള്ളിൽ പകർപ്പ് ലഭ്യമാക്കേണ്ടതുണ്ട്)

മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നതും മറ്റ് അനുബന്ധ വിവരങ്ങളും കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന Institute of Company Secretaries of India യുടെ വെബ്സൈറ്റിൽ MODEL GOVERNANCE CODE
FOR
MEETINGS OF GRAM PANCHAYATS ൽ ലഭ്യമാണ്

Courtesy.

15/08/2023

ഭൂമി പതിവ് സംക്ഷിപ്ത വിവരം

1) പട്ടയം, പാട്ടം, ലൈസൻസ്, തറവാടക ( Registry, Lease, Licence, Ground rent )എന്നീ രീതികളിലൂടെ സർക്കാർ ഭൂമി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ, കൈമാറ്റം ചെയ്യുന്ന നടപടിയാണ് ഭൂമി പതിവ് അഥവാ Land Assignment.

2). പട്ടയം : ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കുന്നതിലൂടെ പതിച്ചു കിട്ടുന്ന ആളിന്റെ പേരിൽ പോക്കുവരവ് ചെയ്ത് കരം അടച്ച് ഉപയോഗിക്കുന്ന നടപടി.

3). പാട്ടം, ലൈസൻസ്, തറവാടക എന്നിവ ഒരു നിശ്ചിത ആവശ്യത്തിനുവേണ്ടി ഒരു നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാൻ നൽകുന്നതും ഉടമാവകാശം സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കുന്നതുമായ നടപടിയാണ്.

4) പാട്ടം പരമ്പരാഗതമായി കൈമാറിക്കിട്ടുന്നതാണ്. അതേസമയം ലൈസൻസ് അങ്ങനെയല്ല.
പാട്ടത്തിന്റെ വാടക പുതുക്കാം, എന്നാൽ ലൈസൻസ് ഫീസ് പുതുക്കാൻ ആവില്ല.

5) 1960ലെ കേരള ഭൂമി പതിവ് നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും.

ഇതിൽ ഒമ്പത് വകുപ്പുകൾ ആണുള്ളത്.
വകുപ്പ് ഏഴ് പ്രകാരം ചട്ടങ്ങൾ നിർമിക്കാനുള്ള അധികാരം സർക്കാരിനുണ്ട് ( Power to make rules)

ഭൂമി പതിവ് അപേക്ഷകളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
__________

1. നടപടികൾ സ്വീകരിക്കേണ്ടത് ഏത് ചട്ട പ്രകാരമാണെന്ന് മനസിലാക്കുക.

2. പതിച്ചു കൊടുക്കാൻ പാടില്ലാത്ത സർക്കാർ ഭൂമികളെക്കുറിച്ച് ധാരണയുണ്ടായിരിക്കുക.

3. ഏതെല്ലാം ആവശ്യങ്ങൾക്ക് പതിച്ചു കൊടുക്കാം എന്ന് പരിശോധിക്കുക.

4. ഓരോ ആവശ്യത്തിന് കൊടുക്കാവുന്ന പരമാവധി ഭൂപരിധിയെക്കുറിച്ച് ധാരണ ഉണ്ടായിരിക്കുക.

5. അപേക്ഷകന്റെ അർഹത എന്തെല്ലാം എന്നത് മനസിലാക്കുക.

6. പതിച്ചു കൊടുക്കൽ നടപടിക്രമങ്ങളെ കുറിച്ച് കാര്യഗ്രാഹ്യം ഉണ്ടായിരിക്കുക.

__________
പതിച്ചു കൊടുക്കൽ നിയമങ്ങൾ
__________

1. Kerala land assignments rules 1964, (1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ) പ്രകാരം പഞ്ചായത്ത് മേഖലകളിലും,

2. Rules for assignment of lands within municipal and corporation areas 1995 പ്രകാരം മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും
ഭൂമി പതിവ് നടപടികൾ ചെയ്യുന്നു.
_____________

പതിച്ചുകൊടുക്കാൻ പാടില്ലാത്ത ഭൂമികൾ
_____________
കേരള ഭൂമി പതിവ് നിയമം 1964, ചട്ടം I A (iv) പ്രകാരം
1994 ലെ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് പഞ്ചായത്തിന് കൈമാറിയതോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ ആയ ഭൂമികൾ പതിച്ചു കൊടുക്കാൻ പാടില്ല.

