Cyber Congress Maranchery

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സൈബർ പോരാളികൾ

18/07/2023

ആ പുഞ്ചിരി ഓർമ്മകളിലേക്ക് മറഞ്ഞു

മലയാളിയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗം ആണ് ഉമ്മൻ ചാണ്ടി. ജന നായകൻ എന്ന വാക്കിന്റെ ശരിയായ അർഥം ആയിരുന്നു ഉമ്മൻ ചാണ്ടി.

പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവായിരുന്നു. ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ. അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി. നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മൻ ചാണ്ടി.

അദ്ദേഹം ആരോടും മോശം വാക്കുകൾ പറഞ്ഞില്ല. ആരോടും വൈരാഗ്യം വച്ചു പുലർത്തിയില്ല, എല്ലാ ചോദ്യങ്ങളോടും ഒരു പുഞ്ചിരിയോടെ മറുപടി നൽകുമായിരുന്നു.

തന്നെ കുറിച്ചു ചിന്തിക്കാത്ത ഒരു മനുഷ്യൻ, നല്ല വസ്ത്രം വേണം എന്നില്ല, മുടി ചീകി ഒതുക്കണം എന്നില്ല, ഉറങ്ങണം എന്നില്ല, നല്ല ഭക്ഷണം വേണം എന്നില്ല, നല്ല വാഹനമോ വീടോ വലിയ സൗകര്യങ്ങളോ വേണം എന്നില്ല. എവിടെയും ഉമ്മൻ ചാണ്ടി പരാതികൾ ഇല്ലാതെ സന്തോഷത്തോടെ ഇരിക്കുമായിരുന്നു.

വ്യക്തി ജീവിതം എന്ന ഒന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് പോലും സംശയിച്ചു പോകുന്ന അത്രയും രാവും പകലും ആ മനുഷ്യൻ ആളുകളും ആയി സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു കൊണ്ടേ ഇരുന്നു.

ഒരു ആൾകൂട്ടത്തിൽ ഏറ്റവും പതിയെ സംസാരിക്കുന്ന മനുഷ്യൻ ഉമ്മൻ ചാണ്ടി ആയിരിക്കും.

ഒരു ആൾകൂട്ടത്തിൽ ഏറ്റവും കുറച്ച് സൗകര്യങ്ങൾ ആവശ്യം ഉള്ള ആൾ ഉമ്മൻ ചാണ്ടിയായിരിക്കും.

ഒരു ആൾകൂട്ടത്തിൽ ഏറ്റവും അവസാന വ്യക്തിയോട് പോലും സൗമ്യതയോടെ സംസാരിക്കുന്ന മനുഷ്യൻ ഉമ്മൻ ചാണ്ടി ആയിരിക്കും.

നിയമ സഭയിൽ, മാധ്യമ വിചാരണകളിൽ വളരെ മോശം വാക്കുകളോട് പോലും ഉമ്മൻ ചാണ്ടി പ്രതികരിച്ചത് മാന്യതയുടെ അതിരുകൾ വിടാത്ത വാക്കുകൾ ഉപയോഗിച്ച് കൊണ്ട് മാത്രമായിരുന്നു.

ഏതൊരു പ്രശ്നത്തിലും ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കുമായിരുന്നു. പല നേതാക്കളും ഒരു ശുപാർശ കത്ത് നൽകാൻ നൂറായിരം പ്രാവശ്യം ചിന്തിക്കുമ്പോൾ ഉമ്മൻ ചാണ്ടി കാര്യങ്ങൾ ബോധ്യപ്പെട്ടാൽ കത്ത് നൽകാൻ ഒട്ടും അമാന്തിച്ചിരുന്നില്ല. അത് കൊണ്ട് എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടായാൽ പോലും..

മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് അദ്ദേഹത്തെ ഏറ്റവും നീചമായി ആക്രമിച്ച രാഷ്ട്രീയ നേതാക്കൾ, മാധ്യമങ്ങൾ എന്നിവരോട് ഒരാളോടും അദ്ദേഹം പ്രതികാര ബുദ്ധിയോടെ പെരുമാറിയില്ല. ഒരാവശ്യം പറഞ്ഞാൽ സഹായിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാണ്. എന്ത് വിമർശനം വന്നാൽ പോലും ഒരാളെ സഹായിക്കുന്നതിനാണ് ആണ് ഉമ്മൻ ചാണ്ടി പ്രാധാന്യം നൽകുക.

രാവേറെ ചെല്ലുമ്പോൾ, കിടക്കയിലേക്ക് വീഴുന്നതിന്റെ തൊട്ട് മുമ്പ് വരെ ആൾക്കൂട്ടത്തിന്റെ ഭാഗം ആയിരുന്ന മനുഷ്യൻ ഇനി ആളും ആരവവും ഇല്ലാത്ത ലോകത്തേക്ക് യാത്രയാവുകയാണ്.

കണ്ണീരോടെ വിട ചൊല്ലുന്നു.

18/03/2023
10/01/2023

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട്‌ ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന

ഖദർ ചലഞ്ച്

ഈ സദുദ്യമത്തിൽ പങ്കാളിയാവുക.

Contact :8075917084
8136912913
9846773411
9961106479

08/08/2022

മന്ത്രി റിയാസിന്റെ വസ്തുതകളുടെ പൊള്ളത്തരങ്ങൾ 👎😡
തെളിവുകൾ നിരത്തി മറുപടിയുമായി പ്രതിപക്ഷ നേതാവ് 💥💥💥💥💥

10/07/2022

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ

08/06/2022

പുള്ളി സത്യമേ പറയു... 😝😝

07/06/2022

'ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണ്ണം കടത്തിയത് എന്നുള്ളത് ചരിത്രത്തിലാദ്യമാണ്. ആരോപണം തെറ്റാണെന്ന് തെളിയും വരെ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണം.';കെ സുധാകരന്

25/05/2022

കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി 😂

വധം 🔥

മാധ്യമങ്ങളോട് ഒരു കാര്യം ഓർമപ്പെടുത്താം

സിപിഎമ്മിനെ താങ്ങിപ്പിടിച്ചുകൊണ്ട് യു ഡി എഫിന്റെ നേതാക്കന്മാരോട് ചൊറിയാൻ നിൽക്കണ്ട, തിരിച്ചു ആ സ്പോർട്ടിൽ തരും ദാ ഇതുപോലെ ✌️

