Sabz-e Awaaz

ഹരിത രാഷ്ട്രീയത്തിന്റെ ഇടറാത്ത ശബ്‌?

23/04/2024

ആദരണീയനായ സി. മുഹമ്മദ്‌ ശരീഫ് സാഹിബ്‌ നമ്മെ വിട്ടു പിരിഞ്ഞു.

പെരുമ്പടപ്പു പുത്തൻപള്ളി കമ്മറ്റിയിൽ ദീർഘ കാലം സെക്രട്ടറിയായും പുത്തൻ പള്ളി സ്ഥാപനങ്ങളുടെയും ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ, ടാലെന്റ്റ് ബി ആർക് കോളേജ്, ടാലെന്റ്റ് എം ബി എ കോളേജ്, കരുണ ഫാർമസി കോളേജ്, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ സ്ഥാപനങ്ങളുടെ സ്ഥാപകനും മാനേജറും ആയിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലറും, പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡെന്റുമായിരുന്നു. പൊന്നാനിയുടെ മണ്ണിൽ ദീർഘ കാലം രാഷ്ട്രീയ സാമൂഹിക മത സാമൂദായിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ശരീഫ് സാഹിബ് ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. പൊതു സമൂഹത്തിന് വിദ്യാഭ്യാസം നൽകി അവരെ ഉന്നതിയിൽ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തന്റെ സ്വതശിദ്ധമായ ശൈലികൊണ്ടും പ്രവർത്തനം കൊണ്ടും വ്യത്യസ്തനായിരുന്നു പ്രിയപ്പെട്ട ശരീഫ് സാഹിബ്‌ അദ്ദേഹത്തിന്റെ വേർപ്പാട് ഒരു തീരാ നഷ്ട്ടം തന്നെയാണ് നമുക്ക്

അദ്ദേഹത്തിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളും അള്ളാഹു സ്വീകരിക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ......ആമീൻ

12/04/2024

ഭൂപടത്തിൽ എന്റെ കേരളം ചെറുതാണെങ്കിലും
കരുണയുടെ കാര്യത്തിൽ എന്റെ കേരളം ഒരുപാട് ഒരുപാട് വലുതാണ്💚😍

കേരള റിയൽ സ്റ്റോറി

12/04/2024
06/04/2024

പ്രിയപ്പെട്ട ജലീൽക്ക ഒരു ചെറു പുഞ്ചിരിയിൽ ഏവരുടെയും മനസ്സിൽ പതിഞ്ഞ മുഖം രാഷ്ട്രീയ ജാതി ഭേദമന്യേ ഏവർക്കും പ്രിയപ്പെട്ടവൻ .രാഷ്ട്രീയ സാമൂഹിക സേവനരംഗത്ത് നിറസാനിദ്യമായവൻ ഇതുകൊണ്ടായിരിക്കാം
ആറു മുതൽ അറുപതിന് മുകളിലുള്ളവരുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു അത് അല്ലേലും അങ്ങനെയാണ് ജലീൽകാ നിങ്ങളെ പോലുള്ളവരുടെ സ്ഥാനം ഞങ്ങളുടെ ഹൃദയതലാന്ന്.

എന്തിനാ കൽബെ ജലീൽക്കാ നിങ്ങളിത്ര നേരത്തെ പോയത്. .....

അള്ളാ സ്വർഗം നൽകി അനുഗ്രഹിക്കണേ......

23/03/2024

അതെല്ലേലും അങ്ങനെയാ സത്യം മാറ്റിപറയണ്ടല്ലോ

18/07/2023

സമാനതകളില്ലാത്ത ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി തന്റെ നേർക്ക് ശത്രുക്കൾ ആരോപിച്ച അഭവാദങ്ങളെ ചെറുപുഞ്ചിരിയോടെ നേരിട്ട് ജനഹൃദയങ്ങളിൽ ജീവിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ആദരാഞ്ജലികൾ 🥲🌹

25/05/2022

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമങ്ങൾ ജൂൺ 02 മുതൽ ആരംഭിക്കുകയാണ്. സുഹൃദ് സംഗമങ്ങളും പ്രവർത്തക കൺവെൻഷനുകളുമാണ് ഓരോ ജില്ലകളിലും സംഘടിപ്പിക്കുന്നത്. സാദിഖലി തങ്ങൾ ഒരുക്കുന്ന സുഹൃദ് സംഗമത്തിലും സ്‌നേഹവിരുന്നിലും അതാത് ജില്ലകളിലെ ക്ഷണിക്കപ്പെട്ട മത, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങൾ. മത, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി തങ്ങൾ ആശയവിനിമയം നടത്തും.

ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിക്കും. ജില്ലയിലെ മുസ്ലിംലീഗ് പ്രവർത്തകർ സംഗമിക്കുന്ന കൺവെൻഷനുകളിൽ ദേശീയ, സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. ജൂൺ 02 വ്യാഴം കാസർകോട്, 03 വെള്ളി കണ്ണൂർ, 08 ബുധൻ തൃശൂർ, 09 വ്യാഴം ഇടുക്കി, 11 ശനി എറണാകുളം, 12 ഞായർ കോട്ടയം, 13 തിങ്കൾ ആലപ്പുഴ, 15 ബുധൻ പാലക്കാട്, 16 വ്യാഴം പത്തനംതിട്ട, 18 ശനി കൊല്ലം, 19 ഞായർ തിരുവനന്തപുരം, 20 തിങ്കൾ മലപ്പുറം, 22 ബുധൻ വയനാട്, 23 വ്യാഴം കോഴിക്കോട് എന്നിങ്ങനെയാണ് ജില്ലാ സംഗമങ്ങളുടെ ഷെഡ്യൂൾ.

29/06/2021

ഹെൽത്ത് ഇൻസ്‌പെക്ടറെ നിയമിക്കുക

വൈകുന്നേര ഒ.പി പുന:സ്ഥാപിക്കുക

സ്ഥിരമായി ഡോക്ടർമാരെ നിയമിച്ചു ഒ.പി കാര്യക്ഷമമാക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി ഏകദിന ഉപവാസം നടത്തും.


#ഏകദിന_ഉപവാസ_സമരം

19/03/2021

ഫിറോസ് കുന്നുംപറമ്പിൽ,

ഒരു സെൽഫോൺ കൊണ്ട് അത്ഭുതം സൃഷ്ടിച്ച സാധാരണക്കാരൻ, ഫിറോസിനെ ലൈവ് വീഡിയോകൾ അധികാരികളുടെ കൺവെട്ടം എത്താത്ത പല കുടുംബങ്ങളിലും സ്വാന്തനമായി പെയ്തിറങ്ങി. അയാൾ പലർക്കും പ്രിയപ്പെട്ടവനായിരുന്നു,
അയാളുടെ രാഷ്ട്രീയ ചായ്‌വ് പുറത്തറിയുന്നത് വരെ.

പിന്നീട് അങ്ങോട്ട് സൈബർ ആക്രമണങ്ങളുടെ വേലിയേറ്റം ആയിരുന്നു. വെട്ടുകിളി ആക്രമണം മൂലം ഒരുവേള തന്റെ പ്രവർത്തന മണ്ഡലത്തിൽ നിന്ന് താൽക്കാലികമായി അയാൾക്ക് പിന്മാറേണ്ടി വന്നു. എല്ലാ കുപ്രചരണങ്ങളും അതിജീവിച്ച് അയാൾ വീണ്ടും സജീവമായി. അധികാരികളുടെ സഹായം എത്താത്ത പല രോഗികൾക്കും സാന്ത്വന സ്പർശമായി.

നിയോഗംപോലെ തവനൂരിലെ സ്ഥാനാർഥിത്വം അയാളിലേക്ക് വന്നുചേർന്നു. അന്നു തൊട്ട് പല പ്രൊഫൈലുകളിൽ നിന്നും വീണ്ടും ആക്രമങ്ങൾ കടുത്തു. "ഇതുവരെ ഫിറോസിനെ ഇഷ്ടമായിരുന്നു, ഇനി നിങ്ങളെ വെറുപ്പാണ്" എന്ന് ശൈലിയിൽ ക്യാപ്സുളുകൾ വിതറി കൊണ്ടിരുന്നു.

