Adv Jisha Murali Karavaloor
Nearby government services
691305
691305
Kollam Distrcit
691305
Kollam 691305
691305
Punalur
691305
Kollam 691305
punalur
Near RC Church , Punalur, Kollam
Ashtamangalam Public Library, Maniyar P.O,Punalur,Kollam, Kerala
Aam Aadmi Party
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv Jisha Murali Karavaloor, Social service, Punalur.
കർഷക ദിനാചരണം 2023
കരവാളൂർ ഗ്രാമപഞ്ചായത്തിന്റെയും കരവാളൂർ കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനം സമുചിതമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ. ആർ അധ്യക്ഷ ആയ ചടങ്ങ് പുനലൂർ എം എൽ എ ശ്രീ പി എസ് സുപാൽ നിർവഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, വൈസ് പ്രസിഡന്റ് കെ എസ് രാജൻ പിള്ള,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഡോ. കെ. ഷാജി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌മാരായ പി. പ്രകാശ് കുമാർ, അഡ്വ. ജിഷ മുരളി,സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു. ആർ, എ. ഗോപി, ലക്ഷ്മി ജി എസ്, ബ്ലോക്ക് മെമ്പർ കെ. സി. അശോക് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ചെല്ലപ്പൻ, നൈസിൽ, ലതിക, ബിന്ദു. എസ്, ലിസി ഷിബു, മുഹമ്മദ് അൻസാരി എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അൻസി പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ ജൂലി അലക്സ് ഉൾപെടെയുള്ള ഉദ്യോഗസ്ഥർ, സെക്രട്ടറി വി ആർ അജിത് കുമാർ, cds ലതിക ബൈജു,കർഷകർ, ഹരിത സേന അംഗങ്ങൾ, നാട്ടുകാർ ഉൾപ്പെടെ പങ്കെടുത്തു.
ചടങ്ങിൽ വച്ച് വിവിധ കാർഷിക മേഖലകളിൽ കൃഷി ചെയ്തു വിജയം കണ്ട എട്ടു കർഷകരെ എം എൽ എ ആദരിച്ചു.
കർഷക ദിനത്തിൽ മാതൃകയായി കരവാളൂർ ഗ്രാമപഞ്ചായത്തിലെ വെഞ്ചേമ്പ് ഗവണ്മെന്റ് എൽ. പി. സ്കൂൾ
ഈ കർഷക ദിനത്തോടനുബന്ധിച്ചു കർഷകരുടെ വേഷം ധരിച്ചും, കൃഷി സംബന്ധമായ ഓല മുടച്ചിൽ ഉൾപ്പെടെ ഉള്ള വളരെ പുതുമയാർന്ന പരിപാടികൾ ആണ് വെഞ്ചേമ്പ് എൽ പി സ്കൂളിൽ ഇന്ന് സംഘടിപ്പിച്ചത്. പഴമയുടെയും കേരളത്തിന്റെ തനതായ കാർഷിക സംസ്കാരത്തിന്റെയും സമന്വയമാണ് ഇന്ന് കണ്ടത്. കൊച്ചു കുഞ്ഞുങ്ങളോടൊപ്പം കർഷക വേഷം ധരിച്ചെത്തിയ പ്രഥ മാധ്യാപകൻ ശ്രീ. ഹാരിസ് സർന്റെ നേതൃത്വത്തിൽ ഉള്ള അധ്യാപകർ കൂടി ആയപ്പോൾ ഇന്നത്തെ ദിനം ഏറെ ഹൃദ്യവും മനോഹരവുമായി. ഈ പരിപാടിയിലൂടെ നമ്മുടെ കാർഷിക സംസ്കാരം മനസിലാക്കാനും കുഞ്ഞുങ്ങൾ കൃഷിയെ സ്നേഹിക്കാനും കഴിയും. നമ്മുടെ അഞ്ചൽ ഉപജില്ലയുടെ പരിധിയിൽ, ഒരു പക്ഷേ ജില്ലയിൽ തന്നെ ഉള്ള സ്കൂളുകൾ ഒന്നും ചെയ്യാത്ത മാതൃകാപരമായ ഒരു കർഷക ദിനമാണ് ഇവിടെ ആചരിച്ചത്. നിങ്ങൾ ഏറ്റെടുത്തു വളരെ വിജയകരമായി നടത്തിയ ഈ ആശയത്തിനും അതിന്റെ പിന്നണിക്കാർക്കും അധ്യാപകർ, പി ടി എ ഉൾപ്പെടെ ഉള്ള സ്കൂൾ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 👏👏👏👏
