Shaji kaliyathel
Nearby government services
Puthanpalli Road
You may also like
Aspel Veliyancode Aspel Medicity Hospital Managing Partner
നിലപാടുകളുടെ രണ്ടു വാക് പി ടി (പി ടി തോമസ് )എന്ന ആദർശരാഷ്ട്രീയതിന്റെ അതികായന് രണ്ടാം വർഷ ഓർമ്മദിനം🙏
സംസ്‍കാരികസാഹിതി,പൊന്നാനി എ വി ഹൈസ്കൂളിൽ വെച്ച് സാംസ്‌കാരിക സാഹിതി സംസ്ഥാനജനറൽ സെക്രട്ടറി പ്രണവം പ്രസാദിന്റെ നേതൃത്വത്തിൽ, മുൻ എം പി സി ഹരിദാസ് ഉത്ഘാടനം നിർവ്വഹിച്ചു.
അടാട്ട് വാസുദേവൻ മാഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ അഡ്വക്കേറ്റ് ശിവരാമൻ, ടി കെ അഷറഫ്, കൗൺസിലർ ശ്രീകല,പൊന്നാനി മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്,ഉണ്ണികൃഷ്ണൻ പൊന്നാനി, സുരേന്ദ്രൻ,മഹിളാകോൺഗ്രസ്‌നേതാവ് പ്രവിത, ശരീഫ് മാസ്റ്റർ,എന്നിവർ സംസാരിച്ചു.
പ്രദീപ് കാട്ടിലായി പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു 👍
പൊന്നാനി നിയോജക മണ്ഡലത്തിലെ വെളിയംകോട്, പെരുമ്പടപ്പ്, മാറഞ്ചേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസിന്റെയും മുഖ്യമന്ത്രിയുടെ ഗണ്മാൻമാരും ചേർന്ന് യൂത്ത്കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ നരനായാട്ട് നടത്തുന്നതിരെ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ പ്രതിഷേധ പ്രകടനം ഉത്ഘാടനം നിവ്വഹിച്ചു. 👍
ഷാസു കല്ലാട്ടയിൽ,മുസ്തഫ വടമുക്ക്,അലിക്ക, സി കെ പ്രഭാകരൻ,മൊയ്തു കൈതകാട്ടയിൽ,അലിക്കമണ്ഡലംപ്രസിഡന്റ്റുമാരായ സുരേഷ് പാട്ടത്തിൽ, അനസ്മാസ്റ്റർ, ശ്രീജിത്ത്, എന്നിവർ നേതൃത്വം കൊടുത്തു.🌹
ജയ് കോൺഗ്രസ് 👌
വെളിയംകോട് പഴഞ്ഞി നൂറ്റിനാല്പത്തി ഏഴാം (147)ബൂത്ത് ഭാരവാഹികളെ സീനിയർ നേതാവ് കിഴക്കേ മരക്കാർക്കയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.
കോൺഗ്രസ് വെളിയംകോട് മണ്ഡലം കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ ബൂത്ത് ഭാരവാഹിളാണ് നമ്മുടെ ചുണക്കുട്ടികൾ.. അഭിനന്ദനങ്ങൾ 🌹👍
വെളിയൻകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപെരിയാറിലെ ഒരു പിഞ്ചുബാലികയെ പീഡിപ്പിച്ചുകൊലപ്പെടുത്തി തൂക്കികൊന്ന ആ നരഘാതകനെ കേരളപോലീസിന്റെ പിടിപ്പേടുകൊണ്ട് വെറുതെ വിട്ട, കേരളഗവണ്മെറ്റിന്റെ ഒത്താശയെയും പോലീസിന്റെ നടപടി ക്കെതിരെയും വീണ്ടും ഒരന്വേഷണംനടത്തി കുറ്റക്കാരന് തക്കതായ ശിക്ഷകൊടുക്കാൻ വേണ്ടി കെ പി സി സി ആഹ്വാനം ചെയ്ത ധർണ സമരം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉത്ഘാടനം ചെയ്തു.🌹
രാംകുമാർ സ്വാഗതം പറഞ്ഞ സമരപരിപാടിയിൽ വെളിയംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് പാട്ടത്തിൽ അധ്യക്ഷത വഹിച്ചു 👍
ഷംസുകല്ലാട്ടയിൽ, പി റംഷാദ്, അനന്ദകൃഷ്ണൻമാസ്റ്റർ, സി കെ പ്രഭാകരൻ, നസ്രിൻ, നിഷ, അബു സമീറ, സുരേഷ് താണിയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 👌
യൂത്ത്കോൺഗ്രസ്, തിരഞ്ഞടുപ്പിലൂടെ നിയോജകമണ്ഡലം പ്രസിഡന്റായ എന്റെ അനുജൻ അഡ്വക്കേറ്റ് സുജീറും സഹഭാരവാഹികളും ഇന്ന് ചാർജ് ഏറ്റടുത്തു.
അഭിനന്ദനങ്ങൾ 🌹👍
ചടങ്ങിൽ യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ്‌മോൻ ഉത്ഘാടനം നിർവ്വഹിച്ചു.
സ്ഥാനമൊഴിയുന്ന മണ്ഡലം പ്രസിഡണ്ട് വിനു എരമംഗലം അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ സൈദ്മുഹമ്മദ് തങ്ങൾ,എ എം രോഹിത്, അഡ്വക്കേറ്റ് ശിവരാമൻ, സിദ്ധീഖ് പന്താവൂർ, ടി കെ അഷ്‌റഫ്, ഷംസുകല്ലാട്ടയിൽ, പി ടി കാദർ, മുസ്തഫ വടമുക്ക്,യൂസഫ് പുളി ക്കൽ,ഇ പി രാജീവ്,ഹകീം പെരുമുക്ക്,ജാസ്മിൻ,നാഹിർ ആലുങ്ങൽ , നബീൽ, സുരേഷ് പാട്ടതിൽ, അനസ്മാസ്റ്റർ, പ്രകാശൻ, എന്നിവരുടെ സാന്നിധ്യം പരിപാടിയെ പ്രൗഡോജ്വലമാക്കി 👍🌹
ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ::വളരെ വലിയ ജനപങ്കാളിതത്തോടെ ബഹുമാന്യ പുതുപള്ളി എം എൽ എ ചാണ്ടിഉമ്മൻ ഉത്ഘാടനം നിർവ്വഹിച്ചു.
ഇ ട്രസ്റ്റിനു നേതൃത്വംകൊടുക്കകയും ഇതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ട്രസ്റ്റിന്റെ ചെയർമാൻ ആലങ്കോട് പഞ്ചായത്തു മെമ്പർ കൂടിയായ കുഞ്ഞുസാഹിബിന് എന്റെ അഭിനന്ദനങ്ങൾ 🌹
മനുഷ്യനന്മയുടെ പ്രതീകമായിമാറിയ ഭരണാധികാരിയായിരുന്ന ഉമ്മൻചാണ്ടി സാറിന്റെ കാരുണ്യവും കരുതലും തന്നെയാണ് ഇ ഓഫീസിന്റെ പ്രധാനപ്രവർത്തനം.
പരിപാടിയിൽ പ്രദേശതെ നിർധരായ അറുപത്തിയഞ്ചോളം വ്യക്തികൾക്ക് ധനസഹായം പ്രിയങ്കരനായ മലപ്പുറം ജില്ലാകോൺഗ്രസ് പ്രസിഡണ്ട് വി എസ് ജോയ് വിതരണം ചെയ്തു ഉത്ഘാടനം നിർവ്വഹിച്ചു.
പി ടി അജയ്‌മോഹൻ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞു അധ്യക്ഷതവഹിച്ച ചടങ്ങിൽ, ശരീഫ് മാസ്റ്റർ ആമുഖപ്രഭാഷണം നടത്തി.
ചടങ്ങിൽ സി. ഹരിദാസ്, അഷറഫ് കൊക്കൂർ,എ എം രോഹിത്,സിദ്ധീഖ് പന്താവൂർ,ഷംസു കല്ലാട്ടയിൽ, പി പി യൂസഫലി, ഷാനവാസ് വട്ടത്തൂർ,പി ടി കാദർ, ഷാജിപാചേനി, അടാട്ട് വാസുമാഷ്,പ്രണവം പ്രസാദ്,നാഹിർ ആലുങ്ങൽ, രഞ്ജിത്ത് അടാട്ട്,ബ്ലോക്ക് മെമ്പർ റീസ പ്രകാശ്,പഞ്ചായത്ത് മെമ്പർ സുജിത, അംബികടീച്ചർ എന്നിവർ സംസാരിച്ചു.
യു. അബൂബക്കർ ഫൌണ്ടേഷൻ പൊന്നാനിയിൽ പോലീസ് സ്റ്റേഷനോട് അടുത് പ്രവർത്തിക്കുന്ന കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കബഡി, തുഴച്ചിൽ എന്നീ കായിക കോച്ചിങ് സെന്റർറിനു യു. അബൂബക്കർ ഫൌണ്ടേഷൻ ഒരു ടെലിവിഷൻ കൈമാറി.
കേരളതിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന സാധാരണക്കാരായ കായിക ശേഷിയുള്ള കുട്ടികകളാണ് ഇ കോച്ചിങ് സെന്ററിൽ ഉള്ളത്.
