Vote for Firoz Kunnamparabil

Vote for Firoz Kunnamparabil

തവനൂരിന്റെ വളർച്ചക്ക് പാവങ്ങളുടെ പട?

12/09/2022
19/06/2021

മുത്തശ്ശിയും, പിതാവും രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചതിന് സാക്ഷിയായിട്ടും പൊതുരംഗത്തേക്ക് സധൈര്യം കടന്നുവന്ന്, വര്‍ഗീയ-വിധ്വംസക ശക്തികളോട് സന്ധിയില്ലാതെ പൊരുതുന്ന പ്രിയപ്പെട്ട നേതാവ് രാഹുല്‍ഗാന്ധിയുടെ അമ്പത്തിയൊന്നാം ജന്മദിനമാണിന്ന്.

അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മഹാമാരിക്കാലത്ത് ആഘോഷങ്ങളൊന്നുമില്ല. എങ്കിലും രാജ്യത്തിനകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാരുണ്യ -സേവന-ജനക്ഷേമ പരിപാടികൾ സംഘടിപ്പിച്ചും മനസുകൊണ്ട് പ്രിയ നേതാവിന് ആശംസകള്‍ അര്‍പ്പിച്ചും രാഹുൽ ഗാന്ധിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണ്.

അടുത്തറിയുമ്പോള്‍ കൂടുതല്‍ പ്രകാശമാനമാവുന്ന വ്യക്തിത്വത്തിന് ഉടമയായ രാഹുല്‍ജി, പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് നമ്മെ നയിക്കുമെന്ന പ്രതീക്ഷയാണ് രാജ്യത്തെ മതേതര-ജനാധിപത്യ ചേരി പങ്കുവെക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട രാഹുല്‍ജിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍....

26/04/2021
17/04/2021

ആരാണ് യഥാർത്ഥത്തിൽ മരണത്തിൻ്റെ വ്യാപാരി?

കോവിഡ് മഹാമാരിയുടെ വിറങ്ങലിച്ച കാലത്ത് യു.ഡി.എഫിനു നേരെ പിണറായി അടക്കമുള്ള സി.പി.എം നേതാക്കൻമാരും, സൈബർ സഖാക്കളും ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത അക്ഷേപമായിരുന്നു
മരണത്തിൻ്റെ വ്യാപാരിയെന്ന പ്രയോഗം ലോക മഹാമാരിയായ കോവിഡിനെതിരെ ഒന്നിച്ച് നിന്ന് പോരാടുന്നതിന് പകരം എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കോവിഡ് കാലം പിണറായി ഉപയോഗിച്ചത്. എതിരാളികളെ മാത്രമല്ല കൂടെനിൽക്കുന്നതിൽ നാളെ തനിക്ക് ഭീഷണിയാവുമെന്ന് കരുതുന്നവരെയും ഒതുക്കുവാൻ കോവിഡ് രാഷ്ടീയത്തെ സമർത്ഥമായി പിണറായി ഉപയോഗിച്ചുവെന്നതാണ് ചരിത്രം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവിനെയും, വാളയാർ അതിർത്തിയിൽ നാട്ടുകാരെ സഹായിക്കാൻ പോയ യു.ഡി.എഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാൻ പിണറായി ഉപയോഗിച്ചത് മരണത്തിൻ്റെ വ്യാപാരിയെന്നതായിരുന്നു. സി.പി.എം നേതാക്കൻമാരും, സൈബർ സഖാക്കളും ഇത് ഏറ്റ് പാടി പ്രബുദ്ധ കേരളത്തെ മലീനസപ്പെടുത്തി.
എന്നാൽ താൻ ഉപയോഗിച്ച വാക്ക് പ്രയോഗം പിണറായിയെ ഇപ്പോൾ തിരഞ്ഞ് കൊത്തുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃക ആവേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുന്നു. ഏപ്രിൽ നാലു മുതൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ക്വാറൻ്റീനിൽ പോവാതെ ധർമ്മടത്തെ റോഡ് ഷോയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ
പ്രവൃത്തി ശരിയാണോ? ഏപ്രിൽ 6 ന് വോട്ട് ചെയ്യുകയും നിരവധി പേരുമായി ഇടപഴുകിയത് കോവിഡ് പ്രോട്ടോക്കോൾ ലംഘനം അല്ലെ ..? രോഗം സ്ഥിതികരിച്ച ശേഷം കോവിഡ് നെഗറ്റീവായ ഭാര്യയോടൊപ്പം മെഡിക്കൽ കോളേജിലേക്ക് യാത്ര ചെയ്തതിനെ നിങ്ങൾ എങ്ങനെയാണ് ന്യായികരിക്കുക?
കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്. ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലയെന്ന കാരണത്താൽ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന പോലിസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് ഈ നാട്ടിലെ നിയമങ്ങൾ ബാധകമല്ലെ? പി.ആർ.ഡി യുടെ ചമയങ്ങളാൽ കോവിഡ് കാലത്ത് പകർന്നാടിയ പിണറായിയുടെ പൊയ്മുഖം അsർന്ന് വീണിരിക്കുന്നു.വൈകുന്നേരങ്ങളിൽ ചാനലുകൾക്ക് മുമ്പിലെ പിണറായിയുടെ അഭിനയം കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. കോ വിഡ്കാല കേരളത്തെ ഭാവി തലമുറ ഓർത്തെടുത്ത് ,വിലയിരുത്തുമ്പോൾ പിണറായിക്ക് ചാർത്താൻ ഒരു പേര് കൂടിയുണ്ടാവും. "മരണത്തിൻ്റെ വ്യാപാരി"

