Mubarak Atmata

Mubarak Atmata

Mubarak Atmata, a lens based visual artist from Kerala, India.

02/04/2024

'The Wise Dog'
BY KAHLIL GIBRAN

One day there passed by a company of cats a wise dog.

And as he came near and saw that they were very intent and heeded
him not, he stopped.

Then there arose in the midst of the company a large, grave cat and
looked upon them and said, “Brethren, pray ye; and when ye have
prayed again and yet again, nothing doubting, verily then it shall
rain mice.”

And when the dog heard this he laughed in his heart and turned from
them saying, “O blind and foolish cats, has it not been written and
have I not known and my fathers before me, that that which raineth
for prayer and faith and supplication is not mice but bones.”

ഖലീൽ ജിബ്രാൻ

ബുദ്ധിയുള്ള പട്ടി

ഒരുകൂട്ടം പൂച്ചകൾക്കിടയിൽ ബുദ്ധിമാനനായ ഒരു പട്ടി ചെന്നെത്തി, അവൻ നോക്കിയപ്പോൾ,പൂച്ചകൾ സ്വയം മറന്നിരിക്കുന്നു. അവനു നേരെ ആരും തിരിഞ്ഞു നോക്കാതിരുന്നപ്പോൾ അവൻ ,അവർ പറയുന്നത് ശ്രദ്ധിച്ചൂ കേട്ടു. ഒരു തടിച്ചുകൊഴുത്ത പൂച്ച എണീററുനിന്ന് മറ്റുള്ളവരെ അഭിസംബോധന ചെയ്തു പറഞ്ഞു:"സഹോദരങ്ങളെ, നിങ്ങൾ ഭക്തിപുരസരം ദൈവത്തെ പ്രാർത്ഥിക്കുവിൻ, നിരന്തരം ദൈവത്തെ പ്രാർത്ഥിച്ചാൽ ആകാശത്തിലെ മേഘങ്ങളിൽനിന്ന് എലികൾ വർഷമായ് പെയ്യും."

പട്ടി ഇതുകേട്ട് ചിരിച്ചു മുഖംതിരിച്ചു നടന്നു. "കണ്ണില്ലാത്ത മഠയരേ! ദൈവം പ്രാർത്ഥനകൊണ്ട് സന്തുഷ്ടനായാൽ എലികളല്ല : എല്ലുകളാണ് വർഷിക്കുകയെന്ന് നിങ്ങളുടെ പിതാമഹർ പറഞ്ഞതായി കേൾക്കുകയോ പുരാണങ്ങളിൽ വായിച്ചറിയുകയോ ചെയ്തിട്ടില്ലേ?"

Photos from Mubarak Atmata's post 15/02/2024

പ്രിയപ്പെട്ട ചിത്രകാരൻ സുദയദാസിൻ്റെ ( S Sudhayadas )ചിത്രങ്ങളുടെ പ്രദർശനം തൃശ്ശൂർ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്നു. പ്രദർശനം 18 ന് അവസാനിക്കും.

'Reclaimed Terrains'
Solo Exhibition of Paintings by S. Sudhayadas, Curated by Pavel S
Project by Kerala Lalithakala Akademi,
2024 Feb 9 to 18
At Kerala Laithakala Akademi Gallery, Thrissur

03/02/2024

“There is nothing more truly artistic than to love people.”
- Vincent van Gogh

Photos from Mubarak Atmata's post 12/01/2024

കോഴിക്കോട് മീഡിയ സ്റ്റഡി സെന്ററിൽ നടക്കുന്ന, മുബാറക്ക് ആത്മത യുടെ സോളോ ഫോട്ടോഗ്രാഫി എക്സിബിഷൻ ' വെർട്ടിക്കൽസ് ' നെ കുറിച്ച് സംഗീതജ്ഞൻ ഡോ. മുകുന്ദനുണ്ണി എഴുതിയ കുറിപ്പ്.

(മുബാറക്ക് ആത്മതയുടെ 'വെര്‍ട്ടിക്കല്‍സ്' കാണാന്‍ പോയി. കോഴിക്കോട്ടെ മീഡിയ സെന്റററില്‍ പ്രദര്‍ശനം തുടരുന്നു. പതിമൂന്നാം തീയ്യതി വരെ.)