പൊന്നാനി പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ എന്റെ സുഹൃത്ത് അനിൽ ഡേവിഡ് സർ അവരുടെ ടെലിവിഷൻ ഇല്ലാത്ത അവസ്ഥ ചൂണ്ടികാണിച്ചതു കൊണ്ടാണ് ഇ മഹത്വരമായ കാര്യം ഞങ്ങൾക്ക് ചെയ്യാൻ സാധിച്ചത്.
യു. അബൂബക്കർ
ഫൌണ്ടേഷൻ അംഗങ്ങളായ രാമനാഥൻ പൊന്നാനി, ഉണ്ണികൃഷ്ണൻ പൊന്നാനി, സന്തോഷ് കടവനാട്, ഉസ്മാൻ തൈക്കാട്, ജയപ്രകാശ് എന്ന ജെ പി, എന്നിവരും കബഡി കോച്ച് മഞ്ജിത്തിന് കൈമാറുമ്പോൾ കൂടെയുണ്ടായിരുന്നു.🌹🌹
ചങ്ങരംകുളം ആലങ്കോട് ഉദിനുപറമ്പിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ കുടുംബത്തിന്റെ ദയനീയ അവസ്ഥയാണ്, ഞങ്ങളുടെ ഇ കൂട്ടായ്മയുടെ കാരണം.ഞാനടക്കമുള്ള ആളുകളും ആ പ്രദേശതെ കോൺഗ്രസ് പ്രവർത്തകരും കൂടി ചന്ദ്രന്റെ വീട് സന്ദർഷിക്കുകയും, അവരുടെ അവസ്ഥ നേരിട്ട് കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും ഏത് പാർട്ടിയെന്നൊ കുലമോ എന്നും നോക്കാതെ ശരിയാക്കി കൊടുക്കാമെന്നു അവിടുത്തെ മെമ്പർ ശശിയെ സാക്ഷിയാക്കി പറഞ്ഞതിന്റെ വെളിച്ചതിലാണ് ഞങ്ങൾ ഒരു വാട്സാപ്പ് ഉണ്ടാക്കുകയും, ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ അടക്കാനുള്ള ബാലസ് തുക 150000 രൂപ നമുക്ക് ഉണ്ടാക്കാൻ വേണ്ടി സാധിക്കുകയും ചെയ്തു.
ഇ സംരംഭതിന് മറ്റു പാർട്ടിയുടെ ആശയങ്ങളുമായി പോവുന്ന എന്റെ സുഹൃത്തുക്കളും സഹായിച്ചട്ടുണ്ട്.
2016 ൽ മൂന്നു ലക്ഷം രൂപയാണ് ബാങ്ക് ലോൺ ശരിയാക്കി കൊടുത്തത്.
ലോൺ തീരെ അടക്കാത്തതു കൊണ്ടാണ് കോടതി ജപ്തി നടപടിയിലേക്ക് പോയത്.
ആകെ ലോൺ സംഖ്യ പലിശയടക്കം 5,90000 രൂപയാണ് വരുന്നത്, ഇതു ബാങ്ക് ചെയർമാൻ ശ്രീധരൻ മാഷും ബാങ്കും ഇടപ്പെട്ടു സംഖ്യ
യിൽ ഒരു വലിയ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.
അതിൽ കുറച്ചു തുക ഇതുപോലുള്ള സുമനസുകളുടെ പങ്കാളിത്തമുള്ള തിരുവനന്തപുരതുള്ള ഒരു ട്രസ്റ്റ് ഏറ്റടുത്ത് ബാങ്കിൽ അടക്കുകയും. ബാക്കി 150000 രൂപയാണ് ഞങ്ങൾ ശരിയാക്കി കൊടുത്തത്.
ഇന്നലെ കാലത്ത് 10 മണിക്ക് തന്നെ ഞങ്ങളുടെ പാർട്ടിയുടെ അമരക്കാരായ ബ്ലോക്ക് പ്രസിഡണ്ട് പി ടി കാദർ,മണ്ഡലം പ്രസിഡണ്ട് ഹുറൈർകൊളക്കാട്,സംസ്കാരസാഹിതി സംസ്ഥാന സെക്രട്ടറി പ്രണവം പ്രസാദ്,ജലീൽ, സി കെ മോഹനൻ, മജീദ് പാവിട്ടപ്പുറം, അജീഷ് ഉദിനുപറമ്പ്,സമദ്, നിസാർ, വാർഡ് മെമ്പർ ശശി, ഷരീഫ് പൂക്കത് എന്നിവരുടെ സന്നീധ്യത്തിൽ തുക കൈമാറി ആധാരം ബാങ്കിൽ നിന്ന് തിരിച്ചു വാങ്ങുകയും, വീടിന്റെ ചായ്പ്പിൽ നിന്ന് തിരിച്ചു അവരെ സ്വന്തം വീട്ടിലേക്കുതന്നെ തിരിച്ചെത്തിക്കാം സാധിച്ചു എന്നതുമാണ് ഞങ്ങളുടെ സന്തോഷം..
ഇതിന് ചെറുതും വലുതുമായി സാമ്പത്തിക സഹായിച്ച എല്ലാ സുമനസ്സുകളോടുള്ള ഒരിക്കൽകൂടി പറയട്ടെ.. നന്ദി നന്ദി... 🙏
യു. അബൂബക്കർ, എന്റെ ഉപ്പ ഇ ലോകത്തോട് വിട ചൊല്ലിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.
ഞാനടക്കമുള്ള ഏഴു പേരാണ് മക്കൾ, ഞങ്ങൾ ഒരുമിച്ചു ഒരേ സ്വരത്തിൽ പറയും ഞങ്ങൾക്ക് ഞങ്ങളുടെ ബാപ്പയെ പോലെ ജീവിതത്തിൽ ആവാൻ കഴിയില്ലയെന്ന്,
അത് ഉപ്പ ആയതു കൊണ്ട് പറയുകയല്ല,ചില സമയങ്ങളിൽ ആളുകളുമായും അതു പോലെ തന്നെ മക്കളുമായും ജീവിതയാത്രയിലും പൊതുസേവനത്തിലും കർകഷക്കാരനാണെങ്കിലും അദ്ദേഹം ഭാവ വ്യത്യാസം ചില സമയങ്ങളിൽ പ്രകടിപ്പിക്കുമെങ്കിലും ഒരു നിഷ്കളങ്കമായ മനസ്സിനുടമയായിരുന്നു എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് കൃത്യമായി അറിയാൻ സാധിക്കും,
അദ്ദേഹം ജനിച്ച അന്നുമുതൽ മരണം വരെ ജീവിതം കൊണ്ട് സാമ്പത്തികമായൊ ശാരീരികമയോ ആരെയും പ്രയാസപ്പെടുത്തിയതായി ഞങ്ങളുടെ ഓർമ്മയിൽ ഇല്ല, ഒരു മുഴുവൻ രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് തന്നെ വീടുമായി കുറച്ചു വിടവ് ഉണ്ടായിരുന്നു എന്നത് യാഥാർഥ്യമാണ്, ആ ഒരു വിടവാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിന്നത്.
അദ്ദേഹതിന്റെ പേരിൽ ഞങ്ങളാരും രാഷ്ട്രീയത്തിലാണെങ്കിലും ശരി മറ്റുള്ള കാര്യത്തിലാണെങ്കിലും ശരി ഒരു രീതിയിലുള്ള മുതലെടുപ്പും എടുത്തിട്ടില്ല എന്നു മാത്രമല്ല അദ്ദേഹം തിരിച്ചും അതിനു തയ്യാറായിട്ടുമില്ല എന്നതാണ് സത്യം.
ജനങ്ങൾ എപ്പോഴും സാമ്പത്തിക കാര്യങ്ങളിൽ ആണ് കൂടുതലും അഭിപ്രായവ്യത്യാസമുണ്ടാവുക, അതിൽ അദ്ദേഹം മരണവരെ ആരുമായും കച്ചവടമോ സാമ്പത്തികമായ ഇടപ്പാടോ ഇല്ല എന്നുള്ളത് തന്നെ ഒരു നല്ല മനുഷ്യചര്യയുടെ ലക്ഷമാണ്, അത് നിലനിർത്തിയ വ്യക്തിയാണ് എന്റെ ഉപ്പ.
മതപരമായി കൃത്യമായ വിശ്വാസം മനസ്സിൽ സൂക്ഷിക്കുകയും, മതപരമായ എല്ലാ നടപടിക്രമങ്ങളും കൃത്യത പാലിക്കുന്നതിലും വളരെയധികം ശ്രദ്ധിച്ചിരുന്നു അദ്ദേഹം,എന്നാൽ നല്ലൊരു മതേതര വാദിയുമായിരുന്നു അദ്ദേഹം.
എന്റെ ഓർമ്മമുതൽ ജീവിതത്തിൽ എല്ലാ സൗകര്യങ്ങളോടു കൂടി ജീവിക്കുകയും അന്തസായി മരിക്കുകയും ചെയ്തു എന്ന വളരെ ഭാഗ്യം ചെയ്ത വ്യക്തിയാണന്നു എപ്പോഴും എവിടെ വെച്ചും അദ്ദേഹത്തെ പറ്റി ഞങ്ങൾക്ക് പറയാൻ സാധിക്കും.