പഞ്ചായത്ത് രാജ് ആക്ട്
169 വകുപ്പ് പ്രകാരം പൊതുവഴി, പാലം, കലുങ്ക്, അണ തുടങ്ങിയവയിൽ ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തല്ലാത്ത എല്ലാ ഭൂമിയും പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

പഞ്ചായത്തി രാജ് ആക്ട്
218 വകുപ്പ് പ്രകാരം കായൽ, പുഴ, നദി, ആറ്, തോട്, ചാല്, ഓട, കുളം മുതലായ ജലസ്രോതസ്സുകളും അവയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തല്ലാത്ത എല്ലാ ഭൂമികളും പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

പഞ്ചായത്തീരാജ് ആക്ട്
279 വകുപ്പ് പ്രകാരം ശ്മശാനങ്ങളും കന്നുകാലി മേച്ചിൽ സ്ഥലങ്ങളും പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

കേരള ഭൂപരിഷ്കരണ നിയമം 1964 ചട്ടം11(2) പ്രകാരം സർക്കാർ ആവശ്യത്തിനും പൊതു ആവശ്യത്തിനും വേണ്ടി നീക്കി വയ്ക്കേണ്ട ഭൂമികൾ (ഒന്നു മുതൽ പത്തുവരെ എണ്ണമിട്ടു രേഖപ്പെടുത്തിയിട്ടുള്ളത്) പതിച്ചു കൊടുക്കാൻ പാടില്ലാത്തതാണ്.

_____________

ഏതെല്ലാം ആവശ്യങ്ങൾക്ക് പതിച്ചു കൊടുക്കാം
_____________
ചട്ടം 4 പ്രകാരം,

(1) വ്യക്തിഗത കൃഷി
(2) വീട് വയ്ക്കുന്നതിന്
(3) ഗുണകരമായ ഉപയോഗത്തിന് എന്നീ കാര്യങ്ങൾക്കാണ് പതിച്ചുകൊടുക്കാൻ നിയമം അനുശാസിക്കുന്നത്.

വ്യക്തിഗത കൃഷി ആവശ്യത്തിനായി
01/8/1971 നു മുമ്പ് മുതൽ കൈവശമുള്ളതും പട്ടയം കിട്ടിയിട്ടില്ലാത്തതുമായ ഭൂമി ആണെങ്കിൽ (occupied land) സമതല പ്രദേശങ്ങളിൽ,
കൃഷി ചെയ്തുവരുന്ന ഭൂമി രണ്ട് ഏക്കർ വരെയും
കൃഷി ചെയ്യാത്ത ഭൂമി ഒരേക്കർ വരെയും പതിച്ചു കൊടുക്കാം. (പുരിടം ആണെങ്കിലും നിലമാണെങ്കിലും).

കൈവശമില്ലാത്ത ഭൂമിയാണെങ്കിൽ (unoccupied land) ഒരു ഏക്കർ വരെ (പുരയിടം ആണെങ്കിലും നിലമാണെങ്കിലും).

മലയോര മേഖലകളിലാണെങ്കിൽ 01/08 /71 ന് മുമ്പ് കൈവശമുള്ള
(occupied land) കൃഷി ചെയ്തുവരുന്ന ഭൂമി നാലേക്കർ (പുരയിടം ആണെങ്കിൽ)
രണ്ടേക്കർ (നിലം ആണെങ്കിൽ) പതിച്ചു കൊടുക്കാം.

കൃഷി ചെയ്യാത്ത ഭൂമി ആണെങ്കിൽ മൂന്നേക്കർ പുരയിടം, ഒരേക്കർ നിലം.

കൈവശമില്ലാത്ത (unoccupied land) ഭൂമിയാണെങ്കിൽ 3 ഏക്കർ പുരയിടം, ഒരേക്കർ നിലം.

