Sdpi Ottapalam

Wait

31/01/2023
28/01/2023

ചാതുര്‍വര്‍ണ ശക്തികള്‍ ജനാധിപത്യത്തെ
ദുരുപയോഗം ചെയ്താണ്
സവര്‍ണ സംവരണം നടപ്പാക്കിയത്.
ജനാധിപത്യത്തിന്റെ പൂര്‍ണത
ജനസംഖ്യാനുപാതിക
പ്രാതിനിധ്യത്തിലൂടെ മാത്രമേ
കൈവരിക്കാനാകൂ.

മൂവാറ്റുപുഴ അഷ്റഫ് മൗലവി
സംസ്ഥാന പ്രസിഡന്റ്

02/01/2023

#വിചാരണത്തടവുകാരന്റെ_മരണം:
ജയിലധികൃതര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം- വിവിധ മേഖലകളിലുള്ള പ്രമുഖർ സംയുക്ത പ്രസ്താവനയിൽ അവശ്യപ്പെട്ടു.

പാലക്കാട്: വിചാരണത്തടവുകാരനായ പാലക്കാട് പട്ടാമ്പി മരുതൂര്‍ നന്തിയാരത്ത് മുഹമ്മദ് മകന്‍ അബ്ദുല്‍ നാസര്‍ (40) മരണപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷനും, കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സാമൂഹിക രാഷ്ട്രീയ മനുഷ്യാവകാശ രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കാന്‍സര്‍ രോഗം ഗുരുതമായെന്നു ബോധ്യപ്പെട്ടിട്ടും വിദഗ്ധ ചികില്‍ നല്‍കുന്നതിന് ജാമ്യം പോലും നല്‍കാതിരിക്കാന്‍ അധികൃതര്‍ ആസൂത്രിതമായി ശ്രമിക്കുകയായിരുന്നു. ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസര്‍ കണ്ണൂര്‍ ജയിലില്‍ വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും അസുഖം രൂക്ഷമാണെന്ന ബോധ്യത്താല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. ഇവിടത്തെ പരിശോധനകളില്‍ അദ്ദേഹത്തിന് കാന്‍സര്‍ രോഗമാണെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഹരജി പരിഗണിച്ച കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും പഴയ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷനും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടും കോടതിയ്ക്ക് നല്‍കിയത്. അബ്ദുന്നാസറിന്റെ അഭിഭാഷകന്‍ കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തിയതനെത്തുടര്‍ന്ന് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പഴയ റിപ്പോര്‍ട്ട് നല്‍കി കോടതിയെ കബളിപ്പിക്കുകയും കള്ളക്കേസ് ചുമത്തി ഇദ്ദേഹത്തെ തടവിലാക്കുകയും ചെയ്ത ഉദ്യോഗസ്ഥരെല്ലാം നടത്തിയ ആസൂത്രിത കൊലപാതകമാണിത്. പോലീസിന്റെയും ജയിലധികൃതരുടെയും നടപടിയിലൂടെ ഒരു കുടംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

പാര്‍ക്കിസാന്‍സ് രോഗം ബാധിച്ച ഫാ: സ്റ്റാന്‍ സ്വാമിയ്ക്ക് ദാഹജലം കുടിക്കാന്‍ സ്‌ട്രോ നിഷേധിച്ച അതേ ക്രൂരതയാണ് ഇടതുഭരണത്തില്‍ കേരളത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്. ഗുരുതരമായ രോഗം ബാധിച്ചവരും വൃദ്ധരുമായ നിരവധി നിരപരാധികളാണ് കള്ളക്കേസുകളില്‍ അകപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നത്. ഭരണകൂട ഭീകരതയ്ക്കിരയായി ഇഞ്ചിഞ്ചായി തടവറയില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ജനാധിപത്യപരവും നിയപരവുമായ പോരാട്ടം ശക്തിപ്പെടേണ്ടതുണ്ട്. ഇവരുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ചാലല്ലാതെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയില്ല.

സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ: -

കെ. കാർത്തികേയൻ (മനുഷ്യാവകാശ പ്രവർത്തകൻ),
കെ.വാസുദേവൻ,
( വടക്കഞ്ചേരി,
സാധുജനപരിപാലന സംഘം പാലക്കാട് ജില്ല സെക്രട്ടറി),
ഷെഹീർ ചാലിപ്പുറം
(എസ് ഡി പി ഐ പാലക്കാട് ജില്ല പ്രസിഡൻ്റ് ),
രാധാകൃഷ്ണൻ
(ജനകീയ ആക്ഷൻ കമ്മറ്റി ജോ: കൺവീനർ),
സക്കീർ ഹുസൈൻ
(എസ് ഡി ടി യു ജില്ല പ്രസിഡൻ്റ്),
അഷിത നജീബ്
(വിമൻ ഇന്ത്യ മൂമൻ്റ് പാലക്കാട് ജില്ല പ്രസിഡൻ്),
രാജു മുതലമട
(ജില്ലാ പ്രസിഡന്റ്
കേരള സംസ്ഥാന പുലയ മഹാ സഭ ),
നിജാം മുതലമട
(വിവരാവകാശ പ്രവർത്തകൻ),
അർഷദ് മുഹമ്മദ് നദ് വി
(ചീഫ് ഇമാം
ഷൊർണൂർ ജുമാ മസ്ജിദ് )
വിളയോടി ശിവൻകുട്ടി
( മനുഷ്യാവകാശ പ്രവർത്തകൻ) ,
സലാം ബാഖവി
(ഇമാം വെള്ളനാറ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് )
ഗോപാലകൃഷ്ണൻ
(പൊതു പ്രവർത്തകൻ ആലത്തൂർ)
ഹാഫിസ് മുഹമ്മദ് സവാദ് അൽ ഖാസിമി
( ചീഫ് ഇമാം പുതുനഗരം ടൗൺ ജുമാ മസ്ജിദ് )