ഏറെ ഇഷ്ടമുണ്ടായിരുന്ന ചിരി യുടെ ഗോഡ് ഫാദർ, ഒരുപിടി നല്ല ചിത്രങ്ങൾ നമുക്ക് നൽകിയ പ്രിയ സംവിധായകനും, അഭിനേതാവും അതിലുപരി നല്ല ഒരു മനുഷ്യ സ്നേഹിയുമായ ശ്രീ. സിദ്ധിക്കിന് ആദരാഞ്ജലികൾ 🙏🙏🙏
Happy friendship day to all my dear fb friends
കരവാളൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടായി ഇന്ന് ചുമതലയേറ്റ നിരപ്പത്തു ആറാം വാർഡ് മെമ്പർ
ശ്രീമതി. ലതികമ്മക്ക് എല്ലാവിധമായ ആശംസകളും ഭാവുകങ്ങളും നേരുന്നു. സാധാരണക്കാരായ നമ്മുടെ ജനങ്ങളോട് അവർ ആഗ്രഹിക്കും പ്രകാരം ഇടപെടുന്നതിനും, നമ്മുടെ ഭരണസമിതി തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും, മാതൃകാപരമായ മറ്റു പദ്ധതികൾ നടപ്പിലാക്കുന്നതിനും നമ്മുടെ പക്വമതിയായ പ്രസിഡന്റ് ന് സാധിക്കും. അതിനു പൂർണമായ പിന്തുണയും, സഹായവും ഉണ്ടാകും. നന്മകൾ നേരുന്നു..... ഒപ്പം സ്നേഹാശംസകളും....
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്... സാന്ത്വനവും പ്രതീക്ഷയുമായിരുന്നു...
പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല...
തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു.
ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട
🌹🌹🌹
കരവാളൂർ ഗ്രാമപഞ്ചായത്തിന്റെ ആദരാഞ്ജലികൾ 🙏🙏🙏🙏
പ്രിയപ്പെട്ടവരേ,
വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ /സ്ഥലംമാറ്റം/തെറ്റ് തിരുത്തൽ എന്നിവക്ക് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്.
17വയസ്സ് കഴിഞ്ഞു 2024ജനുവരി 1ന് 18വയസ്സ് പൂർത്തിയാകുന്നവർക്കും 18വയസ്സ് പൂർത്തിയായി ഇതുവരെയും വോട്ടർലിസ്റ്റിൽ പേര് ഇല്ലാത്തവർക്കും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം ഉണ്ട്.
അന്യ ദേശത്ത് നിന്നും വന്നു സ്ഥിരതാമസം ആയവർക്കും, വിവാഹം കഴിഞ്ഞു വന്നവർക്ക് ഉൾപ്പെടെ ഈ അവസരം ഉപയോഗിച്ചു അടുത്ത ഇലക്ഷന് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാം.
പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയിൽ കാർഡും ലഭിക്കും.
ഓർക്കുക കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ ആദ്യമായി വോട്ട് ചെയ്തവർക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡോ വോട്ടർലിസ്റ്റിൽ പേരോ ഉണ്ടാകണം എന്നില്ല.
പഞ്ചായത്ത് ഇലക്ഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും പാർലമെന്റ് /നിയമസഭ ഇലക്ഷൻ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും ആണ് വരുന്നത്.. രണ്ടും വെവ്വേറെ ലിസ്റ്റുകൾ ആണ്.
വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ വീട്ടിലെ ഒരാളുടെയോ /അയൽവാസിയുടെയോ ഇലക്ഷൻ ഐഡികാർഡും വയസ്സ് തെളിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ്/ലൈസൻസ്/പാസ്പോർട്ട് കോപ്പിയും/ജനന സർട്ടിഫിക്കറ്റും, അഡ്രസ് തെളിയിക്കുന്ന റേഷൻകാർഡ് കോപ്പി/റെസിഡൻഷ്യൽ സെർട്ടിഫിക്കറ്റ് കോപ്പി, ആധാർ, ഒരു ഫോട്ടോ എന്നിവ സഹിതം കമ്പ്യൂട്ടർ സെന്റർ/ജനസേവന കേന്ദ്രം /അക്ഷയ മുഖാന്തിരം അല്ലെങ്കിൽ സ്വന്തമായി ഓൺലൈനിൽ അപേക്ഷ നൽകാവുന്നതാണ്.
സ്ഥലംമാറ്റത്തിന് മേൽപ്പറഞ്ഞവക്ക് ഒപ്പം നിലവിലെ തിരിച്ചറിയൽ കാർഡും നൽകേണ്ടതാണ്.
അവസാന തീയതി വന്നിട്ടില്ല എങ്കിലും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർ ഒരു മാസത്തിനുള്ളിൽ ഈ അവസരം ഉപേയോഗിക്കാൻ ശ്രദ്ദിക്കേണ്ടതാണ്.
നിലവിൽ വോട്ടർ ലിസ്റ്റിൽ പേരുണ്ടോ എന്ന് അറിയുന്നതിനും പുതിയ രജിസ്ട്രേഷനും ഉള്ള സൈറ്റ് 👇🏻
https://voters.eci.gov.in/
എങ്ങനെ സ്വന്തമായി പേര് ചേർക്കാം..കൂടുതൽ വിവരങ്ങൾക്ക് 👇🏻
https://tinyurl.com/bdh9ykty
ഈ വിവരം ഫാമിലി-സൗഹൃദ ഗ്രൂപ്പുകളിൽ ഉൾപ്പെടെ നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവരിലേക്കും ഷെയർ ചെയ്തു എത്തിക്കുക.
ഒരു ഗ്രാമപഞ്ചായത്ത് അധ്യക്ഷ എന്ന നിലയിൽ ഇന്ന് എനിക്ക് ലഭിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത സ്നേഹവും അംഗീകാരവുമാണ്. എന്റെ ഏറെ പ്രിയപ്പെട്ട ഹരിത കർമ സേനയിലെ അമ്മമാരും സഹോദരിമാരും നൽകിയ വിലമതിക്കാനാവാത്ത സ്നേഹാദരം..... നിങ്ങളുടെ പ്രവർത്തിപദത്തിൽ നമ്മുടെ കരവാളൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനു തെളിമയാർന്ന, സത്യസന്ധമായ മുന്നോട്ടുള്ള കഠിന പ്രയത്നം തുടർന്നും ആവശ്യമായിട്ടുള്ളതും അതിനുള്ള ആരോഗ്യവും, കരുത്തും ഈശ്വരൻ എല്ലാവർക്കും നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു........ഇനിയുള്ള പ്രവർത്തനങ്ങളിലും നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പ് നൽകി കൊണ്ട് നിങ്ങൾ നൽകിയ സ്നേഹത്തിനു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏
മനസ് നിറഞ്ഞ സന്തോഷത്തോടെ രാജി :
കഴിഞ്ഞ രണ്ടര വർഷമായി ആയിരുന്ന കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന സ്ഥാനം ഞാൻ ഇന്ന് വൈകുന്നേരം മുന്നണി ധാരണ പ്രകാരം രാജി വച്ചു . ഈ വലിയ ഉത്തരവാദിത്തം എന്നെ വിശ്വസിച്ചു തീരുമാനിച്ചേൽപ്പിച്ച എന്റെ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും, ഇന്ന് നമ്മോടൊപ്പമില്ലാത്ത ശ്രീ. പുനലൂർ മധു എക്സ്. എം എൽ എ അവർകൾ, ഉൾപ്പെടെയുള്ള എല്ലാ പാർട്ടി ഭാരവാഹികളോടും, എന്റെ പ്രിയ പ്രദേശവാസികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ കാലയളവിൽ എന്നെ വിശ്വസിച്ച എല്ലാവരോടും കൂറും, വിശ്വാസവും പരമാവധി പുലർത്താൻ സാധിച്ചുവെന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ ഗ്രാമപഞ്ചായത്തിനെ വികസന പാതയിലേക്ക് എത്തിക്കുന്നതിനു രണ്ടര വർഷം പോര എന്ന വസ്തുത ഉൾക്കൊണ്ട് തന്നെ, ആയതിന് വേണ്ട പദ്ധതികൾ തുടങ്ങി വെക്കുന്നതിനും, പലതും പകുതിവഴിയിൽ ആക്കുന്നതിനും മാത്രമേ സാധിച്ചുള്ളൂ. ഒരു കൊല്ലത്തിലേറെ നമ്മെ പിടിച്ചുലച്ച കോവിഡ് മഹാമാരി,മറ്റു പ്രവർത്തനങ്ങൾക്ക് ഒരു തടസമായി എന്ന് ഏവർക്കും അറിവുള്ളതാണല്ലോ. എങ്കിലും അവയെല്ലാം തരണം ചെയ്തു പതിനഞ്ചു വർഷത്തിലേറേയായി ആഗ്രഹിച്ച പല പ്രവർത്തനങ്ങളും കരക്കടുപ്പിക്കാൻ കഴിഞ്ഞ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.ഒട്ടേറെ ശ്ലാഖനീയമായ വികസന മുന്നേറ്റങ്ങൾക്ക് സഹായമായി എന്നോടൊപ്പം താങ്ങും തണലുമായി നിന്ന എന്റെ കുടുംബാങ്ങങ്ങൾ,ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി ഉൾപ്പെടെയുള്ള പ്രിയ ജീവനക്കാർ, പാർട്ടിയിലെയും പോഷക സംഘടനകളിലെയും പ്രവർത്തകർ, എന്റെ ഏറ്റവും പ്രിയമുള്ള നാട്ടുകാർ, മാധ്യമ സുഹൃത്തുക്കൾ ഉൾപ്പെടെ എല്ലാവർക്കും നിങ്ങൾ നൽകിയ പിന്തുണക്കും, സ്നേഹത്തിനും അംഗീകാരത്തിനും ഒരായിരം നന്ദി....................... തുടർന്നും കൂടെ ഉണ്ടാകും എന്ന ഉറപ്പോടെ....,....
അഡ്വ. ജിഷ മുരളി
സാഗി പദ്ധതി കരവാളൂർ പഞ്ചായത്തിന്റെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുമെന്ന് എൻ. കെ പ്രേമചന്ദ്രൻ എം. പി പറഞ്ഞു. കരവാളൂർ ഗ്രാമ പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എം. പി മാർ ഗ്രാമപഞ്ചായത്തുകൾ തെരഞ്ഞെടുക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകൾ പ്രയോജനപെടുത്തി ദത്തെടുത്ത ഗ്രാമത്തെ മാതൃക ഗ്രാമമാക്കി മാറ്റുന്നതിന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സാഗി.
ഗ്രാമത്തില്‍ മുഴുവന്‍ മെച്ചപ്പെട്ട വികസനം ഉറപ്പാക്കാന്‍ സാഗി പദ്ധതിയിലൂടെ സാധിക്കും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, ഉപജീവനമാര്‍ഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്റെ സംയോജിത വികസനം ലക്ഷ്യമിട്ടാണ് സാഗി പദ്ധതി നടപ്പിലാക്കുന്നത്.
തദ്ദേശസ്വയംഭരണവുമായി ബന്ധപ്പെട്ട് കരവാളൂർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകപരമാണെന്നും എൻ. കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.