വീട് വയ്ക്കാൻ ഉള്ള ആവശ്യത്തിന് പതിച്ചു കൊടുക്കുന്നതിന്റെ പരിധി
__________

ചട്ടം 6 പ്രകാരം 6.07 ആർ, അതായത് 15 സെൻറ്.

ഗുണപരമായ ഉപയോഗത്തിന് 6.07 ആർ, അതായത് 15 സെൻറ്.

തറവില
____

വീട് വയ്ക്കുന്നതിന് സെൻറ് ഒന്നിന് 200 രൂപയും വ്യക്തിപരമായ കാർഷിക ആവശ്യങ്ങൾക്ക് ഏക്കർ ഒന്നിന് ആയിരം രൂപയും
ഗുണപരമായ ഉപയോഗത്തിന് കമ്പോള വിലയും ആണ് നിശ്ചയിക്കേണ്ടത്.

പതിച്ചുകിട്ടുന്നയാൾ തറ വില, സർവ്വേ ചാർജ്, ഭൂമിയിൽ നിൽക്കുന്ന മരങ്ങളുടെ വില എന്നിവ സർക്കാരിലേക്ക് ഒടുക്കണം. അതേസമയം
എസ് സി /എസ് ടി വിഭാഗത്തിന് മരങ്ങളുടെ വില മാത്രം ഒടുക്കിയാൽ മതി.

_____________
അപേക്ഷകന്റെ അർഹത

NShibu Jacob Esh Roadtose, [7/16/2023 6:47 AM]
ചട്ടം 7 അനുസരിച്ച് കൈവശമുള്ള ഭൂമിക്ക് പതിച്ചു കൊടുക്കൽ മുൻഗണന അനുസരിച്ച്,
1 /8 /71 നു മുമ്പ് കൈവശമുള്ളവർക്ക് (occupied land) ആ ഭൂമിയും കൈവശക്കാർ അല്ലാത്തവർക്ക് (unoccupied land) മറ്റൊരു ഭൂമിയും കൈവശം ഉണ്ടാവാൻ പാടില്ല. കുടുംബ വരുമാനം 1 ലക്ഷത്തിൽ കവിയാൻ പാടില്ല.
(കുടുംബം എന്നത് ഭാര്യയും ഭർത്താവും ആശ്രിതരായ മാതാപിതാക്കളും ആശ്രിതരായ മക്കളും ചേർന്നതാണ്.)

2) വാസയോഗ്യമായ പതിവു ഭൂമി ഒരിടത്തും സ്വന്തമായില്ലാതിരിക്കുകയും പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്നവരുമായ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറഞ്ഞവർ.

3) വിശിഷ്ട സേവാ മെഡലുകൾ സ്വന്തമാക്കിയ ധീരതയ്ക്കുള്ള അവാർഡ് നേടിയ വരോ ആയ 3 വർഷത്തിൽ കുറയാത്ത സർവീസുള്ള സൈനികർ.

ഇവരുടെ അഭാവത്തിൽ 10 കൊല്ലം സർവീസുള്ള ഭൂരഹിതരായ സൈനികർ.
വരുമാനം ഒരു ലക്ഷം രൂപ, ആകെ കൈവശ ഭൂമി പരമാവധി പരിധിയിൽ കവിയരുത്.
_____________

നടപടിക്രമങ്ങൾ

പട്ടയത്തിനുള്ള അപേക്ഷ വന്നാൽ താലൂക്ക് ഓഫീസിലെ
L. A 1 ആപ്ലിക്കേഷൻ രജിസ്റ്ററിൽ ചേർത്ത് അന്വേഷണ റിപ്പോർട്ടിനായി അതാത് വില്ലേജ് ഓഫീസർക്ക് അയക്കണം.

വില്ലേജ് ഓഫീസിൽ ഇത് സംബന്ധമായ 5, 6, 7 നമ്പർ രജിസ്റ്ററുകളാണ് സൂക്ഷിക്കുന്നത്.