25/12/2022

ഏവർക്കും
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ നേരുന്നു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്താൽ കൂട്ടിയിണക്കുന്ന വിത്തുകൾ ഭൂമിയിൽ മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ സുദിനം അനുഗ്രഹീതമാകട്ടെ എന്ന പ്രാർത്ഥനയോടെ...
സ്നേഹപൂർവ്വം
ടി എ. താഹിർ

ഏവർക്കും
എസ്ഡിപിഐ ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ക്രിസ്തുമസ്സ് ആശംസകൾ

23/12/2022

ഭയപ്പെടുത്തുന്നവർക്ക് മുന്നിൽ കിഴങ്ങാ തിരിക്കലാണ് ജനാധിപത്യം

29/11/2022

30/11/2022 ബുധൻ വൈകുന്നേരം 4 മണിക്ക് പഴയ ലക്കിടി

29/11/2022

വാർത്ത കുറിപ്പ്

എസ്. ഡി. പി ഐ. പ്രതിഷേധ സംഗമം 30/11/2022ന് പഴയ ലക്കിടിയിൽ വെച്ച്

ഒറ്റപ്പാലം : എസ്.ഡി. പിഐ. പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലയിൽ നവംബർ 15 മുതൽ ഡിസംബർ 16 വരെ സംഘടിപ്പിച്ച
എസ്. ഡി. പിഐ യെ വേട്ടയാടുന്നത് എന്തുകൊണ്ട് ? എന്ന
ജില്ലാതല പ്രചരണ ക്യാമ്പയിന്റെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിൽ നടത്താനിരുന്ന ഒറ്റപ്പാലം മണ്ഡലം പ്രതിഷേധ സംഗമം
ഒറ്റപ്പാലത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തെ തുടർന്ന് പ്രതിഷേധ സംഗമം പഴയ ലക്കിടി സെന്ററിലേക്ക് മാറ്റിയതായി എസ്.ഡി.പിഐ ഒറ്റപ്പാലം നിയോജകമണ്ഡലം പ്രസിഡണ്ട് ടി എ. താഹിർ. മണ്ഡലം സെക്രട്ടറി ഫിറോസ് കിഴക്കേത്തല എന്നിവർ അറിയിച്ചു

15/11/2022

ആര്‍എസ്എസ്സിന് മാന്യത നല്‍കാനുള്ള സുധാകരന്റെ ശ്രമം അപലപനീയം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

വംശീയാതിക്രമത്തിന്റെയും കലാപങ്ങളുടെയും മാത്രം അനുഭവ സമ്പത്തുള്ള ആര്‍എസ്എസ്സിന് കാവലൊരുക്കിയും നെഹ്രുവിന്റെ പേരു പറഞ്ഞ് അവര്‍ക്ക് മാന്യത നല്‍കാനുമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ശ്രമം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇതിലൂടെ അവരുടെ ഇഷ്ടക്കാരനായി ഫാഷിസ്റ്റ് ചേരിയിലേക്ക് ചേക്കേറാനുള്ള കെ സുധാകരന്റെ അടവുനയമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ പോലും ആര്‍എസ്എസ് അനുകൂലിയാക്കി ചിത്രീകരിച്ചതിലൂടെ സുധാകരന്‍ ആരുടെ കൈയടി വാങ്ങാനാണ് ശ്രമിക്കുന്നത്. പ്രസ്താവന ആവര്‍ത്തിച്ചും ഖേദം പ്രകടിപ്പിച്ചും ഒരേസമയം ഇരുവിഭാഗങ്ങളുടെയും പ്രീതി നേടാനാണ് സുധാകരന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഇത്തരം സമീപനങ്ങളാണ് രാജ്യവ്യാപകമായി ആര്‍എസ്എസ്സിന് വളരാന്‍ തണലൊരുക്കിയിട്ടുള്ളത്. കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയമായി മുന്നേറാന്‍ കഴിയാത്തത് കേരളീയ പൊതുസമൂഹത്തിന്റെ നിരന്തരമായ ജാഗ്രതയുടെയും ചരിത്രബോധത്തിന്റെയും ഫലമാണ്. കോണ്‍ഗ്രസ് പിന്തുണയോടെ വടകരയിലുള്‍പ്പെടെ ആര്‍എസ്എസ് മുന്നണി ബന്ധമുണ്ടാക്കിയതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയായിരുന്നു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തന്നെ നിരന്തരം പറയുമ്പോഴും പിസിസി അധ്യക്ഷനില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുന്നതിന്റെ താല്‍പ്പര്യം മനസിലാക്കാവുന്നതാണ്.

