Pain And Palliative Care Clinic Manjeri

Pain And Palliative Care Clinic Manjeri

You may also like

Medic 8
Medic 8

മഞ്ചേരി പാലിയേറ്റീവ് കെയറിന്റെ ആധിക?

20/11/2022

🖋️സലാം മോങ്ങം എഴുതുന്നു

പ്രചണ്ഡമായ പ്രചാരണകോലാഹലങ്ങളിൽനിന്നും ഒരുപാട് മാറി സൗമ്യമായ ഗൃഹ കേന്ദ്രീകൃത സമ്പർക്ക ആശയവിനിമയരീതിയി ലൂടെ, ആളുകളുടെ ഹൃദയങ്ങളുമായി സംവദിക്കുന്ന ഒരു പുതിയ പ്രചാരണ രീതിയാണ് കൂടുതൽ ഫലപ്രദമെന്ന് ഈ കഴിഞ്ഞ കാലത്ത് ഏറെ തെളീക്കപ്പെട്ടതാണ്.

ആരിലേക്കാണോ സന്ദേശം എത്തേണ്ടത് അവരുടെ അരികിലേക്ക് പോവുക, മുഖമില്ലാത്ത മുഖപുസ്തകവും, സ്റ്റുഡിയോയിൽ വെച്ച് റെക്കോർഡ് ചെയ്ത ഗാംഭീര്യമുള്ള ശബ്ദവും, കടലാസ്സിലെഴുതിയ അക്ഷരങ്ങൾക്കുമപ്പുറം...

മുൻവിധികളില്ലാതെ മുഖത്തോടുമുഖം സംവദിക്കാൻ, കേൾക്കാൻ, അറിയാൻ, കൂടെനിൽക്കാൻ അവരിലേക്കിറങ്ങിച്ചെന്നേ മതിയാവൂ..

ഇതൊരു ദൗത്യമാണ്, അച്ചടക്കത്തോടെ, ആത്മസമർപ്പണത്തോടെ ഏറെ ആത്മ സംതൃപ്തിയോടെ..

പാലിയേറ്റീവ് കെയറിനെ പരിചയപ്പെടുത്തി, രോഗികളെ കണ്ടെത്തി, പാലിയേറ്റീവിനെ നെഞ്ചേറ്റാനുള്ള, ചേർത്ത് പിടിക്കാനുള്ള, സുമനസ്സുകളെ തേടിയൊരു യാത്ര..

വറുതികൾക്കിടയിലും അവർ കരുതിവെച്ച കരുതലിന്റെ പങ്ക് നേടാനും, പരിചരണത്തിൽ കണ്ണി ചേർക്കാനുമുള്ള യാത്ര.

അവനവന്റെ കഴിവും,കഴിവുകേടും, ഗർവും,ദുരഭിമാനവും, പ്രിവിലേജുകളും, ഒരു കണ്ണാടിയിലെന്നപോലെ തിരിച്ചറിയാനും, യാഥാർഥ്യങ്ങളുമായി മാറ്റുരക്കാനും. ചിലതൊക്കെ വഴിയിലു പേക്ഷിച്ചു, മനസ്സിൽനിന്ന് പിഴുതു കളഞ്ഞു സ്വയം വിമലീകരിക്കാൻ ഉതകുന്ന ഒരു ഇറങ്ങി നടത്തം.

സ്ഥാപനകേന്ദ്രീകൃത പരിചരണത്തിൽ നിന്ന് ഗൃഹ കേന്ദ്രീകൃത പരിചരണത്തിലേക്കും പ്രൊഫഷണൽ ഇടപെടലുകളുടെ പരിമിതികളിൽനിന്ന് വളണ്ടിയർ ഇടപെടലുകളുടെ വിശാലതയിലേക്കും പരിചരണത്തെ നയിക്കാൻ പാലിയേറ്റീവ് പ്രസ്ഥാനത്തിന് കഴിഞ്ഞു..

രോഗിയുടെ പ്രയാസങ്ങളെ ലഘൂ കരിക്കാനും, അയാളുടെ ആവലാതികൾക്ക് കാതുകൊടുക്കാനും, ആശങ്കകൾക്ക് ആശ്വാസമേകനും ഞങ്ങളുണ്ട് കൂടെയെന്ന പാഴ് വാക്കുകൾക്ക് പകരം ഉറപ്പ് പകരാനും കഴിയുമ്പോഴേ പാലിയേറ്റീവ് കെയർ ഒരു മനുഷ്യന്റെ ജീവിതത്തിൽ പരിമളം പരത്തുന്ന സ്പർശമായി മാറൂ..

