Joy Services

Scales & Auto Meter
Insurance Services
Common Service Centre
Vehicle Emission Testing Centre
BOB-CSP Common Service Center

20/01/2024
06/05/2023

മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് സ്‌റ്റേഷന്‍ തേവരയില്‍ ആരംഭിച്ചു


പരിവാഹന്‍ സൈറ്റില്‍ ലൈസന്‍സ് സംബന്ധമായി വിവിധ സേവനങ്ങള്‍ ലഭ്യം

മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് സ്‌റ്റേഷന്‍ എറണാകുളം തേവരയില്‍ ആരംഭിച്ചു. പരിവാഹന്‍ വെബ്സൈറ്റില്‍ ലൈസന്‍സ് സംബന്ധമായി വിവിധ സേവനങ്ങള്‍ ലഭ്യമാണ്. പ്രധാനമായും ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ പേരുമാറ്റല്‍, ലൈസന്‍സിലെ ഒരു ക്ലാസ് ഒഴിവാക്കല്‍ (Surrender of COV), ഡ്രൈവിംഗ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്രൈവിംഗ് ലൈസന്‍സിലെ ജനനത്തീയതി മാറ്റല്‍, ലൈസന്‍സിലെ ഫോട്ടോയിലോ, ഒപ്പിലോ മാറ്റം വരുത്തല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സേവനങ്ങള്‍ ലഭിക്കും.

ഡ്രൈവിംഗ് ലൈസന്‍സ് അസല്‍ നഷ്ടപ്പെട്ടവരോ, തിരിച്ചറിയാന്‍ പറ്റാത്തവിധം നശിച്ചു പോയതോ ആണെങ്കില്‍ ഡ്യൂപ്പിക്കേറ്റ് ലൈസന്‍സ് സേവനത്തിനാണ് അപേക്ഷിക്കണം. ഈ സേവനത്തിന് അപേക്ഷിക്കുമ്പോള്‍, നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപ്പ്ലോഡ് ചെയ്യണം. പ്രത്യേകിച്ച് സേവനങ്ങള്‍ ഒന്നും ആവശ്യമില്ലാത്തവര്‍ക്ക് പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് ലഭിക്കുന്നതിന് 'Replacement of Licence' എന്ന സേവനത്തിന് അപേക്ഷിച്ചാല്‍ മതി.

ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. .
ഏതെങ്കിലും ലൈസന്‍സ് സേവനത്തിന് അപേക്ഷിക്കുമ്പോള്‍, ഡി ഡ്യൂപ്ലിക്കേഷന്‍ (De-duplication) ആവശ്യമാണെന്ന് സന്ദേശം കണ്ടാല്‍ അത് പൂര്‍ത്തിയാക്കുന്നതിനായി, ഒറിജിനല്‍ ലൈസന്‍സുമായി ഏതെങ്കിലും ആര്‍.ടി ഓഫീസില്‍ ഹാജരാവുകയോ, ഏതെങ്കിലും ആര്‍.ടി ഓഫീസിലേക്ക് ലൈസന്‍സിന്റെ ഇരുപുറവും ഇ-മെയില്‍ അയക്കുകയോ ചെയ്താല്‍, അത് അപേക്ഷിക്കാന്‍ തക്കവിധം ഡി-ഡ്യൂപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കി ലഭിക്കും. .

