Premjith Prem

ബാലസംഘം പാലക്കാട്
ജില്ല കോർഡിനേറ്റേർ

എസ്.എഫ്.ഐ പാലക്കാട്
ജില്ല വൈസ് പ്രസിഡൻ്റ്

30/07/2024

ശക്തമായ മഴ തുടരുന്നതിനാൽ അടിയന്തര
സാഹചര്യങ്ങളുണ്ടായാൽ സഹായത്തിനായി
യൂത്ത് ബ്രിഗേഡിനെ ബന്ധപ്പെടാം

യൂത്ത് ബ്രിഗേഡ് ഒറ്റപ്പാലം

29/06/2024

ത്രില്ലടിപ്പിച്ച പോരാട്ടം
INDIA ❤

16/06/2024

ഒരു മാസത്തിലധികം നീണ്ടുനിന്ന എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പോരാട്ടം. ഇത് കേവലം വ്യക്തിപരമായ ലാഭത്തിനായല്ല മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങേണ്ട മുഴുവൻ വിദ്യാർത്ഥികളുടെയും ഭാവിക്ക് വേണ്ടിയാണെന്ന നിശ്ചയദാർഢ്യം. "സർക്കാരിനെതിരെ എസ് എഫ് ഐ" എന്ന ടാഗ് ലൈനിലൂടെ മാധ്യമങ്ങളുൾപ്പടെ കൊത്തിവലിക്കാനുള്ള എല്ലാ സാധ്യതകളെയും ഭയപ്പെടാതെ സമരത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ ജില്ലാ ഭാരവാഹികളും ജില്ലാ കമ്മിറ്റിയും യൂണിറ്റ് കമ്മിറ്റിയും. ഇടതുപക്ഷ സർക്കാർ കൈവിടില്ലെന്ന ഉറപ്പ് തന്നെയായിരുന്നു കൈമുതൽ. ഒടുവിൽ വകുപ്പുകളുടെയും നിയമങ്ങളുടെയും നൂലാമാലകളും സാങ്കേതികപ്രശ്നങ്ങളും മറികടന്ന് അധ്യാപകരെ ഉടൻ നിയമിക്കാമെന്ന് സർക്കാർ ഉത്തരവും ഉന്നയിച്ച മറ്റ് മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് വന്ന അനുകൂല തീരുമാനങ്ങളും. സമരവിജയം.

മെഡിക്കൽ കോളേജിലെ
സമരസഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏽

14/06/2024

DYFI മുഖമാസിക
യുവധാര യുവകഥാ പുരസ്ക്കാരം
കൂട്ടുകാരി പുണ്യക്ക്

അഭിവാദ്യങ്ങൾ ❤️

Photos from Premjith Prem's post 05/06/2024

ജൂൺ 05 - ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ പാലക്കാട് ജില്ലാ തല ഉദ്ഘാടനം ചിറ്റൂർ ഗവ.കോളേജിൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു.

30/05/2024

ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ...!!
അതായത്,
ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി..!