ചില ആളുകളുടെ വിടവുകൾ ആ വ്യക്തി നഷ്ടപ്പെട്ടതിന് ശേഷമാണ് മനസ്സിലാകുന്നത്,🙏.പ്രയാസം...
ഉപ്പ മരിച്ച ദിവസമാണ് ഓഗസ്റ്റ് രണ്ട്, അദ്ദേഹതിന്റെ പേരിൽ വലിയ രീതിയിൽ ഫൌണ്ടേഷൻ രൂപീകരിച്ചു അനുസ്മരണ സമ്മേളനവും, ഒരു ഹാളിന്റ തറകല്ലിടലും, അവാർഡ് ദാനവും നടക്കാൻ പോവുന്നു.ഇന്നാണ് ഞങ്ങൾ പരിപാടിയുടെ ആദിവസം ഭാരവാഹികൾ ഉദ്ദേശിചിരുന്നത്, പക്ഷെ
ഞങ്ങളുടെ പ്രിയ നേതാവ് ഉമ്മൻചാണ്ടി സർ മരണപ്പെട്ടതിന്റെ അനുശോചന പരിപാടികൾ നടക്കുന്നതു കൊണ്ട്, ഓഗസ്റ്റ് 11,12 തിയ്യതികളിൽ രണ്ടു ദിവസമായി എരമംഗലം നടത്താമെന്നാണ് തീരുമാനം.
എല്ലാവരുടെയും പ്രാർഥന വേണം.ഓഗസ്റ്റ് 11 ന് എരമംഗലം എ എൽ പി സ്കൂളിൽ, സ്കൂളിനു വേണ്ടി ലൈബ്രറിയും ഹാളും നിർമ്മിക്കുന്നതിന്റെ ഭാഗമായി കാലത്ത് 10 മണിക്ക് തറകല്ലിടൽ കർമ്മം നടക്കുന്നു.12 ന് കെ എം എം ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4.30 ന് അനുസ്മരണ സമ്മേളനവും പ്രഥമ പുരസ്‌കാര ദാനവും, ആദരിക്കലും നടക്കുന്നു. രണ്ടു പരിപാടികളിലും നമ്മുടെ സുഹൃത്തുക്കൾ പങ്കടുക്കുകയും വിജയിപ്പിക്കുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.... എല്ലാവർക്കും നല്ലത് വരട്ടെ.. 👍🙏
സാമാനതകളില്ലാത്ത നേതാവ്..ജനങ്ങളുടെ മനസ്സിൽ നിന്ന് അടുത്തൊന്നും ആ സ്നേഹവും കടപ്പാടും മറക്കില്ല എന്നതിന്റെ ഉദാഹരണമാണ് ഞാൻ പുതുപ്പള്ളി പള്ളിയുടെ മുറ്റത് കണ്ട ജന സാഗരം . 🌹🙏
ഉമ്മൻചാണ്ടി എന്ന വ്യക്തിയെകുറിച് നിരവധി നല്ല നല്ല സംഭവങ്ങളും അനുഭവങ്ങളും അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ വന്ന ഒരു വിധം കേരളജനതക്ക് പറയാനുണ്ടാവും.ഉമ്മൻചാണ്ടി നല്ലൊരു കോൺഗ്രെസ്സുകാരനും നേതാവുമൊക്കെ ആണെങ്കിലും വിഷമതകൾ കേട്ടാൽ മനസ്സ് അലിയുന്ന ഒരു കറ കളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ചാണ്ടിസാർ.
ഏതു രീതിയുലുള്ള വിമർശനങ്ങൾ വന്നാലും ഒരു തരത്തിലും ആരെയും പേരെടുത്തു പറഞ്ഞു,,ആ വിമർശിച്ച വ്യക്തിയെ പ്രയാസപ്പെടുത്തി പറയാനോ ഒന്നിനും അദ്ദേഹം തയ്യായാകില്ല. അതാണ് ഉമ്മൻചാണ്ടി എന്ന മനുഷ്യന്റെ മഹത്വം.മനുഷ്യത്വതിന്റെ ഒരു പരിചേതമാണ് സാർ.
എന്റെ ഉപ്പയുമായി നല്ല രീതിയിൽ വ്യക്തിബന്ധം സൂക്ഷിച വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി സർ,,ഉപ്പയുമായുള്ള ബന്ധമാണ് എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്.
ഞാൻ അദ്ദേഹതിന്റെ ആരാധകനായി പിന്നീട് മാറുകയായിരുന്നു.എനിക്ക് .വെറുതെ ആരാധന തോന്നിയതല്ല, അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.
ഞാൻ ഇപ്പോഴും ഓർക്കുന്നു, പ്രിയങ്കരനായ ലീഡർ കരുണാകരൻ മുഖ്യമന്ത്രിയായ സമയത്തു അന്ന് ഉമ്മൻ ചാണ്ടി സർ മന്ത്രിസഭയിൽ ഇല്ല, സാർ ഞങ്ങളുടെ വീട്ടിൽ ഒരു സ്വകാര്യ ആവശ്യാർഥം വന്ന സമയത്തു, എന്റെ അയൽപക്കത്തുള്ള കുഞ്ഞുമാൻ എന്ന സാധക്കാരന്റെ മകന് വാൾവ് മാറ്റി വെക്കുന്നസർജറിയുമായി ഞങ്ങളുടെ കുടുംബ സുഹൃത്ത് സഖാവ് പി പി ബാലേട്ടന്റെ ഉപദേശ പ്രകാരം അദ്ദേഹതിന്റെ കൂടെ വീട്ടിൽ വരികയും അന്ന് വെറും എം എൽ എ മാത്രമായിരുന്ന ഉമ്മൻചാണ്ടി സാർ അന്നത്തെ അഞ്ചു ലക്ഷം വരുന്ന ഓപ്പറേഷൻ ശ്രീചിത്ര ഹോസ്പിറ്റലിൽ നിന്ന് ഫ്രീ ആയി ചെയ്തു കൊടുത്ത കാര്യം എന്റെ ഓർമ്മയിൽ ഉണ്ട്.. എനിക്ക് അദ്ദേഹത്തോടുള്ള കടപ്പാട്, എനിക്ക് എന്റെ സഹപ്രവർത്തകർക്കും അവരുടെ കുടുംബത്തിൽ പെട്ടവർക്കും നിരവധി കാര്യങ്ങൾ, അതിൽ ഏറ്റവുമധികം അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കാരുണ്ണ്യ ബെനിവിഡന്റ് ഫണ്ടിൽ നിന്ന് സഹായം കൊടുത്ത് ചെയ്ത ബൈപാസ്സ് സർജറികൾ, എനിക്ക് അവരുടെയെല്ലാം പേരടുത്ത് പറയണമെന്നുണ്ട്, അവർക്ക് അത് പ്രയാസമാവരുത് എന്നതു കൊണ്ട് ഞാൻ അവരുടെയെല്ലാം പേര് പറയുന്നില്ല.. പക്ഷെ എനിക്കറിയാം അവർ എന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കുന്നെണ്ടെങ്കിൽ ഞാനാണ് അതിൽ ഒരാൾ എന്ന് ഉറക്കെ വിളിച്ചു പറയും.
അത്രക്ക് ദയനീയമായ സാമ്പത്തിക അവസ്ഥയുള്ളവരായിരുന്നു അവരെല്ലാവരും.
എനിക്ക് ഏറ്റവും മനസ്സിൽ തട്ടിയ മറ്റൊരു സംഭവം,
എന്റെ അടുത്ത് തൃശൂർ ജില്ലയിലെ ചെറായിലുള്ള ഒരു സുഹൃത്തിന്റെ 3 മാസം പ്രായമായ കുട്ടിക്ക് ഒരാഴ്ച ക്കുള്ളിൽ വാൾവ് മാറ്റി വെക്കൽ ശസ്ത്രക്രിയ വേണം അല്ലെങ്കിൽ ആ കുരുന്ന് മരണപ്പെടും അതിനു വേണ്ടി ആ പ്രാദേശത്തെ നാട്ടുകാർ എന്റെ കയ്യിൽ നിന്ന് അതിലേക്ക് സംഭാവനയുമായി വന്നപ്പോൾ, അവർക്ക് അമൃത ഹോസ്പിറ്റലിലാണ് ഓപ്പറേഷൻ പറഞ്ഞിട്ടുള്ളത്, നാല് ലക്ഷതി എമ്പത്തിനായിരം രൂപയാണ് ചിലവ് വരുന്ന സർജറി അവർക്ക് ഹോസ്പിറ്റലിൽ നിന്ന് എഴുതി കൊടുത്തിട്ടുള്ളത്, ഞാൻ അവരുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു അദ്ദേഹത്തിന് അവർ ഫോൺ കൈമാറി ഞാൻ വിവരം പറഞ്ഞപ്പോൾ, ഒരു മുഖ്യമന്ത്രി പറയുകയാണ് നീ അവരുമായി ഇന്ന് തന്നെ വാ നമുക്ക് പരിഹാരം കാണാമെന്ന്.