ഒരു ഡ്രൈവിംഗ് ലൈസന്‍സില്‍ (i)പെര്‍മെനന്റ് അഡ്രസ്സ്, (ii) ടെമ്പററി അഡ്രസ്സ്/ പ്രസന്റ് അഡ്രസ്സ് എന്നിങ്ങനെ രണ്ട് അഡ്രസ്സുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈസന്‍സ് സേവനം പൂര്‍ത്തിയാക്കി, പ്രസന്റ് അഡ്രസ്സിലേക്ക് ആണ് ലൈസന്‍സ് അയക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ലൈസന്‍സില്‍ നല്‍കിയിരിക്കുന്ന പ്രസന്റ് അഡ്രസ്സില്‍ സ്പീഡ് പോസ്റ്റ് വഴി ലഭിക്കുമെന്ന് ഉറപ്പാക്കണം. പഴയ സോഫ്റ്റ്വെയര്‍ ആയ സ്മാര്‍ട്ട്മൂവ് പ്രകാരം ലഭിച്ച ലൈസന്‍സില്‍ ഉള്ള ഏതെങ്കിലും അഡ്രസ്സ് ഭാഗങ്ങള്‍ വെബ്സൈറ്റില്‍ കാണുന്നില്ലെങ്കില്‍, അപേക്ഷാസമയത്ത് മേല്‍ വിലാസം ലൈസന്‍സ് പ്രകാരം ആക്കി മാറ്റുന്നതിന് അനുവാദം ഉണ്ട്. ഏതെങ്കിലും മേല്‍വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ Change of address എന്ന സേവനത്തിന് കൂടി അപേക്ഷിച്ച് ലൈസന്‍സ് കൈവശം എത്തും എന്ന് ഉറപ്പുവരുത്തുക. ഇത്തരത്തില്‍ ഏതെങ്കിലും സേവനത്തിന് അപേക്ഷിക്കുമ്പോള്‍ പുതിയ പെറ്റ് ജി കാര്‍ഡ് ലൈസന്‍സ് ലഭിക്കും. അതിനാല്‍ റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡ്രൈവിംഗ് ലൈസന്‍സ് എന്ന സേവനത്തിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല.

നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ആണ് അപേക്ഷയോടൊപ്പം നല്‍കിയിരിക്കുന്നത് എന്ന് അപേക്ഷകന്‍ ഉറപ്പുവരുത്തണം. മൊബൈല്‍ നമ്പറില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ അപേക്ഷാസമയത്ത് മാറ്റി നല്‍കുന്നതിന് അവസരം ഉണ്ട്. മേല്‍വിലാസം കണ്ടെത്തുന്നതിനോ, ലൈസന്‍സ് കൈമാറുന്നതിനോ പോസ്റ്റ്മാന് സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് അത് കൈമാറുന്ന ആവശ്യത്തിലേക്കാണ് നമ്പര്‍ നിലവില്‍ ഉപയോഗത്തിലുള്ളതായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

ഒരു അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ നിലവിലുള്ള അവസ്ഥ, പരിവാഹന്‍ വെബ്സൈറ്റില്‍ 'application status' എന്ന മെനു വഴി പരിശോധിച്ച് ബോദ്ധ്യപ്പെടാം. പൂര്‍ത്തിയാകുന്ന ഓരോ ഘട്ടവും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ സന്ദേശം ആയി ലഭിക്കും. ഇപ്രകാരം ലൈസന്‍സ് അയച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അതിന്റെ സ്പീഡ് പോസ്റ്റ് നമ്പര്‍ 'application status' വഴി ലഭ്യമാകുന്നതും, ലൈസന്‍സ് ലൊക്കേഷന്‍ സ്പീഡ് പോസ്റ്റ് ട്രാക്കിംഗ് സംവിധാനം വഴി മനസ്സിലാക്കാവുന്നതുമാണ്.

അപേക്ഷകര്‍ ലൈസന്‍സിന്റെ ഒരു വശം മാത്രം അപ്പ്ലോഡ് ചെയ്യുന്നതായും, ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവ വഴി കാണുന്ന ലൈസന്‍സ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അപ്പ്ലോഡ് ചെയ്യുന്നതായും കണ്ടുവരുന്നു. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് ഒഴികെയുള്ള എല്ലാ സേവനങ്ങള്‍ക്കും അസ്സല്‍ ലൈസന്‍സിന്റെ ഇരുവശവും അപ്പ്ലോഡ് ചെയ്താല്‍ മാത്രമേ അപേക്ഷ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ.

ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് നേരിട്ട് കൈപ്പറ്റാന്‍ സാധിക്കില്ല എന്ന് ബോദ്ധ്യപ്പെട്ടാല്‍ ആര്‍ക്കെങ്കിലും അധികാരപത്രം നല്‍കി പോസ്റ്റ് ഓഫീസില്‍ അറിയിച്ചു അത് കൈപ്പറ്റുന്നതിനുള്ള ക്രമീകരണം അപേക്ഷകന്‍ നടത്തണം. യാതൊരു കാരണത്താലും ലൈസന്‍സ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ ഉളവാകാതെ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് കൈപ്പറ്റാതെ വന്നാല്‍, അത് തിരികെ എറണാകുളത്ത് ഉള്ള കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിംഗ് കേന്ദ്രത്തിലേക്ക് ആയിരിക്കും തിരിച്ചെത്തുന്നത് (ഫോണ്‍: 0484-2996551). അത്തരത്തില്‍ ഉള്ള ലൈസന്‍സുകള്‍ കൈപ്പറ്റണമെങ്കില്‍, ഉടമ നേരിട്ട് തേവര കെയുആര്‍ടിസി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് കേന്ദ്രത്തില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരായാല്‍ മാത്രമേ ലഭിക്കുവെന്ന് ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

03/05/2023

*വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകൾ...*

1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.
3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.