07/04/2021

തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണ്. കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ (22) നിഷ്ഠുരമായിട്ടാണ് സിപിഎം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും പൊലീസ് പൂർണ പരാജയമായി മാറി.

അക്രമ രാഷ്ട്രീയത്തിന്റെ ഭാഷ സംസാരിക്കുന്ന സിപിഎമ്മിന്റെ തനി സ്വഭാവം തിരഞ്ഞെടുപ്പു ദിനം തന്നെ പുറത്തുവന്നിരിക്കുകയാണ്. കായംകുളം ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും യു ഡി എഫ് പ്രവർത്തകർക്കെതിരേ ആക്രമണമുണ്ടായി.
അക്രമങ്ങൾ അവസാനിപ്പിക്കാൻ സിപിഎം തയ്യാറാകണം.കുറ്റവാളികൾക്കെതിരേ കർശന നടപടി വേണം.

സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ മൻസൂറിന് ആദരാഞ്ജലികൾ.

03/04/2021
03/04/2021
25/03/2021

വോട്ട് ലഭിക്കുന്നതിനായി എട്ടു മാസക്കാലത്തോളം കുഞ്ഞുങ്ങളുടെ അന്നം മുടക്കിയ സര്‍ക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ പൂഴ്ത്തി വച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതിയെന്ന് കരുതുന്ന ക്രൂരമായ മനോനിലയിലാണ് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ്.

മുന്‍ യു.പി.എ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി അനുസരിച്ചുള്ള ഭക്ഷ്യധാന്യമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമൊന്നുമല്ല. കുട്ടികളുടെ അവകാശമാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ വോട്ട് തട്ടാനായി എട്ടുമാസത്തോളം നിഷേധിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഭക്ഷ്യധാന്യം പൂഴ്ത്തി വച്ചത് എന്തിനായിരുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി നൽകണം

ഇത്തവണ വിഷു ഏപ്രില്‍ 14 നാണ്. വിഷുവിനുള്ള ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. അതും ഏപ്രില്‍ ആറ് കഴിഞ്ഞ് വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? അത്രയ്ക്ക് പ്രബുദ്ധരല്ലാത്തവരാണ് ജനങ്ങളെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? ഏപ്രില്‍ ആറിന് ശേഷം വിഷുക്കിറ്റ് നല്‍കിയാല്‍ കുഴപ്പമൊന്നും വരാനില്ല.

അതേ പോലെ മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ഏപ്രില്‍ മാസം വോട്ടെടുപ്പിന് മുന്‍പ് മുന്‍കൂട്ടി നല്‍കുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. ഇതും ഏപ്രില്‍ ആറിനു ശേഷം നൽകാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് എല്ലാം ഏപ്രില്‍ ആറിന് ശേഷം നല്‍കണമെന്നാണ്.