Ramesh Chennithala❤️

Photos from Cyber Congress Maranchery's post 01/05/2022
Photos from Cyber Congress Maranchery's post 01/05/2022

Rich Indian കൊറിയർ സർവ്വീസ് തുടങ്ങിയതായി അറിയിക്കുന്നു, മാറഞ്ചേരി വില്ലേജ് പരിതിയിലുള്ള ആളുകൾ ശ്രദ്ധിക്കുമെന്ന് പ്രതിക്ഷിക്കുന്നു --

01/05/2022

ഓർമ ചിത്രം
കൊറോണയുടെ ഭാഗമായിട്ടുള്ള കോറൻ റയിൻ ദിനങ്ങളിൽ - 2020 "

28/04/2022
27/04/2022
24/04/2022

രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഒരു പോലെ സ്വീകാര്യനും ആദരണീയനുമായിരുന്ന മുൻ മഹാരാഷ്ട്ര ഗവർണർ കെ ശങ്കരനാരായണൻ വിട പറഞ്ഞു.
എല്ലാ മേഖലകളിലും കഴിവുകൊണ്ടും ആത്മാർത്ഥതകൊണ്ടും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഭരണ പക്ഷത്തായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും ഘടകകക്ഷികളെ കൂട്ടിയിണക്കി സുഗമമായി കോൺഗ്രസ്‌ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള നയചാതുര്യവും ക്ഷമയും കാണിച്ച യുഡിഎഫ് കൺവീനർമാരിൽ പ്രമുഖനായിരുന്നു.

സംസ്ഥാന ഗവർണർ, ധന മന്ത്രി, നിയമസഭാംഗം തുടങ്ങി നിരവധി മേഖലകളിൽ നിസ്വാർത്ഥ സേവനം കാഴ്ച വെച്ചു കടന്നു പോയ പ്രിയ നേതാവിന് ആദരാഞ്ജലികൾ....

Photos from Cyber Congress Maranchery's post 23/04/2022

"ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല" എന്ന് സിപിഎമ്മുകാർ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കൽ പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് ആ പാർട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റർ മാത്രം അകലെ ഒരു സിപിഎമ്മുകാരനെ കൊന്ന കേസിലെ ആർഎസ്എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത്! പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാൻ പുറത്തുനിന്ന് രണ്ട് പാർട്ടി സഖാക്കൾ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സിപിഎമ്മിൽ വലിയ വിഭാഗീയതയുണ്ടായതും അത് വളർന്ന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓർമ്മയിലുണ്ട്.

മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയിൽ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആർഎസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കിൽ അതിനയാൾക്ക് ധൈര്യം പകർന്നതാരാണ്?

ഒന്നുകിൽ ഇരുവശത്തേയും ഉന്നത നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആർഎസ്എസ് ബന്ധം, അല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഗ്രൂപ്പ് വഴക്ക്.

ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിക്കണം.

24/03/2022

ജയിപ്പിച്ച്‌ വിട്ട ജനങ്ങളുടെ കയ്യിൽ നിന്നും തന്തക്ക്‌ വിളി കേൾക്കാൻ വേണം ഒരു യോഗം.

കേരള രാഷ്ട്രീയത്തിൽ ഒരു മുഖ്യമന്ത്രിക്കും ഇത്‌ പോലൊരു അപ്പൻ വിളി കേൾക്കേണ്ടി വന്നിട്ടുണ്ടാകില്ല

പിണറായിക്കാലം

:D :D :D

03/03/2022

ഓരോ ഇന്ത്യാക്കാരന്റെയും അഭിമാനദിനമാണിന്ന്.
ലോകം ഒരു യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറുകളുടെ നിലപാടും നരേന്ദ്രമോദിയുടെ നിലപാടുരാഹിത്യവും തമ്മില്‍ താരതമ്യം ചെയ്യപ്പെടേണ്ട ദിവസം എന്നും വിശേഷിപ്പിക്കാം.

1967 മാര്‍ച്ചിലാണ് ഇന്ത്യ ബഹിരാകാശ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ശീതയുദ്ധകാലത്ത് അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ ലോകം രണ്ട് ചേരിയായി മാറിയപ്പോള്‍ ഇരു ചേരികളിലും പങ്കെടുക്കാതെ മാറി നിന്ന് ഇന്ത്യയുടെ നേതൃത്വത്തിലാണ് ചേരിചേരാ പ്രസ്ഥാനം ആരംഭിച്ചത്. ശീതയുദ്ധം അതീവ രൂക്ഷമായി തുടരുന്ന സാഹചര്യമായിരുന്നു ഇത്. ബഹിരാകാശ സാങ്കേതിക വിദ്യകള്‍ കൂടുതലായി പുരോഗമിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തി വന്‍തോതില്‍ ആയുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്ന ചിന്ത ലോകത്തെ ആകമാനം ആശങ്കപ്പെടുത്തി.

ശീതയുദ്ധത്തിന്റെ സാഹചര്യവും ഇത്തരം നൂതനമായ സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തിയ ഭീഷണിയും ലോകത്തിനാകമാനം വലിയ അപകടം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഭ്രമണപഥങ്ങളിലോ മറ്റ് ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളിലോ ആണവായുധങ്ങള്‍ വിലക്കുന്നതിനായി ഒടമ്പടിയുണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അപകടകരമായ ഈ സാഹചര്യത്തെ എല്ലാവരെയും ബോധ്യപ്പെടുത്തുവാനും നെഹ്‌റുവിന് സാധിച്ചു. തുടര്‍ന്ന് 1967 ജനുവരി 27 ന് മോസ്‌കോ, ലണ്ടന്‍, വാഷിങ്ങ്ടണ്‍ എന്നിവിടങ്ങളിലായി ഈ കരാറില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ചു. 1967 മാര്‍ച്ച് 3ാം തിയ്യതി ഇന്ത്യ കരാറില്‍ ഒപ്പുവെച്ചു. നാളിതുവരെ 107 ലോകരാഷ്ട്രങ്ങളാണ് ഈ ബഹിരാകാശ ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

രണ്ടാമത്തെ പ്രത്യേകതയും ഭാരതം ലോകത്തിന് മുന്നില്‍ കാണിച്ച മാതൃകയെ കുറിച്ച് തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച, ലോകത്തിലെ ഒരു ശാക്തിക ചേരിയോടുമൊപ്പം ചേരില്ലെന്ന് പ്രഖ്യാപിച്ച ചേരി ചേരാ പ്രസ്ഥാനത്തിന്റെ ഏഴാമത് ഉച്ചകോടി നടന്നത് 1983 മാര്‍ച്ച് 3ാം തിയ്യതി ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന് പുറണെ യോഗോസ്ലാവ്യന്‍ പ്രസിഡണ്ട് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഗമാനല്‍ അബ്ദുന്നാസര്‍ എന്നിവരാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.

01/03/2022

ബ്രിട്ടീഷുകാര്‍ക്ക് ശേഷം ഇന്ത്യന്‍ റെയില്‍വേക്ക് എന്തു വളര്‍ച്ചയുണ്ടായി എന്ന ചോദ്യത്തിന് ഇന്ന് വീണ്ടും ഉത്തരമുണ്ട്.

ഇന്ത്യയിലെ ആദ്യ അതിവേഗ തീവണ്ടിയായ ഹൗറ ന്യൂഡല്‍ഹി ട്രെയിന്‍ (രാജധാനി എക്‌സ്പ്രസ്സ്) ഓടിത്തുടങ്ങിയത് 1969 മാര്‍ച്ച് 1ാം തിയ്യതിയാണ്. മണിക്കൂറില്‍ 130 കിലോമീറ്ററായിരുന്ന രാജധാനി എക്‌സ്പ്രസ്സിന്റെ വേഗത.

കാവേരി ജലം പങ്കിട്ടെടുക്കുന്നതിനായി കാവൈരി സര്‍ക്കിള്‍ രൂപീകരിച്ചത് 2008 മാര്‍ച്ച് 1ാം തിയ്യതിയാണ്. 30 ടി എം സി ജലമാണ് കാവേരി ട്രിബ്യൂണല്‍ സംസ്ഥാനത്തിന് അനുവദിച്ചത്. വയനാട്ടിലെ കബനി നദിയില്‍ നിന്ന് 21 ടി എം സി ജലവും, പാലക്കാട് അട്ടപ്പാടിയിലെ ഭവാനി നദിയില്‍ നിന്ന് ആറ് ടി എം സി ജനവും, ഇടുക്കിയിലെ പമ്പാറില്‍ നിന്ന് മൂന്ന് ടി എം സി ജലവുമാണ് ട്രിബ്യൂണല്‍ സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ ഇത് ഇന്ന് വേണ്ട രീതിയില്‍ കേരളം ഉപയോഗപ്പെടുത്തുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട്് കാരാപ്പുഴ, ബാണാസുര സാഗര്‍, നൂല്‍പ്പുഴ, മച്ചാട്, തിരുനെല്ലി, ഞാണ്ടാര്‍, പെരിങ്ങത്തുപ്പുഴ, കടമാന്‍ തോട്, ചേക്കാട്, ചാണ്ടാലിപ്പുഴ, അഗളി, തുടുക്കി, പന്തത്തോട്, ചെങ്ങല്ലൂര്‍, വട്ടവട എന്നീ പദ്ധതികളില്‍ ഒന്നും പോലും ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടില്ല എന്നത് ഖേദകരമാണ്.

ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് സംസ്ഥാനമായി സിക്കിമിനെ അംഗീകരിച്ചു.

ദേശീയ ആറ്റോമിക് എനര്‍ജി കമ്മീഷന്‍ നിലവില്‍ വന്നത് 1958 മാര്‍ച്ച് 1നാണ്. 1954 ഓഗസ്റ്റ് 3 ന് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ പ്രധാനമന്ത്രിയുടെ കീഴില്‍ ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പ് രൂപീകൃതമാവുകയും പിന്നീട് 1958 മാര്‍ച്ച് 1 ന് ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിന്റെ കീഴില്‍ ആറ്റോമിക് എനര്‍ജി കമ്മീഷന്‍ നിലവില്‍ വരികയുമായിരുന്നു.

26/02/2022

ലോകം ദര്‍ശിച്ച ഏറ്റവും വലിയ കാര്‍ഷിക കടം എഴുതിത്തള്ളല്‍ നടത്തിയ മന്‍മോഹന്‍സിംഗ് സര്‍ക്കാറിന്റെ നടപടിയുടെ ഓര്‍മ്മദിനമാണിന്ന്.

രാജ്യത്തെ കര്‍ഷകരുടെ 52500 കോടി രൂപയാണ് 2008ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എഴുതി തള്ളിയത്. അംബാനിമാരുടേയും അദാനിമാരുടെയും, മല്യമാരുടേയും കടങ്ങള്‍ എഴുതിത്തള്ളുകയും കര്‍ഷകര്‍ ജീവിക്കാനായി നടത്തുന്ന സമരങ്ങളുടെ ഇടയിലേക്ക് വാഹനമിടിച്ച് കയറ്റി കൊലചെയ്യുകയും ചെയ്യുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ നയങ്ങളും കോണ്‍ഗ്രസ്സ് സര്‍ക്കാറുകളുടെ നയങ്ങളും തമ്മില്‍ താരതമ്യം ചെയ്യേണ്ട കാലം കൂടിയാണിത്. കുറ്റം പറയരുതല്ലോ, 2008ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതി തള്ളിയപ്പോള്‍ ഇന്നത്തെ കേരള മുഖ്യമന്ത്രിയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയന്‍ പറഞ്ഞത് കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ ആഗോളവത്കരണ നടപടികള്‍ക്ക് ഉദാഹരണമാണിത് എന്നാണ്. എന്താണ് അദ്ദേഹം അന്ന് ഉദ്ദേശിച്ചതെന്ന് അന്നും ഇന്നും നാട്ടുകാര്‍ക്ക് മനസ്സിലായിട്ടുമില്ല.

കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ നടപ്പിലാക്കിയ അസംഖ്യ കാര്‍ഷിക ഇടപെടലുകളില്‍ ഒന്നാണ് കര്‍ഷ കടം എഴുതിത്തള്ളല്‍. ഇതിന് ശേഷം പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ 24000 കോടിയുടെ കാര്‍ഷിക കടവും, കര്‍ണ്ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാര്‍ 10242 കോടിയുടെ കാര്‍ഷിക കടവും എഴുതിത്തള്ളുകയുണ്ടായി. ആരാണ് കര്‍ഷകരോടൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ദിനവും ഇത്തരം നടപടികളും.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത് 2000 ഫെബ്രുവരി 26ന് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറാണ്.

ഇന്ത്യയിലെ ആദ്യ കൈറ്റ് മ്യൂസിയം (പട്ടം മ്യൂസിയം) ഉദ്ഘാടനം ചെയ്യപ്പെട്ടത് 1975 ഫെബ്രുവരി 26ന് അഹമ്മദാബാദിലാണ്. ശങ്കര്‍ സെന്റര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഉപഗ്രഹ വിക്ഷേപണ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ ദിനം കൂടിയാണിന്ന്. 1984 ഫിബ്രുവരി 16നാണ് ഇന്ത്യ ഇന്‍സാറ്റ് 1-ഇ വിക്ഷേപിച്ചത്. വിവിദോദ്ദേശ സാറ്റലൈറ്റ് ആയ ഇന്‍സാറ്റ് 1 ഇ യുടെ വിക്ഷേപണം ഇന്ത്യയെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ലോകരാജ്യങ്ങളിടെ ശ്രദ്ധയില്‍ ഒരിക്കല്‍ കൂടി കൊണ്ടുവന്നു.

24/02/2022

അത്ഭുതത്തോടെയാണ് ഇന്നത്തെ ദിവസ ചരിത്രം പങ്കുവെക്കുന്നത്. അത്രയേറെ ഇടപെടലുകളാണ് ഫെബ്രുവരി 24ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ വാഹന വിപണിയെ അടിമുടി മാറ്റിയ ഇടപെടലിന് ഇന്ദിരാഗാന്ധി തുടക്കം കുറിച്ച ദിവസത്തിന്റെ ഓര്‍മ്മയാണിന്ന് പങ്കുവെക്കാനുള്ളത്. 1981 ഫെബ്രുവരി 24ാം തിയ്യതിയാണ് കാര്‍വിപണിയിലെ സാധാരണക്കാരന്റെ വാഹനമായ മാരുതിക്ക് തുടക്കം കുറിക്കപ്പെട്ടത്. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനമായിട്ടാണ് തുടക്കം കുറിച്ചത്.

1982ല്‍ ജപ്പാനിലെ കാര്‍നിര്‍മാണ രംഗത്തെ അന്നത്തെ ഭീമന്മാരായിരുന്ന സുസുക്കിയുമായി വാഹന നിര്‍മാണ കരാറില്‍ ഒപ്പുവെച്ചു. ഇതോടെ മാരുതി സുസുക്കി എന്ന രേ് കൈവന്നു. 1983ല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ മാരുതി 800 പുറത്തിറങ്ങി. ഇന്ദിരാഗാന്ധിയായിരുന്നു വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. സമ്പന്നന്മാര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന വാഹനം എന്ന നിലയില്‍ നിന്ന് ആര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുന്ന വാഹനം എന്ന അവസ്ഥയിലേക്ക് കാറുകളെ മാറ്റിയെടുത്തത് ഇന്ദിരാഗാന്ധിയുടെ ഈ ഇടപെടലായിരുന്നു. 2018 ല്‍ ഇന്ത്യയില്‍ രണ്ട് കോടി കാറുകള്‍ വില്‍ക്കുക എന്ന ലക്ഷ്യവും മാരുതി പൂര്‍ത്തീകരിച്ചിരുന്നു.

കാര്‍ഷിക മേഖലയിലും കാര്‍ഷിക വിദ്യാഭ്യാസ മേഖലയിലും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിതമായത് 1971 ഫെബ്രുവരി 24ാം തിയ്യതിയതാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉന്നത പഠനത്തിനും, ഗവേഷണത്തിനും ഇന്ന് ഏറ്റവും ആധികാരികമായ സ്ഥാപനമായി പരിഗണിക്കപ്പെടുന്നത് തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയില്‍ സ്ഥിതിചെയ്യുന്ന കാര്‍ഷിക സര്‍വ്വകലാശാലയാണ്.

അന്നത്തെ യു ജി സി ചെയര്‍മാനായിരുന്ന ഡോ. ഡി. എസ് കോത്താരിയുടെ നേതൃത്വത്തില്‍ രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ കമ്മീഷന്റെ (11964-66) ശുപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനത്തും ഓരോ കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിതമായത്. ഇതിന്‌റെ ഭാഗമായാണ് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി 1971 ലെ ആക്റ്റ് 33 പ്രകാരം 1971 ഫെബ്രവരി 24 ഈ സ്ഥാപനം സ്ഥാപിതമായത്. 1972 ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 71 ലെ കെ എ യു നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് വെള്ളായണിയിലെ അഗ്രിക്കള്‍ച്ചറല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും, മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസും കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കൊണ്ടുവന്നത്. 2011ല്‍ കാര്‍ഷിക സര്‍വ്വകലാളാസയെ കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിങ്ങനെ മൂന്നായി വിഭജിച്ചു.