പാലക്കാടില്‍ കാണാന്‍ 'നിറയെ' ഇല്ല. പരപ്പ് നിറഞ്ഞുകിടക്കുന്ന ചക്രവാളമാണ് പാലക്കാട്. വലിയതെല്ലാം പാലക്കാടന്‍ ദൃശ്യപശ്ചാത്തലത്തില്‍ ചെറുതായിപ്പോകും. വലിയ മലനിരകള്‍ക്ക് മുന്നില്‍ ചെറുതാണ് കണ്ണില്‍ പിടിക്കുക. ഒരര്‍ഥത്തില്‍ ചെറുപ്പമാണ് വലുപ്പം. അതുകൊണ്ടായിരിക്കാം മുബാറക്കിന്റെ ഛായാഗ്രഹണ ചിന്ത ചെറുതിന്റെ വലുപ്പത്തെ നോക്കിനില്‍ക്കുന്നത്.

പാലക്കാടിന്റെ നിറത്തെ മുബാറക്കിന്റെ ക്യാമറയ്ക്ക് കാണാം. നെല്‍വയലുകളില്‍ തിരയിളക്കുന്ന വെയിലിന്റെ നിറമെന്തെന്ന് മുബാറക്ക് കുറേ ആലോചിച്ചിരിക്കണം. നീലച്ചുവരും റോഡില്‍ ട്രാഫിക് വരച്ച വെള്ള വരകളും വരകളിലേയ്ക്ക് ഇളം ചുവപ്പ് ചൊരിയാന്‍ പ്രേരിപ്പിച്ച ഭാവനാശേഷിയും റോഡിന്റെ കറുപ്പിനകത്തെ കടുംനീലയെ തിരയുന്നതും ഒരു ഫ്രെയ്മിലേയ്ക്ക് കയറി നില്‍ക്കുന്നു. ഫോട്ടോ ചിത്രമാകാന്‍ ആയുന്നതുപോലെ. കാന്‍വാസിലെ പെയ്ന്റിങ്ങായി ഫോട്ടോ അതിര്‍ത്തി കടന്നു.

വെളിച്ചം കണ്ണുമിഴിക്കുന്നതിന് മുന്‍പ് മുബാറക്ക് ഛായാഗ്രഹണം ആരംഭിച്ചിരിക്കാം. പ്രകാശം ചിന്നിച്ചിതറുന്നതിന് മുന്‍പാണ് ദുര്‍മേദസ്സില്ലാത്ത കാഴ്ച. മുബാറക്കിന്റെ ക്യാമറ നേരത്തെ ഉണരുന്നതുകൊണ്ട് നാട്ടിലും വീട്ടിലും ചായക്കടകളിലും ആരുമില്ല. തുറന്ന ഉമ്മറവാതിലിലൂടെ ഒരു പൂവന്‍ കോഴി അകത്തേയ്ക്ക് നോക്കുന്നുണ്ട്. അകത്താളുണ്ട്. അകത്താളുറങ്ങുന്ന വീടുകളും നിര്‍മാണത്തൊഴിലാളികള്‍ തട്ടിക്കൂട്ടിയ വീടും തിരക്കില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

എല്ലാം പുതിയ ഫോട്ടോസാണ്. പക്ഷെ കാലത്തെ അടയാളങ്ങളഴിച്ചുവെച്ച് മുബാറക്ക് പകര്‍ത്തി. കാലത്തിലൊതുങ്ങാത്ത ഖസാക്കിന്റെ ഇതിഹാസത്തിലേയ്ക്ക് ഈ നിശ്ചലച്ഛായകളിലൂടെ നോക്കാം. കുറച്ചു മുന്‍പ് രവി ഈ വഴി നടന്നുപോയതുപോലെ.

പാലക്കാടിന്റെ പ്രത്യേകമായ ഭൂപ്രകൃതിയില്‍ ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും സന്ധികളില്‍ മറഞ്ഞിരിക്കുന്ന ചില ദൃശ്യധാതുക്കളേയും അവയുടെ സമ്മിശ്രാവസ്ഥകളേയും ഗ്രഹിക്കാന്‍ ശ്രമിക്കുകയാണ് മുബാറക്ക്: സെയ്‌സാന്‍ പറഞ്ഞതുപോലെ മണങ്ങളെപ്പോലും പെയ്ന്റ് ചെയ്യാനാവണം.