ഞാൻ കുവ്വകാട്ടയിൽ മുൻ പി എസ് സി ചെയർമാൻ സാകീറിന്റ സഹോദരൻ ബഷീർക്കയുടെ കാറിൽ ഒരുമിച്ചുപോവുകയും,സാറിനെ കാണുകയും അവിടെ അവർക്കു തിരുവനന്തപുരത് രണ്ടു ദിവസം താമസിക്കാനുള്ള മുഴുവൻ ചിലവും എന്റെ കൂടെ ഉണ്ടായിരുന്ന മനുഷ്യ സ്നേഹിയായ ബഷീർക്ക കൊടുക്കുകയും,ആയിര കണ്ണക്കിന് കുഞ്ഞുങ്ങളുടെ പ്രോട്ടോകോൾ മറികടന്ന് സാർ ഇടപ്പെട്ട് എസ് എ ടി ആശ്പത്രിയിൽ നിന്ന് ഒപ്പറേഷൻ നടത്തിയ കാര്യങ്ങൾ ഞാൻ ഓർത്തുപോകുകയാണ്.
ആ കുഞ്ഞിന് ഇപ്പോൾ എന്റെ ഓർമയിൽ ആറോ ഏഴോ വയസായി കാണും, അവരുടെ രക്ഷിതാക്കൾ ഞാൻ എഴുതിയത് കാണുന്നണ്ടെങ്കിൽ തീർച്ചയായും ആ കുട്ടിക്ക്, നിന്റെ ജീവൻ രക്ഷിച്ച ആ മനുഷ്യനാണ് നമുക്ക് നഷ്മായതന്ന് ആ കുട്ടിയോട് പറയും.ഇങ്ങനെ നിരവധി കാര്യങ്ങൾ എനിക്കുമുണ്ട് പലർക്കുമുണ്ടാവും..
ഞാൻ നേരിട്ട് അറിയുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങൾ എഴുതുന്നു എന്ന് മാത്രമേയുള്ളു..🌹🙏.
നിലവിൽ ഇങ്ങനെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും കയ്യിലെടുക്കാനും അവരുടെ പ്രശ്നങ്ങളെ ക്ഷമയോടെ കേൾക്കാനും പരാതി പറയുന്നവരോട് നോ എന്ന വാക്ക് ഉച്ഛരിക്കാതെ സഹായ ഹസ്തവുമായി നിൽക്കുന്ന ഒരു മനുഷ്യസ്നേഹിയായ രാഷ്ട്രീയക്കാരനെ ഇ ജന്മത്തിൽ അല്ല അടുത്ത ജന്മത്തിൽ പോലും കാണാൻ സാധിക്കില്ല... എന്നും സ്നേഹം, മരിച്ചാലും ഓർമ്മയിൽ ഉണ്ടാവും എന്റെ മരണം വരെ.. അദ്ദേഹതിന് അനുശോചനം പറയാൻ ഏറ്റവും യോഗ്യൻ ഞാനാണ് എന്ന് അഹങ്കരതൊടുകൂടി ഞാൻ എവിടെയും പറയും... ഇഷ്ടം സ്നേഹം കടപ്പാട്.. 🙏ഇ മനുഷ്യനോട്
എന്റെ അയൽവാസിയാണ്, വീടിന്റെ അടുത്തുള്ള ക്വാർട്ടെഴ്സിൽ ആണ് ഇ വ്യക്തിയുടെയും കുടുംബത്തിന്റെയും താമസം. വളരെ പ്രയാസത്തിലാണ് അവരുടെ ജീവിതം മുന്നോട്ട് പോവുന്നത്,ഞങ്ങളുടെ പ്രദേശതെ ചുണകുട്ടികൾ ഇറങ്ങി തിരിച്ചിരിക്കുകയാണ്...എല്ലാവരും 100 രൂപ കൊടുത്ത് സഹായിക്കണം... 🙏👌
ഉപയോഗപ്പെടുത്തുക 👍🙏
മഹർഹോംവേൾഡ് പെരുമ്പടപ്പ് ::
ഒരു സംഭവം തന്നെയാണ് ഷോ റൂം,ഇന്നലെ ആയിരുന്നു ഉത്ഘാടനം, നമ്മുടെ മറ്റു വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന രീതിയിലുള്ള ഷോറൂം, അതിന്റെ ഉത്ഘാടന പരിവേഷവും അതി ഗംഭീരം. 🌹
ഫ്രണ്ട് ലൈൻ ഗ്രൂപ്പ് എം ഡി ബി പി നാസർ ചെയ്യുന്നതു പോലെ അവർ പുറത്ത് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ വലിയ ഭാഗം നമ്മുടെ ചെറിയ ഗ്രാമപ്രദേശത് ബിസിനെസ്സ് രൂപേണ റിസ്ക് എടുത്ത് ചിലവഴിക്കയാണ്,
കിളിയിൽ യു ബ്രദേർസ് പോലെയുള്ള നമ്മുടെ നാട്ടിലെ മറ്റൊരു ഒരു കുടുംബമാണ് പൊന്നുള്ളികുടുംബം,
നാട്ടിൽ കോടികൾ മുതൽ മുടക്കി അവരുടെ പ്രാദേശത് തന്നെ ആവശ്യ സാധങ്ങൾ കിട്ടാവുന്ന,(ബാംഗ്ലൂരും തിരുവനന്തപുരവും കോഴിക്കോടും തൃശൂരും ഒക്കെ കാണുന്നത് പോലെ) നമ്മുടെ നാട്ടിലും അതുപോലുള്ള ഷോപ്പുകൾ കൊണ്ടുവരികയാണ്, അതിനു എന്റെ സുഹൃത്തായ രതീഷ് പൊന്നുള്ളിക്ക് പ്രത്യേക സല്യൂട്ട് 👌🥰അഭിനന്ദനങ്ങൾ 🌹
മാധ്യമപ്രവർത്തക അഖില നന്ദകുമാറിന് സി പി എം ഗവണ്മെന്റ് കേസ് എടുത്തത് വളരെ വിസ്മയകരം.
വിഷയങ്ങളെ തെറ്റോ ശരിയൊ എന്ന് അന്വേഷിക്കേണ്ടത് ഓരോ മാധ്യമ പ്രവർത്തകരുടെയും അവകാശമാണ്.
ഗവണ്മെറ്റിന്റെ തെറ്റുകളെ വിമർശിക്കുന്നവരെ വായ മൂടികെട്ടാനുള്ള പരിപാടിയുണ്ടല്ലോ അത് നമ്മുടെ കേരളത്തിൽ നടപ്പില്ല..
മധ്യമപ്രവർത്തകർക് മോദി ഗവമെൻറിൽ നിന്നും തീഷ്ണമായ അനുഭവങ്ങളാണ് ഉണ്ടാവുന്നത് എന്ന് അമേരിക്കയിലേക്ക് പോവുന്നതിനു മുന്നെ പറഞ്ഞ മുഖ്യമന്ത്രിക്ക്,അമേരിക്കയിൽ എത്തിയതിനു ശേഷം മനം മാറിയതെങ്ങനെ... പാർട്ടിയുടെ തീരുമാനം...
ഇന്ന് നമുക്കൊരു അത്ഭുദദിവസമാണ്, ലോകത്തിനു മുഴുവൻ സന്തോഷത്തിന്റെ ദിവസം.
ആമസോൺ കാട്ടിൽ ഒരു വിമാന അപകടത്തിൽ ജീവനോടെ 40 ദിവസത്തോളം കാണാതായ കുട്ടികൾ വളരെ അവശരായി ജീവിതത്തിലേക്ക് തിരികെ കിട്ടിയിരിക്കുന്നു.
ആ അപകടത്തിൽ അവരുടെ സ്വന്തം അമ്മപോലും മരണപ്പെട്ട സമയത്തു എങ്ങിനെ അവർ പിടിച്ചു നിന്നു ആലോചിക്കുമ്പോൾ...🙏.. ആ കൊളമ്പിയൻ സൈനികർക്കും, തദ്ദേശിയർക്കും എന്റെ ബിഗ് സല്യൂട്ട് 🙏
സർക്കാർ 10കോടി അനുവദിച്ചെന്ന് മേനി നടിച്ചവർ പൊന്നാനി 42ആം വാർഡിൽ കരിങ്കൽ ഭിത്തിക്ക് പകരം ഇന്ന് മണൽഭിത്തി നിർമിചിരിക്കുന്നു.
തീരദേശത്തെ കുറിച്ച് പഠിക്കാൻ വരുന്ന മന്ത്രി സംഘം ഇത് കാണണം.. ഇന്ന് എനിക്ക് നേരിട്ട് കാണാൻ ഇടയായ സംഭവമാണ് ഇത്...വലിയ വിവരക്കേട് തന്നെ.എത്രയും പെട്ടന്നു തീരാദേശമുള്ളവരെ രക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക...
തണ്ടാൻങ്കോളി കുഞ്ഞിമോൻ ഹാജി, പലപ്പെട്ടിമേഖലയിൽ മാത്രമല്ല,പൊന്നാനിയിലെ കോൺഗ്രസ് പാർട്ടിയുടെ സമുന്നതനായ നേതാവ്, മുൻ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്,
പന്ത്രണ്ടു വർഷമായി അദ്ദേഹം നമ്മെവിട്ടുപിരിഞ്ഞിട്ട്.