ഇ എസ് ഐ (എംപ്ലൈസീയ്‌സ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം) യാഥാര്‍ത്ഥ്യമായത് 1952 ഫെബ്രവരി 24ാം തിയ്യതിയാണ്. ജവഹര്‍ലാല്‍ നെഹ്്‌റുവിന്റെ താല്‍പര്യപ്രകാരമാണ് ഇത് യാഥാര്‍ത്ഥ്യമായത്. ഇന്നും സര്‍ക്കാര്‍ ഇതര മേഖലയിലുള്‍പ്പെടെ തൊഴിലെടുക്കുന്നവര്‍ക്ക് ഇസ് എസ് ഐ ആനുകൂല്യത്തിലൂടെ ചികിത്സ ലഭിക്കുന്നത് വലിയ ആശ്വാസമാണ്.................................
സേവന നികുതിയിലും എക്‌സൈസ് തീരുവയിലും ഗണ്യമായ ഇളവ് 2009 ഫെബ്രുവരി 24ന് മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച 250 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഉപയോഗിക്കാവുന്ന സര്‍ഫേസ് ടു സര്‍ഫേസ് മിസൈലായ പ്രിത്ഥി വിജയകരമായി പരീക്ഷിച്ചത് 1988 ഫെബ്രുവരി 24നാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ലോകത്ത് ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കിയ അഞ്ചാമത്തെ രാഷ്ട്രം എന്ന അംഗീകാരം ഇതോടെ ഇന്ത്യക്ക് ലഭിച്ചു.

22/02/2022

ഇന്ധന-ഖനന മേഖലയില്‍ രാജ്യം ദര്‍ശിച്ച വന്‍ മാറ്റത്തിന് വഴിയൊരുക്കിയ ദിവസത്തിന്റെ ഓര്‍മ്മയാണിന്നു പങ്കുവെക്കാനുള്ളത്.

2007 ഫെബ്രുവരി മാസം 22ാം തീയതിയാണ് ജാര്‍ഖണ്ഡിലെ ധന്‍ബാദ് കേന്ദ്രീകരിച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആന്റ് ഫ്യുവല്‍ റിസര്‍ച്ച് (CIMFR) ന് മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ രൂപം നല്‍കിയത്. കല്‍ക്കരിയുടെ ഖനനവും അനുബന്ധമായ ഗവേഷണവും നടത്തുക എന്നതാണ് പ്രസ്തുത സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം തന്നെ മറ്റ് ഊര്‍ജ്ജ ദായകമായ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ഖനനവും ഈ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷയുടെ വളര്‍ച്ച, സ്ഥിരത എന്നിവ ഉറപ്പ് വരുത്തുവാന്‍ CIMFR ന്റെ രൂപീകരണം സഹായകമായി. ധാതു അധിഷ്ഠിത വ്യവസായങ്ങളുടെ പുരോഗതിക്കായുള്ള ഇടപെടലുകളും ഈ സ്ഥാപനത്തിലൂടെ നടത്തപ്പെടുന്നു.

ഇന്ത്യയുടെ തദ്ദേശീയമായ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച ദിവസമെന്ന് അനൗപചാരികമായി വിശേഷിപ്പിക്കാവുന്ന ദിവസമാണിന്ന്.
1969 ഫെബ്രുവരി 22നാണ് ഇന്ത്യ ആദ്യമായി തദ്ദേശിയമായി വികസിപ്പിച്ചെടുത്ത പെന്‍സില്‍ റോക്കറ്റ് വിക്ഷേപിച്ചത്. കേവലം 10 കി. ഗ്രാം മാത്രമായിരുന്നു ഇതിന്റെ ഭാരം. ഏതാനും കിലോഗ്രാം മാത്രം ഭാരമുള്ള പ്രൊപ്പല്ലന്റുകളെയും വഹിച്ച് കുറച്ച് കിലോമീറ്ററുകള്‍ വിജയകരമായി സഞ്ചരിച്ചുകൊണ്ടായിരുന്നു പെന്‍സില്‍ റോക്കറ്റ് ദൗത്യം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ തുടക്കം അവിസ്മരണീയമായ ഒരുയാത്രയുടെ എളിയ തുടക്കം കൂടിയായിരുന്നു. ആദ്യ പരീക്ഷണത്തിന് ശേഷം ഐ എസ് ആര്‍ ഒ യ്ക്ക് തുടര്‍ച്ചയായ വലിയ പരീക്ഷണങ്ങളും വന്‍ വിജയകഥകളും പങ്കുവെക്കാനുള്ള അവസരങ്ങളാണ് തുടര്‍ച്ചയായി പില്‍ക്കാലത്ത് ലഭിച്ചത്.

ഏഷ്യയിലെ ആദ്യ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക് തെന്മലയില്‍ ആരംഭിച്ചു.

20/02/2022

ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നപ്പോഴും മന്‍മോഹന്‍സിങ്ങിൻ്റെ കാലത്ത് എങ്ങിനെ പിടിച്ചുനിന്നു എന്നതിന്റേയും നരേന്ദ്രമോദിയുടെ കാലത്ത് ഇന്ധന വില എന്തുകൊണ്ട് കുതിച്ചുയരുന്നു എന്നതിന്റെയും ആശങ്കയ്ക്ക് ഉത്തരം ലഭിക്കുന്ന ചര്‍ച്ചകള്‍ ആരംഭിക്കേണ്ട ദിവസമാണിന്ന്.

എണ്ണ ഉത്പാദന രംഗത്ത് രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതിയ സുദിനത്തിന്റെ ഓര്‍മ്മയാണിന്ന് പങ്കുവെക്കാനുള്ളത്. ബോംബെ ഹൈയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം ആരംഭിച്ചത് 1976 ഫെബ്രുവരി 20ാം തിയ്യതിയാണ്. ഇന്ന് മുംബൈ ഹൈ എന്നറിയപ്പെടുന്ന ഈ എണ്ണപ്പാടം മുംബൈയില്‍ നിന്ന് ഏകദേശം തൊണ്ണൂറ് നോട്ടിക്കല്‍ മൈല്‍ അകലത്ത് പുറം കടലിലാണ് സ്ഥിതിചെയ്യുന്നത്. രണ്ട് ബ്ലോക്കുകളായണ് ഈ എണ്ണപ്പാടത്തെ വേര്‍തിരിച്ചിരിക്കുന്നത്. മുംബൈ ഹൈ നോര്‍ത്ത്, മുംബൈ ഹൈ സൗത്ത് എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്.