മാലിന്യ സംസ്കാരണത്തിന്റെ ഭാഗമായി ഹരിത കർമ്മസേനയ്ക്ക് ഗ്രാമ പഞ്ചായത്ത് വാങ്ങിയ വാഹനത്തിന്റെ താക്കോൽ ദാനവും ചടങ്ങിൽ കൺസോർഷിയം സെക്രട്ടറിയ്ക്ക് നൽകി എം പി നിർവഹിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങി നൽകിയ മെതി യന്ത്രത്തിന്റെ വിതരണവും സ്ത്രീ സൂചിത്വവുമായി ബന്ധപ്പെട്ട പരിസ്ഥിതി സൗഹൃദ ഉത്പന്നവുമായ മെൻസ്‌ട്രുവൽ കപ്പിന്റെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ. ഷാജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജിഷാ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ഗ്രാമപഞ്ചായത്ത് അംഗകളായ ബിന്ദു ആർ, എ ഗോപി, ലക്ഷ്മി ജി എസ്, നൈസിൽ, ലതിക എസ്, യോഹന്നാൻകുട്ടി, ബിന്ദു എസ്, ലിസി ഷിബു, പി പ്രകാശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി അശോക് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വിജയകുമാർ, സി ഡി എസ് ചെയർപേഴ്സൺ ലതിക ബൈജു തുടങ്ങിയവർ പങ്കെടുത്തു ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ വി ആർ നന്ദി പറഞ്ഞു.
കരവാളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വത്തിൽ കർഷകസഭയും, ഞാറ്റുവേല ചന്തയും O6/07/2023 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വെഞ്ചേമ്പ് ഗവ.എൽ.പി.എസിൽ നടന്നു.സഭയിൽ പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ, കുരുമുളക് തൈകൾ, ജൈവ കീട - കുമിൾ നാശിനികൾ എന്നിവയുടെ സൗജന്യ വിതരണവും സബ്സിഡി നിരക്കിൽ ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിതരണം കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയിൽ കർഷകർക്ക് 50% സബ്സിഡിയിൽ കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്യുന്ന SMAM പദ്ധതിയുടെ സൗജന്യ രജിഷ്ട്രേഷനും നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജിഷാ മുരളി നിർവഹിച്ചു. അഞ്ചൽ ബ്ലോക്ക് തല കാർഷിക പദ്ധതി ആനുകുല്യ വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.അശോക് കുമാർ നിർവഹിച്ചു.കൃഷി വകുപ്പ് പദ്ധതി വിശദീകരണം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി അൻസി എം സലിം നടത്തി. അതോടൊപ്പം വെഞ്ചേമ്പ് .ഗവ.എൽ.പി.എസിൽ സ്ഥാപനാധിഷ്ഠിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. കാർഷിക യന്ത്രങ്ങൾ എങ്ങനെ വാങ്ങാം എന്നതിനെക്കുറിച്ച് ക്ലാസ് കൃഷി എൻജിനീയറിംങ്ങ് വിഭാഗം സ്റ്റാഫ് ശ്രീ. വിഷ്ണു നയിച്ചു. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ ശ്രീമതി ജൂലി അലക്സ് സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ പ്രദീപ്. എസ്,കെ.യോഹന്നാൻ കുട്ടി, ലിസി ഷിബു, ജോസഫ് മാത്യു, പ്രകാശ് കുമാർ.പി.കാർഷിക വികസന സമിതി അംഗങ്ങളായ ശ്രീ തുളസീധരൻ പിള്ള, സുരേഷ് ബാബു,സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ലതിക, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഹാരിസ്, ശ്രീ സുബീഷ് ഉദ്യോഗസ്ഥരായ നിത മാത്യു, സുരേഷ് കുമാർ.ആർ എന്നിവർ യോഗത്തിൽ ആശംസയർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് എസ്.കൃഷ്ണകുമാർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
🪴പ്രിയരെ..........🪴 കരവാളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വത്തിൽ കർഷകസഭയും, ഞാറ്റുവേല ചന്തയും O6/07/2023 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വെഞ്ചേമ്പ് ഗവ.എൽ.പി.എസിൽ നടക്കും. സഭയിൽ പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ, കുരുമുളക് തൈകൾ, ജൈവ കീട - കുമിൾ നാശിനികൾ എന്നിവയുടെ സൗജന്യ വിതരണം നടക്കും.കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയിൽ കർഷകർക്ക് 50% സബ്സിഡിയിൽ കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്യുന്ന SMAM പദ്ധതിയുടെ സൗജന്യ രജിഷ്ട്രേഷൻ സഭയിൽ നടക്കും (ആവശ്യമുള്ളവർ ആധാർ കാർഡ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കരം രസീത് (2023-24) ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയുമായി എത്തണം) പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജിഷാ മുരളി നിർവഹിക്കും. അതോടൊപ്പം വെഞ്ചേമ്പ് .ഗവ.എൽ.പി.എസിൽ സ്ഥാപനാധിഷ്ഠിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. അഞ്ചൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി അൻസി എം സലിം കൃഷി വകുപ്പ് പദ്ധതി വിശദീകരണം നിർവഹിക്കും. തുടർന്ന് കാർഷിക സെമിനാറും നടക്കും.പരിപാടിയുടെ വിജയത്തിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു....