5 = പതിവ് രജിസ്റ്റർ.
ഇതിൽ പതിച്ചു കൊടുക്കാൻ യോഗ്യതയുള്ള ഭൂമിയുടെയും സർക്കാർ വകയായി റിസർവ് ചെയ്ത ഭൂമികളുടെയും വിവരങ്ങൾ ശേഖരിക്കുന്നു.

6 = അപേക്ഷാ രജിസ്റ്റർ. താലൂക്കിൽ നിന്ന് അയക്കുന്ന അപേക്ഷ ഇതിലും രജിസ്റ്റർ ചെയ്യുന്നു.

7 = വൃക്ഷ വിവര രജിസ്റ്റർ.
പട്ടയം കൊടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിലെ സംരക്ഷിത വൃക്ഷങ്ങളുടെ വിവരങ്ങൾ ചേർത്ത് സൂക്ഷിക്കുന്നു.

_____________
The Kerala preservation of Trees Act, 1986 പ്രകാരം 10 മരങ്ങളുടെ scheduled & preserved trees ന്റെ പരാമർശം ഉണ്ട്.
1. ചന്ദന മരം
2. തേക്ക്
3. ഈട്ടി
4. ഇരുൾ
5. തേമ്പാവ്
6. കമ്പകം.
7. വെള്ളകിൽ
8. ചടച്ചി
9. ചന്ദന വെമ്പ്
10. എബണി
______________
അപേക്ഷ ആറാം നമ്പർ രജിസ്റ്ററിൽ ചേർത്ത് അക്കൗണ്ട് നമ്പർ ഒന്നിലെ (പുറമ്പോക്ക് രജിസ്റ്റർ) രേഖപ്പെടുത്തലുമായി ഒത്തുനോക്കി ഭൂമിയുടെ തരം കണ്ടുപിടിക്കണം.
പതിച്ച് കൊടുക്കാൻ യോഗ്യമായ ഭൂമിയാണോ എന്നറിയാൻ അഞ്ചാം നമ്പർ രജിസ്റ്റർ പരിശോധിക്കണം.
അതിൽ ചേർത്തിട്ടില്ലാത്ത ഭൂമിയാണെങ്കിൽ സ്ഥല പരിശോധന നടത്തിയ ശേഷം രജിസ്റ്ററിൽ ചേർക്കാവുന്നതാണെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം.

ഫീൽഡ് പരിശോധന
________
(i)വ്യക്തവും കൃത്യവുമായ മഹസർ തയ്യാറാക്കണം.
മഹസറിൽ ബ്ലോക്ക് നമ്പർ, സർവ്വേ നമ്പർ, വിസ്തീർണ്ണം എലുക അഥവാ അതിരുകൾ എന്നിവയും
ഭൂമിയിൽ നിൽക്കുന്ന കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, മറ്റു ദേഹണ്ഡങ്ങൾ ഉൾപ്പെടെ വ്യക്തമായ രൂപരേഖ മഹസറിൽ ഉണ്ടായിരിക്കണം.
2 തടസ്സർ അഥവാ സാക്ഷികൾ ഒപ്പ് വയ്ക്കണം.
വില്ലേജ് അസിസ്റ്റൻറ് തയ്യാറാക്കി ഒപ്പ് വയ്ക്കണം,
വില്ലേജ് ഓഫീസർ മേലൊപ്പിടണം.

(ii) അളവ് സ്കെച്ച് തയ്യാറാക്കുക,

(iii) ലൊക്കേഷൻ സ്കെച്ച് തയ്യാറാക്കുക.

(iv) നിലമാണോ പുരയിടമാണോ എന്ന് രജിസ്റ്റർ പരിശോധിച്ചും സ്ഥല പരിശോധന നടത്തിയും വ്യക്തമായി പറഞ്ഞിരിക്കണം.

(v) പതിച്ചു കൊടുക്കാവുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ 5 ആം നമ്പർ രജിസ്റ്ററിൻറെ കോപ്പി ചേർക്കണം. ഇല്ലെങ്കിൽ പതിച്ചു കൊടുക്കാവുന്നതാണ് എന്ന ശുപാർശ ചേർത്തിരിക്കണം.