ഭക്ഷ്യധാന്യവും പെൻഷനും ജനങ്ങളുടെ അവകാശമാണ്. അല്ലാതെ ഔദാര്യമല്ല. ഭക്ഷ്യധാന്യങ്ങൾ സമയത്തിനു നൽകാതെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നൽകിയാൽ വോട്ട് കിട്ടുമെന്ന ചിന്ത ജനങ്ങളുടെ വിവേചനബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും ഇടതു മുന്നണി ഇപ്പോഴത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല.

22/03/2021
21/03/2021

ചേർത്ത് പിടിക്കാൻ....😍

21/03/2021

മതേതര ഇന്ത്യയുടെ രാജകുമാരൻ നാളെ കേരളത്തിൽ

Photos from Vote for Firoz Kunnamparabil's post 20/03/2021

ലോകോത്തരവും ഐശ്വര്യ പൂർണ്ണവുമായ ഒരു കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് യു.ഡി.എഫ് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന ജനകീയ മാനിഫെസ്റ്റോ.

കേരളത്തിന്റെ സമഗ്രവികസനവും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതിയാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവ നടപ്പിലാക്കാനുള്ള ജനവിധിയാണ് യു.ഡി.എഫ് കേരള ജനതയോട് അഭ്യർത്ഥിക്കുന്നത്.

വിവിധ മേഖകളെ സമഗ്രമായി സ്പർശിക്കുന്നതാണ് പ്രകടനപത്രിക. ജനങ്ങളിൽ നിന്ന് ആശയം സ്വീകരിച്ച് അവരുടെ അഭിലാഷങ്ങൾക്കനുസരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി, 3000 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റുകൾ, വിവിധ മേഖലയിലുള്ളവർക്ക് സാമ്പത്തിക-വായ്പാ സഹായം, സുതാര്യമായ ഭരണസംവിധാനം, കേരളത്തിന്റെ സമഗ്രവികസനം തുടങ്ങിയവ യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.

പ്രകടനപത്രികയിലെ ഏതാനും വാഗ്ദാനങ്ങൾ ഇതോടൊപ്പം പങ്കുവയ്ക്കുന്നു.

20/03/2021
Photos from Firos Kunnamparambil  International's post 19/03/2021
19/03/2021

കൂടെ ഉണ്ടാകണം.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം. നാളിതുവരെ നിങ്ങളിൽ ഒരുവനായി നിങ്ങളുടെ പിന്തുണയോടെ ജാതി,മത, രാഷ്ട്രീയ പരിഗണനകൾ കൂടാതെ എന്നാൽ കഴിയും വിധം അർഹതപ്പെട്ടവരിലേക്ക് സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന വിശ്വാസം എനിക്കുണ്ട്. ഏറ്റെടുത്തിരിക്കുന്ന പുതിയ ധൗത്യം വിജയം കണ്ടാൽ മണ്ഡലത്തിലെയും നാടിന്റെയും സമഗ്ര വികസനത്തിനും ആരോഗ്യ മേഖലയിൽ നിർധന രോഗികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളിലും എന്റെ സേവനങ്ങളും ഇടപെടലുകളും ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു.........

19/03/2021

KT ജലീലിനേയും ഫിറോസ് കുന്നും പറമ്പിലിനേയും താരതമ്യം ചെയ്യുന്നവരോട് KT ജലീ ലെന്ന മന്ത്രി രാഷ്ട്രീയ വിരോധത്താൽ കിഡ്നി രോഗികൾക്കുള്ള സഹായം തടഞ്ഞ വാർത്തയാണ് താഴെ കാണുന്നത് ഇത് പോലെ ജലീലിൻ്റെ അഹങ്കാരത്തിലും ധിക്കാരത്തിലും പാവപ്പെട്ട രോഗികൾ വരെ വളരേയേറെ കഷ്ടപ്പെട്ട നിരവധി സംഭവങ്ങളുണ്ട് എന്നാൽ ഫിറോസാകട്ടെ തൻ്റെ ജീവിതം തന്നെ പാവപ്പെട്ട രോഗികൾക്കും കഷ്ടതയനുഭവിക്കുന്നവർക്കും വേണ്ടി സമർപ്പിച്ച വലിയ മനസ്സിനുടമയാണ് .
സർക്കാർ നൽകേണ്ട സഹായങ്ങൾ വിരോധം കാരണം ഒരു മന്ത്രി രോഗികളെ ബുദ്ധിമുട്ടിക്കാനുപയോഗിച്ചു നിൽക്കുന്ന സമയത്തു പാവപ്പെട്ട പ്രതീക്ഷ നഷ്ടപ്പെട്ട അനേകം പേർ ഫിറോസെന്ന മനുഷ്യനിലൂടെ ജീവിതത്തിലേക്ക് കയറി വന്നത് നമുക്ക് കാണാനാകും