Photos from Premjith Prem's post 29/05/2024

എസ് എഫ് ഐ
ഒറ്റപ്പാലം എരിയ കമ്മിറ്റിയെ
ദുർഗ്ഗയും അബുവും നയിക്കും❤

Sfi Ottapalam
സെക്രട്ടറി : ടി.എം.ദുർഗ്ഗാദാസ്
പ്രസിഡൻ്റ് : അബു ഫാസിൽ

29/05/2024

എസ് എഫ് ഐ ഒറ്റപ്പാലം
ഏരിയ സമ്മേളനത്തിന്
ഗാസ നഗറിൽ പതാക ഉയർന്നു❤️

09/05/2024

മിടുക്കി.. മിടുമിടുക്കി ❤️

ബാലസംഘം ജില്ലാ കമ്മിറ്റി അംഗവും വടക്കഞ്ചേരി ഏരിയ പ്രസിഡൻ്റുമായ കൂട്ടുകാരി തസ്ലിമക്ക് പ്ലസ് ടുവിൽ ഫുൾ A+, 1200ൽ 1196 മാർക്കും വാങ്ങിയാണ് ഈ ഉജ്ജ്വലവിജയം.
അവധി ദിനങ്ങളിൽ വീട്ടിലിരുന്ന് പഠിക്കാതെ, സ്വന്തം കാര്യം മാത്രം നോക്കാതെ, പഠനത്തോടൊപ്പം സംഘടനാ പ്രവർത്തനവും മുന്നോട്ട് കൊണ്ടുപോകുന്നവരിൽ ഒരാളായി മികച്ച വിജയം നേടുകയെന്നത് എളുപ്പമല്ല. അങ്ങയൊരാളാണ് തസ്ലിമ.

ബാലസംഘം വടക്കഞ്ചേരി ഏരിയ പ്രസിഡൻ്റ്, എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയംഗം, എസ്.എഫ്.ഐ പ്രതിനിധിയായി മത്സരിച്ച് കിഴക്കഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത സ്കൂൾ ചെയർപേഴ്സൺ, ജില്ലാതല മത്സരങ്ങളിൽ വിജയിച്ചു വന്ന നല്ല ബാറ്റ്മിൻ്റൺ പ്ലയർ. തസ്ലിമയ്ക്ക് അഭിവാദ്യങ്ങൾ ❤️

05/04/2024

JNU IS JUST A BEGINNING
വിദ്യാർത്ഥി - യുവജന സംഗമം
ഏപ്രിൽ 6 ന് പാലക്കാട് ✊🏾

31/03/2024
31/03/2024

ജെ.എൻ.യുവിലെ
പോരാളികൾക്ക്
പാലക്കാട്ടേക്ക് സ്വാഗതം

വിദ്യാർത്ഥി - യുവജനസംഗമം
ഏപ്രിൽ 6 ന് പാലക്കാട്

09/03/2024

ഒറ്റപ്പാലം ഏരിയയിലെ
എസ്.എഫ്.ഐ മനിശ്ശേരി
ലോക്കൽ കൺവെൻഷൻ ❤️

Photos from Premjith Prem's post 09/03/2024

ഒറ്റപ്പാലത്തെ ആവേശക്കടലാക്കി
പാലക്കാട് ലോകസഭാ മണ്ഡലം
എൽ ഡി എഫ് സ്ഥാനാർത്ഥി
സ:എ.വിജയരാഘവൻ്റെ റോഡ് ഷോ 🔥❤️

08/03/2024

ഒറ്റപ്പാലം ഏരിയയിലെ
എസ്.എഫ്.ഐ പേരൂർ
ലോക്കൽ കൺവെൻഷൻ ❤️

Photos from Premjith Prem's post 03/03/2024

ശ്രീകൃഷ്ണപുരം ഏരിയയിലെ
എസ്.എഫ്.ഐ പൂക്കോട്ടുകാവ്
ലോക്കൽ സമ്മേളനം ❤️

Photos from Premjith Prem's post 02/03/2024

ഒറ്റപ്പാലം ഏരിയയിലെ
എസ്.എഫ്.ഐ മണ്ണൂർ
ലോക്കൽ സമ്മേളനം ❤️

02/03/2024

കൂടെയുണ്ടാവണം

Vote For LDF

പാലക്കാട് പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി സ. എ വിജയരാഘവൻ വിജയിപ്പിക്കുക