ഗുരുതരമായ പ്രസ്താവന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കുമെന്നു ബോധ്യമുണ്ടായിട്ടും വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. മതന്യൂനപക്ഷങ്ങളെ വെട്ടിനുറുക്കുന്നതിന് പരിശീലനം നല്‍കുന്ന ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നതിന്റെ പേരില്‍ അഭിമാനിക്കുന്ന സുധാകരന്‍ ഏത് പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനസിലാകുന്നുണ്ട്. തനിക്കു തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്നും ആളെ അയച്ച് ആര്‍എസ്എസ് ശാഖയ്ക്കു സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആര്‍എസ്എസ് പക്ഷപാതിത്വത്തെ ന്യായീകരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ കൂട്ടുപിടിക്കുന്ന സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്. കൂടാതെ അവരുമായി മുന്നണി ബന്ധം പുലര്‍ത്തുന്ന മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് വ്യക്തമാക്കണം.

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നല്‍കിയത് ജനാധിപത്യം സംരക്ഷിക്കാനാണെന്നാണ് സുധാകരന്‍ പറയുന്നത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ക്രൂരമായി വെടിവെച്ചു കൊന്നാണ് സംഘപരിവാര ഫാഷിസം രാജ്യത്ത് വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ചത് പ്രധാനമന്ത്രി നെഹ്രുവായിരുന്നു. ആ നെഹ്റുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ ആര്‍എസ്എസിനോട് സന്ധിചെയ്ത നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍എസ്എസ് മാത്രമാണ്. ദേശീയ തലത്തിലും സംസ്ഥാനത്തും ജനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങളുള്ളപ്പോള്‍ ആര്‍എസ്എസ്സ് വിധേയത്വം അജണ്ടയാക്കി ചര്‍ച്ച വഴിതിരിച്ചുവിടുന്നത് ദുഷ്ടലാക്കാണ്. മുതിര്‍ന്ന യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരനെ നിലയ്ക്കു നിര്‍ത്തണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ഫാഷിസ്റ്റ് അജണ്ടയുടെ വേഗം കൂടുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുന്നറിയിപ്പു നല്‍കി.

Photos from Sdpi Ottapalam's post 14/11/2022

ശാരീരിക പ്രയാസം നേരിടുന്ന കുന്നത്ത് അബ്ബാസിന്
എസ്ഡിപിഐയുടെ സഹായഹസ്തം. ബ്രാഞ്ച്പ്രസിഡണ്ട്
അബ്ബാസ് പാറക്കൽ കൈമാറി

ഒറ്റപ്പാലം : എസ്. ഡി .പി ഐ.
പിലാത്ത പുളിഞ്ചോട് ബ്രാഞ്ചിന്റെ സഹായഹസ്തം.
ശാരീരിക പ്രയാസം നേരിടുന്ന കുന്നത്ത് അബ്ബാസിന് സ്വന്തമായി നിത്യവിരുമാനത്തിനു വേണ്ടി SDPI പുളിഞ്ചോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് മീൻകച്ചവടം ചെയ്യാനുള്ള വണ്ടിയും ആദ്യ വിൽപ്പനക്കുള്ള മീനും സൗകര്യങ്ങളോടുകൂടിയുള്ള *SDPI* സഹായഹസ്തം
ബ്രാഞ്ച് പ്രസിഡണ്ട് അബ്ബാസ് പാറക്കൽ കുന്നത്ത് അബ്ബാസിനെ കൈമാറിയത്
നന്മനിറഞ്ഞ പ്രവർത്തിക്കു വേണ്ടി സഹായിച്ചവരെയും മുന്നോട്ടുവന്ന പ്രയത്നിച്ച. SDPI. പുളിഞ്ചോട് ബ്രാഞ്ചിലെ പ്രവർത്തകർക്കും അതോടൊപ്പം പുളിഞ്ചോട് ബ്രാഞ്ച്
പ്രസിഡന്റ അബ്ബാസ് പാറക്കൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു സഹായഹസ്തം അബ്ബാസിന് കൈമാറുകയും ചെയ്തു

12/11/2022

പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട്?
ജില്ലാ തല പ്രചാരണം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ

പാലക്കാട്: 'പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ വേട്ടയാടുന്നത് എന്തുകൊണ്ട് ?' എന്ന പ്രമേയമുയര്‍ത്തി പാലക്കാട് ജില്ലാ കമ്മിറ്റി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ജില്ലാ തല പ്രചാരണം നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഉള്‍ക്കൊണ്ടുകൊണ്ട് സാമൂഹിക ജനാധിപത്യം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ബഹുജന രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്ഡിപിഐ. എന്നാല്‍ രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് വിദ്വേഷ കലുഷിതമായ സാമൂഹിക ധ്രൂവീകരണത്തിലൂടെ വര്‍ണാടിസ്ഥാനത്തിലുള്ള ഏകശിലാ ധ്രുവരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് രാജ്യം ഭരിക്കുന്ന ബിജെപി ഭരണകൂടം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ-ദേശ വിരുദ്ധ നയനിലപാടുകളെയും ഭരണകൂട ഭീകരതയെയും വിമര്‍ശിക്കുന്നവരെ തടവിലാക്കിയും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തും നിശബ്ദമാക്കുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍. അവര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് പാലക്കാട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനു മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് സംസ്ഥാനത്തെ സമീപകാല സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ പ്രതികളായ കേസുകളില്‍ അവര്‍ക്ക് തണലൊരുക്കുകയും എസ്ഡിപിഐക്കെതിരായ ആരോപണങ്ങളില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലുകളും തുടരുകയാണ്. ഉദാഹരണമായി, എലപ്പുളിയില്‍ സുബൈറിനെ ആര്‍എസ്എസ് സംഘം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റു ചെയ്യാനോ ഗൂഢാലോചന കണ്ടെത്താനോ പോലീസിന് താല്‍പ്പര്യമില്ല. അതേസമയം അതിനു ശേഷം നടന്ന മറ്റൊരു സംഭവത്തിന്റെ പേരില്‍ വ്യാപകമായി അറസ്റ്റും കള്ളക്കേസുകളുമായി പോലീസ് വേട്ട തുടരുകയാണ്. ആദ്യ കേസില്‍ ഗൂഢാലോചനയില്ല, പ്രതികള്‍ ആദ്യം മൂന്നു പേര്‍ (പിന്നീട് ജനകീയ പ്രതിഷേധം ശക്തമായപ്പോള്‍ ഒന്‍പതായി), നേതാക്കള്‍ക്കെതിരേ അന്വേഷണമില്ല, വ്യക്തി വൈരാഗ്യമായി ചുരുങ്ങുന്നു. മറുവശത്ത് പൊടുന്നനെയുണ്ടായ സംഭവത്തില്‍ വ്യാപക അറസ്റ്റ്. പ്രവാസികളുടെ വീടുകളില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വൈര്യമായി ' ഉറങ്ങാന്‍ കഴിയുന്നില്ല.

പോലീസ് കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എസ് പി അമീറലിയെ അറസ്റ്റു ചെയ്ത് തടവിലാക്കിയിരിക്കുകയാണ്. വാര്‍ത്താ സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അമീറലിയെയാണ് കള്ളക്കേസ് ചുമത്തി തടവിലാക്കിയിരിക്കുന്നത്. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച് മൊഴിയെടുക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തിയാണ് അമിറലിയെ കസ്റ്റഡിയിലെടുത്തത്. ഇത്തരത്തില്‍ നിരവധി യുവാക്കളെയാണ് ദിനംപ്രതി കേസില്‍ പ്രതിചേര്‍ത്തുകൊണ്ടിരിക്കുന്നത്. ഇത് പകപോക്കലും കടുത്ത വിവേചനവും സംഘപരിവാര ദാസ്യവുമാണ്. പാലക്കാട് പോലീസിന്റെ ഈ വിവേചനവും വംശീയ നിലപാടും പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 9 വരെ മണ്ഡലം തലങ്ങളില്‍ വാഹന പ്രചാരണ ജാഥ, പ്രതിഷേധ സംഗമങ്ങള്‍, ഗൃഹസന്ദര്‍ശനം എന്നിവയും തുടര്‍ന്ന് ഡിസംബര്‍ 15 ന് വൈകുന്നേരം 4 ന് പാലക്കാട് വെച്ച് പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തും. മണ്ഡലം തലത്തിലുള്ള പ്രതിഷേധ സംഗമങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

06/11/2022

'വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതി: ഗുരുതര സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കും- കെ കെ റൈഹാനത്ത്