വീടുകളിലേക്ക് കടന്നു ചെല്ലുക..
കാണാ ചരടുകൾക്കൊണ്ട് കട്ടിലിൽ ബന്ധിതനായ രോഗിയുടെ ചാരെ ഇരിക്കുക. ഇനി നടക്കാൻ ഇടയില്ലാത്ത മനുഷ്യന് കാലാവുക, ശബ്ദമില്ലാത്തവന് വേണ്ടി ശബ്ദിക്കുക, അയാളുടെ അവകാശമായ പരിചരണം ഉറപ്പാക്കാൻ വേണ്ടി നിലകൊള്ളുക..

പാലിയേറ്റീവ് കെയർ നിലച്ചുപോകാതിരിക്കാൻ, രോഗിയുടെ വാക്താവായി, രോഗിക്ക് വേണ്ടി വാദിക്കുന്ന വളണ്ടിയർമാർ ഉണ്ടാവുക എന്നത് മാത്രമാണ് പരിഹാരം..

രോഗി എന്ന വിശേഷണം നമ്മിൽ നിന്ന് ഏറെ അകലെയല്ലെന്നും നമ്മുടെ മാറ്റിവെക്കാൻ പറ്റാത്ത തിരക്കുകൾ വ്യർത്ഥമാകുന്ന നാളെകൾ ഒരുപക്ഷെ കാത്തിരിക്കുന്നുണ്ടാവാമെന്നും നമുക്ക് മറക്കാതിരിക്കാം.

നവംബർ 13ന് (ഞായറാഴ്) മഞ്ചേരി മുനിസിപ്പാലിറ്റിയിലെ 126 നാട്ടുകൂട്ടങ്ങളിലെ 2500 ലേറെ വളണ്ടിർമാർ 25000ലേറെ വീടുകളിൽ പാലിയേറ്റീവ് സന്ദേശവുമായി എത്തുകയാണ്.

തങ്ങളുടെ പ്രദേശത്തെ മുഴുവൻ വീടുകളും സന്ദർശിച്ചു പരിചരണം ആവിശ്യമുള്ളവരെ കണ്ടെത്തുകയും, പരിചരണം ആവശ്യമുള്ള ഒരാൾക്ക് പോലും പാലിയേറ്റീവിന്റെ സേവനം കിട്ടാതിരിക്കുന്നില്ല എന്ന് ഉറപ്പാക്കുകയുമാണ് പ്രധാന ലക്ഷ്യം.

കർമ്മനിരതരായ പാലിയേറ്റീവ് കെയർ പ്രവർത്തകരോടൊപ്പം, ഈക്യാമ്പയിനോടൊപ്പം
ഏറെസന്തോഷത്തോടെ..

#പാലിയേറ്റീവ് കെയർ #എന്റെ ബാധ്യത, #എന്റെഅവകാശം"

#ക്യാമ്പയിൻ നവംബർ 1മുതൽ 30വരെ

18/11/2022

#പ്രചാരണ_കാമ്പയിൻ

"പാലിയേറ്റീവ് കെയർ, എന്റെ ബാധ്യത, എന്റെ അവകാശം"

2022 നവംബർ 1 മുതൽ 30 വരെ

പാലിയേറ്റീവ് കെയർ കാമ്പയിന് തുടക്കം 14/11/2022

പാലിയേറ്റീവ് കെയർ കാമ്പയിന് തുടക്കം

പാലിയേറ്റീവ് കെയർ കാമ്പയിന് തുടക്കം പാലിയേറ്റീവ് കെയർ കാമ്പയിന് തുടക്കം -------------------------------------------------------------------------വാർത്തകൾ തത്സമയം ലഭിക്കാൻ ► https://chat.whatsa...

31/10/2022

"പാലിയേറ്റീവ് കെയർ എന്റെ ബാധ്യത എന്റെ അവകാശം" ക്യാമ്പയിൻ 2022

മഞ്ചേരി മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന നാലു പാലിയേറ്റീവ് ക്ലിനിക്കുകളും സംയുക്തമായി "പാലിയേറ്റീവ് കെയർ എന്റെ ബാധ്യത എന്റെ അവകാശം" എന്ന സന്ദേശം ഉയർത്തിപിടിച്ചുകൊണ്ട് നവംബർ ഒന്നുമുതൽ മുപ്പത്തൊന്നുവരെ നീണ്ടു നിൽക്കുന്ന പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്.