അനുമതി പത്രം കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്.

അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.

രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിൻ്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകിയാൽ മതിയാകും.

ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.

Note:- ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, Connected ലോഡ് / Contract ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.

*Joy Services*

0494-2668100
7592814444

01/05/2023

മോട്ടോർ വാഹന വകുപ്പ് PET-G കാർഡിൽ വിവിധ ആധുനികസെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസുകൾ എറണാകുളത്തെ കേന്ദ്രീകൃതപ്രിന്റിംഗ് കേന്ദ്രത്തിൽ നിന്നും, സംസ്ഥാനത്തൊട്ടാകെയുള്ള അപേക്ഷകർക്ക് Indian Postal Service വഴി അയച്ചു തുടങ്ങുകയാണ്.

അപേക്ഷകരുടെ പ്രത്യേകശ്രദ്ധയ്ക്ക് :-

👉 എന്തെങ്കിലും ലൈസൻസ് സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ നിലവിൽ കൃത്യമായി ലൈസൻസ് ലഭിക്കുന്ന പോസ്റ്റൽഅഡ്രസ്സിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

👉അഡ്രസ്സിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ "address change" എന്ന സേവനംകൂടി ഉൾപ്പെടുത്തി കൃത്യമായ അഡ്രസ്സ് വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്

👉ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ, നിലവിൽ ആക്ടീവ് ആയ മൊബൈൽ നമ്പർ ആണ് നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

👉 അപേക്ഷയിൽ സമർപ്പിച്ച അഡ്രസ്സിലെ എന്തെങ്കിലും പിഴവ് മൂലം വിതരണം ചെയ്യാനാവാത്ത ലൈസൻസുകൾ എറണാകുളത്തുള്ള കേന്ദ്രീകൃതപ്രിന്റിംഗ് സെന്ററിലേക്ക് തന്നെ മടങ്ങി വരുന്നതായിരിക്കും.

👉 വിതരണം ചെയ്യാനാകാതെ മടങ്ങിയ ലൈസൻസുകൾ, ലൈസൻസ് ഉടമകൾക്ക് എറണാകുളത്തെ പ്രിന്റിംഗ് സെന്ററിൽ മതിയായ തിരിച്ചറിയൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി കൈപ്പറ്റാവുന്നതാണ്.

മോട്ടോർ വാഹന വകുപ്പ്

07/04/2023

ഓട്ടോറിക്ഷ വാഹനങ്ങളുടെ ഫെയർ മീറ്ററുകളും സർവീസ്സും ഇവിടെ ലഭ്യമാണ്...
K.K Junction - Ponnani
Call me : 7592804444
Tel : 0494-2668100


#പൊന്നാനി
Rikshaw Fare Meter Ponnani #

07/04/2023

Mob:7592804444

19/03/2023

ഓട്ടോറിക്ഷ വാഹനങ്ങളുടെ ഫെയർ മീറ്ററുകളും സർവീസ്സും ഇവിടെ ലഭ്യമാണ്...
K.K Junction - Ponnani
Call me : 7592804444
Tel : 0494-2668100

Rikshaw Fare Meter Ponnani #

Photos from Joy Services's post 01/03/2023

ഓട്ടോറിക്ഷ വാഹനങ്ങളുടെ ഫെയർ മീറ്ററുകളും അവയുടെ സർവീസ്സും ഇവിടെ ലഭ്യമാണ്...
Call me : 759284444

21/02/2023

ആക്‌സിഡന്റ് ജി ഡി എൻ‍ട്രി നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാകും👇
വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതിയാകും. വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെയും, ആക്‌സിഡന്റ് സംബന്ധമായതുമായ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻ‍ട്രി ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്.

പൊതുജനങ്ങൾക്കായി വിവിധ സേവനങ്ങൾ പോൽ ആപ്പിൽ ലഭ്യമാണ്.