27/02/2024

പാലക്കാട് ലോകസഭാ മണ്ഡലം
എൽ ഡി എഫ് സ്ഥാനാർത്ഥി
സ: എ.വിജയരാഘവനെ
വിജയിപ്പിക്കുക ✊🏽

LDF Keralam ❤

Photos from Premjith Prem's post 26/02/2024

മണ്ണാർക്കാട് ഏരിയയിലെ
എസ്.എഫ്.ഐ കാഞ്ഞിരപ്പുഴ
ലോക്കൽ സമ്മേളനം ❤️

Photos from Premjith Prem's post 18/02/2024

ശ്രീകൃഷ്ണപുരം ഏരിയയിലെ
എസ്.എഫ്.ഐ കരിമ്പുഴ
ലോക്കൽ സമ്മേളനം ❤️

17/02/2024

ചെർപ്പുളശ്ശേരി ഏരിയയിലെ
എസ്.എഫ്.ഐ തൃക്കടീരി
ലോക്കൽ സമ്മേളനം ❤️

10/02/2024

പട്ടാമ്പി ഏരിയയിലെ
എസ് എഫ് ഐ ഓങ്ങല്ലൂർ
ലോക്കൽ സമ്മേളനം 🤍✊🏾

04/12/2023

പാലക്കാട്ടെ സ്കൂളുകളിൽ
കരുത്തോടെ എസ് എഫ് ഐ 🤍

02/12/2023

കേരളവർമ്മയുടെ ചെയർമാൻ
കെ എസ് അനിരുദ്ധൻ
അനിരുദ്ധന്റെ സംഘടന
എസ് എഫ് ഐ 🔥❤️

02/11/2023

തോറ്റു. താത്കാലികമാണെങ്കിലും അരാഷ്ട്രീയതക്കും വൈബ്-ആഘോഷ വാഗ്ദാനങ്ങൾക്കും മുമ്പിൽ എസ്.എഫ്.ഐ തോറ്റുപോയിരിക്കുന്നു. അചഞ്ചലമായി നിന്നിരുന്ന, ശരിയുടെ രാഷ്ട്രീയം സംസാരിച്ചിരുന്ന, സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്ന എൻ.എസ്.എസ് കോളേജിൽ വർഷങ്ങൾക്ക് ശേഷം യൂണിയൻ ചെറിയ വ്യത്യാസത്തിൽ എസ്.എഫ്.ഐക്ക് നഷ്ടമായി. എസ്.എഫ്.ഐക്ക് യൂണിയൻ നഷ്ടമായി എന്നതിനപ്പുറത്തേക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൻ.എസ്.എസിലെ പ്രിൻസിപ്പാളും മാനേജ്മെൻ്റും കെ.എസ്.യുവിൻ്റെ തോളിൽ കൈയിട്ട് നടത്തിയ അരാഷ്ട്രീയവൽക്കരണം ഫലം കണ്ടിരിക്കുന്നു എന്നതാണ് സത്യം. പ്രതികരണശേഷിയില്ലാത്തവരായി വിദ്യാർത്ഥികളെ മാറ്റുകയും, കെ.എസ്.യുവിൻ്റെ നിർദ്ദേശപ്രകാരം യൂണിയൻ പരിപാടികൾ മുടക്കിയും വൈകിപ്പിച്ചും, എന്തിന്, യൂണിയൻ നടത്താനുദ്ദേശിക്കുന്ന പരിപാടികൾ വരെ കെ.എസ്.യുവിന് ചോർത്തി നൽകിയും, എസ്.എഫ്.ഐക്കാർ പാട്ടു പാടിയതിന് ക്യാമ്പസ് വിട്ടും, മുദ്രാവാക്യങ്ങൾക്കും ചർച്ചകൾക്കും വരെ വിലക്കു കൽപ്പിച്ചും യൂണിറ്റ് പ്രസിഡണ്ടിൻ്റെ ചുമതല ഏറ്റെടുത്ത് സ്വന്തം ഓഫീസ് വൈകുന്നേരങ്ങളിൽ യൂണിറ്റ് കമ്മിറ്റി ഓഫീസാക്കി കെ.എസ്.യുവിന് എല്ലാ സ്വാതന്ത്രവും നൽകി വളർത്തി എല്ലാത്തിനും നേതൃത്വം കൊടുത്ത മാനേജ്മെൻ്റിൻ്റെ ദാസനായ പ്രിൻസിപാളിനാവും കെ.എസ്.യു, വിജയത്തിൻ്റെ ആദ്യ ലഡു കൊടുക്കുക. കെ.എസ്.യുവിനെ വളർത്താൻ ക്രിമിനൽ പശ്ചാതലമുള്ള ഗുണ്ടകളെയും യൂത്ത് കോൺഗ്രസ്സുകാരേയും പ്രായം പോലും നോക്കാതെ മാനേജ്മെൻ്റ് സീറ്റിൽ തിരുകികയറ്റി നിലമൊരുക്കിയതും മഹാനായ ഇതേ പ്രിൻസിപ്പാൾ തന്നെ. എസ്.എഫ്.ഐക്കാരെ മർദ്ദിക്കുമ്പോൾ കണ്ടിലെന്ന് നടിക്കുകയും കെ.എസ്.യുവിന് തിരിച്ചടികിട്ടുമ്പോൾ "എൻ്റെ കുട്ടികളെ തൊടുന്നോ" എന്നാക്രോശിച്ച് എസ്.എഫ്.ഐക്കാരെ തിന്നാൻ വരുന്ന പ്രിൻസിപ്പാളേ... "കാലം നിങ്ങളെ ചോദ്യം ചെയ്യും. മറുപടി പറയിപ്പിക്കും." നിങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ അകപ്പെട്ടുപോയ വിദ്യാർത്ഥികളെ രാഷ്ട്രീയം പറഞ്ഞ് തന്നെ എസ്.എഫ്.ഐ തിരിച്ചുകൊണ്ടുവരും. വൈബിന് പുറകേ പോകുന്ന പുതിയ തലമുറയിലെ ചിലർ, സമൂഹത്തിനാകെ ആശങ്കയായി മാറുമ്പോൾ, അതിനെ ഉപയോഗിപ്പെടുത്തി ക്യാമ്പസ് അരാഷ്ട്രീയമാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെയും എസ് എഫ് ഐ ചെറുത്തു തോൽപ്പിക്കും.