(vi) അപേക്ഷകന്റെ സത്യവാങ്മൂലം രണ്ട് പ്രതി ചേർത്തിരിക്കണം.

താലൂക്ക് ഓഫീസിൽ
പബ്ലിക് നോട്ടീസ് 12 (1 ) താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും പതിച്ചു കൊടുക്കാനുദ്ദേശിക്കുന്ന വസ്തുവിലും
പ്രസിദ്ധം ചെയ്യണം.

അതനുസരിച്ച് പരാതി വന്നാൽ അന്വേഷിച്ച് യുക്തമായ നടപടി എടുക്കണം.

പരാതിയൊന്നും ലഭിച്ചില്ലെങ്കിൽ അപേക്ഷ താലൂക്ക് പതിവ് കമ്മിറ്റിയിൽ അവതരിപ്പിക്കണം.

താലൂക്ക് ഭൂമി പതിവ് കമ്മിറ്റി
__________
ഈ കമ്മിറ്റിയിൽ താഴെപ്പറയുന്നവരാണ് അംഗങ്ങൾ.

1) നിയമസഭയിൽ പ്രാധിനിത്യമുള്ള എല്ലാ പാർട്ടികളുടെയും ഓരോ പ്രതിനിധികൾ

2) താലൂക്ക് പരിധിയിലെ എംപി, എംഎൽഎ.

3) ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ

4) ജില്ലാ പഞ്ചായത്തിലെ താലൂക്കൂൾപ്പെടുന്ന സ്ഥലത്തെ മെമ്പർ

5) എസ് സി എസ് ടി വിഭാഗങ്ങളിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെടുന്ന ഒരു മെമ്പർ.

6) തഹസിൽദാർ (കൺവീനർ)

7) സ്പെഷ്യൽ തഹസിൽദാർ (ഉണ്ടെങ്കിൽ)

ഇതിൽ ആകെ അംഗങ്ങളിൽ അഞ്ചിൽ ഒന്ന് അംഗങ്ങൾ ഹാജർ ഉണ്ടെങ്കിൽ മീറ്റിംഗ് സാധുവാണ്.

ആകെ അംഗങ്ങളിൽ നാലിൽ മൂന്നുപേർ എടുക്കുന്ന തീരുമാനമാണ് കമ്മിറ്റി തീരുമാനം.

പട്ടയാധികാരി
______
വീട് വയ്ക്കുന്നതിനും വ്യക്തിഗത കൃഷി ഭൂമി അനുവദിക്കുന്നതിനും - തഹസിൽദാർ .
ഗുണപരമായ ഉപയോഗത്തിന് - ആർഡിഓ
സ്ഥാപനങ്ങൾക്ക് - സർക്കാർ.

പതിവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം അപേക്ഷകന് അസൈൻമെൻറ് ഓർഡർ നൽകണം.
ചട്ടം 10 പ്രകാരം തറ വില, സർവ്വേ ചാർജ്, തടി വില എന്നിവ കൊടുക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.

NShibu Jacob Esh Roadtose, [7/16/2023 6:47 AM]
01/ 08/71ന് മുമ്പ് കൈവശമുണ്ടായിരുന്ന ഭൂമിയാണെങ്കിൽ (occupied land)
ഫോം 1 ലാണ് അസൈൻമെൻറ് ഓർഡർ തയ്യാറാക്കേണ്ടത്.
പട്ടയം തയ്യാറാക്കേണ്ടത് അപ്പൻഡിക്സ് 2 ലും.

കൈവശമില്ലാത്ത ഭൂമിയാണെങ്കിൽ (unoccupied land) 1 A യിൽ അസൈൻമെൻറ് ഓർഡറും
പട്ടയം അപ്പൻഡിക്സ് 2A യിലും.

അസൈൻമെൻറ് ഓർഡർ കിട്ടിയാൽ അപേക്ഷകൻ മൂന്നുമാസത്തിനകം തറ വില, സർവെ ചാർജ്, തടി വില എന്നിവ ഒടുക്കണം.