കരവാളൂർ ഗ്രാമപഞ്ചായത്ത് പുതുവീട്ടിൽ ചിറക്ക് സമീപം നിർമ്മിക്കുന്ന കൃഷിഭവൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്കിന്റെ വിതരണോദ്‌ഘാടനവും പുനലൂർ എം. എൽ. എ പി. എസ്. സുപാൽ നിർവഹിച്ചു. പുതുതായി നിർമ്മിക്കുന്ന കൃഷിഭവൻ സ്മാർട്ട് കൃഷിഭവൻ ആക്കുന്നതിനും പുതുവീട്ടിൽ ചിറയെ പൂർണ്ണമായി നവീകരിച്ചു നീന്തൽ കുളമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിഷ മുരളി അധ്യക്ഷയായിരുന്നു. ഡോ. K. ഷാജി (ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )കെ. എസ് രാജൻപിള്ള (വൈസ് പ്രസിഡന്റ് )എ ഗോപി ( ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )കെ. സി ജോസ് (ബ്ലോക്ക് പഞ്ചായത്ത് അംഗം )ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി പ്രകാശ് കുമാർ,ലതികമ്മ, ലതിക ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ആർ അജിത് കുമാർ അസിസ്റ്റന്റ് എഞ്ചിനീയർ അന്നമ്മ ബെന്നി മാങ്ങാട്ടുശേരിൽ, കൃഷി ആഫീസർ ജൂലി അലക്സ് തുടങ്ങിയവർ സംസാരിച്ചു.
കരവാളൂർ ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പ് (ആയുഷ് ), മാത്ര ജയ ഭാരത് ഗ്രന്ഥശാലയും സംയുക്തമായി ഇന്ന് സംഘടിപ്പിച്ച സൗജന്യ ആയുർവേദ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്. ഇതിൽ 160 ൽ അധികം പേര് പങ്കെടുത്തു. ഈ ക്യാമ്പ് വിജയിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി.
കരവാളൂർ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടീന സൂസൻ വര്ഗീസ് കഴിഞ്ഞ ഏഴു വർഷകാലത്തെ സേവനത്തിനു ശേഷം ട്രാൻസ്ഫർ ആയി പോകുകയാണ്. പഞ്ചായത്തിനും നാടിനും നൽകിയ സേവനത്തിനും, കോവിഡ് എന്ന മഹാമാരി കാലത്ത് മുൻ നിര പോരാളിയായ് ഒപ്പം നിന്ന് പൊരുതി വിജയിച്ചതിനുമുള്ള നന്ദിയും സ്നേഹവും 🥰🥰🥰തുടർന്നും എല്ലാ വിധ ഭാവുകങ്ങളും പ്രാർത്ഥനകളും.