കഴിഞ്ഞ 26വർഷമായി മഞ്ചേരിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മഞ്ചേരി പാലിയേറ്റീവ് കെയർക്ലിനിക്ക് ആണ് ജില്ലയിലെ പ്രഥമ പാലിയേറ്റീവ് കെയർ.
ഒന്നര ലക്ഷത്തോളം ജനസംഖ്യയുള്ള മഞ്ചേരി മുനിസിപ്പാലിറ്റിയിലെ 50വാർഡുകളിലെ കിടപ്പു രോഗികളെയും പാലിയേറ്റീവ് പരിചരണം ആവിശ്യമുള്ളവരെയും പരിചരിക്കാൻ വേണ്ടി ഒരൊറ്റ സെന്ററിൽ നിന്ന് എത്തിപ്പെടേണ്ടി വരുമ്പോഴുള്ള കാലതാമസവും, പ്രായോഗിക ബുദ്ധിമുട്ടുകളും,ഗുണനിലവാര കുറവും പരിഹരിക്കാൻ വേണ്ടിയാണ് നാലു ക്ലിനിക്കുകളായി വിഭചിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്.

കൂടാതെ പാലിയേറ്റീവ് കെയർ കേവല ശാരീരിക പരിചരണത്തിൽ മാത്രം പരിമിതപ്പെടാതെ രോഗിയുടെയും കുടുംബത്തിന്റെയും മാനസിക,സാമൂഹിക,ആത്മീയ പ്രശ്നങ്ങളിൽ കൂടി ചികിത്സയും പരിചരണവും ലഭ്യമാക്കുമ്പോൾ മാത്രമേ ഒരു രോഗിക്ക് സമഗ്ര പരിചരണമെന്ന(Total Care)ആശയത്തിലൂന്നിയ "പാലിയേറ്റീവ് കെയർ" ലഭിച്ചു എന്ന് പറയാൻ കഴിയൂ.ഇതിന് വിപുലമായ സാമൂഹിക പിന്തുണയും കൂട്ടായ്മയും ആവിശ്യമാണ്.

ഓരോ പ്രദേശത്തും ജനസംഖ്യക്ക് ആനുപാതികമായി ദീർഘകാല രോഗങ്ങളും രോഗപീഡകളും അനുഭവിക്കുന്നവർ ഉണ്ടാകുമെന്നതിൽ സംശയമില്ല. പുതിയ കാലത്തെ ആയുർദൈർഘ്യവും, ജീവിതശൈലി രോഗങ്ങളും, വാർദ്ധക്യം മൂലവും മറ്റു അവശതകൾ കാരണമായും വീട്ടിനുള്ളിൽ അകപ്പെട്ടുപോയ മനുഷ്യരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്.
കൂടാതെ ആകസ്മികമായ അപകടങ്ങൾ കൊണ്ടും മാരക രോഗങ്ങളാലും പ്രായ ഭേദങ്ങളില്ലാതെ ജീവിതം പരിമിതപ്പെട്ടു വീടിന്റെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെടുന്ന സഹോദരങ്ങളും നമുക്ക് ചുറ്റുമുണ്ട്.

ഈ രോഗികളും കുടുംബവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. വേദന, മടുപ്പ്, ക്ഷീണം, ഉറക്കമില്ലായ്‌മ, ഭക്ഷണവിരക്തി, മലബന്ധം, ശർദ്ദി തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത വിഷമങ്ങളോടൊപ്പം തന്നെ കുടുംബനാഥൻ കിടപ്പിലാക്കുന്നതോടെ മിക്ക കുടുംബങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളും ദൈനംദിന ജീവിത ചിലവുകളും പ്രതിസന്ധിയിലാകുന്നു. കടം, ലോൺ,മക്കളുടെ വിദ്യാഭ്യാസം.മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ആശങ്ക. ഒറ്റപ്പെടൽ. രോഗിയായതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയാത്തതിലെ നിരാശ, കുടുംബത്തിന്റെ ബാധ്യതകൾ പൊടുന്നനെ ഏറ്റെടുക്കേണ്ടി വരുന്ന മറ്റു കുടുംബാംഗങ്ങളുടെ നിസ്സഹായത. നിതാന്ത പരിചരണം മൂലം പരിചാരകർക്കുണ്ടാകുന്ന തളർച്ചയുമെല്ലാം പാലിയേറ്റീവ് കെയറിന്റെ ശ്രദ്ധയും ഇടപെടലും. ആവിശ്യപ്പെടുന്ന സാമൂഹിക പ്രശ്നങ്ങളാണ്. കാരണം "രോഗം രോഗിയുടെയും കുടുംബത്തിന്റെയും മാത്രം ബാധ്യതയല്ല. അത് സമൂഹത്തിന്റെത് കൂടിയാണ്." എന്ന തിരിച്ചറിവിൽ നിന്ന് കൊണ്ടാണ് ഓരോ പാലിയേറ്റീവ് കെയർ ക്ലിനിക്കുകളും പ്രവർത്തിക്കുന്നത്.