കടലോര പ്രദേശത് കോൺഗ്രസ് പാർട്ടി എന്ന പ്രസ്ഥാനതെ, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ടു ആ പ്രദേശത് പാർട്ടിക്ക് പുതുജീവൻ നൽകിയ നേതാവ്.. മറക്കില്ല ഞങ്ങൾ താങ്കൾ ഇ പ്രസ്ഥാനത്തിനു നൽകിയ സേവനങ്ങളെ...ആദരാഞ്ജലികൾ .. 🌹🙏
എന്റെ സുഹൃത് റിഷികോഴിക്കോട് മാനേജിങ് ഡയറക്ടറും റംഷാദ്സൈബർമീഡിയ മാനേജറുമായി നേതൃത്വം നൽകുന്ന അവരുടെ മൂന്നാമത്തെ ഇൻസ്റ്റിറ്റ്യൂട്ട് ആയ "ബസാനിയ അ അക്കാർഡാമിക് സൊല്യൂഷൻസ്' ബഹുമാനപ്പെട്ട കോതമംഗലം എം എൽ എ ആന്റണിജോൺ ഉത്ഘാടനം നിർവ്വഹിച്ച് പ്രവർത്തനം ആരംഭിച്ചു,
നമ്മുടെ നാട്ടിൽ നിന്നും പുതിയപഠന പ്രകാരം ഏകദേശം 40 % ചെറുപ്പക്കാർ ഇപ്പോൾ തന്നെ ഉപരിപഠനാർത്ഥം വിദേശ രാജ്യങ്ങളിലേക്ക് പോവുന്ന കാലഘട്ടത്തിലാണ് ആണ് ഞാനും നിങ്ങളും ജീവിക്കുന്നത്. ഇനിയുള്ള കാലത്ത് പഠിക്കാൻ വേണ്ടി വിദേശതെക്ക് പോവുന്ന കുട്ടികളുടെ ശതമാന കണക്ക് കൂടുമെന്നാണ് വിദ്യാഭ്യാസ വിദക്തരുടെ കണക്കുകൂട്ടൽ.
അതിന്റെ ഭാഗമായി വിദേശ വിദ്യഭ്യാസ റിക്രൂട്മെന്റും ജർമ്മൻ ഭാഷാനൈപുണ്ണ്യവും നേടുന്നതിനു വേണ്ടി കേരളത്തിന്റെ എല്ലാ പ്രധാനപ്പെട്ട മേഖലകളിലും ഇതുപോലെയുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഇന്നലെ കോതമംഗലതു ആ പ്രദേശതെ നിരവധി പ്രധാനവ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രവർത്തനം ആരംഭിച്ചത്....അഭിനന്ദനങ്ങൾ 👍🙏🌹
സ്വാതന്ത്ര്യസമരസേനാനിയും മുന്നണി പോരാളിയും കോൺഗ്രസ് നേതാവുമായ ഇ. മൊയ്തുമൗലവി സാഹിബ് എന്ന മഹാൻ ഓർമ്മയായ ദിവസമാണ് ഇന്ന് (1995 ജൂൺ 8 ന് ,നൂറ്റി ഒമ്പതാമത്തെ വയസ്സിൽ അദ്ദേഹം മരണപ്പെടുന്നത് ).
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മരക്കാർ മൗലവിയുടെ മകനായി പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ ആണ് അദ്ദേഹതിന്റെ ജനനം. ആദരാഞ്ജലികൾ നേതാവേ 🌹🙏
നമ്മുടെ എരമംഗലം കോതമുക്ക് റോഡ് മാത്രമല്ല പല റോഡുകളുടെയും അവസ്ഥ ഇ മഴയോട് കൂടി പരിതാപകരം തന്നെ.
സമരങ്ങളെ ഞാൻ കുറച്ചു കാണുന്നില്ല, നല്ല കാര്യം സ്വാഗതം ചെയ്യുന്നു.
പക്ഷെ നാട്ടുകാർക്ക് വേണ്ടത് നടപടിയാണ്. ആര് അഴിമതിനടത്തിയോ മറ്റൊ അല്ല പൊതുജനങ്ങൾക്ക് അറിയേണ്ടത്,നമുക്ക് റോഡുകൾ പഴയപോലെയെങ്കിലും യാത്രയോഗ്യമാക്കി തരണം.
നാട്ടുകാർക്ക് റോഡിലുള്ള മണ്ണ് കൊണ്ടു പോവാൻ അവസരം കൊടുത്തത് PWD യും ഇരികേഷൻ വകുപ്പുമാണെന്ന് ഞാൻ പറയും,
കാരണം റോഡിൽ പൈപ്പ് ഇടുന്ന സമയത്തു അവിടെയുള്ള മണ്ണ് വ്യക്തികളുടെ വീടിന്റെ മതിൽകെട്ടിനുള്ളിലേക്കും, മുറ്റതെക്കും ഇട്ടുകൊടുത്തത് ആരാണ്, ഇ വകുപ്പ് മേധാവികളാണ്. ഞങ്ങളുടെ മുറ്റത്തേക്കും പറമ്പിലേക്കും ഇതു പോലെ പല വ്യക്തികളുടെ പറമ്പിലേക്കും മുറ്റതെക്കും ഇവർതന്നെ ജെ സി ബി ഉപയോഗിച്ചു റോഡിൽ കൂടുതലായി വരുന്ന മണ്ണ് പൈപ്പ് ഇടാനുള്ള സൗകര്യതിനു വേണ്ടി അവർ തന്നെ കോരിയിട്ടിട്ടുണ്ട്. ഇങ്ങനെയെങ്കിൽ ആർക്കും മണ്ണ് എടുത്തുകൊണ്ടുപോവാൻ അവസരം ഉണ്ടാക്കിയത് ആരാണ്.
എന്റെ വീടിന്റെ മുന്നിലും അവർ കോരിയിട്ട മണ്ണ് അവർ ഇട്ടപോലെ അവിടെ തന്നെയുണ്ട്, എപ്പോൾ വേണമെങ്കിലും അവർക്കു തന്നെ കൊണ്ടു പോവാം. അതുകൊണ്ടാണ് ഞാൻ പറയുന്നത്, വളരെ നിരുത്തരവാദിത്വപരമായവർക്കായി പോയി ഇ പൈപ്പ് ഇടൽപരിപാടി, ഇങ്ങനെ കാലാവസ്ഥ നോക്കാതെയുള്ള വികസനം എന്ന് പറയുന്ന പരിപാടിക്ക് അനുമതി കൊടുക്കുന്ന അതികൃതരോടാണ് എന്റെ എതിർപ്പ്..
ക്ലീൻ എരമംഗലം, ക്ലീൻ പൊന്നാനി, ക്ലീൻ മലബാർ-പ്രവാസികളുടെ ഉന്നമനം, നാട്ടിലെ തൊഴിലവസരങൾ കണ്ടത്തി തൊഴിലില്ലാതവർക്കുള്ള അവസരങ്ങൾ തയ്യാറാക്കുക,വീട് ഇല്ലാത്തവർക്ക് എല്ലാവർക്കും വീടുകൾ, എന്നീ വ്യത്യസ്ഥ ആശയവുമായി എന്റെ പ്രിയ സുഹൃത്ത് ബി പി നാസർ കിളിയിൽ എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള ഫ്രണ്ട് ലൈൻഗ്രൂപ്പ് മുന്നിട്ട് ഇറങ്ങിയിരിക്കുന്നു.