എന്നാൽ അപേക്ഷകൻ എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ട ആളാണെങ്കിൽ തടി വില മാത്രം ഒടുക്കിയാൽ മതി.

തുക ഒടുക്കി ചലാൻ ഹാജരാക്കിയാൽ ഉടൻതന്നെ പട്ടയം കൈമാറേണ്ടതാണ്.

തുക ഒടുക്കാൻ ആര്‍ ഡിഓയ്ക്ക് അപ്പീൽ കൊടുത്തു ഒരു വർഷം സാവകാശം വാങ്ങാം. മൂന്നുവർഷം വരെ ജില്ലാ കളക്ടർക്കും അഞ്ചുവർഷം വരെ ലാൻഡ് റവന്യൂ കമ്മീഷണർക്കും സാവകാശം അനുവദിക്കാം. അഞ്ചു വർഷത്തിൽ കൂടുതൽ വേണമെങ്കിൽ സർക്കാരിനെ സമീപിക്കണം.

_____________
പതിച്ചുകൊടുക്കാനുള്ള വ്യവസ്ഥകൾ

1) 01/08/ 71ന് മുമ്പ് ഉണ്ടായിരുന്ന കൈവശങ്ങൾക്ക് (occupied land)
പട്ടയം അവകാശികൾക്കോ മറ്റുള്ളവർ ക്കോ കൈമാറ്റം ചെയ്യാവുന്നതാണ്.

എന്നാൽ അങ്ങനെ അല്ലാതെ പതിച്ചു കിട്ടിയ ഭൂമി (unoccupied land) അവകാശികൾക്ക് കൈമാറ്റം ചെയ്യാമെങ്കിലും പട്ടയം അനുവദിച്ച തീയതി മുതൽ 12 വർഷത്തേക്ക് മറ്റാർക്കും കൈമാറാൻ പാടില്ലാത്തതാണ്.

2) പട്ടയം കിട്ടിയ വ്യക്തിയോ കുടുംബാംഗങ്ങൾ ആരെങ്കിലുമോ പട്ടയത്തിന്റെ ആവശ്യത്തിന് ഭൂമി ഉപയോഗിച്ചിരിക്കണം.
വീടിനു വേണ്ടിയാണെങ്കിൽ വീട് വയ്ക്കുകയും
കൃഷി ഭൂമിയാണെങ്കിൽ കൃഷി ചെയ്തിരിക്കുകയും വേണം.
(എന്നാൽ സൈനികരുടെ കാര്യത്തിൽ ഇത് ബാധകമല്ല.)

മേൽപ്പറഞ്ഞ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പട്ടയം റദ്ദ് ചെയ്യപ്പെടാം.

താലൂക്കിൽ L.A. 2 രജിസ്റ്ററിൽ പട്ടയം വിതരണം ചെയ്ത വിവരം രേഖപ്പെടുത്തി വയ്ക്കുക.

അതുപോലെ വില്ലേജ് ഓഫീസിലെ നാലാം നമ്പർ അക്കൗണ്ടിൽ പട്ടയം കിട്ടിയ ഭൂമികളുടെ ഈടാക്കിയ തുകകൾ വിവരങ്ങൾ ചേർക്കണം.

_____________
മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും
RULES FOR ASSIGNMENT OF LANDS WITHIN MUNICIPAL AND CORPORATION AREAS, 1995.
____________

Purpose (Rule 3)
________

1. House sites = 04.05 ares (municipality),
02.02 ares (corporation)

2. Shop sites or other commercial or charitable purposes.
= 04.05 ares (municipality),
02.02 ares (corpn)

3. Beneficial enjoyment.
02.02 ares (municipality),
01.21 ares (corpn)

Procedures
_____
# List of assignable lands to be prepared as per rule 6 (5)

# Application for assignment to be invited as per rule 6 (6) in form number 1.

# Notice of enquiry to be published in village office, taluk office, municipal or corporation offices and sites as per rule 7(1) in form number 2.