തന്റെ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർ ചെയ്യുന്ന സേവനം മാത്രമേ ഇക്കൂട്ടർക്ക് സേവനമായി തോന്നുകയുള്ളൂ. ഓരോ പ്രവൃത്തിയും രാഷ്ട്രീയ ചായ്‌വ് ഇല്ലാതെ വിലയിരുത്താൻ കഴിയാത്ത ഇടുങ്ങിയ മനസ്സുകളോട് കീഴ്പ്പെടാതെ തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുമായി മുന്നോട്ട് നീങ്ങുന്ന ഫിറോസിന്റെ വ്യക്തിത്വത്തിന് തന്നെയാണ് നൂറു മാർക്ക്.

വേട്ട പട്ടികൾ കുരക്കട്ടെ, സാർത്ഥവാഹക സംഘം മുന്നോട്ട്

15/03/2021

ഐശ്വര്യ കേരളത്തിനായ് പൊന്നാനിയുടെ വികസനത്തിനായി പൊന്നാനിയുടെ ആവേശം

#യുവത_നയിക്കട്ടെ
#നാട്_വളരട്ടെ

#നാട്_നന്നാകാൻUDF #മാറ്റംവരണം

15/03/2021

പൊന്നാനിയിൽ ഇത്തവണ രോഹിത്ത് ജയിക്കട്ടെ...

പൊന്നാനിയെ രോഹിത്ത് നയിക്കട്ടെ...

#നാട്_നന്നാകാൻUDF

14/03/2021

സ്വർണ കടത്ത് നടത്തി നടന്നവന്റെ പിൻഗാമിയല്ല...

ഡോളർ കടത്ത് നടത്തി നടന്നവന്റെ പിൻഗാമിയല്ല...

നിയമസഭയിലെ സ്പീക്കറുടെ ഡയസ് തല്ലി പൊളിച്ചു സ്പീക്കർ ആയവന്റെ പിൻഗാമിയല്ല...

വിദ്യാർത്ഥി യുവജന പോരാട്ടങ്ങളിൽ മുൻ നിര പോരാളി...

അഡ്വ. എ എം രോഹിത്ത്...

#നാട്_നന്നാകാൻUDF

06/03/2021

ലോകചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ സിപിഎം എം എൽ എമാർ കാട്ടി കൂട്ടിയ തോന്നിവാസങ്ങൾക്ക് നേതൃത്വം നൽകി സ്പീക്കറുടെ ഡയസ് തല്ലി പൊളിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ശ്രീരാമകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് സ്പീക്കറുടെ ഡയസ് തല്ലി പൊളിച്ചു എന്ന ഒരേ ഒരു ക്വാളിഫിക്കേഷൻ വെച്ച് കൊണ്ട് നിയമസഭ സ്പീക്കർ ആയ ആളുടെ ഭാഗത്ത് നിന്ന് ഇത് പോലെയുള്ള രാജ്യദ്രോഹ പ്രവർത്തികൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽ അതിശയിക്കാനൊന്നുമില്ല...

കേരളത്തിന്റെ കാവൽക്കാരൻ മാത്രമല്ല...
കേരള നിയമസഭയുടെ കാവൽക്കാരനും കള്ളനും കള്ള കടത്തുകാരനും ആണ്....

#നാട്_നന്നാകാൻ_UDF

13/01/2021

അമിതമായ ചികിൽസാ ചെലവുകൊണ്ട് ദുരിതമനുഭവിക്കുകയാണ് ജനങ്ങൾ. അപ്രതീക്ഷിതമായ രോഗങ്ങൾ പല കുടുംബങ്ങളുടെയും സാമ്പത്തികസ്ഥിതിതന്നെ തകർക്കുന്നു. മികച്ച ആരോഗ്യ പരിരക്ഷ ലഭിക്കാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകരുത് എന്ന് യുഡിഎഫ് ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തിനായി , യുഡി എഫ് അധികാരത്തിലെത്തുമ്പോൾ തീർത്തും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ബില്ല് രഹിത ആശുപത്രികള്‍ ( No Bill Hospitals) സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

യുഡിഎഫ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തേണ്ട നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്.