പറയുന്നതും, ഉദ്ദേശിക്കുന്ന കാര്യങ്ങൾ സമയത്തു തന്നെ സമൂഹത്തിനു വേണ്ടി ചെയ്തു തീർക്കുക എന്നതും ഈ വ്യക്തിയോടും ഫ്രണ്ട് ലൈൻഗ്രൂപ്പിനോടും എനിക്കു തോന്നിയ ഒരു പ്രത്യേകതയാണ്,
ഇപ്പോൾ ഇതാ ഓഗസ്റ്റിൽ മലബാർ മീറ്റിനു തുടക്കമിടാൻ പോവുന്നു.....ഇന്നലെ അതിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട എം എൽ എ പി നന്ദകുമാർ നിർവ്വഹിച്ചു..🙏
അഭിനന്ദനങ്ങൾ നാസർ 🌹🥰👌👍
തന്റെതല്ലാത്ത ഒരു കാരണത്താൽ ഖത്തറിൽ ജയിലിൽ കഴിയേണ്ടി വന്ന ദീവേഷ്ലാൽ എന്ന സഹോദരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനു വേണ്ടി വളരെ കുറഞ്ഞ സമയം കൊണ്ട് ജയിൽ മോചിതനാക്കാൻ 46 ലക്ഷം രൂപ സാമ്പത്തികം സൊരൂപിക്കാൻ നേരിട്ട് ഇറങ്ങിയ ആരാധ്യനായ ശിഹാബ്തങ്ങൾ എന്ന ബാപ്പയുടെ പുത്രൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുനവ്വറലി ശിഹാബ്തങ്ങളെ ഞാൻ മുക്തകണ്ടം അഭിനന്ദിക്കുന്നു,🥰അതിനു വേണ്ടി തങ്ങളെ സാമ്പത്തികമായി സഹായിച്ചവരെ എത്ര കണ്ട് അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ല.. 🙏ആ കുടുംബത്തിനോട് എന്നും ഇഷ്ടം കടപ്പാട്..🙏
പുത്തൻ യൂണിഫോമിട്ട് പുതിയ ക്ലാസ്സിലിരിക്കേണ്ടവർ, പുത്തൻപ്രതീക്ഷകളുമായി പുതിയ വിദ്യാലയത്തിലേക്ക് പോകേണ്ടവർ, കഴിഞ്ഞ അധ്യയനവർഷത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ ബെഞ്ചുകളിലിരുന്ന 13 പേർ ഇത്തവണ നമ്മുടെ കൂടെയില്ല... ഇന്നലെ മറ്റു കുട്ടികൾ സന്തോഷതോടു കൂടി സ്കൂളിൽ പോവുന്ന അവസ്ഥ കണ്ട ആ കുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ ആലോചിക്കാൻ വയ്യ... സന്തോഷവും ദുഃഖവുംമുണ്ടാവും നമുക്ക്, സന്തോഷം നമുക്ക് ഏറെ ആസ്വദിക്കാൻ സാധിക്കും, പക്ഷെ ചില ദുഃഖങ്ങൾ നമ്മളെ തകർത്തു കളയും.. രക്ഷിതാക്കൾ ശ്രദ്ധിക്കുക സ്വന്തം മക്കളെയെങ്കിലും... 🙏
ഇന്ന് ജൂൺ ഒന്ന്, പുതിയ അധ്യയനവർഷത്തിലേക്ക് ചുവട് വെക്കുകയാണ് വിദ്യാർത്ഥികൾ, അതിൽ എൽ കെ ജി മുതൽ ഹയർ ഇജുക്കേഷൻ വരെയുള്ള കുട്ടികൾ ഉണ്ട്,
നമുക്ക് എല്ലാവർക്കുമറിയാം നൂതനപഠന രീതി ഗ്രേഡ് മാർക്കാണന്ന്, ഞാൻ എന്റെ മകളെ എട്ടാം തരത്തിലേക്ക് വേറെ സ്കൂളിലേക്ക് മാറ്റിയപ്പോൾ അവർ ഇന്നലെ കൊടുത്ത ആദ്യ ടെസ്റ്റ് കെ ജി യിൽ പഠിപ്പിക്കുന്ന തറ പറ എന്ന വാക്കുകൾ എഴുതാൻ കഴിയുന്നുണ്ടോ, അതു പോലെ സ്വന്തം പേര് എഴുതാൻ കഴിയുന്നുണ്ടോ എന്നാണ് അവർ നോക്കിയത്, അവരുടെ ഇതു വരെയുള്ള പഠനത്തിന്റെ experience ആണ് അവർ ഇങ്ങനെയുള്ള ടെസ്റ്റിലേക്ക് പോയത് എന്ന് സാരം.
ഞാൻ ഇതിനെപറ്റി സ്കൂൾ അധികൃതരോട് ചോദിച്ചപ്പോൾ, പ്ലസ് വൺ, പ്ലസ് ടു എന്നിവരിൽ വരുന്ന കുട്ടികളുടെ പഠനനിലവാരം വരെ ഇതിനെക്കാളും കഷ്ടമാണ് എന്നതാണ്, ഇതാണ് നമ്മുടെ ഗ്രേഡിങ് സമ്പ്രദായവും പുതിയ പഠനരീതിയും കൊണ്ടു നമുക്ക് ഉണ്ടായത്,
നമ്മൾ പഠനത്തിൽ രാജ്യത്തിന്റെ ഒന്നാം നമ്പർ ആവാൻ 99.7 ശതമാനം മാർക്ക് കൊടുക്കുന്ന രീതികളിൽ മാറ്റം വരുത്തി കൂടെ,ആ പഴയ രീതിയിലേക്ക് പോവാൻ കഴിയില്ല എന്നറിയാം, പക്ഷെ അതാണ് നല്ലത് എന്ന് ഒരു സാധാവിദ്യാഭ്യാസം കഴിഞ്ഞുപോയ എനിക്കുപോലും മനസ്സിലാവുന്നു...പുതിയ അധ്യയന വർഷത്തിലേക്ക് പോവുന്ന എല്ലാ കുരുന്നു, മുതിർന്ന വിദ്യാർത്ഥി സുഹൃത്തുക്കൾക്കും എന്റെ ആശംസകൾ 🌹👌👍
സൈബർ മീഡിയ.. നമ്മുടെ പ്രദേശത് കമ്പ്യൂട്ടർ എഡ്യൂക്കേഷനും, അത് തന്നെ സാധാരണക്കാർക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഗുണകരമാവുന്ന രീതിയിൽ ഏകദ്ദേ
ശം 14 വർഷത്തോളം ആ സ്ഥാപനം നിലനിർത്തുകയും, വളരെ ഉയർന്ന നിലവാരത്തിൽ അവരുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുന്നു എന്നതുതന്നെ നമുക്കും നമ്മുടെ നാടിനും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
എല്ലാ കൊല്ലവും കുട്ടികൾക്കും, മുതിർന്നവർക്കും രക്ഷിതാക്കൾക്കും അവർക്കുള്ള ആദരവും അംഗീകരവും, ഉപദേശ നിർദ്ദേശങ്ങളും കൊടുക്കുക എന്നത് അവരുടെ പഠന പുസ്തകതിന്റെ ഒരു ഭാഗമാണ്.
ഇന്നലെ വെക്കേഷൻ അവസാനിക്കുന്ന സമയത്തും സൈബർ മീഡിയ രക്ഷിതാകളെയും കുട്ടികളെയും ഉൾപ്പെടുത്തി കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവിനെ ഉയർത്തുന്ന പരിപാടി സഘടിപ്പിക്കുകയും, വളരെ പ്രയാസപ്പെട്ടു പഠിച്ചു വളർന്ന ജീവിതതിന്റെ ഉയർന്നതലത്തിൽ എത്തിയവരെ കുട്ടികൾക്ക് പരിജയപ്പെടുതുന്ന വ്യത്യസ്ഥമായ പരിപാടി നടത്തി ഒരു പടിയും കൂടി മുന്നോട്ട് പോയിരിക്കുകയാണ്.
ഇ സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്ന എന്റെ സഹോദരൻ റംഷാദ്, അവരുടെ സഹധർമ്മിണി അർഷിദ, ടീച്ചേഴ്സ് എന്നിവർക്ക് എന്റെ ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ 👍🌹
എന്റെ ജന്മദിനതിന് മകൾ ഉറക്കമൊഴിച് ഉണ്ടാക്കിയ ഇ കലാവിരുതാണ് എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഇഷ്ടപ്പെട്ട സമ്മാനം..🌹🥰
സൈബർ മീഡിയ.. നമ്മുടെ പ്രദേശത് കമ്പ്യൂട്ടർ എഡ്യൂക്കേഷനും, അത് തന്നെ സാധാരണക്കാർക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഗുണകരമാവുന്ന രീതിയിൽ ഏകദ്ദേ
ശം 14 വർഷത്തോളം ആ സ്ഥാപനം നിലനിർത്തുകയും, വളരെ ഉയർന്ന നിലവാരത്തിൽ അവരുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുന്നു എന്നതുതന്നെ നമുക്കും നമ്മുടെ നാടിനും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
എല്ലാ കൊല്ലവും കുട്ടികൾക്കും, മുതിർന്നവർക്കും രക്ഷിതാക്കൾക്കും അവർക്കുള്ള ആദരവും അംഗീകരവും, ഉപദേശ നിർദ്ദേശങ്ങളും കൊടുക്കുക എന്നത് അവരുടെ പഠന പുസ്തകതിന്റെ ഒരു ഭാഗമാണ്.
ഇന്നലെ വെക്കേഷൻ അവസാനിക്കുന്ന സമയത്തും സൈബർ മീഡിയ രക്ഷിതാകളെയും കുട്ടികളെയും ഉൾപ്പെടുത്തി കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവിനെ ഉയർത്തുന്ന പരിപാടി സഘടിപ്പിക്കുകയും, വളരെ പ്രയാസപ്പെട്ടു പഠിച്ചു വളർന്ന ജീവിതതിന്റെ ഉയർന്നതലത്തിൽ എത്തിയവരെ കുട്ടികൾക്ക് പരിജയപ്പെടുതുന്ന വ്യത്യസ്ഥമായ പരിപാടി നടത്തി ഒരു പടിയും കൂടി മുന്നോട്ട് പോയിരിക്കുകയാണ്.