കേവലം ഒരു ഗൃഹ സന്ദർശനത്തിൽ ലഭിക്കുന്ന ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് ഒരു ഡോക്ടർക്കോ നഴ്സിനോ പരിഹാരം കാണാൻ കഴിയാവുന്നതല്ല ഇത്തരം രോഗികളുടെ ഒട്ടുമിക്ക പ്രശ്നങ്ങളും. അതിന് നിർലോഭമായ സാമൂഹിക പിന്തുണ കൂടിയേ തീരൂ.
ഓരോ പ്രദേശങ്ങളിലും ആ പ്രദേശത്തെ രോഗികളുടെയും കുടുംബത്തിന്റെയും പരിചരണത്തിൽ പങ്കാളികളാകുന്ന. അയൽപക്ക / നാട്ടുകൂട്ടങ്ങൾ ഉണ്ടായി വരിക എന്നുള്ളതാണ്.ഏക പരിഹാരം

ഇതിന് വിപുലമായ രീതിയിൽ ബോധവൽക്കരണവും പരിശീലനവും ആവശ്യമാണ്.
ഓരോ വ്യക്തിയെയും തന്റെ നാട്ടിലെ രോഗം ദുരിതമായി തീർന്ന മനുഷ്യന്റെയും കുടുംബത്തിന്റെയും ചികിത്സയും പരിചരണവും, പുനരധിവാസവും താൻ അടങ്ങുന്ന സമൂഹത്തിന്റെ നിർബന്ധ ബാധ്യതയും ഉത്തരവാദിത്വവും ആണെന്ന തിരിച്ചറിവിലേക്ക് നയിക്കാനും.തന്റെ വിഭവങ്ങളിൽ അത് സമയമോ, വിദ്യാഭ്യാസമോ, ചിന്തയോ,ആരോഗ്യമൊ പണമോ,ഏതുമാകട്ടെ. ഇതൊക്കെ സാമൂഹികമായ ഒരുപാട് അനുകൂല ഘടകങ്ങൾലഭിച്ചത് കൊണ്ട് മാത്രം കൈവന്നതാണെന്നും. ഇത് ലഭിക്കാതെ പോയവർക്ക് കൂടി അത് നൽകാനുള്ള ജനാധിപത്യപരമായ ബാധ്യത നിറവേറ്റപ്പെടേണ്ടതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ പാലിയേറ്റീവ് കെയർ ഒരു കേവല ജീവകാരുണ്യ പ്രവർത്തനം അല്ല. പരിചരണം രോഗിയുടെ അവകാശവും സമൂഹത്തിന്റെ ബാധ്യതയുമായി തീരുമ്പോൾ. പാലിയേറ്റീവ് കെയർ ഇടപെടലുകൾ രോഗിയുടെയും കുടുംബത്തിന്റെയും, അന്തസ്സിനും അഭിമാനത്തിനും പോറലേൽക്കാത്ത വിധത്തിൽ നൽകപ്പെടണം. രോഗിയുടെ ദൈന്യതയെയും ബുദ്ധിമുട്ടുകളെയും അവനവനെയൊ /സംഘടനകളെയോ പരസ്യപ്പെടുത്താനുള്ള പരസ്യ പലകകളായി മാറാതിരിക്കാൻ എപ്പോഴും ജാഗ്രത പുലർത്തണം.