1974ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശാനുസരണം ഖംഭാത് ഉള്‍ക്കടലില്‍ സമുദ്രപര്യവേക്ഷണം നടത്തിയ സംഘമാണ് മുംബൈ ഹൈ കണ്ടുപിടിക്കുന്നത്. തുടര്‍ന്ന് ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ എണ്ണ ഖനനത്തിനായി ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കാലത്ത് മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ഏഴായിരത്തി ഒരുനൂറ്റിതൊണ്ണൂറ്റിഏഴ് ബാരല്‍ ക്രൂഡ് ഓയില്‍ ആയിരുന്നു മുംബൈ ഹൈയിലെ ദിവസേനയുള്ള ശരാശരി ഉത്പാദനം. ഇന്ത്യയുടെ ആഭ്യന്തരം ക്രൂഡ് ഓയില്‍ ഉത്പാദനത്തിന്റെ പകുതിയും മുംബൈ ഹൈയില്‍ നിന്നായിരുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിന് ശേഷം വലിയ തകര്‍ച്ചയാണ് പ്രസ്തുത മേഖലയില്‍ സംഭവിച്ചത്. 2020ല്‍ അവസാനമായി പുറം ലോകത്തെ അറിയിച്ച ഉത്പാദനത്തിന്റെ നിരക്ക് ഒരു ദിവസം ഒരുലക്ഷത്തി എഴുപതിനായിരം ബാരല്‍ മാത്രമായിരുന്നു. അതായത് കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കാലത്തേതില്‍ നിന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം ഏകദേശം പകുതിയായി കുറഞ്ഞു എന്നര്‍ത്ഥം. എന്തുകൊണ്ടാണ് അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് 150 എത്തിയപ്പോഴും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ 70 രൂപയ്ക്ക് പെട്രോള്‍ കൊടുത്തത് എന്നും ബി ജെ പി ഭരിക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വില വെറും 60ല്‍ എത്തിയിട്ടും എന്തുകൊണ്ട് മോദിക്ക് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊടുത്ത വിലയ്ക്ക് കൊടുക്കാനാവുന്നില്ല എന്ന ചോദ്യത്തിനും ഉത്തരം ഇതാണ്.

സ്വാതന്ത്ര്യാനന്തര ഭാരത്തിലെ 24ാമത്തെ സംസ്ഥാനമായി അരുണാചല്‍ പ്രദേശം രൂപീകരിക്കപ്പെട്ടത് 1987ലെ ഇന്നത്തെ ദിവസമാണ്. 1972വരെ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ ഏജന്‍സി എന്നായിരുന്നു ഈ ഭൂപ്രദേശം അറിയപ്പെട്ടത്. 1972ല്‍ ഈ പ്രദേശത്തെ കേന്ദ്രഭരണ പ്രദേശമായി അംഗീകരിക്കുകയും അരുണാചല്‍ പ്രദേശ് എന്ന് പുനര്‍ നാമകരണം ചെയ്യുകയുമായിരുന്നു.

19/02/2022

കമ്പ്യൂട്ടര്‍ വത്കരണവും, സൈനികശേഷി വര്‍ദ്ധിപ്പിക്കലും, കാര്‍ഷിക ഗവേഷണവുമെല്ലാം സമന്വയിച്ച നിരവധിയായ ഇടപെടലുകളുടെ ദിനമാണിന്ന്. ഒന്നാമത്തേതില്‍ നിന്ന് തുടങ്ങാം.

ബ്രിട്ടീഷുകാര്‍ ചെയ്തതിനപ്പുറം ഇന്ത്യന്‍ റെയില്‍വേയില്‍ എന്ത് വികസനം വന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കഴിഞ്ഞ പല ദിവസങ്ങളിലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ നിരയിലേക്ക് ഒന്നുകൂടി ഉയര്‍ത്തിക്കാണിക്കുകയാണ്. 1986 ഫെബ്രുവരി 19ാം തിയ്യതിയാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വെയില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയത്. സഖാക്കളോടൊപ്പം ചേര്‍ന്ന് ബി ജെ പി ക്കാരും കമ്പ്യൂട്ടറിനെതിരെ സമരം ചെയ്യുന്ന കാലത്താണിതെന്ന് കൂടി ഓര്‍ക്കണം. ലോകമെങ്ങും കമ്പ്യൂട്ടവര്‍ വത്കരണത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, ആ സമയത്താണ് ഇന്ത്യന്‍ റെയില്‍വേയില്‍ കമ്പ്യൂട്ടര്‍ വത്കരണം ആരംഭിച്ചത്. ബി ജെ പി യും ഇടതുപക്ഷവും ചേര്‍ന്ന് നടത്തിയ സമരപരമ്പരകളുടെ വേലിയേറ്റത്തിനിടയില്‍ രാജ്യത്തിന്റെ കമ്പ്യൂട്ടര്‍ മേഖലയിലെ വികസനം മറ്റ് പല മേഖലകളിലും തടസ്സപ്പെടുകയും താമസിക്കുകയും ചെയ്തു. ദീര്‍ഘവീക്ഷണമില്ലാത്ത ഇടതുപക്ഷത്തിന്റെ നയങ്ങളു സമരങ്ങളും മൂലം പതിറ്റാണ്ടുകളുടെ വികസന നഷ്ടമാണ് രാജ്യത്തിന് സംഭവിച്ചത്.

ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ കമ്പ്യൂട്ടര്‍വല്‍കൃത ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചത് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലായിരുന്നു. ഇതിന്റെ പ്രാരംഭഘട്ട നടപടികള്‍ 1985ല്‍ തന്നെ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഘട്ടം ഘട്ടമായി രാജ്യത്തെ മുഴുവന്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളും കമ്പ്യൂട്ടര്‍വല്‍കൃതമാവുകയും ചെയ്തു. 1990ല്‍ ആണ് രാജ്യത്തെ ആദ്യ സെല്‍ഫ് പ്രിന്റിങ്ങ് ടിക്കറ്റ് മെഷിന്‍ അവതരിപ്പിക്കപ്പെട്ടത്.

ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് അഗ്നിമിസൈല്‍ മൂന്നാം തവണയും വിജയകരമായി പരീക്ഷിച്ചത് 1994 ഫെബ്രുവരി 19ാം തിയ്യതിയാണ്. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത അതി ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി. 1200 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തില്‍ അക്രമണം നടത്താന്‍ അഗ്നിക്ക് സാധിക്കും. പിന്നീട് പല കാലഘട്ടങ്ങളിലായി അഗ്നി മിസൈലില്‍ പരീക്ഷണങ്ങള്‍ നടത്തുകയും അഗ്നി 5 എന്ന കാറ്റഗറി വരെ എത്തുകയും ചെയ്തു. 7500 കി. മി ആണ് അഗ്നി 5 ന്റെ ലക്ഷ്യ പരിധിയായി കണക്കാക്കപ്പെടുന്നത്.