അത് കൊണ്ട് തന്നെ ഫിറോസ് കുന്നും പറമ്പിൽ MLA ആയാൽ അത് നാടിന് മൊത്തത്തിൽ ഗുണമാകുമെന്നതിൽ സംശയമില്ല

18/03/2021
Photos from Vote for Firoz Kunnamparabil's post 18/03/2021

അനുഗ്രഹങ്ങളും ആശീവാദങ്ങളും ഏറ്റുവാങ്ങി ഇന്നത്തെ പര്യടനം ആരംഭിച്ചു.......

18/03/2021

CPIM -RSS ബന്ധം പരസ്യമായി വ്യക്തമാക്കി RSS നേതാവ് രാഹുൽ ഈശ്വർ, തവനൂരിൽ KT ജലീൽ ബിജെപി നേതാവ് രവി തേലത്തുമായി ഉണ്ടാക്കിയ കരാർ ജനങ്ങൾ മനസിലാക്കുക..

16/03/2021
16/03/2021
16/03/2021

പാവങ്ങളുടെ പടത്തലവൻ..✌️❤️
തവനൂരിൽ..😎

16/03/2021

തവന്നൂരിന്റെ മണ്ണിൽ തുടങ്ങി കഴിഞ്ഞു....😋😎💪

16/03/2021
16/03/2021

3 മണിക്ക് ഫിറോസ് കുന്നംപറമ്പിൽ വട്ടകുളം കോൺഗ്രസ്‌ ഓഫീസിൽ എത്തും

തവനൂർ

Want your organization to be the top-listed Government Service in Ponnani?
Click here to claim your Sponsored Listing.

Website

Address

Ponnani
Other Political Organizations in Ponnani (show all)
UDSF MTM UC UDSF MTM UC
Veliancode
Ponnani

പ്രതിസന്ധിയുടെ കാലത്തെ പ്രത്യാശയുട?

Cyber Congress Maranchery Cyber Congress Maranchery
Maranchery
Ponnani, 679581

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സൈബർ പോരാളികൾ

White guard ponnani White guard ponnani
Ponnani, 679586

AISF Ponnani Mandalam Committee AISF Ponnani Mandalam Committee
Ponnani
Ponnani, 679586

ALL INDIA STUDENTS FEDERATION

CPIM Cheruvaikkara LC CPIM Cheruvaikkara LC
Ponnani

സിപിഐ (എം) ചെറുവായ്ക്കര ലോക്കൽ കമ്മിറ

Sabz-e Awaaz Sabz-e Awaaz
Perumpadappu
Ponnani, 679580

ഹരിത രാഷ്ട്രീയത്തിന്റെ ഇടറാത്ത ശബ്‌?

SDPI വെളിയങ്കോട് പഞ്ചായത്ത് SDPI വെളിയങ്കോട് പഞ്ചായത്ത്
Ponnani

ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം

DYFI Ezhuvathiruthy WEST DYFI Ezhuvathiruthy WEST
Ezhuvathiruthi
Ponnani

Sfi Ezhuvathiruthy Sfi Ezhuvathiruthy
SFI IZHUVATHIRUTHI LOCEL COMMITTEE
Ponnani, 679577

സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം �

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി
Ponnani Dyfi
Ponnani, 679577

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റ

Vote For Samadani #VoteforSamadani Vote For Samadani #VoteforSamadani
Ponnani

എല്ലാവരും Vote For Samadani ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ഫോളോ ചെയ്യുക 💚💚💚💚💚🔥🔥 🧡🧡🤍🤍💚