ഒന്നുമുതൽ മുപ്പതു വരെ നീണ്ടുനിൽക്കുന്ന പാലിയേറ്റീവ് കെയർ പ്രചാരണ ക്യാമ്പയിനിലൂടെ അർഹരായ രോഗികളെ കണ്ടെത്താനും പാലിയേറ്റീവ് സന്ദേശം ഓരോ മനുഷ്യരിലേക്കും എത്തിച്ച് അവരെക്കൂടി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ കണ്ണി ചേർക്കാനും. ഒരു വർഷത്തെ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും നാട്ടിലെ മുഴുവൻ ആളുകളും ഒന്നിച്ചു പരിശ്രമിക്കേണ്ടതുണ്ട്.

ഒരു നാടിന്റെ അഭിവൃദ്ധിയെ വിലയിരുത്തുമ്പോൾ ഏറെ പരിഗണിക്കപ്പെടുന്ന ഒരു കാര്യം ഒരു നാട്/സമൂഹം ആ നാട്ടിലെ ഏറ്റവും അശരണരായ, പാർശ്വവൽക്കരിക്കപ്പെട്ട, ദുരിതമനുഭവിക്കുന്ന. വിഭാഗത്തോട് എന്ത് സമീപനം സ്വീകരിക്കുന്നു എന്നുള്ളതാണ്.

പാലിയേറ്റീവ് സംസ്കാരം ഒരു നാടിനെ രോഗവും ദുരിതവും പേറുന്ന മനുഷ്യരെ ചേർത്തുപിടിക്കാനും പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളിൽ ആരോഗിയുടെ കൂടെ സഹയാത്ര നടത്താനും, കൂട്ടിരിക്കാനും പ്രാപ്തമാക്കുന്ന തരത്തിൽ പുനർനിർമ്മിക്കാനുള്ള ഒരു ശ്രമം കൂടിയാണ്.

"പാലിയേറ്റീവ് കെയർ എന്റെ ബാധ്യത എന്റെ അവകാശം" ക്യാമ്പയിനിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്.

#ടീം_പാലിയേറ്റീവ്

27/10/2022

#പ്രചാരണ_കാമ്പയിൻ

"പാലിയേറ്റീവ് കെയർ, എന്റെ ബാധ്യത, എന്റെ അവകാശം"

2022 നവംബർ 1 മുതൽ 30 വരെ

30/09/2022

കമ്മ്യൂണിറ്റി നഴ്സിംഗ് മേഖലയിൽ 2 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്

28/09/2022

📢പാലിയേറ്റീവ് കെയർ രണ്ടുവർഷ CAPC (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓക്സിലറി ആൻഡ് പാലിയേറ്റീവ് കെയർ )

കമ്മ്യൂണിറ്റി നഴ്സിംഗ് മേഖലയിൽ തൊഴിൽ സാധ്യതയുള്ള രണ്ടു വർഷ സർട്ടിഫിക്കറ്റ് കോഴ്സ്.

✅️ ഇൻ്റർവ്യൂ:

മഞ്ചേരി പാലിയേറ്റീവ് ക്ലിനിക്ക് (ചെരണി)
6/10/22 (വ്യാഴം), രാവിലെ 10 മണിക്ക്

അരീക്കോട് പാലിയേറ്റീവ് ക്ലിനിക്ക്
10/10/22 (തിങ്കൾ), രാവിലെ 10 മണിക്ക്

നിലമ്പൂർ പാലിയേറ്റീവ് ക്ലിനിക്ക്
12/10/22 (ബുധൻ), രാവിലെ 10 മണിക്ക്

✅️യോഗ്യത:-
പത്താം ക്ലാസ്

✅️പ്രായം:-
18 മുതൽ 40 വയസ്സ് വരെ

✅️അവസാനത്തെ 6 മാസം 2000 രൂപ വീതം സ്റ്റൈപ്പൻഡ്.
✅️സർട്ടിഫിക്കറ്റ് - കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന BSS സർട്ടിഫിക്കറ്റും, CRPC യുടെ സർട്ടിഫിക്കറ്റും നൽകുന്നതാണ്

✅️ജോലി സാധ്യതകൾ:-
പാലിയേറ്റിവ് കെയർ ക്ലിനിക്കുകളിലും, സ്വദേശത്തും വിദേശത്തുമുള്ള പ്രൈവറ്റ് ഹോസ്പിറ്റലുകളിലും.