13/01/2021

ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കും. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും [email protected] എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്.

31/12/2020

13/12/2020

നാട് അനുഭവിച്ചറിഞ്ഞ
വിവേചനമില്ലാത്ത
വികസന വിപ്ലവത്തിന്റെ
തുടർച്ചക്കായ് ഓരോ വോട്ടും
യുഡിഎഫ് ന്...

🧡🤍💚
എന്തിന് വോട്ട്?

👉പദ്ധതി നിർവാഹനങ്ങളിൽ
രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത്✅

👉PMAY പദ്ധതിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭവന രജിസ്‌ട്രേഷൻ നടത്തിയത് നമ്മടെ പഞ്ചായത്ത്‌ ✅

👉ദുരന്ത നിവാരണ സേനയുടെ അഭയ കേന്ദ്രം പാലപെട്ടിയിൽ✅

👉വഴിയോരങ്ങളെ പ്രകാശ പൂരിതമാക്കി LED സ്ട്രീറ്റ് ലൈറ്റുകൾ✅

👉പാലപ്പെട്ടി പുതിയിരുത്തിയിൽ ഹോമിയോ സെന്റർ ✅

👉ശുചിത്വ മിഷൻ പദവിയും ലഭിച്ചു നമ്മുടെ പഞ്ചായത്തിന്✅

👉മലപ്പുറം ജില്ലയിലെ ആദ്യത്തെ ആയുഷ് സെന്റർ നമ്മുടെ പഞ്ചായത്തിൽ✅

👉മത്സ്യ തൊഴിലാകികൾക്ക് വള്ളവും വലയും നൽകിയ പഞ്ചായത്ത്‌✅

👉മത്സ്യ തൊഴിലാളികളുടെ മകൾക്ക് ആദ്യമായി ലാപ്പ്ടോപ്പ് കേരളത്തിൽ വിതരണം ചെയ്തത് നമ്മുടെ പഞ്ചായത്ത്‌✅

👉ഭിന്ന ശേഷിക്കാർക്ക് ഹർഷം സ്‌കൂൾ നമ്മടെ പഞ്ചായത്തിലും✅

👉നമ്മുടെ പഞ്ചായത്തിന് ISO അംഗീകാരം✅

👉പാലപെട്ടിയിലെ നമ്മുടെ എല്ലാം ആശ്രയം ആയ പ്രൈമറി ഹെൽത്ത് സെന്റർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ സഹകരണത്തോടെ ഫാമിലി ഹെൽത്ത് സെന്റർ ആക്കി ഉയർത്തി കൂടെ വൈകുന്നേരം ഒപിയും തുടങ്ങി.✅

👉പഞ്ചായയത്ത് ന്റെ വിവിധ ഇടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ.✅

👉മത്സ്യ തൊഴിലാളികളുടെ വിദ്യാർത്ഥികൾ sc വിദ്യാർത്ഥികൾക്ക് സൈക്കിൾ & പഠനൊപകരണങ്ങൾ ✅

👉മത്സ്യ തൊഴിലാളികൾക്ക് ഇരു ചക്ര വാഹനങ്ങൾ✅

👉മറ്റു വ്യെക്തികത ആനുകൂല്യങ്ങൾ വേറെയും✅

👉ഗ്രാമീണ റോഡുകളിൽ വന്ന മാറ്റങ്ങൾ ✅

തുടരണം ഈ വികസനം
അതിനായി വിജയിപ്പിക്കണം UDF
സ്ഥാനാർഥികളെ


#വളരണം_പെരുമ്പടപ്പ്
#തുടരണം_UDF

13/12/2020

ചെറുവല്ലൂരിൽ CPIM - BJP വോട്ട് ധാരണ

BJPയുടെ വോട്ട് LDF സ്വതന്ത്രന്ന് വേണ്ടി മറിച്ച് കൊടുക്കാനുള്ള ധാരണ സഖാവിന്റെ വാക്കുകളിലൂടെ നേരിട്ട് കേൾക്കുക

വോട്ടവകാശം വിവേക പൂർവ്വം വിനിയോഗിക്കുക,

നിലനിൽക്കട്ടെ നാട്ടിലെ ശാന്തിയും സമാധാനവും, വിജയിക്കട്ടെ മതേതര വികസന മുന്നണി UDF

13/12/2020

വിവേചനമില്ലാതെ വികസന
വിപ്ലവം തീർത്ത്
പെരുമ്പടപ്പ് പഞ്ചായത്ത്‌

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ജലം.