ജനാധിപത്യത്തിൽ ജയവും പരാജയവുമുണ്ടാവാം. പക്ഷെ, കോൺഗ്രസ്സ് നേതാക്കളെ കൊണ്ട് വിദ്യാർത്ഥികളുടെ വീട്ടിൽ വിളിച്ച് വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും, പ്രിൻസിപ്പാളും കോൺഗ്രസ്സ് അദ്ധ്യാപകരും ചേർന്ന് വോട്ട് പിടിച്ചും കെ.എസ്.യു നേടിയ വിജയം താത്കാലികം മാത്രമാണ്. നിങ്ങളുടെ ഈ നെറികേടിൻ്റെ കച്ചവടം ഞങ്ങൾ അവസാനിപ്പിക്കും. അവകാശസമരങ്ങൾക്ക് മുൻപിൽ പോരാടാൻ വിദ്യാർത്ഥികൾക്കൊപ്പം തന്നെയുണ്ടാവും എസ്.എഫ്.ഐ.

കെ.എസ്.യുക്കാർ കൊന്നു തള്ളിയ
ഞങ്ങളുടെ സഖാക്കളോട് നീതി പുലർത്താൻ
ഞങ്ങൾക്ക് പൊരുതാതിരിക്കാനാവില്ലല്ലോ..!

ഇടറിവീണ ഇരുണ്ടകാലത്ത് നിന്നും
പൊരുതിക്കയറിവന്നർ ഞങ്ങൾ,
വീണ്ടുമുയിർക്കും പോരാടും
തിരിച്ചുവരും തിരിച്ചടിക്കും..!

