Noushad Maranchery

Noushad Maranchery

think positively...

18/07/2023

ആ പുഞ്ചിരി ഓർമ്മകളിലേക്ക് മറഞ്ഞു

മലയാളിയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗം ആണ് ഉമ്മൻ ചാണ്ടി. ജന നായകൻ എന്ന വാക്കിന്റെ ശരിയായ അർഥം ആയിരുന്നു ഉമ്മൻ ചാണ്ടി.

പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവായിരുന്നു. ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ. അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി. നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മൻ ചാണ്ടി.

അദ്ദേഹം ആരോടും മോശം വാക്കുകൾ പറഞ്ഞില്ല. ആരോടും വൈരാഗ്യം വച്ചു പുലർത്തിയില്ല, എല്ലാ ചോദ്യങ്ങളോടും ഒരു പുഞ്ചിരിയോടെ മറുപടി നൽകുമായിരുന്നു.

തന്നെ കുറിച്ചു ചിന്തിക്കാത്ത ഒരു മനുഷ്യൻ, നല്ല വസ്ത്രം വേണം എന്നില്ല, മുടി ചീകി ഒതുക്കണം എന്നില്ല, ഉറങ്ങണം എന്നില്ല, നല്ല ഭക്ഷണം വേണം എന്നില്ല, നല്ല വാഹനമോ വീടോ വലിയ സൗകര്യങ്ങളോ വേണം എന്നില്ല. എവിടെയും ഉമ്മൻ ചാണ്ടി പരാതികൾ ഇല്ലാതെ സന്തോഷത്തോടെ ഇരിക്കുമായിരുന്നു.

വ്യക്തി ജീവിതം എന്ന ഒന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് പോലും സംശയിച്ചു പോകുന്ന അത്രയും രാവും പകലും ആ മനുഷ്യൻ ആളുകളും ആയി സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു കൊണ്ടേ ഇരുന്നു.

ഒരു ആൾകൂട്ടത്തിൽ ഏറ്റവും പതിയെ സംസാരിക്കുന്ന മനുഷ്യൻ ഉമ്മൻ ചാണ്ടി ആയിരിക്കും.

ഒരു ആൾകൂട്ടത്തിൽ ഏറ്റവും കുറച്ച് സൗകര്യങ്ങൾ ആവശ്യം ഉള്ള ആൾ ഉമ്മൻ ചാണ്ടിയായിരിക്കും.

ഒരു ആൾകൂട്ടത്തിൽ ഏറ്റവും അവസാന വ്യക്തിയോട് പോലും സൗമ്യതയോടെ സംസാരിക്കുന്ന മനുഷ്യൻ ഉമ്മൻ ചാണ്ടി ആയിരിക്കും.

നിയമ സഭയിൽ, മാധ്യമ വിചാരണകളിൽ വളരെ മോശം വാക്കുകളോട് പോലും ഉമ്മൻ ചാണ്ടി പ്രതികരിച്ചത് മാന്യതയുടെ അതിരുകൾ വിടാത്ത വാക്കുകൾ ഉപയോഗിച്ച് കൊണ്ട് മാത്രമായിരുന്നു.

ഏതൊരു പ്രശ്നത്തിലും ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കുമായിരുന്നു. പല നേതാക്കളും ഒരു ശുപാർശ കത്ത് നൽകാൻ നൂറായിരം പ്രാവശ്യം ചിന്തിക്കുമ്പോൾ ഉമ്മൻ ചാണ്ടി കാര്യങ്ങൾ ബോധ്യപ്പെട്ടാൽ കത്ത് നൽകാൻ ഒട്ടും അമാന്തിച്ചിരുന്നില്ല. അത് കൊണ്ട് എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടായാൽ പോലും..

മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് അദ്ദേഹത്തെ ഏറ്റവും നീചമായി ആക്രമിച്ച രാഷ്ട്രീയ നേതാക്കൾ, മാധ്യമങ്ങൾ എന്നിവരോട് ഒരാളോടും അദ്ദേഹം പ്രതികാര ബുദ്ധിയോടെ പെരുമാറിയില്ല. ഒരാവശ്യം പറഞ്ഞാൽ സഹായിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാണ്. എന്ത് വിമർശനം വന്നാൽ പോലും ഒരാളെ സഹായിക്കുന്നതിനാണ് ആണ് ഉമ്മൻ ചാണ്ടി പ്രാധാന്യം നൽകുക.

രാവേറെ ചെല്ലുമ്പോൾ, കിടക്കയിലേക്ക് വീഴുന്നതിന്റെ തൊട്ട് മുമ്പ് വരെ ആൾക്കൂട്ടത്തിന്റെ ഭാഗം ആയിരുന്ന മനുഷ്യൻ ഇനി ആളും ആരവവും ഇല്ലാത്ത ലോകത്തേക്ക് യാത്രയാവുകയാണ്.

കണ്ണീരോടെ വിട ചൊല്ലുന്നു.

28/12/2022

1885 ഡിസംബർ 28 ന് പിറവികൊണ്ട പ്രസ്ഥാനം, ഇന്ത്യ എന്ന രാജ്യത്തെ സൃഷ്ടിച്ചെടുത്ത പ്രസ്ഥാനം, നാനത്വത്തിൽ ഏകത്വമെന്ന ആശയം ലോകത്തിന് പ്രവർത്തിയിലൂടെ പഠിപ്പിച്ചെടുത്ത പ്രസ്ഥാനം.

ഹിന്ദുവും മുസ്ലിമും, ക്രിസ്ത്യനും,ബുദ്ധരും, ജൈനരും, പാഴ്സിയും, സിക്കു മതക്കാരനും., മറ്റു മതമുള്ളവരും ഇല്ലാത്തവരുമായ സമൂഹത്തെ ഒരൊറ്റ മൂന്നു വർണ്ണ കൊടിക്കു കീഴിൽ അണി നിരത്തിയ പ്രസ്ഥാനം, A O ഹ്യൂം എന്ന വിദേശ പൗരൻ ആരംഭിച്ച് സ്വദേശാഭിമാനത്തിൻ്റെ വിത്ത് ഓരോ ഇന്ത്യക്കാരനിലും വിതച്ച് വെള്ളമൊഴിച്ച് വളർത്തിയ പ്രസ്ഥാനം.

W.C ബാനർജി മുതൽ ഗോഖലയും, ഗാന്ധിജിയും, നെഹ്റുവും , നേതാജിയും, ആസാദും, പട്ടേലും, സോണിയാജിയും ഖാർഘേയും വരെ നിരവധി മഹാന്മാർ മുന്നിൽ നിന്ന് നയിച്ച പ്രസ്ഥാനം.

അഹിംസ എന്ന ആശയവും അതിന്റെ നായകനുമായ ഗാന്ധിജി എന്ന മഹാത്മാവിനെ ലോകത്തിന് സംഭാവന ചെയ്ത പ്രസ്ഥാനം.

ബ്രിട്ടീഷ് ആധിപത്യത്തിൽ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത 30 കോടി ജനതയിൽ തുടങ്ങി ഇന്ന് കാണുന്ന 130 കോടിയിലേറെ ജനതയായി ഉയർന്നപ്പോഴും ഇന്ത്യ എന്ന രാജ്യത്തെ പുരോഗതിയിലേക്ക് കൈപിടിച്ച് നടത്തി ലോക രാജ്യങ്ങളോടൊപ്പം കുതിക്കാൻ നേതൃത്വം നൽകിയ പ്രസ്ഥാനം.

സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയ ധീര രക്തസാക്ഷികളായ ദേശാഭിമാനികളുടെ പ്രസ്ഥാനം. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

അതെ കടൽ പോലെ വിശാലമായ പ്രസ്ഥാനമെന്ന നിലയിൽ ചിലപ്പോഴൊക്കെ തിരയിളക്കമുണ്ടാകാറുണ്ട്. ആ തിരയിളക്കങ്ങൾക്കിടയിൽ നഷ്ടങ്ങൾ സംഭവിക്കാറുണ്ടെങ്കിലും അതൊന്നും സ്ഥായിയല്ലെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്.

ഞങ്ങൾ കോൺഗ്രസുകാർ മതവും വർഗീയതയും പറഞ്ഞ് വൈകാരികത കുത്തി നിറക്കാറില്ല. വിപ്ലവത്തിൻ്റെ പേരിൽ അക്രമോൽസാഹരായ പോരാളികളെ സൃഷ്ടിക്കാറില്ല.

രാജ്യസ്നേഹത്തിൻ്റെയും മതേതരത്വത്തിന്റേയും ശാന്ത സുന്ദരമായ മുദ്രാവാക്യങ്ങളിലൂടെ മാത്രം നയിക്കുന്നവരാണീ പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ.

ചൈനാ വൻമതിൽ പോലെ, താജ്മഹൽ പോലെ ലോക മഹാത്ഭുതങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്ന പ്രസ്ഥാനം.
സ്വന്തം ജീവനേക്കാൾ ഞങ്ങൾ ഇഷ്ടപ്പെടുന്ന പ്രസ്ഥാനം.

അങ്ങ് വടക്ക് എവറസ്റ്റിന് മുകളിൽ കയറിനിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് വിളിച്ചാൽ തെക്ക് കന്യാകുമാരിയിൽ നിന്നും സിന്ദാബാദ് എന്ന് തിരിച്ച് വിളിക്കാൻ പാകത്തിൽ പടർന്ന് പന്തലിച്ച പ്രസ്ഥാനമാണിന്നും കോൺഗ്രസ്.

മഹത്തായ പ്രസ്ഥാനത്തിന്റ ജന്മം കൊണ്ട് അനുഗ്രഹീതമായ 1885 ലെ ഡിസംബർ 28 ഒരിക്കലും മറക്കാനാകാത്ത മുഹുർത്തം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ്, മൂവർണ്ണക്കൊടി സിന്ദാബാദ്.

25/09/2022
Photos from Noushad Maranchery's post 20/09/2022

അഞ്ചു‌ പതിറ്റാണ്ടിലധികം ഇന്ത്യയിലെ സകല അധികാരങ്ങളും കൈവെള്ളയിലിരുന്ന പ്രിവിലേജ്ഡ് കുടുംബത്തിൽ പിറന്നതാണെന്നോ..

അച്ഛനും , മുത്തശ്ശിയും , മുത്തച്ഛനും ഇന്ത്യൻ പ്രധാനമന്ത്രിമാർ ആയിരുന്നെന്നോ..

ഇന്നും പതിമൂന്നു കോടി വോട്ടർമാർ വോട്ട് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയുടെ അവസാന വാക്കാണെന്നോ..

അകമ്പടി സേവിക്കാൻ പൗരന്റെ ജീവിതത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തു പ്രതിനിധികൾ മുതൽ മുഖ്യമന്ത്രിമാർ വരെ കൂടെ ഉണ്ടെന്നോ..

അയാളെ തെല്ലും അഹങ്കാരിയാക്കി മാറ്റുന്നില്ല..

അയാൾ കൂടുതൽ സാധാരണക്കാരോട് ചേർന്ന് നിൽക്കുകയാണ്..

ചേർത്ത് പിടിക്കുകയാണ്..

ഒരു സ്വപ്നം പോലെ പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല..

ചിലർ വിതുമ്പി പോവുന്നു..

മറ്റു ചിലർ അയാളെ വരിഞ്ഞു ചേർത്ത് പിടിക്കുന്നു..

ചിലർ കൈ കൊണ്ട് നെയ്തെടുത്ത കുഞ്ഞു പായകൾ അയാൾക്ക് സമ്മാനമായി നല്കാൻ കാത്തിരിക്കുന്നു..