📮കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക👇🏻

949711 9411
7510448401

CRPC
മലപ്പുറം ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (MlP)

21/09/2022

ഓക്സിലറി ആൻഡ് പാലിയേറ്റീവ് കെയർ സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം...

വിശദ വിവരങ്ങൾക്ക് : 9497119411, 9497114762

23/05/2022

വിവിധ വർണ്ണങ്ങളിലുള്ള പൊതികളാൽ മനോഹരമാക്കിയ പുസ്തകക്കെട്ടുകളും പല നിറങ്ങളിലുള്ള കുടകളും ബാഗുകളും മറ്റു പഠനസാമഗ്രികളുമായി നടന്നകലുന്ന നമ്മുടെ മക്കളുടെ കൂടെ തുന്നിപ്പിടിപ്പിച്ച ബാഗും കാലൊടിഞ്ഞ കുടയും ഒട്ടിച്ചേർത്ത പുസ്തകങ്ങളുമായി പോകേണ്ടി വരുന്ന കുരുന്നുകളെ ശ്രദ്ധിച്ചിട്ടുണ്ടോ...???മാരകരോഗങ്ങൾക്കും മാറാവ്യാധികൾക്കും അടിമപ്പെട്ട്‌ നിരന്തര ചികിത്സ മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടു പെടുന്ന രോഗികളുടെ മക്കൾക്ക്‌ വിദ്യാഭ്യാസമെന്ന അവകാശവും വിദ്യാലയമെന്ന സ്വപ്നവും നഷ്ടപ്പെടുന്നതിനെ പറ്റി നമ്മൾ ചിന്തിച്ചിട്ടുണ്ടോ...??? തൊട്ടടുത്തിരിക്കുന്ന തന്റെ സുഹൃത്ത്‌ പഠിക്കാൻ പണമില്ലെന്ന് പറഞ്ഞ്‌ സ്കൂളിനോട് വിട പറഞ്ഞത് നമ്മൾ അറിഞ്ഞിരുന്നോ...???
നട്ടെല്ലിന് ക്ഷതം ബാധിച്ചവരും കിഡ്നി രോഗം പിടിപെട്ടവരും മാനസിക രോഗങ്ങൾക്കടിമപ്പെട്ടവരും കാൻസർ എന്ന മഹാമാരി നേരിട്ടവരുമടക്കം ജീവിതം വീൽചെയറിലും ആശുപത്രികളിലുമായി ഹോമിച്ച രോഗികളുടെ മക്കളുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്കുമില്ലേ ഉത്തരവാദിത്തം...???
പുത്തൻ കുടയും ബാഗും പുസ്തകങ്ങളുമായി സ്കൂളിൽ പോകുന്നത്‌ സ്വപ്നം കണ്ട ആ പിഞ്ചോമനകൾക്ക്‌ സഹായം ലഭ്യമാക്കേണ്ടത്‌ നമ്മുടെ ബാധ്യതയല്ലേ...???

ഈ ഉത്തരവാദിത്തം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ മഞ്ചേരി പാലിയേറ്റീവ്‌ കെയർ മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും വിദ്യാഭ്യാസ സഹായക്കിറ്റ് ശേഖരിച്ചു വിതരണം ചെയ്യാൻ തയ്യാറെടുക്കുകയാണ്.
പലവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന 226 രോഗികൾ മഞ്ചേരി പാലിയേറ്റീവ്‌ കെയറിന്റെ പരിചരണത്തിലുണ്ട്‌. ഇവരിൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മക്കളുടെ വിദ്യാഭ്യാസം പോലും മുടങ്ങിപ്പോകുന്ന സാഹചര്യത്തിൽ ബാഗ്‌, കുട, പുസ്തകങ്ങൾ തുടങ്ങി മറ്റു പഠനോപകരണങ്ങൾ വാങ്ങിക്കൊടുക്കാനാവാതെ സ്കൂൾ തുറക്കുന്ന സമയങ്ങളെ ആധിയോടെ നോക്കിക്കാണുന്ന 22 രോഗികളായ മാതാപിതാക്കളുടെ 43 മക്കൾക്കും സഹായങ്ങൾ ഉറപ്പുവരുത്താൻ നിങ്ങളുടെയെല്ലാം വൈകാരികവും സാമ്പത്തികവുമായ സഹായം ലഭ്യമാകുമെന്ന് പ്രത്യാശിക്കട്ടെ...
പഠനോപകരണങ്ങളായോ പണമായോ (ഒരു കുട്ടിക്ക് ഏകദേശം 1500 രൂപ) നൽകാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുകയോ ക്ലിനിക്കിൽ നേരിട്ട് ഏൽപ്പിക്കുകയോ ചെയ്യണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
മനസ്സറിഞ്ഞുളള നമ്മുടെ ഓരോരുത്തരുടേയും പിന്തുണയും കൈതാങ്ങും
മതി പിഞ്ചോമന മക്കളുടെ സ്വപ്നം സാഫല്യമാകാൻ, അക്ഷരമുറ്റത്ത്‌ അവർക്കും തുള്ളിച്ചാടാൻ, വിദ്യയെന്ന മധു നുകരാൻ......