03/02/2023

PAN Card Services

075928 04444

03/02/2023

Insurance Services

075928 04444

Photos from Joy Services's post 28/11/2022

Auto Fare Meter Sales & Service Available at Ponnani +91 75928 04444

28/11/2022

Please Contact +91 75928 04444

26/08/2022

*ജോലി ഒഴിവ്*
Ubdate : 26.08.2022

കമ്പ്യൂട്ടർ പരിജ്ഞാനമുളള MALE/FEMALE സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത : PLUS TWO / DEGREE

ജോലി സ്ഥലം : K.K Junction - Ponnani

CSC/അക്ഷയ/ജനസേവന കേന്ദ്രത്തിൽ ജോലിചെയ്ത് പരിചയമുളളവർക്ക് മുൻഗണന.

Please contact :7592804444
Email : [email protected]

07/08/2022

C|S|C

07/08/2022

MVD Services

07/08/2022

Tele Law Services

07/08/2022

Digital Life Certificate For Pensioners

07/08/2022

Motor Vehicle Department Services

07/08/2022

Packing License & Legal Metrology Services

07/08/2022

POLICE CLEARANCE CERTIFICATE

19/06/2022

Bank Of Baroda Customer Service Point - ഉപഭോക്തൃ സേവന കേന്ദ്രം

12/05/2022

*ജോലി ഒഴിവ്*
Undate : 12.05.2022

Location : K.K Junction - Ponnani

കമ്പ്യൂട്ടർ പരിജ്ഞാനമുളള MALE/FEMALE സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത : PLUS TWO / DEGREE

CSC/അക്ഷയ/ജനസേവന കേന്ദ്രത്തിൽ ജോലിചെയ്ത് പരിചയമുളളവർക്ക് മുൻഗണന.

Please contact :7592804444
Email : [email protected]

09/05/2022

*എല്ലാവർക്കും സ്നേഹം നിറഞ്ഞ - ഹൃദയം നിറഞ്ഞ ലോകാരോഗ്യദിനാശംസകൾ...* അഭിനന്ദനങ്ങൾ = ഓർത്തിരിക്കേണ്ട പ്രധാന നമ്പറുകൾ:
1. രക്തസമ്മർദ്ദം: 120/80
2. പൾസ്: 70 - 100
3. താപനില: 36.8 - 37
4. ശ്വസനം: 12-16
5. ഹീമോഗ്ലോബിൻ: പുരുഷന്മാർ (13.50-18)
സ്ത്രീകൾ (11.50 - 16)
6. കൊളസ്ട്രോൾ: 130 - 200
7. പൊട്ടാസ്യം: 3.50 - 5
8. സോഡിയം: 135 - 145
9. ട്രൈഗ്ലിസറൈഡുകൾ: 220
10. ശരീരത്തിലെ രക്തത്തിന്റെ അളവ്:
പിസിവി 30-40%
11. പഞ്ചസാര: കുട്ടികൾക്ക് (70-130)
മുതിർന്നവർ: 70 - 115
12. ഇരുമ്പ്: 8-15 മില്ലിഗ്രാം
13. വെളുത്ത രക്താണുക്കൾ: 4000 - 11000
14. പ്ലേറ്റ്ലെറ്റുകൾ: 150,000 - 400,000
15. ചുവന്ന രക്താണുക്കൾ: 4.50 - 6 ദശലക്ഷം..
16. കാൽസ്യം: 8.6 - 10.3 mg/dL
17. വിറ്റാമിൻ D3: 20 - 50 ng/ml (ഒരു മില്ലിലിറ്ററിന് നാനോഗ്രാം)
18. വിറ്റാമിൻ ബി 12: 200 - 900 പിജി / മില്ലി

* #ലോകാരോഗ്യദിനം*

നിങ്ങൾക്ക് ആരോഗ്യവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നു

08/05/2022

വാഹന സംബന്ധമായ ആറ് സർവീസുകൾ ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ആധാർ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്. ഡോക്യുമെന്റുകൾ ഓഫീസിൽ ഹാജരാക്കേണ്ടതില്ല.
പരിവാഹൻ വെബ്സൈറ്റ് വഴിയോ മോട്ടോർ വാഹന വകുപ്പിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് ആയ www.mvd.kerala.gov.in വഴിയോ കേരള സർക്കാർ ഒഫിഷ്യൽ വെബ്സൈറ്റ് ആയ www.services.kerala.gov.in വഴിയോ ഈ സേവനങ്ങൾ ലഭിക്കുന്നതാണെന്ന് മോട്ടോർ വകുപ്പ് അറിയിച്ചു.