# Objection, if any, within 15 days to be a received.

# There are two land assignment committees as per rule.
i) municipal committee
ii) corporation committee.

Muncipal commity constitutes,
__________
1) RDO (convener)
2) one representative each of all the political parties having the presentation in the legislative assembly.
3) MP and MLA.
4) chairman of municipal council.
5) councilors of respective wards.
6) nominated member from SC /ST.
7) tahsildar /special tahsildar if any.

Corporation commity constitutes,
____________

1) District Collector
2) one representative each of all the political parties having the presentation in the legislative assembly.
3) MP and MLA.
4) Mayor.
5) councilors of respective wards.
6) nominated member from SC /ST.
7) tahsildar /special tahsildar if any.

Quorum for the meeting is 1/3rd of the members.
Recommendation needs 3/4th opinion of the members present.

# Order of assignment to be prepared and issued to the applicant as per rule 8, in form number 3.

Land value
_____
House sites = ₹200/cent.
Shops/ commercials
and
Beneficial enjoyment = Market value.

Assignment amount should be remitted within 1 month.

No relax period for payment available as per rule.

Patta shall be issued soon after payment of assignment amount prescribed.

# Issue of patta as per rule 10 in form number 4.

Condition of assignment.
_________
The land issued is heritable but alienable only after a period of 12 years.

And the purpose of assignment should be met within 1 year.
___________

Authority for assignment (Rule 2(b))
------------------------------------------
Persons & family = District Collector Institutions ( in public interest) = the Government.
----------------------------------------------

NShibu Jacob Esh Roadtose, [7/16/2023 6:47 AM]
Appeal and revision (Rule 18)
-----------------------------------------------
Appeal from orders of district collector = CLR
REVISION = GOVERNMENT.
___________

LEASES AND LICENCES UNDER KERALA LAND ASSIGNMENT RULES 1964.
------------------------------------------------------
Purposes as per rule 13.

a) Agricultural purposes for SC /ST families and landless and indigent families belong to other communities.

b) for beneficial enjoyment.

c) for schemes approved by the government.

d) for agriculture to cooperative societies.

e) for putting up pandals or sheds for conferences, festivals and marriages and for entertainment like cinema, circus, drama and exhibition.

Conditions under which lease and licence to be cancelled.
---------------------------------------------------

i) if the purpose of agreement is not met.
ii) non payment of fees or rent.
iii) giving to third party for rent or re-lease.
iv) on expiry of the agreement period.

**********

Want your business to be the top-listed Gym/sports Facility in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ഗ്രാമസഭ വിളിക്കുമ്പോൾ പൗരന്മാരുടെ ഒപ്പ് ശേഖരിക്കേണ്ടതുണ്ടോ?( M V Shilparaj )___________________________________ഒരു ഗ്രാമ...

Telephone

Address

Kumaranalloor
Kottayam
686016

Other Personal Trainers in Kottayam (show all)
Fitness training with Jobeesh Fitness training with Jobeesh
Kottayam

Personal physical fitness trainer. Freelance training or online personal training. Weight lose or weight gain program. Injury rehabilitation program. Diet and nutrition.

Ironliongym Ironliongym
KOORALI, PALA-PONKUNNAM Road
Kottayam, 686522

IRON LION GYM & FUNCTIONAL TRAINING CENTRE FOR LADIES & GENTS, KOORALI.LADIES & KIDS FRIENDLY INSTITUTE. PH:9207814565,7306814649.

SJ Zumba Fitness SJ Zumba Fitness
Kodimatha
Kottayam, 686013

Look in the mirror! That is ur competition ❤️

King leo's fitness King leo's fitness
Kottayam

A dedicated personal fitness trainer who works towards enhancing the well being of my clients by empowering them with meaningful training, knowledge and guidance.

The Eldo Abraham The Eldo Abraham
Grand Mall
Kottayam, 686501

This Page features top health benefits, knowledge in the field of '' Ayurveda and Fitness '' by Indi

Fitness Hacks By Jis Philipson Fitness Hacks By Jis Philipson
Kottayam

Fitness Hacks