കാര്‍ഷിക രംഗത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷ്്മമായ ഇടപെടലുകളാണ് രാജ്യം ഭരിച്ച ഓരോ കോണ്‍ഗ്രസ്സ് സര്‍ക്കാറുകളും നടത്തിയത്. ഇതിന് ഉദാഹരണമാണ് എണ്ണപ്പനയുടെ ഗവേഷണവും അനുബന്ധ കൃഷിരീതികളും, സംസ്‌കരണ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനായി 1995 ഫെബ്രുവരി 19ാം തിയ്യതി ആരംഭിച്ച നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഓയില്‍ പാം (NRCOP). എണ്ണപ്പന ഉല്‍പ്പനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഇതിലൂടെ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ക്ക് സാധിച്ചു.

18/02/2022

ഇന്ത്യയുടെ സാറ്റലൈറ്റ് രംഗത്തെ നിര്‍ണ്ണായകമായ വഴിത്തിരിവ് ആരംഭിച്ച ദിവസമാണിന്ന്.

ബ്രിട്ടനുമായി ആദ്യത്തെ സാറ്റലൈറ്റ് ബന്ധം ആരംഭിച്ചത് 1971ലെ ഫെബ്രുവരി 18ാം തിയ്യതിയായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളുടെ കാലത്ത് തന്നെ സാറ്റലൈറ്റ് വിക്ഷേപണത്തിന്റെയും അതുവഴിയുള്ള സാങ്കേതിക പിന്തുണകളുടേയും സഹായത്തോടെ ആഗോള രംഗത്ത് സാന്നിദ്ധ്യമുറപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായമാണ് വിക്രം സാരംഭായിയുടെ നേതൃത്വത്തില്‍ സാറ്റലൈറ്റ് വിക്ഷേപണത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നത്.

സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുകയും അതിലൂടെ സാറ്റലൈറ്റ് രംഗത്തെ സാന്നിദ്ധ്യം ശക്തമാക്കുകയും ചെയ്താല്‍ ടെലിവിഷന്‍ പ്രക്ഷേപണ രംഗത്തും, കാലാവസ്ഥാ അവലോകന മേഖലയിലും, അതിര്‍ത്തിയുമായി ബന്ധപ്പെട്ട സുരക്ഷിതത്വത്തിന്റെ കാര്യത്തിലുമെല്ലാം രാജ്യത്തിന് മുന്‍തൂക്കം നേടാന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ്സ് സര്‍ക്കാറുകളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഭാഗമായാണ് ഇന്ത്യ സാറ്റലൈറ്റ് ശക്തിയായി മാറിയത്. ഇതിന്റെ പരീക്ഷണമായിരുന്നു ബ്രിട്ടനുമായുള്ള സാറ്റലൈറ്റ് ബന്ധം ആരംഭിക്കല്‍. ഇത് വിജയകരമായതോടെ ഈ രംഗത്ത് നിരവധിയായ മുന്നേറ്റങ്ങള്‍ നടക്കുകയും ഇന്ത്യ സമാനരംഗത്തെ വന്‍ ലോകശക്തിയായി മാറുകയും ചെയ്തു.

17/02/2022

ഓരോ കോൺഗ്രസ്സുകാരൻ്റെയും ഹൃദയത്തിൽ കനലായെരിയുന്ന രക്തനക്ഷത്രങ്ങളാണ് കല്യോട്ടിൻ്റെ ധീര പോരാളികൾ.... കൃപേഷും ശരത് ലാലും.

ഇതുപോലൊരു ഫെബ്രുവരി 17നാണ് കോൺഗ്രസിൻ്റെ രാഷ്ട്രീയം പറഞ്ഞതിൻ്റെ പേരിൽ, പ്രചരിപ്പിച്ചതിൻ്റെ പേരിൽ സിപിഎം ഗുണ്ടകൾ ഒരു നാടിൻ്റെ മുഴുവൻ ഓമനകളായ ഈ രണ്ടു ചെറുപ്പക്കാരുടെയും ജീവനെടുത്തത്. കൊന്നിട്ടും തീരാത്ത പകയോടെ പൊതു ഖജനാവിൽ നിന്ന്, സാധാരണക്കാരൻ്റെ നികുതിപ്പണത്തിൽ നിന്ന് കോടികൾ മുടക്കി കൊലയാളികളെ രക്ഷിക്കാൻ നോക്കുന്ന കൊലയാളി പാർട്ടിയാണ് സിപിഎം.

കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും ഷുഹൈബിൻ്റെയും ഓർമകളുടെ കരുത്തിൽ, ജനാധിപത്യ രീതിയിൽ തന്നെ സിപിഎം എന്ന ജനവിരുദ്ധ ക്രിമിനൽ പാർട്ടിയുടെ കൊലവിളി ഈ മണ്ണിൽ അവസാനിപ്പിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും സന്ധിയില്ലാതെ പോരാടണം.

16/02/2022

ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ അറിയാതെ അന്ധമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ ദിവസം.

അപൂര്‍വ്വമായി മാത്രമേ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ ഓരോ സന്ദര്‍ശനങ്ങളും രാജ്യത്തിന് വേണ്ടിയുള്ള വന്‍ നേട്ടങ്ങള്‍ക്കുതകുന്നവയായിരുന്നു എന്ന് ചരിത്രം സാക്ഷ്യം പറയുന്നു. അത്തരത്തില്‍ ജാപ്പാനുമായി കോംപ്രഹന്‍സിവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമന്റ് (CEPA) ഒപ്പുവെച്ച ദിവസമാണ് 2011 ഫെബ്രുവരി 16ാം തിയ്യതി. ഇന്ത്യയില്‍ നിന്ന് ജാപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലെ ജാപ്പാനിലെ ഇറക്കുമതി ചുങ്കം 97 ശതമാനത്തോളം കുറയ്ക്കുവാന്‍ ഈ ഉടമ്പടിയിലൂടെ സാധിച്ചു. ഇന്ത്യ-ജാപ്പാന്‍ ചരക്ക് വ്യാപാരം 38 ശതമാനം വര്‍ദ്ധിക്കുവാനും ഇത് കാരണമായി. മൊത്തം ഉഭയകക്ഷി വ്യാപാരം 24 ബില്യണ്‍ യു എസ് ഡോളറിലെത്തിക്കുക എന്നതായിരുന്ന കരാറിന്റെ ലക്ഷ്യം.