അയല്‍ക്കാരനു മേല്‍ ഒളിഞ്ഞുനോക്കാന്‍ അധികാരം നല്‍കുന്ന വാച്ച് യുവര്‍ നെയ്ബര്‍ പദ്ധതി സംസ്ഥാനത്ത് ഗുരുതര സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹനാത്ത്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് 'വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതി നടപ്പാക്കുകയെന്നും അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പോലിസിനെ 112 എന്ന ഹെല്‍പ് ലൈനില്‍ വിളിച്ചറിയിച്ചാല്‍ ഏഴു മിനിട്ടിനകം പ്രതികരണം ഉണ്ടാവുമെന്നുമാണ് ഡിജിപി അനില്‍ കാന്ത് പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഇത്തരം പരിഷ്‌കാരങ്ങള്‍ അയല്‍വാസികള്‍ തമ്മില്‍ സംശയത്തിനും പകയ്ക്കും ഇടയാക്കും. പൗരന്മാരെ പരസ്പരം നോട്ടപ്പുള്ളികളാക്കുന്ന പദ്ധതി ഗുണത്തേക്കളേറെ ദോഷം ചെയ്യും. അയല്‍ക്കാര്‍ തമ്മിലുള്ള വിദ്വേഷത്തിനും സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കുന്ന ഈ നടപടിയില്‍ നിന്ന് അധികാരികള്‍ പിന്തിരിയണം. ഇപ്പോള്‍ തന്നെ ചിലയിടങ്ങളിലെങ്കിലും അല്‍വാസികളായ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍ സംശയങ്ങളും തെറ്റിദ്ധാരകളും നിലനില്‍ക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുരുതരമായ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന അയല്‍ക്കാരനെ നിരീക്ഷിക്കാന്‍ അധികാരം നല്‍കുന്ന പരിഷ്‌കാരത്തില്‍ നിന്നു പിന്മാറാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.

Photos from Sdpi Ottapalam's post 02/11/2022

നമ്മുടെ കേരളം നമ്മുടെ മലയാളം
നവംബർ 1 കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി എസ്ഡിപിഐ തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി ഏകദിന ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് TA താഹിർ ഉദ്ഘാടനം ചെയ്തു .

01/11/2022

ഏവർക്കും
ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ നേരുന്നു
സ്നേഹപൂർവ്വം
എസ്. ഡി. പി ഐ. ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റി

31/10/2022

നമ്മുടെ കേരളം നമ്മുടെ മലയാളം
നവംബർ 1 കേരളപ്പിറവി

https://m.facebook.com/story.php?story_fbid=678296670246892&id=100044641950082

31/10/2022

ഏയ് നിങ്ങളറിഞ്ഞോ
====================
നാളെ നവംബർ 1ന്
ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് നമ്മുടെ കേരളം നമ്മുടെ മലയാളം എന്ന ബാനറിൽ എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം സംഘടിപ്പിക്കുന്ന കേരളപ്പിറവി ഘോഷയാത്ര ഒറ്റപ്പാലത്ത്

29/10/2022

നമ്മുടെ കേരളം നമ്മുടെ മലയാളം
നവംബർ 1 കേരളപ്പിറവി ഘോഷയാത്ര ഒറ്റപ്പാലത്ത്

29/10/2022

വാർത്താ കുറിപ്പ്
29-10-2022

നവംബർ 1 കേരളപ്പിറവി ദിനം
നമ്മുടെ കേരളം, നമ്മുടെ മലയാളം
എസ് ഡി പി ഐ
സാംസ്കാരിക ഘോഷയാത്ര

ഒറ്റപ്പാലം: നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നമ്മുടെ കേരളം, നമ്മുടെ മലയാളം എന്ന സന്ദേശമുയർത്തി വള്ളുവനാടൻ മണ്ണിന് പുത്തൻ ഉണർവ് നൽകി എസ് ഡി പി ഐ ഒറ്റപ്പാലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
ഒറ്റപ്പാലത്ത് കേരളപ്പിറവി സാംസകാരിക ഘോഷയാത്രയും , ഏക ദിനഫുഡ്ബോൾ മത്സരവും നടത്തും.
വൈകുന്നേരം 4.30 ന് ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്നും വാദ്യമേളങ്ങളോടെ തുടങ്ങുന്ന ഘോഷയാത്ര ഒറ്റപ്പാലം ടൗണിൽ സമാപിക്കും.
തുടർന്ന് മണ്ഡലത്തിലെ തച്ചനാട്ടുകര വാഴക്കോട് ഏകദിന ഫുഡ്ബോൾ മത്സരവും നടത്തും.
മണ്ഡലം പ്രസിഡണ്ട് ടി എ താഹിർ, വൈസ് പ്രസിഡണ്ട് അഷ്റഫ് കുന്നുംപുറം, മണ്ഡലം സെക്രട്ടറി ഫിറോസ് കിഴക്കേത്തല, ജോ: സെക്രട്ടറി രാജു കുന്നുംപുറം, ഒറ്റപ്പാലം മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി സുബൈർ, വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകും
കേരളപ്പിറവി ഘോഷയാത്രയിൽ മുഴുവൻ മതേതര വിശ്വാസികളും അണിചേരണമെന്നും പങ്കാളികളാകണം എന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു

29/10/2022

നവംബർ 1 കേരളപ്പിറവി ദിനത്തിൽ വള്ളുവനാടിന്റെ മണ്ണിന് പുത്തൻ ഉണർന്നു നൽകി
ഒറ്റപ്പാലത്ത് നമ്മുടെ കേരളം നമ്മുടെ മലയാളം എന്ന ബാനറോടുകൂടി നടക്കുന്ന കേരളപ്പിറവി ഘോഷയാത്ര
======================================

നമ്മുടെ കേരളം നമ്മുടെ മലയാളം

നവംബർ 1 കേരളപ്പിറവി ദിനത്തിൽ
ഒറ്റപ്പാലം എസ്.ഡി.പിഐ മണ്ഡലം കമ്മിറ്റി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും എന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു

ഒറ്റപ്പാലം എസ്ഡിപിഐയുടെ നേതൃത്വത്തിൽ നവംബർ 1 കേരളപ്പിറവി ദിനത്തിൽ വാദ്യങ്ങളും മേളങ്ങളും ഉൾപ്പെടെയുള്ള ഘോഷയാത്രയാണ് കേരളപ്പിറവി ദിനത്തിൽ
ഈസ്റ്റ് ഒറ്റപ്പാലം ജംഗ്ഷനിൽ നിന്നും തുടങ്ങി ഒറ്റപ്പാലം ടൗണിൽ സമാപിക്കും
വൈകുന്നേരം നാലുമണിക്ക് ഒറ്റപ്പാലം ഈസ്റ്റ് നിന്ന് തുടങ്ങുന്ന ഘോഷയാത്ര വൈകുന്നേരം 5:30 കൂടി ഒറ്റപ്പാലം ടൗണിൽ സമാപിക്കും കേരളപ്പിറവി ദിനത്തിൽ വള്ളുവനാടിന്റെ മണ്ണിന് പുത്തൻ ഉണർന്നു നൽകി
നമ്മുടെ കേരളം നമ്മുടെ മലയാളം എന്ന ബാനറോടുകൂടി നടക്കുന്ന കേരളപ്പിറവി ഘോഷയാത്രക്കാണ് ഒറ്റപ്പാലം സാക്ഷ്യം വഹിക്കാൻ പോകുന്നത്
കേരളപ്പിറവി ഘോഷയാത്രയിൽ മുഴുവൻ മതേതര വിശ്വാസികളും അണിചേരണമെന്നും പങ്കാളികളാകണം എന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

29/10/2022

കേരളപ്പിറവി
നമ്മുടെ കേരളം
നമ്മുടെ മലയാളം
ഫെഡറലിസവും
ഭാഷാ വൈവിധ്യങ്ങളും
SDPI സെമിനാര്‍
2022 നവംബര്‍ 1, ചൊവ്വ 3 PM
പ്രസ് ക്ലബ് ഹാള്‍, കോട്ടയം
സംസ്ഥാന കമ്മിറ്റി

28/10/2022

നവംബർ 1 കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് തച്ചനാട്ടുകര പഞ്ചായത്തിൽ നടക്കുന്ന ഏകദിന ഫുട്ബോൾ മേള SDPI ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് ടി എ. താഹിർ ഉദ്ഘാടനം ചെയ്യും
എല്ലാ ഫുട്ബോൾ പ്രേമികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു താഴെക്കോട് ടർഫ് മൈതാനിയിലേക്ക്

Photos from Sdpi Ottapalam's post 28/10/2022

ലഹരിക്കെതിരെ കൈകോർക്കാം

SDPI ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23 ആം തീയതി ലക്കിടി പേരൂർ പഞ്ചായത്തിൽ നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ വാഹന പ്രചരണം 28 ആം തീയതി തച്ചനാട്ടുകരയിൽ സമാപിച്ചു
തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ ജാഥയും ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയുടെ ലഹരി വിരുദ്ധ സന്ദേശം വാഹന പ്രചരണ സമാപനം തച്ചനാട്ടുകര പഞ്ചായത്തിൽ 53 മൈലിൽ മണ്ഡലം പ്രസിഡണ്ട് ടി എ താഹിറിന് സാന്നിധ്യത്തിൽ സമാപിച്ചു

28/10/2022

എസ് ഡി പി ഐ തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി ലഹരി വിരുദ്ധ സന്ദേശ ജാഥ നടത്തി

തച്ചനാട്ടുകര:എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച
ലഹരി ക്കെതിരെ കൈകോർക്കാം
എന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി. തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശ ജാഥ നടത്തി,
നാട്ടുകൽ അമ്പത്തിയഞ്ചാം മൈലിൽ നിന്നും ആരംഭിച്ച ജാഥ അമ്പത്തിമൂന്നാം മൈൽ സമാപിച്ചു.
ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് ടി.എ താഹിർ ഫ്ളാഗ് ഓഫ് ചെയ്തു.

പഞ്ചായത്ത് പ്രസിഡൻറ് ബഷീർ നാട്ടുകൽ , പഞ്ചായത്ത് സെക്രട്ടറി അബൂബക്കർ പി.സി,ജാഥക്ക് നേതൃത്വം നൽകി.

തുടർന്ന് അമ്പത്തിമുന്നാം മൈലിൽ നടന്ന ഒറ്റപ്പാലം മണ്ഡലം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സമാപന യോഗം ഒറ്റപ്പാലം മണ്ഡലം പ്രസിഡൻ്റ് ടി.എ താഹിർ ഉദ്ഘാടനം ചെയ്തു.