അന്തർ ദേശീയ യോഗ ദിനാഘോഷത്തോടനുബന്ധിച്ച് കരവാളൂർ ഗവ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ നടന്ന ആയുഷ് യോഗ ക്ലബിന്റെ ഉദ്ഘാടനം (വാർഡ് 12 നെടുമല യൂണിറ്റ്). കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ ജിഷ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ശ്രീ കെ എസ് രാജൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് വൈസ് ചെയർമാൻ വിജയൻ പിള്ള സ്വാഗതം പറഞ്ഞു.ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ ആശംസകൾ അറിയിച്ചു. 12ാം വാർഡ് ആശ വർക്കറും ക്ലബ്ബ് അംഗവുമായ ശ്രീമതി ഷീജ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ആയുർവേദ മെഡിക്കൽ ഓഫീസർ . ഡോ. ഗോപിക യു.കെ പദ്ധതി അവതരണം നടത്തി. ശേഷം ഏരൂർ എച്ച് ഡബ്ല്യു സി യോഗ പരിശീലക ശ്രീമതി ധനശ്രീ കൃഷ്ണ പി ആർ യോഗ പരിശീലനം നൽകി.
കരവാളൂർ കൃഷിഭവൻ കേരള സംസ്ഥാന കശുമാവ് വികസന ഏജൻസിയുടെ സഹായത്തോടെ ഗ്രാഫ്റ്റ് കശുമാവ് തൈകൾ വിതരണം ചെയ്തു. വിതരണം ഉദ്ഘാടനം കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിഷ മുരളി നിർവഹിച്ചു.കൃഷി ഓഫീസർ ജൂലി അലക്സ്,, കശുവണ്ടി വികസന കോര്പറേഷന്റെ പ്രധിനിധി ഉൾപ്പെടെ ഉള്ളവർ സംസാരിച്ചു.
CDB പദ്ധതിയായ തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജിഷാ മുരളി നിർവഹിച്ചു. തൈകൾ ആവശ്യമുള്ള കർഷകർക്ക് കരം രസീത് പകർപ്പുമായി കൃഷി ഭവനിലെത്തി തൈകൾ വാങ്ങാം. സബ്സിഡി നിരക്കിലാണ് തൈകൾ ലഭിക്കുക. തൈകൾ 50 രൂപ നിരക്കിൽ ലഭ്യമാണ്.....
ഫല വൃക്ഷ തൈ വിതരണം കരവാളൂർ കൃഷി ഭവൻ
മാലിന്യ മുക്ത കേരളം ക്യാമ്പയിൻറെ ഭാഗമായി കരവാളൂർ ഗ്രാമപഞ്ചായ യത്തിന്റെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തങ്ങളിൽ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് സഹോദരങ്ങൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ള എല്ലാവർക്കും നന്ദി
കരവാളൂർ വില്ലേജ് ഓഫീസർ ആയി കഴിഞ്ഞ നാലര വർഷക്കാലം സ്തുതിയാർഹമായ സേവനം കാഴ്ചവച്ചു കരവാളൂരിന്റെ മണ്ണിൽ എന്നും സാധാരണക്കാരോടൊപ്പം നിന്ന ഏറെ പ്രിയപ്പെട്ട ശ്രീ. സത്യൻ സർ..... അദ്ദേഹത്തിന് കരവാളൂർ ഗ്രാമപഞ്ചായത്ത് ഭരണാസമിതിയുടെ സ്‌നേഹാദരം.റിട്ടയേർമെന്റ് ജീവിതത്തിനു എല്ലാ മംഗളങ്ങളും നേരുന്നു. 🙏🙏🙏
സർവ്വീസിൽ നിന്ന് വിരമിക്കുന്ന കരവാളൂർ വില്ലേജ് ഓഫീസർ ശ്രീ സത്യൻ നായർക്ക് കരവാളൂർ കൃഷിഭവൻ പ്രാദേശിക നിരീക്ഷണ സമിതി നല്കിയ സ്റ്റേഹാദരവ്🙏🙏🙏
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Punalur
691305
Balco E Seva Kendram, Balco Buildings Near Krishnan Kovil
Punalur, 691333
Balco E Seva Kendram is a online registration support provider in Punalur municipality.
PSSS Building No. 50, Punalur P. O, Punalur, Kollam Dist.
Punalur, 691305
Punalur
Punalur, 691305
Mammootty Fans Welfare Association Punalur Area Committee Official page