പ്രത്യേകിച്ച് പാവപെട്ടവർക്കും പാർശവത്കരിക്കപെട്ടവർക്കും, ഉത്തരവാദിത്വ ബോധമുള്ള UDF ഭരണസമിതി ആ കാര്യങ്ങൾ ഏറ്റെടുക്കുകയും നിരവധി പദ്ധതികളിലൂടെ ഭംഗിയായി നടപ്പിലാക്കുകയും ചെയ്തു, പട്ടിക ജാതി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണത്തിൽ നിന്നും,

#തുടരണം_UDF
#വളരണം_പെരുമ്പടപ്പ്

13/12/2020

വിവേചനമില്ലാതെ വികസന
വിപ്ലവം തീർത്ത്
പെരുമ്പടപ്പ് പഞ്ചായത്ത്

അത്യാഹിതങ്ങളിൽ നാടിനും നാട്ടുകാർക്കും തണലാകുന്ന സേനാ വിഭാഗമാണ് ദേശീയ ദുരന്ത നിവാരണ സേന. ദേശീയ ദുരന്തനിവാരണ സേനയുടെ അഭയകേന്ദ്രം പാലപ്പെട്ടിയിൽ, നമ്മുടെ പഞ്ചായത്തിൽ

#വളരണം_പെരുമ്പടപ്പ്
#തുടരണം_UDF

Want your organization to be the top-listed Government Service in Ponnani?
Click here to claim your Sponsored Listing.

Videos (show all)

ചെറുവല്ലൂരിൽ #CPIM - #BJP വോട്ട് ധാരണ   BJPയുടെ വോട്ട് LDF സ്വതന്ത്രന്ന് വേണ്ടി മറിച്ച് കൊടുക്കാനുള്ള ധാര
പെരുമ്പടപ്പ് പഞ്ചായത്ത്‌ യു.ഡി. എഫ് കൺവെൻഷൻ
covid

Website

Address


Perumpadappu
Ponnani
679580

Other Political Organizations in Ponnani (show all)
Vote for Firoz Kunnamparabil Vote for Firoz Kunnamparabil
Ponnani

തവനൂരിന്റെ വളർച്ചക്ക് പാവങ്ങളുടെ പട?

UDSF MTM UC UDSF MTM UC
Veliancode
Ponnani

പ്രതിസന്ധിയുടെ കാലത്തെ പ്രത്യാശയുട?

Cyber Congress Maranchery Cyber Congress Maranchery
Maranchery
Ponnani, 679581

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സൈബർ പോരാളികൾ

White guard ponnani White guard ponnani
Ponnani, 679586

AISF Ponnani Mandalam Committee AISF Ponnani Mandalam Committee
Ponnani
Ponnani, 679586

ALL INDIA STUDENTS FEDERATION

CPIM Cheruvaikkara LC CPIM Cheruvaikkara LC
Ponnani

സിപിഐ (എം) ചെറുവായ്ക്കര ലോക്കൽ കമ്മിറ

SDPI വെളിയങ്കോട് പഞ്ചായത്ത് SDPI വെളിയങ്കോട് പഞ്ചായത്ത്
Ponnani

ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം

DYFI Ezhuvathiruthy WEST DYFI Ezhuvathiruthy WEST
Ezhuvathiruthi
Ponnani

Sfi Ezhuvathiruthy Sfi Ezhuvathiruthy
SFI IZHUVATHIRUTHI LOCEL COMMITTEE
Ponnani, 679577

സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം �

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി
Ponnani Dyfi
Ponnani, 679577

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റ

LDF Thavanur Assembly LDF Thavanur Assembly
Thavanur
Ponnani

"പൊന്നാനിയും മാറും" ഇടതുപക്ഷം ഹൃദയപക്ഷം