ഒരു നാട്ടിലെ പുരോഗതിയും വളർച്ചയും അടി സ്ഥാനപ്പെടുത്തിയിരിക്കുന്നത് ആ നാട്ടിലെ ജനതയുടെ ബുദ്ദി വൈ ഭവവും, ഗുണ നിലവാരവും ബന്ധപ്പെട്ടാണ്. എന്നാൽ നമ്മുടെ നാടിന്റെ വളർച്ചയും സമാധാനവും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കരുത്തുള്ള ലഹരിയെന്ന ഒരു അപകടം ഇന്ന് രാജ്യത്താകമാനം വളർന്ന് പന്തലിച്ചിരിക്കുകയാണന്ന്
ടി എ താഹിർ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു

വിദ്യാർത്ഥികൾ, യുവാക്കൾ, പെൺകുട്ടികൾ, തുടങ്ങി സർവ്വരെയും തങ്ങളുടെ വലയങ്ങളിലാക്കിയും കുടുംബങ്ങളെ വരെ തകർക്കാൻ പ്രാപ്തിയിൽ വളർന്നു കഴിഞ്ഞു ലഹരി മാഫിയയെന്നും ആഗോള ലഹരി മാഫിയ മുതൽ ഇടനിലക്കാർ വഴി ഉപഭോക്താക്കൾ വരെ നീണ്ടു നിൽക്കുന്ന ഒരു വലിയ ശൃംഖലയാണിതെന്നും,
ഓരോ വീട്ടിലും ഒരു ലഹരി അടിമ എന്ന ആഗോള ലഹരി മാഫിയയുടെ ലക്ഷ്യം നമുക്ക് തകർക്കേണ്ടതുണ്ട്. ഇതിനായി ജാഗ്രതയോടെ നരന്തരം ഇടപെടുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിപിഐ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി അംഗം മുസ്തഫ അരക്കുപറമ്പ് ലഹരി വിരുദ്ധ സന്ദേശം നൽകി. അഷ്റഫ് കുന്നുംപുറം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു, യോഗത്തിന് ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറി ഫിറോസ് കിഴക്കേത്തല സ്വാഗതവും മണ്ഡലം സെക്രട്ടറി രാജു നന്ദിയും പറഞ്ഞു.

28/10/2022

ലഹരിക്കെതിരെ കൈകോർക്കാം
തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ ജാഥ

26/10/2022

എസ്ഡിപിഐ സംസ്ഥാന സമിതി അംഗം എസ് പി അമീർ അലിയെ കള്ളക്കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഒറ്റപ്പാലം മണ്ഡലത്തിൽ നടന്ന പ്രതിഷേധം

26/10/2022

എസ്ഡിപിഐ സംസ്ഥാന സമിതി അംഗം എസ് പി അമീർ അലിയെ കള്ളക്കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത നടപടി നീചിക്കു നിരക്കാത്ത നടപടി

25/10/2022

തൽസമയം

23/10/2022

എസ് ഡി പി ഐ ഒറ്റപ്പാലം മണ്ഡലം തലത്തിൽ ലഹരി വിരുദ്ദ കാമ്പയിൻ ലക്കിടി പേരൂർ പഞ്ചായത്തിൽ തുടക്കം.

ഒറ്റപ്പാലം : വളർന്നു വരുന്ന തലമുറയെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ " ലഹരിക്കെതിരെ കൈകോർക്കാം " എന്ന സന്ദേശവുമായി എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഒക്ടോബർ 10 മുതൽ 31 വരെ സംസ്ഥാന തലത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി ഫിറോസ് കിഴക്കേത്തല ലഹരി വിരുദ്ദ ക്യാമ്പയിൻ ഒറ്റപ്പാലം മണ്ഡലം തലത്തിൽ ഉദ്ഘാടനം ചെയ്തു SDPI ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡണ്ട്, ഷംസുദ്ദീൻ സെക്രട്ടറി ജിബിൻ വർഗീസ് എന്നിവർക്ക് SDPI പതാക കൈമാറി ഉദ്ഘാടനം ചെയ്തു

ഒരു നാട്ടിലെ പുരോഗതിയും വളർച്ചയും അടി സ്ഥാനപ്പെടുത്തിയിരിക്കുന്നത് ആ നാട്ടിലെ ജനതയുടെ ബുദ്ദി വൈ ഭവവും, ഗുണ നിലവാരവും ബന്ധപ്പെട്ടാണ്. എന്നാൽ നമ്മുടെ നാടിന്റെ വളർച്ചയും സമാധാനവും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കരുത്തുള്ള ലഹരിയെന്ന ഒരു അപകടം ഇന്ന് രാജ്യത്താകമാനം വളർന്ന് പന്തലിച്ചിരിക്കുകയാണ്.വിദ്യാർത്ഥികൾ, യുവാക്കൾ, പെൺകുട്ടികൾ, തുടങ്ങി സർവ്വരെയും തങ്ങളുടെ വലയങ്ങളിലാ ക്കിയും കുടുംബങ്ങളെ വരെ തകർക്കാൻ പ്രാപ്തിയിൽ വളർന്നു കഴിഞ്ഞു ലഹരി മാഫിയ. ആഗോള ലഹരി മാഫിയ മുതൽ ഇടനിലക്കാർ വഴി ഉപഭോക്താക്കൾ വരെ നീണ്ടു നിൽക്കുന്ന ഒരു വലിയ ശൃംഖലയാണിത്.