29/10/2023

വൈവിധ്യങ്ങളുടെ ഇന്ത്യക്ക്
ഒരുമയുടെ ബാല്യം 🤍

ബാലസംഘം മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ പാലക്കാട്‌ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഭിരാം രഞ്ജിത്ത് ടൗൺ വില്ലേജിലെ പൂർത്തിയാക്കിയ മെമ്പർഷിപ്പ് ഫോറങ്ങൾ തമിഴ് മേഖലയിലെ അതിഥി കൂട്ടുകാരിൽ നിന്നും ഏറ്റുവാങ്ങി നിർവഹിച്ചു

Balasangham

Want your public figure to be the top-listed Public Figure in Ottapalam?
Click here to claim your Sponsored Listing.

Videos (show all)

ഒരു മാസത്തിലധികം നീണ്ടുനിന്ന എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പോരാട്ടം. ഇത് കേവലം വ്...
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിൽ വൃക്ഷത്തൈ നടൽ മാത്രമല്ല ബാലസംഘം നടത്തുന്നത്. ബാലസംഘം കൂട്ടുകാർ വീടുകൾ കയറി മാലിന്യ സംസ്...
പുത്തനാശയങ്ങൾമനുഷ്യക്കുട്ടികളുടെ കൂട്ടായ്മകൾ❤️ഒറ്റപ്പാലത്തെ ഷൊർണ്ണൂർ വില്ലേജിലെ വേനൽതുമ്പി സ്വീകരണത്തിന് ഷൊർണ്ണുർ വില്ലേ...
പാലക്കാട്ടേക്ക് 🔥#CPIM#janakeeya_prathirodha_jadha
പ്രഭേട്ടൻ...സി.പി.ഐ എം ജില്ല കമ്മിറ്റി ഓഫിസിന്മുന്നിലെ മിൽമ ബൂത്ത് പ്രഭേട്ടൻ്റെയാണ്.ഡി.സി ഓഫീസിൽ വരുന്ന ഏറെക്കുറേഎല്ലാവർ...
പ്രിയപ്പെട്ടവർ ഒരുമിക്കുന്നുപങ്കാളികളാവുന്നു ❤Rahesh Muthuthala
അടിതെറ്റാത്തഉൾക്കരുത്തുമായ്അരാഷ്ട്രീയതയുടെശിരസ്സിൽ ചവിട്ടിവലതുപക്ഷ കപടതയുടെപൊയ്മുഖം വലിച്ചൂരിസംഘടനാ പ്രവർത്തനത്തിൻ്റെഅധ്...
എ.കെ.ജി സെൻ്റർ രാത്രികൾഒറ്റപ്പാലം പാർട്ടിയോഫീസിൽപ്രിയപ്പെട്ടവർക്കൊപ്പം ❤️#comrades #Ottappalam
വരയ്ക്കുംവരച്ചുകൊണ്ടേയിരിക്കും ❤️പാലക്കാട് കോട്ടയിൽ ആർക്കിയോളജിക്കൽ വിഭാഗത്തിൻ്റെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ...
ഡി.വൈ.എഫ്.ഐഒറ്റപ്പാലം ബ്ലോക്ക്കാൽനട പ്രചരണ ജാഥ ❤️തൊഴിലില്ലായ്മക്കെതിരെമതനിരപേക്ഷ ഇന്ത്യക്കായിനവംബർ O3DYFI യുവജന മുന്നേറ്...

Category

Telephone

Website

Address

Ottapalam

Other Politicians in Ottapalam (show all)
Sreejith Ottapalam Sreejith Ottapalam
Ottapalam
Ottapalam

ഇടത് സഹയാത്രികൻ.. ❤ ഒറ്റപ്പാലംക്കാരൻ 😍

N Shibu Varode N Shibu Varode
Varode Ottappalam
Ottapalam

DYFI വരോട് മേഖല സെക്രട്ടറി

P Unni P Unni
AKG Mandiram
Ottapalam, 679102

official page of P. Unni, Ex Member of Legislative Assembly of Kerala, represented Ottapala

Shihab elayadath Shihab elayadath
Elayadath House
Ottapalam, 679102

👷CIVIL ENGINEER 👷