കൂടെ നടക്കുന്നു..

നിസ്കാര തഴമ്പുള്ളവനും , കുറി തൊട്ടവനും , കുരിശു ധരിച്ചവനും , ഒന്നിലും വിശ്വാസം ഇല്ലാത്തവനും ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്ന മറ്റേതു നേതാവുണ്ട് ഇന്ത്യയിൽ..

ക്ഷീര കര്ഷകരോടും , തോട്ടം തൊഴിലാളികളോടും , നെൽകൃഷിക്കാരോടും , യുവാക്കളോടും , കുട്ടികളോടും അയാൾ സംവദിക്കുന്നു..

അവരുടെ വാക്കുകൾ സൂക്ഷ്മതയോടെ കേൾക്കുന്നു..

പരിഹാരത്തിനായി ഒന്നിച്ചു ശ്രമിക്കാം എന്നവർക്ക് വാക്ക് കൊടുക്കുന്നു..

ഇതെന്തു മനുഷ്യനാണ് ഇയാൾ..

പിണറായിയിൽ ചെത്ത് തൊഴിലാളി സഖാവിന്റെ മകനിൽ നിന്ന് വളർന്നു ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയനെയും..

ഗുജറാത്തിലെ ചായക്കാരനിൽ നിന്നും ഇന്ത്യൻ പ്രധാനമന്ത്രി വരെ എത്തിയ നരേന്ദ്ര മോഡിയിൽ നിന്നും രാഹുൽ എങ്ങനെ വ്യത്യസ്തനാകുന്നു എന്നറിയാൻ അയാളുടെ പ്രവർത്തികൾ നിരീക്ഷിച്ചാൽ മതി..

സെറ്റിട്ടു കോമാളിത്തരം കാണിച്ചു അയാൾ നിങ്ങളെ വഞ്ചിക്കുന്നില്ല..

കടക്ക് പുറത്തെന്ന് ആജ്ഞാപിക്കുന്നില്ല..

ഇന്ത്യയിൽ ഒരു നേതാവിനും രാഹുൽ ആവാൻ കഴിയില്ല..

ഓരോ ദിവസം കഴിയുമ്പോഴും ജോഡോ യാത്ര ജനങ്ങളിൽ ആഴ്ന്നിറങ്ങുന്നതു കോടികൾ മുടക്കിയുള്ള പരസ്യങ്ങൾ വഴിയല്ല..

പി ആർ വർക്കിന്റെ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടും അല്ല..

രാജീവ് ഗാന്ധിയുടെ പ്രിയ പുത്രൻ ജനങ്ങളെ നെഞ്ചോടു ചേർത്ത് പിടിച്ചു അവരിൽ ഒരാളായി അവർക്കൊപ്പം ഉണ്ടെന്നു ബോധ്യപ്പെടുത്തിയിട്ടാണ്..

ഇന്ത്യ ആഗ്രഹിക്കുന്നു രാഹുലിനെ..

വർഗീയതയിൽ അഭിരമിക്കുന്ന , അപരന്റെ രക്തം കണ്ടാൽ സന്തോഷിക്കുന്ന - ചാണക ജനത അയാളെ അർഹിക്കുന്നുണ്ടോ എന്നതു മറ്റൊരു ചോദ്യമാണ്..

29/06/2022

കൈരളിക്കാരൻ ഇന്ന് പഠിച്ച പാഠം :
സിപിഐഎം ന്റെ സ്‌കൂളിൽ പോകാത്ത നേതാക്കന്മാരോട് ചോദിക്കുന്നത് പോലെ മാത്യുവിനോടൊന്നും ചോദ്യം ചോദിക്കാൻ പോകരുത്🥴