ഉപയോഗിക്കുന്നവരെ യഥാർത്ഥത്തിൽ രോഗികളായി കണ്ടുള്ള സമീപനം മാത്രമേ ഫലം ചെയ്യുകയുള്ളൂ. ഉപഭോക്താക്കളായവരെ ഈ ശൃംഖലയിൽ നിന്ന് രക്ഷ പ്പെടുത്തുവാനും ഇനി പുതിയ യുവാക്കളും വിദ്യാർത്ഥികളും ഉപഭോക്താക്കളായി ഈ കെണിയിൽ വന്നു പെടാതിരിക്കാനുമുള്ള ഇടപെടലാണ് സാമൂഹിക പ്രതിബദ്ധതയുള്ളവർക്ക് മുന്നിലുള്ളത്. ഓരോ വീട്ടിലും ഒരു ലഹരി അടിമ എന്ന ആഗോള ലഹരി മാഫിയയുടെ ലക്ഷ്യം നമുക്ക് തകർക്കേണ്ടതുണ്ട്. ഇതിനായി ജാഗ്രതയോടെ നരന്തരം ഇടപെടുകയാണ് നാം ചെയ്യേണ്ടത് .
ഇതിൻ്റെ ഭാഗമായി ലഘുലേഖ വിതരണം, ഹൗസ് കാമ്പയിൻ, പഞ്ചായത്ത്തല സംഗമം, ലഹരി വിരുദ്ദ സന്ദേശ ജാഥ, ലഹരി വിരുദ്ദ സംഗമം എന്നിവ നടത്തും എന്ന് മണ്ഡലം സെക്രട്ടറി അറിയിച്ചു

22/10/2022

SDPI ലക്കിടി പേരൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പദയാത്ര 23/10/2022
ലക്കിടി ഗേറ്റ് മുതൽ ലക്കിടി കൂട്ടുപാത വരെ

Want your organization to be the top-listed Government Service in Ottapalam?
Click here to claim your Sponsored Listing.

Videos (show all)

ലഹരിക്കെതിരെ കൈ കോർക്കാം
മുൻഗാമികളുടെ പിൻഗാമികളാവുക                  ഇന്ത്യയുടെ കാവലാൾ ആവുക =====================================
ജനങ്ങളെ കൊള്ളയടിക്കുന്ന മോദി ഭരണം തുലയട്ടെ..    വിലവർദ്ധനവിനെതിരെ എസ്.ഡി.പി.ഐപ്രതിഷേധം
.
ഒറ്റക്കാടാ

Telephone

Website

Address

Ottapalam
Ottapalam
Other Political Parties in Ottapalam (show all)
CPIM Pavukkonam CPIM Pavukkonam
Ottapalam

cpim pavukkonam

14 വാർഡ്  ത്രാങ്ങാലി  . Bjp 14 വാർഡ് ത്രാങ്ങാലി . Bjp
Vaniyamkulam
Ottapalam, 679523

വാണിയംകുളം ഗ്രാമപഞ്ചായത്ത്. പാലക്കാട്‌ ജില്ല.

CPIM തരുവക്കോണം ബ്രാഞ്ച് CPIM തരുവക്കോണം ബ്രാഞ്ച്
തരുവക്കോണം
Ottapalam, 679501

DYFI Killikav Unit DYFI Killikav Unit
Thrikkangode Meghala Committee, East Manissery, Shornur Mandalam
Ottapalam

Democratic Youth Federation of India

DYFI അനങ്ങന്നടി 1st മേഖല കമ്മിറ്റി DYFI അനങ്ങന്നടി 1st മേഖല കമ്മിറ്റി
Anangannadi
Ottapalam

Official page of DYFI അനങ്ങന്നടി 1st മേഖല കമ്മിറ്

CPIM palappuram LC CPIM palappuram LC
Palappuram
Ottapalam, 679101

സിപിഐഎം പാലപ്പുറം ലോക്കൽ കമ്മറ്റിയു?

CPIM Ottapalam LC CPIM Ottapalam LC
Ottapalam

Youth Congress Kayarampara,Ottapalam Youth Congress Kayarampara,Ottapalam
Ottapalam

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്ന്റെ പടയാള?

പുത്തൂരിലെ സഖാക്കൾ പുത്തൂരിലെ സഖാക്കൾ
പുത്തൂരിലെ സഖാക്കൾ
Ottapalam

SDPI  അനങ്ങനടി പഞ്ചായത്ത് SDPI അനങ്ങനടി പഞ്ചായത്ത്
Social Democratic Party Of India
Ottapalam

CPIM vayankavu branch CPIM vayankavu branch
വയങ്കാവ്
Ottapalam, 679516

�ചുവന്ന സാമ്രാജ്യത്തിന്റ കാവൽക്കാർ ?