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ലോകസാമ്പത്തിക ശക്തികള്‍ക്ക് പരസ്പര സഹകരണത്തിനുള്ള വഴി തുറക്കപ്പെട്ടതാണ് ഈ വലിയ സഹകരണത്തിന് പ്രധാനമായും ഇടയാക്കിയത്. ചരക്ക് കൈമാറ്റത്തിന്റെ സാധ്യതകള്‍ മാത്രമല്ല, തൊഴില്‍ കൈമാറ്റവും, മൂലധന കൈമാറ്റവും, സാങ്കേതിക വിദ്യകളുടെ കൈമാറ്റവുമെല്ലാം ഇതിലൂടെ അനായാസേന യാഥാര്‍ത്ഥ്യമാക്കപ്പെട്ടു. അമേരിക്ക, ജാപ്പാന്‍, ഇംഗ്ലണ്ട് മുതലായ വന്‍ ശക്തികളോടുള്ള സഹകരണത്തിന് പുറമെ 2005ല്‍ സിംഗപ്പൂരുമായും, 2010ല്‍ കൊറിയയുമായും,, 2011ല്‍ തന്നെ മലേഷ്യയുമായുമെല്ലാം ഇത്തരത്തില്‍ കോംപ്രഹന്‍സിവ് ഇക്കണോമിക് കോര്‍പ്പറേഷന്‍ എഗ്രിമെന്റില്‍ ഭാരതം ഒപ്പുവെച്ചിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രവും ശക്തിയും കൃത്യമായി വിശദീകരിക്കുകയും വരും തലമുറയ്ക്കായി കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നതിന് വേണ്ടി അഹമ്മദ് നഗറില്‍ മിലിട്ടറി മ്യൂസിയം സ്ഥാപിച്ചത് 1994ല്‍ ആണ്.

ഫുട്‌ബോള്‍ രംഗത്ത് ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിപ്പിടിച്ചിരുന്ന ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ ഗോള്‍ഡ് കപ്പ് ആരംഭിച്ചത് 1982ല്‍ ഫെബ്രുവരി 16നായിരുന്നു. കല്‍ക്കത്തയില്‍ ആയിരുന്നു ആദ്യ മത്സരം നടന്നത്. ആദ്യ ടൂര്‍ണ്ണമെന്റില്‍ ഫൈനലില്‍ ചൈനയെ 2-0ത്തിന് തോല്‍പ്പിച്ച് ഉറുഗ്വെ ജേതാക്കളായി. സൗത്ത് കൊറിയ മൂന്നാം സ്ഥാനവും ഇറ്റലി നാലാം സ്ഥാനവും കരസ്ഥമാക്കി. 2007, 2009, 2012 വര്‍ഷങ്ങളില്‍ ഇന്ത്യ ജേതാക്കളായി.

Want your organization to be the top-listed Government Service in Ponnani?
Click here to claim your Sponsored Listing.

Videos (show all)

മന്ത്രി റിയാസിന്റെ വസ്തുതകളുടെ പൊള്ളത്തരങ്ങൾ 👎😡 തെളിവുകൾ നിരത്തി മറുപടിയുമായി പ്രതിപക്ഷ നേതാവ് 💥💥💥💥💥
പുള്ളി സത്യമേ പറയു... 😝😝
'ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണ്ണം കടത്തിയത് എന്നുള്ളത് ചരിത്രത്തിലാദ്യമാണ്. ആരോപണം തെറ്റാണെന്ന് തെളിയും വരെ...
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി 😂വധം 🔥മാധ്യമങ്ങളോട് ഒരു കാര്യം ഓർമപ്പെടുത്താംസിപിഎമ്മിനെ താങ്ങിപ്പിടിച്ചുകൊണ്ട് യു ഡി എഫ...

Address


Maranchery
Ponnani
679581

Other Political Organizations in Ponnani (show all)
Vote for Firoz Kunnamparabil Vote for Firoz Kunnamparabil
Ponnani

തവനൂരിന്റെ വളർച്ചക്ക് പാവങ്ങളുടെ പട?

UDSF MTM UC UDSF MTM UC
Veliancode
Ponnani

പ്രതിസന്ധിയുടെ കാലത്തെ പ്രത്യാശയുട?

White guard ponnani White guard ponnani
Ponnani, 679586

AISF Ponnani Mandalam Committee AISF Ponnani Mandalam Committee
Ponnani
Ponnani, 679586

ALL INDIA STUDENTS FEDERATION

CPIM Cheruvaikkara LC CPIM Cheruvaikkara LC
Ponnani

സിപിഐ (എം) ചെറുവായ്ക്കര ലോക്കൽ കമ്മിറ

Sabz-e Awaaz Sabz-e Awaaz
Perumpadappu
Ponnani, 679580

ഹരിത രാഷ്ട്രീയത്തിന്റെ ഇടറാത്ത ശബ്‌?

SDPI വെളിയങ്കോട് പഞ്ചായത്ത് SDPI വെളിയങ്കോട് പഞ്ചായത്ത്
Ponnani

ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം

DYFI Ezhuvathiruthy WEST DYFI Ezhuvathiruthy WEST
Ezhuvathiruthi
Ponnani

Sfi Ezhuvathiruthy Sfi Ezhuvathiruthy
SFI IZHUVATHIRUTHI LOCEL COMMITTEE
Ponnani, 679577

സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം �

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി
Ponnani Dyfi
Ponnani, 679577

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റ

LDF Thavanur Assembly LDF Thavanur Assembly
Thavanur
Ponnani

"പൊന്നാനിയും മാറും" ഇടതുപക്ഷം ഹൃദയപക്ഷം