06/05/2022

*ഓണ്‍ലൈന്‍ വ്യപാരം: കേന്ദ്ര സര്‍ക്കാരിന്റെ തദ്ദേശീയ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമായി.*

ആഗോള ഇ-കൊമേഴ്‌സ് ഭീമന്‍മാരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരമേഖല രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് കൂടി അവസരമൊരുക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനക്ഷമമായി. ഡിജിറ്റല്‍ വ്യാപാരമേഖലയുടെ നിലവിലുള്ള കേന്ദ്രീകൃത മാതൃകയില്‍ നിന്ന് പൊതുവ്യാപാരശൃംഗലയിലേക്കുള്ള മാറ്റമാണ് ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്(ONDC) പോര്‍ട്ടല്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വ്യവസായ - ആഭ്യന്തര വ്യാപാര വികസന വകുപ്പാണ് ഒഎന്‍ഡിസി പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. നിലവില്‍ കുറച്ച് നഗരങ്ങളില്‍ ലഭ്യമാകുന്ന പോര്‍ട്ടലിന്റെ സേവനം ആറ് മാസക്കാലയളവിനുള്ളില്‍ നൂറോളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-വ്യവസായഭീമന്‍മാരുടെ കുത്തക തകര്‍ക്കുകയാണ് ലക്ഷ്യം. അടിസ്ഥാനവികസനം ഉള്‍പ്പെടെയുള്ളവയ്ക്ക് ഒഎന്‍ഡിസി നേതൃത്വം നല്‍കും. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പുതിയ പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി നേരത്തെ പതിനൊന്നംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

Want your business to be the top-listed Business in Ponnani?
Click here to claim your Sponsored Listing.

Videos (show all)

Government Hospital OP Ticket Through Online...
Please Contact : 7592814444
Health Super Saver is a health insurance product with the unique benefits of 'Super Saver Discount'! With this plan you ...
Future Advantage Top-Up is a deductible health insurance plan with high Sum Insured options to provide extra coverage at...
You might do a lot to stay physically active, but does it help you stay totally healthy? Ensuring total health is possib...
You need a backup plan for your health insurance! Times are changing, and so do diseases and their treatments. It takes ...
E-Shram
One comprehensive health plan for all your healthcare needs! Sounds great? Get Health Total, and be prepared with an all...

Telephone

Website

Address


Ponnani
679577

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 8:45am - 2pm

Other Business Services in Ponnani (show all)
Kuppi prandhi Kuppi prandhi
Manjery House Panampad (po)
Ponnani

Bottle artist

Eramangalam Maaxus Eramangalam Maaxus
MAAXUS MINI HUB
Ponnani, 679587

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സർവീസ

Nanma web store Nanma web store
Eramangalam
Ponnani

ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ന്യായമാ?

Chungath digital solution Chungath digital solution
Chungath Digital Solution
Ponnani, 679577

Direct Sell Marketing/MLM Direct Sell Marketing/MLM
Changaramkulam
Ponnani, 679574

Fiawin International Pvt.Ltd ഇന്ത്യയിൽ ആദ്യമായി സ്വർണ്

Sanju Sanju
Talib Pur
Ponnani

Jabal Jabal
Perumpadappu
Ponnani, 679580

Al Noor Catering and Events Al Noor Catering and Events
Ayiroor
Ponnani, 679580

Attract Gypsum Decration work Attract Gypsum Decration work
MARANCHERY
Ponnani, 679581

ATTRACT GYPSUM DECRATIONS, GYPSUM PLASTARING,GYPSUM CORNER, DECRATION PAINTING, FERO CEMENT CABOARD, GARDEN SETTING, SMOKE LESS CHOOLAS

Adnan group of company Adnan group of company
Near Soorath Jaram
Ponnani, 679579

For your Favorite Travel Aassistance with Complete Solution of Catering & Event Management Services

Galaxy Electrilcals Galaxy Electrilcals
Ponnani, 676102

Doing Business of Electricals, Plumbing and Hardware sales. also engaged in Electrical and Plumbing

Netzone Netzone
Near VM Convent
Ponnani, 679577