രളി റിപ്പോർട്ടറെ ബഹിരകാശത്തേക്ക് വിടുന്ന കാഴ്ച

25/05/2022

കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി 😂

വധം 🔥

മാധ്യമങ്ങളോട് ഒരു കാര്യം ഓർമപ്പെടുത്താം

സിപിഎമ്മിനെ താങ്ങിപ്പിടിച്ചുകൊണ്ട് യു ഡി എഫിന്റെ നേതാക്കന്മാരോട് ചൊറിയാൻ നിൽക്കണ്ട, തിരിച്ചു ആ സ്പോർട്ടിൽ തരും ദാ ഇതുപോലെ ✌️

Ramesh Chennithala❤️

01/05/2022

എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് 💕

Want your organization to be the top-listed Government Service in Ponnani?
Click here to claim your Sponsored Listing.

Videos (show all)

കൈരളിക്കാരൻ ഇന്ന് പഠിച്ച പാഠം : സിപിഐഎം ന്റെ സ്‌കൂളിൽ പോകാത്ത നേതാക്കന്മാരോട് ചോദിക്കുന്നത് പോലെ മാത്യുവിനോടൊന്നും ചോദ്യ...
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി 😂വധം 🔥മാധ്യമങ്ങളോട് ഒരു കാര്യം ഓർമപ്പെടുത്താംസിപിഎമ്മിനെ താങ്ങിപ്പിടിച്ചുകൊണ്ട് യു ഡി എഫ...
നാടിനെ ആവേശ ഭരിതമാക്കിയ പോരാട്ടം.
സഭ നിർത്താൻ കുറുപ്പ് കൊടുത്ത മുഖ്യമന്ത്രി, കെ ടി ജലീലിന് എതിരെയുള്ള ആരോപണങ്ങൾ ഉത്തരം പറയാനില്ലാതെ സ്പീക്കർക്ക് കുറിപ്പ് ...
സർക്കാരിനെ പൊളിച്ചടക്കി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.. Ramesh Chennithala

Category

Telephone

Address


Ponnani
679581

Other Social Services in Ponnani (show all)
Misal Family Trust - MFT Misal Family Trust - MFT
Ponnani, 679579

Reg. NO 242/4/2017

Seenath kokkur Seenath kokkur
Ponnani

By discovering nature ...You discover yourself�

K P ANVAR K P ANVAR
KUMMAPARAMBIL
Ponnani, 679579

വാർഡ് 16 മാറഞ്ചേരി പഞ്ചായത്ത് വാർഡ് 16 മാറഞ്ചേരി പഞ്ചായത്ത്
Ponnani, 679584

അഡ്വ. കെ.എ ബക്കർ മെമ്പർ, വാർഡ് 16.

Evide kittum Evide kittum
Ponnani, 679576

This is a group to help Kerala people to find what they are looking for in Kerala by asking the comm

MRY ഫാർമേഴ്സ് ക്ലബ്ബ് MRY ഫാർമേഴ്സ് ക്ലബ്ബ്
Marancheri
Ponnani, 679581

MRYഫാർമേഴ്സ് ( കൃഷി ഗ്രൂപ്പ് ) Support Local farmers

SDPI വെളിയങ്കോട് പഞ്ചായത്ത് SDPI വെളിയങ്കോട് പഞ്ചായത്ത്
Ponnani

ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം

Smarthub Smarthub
Ponnani, 679587

Hub of Moral Values | Edu spot | Santhvanam | Kalalayam | Techno world

Shaji kaliyathel Shaji kaliyathel
Ponnani, 679577

Aspel Veliyancode

Vibeesh Chandran Vibeesh Chandran
Ponnani, 679577

20 ആം വാർഡ് വിഭീഷ് ചന്ദ്രനൊപ്പം

Ayiroor Qatar Pravasi Koottayma Ayiroor Qatar Pravasi Koottayma
Ayiroor
Ponnani, 679580

Art Cafe Club - MES Ponnani College Art Cafe Club - MES Ponnani College
MES PONNANI COLLEGE
Ponnani, 679577

Art Cafe Club, one of the prominent active clubs in MES Ponnani College focusing on inspiring studen