ഇ സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്ന എന്റെ സഹോദരൻ റംഷാദ്, അവരുടെ സഹധർമ്മിണി അൻഷിദ, ടീച്ചേഴ്സ് എന്നിവർക്ക് എന്റെ ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ 👍🌹
ദിവസം ഊഹമാണെങ്കിലും ഒരു കൊല്ലവും കടന്നു പോയി എന്ന കാര്യത്തിൽ തർക്കമില്ല,
എനിക്ക് വളരെ പ്രയാസം നിറഞ്ഞ വർഷമാണ് കഴിഞ്ഞു പോയത് , ഉപ്പയും ഉമ്മയും മരണപ്പെട്ടതു മുതൽ എന്റെ ആരോഗ്യകരമായ പ്രതിസന്ധിവരെ കഴിഞ്ഞ വർഷത്തിൽ എന്നെ പ്രയാസപ്പെടുത്തി ഇപ്പോൾ ഇതാ ആ കൊല്ലവും എന്നിൽ നിന്ന് മാഞ്ഞു, ഓർമ്മപ്പെടുത്തുന്നു ഞാനും ഓർമ്മയാവും..എന്റെ വിമർശകരോടും, നല്ലതു പറയുന്നവരോടും സ്നേഹം മാത്രം ഏവർക്കും സർവ്വ
ശക്തൻ നല്ലതു വരുത്തണമെയെന്നാണ് പ്രാർത്ഥന... 🙏🥰
പുതുപൊന്നാനി യൂത്ത് കോൺഗ്രസിന്റെ ശക്തനായ പ്രവർത്തകൻ മുഫീദ് പുതുപൊന്നാനിക്ക് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള മുമെന്റോ സഹപ്രവത്തകരുടെ സാന്നീധ്യത്തിൽ കൈമാറി, പുതു മണവാളന് ആശംസകൾ നേർന്നു.. 👍👌🌹
ബഹുമാന്യനായ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാൻ വേണ്ടി അദ്ദേഹത്തിന്റെ പറവൂരിലുള്ള വീട്ടിൽ എത്തിയപ്പോൾ, അദ്ദേഹം തിരുവനന്തപുരതു നിന്ന് വീട്ടിൽ എത്താൻ വൈകും എന്നറിഞ്ഞതു കൊണ്ട് തൊട്ടടുത്തുള്ള ചെറായി ബീച്ച് കാണാൻ വേണ്ടി ഞാനും എന്റെ സുഹൃത്ത് സാബിറും കൂടി പോവുകയും, ബീച്ചിൽ എത്തിയപ്പോൾ അവിടുത്തെ കുടുംബശ്രീയിൽ അംഗമായ,ശ്രീകല,എന്ന സഹോദരി വളരെ മനോഹരമായി സർക്കാരിനെ ചീത്തപറയുന്നുണ്ടായിരുന്നു,
അതു കേട്ടപ്പോൾ അവരോട് കാര്യങ്ങൾ ഞാൻ ചോദിച്ചറിയുകയായിരുന്നു
, ഞാൻ ഒരു കോൺഗ്രസ്‌കാരനാണ് എന്ന് അവരോട് പറഞ്ഞപ്പോൾ എന്നോട് ആ സഹോദരി പറഞ്ഞത്,നിങ്ങൾ ഒന്ന് ഉണരൂ, ഇപ്പോഴും നിങ്ങൾ ഉറങ്ങുകയാണ് എന്നാണ്,
അവർക്ക് എകദ്ദേശം നാലുമാസത്തോളമായി ശമ്പളം കിട്ടിയിട്ട്, കിട്ടി കൊണ്ടിരിക്കുന്ന ശമ്പളം 13500 രൂപയുണ്ടായിരുന്നത് ഒമ്പതു മാസതോളമായി 10500 ആയി വെട്ടികുറച്ചു എന്നിട്ടും അത് കൃത്യമായി കിട്ടുന്നില്ല എന്നതാണ് അവരുടെ പ്രയാസം
ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ് കോ ഓപ്പറേഷൻ ഏറ്റടുതതിനു ശേഷമാണ് ഇ അവസ്ഥയുണ്ടായത് എന്ന് അവർ പറയുകയുണ്ടായി.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് രണ്ടു മാസം മുന്നെ പരാതി പഞ്ഞിട്ടും ഒരു കാര്യവുമുണ്ടായില്ല എന്നും അവർ പറഞ്ഞു.
ആ ബീച്ച് നിൽക്കുന്ന സ്ഥലത്തെ എം എൽ എ സഖാവ് ഉണ്ണികൃഷ്ണണു
ണ് .തൊട്ടടുത്ത പറവൂർ നിയോജക മണ്ഡലമാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ മണ്ഡലം,ഒരു വി ഡി സതീശൻ മാത്രം നന്നായാൽ പോരല്ലോ എന്നാണ് അവർ പറയുന്നത്
,നിങ്ങൾ ഏതു രീതിയിലും അധികാരികളെ ധരിപ്പികണം,ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല, അത്രക്ക് ദുരിതപൂർണ്ണമായിട്ടാണ് അവരുടെ കുടുംബ ജീവിതം മുന്നോട്ട് പോവുന്നത് എന്ന്
അവർ പറയുന്നു.
ആദ്യം ഇ ചെറായി ബീച്ചിൽ 11 പേരാണ് ക്‌ളീനിംഗിൽ ഉണ്ടായിരുന്നത്, ഇപ്പോൾ അത് ശമ്പളം കിട്ടാത്തതു കൊണ്ട് ഏഴായി ചുരുങ്ങിയത്രെ ...
ഇതെല്ലാം സിപിഎം താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ പ്രതിപക്ഷ നേതാവിനോട് ധരിപ്പിക്കണം എന്നാണ് അവർ പറഞ്ഞത്.
ഇതല്ലാമാണ് നമ്മുടെ എൽ ഡി എഫ് ഗവമെന്റിന്റെ ഏഴു കൊല്ലത്തെ നേട്ടങ്ങൾ സുഹൃത്ത്ക്കളെ.....
അബൂബക്കർ കാളിയതേൽ ::(ex സി ബി ഐ ഓഫീസർ )
എന്റെ ജേഷ്ട സഹോദരനാണ്, അതിലുപരി വലിയ മനുഷ്യ സ്നേഹിയും കരുതലും നിറഞ്ഞ വ്യക്തി.സമൂഹത്തിൽ സാമ്പത്തികവുംകൂടുതൽ സ്ഥലവും ഉള്ളവർ ചെയ്യേണ്ടകാര്യമാണ് ബക്കർക്ക ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്, അദ്ദേഹതിന്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടു കുറെ നല്ല കാര്യങ്ങൾ ചെയ്തതും എന്റെ അറിവിലുണ്ട്, അതിൽ നിന്നും വ്യത്യസ്ഥമായാണ് അദ്ദേഹം ഇന്നലെ ഞങ്ങളുടെ പതിനൊന്നാം വാർഡ് മീറ്റിംഗിൽ,വാർഡ് മെമ്പർ റംസീന റമീസ് വിളിച്ചു കൂട്ടിയമീറ്റിംഗിൽ ഞങ്ങളുടെ വാർഡിൽ ഇല്ലാത്ത അങ്കണവാടിക്ക് എങ്ങനെ കെട്ടിടം നിർമ്മിക്കാം എന്ന് ആലോചിക്കുന്ന യോഗത്തിൽ,ബക്കർക്ക അദ്ദേഹതിന്റെ സ്ഥലത്തിൽ നിന്നും 3 സെന്റ്സ്ഥലം നമ്മുടെ ഇ അങ്കണവാടിക്കു വേണ്ടി വിട്ടു നൽകാൻ തീരുമാനം പ്രഖ്യാപിചിരിക്കുന്നു.തീർത്തും അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യം തന്നെയാണ് ബക്കർക്ക അപ്രതീക്ഷിതമായി അവിടെ പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ ഉപ്പയുടെയും ഉമ്മയുടെയും പേരിലാണ് അതിന്റെ നിർമ്മാണം വേണ്ടത് എന്ന ഡിമാൻഡ് മാത്രമെ അദ്ദേഹതിനുണ്ടായിരുന്നുള്ളു.
ഇനി നമുക്ക് മനോഹരമായ അങ്കണവാടിയുടെ കെട്ടിട നിർമ്മാണവുമായി മുന്നോട്ട് പോവാം.. അതിനു വേണ്ടി മുന്നിട്ട് ഇറങ്ങിയ വാർഡ് മെമ്പർ റംസിനയെയും, ബക്കർകാകും ഞങ്ങളുടെ നാടിന്റെയും നാട്ടുകാരുടെയും ഒരു ബിഗ് സല്യൂട്ട് 🙏
കഷ്ടം
നീണ്ട 20 വർഷത്തിനു ശേഷം കണ്ടു മുട്ടിയ, എയർലൈൻ രംഗത്തും കോൺഗ്രസ് പാർട്ടിയുടെ തിരുവനന്തപുരത്തെ പ്രധാനപ്രവർത്തന രംഗത്തും ഉണ്ടായിരുന്ന, ഇന്ന് യുഡിഫിന്റെ സെക്രട്ടറിയെറ്റ് വളയുന്ന പരിപാടിയിൽ പങ്കടുക്കാൻ എത്തിയപ്പോഴാണ് എന്റെ സുഹത്തുക്കളായ അലക്സിനെയും സജീറിനെയും കണ്ടുമുട്ടിയത്.വളരെ പ്രതീക്ഷിക്കാത്ത ഒരു കൂടി കാഴ്ച🌹വളരെ സന്തോഷം തോന്നിയ നിമിഷം 🥰
കൂടാതെ ദേവികുളം, എൽ ഡി എഫിന്റെ
ആൽമാറാട്ട രാഷ്ട്രീയതിനെതിരെ നിയമപരമായി പൊരുതി നേടിയ വിജയത്തിന്റെ ശിൽപ്പി കോൺഗ്രസ് നേതാവ് ഡി -കുമാറും പ്രവർതകരും കൂടെ ഉണ്ടായിരുന്നു... 👌
പെരുമ്പടപ്പ് എന്ന പ്രദേശതിന്റെ സംസ്കാരതിന്റെയും പ്രദേശത്തെ നല്ലവരായ മനുഷ്യരുടെയും ഒരു ഉത്തമ ഉദാഹരണമാണ് റൈറ്റ്സ് and തണൽ പാലിയേറ്റീവ് ഡയാലിസിസ് സെന്റർ,.