മഞ്ചേരി പാലിയേറ്റീവ് കെയർ
0483 2767367
9072767367
9946866818

13/02/2022

മഞ്ചേരി സൗത്ത് പാലിയേറ്റീവ് കെയർ ക്ലിനിക് പ്രവർത്തനാരംഭം
ഫെബ്രുവരി 14 @ 9 am
വയപാറപ്പടി

എല്ലാവരും പങ്കെടുക്കുക...

06/02/2022

10 Days Palliative Care Foundation Course For Doctors(MBBS), Physiotherapists & Bsc / GNM Nurses

27/01/2022

ജനുവരി 15
പാലിയേറ്റീവ് കെയർ ദിനം
#പാലിയേറ്റീവ്_കെയർ_ക്ലിനിക്കുകൾക്കപ്പുറം

27/01/2022

മഞ്ചേരി മുനിസിപ്പാലിറ്റി യിലെ 39 മുതൽ 50 വരെ വാർഡുകൾക്കായി പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ രണ്ടാമത്തെ സബ് യൂണിറ്റ് (മഞ്ചേരി വെസ്റ്റ് പാലിയേറ്റീവ് കെയർ) മിസിരി നേതാജി നഗർ സെക്കന്റ്‌ സ്ട്രീറ്റിലെ സുന്ദരം ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു.

Want your practice to be the top-listed Clinic in Malappuram?
Click here to claim your Sponsored Listing.

Videos (show all)

ജനുവരി 15പാലിയേറ്റീവ് കെയർ ദിനം#പാലിയേറ്റീവ്_കെയർ_ക്ലിനിക്കുകൾക്കപ്പുറം
ജനുവരി 15പാലിയേറ്റീവ് കെയർ ദിനം#പാലിയേറ്റീവ്_കെയർ_ക്ലിനിക്കുകൾക്കപ്പുറം

Category

Telephone

Address


Cherani Substation Road, Manjeri
Malappuram
676123

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Other Medical & Health in Malappuram (show all)
Kshetraayur Kshetraayur
Sukapuram, Edappal
Malappuram, 679576

Kshetraayur is an organization remote with a vision to promote and propagate the genuine Ayurveda

IHMA Malappuram IHMA Malappuram
Malappuram, 676505

Indian homoeopathic medical association Malappuram District Page

ALIYA Medicals Malappuram ALIYA Medicals Malappuram
Uphill Malappuram
Malappuram

We care for your Health-Aliya medicals

Drug information Drug information
Mohammed Ali
Malappuram

Homoeo Care Homoeo Care
Bypass Road Moodal, Kuttippuram
Malappuram, 679571

Dr Rameesa Jabir. BHMS, Msc Psychology #Homeopathic Physician #medical psychologist #health coach

The Infinity vlog The Infinity vlog
Malappuram, 679341

Life Care Mediclinic A. R Nagar Life Care Mediclinic A. R Nagar
Airport Road, A. R Nagar
Malappuram, 676305

Jas vattapparamba Jas vattapparamba
VATTAPPARAMBA
Malappuram, 676503

malappuram kottakkal-chattipparamba road VATTAPPARAMBA

Daya Discount Hyper Pharma Daya Discount Hyper Pharma
Alathiyoor, Triprangode
Malappuram, 676102

Ayur care wellness Ayur care wellness
Ayur Care
Malappuram, 676552

Ayur care wellness karippol.... 8714735204

Prana care ayurveda clinic Prana care ayurveda clinic
Vengara, Block Road
Malappuram, 676304

Ayurvedic clinic

SUMNA BALM SUMNA BALM
Malappuram, 676507

all purpose pain releaving balm