10/01/2024

കോഴിക്കോട് മീഡിയ സ്റ്റഡി സെന്ററിൽ നടക്കുന്ന 'വെർട്ടിക്കൽസ് ' ഫോട്ടോഗ്രാഫി പ്രദർശനത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന്

08/01/2024

നാളെ (ജനുവരി 9) മുതൽ ജനുവരി 13 വരെ കോഴിക്കോട് മീഡിയ സ്റ്റഡി സെന്ററിൽ.
എൻ്റെ ഫോട്ടോഗ്രഫിക് പ്രിൻ്റുകളുടെ എക്സിബിഷൻ.
'വെർട്ടിക്കൽസ്'
എല്ലാവർക്കും സ്വാഗതം.

01/01/2024

മീഡിയ സ്റ്റഡി സെന്ററും അമ്മയറിയാൻ കളക്റ്റീവും ചേർന്ന് സംഘടിപ്പിക്കുന്ന എൻ്റെ ഫൊട്ടൊഗ്രാഫുകളുടെ പ്രദർശനം ജനുവരി 9 മുതൽ 13 വരെ കോഴിക്കോട് മീഡിയ സ്റ്റഡി സെന്ററിൽ വച്ച് നടക്കുന്നു. പാവേലാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്.

10/12/2023

I request my friends to kindly view my solo exhibition of photography curated by Gopakumar Ra in the Indian Art Group.
The link to the exhibition is given below.

ഇന്ത്യൻ ആർട്ട് ഗ്രൂപ്പിൽ നടക്കുന്ന ഗോപകുമാർ.ആർ ക്യൂറേറ്റ് ചെയ്തിട്ടുള്ള എന്റെ ഫൊട്ടൊഗ്രാഫുകളുടെ ഏകാംഗ പ്രദർശനം കാണുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രദർശനം കാണാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
https://www.facebook.com/groups/IndianArtGroup/permalink/2788555254618640/?mibextid=Nif5oz

07/12/2023

Coming Soon

International Solo Art Exhibition

Mubarak Atmata

 

Curated by R. Gopakumar

Venue: https://www.facebook.com/groups/IndianArtGroup

Contact: [email protected]

Photos from Mubarak Atmata's post 24/11/2023

From the solo exhibition of photography, ‘Verticals', by Mubarak Atmata, curated by Pavel. At Kerala Lalithakala Akademi Art Gallery, Thrissur

Want your business to be the top-listed Photography Service in Palghat?
Click here to claim your Sponsored Listing.

Category

Address


Vidyuth Nagar
Palghat
678001

Other Photographers in Palghat (show all)
ISO1200magazine ISO1200magazine
Palghat, 678501

videography photography modeling also

Mulla Photography Palakkad. Mulla Photography Palakkad.
Palghat, 678571

Wedding Photographer Cinematic & portrait photographer “ɪɴ ᴘʜᴏᴛᴏɢʀᴀᴘʜʏ ᴛʜᴇ

Tanvihaan Nature Photography Tanvihaan Nature Photography
Palakkad
Palghat

This page is my photographic diary of nature seen. � If a photo is fun or interesting, I will shar

IMAG IN Studio IMAG IN Studio
Pazhaniyarpalayam (po) Kozhinjampara
Palghat, 678555

Photography is a way of feeling, of touching, of loving. What you have caught on film is captured fo

Abdul Sukkur EMS Nagar Abdul Sukkur EMS Nagar
EMS Nagar, Thirunellayi
Palghat

കാലം കാലനേ കാണിക്കുന്നതിന് മുന്നേ കയറേണ്ടതെല്ലാം കയറി കാണേണ്ടെതെല്ലാം കാണണം...

Applemedia Applemedia
Palghat, 678001

Photography & Videography

White bird photography White bird photography
Palghat

Photography

Jahur ali photographer Jahur ali photographer
Chirakkalpady
Palghat, 678593

focus on photo

Amesh Photography Amesh Photography
Palghat, 678684

"Life is an Event Make it Memorable"

_lastman_photography_ _lastman_photography_
Palghat

Contact me for Paid Shoots, page used for showcase my works.

Divakaran Kannath Photography Divakaran Kannath Photography
Forevermore Pictures
Palghat, 678001