വളരെ പ്രയാസപെട്ട് പെരുമ്പടപ്പു എന്ന ഗ്രാമപ്രാദേശത്ത് ഒരു കൂട്ടം ചെറുപ്പക്കാരും മുതിർന്നവരും കൂടി നടപ്പിൽ വരുത്തിയ ഒരു വലിയ ഉദ്ദ്യമമാണ് ഇ ദിവസം യാഥാർഥ്യമായാത്,
ഇനി സാധാരണക്കാർക്ക് ഉപയോഗപ്രഥമായ ഇ ഡയാലിസിസ് സെന്റർ നിലനിൽക്കണമെങ്കിൽ നാട്ടുകാരുടെയും സുമനസുകളുടെയും സഹായം വേണം... വർധിച്ചു വരുന്ന കിഡ്നി രോഗികളെ സഹായിക്കാൻ നല്ലവരായ പെരുമ്പടപ്പുകാരെ മാത്രമല്ല,ഇ വലിയ കാരുണ്ണ്യപ്രവർത്തനത്തിന് സഹായം നൽകി കൊണ്ടിരിക്കുന്ന എല്ലാ മനുഷ്യത്വമുള്ളവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹
നമ്മുടെ പരിസര പ്രാദേശങ്ങളിൽ നമ്മൾ അറിയാതെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് മന്തു രോഗം, നമ്മുടെ പ്രാദേശത് ഏകദേശം 3 മാസം മുന്നെ ടെസ്റ്റ് ചെയ്തതിൽ ഇരുപതൊളം പേർക്ക് ഇ രോഗം സ്ഥിതീകരിച്ചിട്ടുണ്ട്.
ഇ രോഗം പ്രധാനമായി വരാൻ കാരണം പഴയകാലത്ത് കിണറ്റിൽ നിന്ന് പാട്ട ഉപയോഗിച്ച് വെള്ളം മുക്കുന്ന പതിവുണ്ടായിരുന്നു ഇപ്പോൾ ആ സമ്പ്രദായം ഇല്ല എന്നതാണ് പ്രധാന കാരണം, എല്ലാവരുടെയും വീട്ടിലും മോട്ടോർ എഞ്ചിൻ ആയി, അതുകൊണ്ട് വെള്ളം ഇളകുന്നില്ല, അപ്പോൾ കൊതുക്കൾക് വന്നിട്ടിക്കാനുള്ള കൂതാടി എന്ന ചെടി ധാരാളം കിണറ്റിലും നമ്മൾ മുങ്ങി കുളിക്കുന്ന കുളത്തിലും വന്ന് ചേരുന്നു, ഇ ടൈപ്പ് കൊതുകകൾ കൂടുതലും വന്നിരിക്കാനുള്ള കാരണമാകുന്നു.
ഇ അസുഖത്തിന്റ ഒരു പ്രത്യേകത ഇ കൊതുക് നമ്മളെ കടിച്ചു കഴിഞ്ഞാൽ ഏഴു കൊല്ലമോ അതിലധികമോ കഴിഞ്ഞതിനു ശേഷമാണ് അസുഖം പുറത്തുകാണൂ. ഇ അസുഖതിന്റ ഗൗരവം അറിഞ്ഞതു കൊണ്ടാണ് മാറഞ്ചേരി പി എച് സി സിയിലെ ഡോക്ടർ അരുൺ, ഓഫീസർ ജോയ് എന്നിവർ നയിക്കുന്ന (ബ്ലോക്ക് പഞ്ചായത്തിലുള്ള അഞ്ചു പഞ്ചായത്ത് നിൽക്കുന്ന വാർഡുകളുടെ )ഞങ്ങളുടെ പ്രദേശത്തെ ക്യാബിനു എന്റെ വീട്ടിൽ തന്നെ സൗകര്യം ഉണ്ടാക്കി കൊടുത്തത്.ഇനിയുള്ള മറ്റു പ്രാദേശങ്ങളിൽ നടക്കുന്ന ഇ പരിശോധനക്കു എല്ലാവരും പങ്കടുക്കുക. ക്യാബ് സംഘടിപ്പിച്ച പി എച് സി യെ ഞാൻ അഭിനന്ദിക്കുന്നു.. 🌹👌
മാറഞ്ചേരി സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഇന്നലെയാണ് സന്ദർശിക്കാൻ സാധിച്ചത്,
ഒരു നാലര സെന്റ് സ്ഥലത്ത് മൂന്നു നിലയിൽ മനോഹരമായ കെട്ടിടവും അതിൽ വളരെ സുന്ദരമായ രീതിയിൽ ഓഫീസ് റൂമകളും, സെക്രട്ടറി റൂമും, പ്രസിഡന്റ് റൂമും, കോൺഫ്രൻസു ഹാളും പണിതിരിക്കുന്നു.കൂടാതെ ഒരു സഹകരണ ബാങ്ക് കേരളത്തിൽ ആദ്യമായി ഒരു സോളാർ സ്റ്റേഷൻ ഉണ്ടാക്കി എന്ന പ്രത്യേകതയും ഇ ബാങ്കിനുണ്ട്.ഇത്ര മനോഹരമാക്കിയ എൻജിനിയറെ ഞാൻ ആദ്യമായി അഭിനന്ദിക്കുന്നു. കൂടാതെ പത്തു കൊല്ലം ആ ബാങ്കിന്റെ ഡയറക്ടർ ആവുകയും പിന്നീട് ഇരുപത്തി അഞ്ചു കൊല്ലത്തോളം ബാങ്ക് പ്രസിഡന്റായി വളരെ നല്ല രീതിയിൽ ബാങ്കിനെ കൊണ്ടു പോയ കാട്ടിൽ ആലിക്കയെയും, അതിന്റെ കൂടെ നിന്ന് പ്രവർതിച്ച എന്റെ അയൽവാസിയും സുഹൃത്തുമായ സെക്രട്ടറി സോമവർമ്മയെയും ഞാൻ മുക്തകണ്ടം അഭിനന്ദിക്കുന്നു.. 🌹👌
നാസ് ഹോസ്‌പിറ്റൽ ചമ്മന്നൂർ...
ഇന്നലെ ചമ്മന്നൂർ നാസ് ഹോസ്പിറ്റലിനെ നാട്ടുകാർ ഏറ്റടുത്തു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആ പരിപാടിയിൽ വന്ന സുഹൃത്തുക്കളുടെയും, സഹപ്രവർത്തകരുടെയും അഭ്യൂഹകാംഷികളുടെയും, ആ പ്രദേശതുകാരുടെയും ഉത്ഘാടന സദസ്സിലേക്കുള്ള വരവ്, വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു ആ സദസ്സ്, ഞങ്ങളുടെ ഇ എളിയ സംരംഭത്തിനു പിന്തുണയുമായി എത്തിയ എല്ലാവരോടും നാസ് ഗ്രൂപ്പിന്റെ നന്ദി അറിയിക്കട്ടെ.എന്റെ സുഹൃത്ത് സലീം കോടത്തൂരിന്റെ മകൾ ഹന്ന സലീമിന്റെ സാന്നീധ്യത്തിൽ ഹോസ്പിറ്റലിന്റെ കേഷ്വാലിറ്റിയുടെ ഉത്ഘാടനം പുന്നുയൂർ കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ നിർവ്വഹിച്ചു, ഫാർമസി എന്റെ പ്രിയങ്കരനായ സുഹൃത് ഡോക്ടർ മുഫീദ്, ലബോറട്ടറിയുടെ ഉത്ഘാടനം വടക്കേകാട് അഭയം പാലിയേറ്റീവ് ചെയർ പേഴ്സൺ മൈമൂനതയും കാരുണ്യം പാലിയേറ്റീവ് ചെയർമാൻ കുഞ്ഞുമുഹമ്മദ് സാഹിബും കൂടി നിർവ്വഹിച്ചു, ഒ പി വിഭാഗം, ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ വീട്ടിപ്പറമ്പിൽ റഹീക്കയും, മൈനർ ഒ ടി വിഭാഗം എന്റെ ജേഷ്ട സഹോദരൻ ഡോക്ടർ രാമചന്ദ്രനും, നമ്മുടെ നാട്ടിലെയും തൊട്ടടുത്തുള്ള ജനപ്രധിനിധി നിധികളെയും രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്ണ്യ പ്രവത്തകരെയും സാക്ഷിയാക്കി നിർവ്വഹിച്ചു.കൂടാതെ അമൽ ട്രസ്റ്റ് അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് അമൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ബക്കർ ചമ്മണ്ണൂർ ഏറ്റുവാങ്ങി. ഇനിയും കൂടുതൽ സഹകണം ഞങ്ങൾ പ്രതീക്ഷിക്കുന്നു...നന്ദി 🌹👌
നാസ് ഗ്രൂപ്പിനു വേണ്ടി
ഷാജി കാളിയെതേൽ...
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Ponnani
679577
Ponnani, 679576
This is a group to help Kerala people to find what they are looking for in Kerala by asking the comm
Marancheri
Ponnani, 679581
MRYഫാർമേഴ്സ് ( കൃഷി ഗ്രൂപ്പ് ) Support Local farmers